Posted inലേറ്റസ്റ്റ്

കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികളെ അറസ്റ്റ് ചെയ്തു.

കൊച്ചിയില്‍ മോഡലിനെ കൂട്ട ബലാത്സംഗം ചെയ്ത പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി.കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെയുമാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ സുഹൃത്തായ രാജസ്ഥാൻ സ്വദേശി യുവതിയും അറസ്റ്റിലായി.പ്രതികള്‍ക്കെതിരെ നിലവില്‍ ബലാത്സംഗം, ഗൂഢാലോചന, കടത്തി കൊണ്ട് പോകൽ എന്നീ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയെ ബാറിൽ കൊണ്ടുപോയ സ്ത്രീസുഹൃത്ത് ഡോളി തനിക്ക് തന്ന ബിയറിൽ എന്തോ പൊടി ചേർത്തതായി സംശയമുണ്ടെന്ന് പെൺകുട്ടി പറഞ്ഞു. പെണ്‍കുട്ടിക്ക് ലഹരി മരുന്ന് നൽകിയോ എന്നതിൽ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് കൊച്ചി പൊലീസ് […]

Posted inലേറ്റസ്റ്റ്

ഇതാണോ കേരളത്തിലെ സ്ത്രീ സുരക്ഷ? പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

നഗരമധ്യത്തിൽ ഓടുന്ന കാറിൽ സ്ത്രീയെ കൂട്ടബലാത്സംഗം ചെയ്യുന്നതാണോ ഇവിടുത്തെ സ്ത്രീ സുരക്ഷാ എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ .വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് വിഡി സതീശൻ പ്രതികരിച്ചു. നഗരത്തില്‍ പലയിടങ്ങളിലായി കറങ്ങിയ കാറിലാണ് പത്തൊൻപത്കാരി ക്രൂര പീഡനത്തിനിരയായത്. സംഭവം ഉണ്ടായതിന്റെ പിറ്റേന്ന് പെണ്‍കുട്ടിയുടെ സുഹൃത്ത് അറിയിച്ചപ്പോള്‍ മാത്രമാണ് പൊലീസ് അറിയുന്നത്. 24 മണിക്കൂറും നിരീക്ഷണമുണ്ടെന്ന് പൊലീസ് പറയുന്നു. രാത്രിയിലടക്കം സജീവമായൊരു നഗരത്തിലെ പൊതുനിരത്തില്‍ മുക്കാല്‍ മണിക്കൂറോളം ഒരു പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായിട്ടും പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലേയെന്ന് പ്രതിപക്ഷ നേതാവ് […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | 19.11

◾ഖത്തര്‍ ലോകകപ്പിനു നാളെ കിക്കോഫ്. ഭൂഗോളം ഫുട്ബോളിലേക്കു ചുരുങ്ങുന്ന 29 രാവുകള്‍ക്കായി ആവേശോജ്വലമായ കാത്തിരിപ്പ്. നാളെ രാത്രി ഒമ്പതരയ്ക്കുള്ള ആദ്യമല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെയാണു നേരിടുക. തിങ്കളാഴ്ച മുതല്‍ നാലു മല്‍സരങ്ങളുണ്ടാകും. ഡിസംബര്‍ 18 നാണു ഫൈനല്‍. ഫുട്ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ കേരളത്തിലുടനീളം വിവിധ ടീമുകളുടെ ഫാന്‍സ് ആവേശപൂര്‍വം രംഗത്തുണ്ട്. ◾ആന്ധ്രയില്‍നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പത്തനംതിട്ട ളാഹയില്‍ മറിഞ്ഞ് ഇരുപതിലേറെ പേര്‍ക്കു പരിക്ക്. വിജയവാഡ, വെസ്റ്റ് ഗോദാവിരി പ്രദേശത്തുള്ളവരാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 44 പേരാണുണ്ടായിരുന്നത്. […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാര്‍ത്തകള്‍ |19. 11

ഖത്തര്‍ ലോകകപ്പിനു നാളെ കിക്കോഫ്. ഭൂഗോളം ഫുട്‌ബോളിലേക്കു ചുരുങ്ങുന്ന 29 രാവുകള്‍ക്കായി ആവേശോജ്വലമായ കാത്തിരിപ്പ്. നാളെ രാത്രി ഒമ്പതരയ്ക്കുള്ള ആദ്യമല്‍സരത്തില്‍ ആതിഥേയരായ ഖത്തര്‍ ഇക്വഡോറിനെയാണു നേരിടുക. തിങ്കളാഴ്ച മുതല്‍ നാലു മല്‍സരങ്ങളുണ്ടാകും. ഡിസംബര്‍ 18 നാണു ഫൈനല്‍. ഫുട്‌ബോള്‍ മാമാങ്കത്തെ വരവേല്‍ക്കാന്‍ കേരളത്തിലുടനീളം വിവിധ ടീമുകളുടെ ഫാന്‍സ് ആവേശപൂര്‍വം രംഗത്തുണ്ട്. ആന്ധ്രയില്‍നിന്നുള്ള ശബരിമല തീര്‍ത്ഥാടകരുടെ വാഹനം പത്തനംതിട്ട ളാഹയില്‍ മറിഞ്ഞ് ഇരുുപതിലേറെ പേര്‍ക്കു പരിക്ക്. വിജയവാഡ, വെസ്റ്റ് ഗോദാവിരി പ്രദേശത്തുള്ളവരാണ് അപകടത്തില്‍ പെട്ടത്. ബസില്‍ 44 പേരാണുണ്ടായിരുന്നത്. […]

Posted inബിസിനസ്സ്

ഇന്ത്യയുടെ വിദേശ നാണയശേഖരത്തില്‍ വലിയ വര്‍ദ്ധന

ഇന്ത്യയുടെ വിദേശ നാണയശേഖരം നവംബര്‍ 11ന് സമാപിച്ചവാരം രേഖപ്പെടുത്തിയത് ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധന. 1,473 കോടി ഡോളറിന്റെ വര്‍ദ്ധനയുമായി 54,472 കോടി ഡോളറാണ് വിദേശ നാണയശേഖരമെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കി. നവംബര്‍ നാലിന് സമാപിച്ച ആഴ്ചയില്‍ ശേഖരം 52,999 കോടി ഡോളറായിരുന്നു. അതേസമയം, ശേഖരം ഇപ്പോഴും 2022ന്റെ തുടക്കത്തിനെ അപേക്ഷിച്ച് 8,500 കോടി ഡോളറോളം കുറവാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകര്‍ച്ചയുടെ ആക്കംകുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് വന്‍തോതില്‍ ഡോളര്‍ വിറ്റൊഴിഞ്ഞതാണ് ഇതിനുകാരണം. നവംബര്‍ 11ന് […]

Posted inബിസിനസ്സ്

സൊമാറ്റോയുടെ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവെച്ചു

പ്രമുഖ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോയുടെ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവെച്ചു. നേരത്തെ, കമ്പനിയിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ കൂടി തങ്ങളുടെ സ്ഥാനങ്ങളില്‍ നിന്ന് രാജിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോഹിത് ഗുപ്തയുടെ കൂടി രാജി. കോവിഡ് വ്യാപനം മൂലമുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ കമ്പനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഏതാണ്ട് നാലര വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ഒടുവില്‍ മോഹിത് ഗുപ്ത രാജി വെയ്ക്കാനിടയുണ്ടായ കൃത്യമായ കാരണമെന്തെന്ന് വ്യക്തമല്ല. സഹസ്ഥാപക സ്ഥാനത്ത് നിന്ന് മോഹിത് […]

Posted inവിനോദം

പ്രിയ വാര്യര്‍ ചിത്രം 4 ഇയേഴ്‌സിലെ ഗാനം ‘എന്‍ കനവില്‍ നില്‍ മിഴികളും’

രഞ്ജിത്ത് ശങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 4 ഇയേഴ്‌സ് എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. ശങ്കര്‍ ശര്‍മ്മയുടെ സംഗീതത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രഞ്ജിത് ശങ്കര്‍ തന്നെയാണ്. അരുണ്‍ അലത്ത്, സോണി മോഹന്‍ എന്നിവര്‍ ചേര്‍ന്നാണ് ‘എന്‍ കനവില്‍ നില്‍ മിഴികളും’ എന്ന മനോഹര മെലഡി ആലപിച്ചിരിക്കുന്നത്. ചിത്രം നവംബര്‍ 25നു തിയറ്ററുകളിലെത്തും. പ്രിയ വാര്യര്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമ്പസിലെ സൗഹൃദവും പ്രണയവും പറയുന്ന ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ […]

Posted inവിനോദം

ആനന്ദം പരമാനന്ദത്തിലെ പാട്ടെത്തി; ‘അക്കരെ നിക്കണ തങ്കമ്മേ’

ഷറഫുദ്ദീന്‍ നായകനായി എത്തുന്ന ‘ആനന്ദം പരമാനന്ദം’ എന്ന ചിത്രത്തിലെ പാട്ടെത്തി. ഷാന്‍ റഹ്മാന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസന്‍ ആണ്. മനു മഞ്ജിത്തിന്റേതാണ് വരികള്‍. ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സും പ്രധാന കഥാപാത്രമായി എത്തുന്നു. ‘തിങ്കളാഴ്ച്ച നിശ്ചയം’ ഫെയിം അനഘ നാരായണന്‍ ആണ് നായിക. ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എം സിന്ധുരാജ് ആണ്. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്കു കടന്ന പോസ്റ്റ്മാന്‍ ‘ദിവാകരക്കുറുപ്പ്’, വിവാഹം […]

Posted inഓട്ടോമോട്ടീവ്

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍!

ഓസ്ട്രിയന്‍ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ഹോര്‍വിന്‍ ഗ്ലോബല്‍ സെന്‍മെന്റിഒ എന്ന ഇലക്ട്രിക് സ്‌കൂട്ടര്‍ മോഡലിനെ അവതരിപ്പിച്ചു. ഇറ്റലിയിലെ മിലന്‍ ഇഐസിഎംഎ എക്‌സ്‌പോയിലാണ് വാഹനം അവതരിപ്പിക്കപ്പെട്ടത്. പരമാവധി വേഗത 200 കിലോമീറ്റര്‍, ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാം. ഇന്ത്യന്‍ വിപണിയിലുള്ള ഇ വാഹനങ്ങളൊന്നും 300 കിലോമീറ്റര്‍ എന്ന യാത്രാപരിധി വാഗ്ദാനം ചെയ്യുന്നില്ല. 2.8 സെക്കന്‍ഡില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കും. റഡാര്‍ ഉപയോഗിച്ചുള്ള അപകട സൂചന, വിവിധ റൈഡിങ് മോഡ്, എബിഎസ് ട്രാക്ഷന്‍ കണ്‍ട്രോള്‍ […]

Posted inപുസ്തകങ്ങൾ

പത്തൊമ്പതാം നൂറ്റാണ്ട്

ആധുനിക കേരളത്തിന്റെ ചരിത്രത്തിലെ അധികം വായിക്കപ്പെടാത്ത ഒരദ്ധ്യായമാണ് ആറാട്ടുപുഴ വേലായുധപ്പണിക്കര്‍. അദ്ദേഹത്തിന്റെ വീരോജ്ജ്വലമായ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചലച്ചിത്രത്തിന്റെ തിരക്കഥ. ശ്രീനാരായണഗുരുവിന് മുമ്പുതന്നെ സാമൂഹിക അനീതികള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ പോരാടിയ വേലായുധപ്പണിക്കര്‍ നയിച്ചവയാണ് അച്ചിപ്പുടവസമരവും മൂക്കുത്തിസമരവും ഇന്ത്യയിലെ ആദ്യത്തെ തൊഴിലാളി സമരവുമെല്ലാം. നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷികൂടിയാണ് പണിക്കര്‍. ചരിത്രകാലഘട്ടത്ത സൂക്ഷ്മവിവരണങ്ങളോടെ ആവിഷ്‌കരിക്കുന്ന ഈ തിരക്കഥ നോവല്‍പോലെ വായിച്ചു രസിക്കാവുന്ന രചനയാണ്. ‘പത്തൊമ്പതാം നൂറ്റാണ്ട്’. വിനയന്‍. ഡിസി ബുക്‌സ്. വില 237 രൂപ.