സ്ത്രീസുരക്ഷയുടെ പേരിൽ അധികാരത്തിൽ വന്ന സർക്കാർ എല്ലാവർക്കും വലിയ ബാധ്യതയായി മാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിൽ ഇന്നേവരെ കേട്ടുകേൾവിപോലുമില്ലാതിരുന്ന കൂട്ടബലാൽസംഗമെന്ന ക്യൂരകൃത്യവും അരങ്ങേറിയിരിക്കുന്നു. സ്ത്രീസുരക്ഷ എന്ന പേരിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റത്. എന്നാൽ ഇന്ന് സർവ്വമേഖലകളിലും കുറ്റകൃത്യത്തിന്റെ വേലിയേറ്റമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സാക്ഷര കേരളമെന്നും ദൈവത്തിൻ്റെ സ്വന്തം നാടെന്നും മേനി പറഞ്ഞുനടന്ന നമ്മുടെ നാട് ഭയത്തിൻ്റെയും വെറുപ്പിൻ്റെയും പ്രതികാരത്തിന്റെയും നാടായി മാറിക്കൊണ്ടിരിക്കുന്നു. പിണറായിയും ഇടതുപക്ഷവും എല്ലാ മേഖലകളെയും അരക്ഷിതാവസ്ഥയിൽക്കൊണ്ടെത്തിച്ചു. വിദ്യാഭ്യാസമേഖല […]
തൃക്കാക്കര പീഡന കേസിൽ തെളിവില്ലാതെ വിട്ടയച്ച സി ഐ വീണ്ടും ജോലിയിൽ പ്രവേശിച്ചു.
തൃക്കാക്കര പീഡന കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്ത് വിട്ടയച്ച സി ഐ സുനു കോസ്റ്റൽ സി ഐയായി എടുത്തു. ബേപ്പൂർ കോസ്റ്റൽ സ്റ്റേഷനിൽ തന്നെയാണ് ഇന്ന് രാവിലെ ജോയിൻ ചെയ്തത് . ഒരാഴ്ച്ച മുൻപ് പീഡനക്കേസിൽ സുനുവിനെ തൃക്കാക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ യുവതിയുടെ ആരോപണങ്ങൾ ശരിവക്കുന്ന തെളിവുകൾ കണ്ടാത്താനായില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പിടിയിലാകാനുള്ള പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. തുടർച്ചയായ ചോദ്യം ചെയ്യലുകൾക്കൊടുവിലും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തില്ല. സുനുവടക്കം […]
ശശി തരൂരിന്റെ കോഴിക്കോട് ജില്ലയിലെ പര്യടനം ഡി സി സി യെ അറിയിച്ചില്ല
ശശി തരൂരിന്റെ കോഴിക്കോട് ജില്ലയിലെ പര്യടനതെക്കുറിച്ചു തരൂർ അറിയിച്ചിരുന്നില്ല എന്ന് കോഴിക്കോട് ഡി സി സി പ്രസിഡന്റ് .തരൂരിന്‍റെ പര്യടനം വിഭാഗീയ പ്രവർത്തനമാണന്ന വാർത്തകൾ വന്നു. അതാണ് പരിപാടിയിൽ നിന്നും പിന്മാറാൻ യൂത്ത് കോൺഗ്രസിന് നിർദേശം നൽകിയതെന്ന് ഡിസിസി വ്യക്തമാക്കി.ചില കോൺഗ്രസ് നേതാക്കളും ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചു . തരൂർ ഡിസിസിയെ അറിയിച്ചിരുന്നെങ്കിൽ ഡിസിസി തന്നെ എല്ലാം ചെയ്യുമായിരുന്നുവെന്നും ഡിസിസി പ്രസിഡണ്ട് പ്രവീണ്‍കുമാര്‍ പറഞ്ഞു.എം കെ രാഘവന്‍ എംപിയാണ് ജില്ലാ കമ്മിറ്റിയിൽ വിവരം അറിയിച്ചത്. .കോൺഗ്രസിന്റ സംഘടന […]
തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനത്തിൽ വിവാദം
തൃശൂർ കേരള വർമ്മ കോളേജിലെ ഗസ്റ്റ് അധ്യാപക നിയമനവും വിവാദത്തിലേക്ക്.പൊളിറ്റിക്കൽ സയൻസിലെ ഗസ്റ്റ് അധ്യാപക നിയമനത്തിൽ ഒന്നാം റാങ്ക് ലഭിച്ച പെൺകുട്ടി കോളേജിലെ അധ്യാപികയ്ക്കയച്ച വാട്സ്ആപ് ചാറ്റിൽ നിന്നാണ് തനിക്ക് ജോലിയിൽ ചേരാതിരിക്കാൻ വേണ്ടി സമ്മർദ്ദമുണ്ടായി എന്ന് പുറത്തറിയുന്നത്.മുൻ എസ്എഫ്ഐക്കാരനെ നിയമിക്കാൻ ഡിപ്പാർട്ട്മെന്റ് മേധാവി ഇടപെട്ടെന്നുമാണ് ഉയരുന്ന പരാതി. ഇക്കാര്യത്തിൽ പോലീസിൽ പരാതി നൽകിയിരിക്കുകയാണ് സബ്ജറ്റ് എക്സ്പർട്ടായ ഡോ. ജ്യൂവൽ ജോൺ ആലപ്പാട്ട് . കഴിഞ്ഞ മെയ് മാസത്തിൽ നടന്ന നിയമനപാനലിൽ ഒന്നാം റാങ്ക് ലഭിച്ചത് ഒരു […]
ശശിതരൂർ മലബാര്‍ പര്യടനം തുടങ്ങി
ശശിതരൂർ മലബാര്‍ പര്യടനത്തിന് തുടക്കം കുറിച്ചത് എം ടി വാസുദേവന്‍നായരെക്കണ്ടുകൊണ്ട് . തികച്ചും വ്യക്തിപരമായ സന്ദർശനമെന്ന് തരൂർ പറഞ്ഞു. ചെറുപ്പം മുതൽ അദ്ദേഹത്തെ അറിയാം.അച്ഛനും അമ്മയുമായും അദ്ദേഹത്തിന് അടുത്ത പരിചയമുണ്ട്. യു എന്നിൽ നിന്ന് തിരികെയെത്തിയതിന് ശേഷം ആദ്യം പങ്കെടുത്തത് അദ്ദേഹം സംഘടിപ്പിച്ച ഒരു ചടങ്ങിലായിരുന്നു. തിരക്ക് മൂലം ഏറെക്കാലമായി അദ്ദേഹത്തെ കാണാൻ കഴിഞ്ഞില്ല. സന്ദർശനത്തിന് ഔദ്യോഗിക പരിവേഷവുമില്ല എന്നും ശശി തരൂർ പറഞ്ഞു. അതേസമയം തരൂർ വിഷയത്തിൽ കെപിസിസി പ്രസിഡന്റ് നയം വ്യതമാക്കിയിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് […]
മദ്ധ്യാഹ്ന വാര്‍ത്തകള്‍ | 20.11
താഴേത്തട്ടിലുള്ള ജഡ്ജിമാര്‍ ആക്രമിക്കപ്പെടുമെന്ന ഭയം മൂലം പ്രതികള്‍ക്ക് ജാമ്യം അനുവദിക്കാന്‍ മടിക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. അതുകൊണ്ടാണ് ജാമ്യം തേടി അനേകം പേര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ജാമ്യം അനുവദിച്ചാല്‍ ടാര്‍ഗെറ്റു ചെയ്യപ്പെടുമെന്ന ഭയം ന്യായാധിപന്മാര്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനിടെ ശശി തരൂര്‍ എംപിയുടെ മലബാര്‍ പര്യടനത്തിന് ഇന്നു തുടക്കം. രാവിലെ എം.ടി വാസുദേവന്‍ നായരെ […]
മലപ്പുറം തിരൂരിൽ തോണി മറിഞ്ഞു മരിച്ചവരുടെ എണ്ണം നാലായി .
മലപ്പുറം തിരൂരിൽ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം നാലായി . ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ടു പേർ മരിച്ചിരുന്നു. കക്ക വാരാൻ പോയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്. തിരൂരിലെ പുറത്തൂരിലാണ് അപകടമുണ്ടായത്. ഈന്തു കാട്ടിൽ റുഖിയ, സൈനബ എന്നിവരുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. കൂട്ടത്തിൽ കാണാതായ സലാമിന്റെയും അബൂബക്കറിന്റെയും മൃതദേഹമാണ് ഇപ്പോൾ കണ്ടെത്തിയത്.നാട്ടുകാരും പൊലീസ്, റവന്യൂ സംഘങ്ങളും ചേർന്ന് […]
കൊച്ചി കൂട്ട ബലാത്സംഗ കേസിൽ പെൺകുട്ടിയെ കടത്തിക്കൊണ്ട് പോകാൻ ശ്രമം നടന്നതായി സംശയം
കൊച്ചി കൂട്ട ബലാത്സംഗ കേസിൽ നാല് പ്രതികളെ കൂടാതെ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു. 19കാരിയെ മയക്കി കടത്തിക്കൊണ്ട് പോകാൻ ശ്രമം നടന്നുവെന്ന് സംശയിക്കുന്നതായി കൊച്ചി പൊലീസ് കമ്മീഷണറും ഇന്നലെ വ്യക്തമാക്കിയിരുന്നു. സംഭവം നടന്ന കൊച്ചി തേവരയിലെ ബാറിൽ ലഹരി വിൽപന നടന്നോ എന്നതിലും അന്വേഷണം നടക്കുകയാണ്. പ്രതികളെ ലഹരി പരിശോധനക്കും വിധേയരാക്കിയിട്ടുണ്ട്. ബലാത്സംഗത്തിന് ഇരയായ യുവതിയുടെ സുഹൃത്ത് ഡോളി, കൊടുങ്ങല്ലൂർ സ്വദേശികളായ വിവേക്, നിതിൻ, സുധി എന്നിവരെയാണ് എറണാകുളം എ സി ജെ എം […]
എഐസിസി തെരഞ്ഞെടുപ്പിൽ ശശി തരൂരിന് കിട്ടിയ സ്വീകാര്യത പാർട്ടി പ്രയോജനപ്പെടുത്തണം ; എം കെ രാഘവൻ എം പി
ശശി തരൂരിന്റെ പരിപാടിയിൽ നിന്ന് പിന്മാറിയ യൂത്ത് കോൺഗ്രസിനെതിരെ കടുത്ത വിമർശനവുമായി എം കെ രാഘവൻ എംപി. ഈ നടപടി പാർട്ടിക്ക് നാണക്കേടായി എന്ന് എം കെ രാഘവൻ വിമർശിച്ചു. പാർട്ടിയുടെ സമ്മർദ്ദം മൂലമാണ് തരൂരിന്റെ പരിപാടിയിൽ നിന്ന് പിന്മാറിയത് എന്നാണ് യൂത്ത് കോൺഗ്രസ് അറിയിച്ചതെന്നും എം കെ രാഘവൻ പറയുന്നു. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസിന്റെ തിരിച്ച് വരവിന് തരൂരിനെ പോലൊരു നേതാവ് വേണമെന്നും എം കെ രാഘവൻ പറഞ്ഞു.നേതാക്കൾ പിന്മാറിയാലും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരിപാടിയിൽ […]
അധികാര ദുര്‍വിനിയോഗം, കരീലക്കുളങ്ങരയിൽ ഹൗസ് ഓഫീസറെ സസ്‌പെൻഡ് ചെയ്തു
ആലപ്പുഴ ജില്ലയിലെ കരിയിലക്കുളങ്ങര പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസറായ സുധിലാലിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. കൃത്യവിലോപം, അധികാര ദുര്‍വിനിയോഗം, പ്രതികളെ സഹായിക്കല്‍ തുടങ്ങിയ കുറ്റങ്ങളെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. മൂന്ന് കേസുകളുടെ അന്വേഷണത്തില്‍ ഇയാള്‍ പ്രതികളില്‍നിന്ന് പണം വാങ്ങി അവര്‍ക്ക് അനുകൂലമായ സഹായങ്ങള്‍ നല്‍കിയെന്നാണ് ആരോപണം. കായംകുളം ഡിവൈഎസ്പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദക്ഷിണ മേഖലാ ഐജി പി പ്രകാശാണ് സുധിലാലിനെ സസ്പെന്‍ഡു ചെയ്തത്.