എച്ച്എംപിവി വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് ചൈനയിലെ സാഹചര്യം സമയബന്ധിതമായി അറിയിക്കണമെന്ന് ലോകാരോഗ്യ സംഘടനയോട് ഇന്ത്യ. സാഹചര്യം വിലയിരുത്താൻ ആരോഗ്യ മന്ത്രാലയം യോഗം ചേർന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം അവശ്യ സാഹചര്യമുണ്ടായാൽ നേരിടാൻ ആശുപത്രികൾ സജ്ജമാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. അതോടൊപ്പം ചൈന വ്യക്തമാക്കുന്നത് ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ല എന്നാണ്. എല്ലാ മഞ്ഞുകാലത്തും വൈറസ് ബാധയിലൂടെ രോഗങ്ങളുണ്ടാവാറുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം രോഗം കുറവാണ് എന്നാണ് ചൈനയുടെ വിദേശകാര്യ […]
പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളെ കണ്ണൂരിലേയ്ക്ക് കൊണ്ടുപോയി
പെരിയ ഇരട്ടകൊലക്കേസിലെ കുറ്റവാളികളായ ഒൻപതു പേരെ വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ നിന്നു കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി. കുറ്റവാളികളായ രജ്ഞിത്ത്, സുധീഷ് ശ്രീരാഗ്, അനിൽ കുമാർ, സജി, അശ്വിൻ, പീതാംബരൻ, സുബീഷ്, സുരേഷ് എന്നിവരെയാണ് ജയിൽ മാറ്റിയത്. കോടതി നിർദേശപ്രകാരമാണ് മാറ്റിയതെന്ന് ജയിൽ അധികൃതർ പറഞ്ഞു. ഒൻപതു പേർക്കും ഇരട്ട ജീവപര്യന്തം സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരുന്നു. ശിക്ഷിക്കപ്പെട്ട തങ്ങളെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് പ്രതികൾ തന്നെ ആവശ്യപ്പെട്ടിരുന്നു, ബന്ധുക്കൾക്കടക്കം വന്നുകാണാൻ ഇതാണ് നല്ലതെന്നും […]
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 5, ഞായര്‍
◾https://dailynewslive.in/ അതിശൈത്യം ഉത്തരേന്ത്യയിലെ ജനജീവിതത്തെ ദുസ്സഹമാക്കുന്നു. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വ്യോമ – റെയില്‍ ഗതാഗതത്തെ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മൂടല്‍ മഞ്ഞ് ബാധിച്ചു. ദില്ലി, രാജസ്ഥാന്‍ പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ കാഴ്ചപരിധി പൂജ്യമായി ചുരുങ്ങി. ഡല്‍ഹി വിമാനത്താവളത്തില്‍ 30 വിമാന സര്‍വീസുകളാണ് ഇന്നലെ മാത്രം റദ്ദാക്കിയത്. ഡല്‍ഹിയില്‍ ഇറങ്ങേണ്ടിയിരുന്ന 15 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു. 150 ലേറെ വിമാനങ്ങള്‍ വൈകുകയും ചെയ്തു. അമൃത്സര്‍, ഗുവാഹത്തി വിമാനത്താവളങ്ങളിലും […]
മൈസൂരുവില്‍ നിന്ന് സര്‍വ്വീസ് തുടങ്ങാന്‍ എയര്‍ കേരള
കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രക്കാരെ ലക്ഷ്യമിട്ട് മൈസൂരു വിമാനത്താവളത്തില്‍ നിന്ന് സര്‍വ്വീസ് തുടങ്ങാന്‍ പ്രവാസി മലയാളികളുടെ വിമാന കമ്പനിയായ എയര്‍ കേരള. അടുത്ത ജൂണില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന എയര്‍ കേരളയുടെ മാനേജ്‌മെന്റ് കഴിഞ്ഞ ദിവസം മൈസൂരു വിമാനത്താവളവുമായി ധാരണയിലെത്തി. ഏതാനും ദിവസം മുമ്പ് കണ്ണൂര്‍ വിമാനത്താവളവുമായി ധാരണാപത്രം ഒപ്പു വച്ചതിന് പിന്നാലെയാണ് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള മൈസൂരു വിമാനത്താവളവുമായി ധാരണയിലെത്തിയത്. കോഴിക്കോട്, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ നിന്ന് ഏറെ അടുത്താണ് മൈസൂരു വിമാനത്താവളം. മൈസൂരുവില്‍ നിന്ന് […]
15 പതിനഞ്ച് ദിവസത്തില്‍ 1.53 മില്യണ്‍ ടിക്കറ്റുകള്‍ വിറ്റ് ‘മാര്‍ക്കോ’
മലയാളം കണ്ട ഏറ്റവും വലിയ വയലന്‍സ് ചിത്രമാണ് ‘മാര്‍ക്കോ’. ടൈറ്റില്‍ കഥാപാത്രമായി ഉണ്ണി മുകുന്ദന്‍ നിറഞ്ഞാടിയ ചിത്രം സംവിധാനം ചെയ്തത് ഹനീഫ് അദേനിയാണ്. റിലീസ് ചെയ്ത് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും മലയാളം ഉള്‍പ്പടെയുള്ള ഇന്റസ്ട്രികളെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് മാര്‍ക്കോ. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ പ്രദര്‍ശനം തുടരുന്ന മാര്‍ക്കോ ഇപ്പോഴിതാ പുത്തന്‍ റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലാണ് മാര്‍ക്കോ പുത്തന്‍ ചരിത്രം കുറിച്ചിരിക്കുന്നത്. പതിനഞ്ച് ദിവസത്തില്‍ 1.53 മില്യണ്‍ […]
‘ബറോസ്’ ഇതുവരെ നേടിയത് 9.8 കോടി
ഏറെ നാളത്തെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ഡിസംബര്‍ 25നാണ് ‘ബറോസ്’ തിയറ്ററുകളില്‍ എത്തിയത്. കുട്ടിപ്രേക്ഷകര്‍ ആവേശത്തടെ ഏറ്റെടുത്ത ചിത്രം ഇതുവരെ നേടിയ കളക്ഷന്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബോക്‌സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്‌നില്‍ക്കിന്റെ റിപ്പോര്‍ട്ട് പ്രകാരം 9.8 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. റിലീസ് ചെയ്ത് എട്ട് ദിവസത്തെ ഇന്ത്യന്‍ കളക്ഷന്‍ കണക്കാണിത്. എട്ടാം ദിവസം 42 ലക്ഷം രൂപ മാത്രമാണ് ബറോസിന് നേടാനായതെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ ദിവസവും കൂടിചേര്‍ത്ത് 10 കോടിയെ ബറോസിന് നേടാനായിട്ടുള്ളൂ […]
മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അദാലത്തുകൾ വലിയ വിജയമായിരുന്നുവെന്ന് മന്ത്രി സജി ചെറിയാൻ
ഇത്രയേറെ ജനകീയ പ്രശ്‌നങ്ങള്‍ പരിഹരിച്ച സംസ്ഥാന സര്‍ക്കാര്‍ രാജ്യത്ത് വേറെ ഉണ്ടാവില്ലെന്ന് ഫിഷറീസ്, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. അമ്പലപ്പുഴ താലൂക്ക് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. മുൻകൂറായി അദാലത്തിലേക്ക് ലഭിച്ചത് 390 അപേക്ഷകളാണ്. മന്ത്രിമാരുടെ നേതൃത്വത്തില്‍ മുമ്പ് താലൂക്ക് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച അദാലത്തുകൾ വലിയ വിജയമായിരുന്നു. അതിനു ശേഷം നടത്തിയ വനസദസ്സ്, തീരസദസ്സ്, നവകേരള സദസ്സ്, റവന്യൂ, തദ്ദേശ അദാലത്തുകൾ എന്നിവ വഴി ലക്ഷക്കണക്കിന് പേരുടെ പ്രശ്നങ്ങൾക്കാണ് […]
അടിമുടി മാറ്റങ്ങളുമായി രണ്ട് വേരിയന്റുകളില്‍ ആക്റ്റീവ
ഫീച്ചറുകളും ഡിസൈനും കൂടുതല്‍ നിറങ്ങളും ഉള്‍പ്പെടെ അടിമുടി മാറ്റങ്ങളുമായി 2025 ഹോണ്ട ആക്റ്റീവ 125 പുറത്തിറക്കി. ഡിഎല്‍എക്‌സ് (ബേസ് വേരിയന്റ്), എച്ച്-സ്മാര്‍ട്ട് (ടോപ്പ് വേരിയന്റ്) എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് ആക്റ്റീവ 125 അവതരിപ്പിച്ചത്. വില 94,422 രൂപ മുതല്‍ 97,146 രൂപ വരെയാണ് (എക്സ് ഷോറൂം, ഡല്‍ഹി). സ്‌കൂട്ടര്‍ ഓടിക്കുന്ന വ്യക്തിക്ക് മുന്നറിയിപ്പുകള്‍ നല്‍കുന്ന ഒബിഡി2ബി സംവിധാനം ഉള്‍പ്പെടെ നിരവധി വലിയ മാറ്റങ്ങളുമായാണ് പുതിയ ഹോണ്ട ആക്ടിവ എത്തിയത്. ഉപഭോക്താക്കള്‍ മികച്ച റൈഡിങ്ങ് അനുഭവം നല്‍കാന്‍ തക്കവണ്ണം […]
ഇതിഹാസമുദ്ര
നാടാകെ വിറപ്പിച്ചുനടന്ന ഒരുവന്‍ മരണപ്പെട്ടതോടെ അയാളുടെ കുടുംബത്തിനേല്‍ക്കേണ്ടിവരുന്നത് സമൂഹത്തില്‍നിന്നുള്ള ഭീകരമായ ആക്രമണവും ഒറ്റപ്പെടുത്തലുമാണ്. അയാളുടെ ഭാര്യയും മക്കളും പ്രതിസന്ധിയെ തരണം ചെയ്യാനാകാതെ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുന്നു. എന്നാല്‍, ഒരുവള്‍ മാത്രം അദ്ഭുതകരമായി രക്ഷപ്പെടുന്നു. സ്വയം വേണ്ടന്നുവെച്ചിട്ടും ജീവിതം തന്നെ പിടിച്ചുനിര്‍ത്തുമ്പോള്‍ ജീവിക്കാതെ അവള്‍ക്കെന്തു ചെയ്യാന്‍ പറ്റും? ഇത് അവളുടെ കഥയാണ്. വീറോടും വാശിയോടും വൈരാഗ്യത്തോടുംകൂടി ജീവിച്ച പെണ്ണിന്റെ കഥ; അവളുടെ പ്രണയത്തിന്റെയും. വ്യത്യസ്തമായ പ്രണയകഥ പറയുന്ന, രാജു തുരുത്തിയുടെ ഏറ്റവും പുതിയ നോവല്‍. ‘ഇതിഹാസമുദ്ര’. മാതൃഭൂമി ബുക്‌സ്. […]
ഹൃദ്രോഗവും കാന്‍സറും തടയാന്‍ ബദാം
ഏറെ ആരോഗ്യഗുണങ്ങളുള്ള ഒന്നാണ് ബദാം എന്ന് നിരവധി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ തണുപ്പുകാലത്ത് ഇടനേര ഭക്ഷണമായി ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ബദാം. പ്രോട്ടീന്‍, നാരുകള്‍, കാല്‍സ്യം, കോപ്പര്‍, മഗ്‌നീഷ്യം, വിറ്റാമിന്‍ ഇ, റൈബോഫ്ളേവിന്‍ എന്നിവയാല്‍ സമൃദ്ധമായ ബദാമില്‍ ഇരുമ്പ്, പൊട്ടസ്യം, സിങ്ക്, വിറ്റാമിന്‍ ബി, നിയാസിന്‍, തയാമിന്‍, ഫോളേറ്റ് എന്നിവയും അടങ്ങിയിട്ടുണ്ട്. ഹൃദ്രോഗം, ടൈപ്പ് 2 ഡയബറ്റിസ് മെലിറ്റസ് തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ മൂലമുള്ള അപകടസാധ്യത കുറയ്ക്കാന്‍ ബദാം പതിവായി കഴിക്കുന്നത് നല്ലതാണ്. ദിവസവും ഒരു പിടി ബദാം […]
