Posted inവിനോദം

‘ബറോസ്’ ഇനി ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍

മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ ശ്രദ്ധ നേടിയ ചിത്രം ‘ബറോസ്’ ഒടിടിയിലേക്ക്. ക്രിസ്മസ് റിലീസ് ആയി ഡിസംബര്‍ 25 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. തിയറ്ററുകളിലെത്തി 23-ാം ദിവസമാണ് ചിത്രത്തിന്റെ ഔദ്യോഗിക ഒടിടി പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്‌ഫോം ആയ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ചിത്രം എത്തും. റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല. കമിഗ് സൂണ്‍ എന്ന് മാത്രമാണ് ഒടിടി പ്ലാറ്റ്‌ഫോം ആറിയിച്ചിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ‘ബറോസ്’ നിര്‍മ്മിച്ചിരിക്കുന്നത്. ഇന്ത്യയിലെ […]

Posted inഓട്ടോമോട്ടീവ്

പുതിയ ഫെയ്സ്ലിഫ്റ്റ് മോഡലുമായി നെക്‌സോണ്‍

ടാറ്റ മോട്ടോഴ്സിന്റെ ജനപ്രിയ മോഡലുകളില്‍ ഒന്നാണ് നെക്‌സോണ്‍. ഇപ്പോഴിതാ, പുതിയ ഫീച്ചറുകളും വേരിയന്റുകളും നല്‍കി നെക്‌സോണിനെ പരിഷ്‌കരിച്ചിരിക്കുകയാണ് കമ്പനി. ടിയാഗോയ്ക്കും ടിഗോറിനും പിന്നാലെ കമ്പനി നെക്സോണിന്റെ പുതിയ ഫെയ്സ്ലിഫ്റ്റ് മോഡല്‍ പുറത്തിറക്കി. ഈ പുതിയ നെക്സോണിന്റെ എഞ്ചിന്‍ മെക്കാനിസത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും ചില പുതിയ ഫീച്ചറുകളും വേരിയന്റുകളും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. പുതിയ ടാറ്റ നെക്സോണിന്റെ പ്രാരംഭ എക്സ് ഷോറൂം വില 7.99 ലക്ഷം രൂപയാണ്. പുതിയ നെക്‌സോണ്‍ 7 എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ക്രിയേറ്റീവ് ബ്ലൂ, […]

Posted inപുസ്തകങ്ങൾ

ഭ്രാതൃഹത്യകള്‍

”എന്റെ സ്വപ്നങ്ങളും എന്റെ യാത്രകളും ആയിരുന്നു, ജീവിതത്തില്‍ എന്നും എനിക്ക് തുണയായിരുന്നത്. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ വളരെ ചുരുക്കം പേരേ എന്റെ വൈഷമ്യങ്ങളില്‍ എന്നെ സഹായിച്ചിട്ടുള്ളൂ ..”1940-കളുടെ അവസാനത്തില്‍ ഗ്രീക്ക് ആഭ്യന്തരയുദ്ധകാലത്ത് എപ്പിറസിലെ ഒരു ഗ്രാമത്തില്‍ നടന്ന ആഭ്യന്തര കലഹം പ്രമേയമായി വരുന്ന കൃതി. ‘ഭ്രാതൃഹത്യകള്‍’. നിക്കോസ് കസന്‍ദ്‌സാകീസ്. വിവര്‍ത്തനം – കെ ടി രാധാകൃഷ്ണന്‍. ഒലീവ് പബ്‌ളിക്കേഷന്‍സ്. വില 475 രൂപ.  

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നീറ്റ് യുജി പരീക്ഷ ഈ വർഷവും പഴയ രീതിയിൽ തന്നെ

നീറ്റ് യുജി പരീക്ഷ ഈ വർഷവും പഴയ രീതിയിൽ തന്നെ. മെഡിക്കൽ പ്രവേശനത്തിനുള്ളപരീക്ഷ ഒഎംആർ രീതിയിൽ ഒരു ദിവസം ഒറ്റ ഷിഫ്റ്റ് ആയി നടത്തുമെന്ന് ദേശീയ പരീക്ഷ ഏജൻസി വ്യക്തമാക്കി. ദേശീയ മെഡിക്കൽ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് തീരുമാനം. കഴിഞ്ഞവർഷത്തെ പരീക്ഷയെ സംബന്ധിച്ച് വ്യാപക ക്രമക്കേട് ഉയർന്ന സാഹചര്യത്തിൽ ഇക്കുറി പരീക്ഷ രീതിയിൽ മാറ്റം വരുമെന്നായിരുന്നു റിപ്പോർട്ടുകൾ.

Posted inആരോഗ്യം

പ്രമേഹ രോഗികള്‍ക്കും ബീറ്റ്‌റൂട്ട് കഴിക്കാം

ഇന്ത്യയില്‍ പ്രമേഹബാധിതരുടെ എണ്ണം കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ശരിയായ ഭക്ഷണക്രമം, വ്യായാമം എന്നിവയിലൂടെ പ്രമേഹത്തെ വരുതിയില്‍ ആക്കാവുന്നതേയുള്ളൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതില്‍ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. അതില്‍ പ്രധാനിയാണ് ബീറ്റ്‌റൂട്ട്. എന്നാല്‍ അവയുടെ നിറം രുചിയും കാരണം ഇത് പ്രമേഹത്തിന് യോജിച്ചതല്ലെന്ന ചിന്ത ആളുകള്‍ക്കിയിലുണ്ട്. എന്നാല്‍ പ്രമേഹ രോഗികള്‍ക്കും അനുയോജ്യമായി ഭക്ഷണമാണ് ബീറ്റ്‌റൂട്ട്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഇവയില്‍ നൈട്രേറ്റുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദം നിയന്ത്രിച്ച് ഹൃദയാരോഗ്യം […]

Posted inലേറ്റസ്റ്റ്

എട്ടാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രധാനമന്ത്രി അനുമതി നൽകി

എട്ടാം ശമ്പള പരിഷ്കരണ കമ്മീഷന് പ്രധാനമന്ത്രി അനുമതി നൽകി. കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം പരിഷ്കരിക്കുന്നതിനാണ് കമ്മീഷൻ. ഏഴാം ശമ്പള കമ്മീഷന് 2026 വരെ കാലാവധി ബാക്കിനിൽക്കെയാണ് കേന്ദ്ര സർക്കാർ എട്ടാം ശമ്പള കമ്മീഷന് അനുമതി നൽകിയത്.

Posted inലേറ്റസ്റ്റ്

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി  നാലം​ഗ കുടുംബത്തിലെ ഒരാൾ മരിച്ചു

ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങി  നാലം​ഗ കുടുംബത്തിലെ ഒരാൾ മരിച്ചു. ചെറുതുരുത്തി സ്വദേശികളായ കബീർ, ഭാര്യ റെഹാന, മകളായ സെറ, കബീറിന്റെ  സഹോദരിയുടെ മകൻ ഹയാൻ എന്നിവരാണ് അപകടത്തിൽപെട്ടത്. റെയ്ഹാനയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കബീറിനും മകൾക്കും സഹോദരിയുടെ മകനും വേണ്ടി നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ തുടരുകയാണ്.

Posted inലേറ്റസ്റ്റ്

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തെളിവുമായി പൊലീസ്

ബോളിവുഡ് നടൻ സെയ്ഫ് അലിഖാന്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ തെളിവുമായി പൊലീസ്. അക്രമിയെ തിരിച്ചറിഞ്ഞെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്. അക്രമിയുടെ ലക്ഷ്യം മോഷണമായിരുന്നെന്നും  പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം തന്നെ എമര്‍ജന്‍സി എക്സിറ്റ് വഴി രക്ഷപ്പെടുന്ന പ്രതിയുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു. പ്രതിയെ പിടികൂടാൻ പത്ത് സംഘങ്ങളായി തിരിഞ്ഞ് ബാന്ദ്ര പൊലീസിന്‍റെ അന്വേഷണം പുരോഗമിക്കുകയാണെന്നും മുംബൈ ക്രൈം ബ്രാഞ്ചും അന്വേഷണത്തില്‍ സഹായിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വരുന്ന ഞായറാഴ്ച നാല് ജില്ലകളിൽ യെല്ലോ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലെർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്‍മോർട്ടത്തിന് പിന്നാലെ പ്രതികരണവുമായി മകൻ

നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്‍മോർട്ടത്തിന് പിന്നാലെ പ്രതികരണവുമായി മകൻ സനന്ദൻ. പോസ്റ്റ്‍മോർട്ടത്തിന്‍റെ പ്രാഥമിക റിപ്പോര്‍ട്ടിൽ അസ്വഭാവികതയില്ലെന്നാണ് പറയുന്നതെന്നും തങ്ങള്‍ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും മകൻ പറഞ്ഞു. ആന്തരിക അവയവ പരിശോധന ഫലങ്ങള്‍ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്.ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകൻ പറഞ്ഞു. വിഡിഎസ്‍പി നേതാവ് ചന്ദ്രശേഖരൻ പറഞ്ഞതുകൊണ്ട് മാത്രമാണ് ഇന്ന് പ്രതിഷേധിക്കാതിരുന്നത്. ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങ് നാളെ നടത്തുമെന്നും […]