സെക്രട്ടേറിയറ്റിന് മുന്നിൽ സ്റ്റേജ് കെട്ടിയതിന് പ്രവര്‍ത്തകരെ ശകാരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പാര്‍ട്ടി സെക്രട്ടറിയുടെ എതിര്പ്പിന് പിന്നാലെ പ്രവര്‍ത്തകര്‍ സ്റ്റേജ് അഴിച്ച് മാറ്റി. രണ്ട് ലോറികൾ ചേര്‍ത്തിട്ടായിരുന്നു സ്റ്റേജ് കെട്ടിയിരുന്നത്. കാര്യങ്ങൾ പ്രവര്‍ത്തകര്‍ക്ക് അറിയാമെന്നും അതുകൊണ്ടാണ് സ്റ്റേജ് അഴിച്ച് മാറ്റിയതെന്നുമാണ് പിന്നീട് ബിനോയ് വിശ്വം പ്രതികരിച്ചു. തൊഴിൽ സുരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാൻ നടപടി ആവശ്യപ്പെട്ടായിരുന്നു കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾക്കെതിരെ എഐടിയുസി പ്രതിഷേധം. നേരത്തെ ജോയിന്‍റ് കൗൺസിൽ സെക്രട്ടേറിയറ്റിന് മുന്നിൽ വഴി തടഞ്ഞ് സമരം […]
നടൻ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതി
ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന്‍റെ ആരോഗ്യനിലയിൽ പുരോഗതി. നടൻ അപകടനില പൂര്‍ണമായും തരണം ചെയ്തുവെന്നും നടന്‍റെ ആരോഗ്യനില മെച്ചപ്പെട്ട സാഹചര്യത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് മാറ്റിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും ചികിത്സ തുടരുമെന്നും ലീലാവതി ആശുപത്രി അധികൃതര്‍ അറിയിച്ചു. അതോടൊപ്പം നടനെ ആക്രമിച്ച സംഭവത്തിൽ ഒരാളെ കൂടി മുബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. സെയ്ഫ് അലി ഖാന്‍റെ വീട്ടിൽ മരപ്പണിക്കാരനായി ജോലി ചെയ്ത കരാറുകാരനെയാണ് പിടികൂടിയത്. ആക്രമണം നടക്കുന്നതിന്‍റെ ഒരു ദിവസം മുമ്പ് തന്‍റെ ഭര്‍ത്താവ് നാലു പേരുമായി […]
സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 17, വെള്ളി
◾https://dailynewslive.in/ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ സംസ്ഥാന നിയമസഭാ സമ്മേളനത്തിന് തുടക്കമായി. നവകേരള സൃഷ്ടിക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി. ഉയര്‍ന്ന നിലവാരത്തിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍, അറിവ് അടിസ്ഥാനമാക്കിയ സമ്പദ്വ്യവസ്ഥ, നിലവാരമുള്ള വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം എന്നിവയിലൂന്നിക്കൊണ്ടായിരിക്കും ഇതെന്നും എല്ലാവര്‍ക്കും പാര്‍പ്പിടം ഉറപ്പാക്കുമെന്നും അതിദാരിദ്ര്യം ഇല്ലാതാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ◾https://dailynewslive.in/ പ്രായമായ മാതാപിതാക്കളെ ഉപേക്ഷിച്ചു പോകുക, അവരെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുക തുടങ്ങിയപ്രവര്‍ത്തികള്‍ ചെയ്യുന്നവരോട് ഒരു ദാക്ഷിണ്യവും കാട്ടേണ്ടതില്ല എന്നത് സര്‍ക്കാരിന്റെ നിലപാടാണെന്ന് മുഖ്യമന്ത്രി പിണറായി […]
പവന്‍വില 60,000 ലെത്താന്‍ 40 രൂപയുടെ കുറവ്!
സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. 60,000 കടന്നും കുതിക്കുമെന്ന സൂചന നല്‍കി ഇന്ന് ഗ്രാമിന് 60 രൂപ വര്‍ധിച്ച് 7,450 രൂപയും പവന് 480 രൂപ ഉയര്‍ന്ന് 59,600 രൂപയുമായി. കേരളത്തില്‍ ഇത് വരെ രേഖപ്പെടുത്തിയിട്ടുള്ള റെക്കോഡ് വിലയായ ഗ്രാമിന് 7,455 രൂപയില്‍ നിന്ന് വെറും അഞ്ച് രൂപ മാത്രം അകലെയാണ് ഇന്നത്തെ വില. കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണവിലയില്‍ 1,080 രൂപയുടെ ഉയര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്. 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് 50 രൂപ […]
ഇന്ത്യന്‍ വിപണിയില്‍ ആപ്പിളും കരുത്താര്‍ജിക്കുന്നു
സാംസങ്ങും ഷവോമിയും ഹുവാവെയും ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഫോണ്‍ ബ്രാന്‍ഡുകള്‍ അരങ്ങുവാഴുന്ന ഇന്ത്യന്‍ വിപണിയില്‍ ആപ്പിളും ശക്തിപ്രാപിക്കുന്നു. പോയവര്‍ഷത്തെ അവസാന പാദമായ ഒക്ടോബര്‍ -ഡിസംബര്‍ കാലയളവില്‍ ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്ന ടോപ് ഫൈവ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായി. വിപണിവിഹിതത്തിന്റെ പത്ത് ശതമാനവും ഇക്കാലയളവില്‍ ആപ്പിള്‍ പിടിച്ചു. ഓണ്‍ലൈന്‍ റീടെയ്‌ലര്‍മാര്‍ 24 മാസം വരെ പലിശരഹിത ഇ.എം.ഐ പ്ലാനുകള്‍ അവതരിപ്പിച്ചത്, ഇടത്തരം വരുമാനക്കാരും ആപ്പിള്‍ ഫോണുകള്‍ സ്വന്തമാക്കുന്നതിലേക്ക് നയിച്ചു. 2026ഓടെ ആഗോള തലത്തില്‍ ആപ്പിളിന്റെ മൂന്നാമത്തെ വലിയ വിപണിയായി ഇന്ത്യ […]
‘രേഖാചിത്രം’ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടു
ആസിഫ് അലി പ്രധാനവേഷത്തിലെത്തിയ ‘രേഖാചിത്രം’ തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ രേഖാചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. അന്വേഷണത്തിന്റെ ഭാഗമായി ആസിഫ് അലിയുടെ കഥാപാത്രം ഒരു തയ്യല്‍ക്കാരിയുടെ അടുത്തെത്തുന്നതും അവരില്‍ നിന്ന് വിവരങ്ങള്‍ അറിയുന്നതുമാണ് രംഗം. ഈ സീന്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു. ഈ സീനില്‍ അഭിനയിച്ച ജൂനിയര്‍ ആര്‍ടിസ്റ്റിനെ ആസിഫ് അലി ആശ്വസിപ്പിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ഉദയംപേരൂര്‍ പൂത്തോട്ടയിലുള്ള ഓട്ടോ ഡ്രൈവര്‍ സുലേഖയാണ് ഒഴിവാക്കപ്പെട്ട രംഗത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന താരം. […]
കലാഭവന്‍ നവാസും രഹനയും ഒന്നിക്കുന്ന ‘ഇഴ’ ടീസര്‍
സലാം ക്രിയേഷന്‍സിന്റെ ബാനറില്‍ സലീം മുതുവമ്മല്‍ നിര്‍മ്മിച്ചിരിക്കുന്ന ‘ഇഴ’ എന്ന ചിത്രം റിലീസിന് തയ്യാറാവുകയാണ്. ചിത്രത്തിന്റെ ടീസര്‍ യുട്യൂബില്‍ ഇതിനകം എത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് നവാഗതനായ സിറാജ് റെസയാണ്. കലാഭവന്‍ നവാസും കലാഭവന്‍ നവാസിന്റെ ഭാര്യ രഹനയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. രഹന ഏറെ നാളുകള്‍ക്ക് ശേഷം നായികയായി മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ജീവിതത്തിലെന്ന പോലെ തന്നെ ഈ സിനിമയിലും ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് […]
യമഹയുടെ പുതിയ ബൈക്ക് ലാന്‍ഡര്‍ 250
പ്രമുഖ ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ യമഹയുടെ പുതിയ ബൈക്ക് ആയ ലാന്‍ഡര്‍ 250 ഒക്ടോബറില്‍ വിപണിയില്‍ എത്തിയേക്കും. 1,90,000 മുതല്‍ 2,20,000 രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്. 249 സിസി എന്‍ജിന്‍ 20.5 ബിഎച്ച്പിയും 20.6 എന്‍എം ടോര്‍ക്യൂവും പുറപ്പെടുവിക്കും. ഫൈവ് സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്സുമായാണ് ബൈക്ക് വരുന്നത്. ഫ്രണ്ട് സസ്പെന്‍ഷനായി ടെലിസ്‌കോപിക് ഫ്രണ്ട് ഫോര്‍ക്സും റിയര്‍ സസ്പെന്‍ഷനായി മോണാഷോക്ക് അബ്സോര്‍ബറും അവതരിപ്പിക്കും.ഡ്യുവല്‍ ചാനല്‍ എബിഎസാണ് ബ്രേക്കിങ് സിസ്റ്റമായി വരിക. മുന്‍പില്‍ ഡിസ്‌ക് ബ്രേക്ക് സാങ്കേതികവിദ്യയാണ് […]
ഓര്‍മ്മശക്തി കൂട്ടാന്‍ പുതിയ കാര്യങ്ങള്‍ പഠിക്കാം
മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് ബ്രെയിന്‍ അഥവാ തലച്ചോറ്. ചില ശീലങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയാം. എപ്പോഴും പുതിയ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുക. ഇത് ഓര്‍മ്മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. വായന വര്‍ധിപ്പിക്കുകയും ഏകാഗ്രത ലഭിക്കാനും തലച്ചോറ് നന്നായി പ്രവര്‍ത്തിക്കാനും സഹായിക്കും. തലച്ചോറ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാനും ബുദ്ധി വികസിക്കാനും പസിലുകളും മറ്റ് ബ്രെയിന്‍ ഗെയിമുകളും കളിക്കുന്നത് […]
ആലാപനം മാടന്‍പിള്ളപ്പോലീസ്
നാറാണത്തുചിരികള്‍ക്ക് പൊരുളെട്ടുള്ളതുപോലെ സബാഹിന്റെ കഥകളോരോന്നും ആലോചനാമൃതങ്ങളാണ്. വായിച്ചുകഴിയുമ്പോഴേക്കും തീരുന്ന കഥകളല്ല. എം.എന്‍. വിജയന്റെ ഭാഷതന്നെ കടമെടുത്തു പറഞ്ഞാല്‍ ‘നീന്താനിടമുള്ള’ കഥകളാണ്. വായിക്കുന്തോറും വലുതാകുന്ന കഥകളാണ്. പുസ്തകം മടക്കിവെച്ചാലും വായനക്കാരന്റെ പിന്നാലെ വരുന്ന കഥകളാണ്. എത്ര വിസ്മയകരവും വിചിത്രവുമാണ് ജീവിതമെന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന ഒന്‍പതു കഥകള്‍. ‘ആലാപനം മാടന്‍പിള്ളപ്പോലീസ്’. സബാഹ്. മാതൃഭൂമി. വില 136 രൂപ.
