Posted inപുസ്തകങ്ങൾ

തിരഞ്ഞെടുത്ത കഥകള്‍

വെറുമൊരു കഥാപുസ്തകത്തിനുപരി, എഴുതി പൂര്‍ത്തീകരിക്കാനാവാതെ ഭൂമിയില്‍നിന്നും അപ്രത്യക്ഷനാകേണ്ടിവന്ന ബാബേലിന്റെ വേദനയും ഏകാധിപതിയുടെ നിഷ്ഠുരതയും മുഖാമുഖം നില്‍ക്കുന്ന ഈ സമാഹാരം ഏകാധിപതികളുടെ ശുദ്ധമാക്കലിനുള്ള ഓര്‍മയുടെ തിരുത്താണ്. മഹാനായ റഷ്യന്‍ കഥാകൃത്ത് ഇസാക് ബാബേലിന്റെ കഥകളുടെ സമാഹാരം ആദ്യമായി മലയാളത്തില്‍. ‘തിരഞ്ഞെടുത്ത കഥകള്‍’. പരിഭാഷ – സുരേഷ് എം.ജി. മാതൃഭൂമി. വില 178 രൂപ.  

Posted inആരോഗ്യം

മധുരമില്ലാത്ത കാപ്പി അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കും

മധുരമില്ലാത്ത കാപ്പി കുടിക്കുന്നത് അല്‍ഷിമേഴ്‌സ് സാധ്യത കുറയ്ക്കുമെന്നാണ് അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. നമ്മള്‍ കഴിക്കുന്ന ഭക്ഷണവും അല്‍ഷിമേഴ്സ് പോലുള്ള നാഡീനാശക രോഗങ്ങളും തമ്മില്‍ വലിയ ബന്ധമുണ്ട്. അല്‍ഷ്യമേഴ്സ് അപകട സാധ്യത വര്‍ധിപ്പിക്കുന്നതും അല്ലാത്തതുമായ ഭക്ഷണങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. ദിവസവും കാപ്പി കുടിക്കുന്നത് നിരവധി ആരോഗ്യഗുണങ്ങള്‍ നല്‍കും. എന്നാല്‍ കാപ്പിയില്‍ മധുരം ചേര്‍ക്കുന്നത് ഉപേക്ഷിക്കുന്നത് തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ഗവേഷകര്‍ പറയുന്നു. പഞ്ചസാര പലതരത്തില്‍ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. കാപ്പിയില്‍ […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 18, ശനി

◾https://dailynewslive.in/ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ നിലവിലുള്ള കുറഞ്ഞ അടിസ്ഥാന ശമ്പളം 18000 രൂപ എന്നത് 40,000 രൂപ കടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതിന് മുന്നോടിയായി എട്ടാം ശമ്പള കമ്മീഷന്‍ രൂപവത്കരിക്കാന്‍ തീരുമാനമായതിന്റെ പശ്ചാത്തലത്തിലാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതിന് അംഗീകാരം നല്‍കിയത്. ശമ്പളവും പെന്‍ഷനും നിര്‍ണ്ണയിക്കാന്‍ ഉപയോഗിക്കുന്ന ഗുണിതമായ ഫിറ്റ്‌മെന്റ് ഫാക്ടര്‍ 2.57 ആയിരുന്നത് ഏറിയാല്‍ 2.86 വരെ ആകാം. ഇത് 2.86 ആക്കി നിശ്ചയിച്ചാല്‍ ഇപ്പോഴത്തെ […]

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

അൽഷിമേഴ്സ്….!!!

അൽഷിമേഴ്സ്….!!! മസ്തിഷ്ക കോശങ്ങളെ പതുക്കെ നശിപ്പിക്കുന്ന ഒരു മസ്തിഷ്ക രോഗമാണ് അൽഷിമേഴ്സ് രോഗം ….!!!! നിലവിൽ, അൽഷിമേഴ്‌സ് രോഗത്തിന് ചികിത്സയില്ല. കാലക്രമേണ, രോഗത്തിൻ്റെ വിവിധ ലക്ഷണങ്ങൾ കൂടുതൽ പ്രകടമാകുന്നു. അൽഷിമേഴ്‌സ് രോഗം ബാധിച്ച് പലരും മരിക്കുന്നു. ഈ രോഗം തലച്ചോറിൻ്റെ വിവിധ ഭാഗങ്ങളെ ബാധിക്കുന്നു, എന്നാൽ മെമ്മറി, ഭാഷ, ചിന്താശേഷി എന്നിവയെ നിയന്ത്രിക്കുന്ന തലച്ചോറിൻ്റെ ഭാഗങ്ങളിൽ അതിൻ്റെ ഏറ്റവും മോശമായ സ്വാധീനം ചെലുത്തുന്നു.   70% കേസുകൾ വരെ വരുന്ന വാർദ്ധക്യകാല ഡിമെൻഷ്യയുടെ ഏറ്റവും സാധാരണമായ രൂപമാണ് […]

Posted inബിസിനസ്സ്

വല്ലാര്‍പാടം ടെര്‍മിനലിന് റെക്കോര്‍ഡ്

വല്ലാര്‍പാടം രാജ്യാന്തര കണ്ടെയ്‌നര്‍ ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനലിനു കണ്ടെയ്‌നര്‍ കൈകാര്യത്തില്‍ റെക്കോര്‍ഡ്; 2024 ല്‍ കൈകാര്യം ചെയ്തത് 840,564 ടിഇയു കണ്ടെയ്‌നറുകള്‍. മുന്‍ വര്‍ഷത്തെക്കാള്‍ 17% വര്‍ധന. 2024ല്‍ ടെര്‍മിനലില്‍ എത്തിയത് 657 കപ്പലുകള്‍. ദക്ഷിണ കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഏറ്റവും വലിയ സിംഗിള്‍ വെസല്‍ കണ്ടെയ്‌നര്‍ കൈമാറ്റവും നടന്നു; എംഎസ്സി അറോറയുടെ 6,157 ടിഇയു കണ്ടെയ്‌നറുകള്‍. 365 മീറ്ററിലധികം നീളമുള്ള യുഎല്‍സിവികളും (അള്‍ട്ര ലാര്‍ജ് കണ്ടെയ്‌നര്‍ വെസലുകള്‍) ടെര്‍മിനലില്‍ എത്തി. വിദൂര കിഴക്കന്‍ രാജ്യങ്ങള്‍, […]

Posted inവിനോദം

റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ‘ദേവ’ ട്രെയ്‌ലര്‍

മലയാളി സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം ‘ദേവ’യുടെ ട്രെയ്‌ലര്‍ എത്തി. റോഷന്‍ ആന്‍ഡ്രൂസിന്റെ സ്ഥിരം തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ്‌ക്കൊപ്പം ഹുസൈന്‍ ദലാല്‍, അബ്ബാസ് ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം. 2.18 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ദേവ. ഒരു ഹൈ പ്രൊഫൈല്‍ കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് ഷാഹിദ് […]

Posted inവിനോദം

നാല് ദിവസത്തില്‍ 24 കോടി നേടി ‘മദ ഗജ രാജ’

12 വര്‍ഷം പെട്ടിയില്‍ കിടന്ന സിനിമ, പിന്നീട് തിയറ്ററുകളിലെത്തിയപ്പോള്‍ സൂപ്പര്‍ഹിറ്റ്. വിശാല്‍ നായകനായ ‘മദ ഗജ രാജ’ എന്ന സിനിമയാണ് തമിഴ്‌നാട്ടില്‍ സൂപ്പര്‍ഹിറ്റായി മുന്നേറുന്നത്. 2013 പൊങ്കല്‍ റിലീസ് ആയി തിയറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രം സാമ്പത്തിക പ്രതിസന്ധികളാല്‍ റിലീസ് നീണ്ടുപോകുകയായിരുന്നു. പിന്നീട് 12 വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരു പൊങ്കല്‍ റിലീസ് ആയി എത്തിയ സിനിമ ബോക്‌സ്ഓഫിസില്‍ ചരിത്രമായി മാറി. നാല് ദിവസം കൊണ്ട് 24 കോടിയാണ് ചിത്രം വാരിക്കൂട്ടിയത്. വിശാല്‍സന്താനം ടീമിന്റെ കോമഡി നമ്പറുകളാണ് സിനിമയുടെ പ്രധാന ആകര്‍ഷണം. ഗ്ലാമറിനു […]

Posted inഓട്ടോമോട്ടീവ്

17.99 ലക്ഷം പ്രാരംഭവിലയില്‍ ക്രേറ്റ ഇവി

ഇന്ത്യന്‍ വൈദ്യുതി വാഹന വിപണിയിലേക്ക് ക്രേറ്റ ഇവിയുമായി ഹ്യുണ്ടേയ്. 17.99 ലക്ഷം പ്രാരംഭവിലയില്‍ ഭാരത് മൊബിലിറ്റി ഷോയില്‍ പുതിയ വാഹനം ഹ്യുണ്ടേയ് അവതരിപ്പിച്ചു. എക്‌സിക്യുടീവ ്(17,99,000 പ്രാരംഭ വില). സ്മാര്‍ട്(18,99,000 പ്രാരംഭ വില), സ്മാര്‍ട്(ഒ) (19,49,000 പ്രാരംഭ വില), പ്രീമിയം(19,99,000 പ്രാരംഭ വില) വേരിയന്റുകളായിരിക്കും ഉണ്ടാവുക. 390 കിലോമീറ്റര്‍ റേഞ്ചുള്ള 42 കിലോവാട്ട്അവര്‍ ബാറ്ററിയും, 473 കിലോമീറ്റര്‍ റേഞ്ചുള്ള 51.4 കിലോവാട്ട്അവര്‍ ബാറ്ററിയുമാണ് ക്രേറ്റയില്‍. റേഞ്ച് കുറഞ്ഞ മോഡലില്‍ 135എച്ച്പി മോട്ടോറും ഉയര്‍ന്ന മോഡലില്‍ 171എച്ച്പി മോട്ടോറുമാണ് […]

Posted inപുസ്തകങ്ങൾ

മറ്റൊരു (മഹാ) ഭാരതം

നാം കേട്ടുമാത്രം അറിഞ്ഞിട്ടുള്ള ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ മാത്രമല്ല, നാം അനുഭവിച്ചറിയാന്‍ ഇടയില്ലാത്ത ഇന്ത്യന്‍ അവസ്ഥകളിലൂടെയുമാണ് ഈ പുസ്തകത്തില്‍ അനൂപ് ദാസ് നമ്മെ പിന്‍നടത്തിക്കുന്നത്. കഠിനമായ കാലത്തിനു മുന്നില്‍ നിന്നും നിരങ്ങിയും ജീവിച്ചുനീങ്ങുന്ന മറ്റൊരു ഭാരതത്തിലെ മനുഷ്യരുടെ ജീവിതകഥ. അധികാരവും മതവും ജാതിയും ഭൂപ്രകൃതിയുമെല്ലാം മനുഷ്യനു മുന്നില്‍ പ്രതിസന്ധിയുടെ മതിലുകളുയര്‍ത്തുന്നതെങ്ങനെയെന്ന് ഈ ജീവിതങ്ങളിലൂടെ നമുക്ക് കാണാം. നമ്മുടെ രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ, നാമറിഞ്ഞിട്ടില്ലാത്ത മനുഷ്യരുടെ ജീവിതാനുഭവകഥനങ്ങള്‍. ‘മറ്റൊരു (മഹാ) ഭാരതം’. മാതൃഭൂമി. വില 229 രൂപ.  

Posted inആരോഗ്യം

മുടി കൊഴിച്ചില്‍ തടയാന്‍ ബദാം ഫലപ്രദം

പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ബദാം. അകാല വാര്‍ദ്ധക്യത്തിനും രോഗത്തിനും കാരണമാകുന്ന കേടുപാടുകളില്‍ നിന്ന് കോശങ്ങളെ സംരക്ഷിക്കുന്ന ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്ന വിറ്റാമിന്‍ ഇ ബദാമില്‍ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷിയെ പിന്തുണയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുകയും അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള ന്യൂറോ ഡീജനറേറ്റീവ് അവസ്ഥകളില്‍ നിന്നുള്ള സംരക്ഷണവുമായി ബന്ധിപ്പിക്കുകയും ചെയ്യുന്നു. മസ്തിഷ്‌ക ആരോഗ്യം, മാനസികാവസ്ഥ, ഉറക്കം, രക്തത്തിലെ പഞ്ചസാര, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കുന്നതില്‍ ബദാമില്‍ അടങ്ങിയ മഗ്നീഷ്യം ഒരു പങ്കു വഹിക്കുന്നു. കാലിഫോര്‍ണിയയിലെ ഗവേഷകരുടെ ഒരു പുതിയ പഠനം കാണിക്കുന്നത് രണ്ട് ഔണ്‍സ് […]