കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ നിര്‍മ്മിക്കുന്ന ‘അരിക്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിങ്ങി. വി.എസ് സനോജ് കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് നടനും സംവിധായകനുമായ പൃഥ്വിരാജ് ആണ് പുറത്തുവിട്ടത്. 1960കളില്‍ തുടങ്ങി ഇന്നുവരെയുള്ള സാമൂഹ്യമാറ്റം ഒരു തൊഴിലാളി കുടുംബത്തിന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുകയാണ് ചിത്രം. സെന്തില്‍ കൃഷ്ണ, ഇര്‍ഷാദ് അലി, ധന്യ അനന്യ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൂന്ന് തലമുറകളിലൂടെ ഇന്നത്തെ ഇന്ത്യയുടെ കഥയാണ് പറയുക. റോണി ഡേവിഡ് രാജ്, ശാന്തി ബാലചന്ദ്രന്‍, […]
ഇന്ത്യയില്‍ നിര്‍മിച്ച ബിഎംഡബ്ല്യു ഇലക്ട്രിക് കാര്‍
ജര്‍മ്മന്‍ വാഹന ബ്രാന്‍ഡായ ബിഎംഡബ്ല്യു ഇന്ത്യ ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോ 2025-ല്‍ ബിഎംഡബ്ല്യു ഐഎക്‌സ്1 എല്‍ഡബ്‌ളിയുബി പുറത്തിറക്കി. 49 ലക്ഷം രൂപ എക്സ്ഷോറൂം വില ഉള്ള ഈ ബിഎംഡബ്ല്യു കാര്‍ ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്തിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ചെന്നൈയിലെ പ്ലാന്റില്‍ തദ്ദേശീയമായി നിര്‍മ്മിച്ച ഇലക്ട്രിക് കാറാണിത്. ഒറ്റ ചാര്‍ജില്‍ 531 കിലോമീറ്റര്‍ റേഞ്ച് നല്‍കുമെന്ന് അവകാശപ്പെടുന്ന ബിഎംഡബ്ല്യുവിന്റെ ഈ ഇലക്ട്രിക് കാര്‍ അതിന്റെ സെഗ്മെന്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ കാറായി കണക്കാക്കപ്പെടുന്നു. മിനറല്‍ […]
റഷ്യന്‍ നോട്ബുക്ക്
പോവാന്‍ കഴിഞ്ഞെങ്കിലെന്ന് എല്ലാവരും മോഹിച്ച സ്വപ്നദേശമായിരുന്നു സോവിയറ്റ് യൂണിയന്‍ ഒരുകാലത്ത്. ആ നാടിന്റെ ഓരോ സ്പന്ദനങ്ങളും അന്ന് ലോകം ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു. പില്‍ക്കാലത്ത് ആ സോഷ്യലിസ്റ്റ് സ്വര്‍ഗം അനേകം സ്വതന്ത്രരാഷ്ട്രങ്ങളായി ചിതറി. വര്‍ഷങ്ങള്‍ക്കിപ്പുറം റഷ്യ സന്ദര്‍ശിച്ച ഒരു മലയാളി താന്‍ കണ്ട കാഴ്ചകളും സാക്ഷ്യം വഹിച്ച അനുഭവങ്ങളും ലളിതസുന്ദരമായ രീതിയില്‍ പങ്കുവെക്കുന്നു. എ. ജയശങ്കറിന്റെ റഷ്യന്‍ യാത്രാവിവരണം. ‘റഷ്യന്‍ നോട്ബുക്ക്’. മാതൃഭൂമി. വില 153 രൂപ.
ലോക കാന്‍സര്‍ ദിനത്തില്‍ അറിഞ്ഞിരിക്കാന്‍
ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ മരണകാരണമാകുന്ന രോഗങ്ങളില്‍ രണ്ടാം സ്ഥാനത്താണ് കാന്‍സര്‍. എല്ലാം വര്‍ഷവും ഫെബ്രുവരി 4-ന് ലോക കാന്‍സര്‍ ദിനം ആചരിക്കുന്നു. 40 ശതമനത്തോളം കാന്‍സര്‍ മരണങ്ങളും ജീവിതശൈലിയിലെ മാറ്റങ്ങള്‍, പതിവ് പരിശോധനകള്‍, നേരത്തെയുള്ള കണ്ടെത്തല്‍, ചികിത്സ എന്നിവയിലൂടെ തടയാനാകും. പുകവലിയും മോശം ഭക്ഷണക്രമവുമാണ് കാന്‍സറിന്റെ കാര്യത്തില്‍ സാധാരണയായി സംശയിക്കപ്പെടുന്നതെങ്കിലും. മറ്റ് നിരവധി കാര്യങ്ങളും കാന്‍സറിന് കാരണമാകുന്നുണ്ട്. കാന്‍സര്‍ വരാനുള്ള സാധ്യത വര്‍ധിപ്പിക്കുന്ന അഞ്ച് അപ്രതീക്ഷിത ഘടകങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സംസ്‌കരിച്ച മാംസം കാന്‍സര്‍ സാധ്യത […]
മദ്ധ്യാഹ്ന വാർത്തകൾ
വരുമാന സ്രോതസുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ റോഡുകളുമായി ബന്ധപ്പെട്ട് അന്തിമമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. റോഡിന് മാത്രമായി പ്രത്യേകം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ഇത്രയേറെ പണം എടുക്കുമ്പോള്‍ അതിന്റെ പലിശയും തിരിച്ചടവും ആവശ്യമാണ് അതിന് വേണ്ടിയുള്ള മോഡലുകള്‍ ഉണ്ട് എന്നാല്‍ അവയൊന്നും ഉടന്‍ നടപ്പിലാക്കുന്ന സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് […]
കേരളത്തോട് കേന്ദ്ര അവഗണനയെന്ന് പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും കെ സുരേന്ദ്രന്‍
കേന്ദ്ര ബജറ്റിനു ശേഷം കേരളത്തോട് കേന്ദ്ര അവഗണനയെന്ന് വ്യാപക രീതിയിൽ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് തെറ്റാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രൻ. കേന്ദ്രം കേരളത്തെ ബജറ്റിൽ കൈയ്യയച്ച് സഹായിച്ചിട്ടുണ്ട് ഏത് വിഷയത്തിലായാലും കേന്ദ്രം കേരളത്തെ സഹായിച്ചു എന്നാൽ ഇഷ്ടമില്ലാത്ത അച്ചി തൊട്ടതൊക്കെ കുറ്റം എന്ന രീതിയിലാണ് കേരളത്തിന് കേന്ദ്രത്തോട് ഉള്ള മനോഭാവമെന്നും കേന്ദ്ര അവഗണനയല്ല കേരളത്തിന്‍റെ ധനകാര്യ മാനേജ്മെന്‍റാണ് സംസ്ഥാനത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
ടോള്‍ പിരിവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമായില്ലെന്ന് ധനമന്ത്രി
വരുമാന സ്രോതസുകള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കിഫ്ബിയില്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ റോഡുകളുമായി ബന്ധപ്പെട്ട് അന്തിമമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. റോഡിന് മാത്രമായി പ്രത്യേകം തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ഇത്രയേറെ പണം എടുക്കുമ്പോള്‍ അതിന്റെ പലിശയും തിരിച്ചടവും ആവശ്യമാണ് അതിന് വേണ്ടിയുള്ള മോഡലുകള്‍ ഉണ്ട് എന്നാല്‍ അവയൊന്നും ഉടന്‍ നടപ്പിലാക്കുന്ന സാഹചര്യമില്ലെന്ന് മന്ത്രി പറഞ്ഞു. കിഫ്ബി നിര്‍മിച്ച റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കണമെങ്കില്‍ പ്രത്യേകം നിയമനിര്‍മാണം ആവശ്യമാണ് അതിന് ശേഷം മാത്രമേ ഇതില്‍ അന്തിമ തീരുമാനമാവൂ.
ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെ സുധാകരന്‍
കിഫ്ബി ഫണ്ടിൽ നിർമ്മിക്കുന്ന റോഡുകളിൽ ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. കൂടിയ പലിശയ്ക്ക് പണം എടുത്ത് ചെറിയ പലിശയ്ക്ക് നിക്ഷേപിച്ചതും സംസ്ഥാനത്തിന് കനത്ത നഷ്ടം ഉണ്ടാക്കിയെന്നും കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളെല്ലാം ദുരുഹമാണെന്നും കിഫ്ബിയുടെ കടം പെരുകി തിരിച്ചടവ് ബുദ്ധിമുട്ടായപ്പോൾ ജനങ്ങളെ പിഴിയാനാണ് സര്‍ക്കാര്‍ നീക്കമെന്നും കെ.സുധാകരൻ പറഞ്ഞു. ടോള്‍ രഹിത റോഡുകളെന്നായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്‍റെ പ്രഖ്യാപനം. കിഫ്ബി പദ്ധതികളിലെ ക്രമക്കേടും ചട്ടവിരുദ്ധമായ […]
സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതി ഉത്തരവിന് പിന്നാലെ തുടര്‍ നടപടികളിലേക്ക് കടക്കാന്‍ ജില്ലാ ഭരണകൂടം
കൊച്ചി വൈറ്റിലയില്‍ സൈനികര്‍ക്കായി നിര്‍മിച്ച ഫ്ലാറ്റ് പൊളിക്കാനുള്ള ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്നു ജില്ലാ ഭരണകൂടം അടുത്ത നടപടികളിലേക്ക് കടന്നേക്കും. കൊച്ചിയിൽ സൈനികർക്കായി നിർമിച്ച ഫ്ലാറ്റ് സമുച്ചയം പൊളിച്ചുനീക്കണമെന്ന് ഇന്നലെയാണ് ഹൈക്കോടതി ഉത്തരവിട്ടത്. ബലക്ഷയത്തെത്തുടർന്ന് താമസക്കാർ തന്നെ നൽകിയ ഹർജിയിലായിരുന്നു നിർദേശം. തൃപ്പൂണിത്തുറ നഗരസഭയിലെ സിവില്‍ എഞ്ചിനീയര്‍, ടൗണ്‍ പ്ലാനിംഗ് വിഭാഗത്തിലെ ഓഫീസര്‍, ഫ്ലാറ്റിലെ രണ്ട് റെസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്നിവർ അടങ്ങുന്നതായിരിക്കും കമ്മിറ്റി. രണ്ട് ടവറുകള്‍ എങ്ങനെ പൊളിക്കണം, ഏത് തരത്തില്‍ പുതുക്കി നിര്‍മിക്കണം എന്നതടക്കം ചര്‍ച്ച […]
പോലീസിലെ കായിക ചുമതലയില്‍ നിന്ന് അജിത് കുമാറിനെ മാറ്റി
പോലീസിലെ കായിക ചുമതലയില്‍ നിന്ന് എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ മാറ്റി. ബോഡി ബില്‍ഡിങ് താരങ്ങളെ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ നിയമിക്കുന്നത് വിവാദമായ പശ്ചാത്തലത്തിലാണ് ചുമതലമാറ്റം. എം.ആര്‍ അജിത് കുമാറിനാണ് പോലീസിലെ കായിക ചുമതലകളുണ്ടായിരുന്നത്. കായികമേഖലയിലെ റിക്രൂട്ട്‌മെന്റുകളടക്കം നോക്കിയിരുന്നത് അജിത് കുമാറായിരുന്നു. സാധാരണഗതിയില്‍ ദേശീയഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും മറ്റും മെഡല്‍ നേടുന്നവരെയാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഇന്‍സ്‌പെക്ടര്‍ റാങ്കില്‍ ഉള്‍പ്പെടുത്തിയിരുന്നത്.
