ഹ്യുണ്ടായിയുടെ പ്രീമിയം അഞ്ച് സീറ്റര്‍ എസ്യുവി ട്യൂസണിന് വില കൂടി. ട്യൂസണ്‍ വാങ്ങാന്‍ 25,000 രൂപ വരെ അധികം ചെലവഴിക്കേണ്ടിവരും. ഇതില്‍ പ്ലാറ്റിനം പെട്രോള്‍ എടി, സിഗ്നേച്ചര്‍ പെട്രോള്‍ എടി, സിഗ്നേച്ചര്‍ പെട്രോള്‍ എടി- ഡ്യുവല്‍-ടോണ്‍ വേരിയന്റുകള്‍ ഉള്‍പ്പെടുന്നു. മറ്റെല്ലാ വകഭേദങ്ങള്‍ക്കും 10,000 രൂപ വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഇപ്പോള്‍ ഹ്യുണ്ടായി ട്യൂസണിന്റെ പുതിയ എക്സ്-ഷോറൂം വില 29.27 ലക്ഷം രൂപയില്‍ ആരംഭിച്ച് 36.04 ലക്ഷം രൂപ വരെ ഉയരുന്നു. എഞ്ചിന് പവര്‍ട്രെയിനിനെക്കുറിച്ച് പറയുകയാണെങ്കില്‍, ഇതിന് 2.0 […]
കന്യാലാലി
തികച്ചും സാധാരണ ജീവിതസന്ദര്‍ഭങ്ങളില്‍ പോലും ചിലനേരം മനുഷ്യരുടെ ചിന്തകളും പ്രവൃത്തികളും വിചിത്രമായി വരും. അവര്‍ ഒരു കഥയിലെന്നപോലെ പെരുമാറും. ഏറെയൊന്നും ഉണ്ടാകില്ല. ഒരു വാക്കോ നോട്ടമോ ആയിരിക്കും അതിലെ കഥ. ‘കന്യാലാലി’യിലെ എല്ലാ കഥകളിലും അങ്ങനെ മിണ്ടിയും നോക്കിയും കഥയായി ഉള്ളിലെത്തുന്ന ഒരാളെങ്കിലും ഉണ്ട് കണ്ണുനീരോ പുഞ്ചിരിയോ എന്നറിയാത്ത ഒരു സാന്നിധ്യം. ‘കന്യാലാലി’. പ്രമോദ് രാമന്. ഡിസി ബുക്സ്. വില 123 രൂപ.
മഖാന പാലില്‍ കുതിര്‍ത്ത് കഴിച്ചാല്‍ കൂടുതല്‍ നല്ലത്!
ബജറ്റിലെ പ്രധാന താരമായിരുന്ന മഖാന വെറുതെ കഴിക്കാതെ പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് കൂടുതല്‍ ഗുണങ്ങള്‍ നല്കുന്നു. മഖാനയെ ഫോക്സ് നട്ട്സ് എന്നും താമര വിത്ത് എന്നുമെല്ലാം പറയുന്നു. മഖാന പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് കുറഞ്ഞ സോഡിയവും ഉയര്‍ന്ന പൊട്ടാസ്യവും ഉള്ളതിനാല്‍ ഹൃദ്രോഗമുള്ള ആളുകളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. ഉയര്‍ന്ന പൊട്ടാസ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ള രോഗികളില്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. വിറ്റാമിന്‍ എ, മഗ്നീഷ്യം, സെലിനിയം തുടങ്ങിയ ആന്റിഓക്സിഡന്റുകള്‍ മഖാനയില്‍ അടങ്ങിയിട്ടുണ്ട്. ഈ ആന്റിഓക്സിഡന്റുകള്‍ മെച്ചപ്പെട്ട രോഗപ്രതിരോധ സംവിധാനത്തെ […]
വി.എച്ച്.എഫ് മറൈൻ റേഡിയോയുടെ വിതരണം കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്
കടലിൽ പോകുന്ന മത്സ്യ തൊഴിലാളികൾ ആശയ വിനിമയത്തിനായി ഉപയോഗിക്കുന്ന വി.എച്ച്.എഫ് മറൈൻ റേഡിയോയുടെ വിതരണം കാലതാമസം കൂടാതെ പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. റേഡിയോ 2020ൽ 6253 രൂപ അടച്ചെങ്കിലും വയർലെസ് ലഭിച്ചില്ലെന്ന പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.
നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിൽ പൊലീസ് കേസെടുത്തു
നടി ഹണി റോസിനെ അധിക്ഷേപിച്ച കേസിൽ അറസ്റ്റിലായ പ്രതി ബോബി ചെമ്മണ്ണൂരിന് ജയിലിൽ സഹായം നൽകിയതിൽ പൊലീസ് കേസെടുത്തു. സസ്പെൻഷനിലായ മധ്യമേഖലാ ജയിൽ ഡിഐജി പി അജയകുമാർ, എറണാകുളം ജയിൽ സൂപ്രണ്ട് രാജു എബ്രഹാം എന്നിവർക്കെതിരെയാണ് കാക്കനാട് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. ഇരുവർക്കും പുറമെ നാല് പുരുഷ ഉദ്യോഗസ്ഥരും രണ്ട് വനിതാ ഉദ്യോഗസ്ഥരും കേസിൽ പ്രതികളാണ്.
കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കിഫ്ബി റോഡുകളില്‍ നിന്ന് ടോള്‍ പിരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അത് അനുവദിക്കില്ലെന്ന് വി ഡി സതീശൻ. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമുണ്ടാകും. സര്‍ക്കാരിന്റെ ധൂര്‍ത്തും അഴിമതിയും പിന്‍വാതില്‍ നിയമനങ്ങളുമാണ് സംസ്ഥാനത്തെ ധനപ്രതിസന്ധിക്ക് കാരണം. ഇതെല്ലാം ജനങ്ങള്‍ക്കു മേല്‍ വിവിധ മാര്‍ഗ്ഗങ്ങളിലൂടെ അടിച്ചേല്‍പ്പിക്കാനാണ് സര്‍ക്കാര്‍ ഇപ്പോൾ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.
കിഫ്ബി റോഡിൽ ടോൾ വെച്ചാൽ അന്ന് തന്നെ പൊളിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി
കിഫ്ബി റോഡിൽ ടോൾ വെച്ചാൽ അന്ന് തന്നെ പൊളിക്കുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. കെ എൻ ബാലഗോപാലിനും പി രാജീവിനും റാൻ മൂളി നിക്കാതെ വഴിയിലായിരിക്കും യൂത്ത് കോൺഗ്രസ് പ്രവർത്തരെന്നും സാധാരണക്കാരന്റെ നെഞ്ചത്ത് കയറി ഡാൻസ് കളിക്കാം എന്നാണ് പിണറായിയും മുഹമ്മദ് റിയാസും വിചാരിച്ചതെങ്കിൽ കിഫ്ബി റോഡിലല്ല ഒരു റോഡിലും നിങ്ങളിറങ്ങില്ലെന്നും അബിൻ വർക്കി ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസി ജീവനക്കാർ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരം പൊളിഞ്ഞതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ
കെഎസ്ആർടിസി ജീവനക്കാർ തന്നെ എത്രമാത്രം ഇഷ്ടപ്പെടുന്നു എന്നതിന്റെ തെളിവാണ് ഇന്നത്തെ സമരം പൊളിഞ്ഞതെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ഇന്നത്തെ ടിഡിഎഫ് സമരം പൊളിഞ്ഞു . ശമ്പളം ഒന്നാം തീയതി തരും എന്ന് പറഞ്ഞിട്ടും സമരം നടത്തുന്നത് ശരിയല്ല. കെഎസ്ആർടിസി നിലനിൽക്കേണ്ടത് കേരളത്തിൻ്റെ ആവശ്യമാണെന്നും കൊച്ചിയിൽ ഒരു പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ ഫുട്ബോൾ ലീഗ്…..!!!
ഇന്ത്യൻ ഫുട്ബോൾ ലീഗ് സിസ്റ്റത്തിലെ പുരുഷന്മാർക്കുള്ള ഏറ്റവും ഉയർന്ന തലമാണ് ഇന്ത്യൻ സൂപ്പർ ലീഗ്(ഐഎസ്എൽ)…..!!!! ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) അതിന്റെ വാണിജ്യ പങ്കാളിയായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) നിയന്ത്രിക്കുന്ന ഈ ലീഗിൽ നിലവിൽ 13 ക്ലബ്ബുകൾ മത്സരിക്കുന്നു. ഇന്ത്യയിലെ ഒരു പ്രൊഫഷണൽ ഫുട്ബോൾ ലീഗാണ് ഐഎസ്എൽ എന്നറിയപ്പെടുന്ന ഇന്ത്യൻ സൂപ്പർ ലീഗ്.ഐ-ലീഗ് പോലെ ഇന്ത്യയിലെ പ്രധാന ഫുട്ബോൾ ടൂർണമെന്റാണ് ഐഎസ്എൽ. ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലുള്ള 13 ടീമുകളാണ് […]
കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍
കിഫ്ബി നിര്‍മിക്കുന്ന സംസ്ഥാനത്തെ റോഡുകള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്താനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് റിപ്പോർട്. എന്നാൽ കരട് നിയമത്തിൽ ടോള്‍ എന്ന വാക്ക് പരാമര്‍ശിക്കുന്നില്ല യൂസര്‍ ഫീസ് എന്നാണ് പരാമര്‍ശിച്ചിരിക്കുന്നത്.യൂസര്‍ ഫീസ് എന്ന പേരിലായാലും ഫലത്തിൽ ഇത് ടോള്‍ പോലെ നിശ്ചിത തുക വാഹനയാത്രക്കാരിൽ നിന്ന് ഈടാക്കുന്ന സംവിധാനം തന്നെയായിരിക്കും. നിയമസഭ ബജറ്റ് സമ്മേളനത്തിൽ തന്നെ ബില്ല് കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. കിഫ്ബി നിര്‍മിച്ച സംസ്ഥാന പാതകളിലൂടെ 15 കിലോമീറ്ററിന് മുകളിൽ യാത്ര ചെയ്യുന്നവരിൽ നിന്നായിരിക്കും യൂസര്‍ […]
