Posted inആരോഗ്യം

സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം ലക്ഷണങ്ങള്‍

ദീര്‍ഘനേരമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം കണ്ണുകള്‍ക്ക് ആയാസവും അസ്വസ്ഥതയും ഉണ്ടാക്കാം. ഇത് സ്മാര്‍ട്ട്ഫോണ്‍ വിഷന്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയിലേക്ക് നയിക്കാമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. കണ്ണിന് ഗുരുതര ആരോഗ്യപ്രശ്നങ്ങളാണ് ഈ രോഗം മൂലമുണ്ടാകുക. ഇത് അന്ധതയിലേക്ക് വരെ നയിക്കും. ഫോണ്‍ കണ്ണുകള്‍ക്ക് വളരെ അടുത്ത് പിടിക്കുന്നത് കണ്ണിന്റെ പേശികളില്‍ ആയാസം വര്‍ധിപ്പിക്കുന്നു. മങ്ങിയ വെളിച്ചം അല്ലെങ്കില്‍ ഇരുട്ടത്ത് സ്മാര്‍ട്ട്ഫോണുകള്‍ ഉപയോഗിക്കുന്നത് കണ്ണിന്റെ ആയാസം വര്‍ധിപ്പിക്കും. കണ്ണിന് അസ്വസ്ഥതയും ക്ഷീണവും, കാഴ്ച മങ്ങല്‍, തലവേദന, വരണ്ട കണ്ണുകള്‍, കഴുത്തിനും തോളിനും വേദന, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

രമേശ് ചെന്നിത്തലയെ ഭാവി മുഖ്യമന്ത്രിയെന്ന് വിശേഷിപ്പിച്ചതിൽ പരിഹാസവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് രവി പിള്ളയെ നോർക്ക ആദരിക്കുന്ന ചടങ്ങിലായിരുന്നു പിണറായിയുടെ പരാമർശം ചിരിപടർത്തിയത്. ചെന്നിത്തല ഭാവി മുഖ്യമന്ത്രിയെന്ന് സ്വാഗതപ്രസംഗകൻ പറഞ്ഞപ്പോഴായിരുന്നു അത് കോൺഗ്രസ്സിൽ വലിയ ബോംബായി മാറുമെന്ന പിണറായിയുടെ പരിഹാസം ഉണ്ടായത്. രവി പിള്ളയെ ആദരിക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയും മോഹൻലാലും രമേശ് ചെന്നിത്തലയുൾപ്പെടെയുള്ള പ്രമുഖരാണ് പങ്കെടുത്തിരുന്നത്. ചെന്നിത്തലയോട് ഈ ചതി ചെയ്യേണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ ഈ പരാമർശം കേട്ടതോടെ സ്റ്റേജിലുണ്ടായിരുന്ന ചെന്നിത്തലയുൾപ്പെടെയുള്ള നേതാക്കൾ ചിരിക്കുകയും […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വയനാട്ജില്ലയിലെ കുറിച്യാട് കാടിനുള്ളിൽ രണ്ട് കടുവകൾ ചത്ത നിലയിൽ

വയനാട്ജില്ലയിലെ കുറിച്യാട് കാടിനുള്ളിൽ രണ്ട് കടുവകൾ ചത്ത നിലയിൽ . കുട്ടമുണ്ടയിലും ഒരു കടുവയെ ചത്ത നിലയിൽ കണ്ടെത്തി. ഒരു ആൺകടുവയും ഒരു പെൺകടുവയുമാണ് കുറിച്യാട് ചത്തത്. കടുവകൾ പരസ്പരം ഏറ്റുമുട്ടി ചത്തതെന്നാണ് സംശയം. ഫോറസ്റ്റ് ഉദ്യോഗസ്ഥരാണ് പട്രോളിങ്ങിനിടെ കടുവകളുടെ ജഡം കണ്ടെത്തിയത്.ഇന്ന് വൈകിട്ടോടെയാണ് ജഡങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ വനം മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു.  പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കി.

Posted inലേറ്റസ്റ്റ്, അറിയാക്കഥകൾ

പ്രസാർ ഭാരതി….!!!

  പ്രസാർ ഭാരതി  (ബ്രോഡ്കാസ്റ്റിംഗ്  കോർപ്പറേഷൻ ഓഫ് ഇന്ത്യ ) ഇന്ത്യയുടെ സർക്കാർ ഉടമസ്ഥതയിലുള്ള പൊതുപ്രക്ഷേപകനാണ് , ഇന്ത്യയിലെ ന്യൂഡൽഹി ആസ്ഥാനമായാണ് ഇത് സ്ഥിതി ചെയ്യുന്നത്….!!!   നിയമപ്രകാരം സ്ഥാപിതമായ ഒരു നിയമപരമായ സ്വയംഭരണ സ്ഥാപനമാണിത് . ഇതിൽ ടെലിവിഷൻ പ്രക്ഷേപകനായ ദൂരദർശനും റേഡിയോ പ്രക്ഷേപകനായ ഓൾ ഇന്ത്യ റേഡിയോയും ഉൾപ്പെടുന്നു, ഇവ രണ്ടും മുമ്പ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ മാധ്യമ യൂണിറ്റുകളായിരുന്നു . ഈ സ്വയംഭരണം നൽകുന്നതിനായി ഇന്ത്യൻ പാർലമെന്റ് 1990 ൽ പ്രസാർ ഭാരതി നിയമം പാസാക്കി, പക്ഷേ 1997 സെപ്റ്റംബർ 15 വരെ ഇത് നടപ്പിലാക്കിയില്ല. 2020 ഫെബ്രുവരിയിൽ അവസാനിച്ച എ. സൂര്യ പ്രകാശിന്റെ രണ്ടാം കാലാവധിക്ക് ശേഷം, 2024 മാർച്ച് 16 ന് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

വനിത കമ്മീഷനുകളിൽ  പുരുഷ വിദ്വേഷ സംവിധാനമല്ല ഉള്ളതെന്ന്കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി

വനിത കമ്മീഷനുകളിൽ  പുരുഷ വിദ്വേഷ സംവിധാനമല്ല ഉള്ളതെന്ന്കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി . തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാർക്കായി സംഘടിപ്പിച്ച  പോഷ് ആക്ട് 2013 ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെയർപേഴ്സൺ. സ്ത്രീവിരുദ്ധ സമീപനങ്ങൾക്ക് എതിരായാണ് വനിത കമ്മീഷനുകൾ നിലകൊള്ളുന്നത് . സ്ത്രീവിരുദ്ധ സമീപനം സ്വീകരിക്കുന്നവർക്കെതിരെ കേസെടുക്കുവാനായി സ്ത്രീപക്ഷ നിയമങ്ങൾ ഉണ്ടാകുമ്പോൾ, ആ നിയമങ്ങളുടെ പരിരക്ഷ സ്ത്രീകൾക്ക് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് വനിതാ കമ്മീഷൻ ചെയ്യുന്നതെന്നും അവര്‍ പറഞ്ഞു.

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 5, ബുധന്‍

◾https://dailynewslive.in/ ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഒന്നാംസമ്മാനം XD 387132 എന്ന നമ്പറിന്. 20 കോടി രൂപയാണ് സമ്മാനത്തുക. കണ്ണൂരിലെ അനീഷ് എം.വി. എന്നയാളുടെ ഏജന്‍സിയില്‍നിന്നാണ് ടിക്കറ്റ് വിറ്റതെന്ന് റിപ്പോര്‍ട്ടുകള്‍. തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ആദ്യ നറുക്കെടുത്തത്. രണ്ടാംസമ്മാനം ഒരുകോടി രൂപവീതം 20 പേര്‍ക്കാണ്. 45 ലക്ഷത്തിലധികം ടിക്കറ്റുകളുടെ റെക്കോഡ് വില്‍പ്പനയാണ് ഇത്തവണ നടന്നത്. ◾https://dailynewslive.in/ കിഫ്ബി റോഡുകള്‍ക്ക് ടോള്‍ പിരിക്കാന്‍ ഇടത് മുന്നണി തത്വത്തില്‍ തീരുമാനിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍. ടോള്‍ പിരിക്കാനുള്ള […]

Posted inബിസിനസ്സ്

കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില, പവന് 63,240 രൂപ!

സംസ്ഥാനത്തെ സ്വര്‍ണ വില ഇന്നും റെക്കോഡിട്ടു. ഗ്രാമിന് 95 രൂപ വര്‍ധിച്ച് 7,905 രൂപയിലെത്തി. പവന്‍ വില 760 രൂപ വര്‍ധിച്ച് 63,240 രൂപ എന്ന നിലയിലാണ്. കഴിഞ്ഞ ദിവസം കുറിച്ച പവന് 62,480 രൂപയെന്ന റെക്കോഡ് ഇതോടെ മറികടന്നു. സ്വര്‍ണ വില ഇതാദ്യമായാണ് 63,000 കടക്കുന്നത്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. കഴിഞ്ഞ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുകയാണ്. ഇക്കൊല്ലം സ്വര്‍ണം പവന് 6,360 രൂപയാണ് കൂടിയത്. […]

Posted inടെക്നോളജി

സാംസങ് 24 പ്ലസിലേക്ക് ഇപ്പോള്‍ അപ്‌ഗ്രേഡ് ചെയ്യാം

സാംസങിന്റെ എസ് സീരീസില്‍ 24 പ്ലസിലേക്കൊരു അപ്‌ഗ്രേഡ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മികച്ച ഓഫറുമായി ആമസോണ്‍. 99,999 രൂപ വിപണി വിലയുണ്ടായിരുന്നു ഗ്യാലക്‌സി എസ് 24 പ്ലസ് ഫോണ്‍ 39 ശതമാനത്തോളം ഡിസ്‌കൗണ്ടിനുശേഷം 61,199 രൂപ വിലയില്‍ വാങ്ങാം. എന്നാല്‍ തൊട്ട് മുന്‍പുള്ള മോഡലുകള്‍ക്ക് 22,800 രൂപയോളം എക്‌സ്‌ചേഞ്ച് ഓഫറും നല്‍കുന്നുണ്ട്. 120ഹെര്‍ട്‌സ് റിഫ്രഷ് നിരക്ക് പിന്തുണയ്ക്കുന്ന 6.7 ഇഞ്ച് 2കെ എല്‍ടിപിഒ അമോലെഡ് ഡിസ്പ്ലേയാണ് എസ് 24 പ്ലസില്‍ വരുന്നത്. ഗോറില്ല വിക്ടസ് 2 പരിരക്ഷയുമുണ്ട്. മാത്രമല്ല, ഇതിന് […]

Posted inവിനോദം

‘ഫ്രാന്‍സിസ് ഇട്ടിക്കോര’ ചിത്രത്തില്‍ മമ്മൂട്ടി

മലയാളത്തിലെ ബെസ്റ്റ് സെല്ലര്‍ നോവലായ ‘ഫ്രാന്‍സിസ് ഇട്ടിക്കോര’ സിനിമ ആക്കുകയാണെങ്കില്‍ മമ്മൂട്ടി ആയിരിക്കും നായകനെന്ന് എഴുത്തുകാരന്‍ ടി.ഡി രാമകൃഷ്ണന്‍. മമ്മൂട്ടിയല്ലാതെ മറ്റൊരാളെ ഇട്ടിക്കോരയായി സങ്കല്‍പ്പിക്കാനാവില്ല എന്നാണ് ടി.ഡി രാമകൃഷ്ണന്‍ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞിരിക്കുന്നത്. ”ഇട്ടിക്കോരയുടെ ആദ്യ വായനക്കാരില്‍ ഒരാളാണ് മമ്മൂക്ക. ഇട്ടിക്കോര പ്രസിദ്ധീകരിച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ അദ്ദേഹം അത് വായിച്ചു. ആ കാലം മുതല്‍ ഞങ്ങള്‍ തമ്മില്‍ സൗഹൃദമുണ്ട്. അതാണ് പിന്നീട് ഭ്രമയുഗത്തില്‍ ഒന്നിച്ച് വര്‍ക്ക് ചെയ്യുന്നതിലേക്ക് എത്തിച്ചത്” എന്നാണ് ടി.ഡി രാമകൃഷ്ണന്‍ […]

Posted inവിനോദം

ആസിഫ് അലി ചിത്രം ‘സര്‍ക്കീട്ട്’ ലെ വീഡിയോ

ആസിഫ് അലി ചിത്രം ‘സര്‍ക്കീട്ടി’ലെ വീഡിയോ എത്തി. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് നിര്‍മ്മിക്കുന്ന ചിത്രം 2025 ഏപ്രിലില്‍ ആഗോള റിലീസായെത്തും. അജിത് വിനായക ഫിലിംസ് നിര്‍മ്മിക്കുന്ന ഈ എട്ടാമത്തെ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ ഫ്‌ളോറിന്‍ ഡൊമിനിക്കും പങ്കാളിയാണ്. കിഷ്‌കിന്ധാ കാണ്ഡം, രേഖാചിത്രം എന്നിവയുടെ ബ്ലോക്ക്ബസ്റ്റര്‍ വിജയങ്ങള്‍ക്ക് ശേഷം ആസിഫ് അലി അഭിനയിച്ചു റിലീസിനൊരുങ്ങുന്ന ചിത്രമാണ് ‘സര്‍ക്കീട്ട്’. ആസിഫ് അലിയും ഒരു ബാലതാരവും തമ്മില്‍ ആകാശത്തെ നക്ഷത്രങ്ങളെ നോക്കി സംസാരിക്കുന്ന വളരെ മനോഹരമായ ഒരു രംഗമാണ് […]