കെഎസ്ആർടിസിക്ക് 103.10 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. പെൻഷൻ വിതരണത്തിനായി 73.10 കോടി രൂപയും, മറ്റു കാര്യങ്ങൾക്കുള്ള സഹായമായി 30 കോടി രൂപയും അനുവദിച്ചു. കെഎസ്ആർടിസിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. എന്നാൽ, ഇതിനകം 1479.42 കോടി രൂപ നൽകി. ബജറ്റ് വകയിരുത്തലിനെക്കാൾ 579.42 കോടി രൂപയാണ് അധികമായി അനുവദിച്ചത്.
ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് അമേരിക്കൻ ബോർഡർ പട്രോൾ
അമേരിക്കയിൽ നിന്ന് അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെ സൈനിക വിമാനത്തിൽ തിരിച്ചയക്കാനായെന്ന് അവകാശപ്പെട്ടാണ് അമേരിക്കൻ ബോർഡർ പട്രോൾ ദ്യശ്യങ്ങൾ പുറത്തുവിട്ടത്.കയ്യിലും കാലിലും വിലങ്ങിട്ട് ഇന്ത്യക്കാരെ നാട് കടത്തുന്ന ദൃശ്യങ്ങളാണ് പുറത്തുവിട്ടത്. സി17 ട്രാൻസ്പോർട് വിമാനത്തിൽ 40 മണിക്കൂറിലേറെ നീണ്ട യാത്രയിൽ കൈവിലങ്ങിട്ടും കാലിൽ ചങ്ങലയിട്ടുമാണ് ഇരുത്തിയിരുന്നതെന്ന് മടങ്ങിയെത്തിയ ജസ്പാൽ സിങ്, ഹർവീന്ദർ സിങ് എന്നിവർ വെളിപ്പെടുത്തി. ഇന്ത്യക്കാരെ കൈവിലങ്ങുവെച്ചല്ല കൊണ്ടുവന്നതെന്ന സർക്കാർ വാദം തള്ളുകയാണ് തിരികെയത്തിയവർ.
ഇന്ത്യക്കാരെ നാടുകടത്തിയതിൽ പാർലമെന്റിൽ ബഹളം
ഇന്ത്യക്കാരെ അമേരിക്ക നാടുകടത്തിയ വിഷയത്തിൽ പാർലമെന്റിൽ ശക്തമായ പ്രതിഷേധം. പല രാജ്യങ്ങളും അമേരിക്കൻ സൈനിക വിമാനത്തിന് അനുമതി നിഷേധിച്ചപ്പോൾ ഇന്ത്യ അനുവാദം നല്‍കിയതിലാണ് പ്രതിഷേധം കടുക്കുന്നത്. രാജ്യസഭയും ലോക്സഭയും ഇന്ന് ചേർന്നപ്പോൾ തന്നെ അമേരിക്കയിൽ നിന്ന് നാടുകടത്തിയവരെ വിലങ്ങുവച്ച് കൊണ്ടു വന്ന വിഷയം പ്രതിപക്ഷം ഉന്നയിക്കുകയായിരുന്നു. നടുത്തളത്തിലേക്ക് നീങ്ങി പ്രതിപക്ഷം ബഹളം വച്ചു. കക്ഷിനേതാക്കൾക്ക് ഇക്കാര്യത്തിൽ സംസാരിക്കാൻ അവസരം നല്‍കാമെന്നും സർക്കാർ അറിയിച്ചു.
ഇന്നും കൂടി, സ്വര്‍ണം പവന് 63,440 രൂപ!
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇന്നും റെക്കോഡ് മുന്നേറ്റം. ഗ്രാം വില 25 രൂപ ഉയര്‍ന്ന് 7,930 രൂപയിലെത്തി. പവന്‍ വില 200 രൂപ കൂടി 63,440 രൂപയുമായി. 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 15 രൂപ വര്‍ധിച്ച് 6,550 രൂപയായി. വെള്ളി വിലയ്ക്ക് ഇന്ന് മാറ്റമില്ല. ഇന്നലെ ഗ്രാമിന് രണ്ട് രൂപ വര്‍ധിച്ച് 106 രൂപയിലെത്തിയിരുന്നു. യു.എസ് ഡോളര്‍ കരുത്താര്‍ജിച്ചതും യു.എസ് കടപ്പത്ര വരുമാനം ഇടിഞ്ഞതുമാണ് സ്വര്‍ണ വിലയെ ബാധിച്ചത്. ചൈന-യു.എസ് വ്യാപാര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ […]
യുഎഇയിലെ ജനകീയ ആപ്പായി ടിക്‌ടോക്ക്
കഴിഞ്ഞ വര്‍ഷം യുഎഇയില്‍ ഏറ്റവും ജനകീയമായ മൊബൈല്‍ ആപ്ലിക്കേഷന്‍ എന്ന സ്ഥാനം ടിക്‌ടോക്ക് സ്വന്തമാക്കി. സെന്‍സര്‍ ടവേഴ്‌സ് സ്‌റ്റേറ്റ് ഓഫ് മൊബൈല്‍ 2025 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ചൈനീസ് നിയന്ത്രണത്തിലുള്ള ടിക്‌ടോക്കില്‍ താമസക്കാര്‍ ഓരോ ദിവസവും ശരാശരി രണ്ട് മണിക്കൂര്‍ ചെലവഴിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ 1.12 കോടി ജനങ്ങള്‍ 763 കോടി മണിക്കൂറാണ് കഴിഞ്ഞ വര്‍ഷം ടിക്ടോക്കില്‍ ചിലവഴിച്ചത്. ഇതനുസരിച്ച് ഓരോ താമസക്കാരനും 700 മണിക്കൂര്‍ സമയം ഇത് ഉപയോഗിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിലെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത് […]
‘ജുറാസിക് വേള്‍ഡ് റീബര്‍ത്ത്’ ട്രെയ്‌ലര്‍
ജുറാസിക് വേള്‍ഡ് ഫ്രാഞ്ചൈസിയിലെ ഏറ്റവും പുതിയ ചിത്രം ‘ജുറാസിക് വേള്‍ഡ് റീബര്‍ത്ത്’ പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുന്നു. ഈ വര്‍ഷം ജൂലൈ 2 ന് തിയറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറക്കി. 2.25 മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് ട്രെയ്‌ലര്‍. 2022 ല്‍ പുറത്തെത്തിയ ജുറാസിക് വേള്‍ഡ് ഡൊമിനിയന്റെ സ്റ്റാന്‍ഡ് എലോണ്‍ സീക്വല്‍ ആയാണ് റീബര്‍ത്ത് എത്തുന്നത്. ഡൊമിനിയനിലെ സംഭവങ്ങള്‍ നടന്നതിന് അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള സമയമാണ് പുതിയ ചിത്രത്തിലെ കാലഘട്ടം. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്‌കാര്‍ലെറ്റ് ജൊഹാന്‍സണ്‍, […]
മദ്ധ്യാഹ്ന വാർത്തകൾ
എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി ആംആദ്മിപാർട്ടി. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കനത്ത ജാഗ്രത തുടരണമെന്ന് പ്രവർത്തകർക്ക് എഎപി നേതാക്കൾ നിർദേശം നൽകി. പുറത്തുവന്ന ഭൂരിഭാഗം എക്സിറ്റ് പോൾ പ്രവചനങ്ങളിലും ബിജെപിക്കാണ് മുൻതൂക്കം. പ്രവചനങ്ങൾ ആശയക്കുഴപ്പമുണ്ടാക്കാനുള്ള നീക്കം എന്ന വാദമാണ് എഎപി ഉയർത്തുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ നിന്നും പാർട്ടി പ്രവർത്തകരെ മാറ്റി നിർത്താനാണ് ശ്രമമെന്നും എഎപി ആരോപിച്ചു. മസാജ് സെന്റററുകളും സ്പാകളും നടത്തുന്ന കമ്പനികളൊക്കെയാണ് ഇപ്പോൾ എക്സിറ്റ് പോളുകൾ സംഘടിപ്പിക്കുന്നതെന്നും, പ്രവചനങ്ങളുടെ അവസ്ഥ എന്താണെന്ന് ഊഹിക്കാമെന്നും സഞ്ജയ് സിംഗ് എംപി […]
‘ആപ്പ് കൈസേ ഹോ’ ചിത്രം ഫെബ്രുവരി 28 ന്
ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസന്റെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ആപ്പ് കൈസേ ഹോ’. കോമഡിക്ക് പ്രാധാന്യമുള്ള ഈ ചിത്രം ഫെബ്രുവരി 28 നാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ ഒരിടവേളയ്ക്ക് ശേഷം മകന്‍ ധ്യാന്‍ ശ്രീനിവാസന് ഒപ്പം ബിഗ് സ്‌ക്രീനിലേക്ക് എത്തുന്നുവെന്നതും സിനിമയുടെ മറ്റൊരു പ്രത്യേകതയാണ്. നവാഗതനായ വിനയ് ജോസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജു വര്‍ഗീസ്, രമേശ് പിഷാരടി, സൈജു കുറുപ്പ്, സുധീഷ്, ജീവ ജോസഫ്, ദിവ്യ […]
ഏറ്റവും കൂടുതല്‍ ഇവികള്‍ വിറ്റഴിച്ച് ടാറ്റാ മോട്ടോഴ്‌സ്
ഇന്ത്യയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധന. 2024 ല്‍ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പനയില്‍ 19 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഒരു ലക്ഷത്തിലധികം ഇ.വി കാറുകളുടെ വില്‍പ്പനയാണ് കഴിഞ്ഞ വര്‍ഷം നടന്നത്. 66,561 യൂണിറ്റുകളുമായി ടാറ്റാ മോട്ടോഴ്‌സാണ് ഏറ്റവും കൂടുതല്‍ ഇ.വി കള്‍ വിറ്റഴിച്ച കമ്പനി. 2023 ല്‍ 66,690 ഇലക്ട്രിക് വാഹനങ്ങളായിരുന്നു ടാറ്റാ വിറ്റത്. 0.2 ശതമാനത്തിന്റെ നേരിയ ഇടിവ് കഴിഞ്ഞ വര്‍ഷം ടാറ്റയ്ക്കുണ്ടായി. 1,06,966 ഇ.വി കാറുകളാണ് കഴിഞ്ഞ വര്‍ഷം ആകെ വിറ്റതെങ്കില്‍ 2023 ല്‍ […]
കൂര്‍മ്മം
പുതുബാബേല്‍, ആരാണ് സര്‍ ഭീകരന്‍, ഇന്നലെയുടെ ബിനാമി, പേടിഫാക്ടറി ബാംഗ്ലൂര്‍ യൂണിറ്റ്, ആദിമം, പ്രാണമോഷണം, ഗ്രൗണ്ട് സീറോയിലെ നോട്ടങ്ങള്‍, ദേവപ്രയാഗയിലെ സംഭവം, ബാമിയാനിലെ ബുദ്ധന്മാരുടെ ശേഷിപ്പുകള്‍, സര്‍വ്വരാത്രി, കൂര്‍മ്മം, വില്യം തോക്കുപദേശി… തുടങ്ങി മനുഷ്യനുള്‍പ്പെടെ സര്‍വ്വചരാചരജീവിതങ്ങളുടെയും നാനോഖണ്ഡമെങ്കിലുമായിത്തീരുന്ന രചനകള്‍. ജനിമൃതിസമസ്യയും പ്രകൃതിയും പ്രണയവും യുദ്ധവും സമാധാനവും ആത്യന്തിക സ്വാതന്ത്ര്യവും തീവ്രവാദവും മാരകദേശീയതയും വര്‍ഗ്ഗീയതയും പകയും മഹാവ്യഥയുമെല്ലാമെല്ലാം ചുട്ടുപൊള്ളിക്കുകയോ കൊടുംതണുപ്പാല്‍ മരവിപ്പിക്കുകയോ ചെയ്തുകഴിഞ്ഞ താളുകള്‍… കെ ജി എസ്സിന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. ‘കൂര്‍മ്മം’. മാതൃഭൂമി. വില 144 […]
