ക്രൈസ്തവ സന്യാസിനികള്‍ അഭിനയിക്കുകയും, കപ്പൂച്ചിന്‍ പുരോഹിതന്‍ സംവിധാനം ചെയ്യുകയും ചെയ്ത ‘ഇറ്റ്‌സ് യു ആന്‍ഡ് മി’ എന്ന ഇംഗ്ലീഷ് റാപ്പ് ഗാനം പുറത്തിറങ്ങി. ഇതാദ്യമായാണ് പൂര്‍ണമായും ക്രൈസ്തവ സന്യാസിനികള്‍ അഭിനയിച്ച ഒരു റാപ്പ് ഗാനം പുറത്തിറങ്ങുന്നത്. ചടുലമായ സംഗീതവും വേഗത്തില്‍ പറഞ്ഞു പോകുന്ന വരികളുമാണ് റാപ്പ് സംഗീതത്തിന്റെ പ്രത്യേകത. ആഫ്രോ-അമേരിക്കന്‍ വംശജരുടെ ഇടയില്‍ വളരെ ജനപ്രിയമാണ് ഇത്. ‘ഇറ്റ്‌സ് യു ആന്‍ഡ് മി’ എന്ന ഗാനത്തില്‍ അണി നിരക്കുന്നത് നോര്‍ത്ത്-ഈസ്റ്റ് ഇന്ത്യയിലെ എസ്.എം.എം.ഐ സഭയിലെ ക്രൈസ്തവ സന്യാസിനികളുടെ […]
ഓട്ടോബയോഗ്രഫി സ്വന്തമാക്കി ടൊവിനോ തോമസ്
റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ ആഡംബരത്തില്‍ ടൊവിനോ തോമസ്. ഓണ്‍റോഡ് വില ഏകദേശം 3.5 കോടി രൂപ വരുന്ന റേഞ്ച് റോവര്‍ ഓട്ടോബയോഗ്രഫിയുടെ മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ മോഡലാണ് താരത്തിന്റെ ഏറ്റവും പുതിയ വാഹനം. കൊച്ചിയിലെ മുത്തൂറ്റ് ജെഎല്‍ആറില്‍ നിന്നാണ് പുതിയ എസ്‌യുവി ടൊവിനോ ഗാരീജിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം സ്വന്തമാക്കിയ ബിഎംഡബ്ല്യു എക്‌സ് എമ്മും അതിന് മുമ്പ് റേഞ്ച് റോവര്‍ സ്‌പോര്‍ട്ടും ടൊവിനോ വാങ്ങിയിരുന്നു. 3.0 ലീറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് എസ്‌യുവിയില്‍. പരമാവധി 394 ബിഎച്ച്പി […]
നീയടുത്തുള്ളപ്പോള്‍
നീ നോക്കുമ്പോഴെല്ലാം എന്നെ മാത്രം കാണുന്ന ഈ കണ്ണാടി എങ്ങനെ കൈവന്നു? നക്ഷത്രമെന്നു കരുതി അതിനെ പിന്തുടരേണ്ട പ്രണയത്താല്‍ വഴിതെറ്റിയ ഒരുല്‍ക്കയാണത് പ്രിയപ്പെട്ടവര്‍ക്ക് സമ്മാനിക്കാന്‍ ഒരു പുസ്തകം. ‘നീയടുത്തുള്ളപ്പോള്‍’. വീരാന്‍കുട്ടി. മാതൃഭൂമി. വില 144 രൂപ.
രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കറുത്ത മുന്തിരി
കറുപ്പ്, ചുവപ്പ്, പര്‍പ്പിള്‍, പച്ച തുടങ്ങി പല നിറങ്ങളിലുള്ള മുന്തിരിയുണ്ട്. വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ ബി, കാത്സ്യം, ഫോസ്ഫറസ്, ഇരുമ്പ്, പൊട്ടാസ്യം, മഗ്‌നീഷ്യം, ആന്റി ഓക്‌സിഡന്റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് കറുത്ത മുന്തിരി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ കറുത്ത മുന്തിരി പതിവായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പൊട്ടാസ്യം ധാരാളം അടങ്ങിയ കറുത്ത മുന്തിരി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. അതുപോലെ കറുത്ത മുന്തിരിയിലെ ആന്റിഓക്സിഡന്റുകള്‍, പ്രത്യേകിച്ച് റെസ്വെറാട്രോള്‍ ഹൃദയാരോഗ്യം […]
മദ്ധ്യാഹ്ന വാർത്തകൾ
നിയമസഭയിൽ ഇന്ന് അടിയന്തിര പ്രമേയ അവതരണത്തിനിടെ സ്പീക്കർ തൻ്റെ പ്രസംഗം തുടർച്ചയായി തടസപ്പെടുത്തി ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ആദ്യ ഒൻപത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീർ ആരോപണം നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ കലുഷിതമായി. പിന്നീട് നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാർച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക. എസ്‌സി – എസ്‌ടി വിഭാഗങ്ങൾക്കായുള്ള ഫണ്ടും […]
സ്പീക്കർ തൻ്റെ പ്രസംഗം തുടർച്ചയായി തടസപ്പെടുത്തുന്നുവെന്ന ആരോപണവുമായി വിഡി സതീശൻ
നിയമസഭയിൽ ഇന്ന് അടിയന്തിര പ്രമേയം അവതരണത്തിനിടെ സ്പീക്കർ തൻ്റെ പ്രസംഗം തുടർച്ചയായി തടസപ്പെടുത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്നാൽ പ്രതിപക്ഷ നേതാവിൻ്റെ പ്രസംഗം ആദ്യ ഒൻപത് മിനിറ്റ് തടസപ്പെടുത്തിയതേയില്ലെന്ന് പറഞ്ഞ സ്പീക്കർ എഎൻ ഷംസീർ ആരോപണം നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ സഭ കലുഷിതമായി. പിന്നീട് നടപടികൾ വേഗത്തിലാക്കി സഭ പിരിഞ്ഞു. ഇനി മാർച്ച് മൂന്നിനാണ് വീണ്ടും നിയമസഭ സമ്മേളിക്കുക.
എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്ന് എ കെ ശശീന്ദ്രൻ
എൻസിപി അധ്യക്ഷ സ്ഥാനത്തേക്ക് ആരും അയോഗ്യരല്ലെന്നും അധ്യക്ഷ സ്ഥാനത്തേക്ക് ആര് വന്നാലും പിന്തുണയ്ക്കുമെന്നും എ കെ ശശീന്ദ്രൻ. തോമസ് കെ തോമസ് യോഗ്യനാണോ അല്ലയോ എന്ന് ഞാൻ എങ്ങനെ തീരുമാനിക്കാനാണെന്നും പി സി ചാക്കോയുടെ രാജി, ഒരാൾ പെട്ടെന്നെടുത്ത തീരുമാനമാണ് പിന്നെ ചർച്ച ചെയ്തിട്ട് കാര്യമുണ്ടോയെന്നും വനംമന്ത്രി പ്രതികരിച്ചു. പുതിയ അധ്യക്ഷന്റെ കാര്യത്തിൽ ഒരു അനിശ്ചിതത്വം ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ നൽകിയതായി റിപ്പോർട്
ടിപി ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കെസി രാമചന്ദ്രനും ട്രൗസര്‍ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ നൽകിയതായി റിപ്പോർട്. കേസിലെ 3 പ്രതികൾക്ക് 1000ലധികം ദിവസവും 6 പേര്‍ക്ക് 500ലധികം ദിവസവും പരോൾ ലഭിച്ചപ്പോൾ കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസം മാത്രമാണ് പരോൾ ലഭിച്ചത്.സഭയിൽ തിരുവഞ്ചൂരിന്‍റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്. കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണനാണ് കഴിഞ്ഞ ഒക്ടോബറിൽ മുഖ്യമന്ത്രിയോട് ടിപി […]
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യപ്രവർത്തക ബീനാ സെബാസ്റ്റ്യനിലേക്കും അന്വേഷണം
പാതിവില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തക ബീന സെബാസ്റ്റ്യന്‍റെ പങ്കിനെ കുറിച്ചും ക്രൈംബ്രാഞ്ച് അന്വേഷിക്കും. മുഖ്യപ്രതി അനന്തുകൃഷ്ണന്‍ രൂപീകരിച്ച എന്‍ജിഒ കോണ്‍ഫെഡറേഷന്‍റെ അധ്യക്ഷയായ ബീനയ്ക്ക് തട്ടിപ്പിനെ കുറിച്ച് നേരത്തെ തന്നെ സൂചന കിട്ടിയിരുന്നെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍. മധ്യകേരളത്തിലെ അറിയപ്പെടുന്ന എന്‍ജിഒ പ്രവര്‍ത്തകരിലൊരാളാണ് ബീന സെബാസ്റ്റ്യന്‍. മധ്യകേരളത്തിലും മലബാറിലും ഉടനീളം അനന്തുകൃഷ്ണന്‍ സംഘടിപ്പിച്ച പാതിവില സാമഗ്രി വിതരണ പരിപാടികളിലെല്ലാം സജീവ സാന്നിധ്യമായിരുന്നു കോണ്‍ഫെഡറേഷന്‍റെ ചെയര്‍പേഴ്സന്‍ കൂടിയായ ബീന.
വയനാട്ടിൽ ഹർത്താൽ തുടങ്ങിയതിന് പിന്നാലെ ലക്കിടിയിൽ സംഘർഷം
വയനാട്ടിൽ വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കാൻ സർക്കാർ പരാജയപ്പെട്ടു എന്ന് ആരോപിച്ച് യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ തുടങ്ങിയതിന് പിന്നാലെ ലക്കിടിയിൽ വാഹനങ്ങൾ തടയാനുള്ള കോൺഗ്രസ് യുഡിഎഫ് പ്രവർത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതോടെ സംഘർഷം. പൊലീസ് അകാരണമായി പ്രകോപനമുണ്ടാക്കിയെന്നും വയനാടൻ ജനതയ്ക്ക് വേണ്ടി മറ്റെങ്ങനെയാണ് പ്രതികരിക്കേണ്ടതെന്നും കോൺഗ്രസ് പ്രവർത്തകൻ ചോദിച്ചു. ഹർത്താൽ അനുകൂലികളെ എല്ലാവരെയും അറസ്റ്റ് ചെയ്തു നീക്കിയ ശേഷം സ്ഥലത്ത് ഗതാഗതം പുനഃസ്ഥാപിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലിനോട് അനുബന്ധിച്ച് യുഡിഎഫിന്റെ പ്രതിഷേധ മാർച്ചും ഇന്ന് […]
