Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മാനന്തവാടി കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ

മാനന്തവാടി കമ്പമല വനപ്രദേശത്ത് വീണ്ടും കാട്ടുതീ. ഇന്നലെ തീ പടർന്ന അതേ പ്രദേശത്ത് തന്നെയാണ് ഇന്ന് വീണ്ടും കാട്ടുതീ പടർന്നുകൊണ്ടിരിക്കുന്നത്. ഫയർഫോഴ്സ് സംഘവും വനപാലകരും സ്ഥലത്ത് തീയണക്കാൻ ശ്രമിക്കുകയാണ്. അതിനിടെ തലപ്പുഴയിലെ തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്നും സ്വാഭാവിക തീയല്ല പടരുന്നതെന്നും മാനന്തവാടി ഡിഎഫ്ഒ മാർട്ടിൻ ലോവൽ പ്രതികരിച്ചു. ആരോ കത്തിച്ചെങ്കിൽ മാത്രമേ തീ ഇത്തരത്തിൽ പടരുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച് രമേശ് ചെന്നിത്തല. വയനാട് പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ എസ്എഫ്‌ഐ ഗുണ്ടകളുടെ അതിക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് മെന്‍സ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ചതായി കണ്ടെത്തിയ സിദ്ധാര്‍ത്ഥന്‍ എന്ന ഒരു പാവപ്പെട്ട വിദ്യാര്‍ത്ഥിയെ അതിഭീകരവും, അതിക്രൂരവുമായ ശാരീരിക അക്രമത്തിനും, പീഢനത്തിനും, അപമാനത്തിനും വിധേയമാക്കിയ എസ്എഫ്‌ഐയുടെ കാട്ടാള സംഘത്തെ സംരക്ഷിക്കാനും ചേര്‍ത്ത് പിടിക്കാനും സര്‍ക്കാര്‍ നടത്തിയ നാണംകെട്ട ശ്രമം, സംസ്‌കാര സമ്പന്നമായ കേരളത്തിലെ മുഴുവന്‍ മലയാളികളെയും ലജ്ജിപ്പിക്കുക തന്നെ ചെയ്യുമെന്ന് കത്തിൽ വ്യക്തമാക്കുന്നു. ഈ പ്രതികളെ, […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

എസ്എഫ്ഐയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെ സുധാകരന്‍

സഹപാഠികളെ  കൊലചെയ്യുന്നതും കൊല്ലാക്കൊല ചെയ്യുന്നതും എസ്എഫ്ഐയുടെ മൃഗയാവിനോദമായി മാറിയ സാഹചര്യത്തില്‍ സംഘടനയെ അടിയന്തരമായി പിരിച്ചുവിടണമെന്നു കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. എസ് എഫ് ഐ  സംസ്ഥാന സമ്മേളനം ആരംഭിച്ച സാഹചര്യത്തില്‍ ഇങ്ങനെയൊരു തീരുമാനമാണ് കേരളം കേള്‍ക്കാന്‍ കാത്തിരിക്കുന്നതെന്നും  മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ഇക്കാര്യത്തില്‍ കേരള സമൂഹത്തോടൊപ്പം നില്ക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥനെ കൊന്നൊടുക്കിയിട്ട് ഒരു വര്‍ഷം തികയുന്നതിനിടയില്‍ എത്രയെത്ര ക്രൂരകൃത്യങ്ങളാണ് ഈ സംഘടന നടത്തിയതെന്നും  ഏറ്റവുമൊടുവില്‍ കാര്യവട്ടം കാമ്പസും  എസ്എഫ്ഐ ചോരയില്‍ […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ഫെബ്രുവരി 18, ചൊവ്വ

◾https://dailynewslive.in/ വയനാട് പുനരധിവാസത്തിനായി ടൗണ്‍ഷിപ്പിന് വേണ്ടി ആദ്യം ഏറ്റെടുക്കുന്നത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം. ഗുണഭോക്തൃ പട്ടിക എത്രയും പെട്ടെന്ന് അന്തിമമാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഉണ്ടായത്. പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് തീരുമാനം. ◾https://dailynewslive.in/ ശശി തരൂര്‍ എംപിയുടെ ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നും വിഷയം അടഞ്ഞ അധ്യായമായി കാണാനാണ് കോണ്‍ഗ്രസിന് താല്‍പര്യമെന്നും കെ സി വേണുഗോപാല്‍. ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂര്‍ എഴുതിയതെന്നും ശരിയായ ഡാറ്റ കിട്ടിയാല്‍ നിലപാട് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഇന്ത്യ ഖത്തർ ബന്ധം തന്ത്രപ്രധാന ബന്ധമായി ഉയർത്താൻ ധാരണ

ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽ താനിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ ദില്ലിയിൽ നടത്തിയ ചർച്ചയിൽ  ഇന്ത്യ- ഖത്തർ ബന്ധം തന്ത്രപധാന ബന്ധമായി ഉയർത്താൻ ധാരണയിലെത്തി. ഇതു സംബന്ധിച്ച കരാറിൽ ഇരു നേതാക്കളുടെയും സാന്നിധ്യത്തിൽ ഖത്തർ പ്രധാനമന്ത്രി മൊഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽ താനിയും വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഒപ്പു വച്ചു. ഇരട്ട നികുതി ഒഴിവാക്കാനുള്ള കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പിട്ടു.ഖത്തറിൽ നിന്ന് ഇന്ത്യ കൂടുതൽ പ്രകൃതി വാതകം വാങ്ങാനും […]

Posted inബിസിനസ്സ്

സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം, പവന് 63,760 രൂപ!

സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. ഇന്നലെ 400 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപയാണ് ഉയര്‍ന്നത്. 63,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 7970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറിയിരിക്കുകയാണ്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ […]

Posted inടെക്നോളജി

വോയിസ് കമാന്‍ഡ് വഴി ഇനി പേയ്‌മെന്റ് നടത്താം

ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ പേ. വോയിസ് കമാന്‍ഡ് വഴി യുപിഐ പേയ്‌മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ പേയില്‍ വോയ്‌സ് കമാന്‍ഡുകള്‍ അവതരിപ്പിക്കുന്നതോടെ, നിരക്ഷരര്‍ക്ക് പോലും ഓണ്‍ലൈന്‍ പേയ്‌മെന്റുകള്‍ നടത്തുന്നത് എളുപ്പമാകും. ഉപയോക്താക്കള്‍ക്ക് ശബ്ദ നിര്‍ദ്ദേശങ്ങളിലൂടെ ഇടപാടുകള്‍ നടത്താന്‍ കഴിയും. പ്രാദേശിക ഭാഷകളില്‍ പേയ്‌മെന്റുകള്‍ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ‘ഭാസിനി’ എഐ പദ്ധതിയില്‍ ഗൂഗിള്‍ കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ്. അതിനാല്‍ ഈ വോയ്‌സ് ഫീച്ചര്‍ ഉടന്‍ […]

Posted inവിനോദം

സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ ചിത്രത്തിലെ ഗാനം

രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം…’ എന്ന വേറിട്ട ഗാനം ആലപിച്ചത് ഭദ്ര രാജിന്‍ ആണ്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കി. പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സജീദ്.എ സംവിധാനം ചെയ്ത ചിത്രമാണ് ‘വടക്കന്‍’. കിഷോര്‍, ശ്രുതി, മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, […]

Posted inവിനോദം

‘മാര്‍ക്കോ’ ചിത്രത്തിലെ ഡിലീറ്റഡ് സീന്‍ പുറത്ത്

ഉണ്ണി മുകുന്ദന്‍ നായകനായ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹിറ്റ് ചിത്രം ‘മാര്‍ക്കോ’യില്‍ നിന്നും ഒഴിവാക്കിയ രംഗം പുറത്ത്. ഉണ്ണി മുകുന്ദനും റിയാസ് ഖാനും ഉള്‍പ്പെടുന്ന ഒരു പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് സീനാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. നായിക യുക്തി തരേജയും സീനിലുണ്ട്. നായികയെ ബസില്‍ വച്ച് ശല്യം ചെയ്യുന്നവരെ കസ്റ്റഡിയില്‍ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് റിയാസ് ഖാന്‍ എത്തുന്നത്. റിയാസ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രം ഒടിടി പതിപ്പിലുണ്ടാകുമെന്ന് മുന്‍പ് ചിത്രത്തിന്റെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നു. എന്നാല്‍, തിയേറ്റര്‍ […]

Posted inഓട്ടോമോട്ടീവ്

ടാറ്റയുടെ ഹാരിയര്‍ ഇവി ഉടന്‍ വിപണിയില്‍

ടാറ്റയുടെ ആദ്യത്തെ മിഡ്‌സൈസ് ഇലക്ട്രിക് എസ്യുവി ഹാരിയര്‍ ഇവി ഉടന്‍ വിപണിയിലെത്തും. ടാറ്റയുടെ ജെന്‍ 2 ഇവി ആര്‍ക്കിടെച്ചറിലാണ് ഹാരിയര്‍ ഇവി നിര്‍മിക്കുന്നത്. ടാറ്റ വാഹനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ചുള്ള മോഡലായിരിക്കും ഹാരിയര്‍ ഇവി. ഫെയ്‌സ്ലിഫ്റ്റ് ഹാരിയറിന്റേതിന് സമാനമായ രൂപത്തില്‍ ക്ലോസ്ഡ് ഓഫ് ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ഇവി ബാഡ്ജിങ് എന്നിവയുണ്ട്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടര്‍ സെറ്റപ്പിലെത്തുന്ന ഹാരിയര്‍ ഇവിയില്‍ ഓള്‍ വീല്‍ ഡ്രൈവുമുണ്ടാവും. ബാറ്ററിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും 60 കിലോവാട്ട്അവര്‍ ബാറ്ററി പാക്കും […]