Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുദ്ധത്തിന്‍റെ കാലഘട്ടമല്ല ഇതെന്ന നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

യുദ്ധത്തിന്‍റെ കാലഘട്ടമല്ല ഇതെന്ന നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ ഘാന പ്രസിഡന്‍റ് ജോൺ മഹാമയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം ഭീകരവാദം ചെറുക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Posted inബിസിനസ്സ്

വന്‍ പിരിച്ചുവിടലിനൊരുങ്ങി മൈക്രോസോഫ്റ്റ്

ആഗോള ടെക് ഭീമന്‍ കമ്പനിയായ മൈക്രോസോഫ്റ്റില്‍ വന്‍ പിരിച്ചുവിടല്‍. കമ്പനിയുടെ ലോകത്തെമ്പാടുമുള്ള ജീവനക്കാരുടെ നാല് ശതമാനം വരുന്നവരെ പിരിച്ചു വിടാനാണ് നീക്കം. മിഡില്‍ ലെവല്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കാനാണ് മൈക്രോ സോഫ്റ്റിന്റെ പദ്ധതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കമ്പനിയുടെ മെച്ചപ്പെട്ട പ്രവര്‍ത്തനത്തിനായി ഘടനാപരമായ മാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നത് എന്നാണ് വിശദീകരണം. മൈക്രോ സോഫ്റ്റ് വക്താവ് ഇക്കാര്യം ഇമെയില്‍ സന്ദേശത്തിലും വ്യക്തമാക്കുന്നു. എന്നാല്‍ ഇതുവരെ കമ്പനി പിരിച്ചുവിട്ട ജീവനക്കാരുടെ യഥാര്‍ഥ കണക്കുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. നിലവില്‍, 2,28,000 ജീവനക്കാരാണ് […]

Posted inവിനോദം

‘രാമായണ’യുടെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്ത് വിട്ടു

സിനിമാ ലോകം കാത്തിരിക്കുന്ന ചിത്രം ‘രാമായണ’യുടെ ഫസ്റ്റ് ഗ്ലിംപ്സ് പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. രണ്‍ബീര്‍ കപൂര്‍ രാമനും യാഷ് രാവണനുമാകുന്ന ചിത്രത്തില്‍ സീതയാകുന്നത് സായ് പല്ലവിയാണ്. നിതീഷ് തിവാരിയാണ് സിനിമയുടെ സംവിധാനം. രാജ്യത്തെ ഒമ്പത് പ്രധാനപ്പെട്ട നഗരങ്ങളിലും, ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറിലുമായിട്ടാണ് ഫസ്റ്റ് ഗ്ലിംപ്സ് ലോഞ്ച് ചെയ്തത്. എആര്‍ റഹ്മാനും ഹാന്‍സ് സിമ്മറുമാണ് സിനിമയുടെ സംഗീതം ഒരുക്കുന്നത്. ചിത്രത്തില്‍ ഹനുമാനായി എത്തുന്നത് സണ്ണി ഡിയോള്‍ ആണ്. രവി ദൂബെയാണ് ലക്ഷ്മണനായി എത്തുന്നത്. പ്രൈം ഫോക്കസ് സ്റ്റുഡിയോയും […]

Posted inവിനോദം

ടൊവിനോ നായകനായ ‘നരിവേട്ട’ ഒടിടിയിലേക്ക്

ടൊവിനോ നായകനായെത്തിയ പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘നരിവേട്ട’ ഒടിടിയിലേക്ക്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം തിയറ്ററുകളില്‍ വന്‍ ഹിറ്റായി മാറിയിരുന്നു. ജൂലൈ 11 മുതല്‍ സോണി ലിവിലൂടെ സിനിമയുടെ സ്ട്രീമിങ് ആരംഭിക്കും. ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിര്‍ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വര്‍ഗീസ് പീറ്റര്‍ എന്ന പൊലീസ് കഥാപാത്രമായാണ് ചിത്രത്തില്‍ ടൊവിനോ എത്തിയത്. […]

Posted inഓട്ടോമോട്ടീവ്

ഹ്യുണ്ടേയ് ക്രെറ്റ സ്വന്തമാക്കി ദിപു നൈനാന്‍

ദിപു നൈനാന്‍ തോമസ് എന്ന പേര് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാക്കിയ സിനിമയാണ് അജയന്റെ രണ്ടാം മോഷണം. അതിനും ഏറെ മുന്‍പ് തന്നെ തമിഴില്‍ നിരവധി ഹിറ്റുകള്‍ ഒരുക്കിയ ഈ സംഗീത സംവിധായകന്‍ പ്രിയതമയ്ക്ക് വിലപിടിപ്പുള്ള ഒരു സമ്മാനം നല്‍കിയിരിക്കുന്നു. ഹ്യുണ്ടേയ് ക്രെറ്റയാണ് ദിപു ഭാര്യ ചിഞ്ചുവിനായി ഗാരിജിലെത്തിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേഡ്, എന്‍ലൈന്‍ എന്നിങ്ങനെ രണ്ടു വകഭേദങ്ങളില്‍ ലഭ്യമാണ്. വില 11 ലക്ഷം രൂപ മുതല്‍ 20.15 ലക്ഷം വരെ. കൂടുതല്‍ സ്പോര്‍ട്ടി മോഡലായ ക്രെറ്റ എന്‍ ലൈനിന്റെ വില […]

Posted inപുസ്തകങ്ങൾ

കാനനപ്പാതയിലെ സഞ്ചാരങ്ങള്‍

നിരമിത്രന്‍ എന്ന വിസ്മയകഥാപാത്രത്തെ മുന്‍നിര്‍ത്തി, അധികാരപ്രത്യയശാസ്ത്രങ്ങളുടെ ഉള്ളറകളെ രാഷ്ട്രീയമായി വിശകലനം ചെയ്യുകയും തിരസ്‌കൃതരും നിസ്സഹായരും സ്നേഹംകൊണ്ടു മുറിവേറ്റവരുമായ മനുഷ്യരുടെ ആന്തരികസംഘര്‍ഷങ്ങള്‍കൊണ്ട് ഇതിഹാസത്തിന് ഒരു ബദല്‍ ആഖ്യാനം തീര്‍ക്കുകയും ചെയ്ത ആര്‍. രാജശ്രീയുടെ ആത്രേയകം എന്ന നോവലിനെക്കുറിച്ചുള്ള പഠനങ്ങളും ആസ്വാദനക്കുറിപ്പുകളും. ‘കാനനപ്പാതയിലെ സഞ്ചാരങ്ങള്‍’. എഡിറ്റര്‍ – ഡോ.ലിജി എന്‍. മാതൃഭൂമി. വില 153 രൂപ.

Posted inആരോഗ്യം

ഇരുണ്ട മുറിയില്‍ ഉറങ്ങുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും

ഉറക്കം പോലെ തന്നെ ഉറക്കരീതിയും പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. നല്ല ഇരുണ്ട മുറിയില്‍ ഉറങ്ങുന്നത് ആരോഗ്യത്തിന് വളരെ ഗുണം ചെയ്യുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഇരുട്ട് ശരീരത്തില്‍ മെലാറ്റോണിന്‍ ഹോര്‍മോണുകളുടെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഇത് കാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ സഹായിക്കും. നമ്മുടെ ശരീരത്തിലെ എല്ലാ പ്രക്രിയകളെയും നിയന്ത്രിക്കുന്ന ആന്തരിക ഘടികാരമാണ് സര്‍ക്കാഡിയന്‍ റിഥം. വെളിച്ചമുള്ള ഒരു മുറിയില്‍ ഉറങ്ങുമ്പോള്‍ അത് തലച്ചോറിനെ ആശയക്കുഴപ്പത്തിലാക്കും. കൂടാതെ സര്‍ക്കാഡിയന്‍ റിഥം തടസപ്പെടുത്താനും ഇത് കാരണമാകുന്നു. ഇത് മെലാറ്റോണിന്‍ പോലുള്ള പ്രധാന ഹോര്‍മോണുകളുടെ […]

Posted inലേറ്റസ്റ്റ്

കെഎസ്ഇബിയുടെ 400 കെ.വി വയനാട് – കാസറഗോഡ് പ്രസരണ ലൈൻ കടന്നു പോകുന്ന പ്രദേശങ്ങൾക്കായി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു

കെഎസ്ഇബിയുടെ 400 കെ.വി വയനാട് – കാസറഗോഡ് പ്രസരണ ലൈൻ കടന്നു പോകുന്ന പ്രദേശങ്ങൾക്കായി നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു. കണ്ണൂര്‍ ജില്ലയിലെ ജന പ്രതിനിധികളുമായും, കര്‍മ്മ സമിതി ഭാരവാഹികളുമായും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പ്രഖ്യാപനം. വൈദ്യുതി ടവര്‍ നിൽക്കുന്ന സ്ഥലത്തിന് ന്യായവിലയുടെ 340 ശതമാനവും, ലൈൻ കടന്നു പോകുന്ന ഇടനാഴിയ്ക്ക് ന്യായവിലയുടെ 60 ശതമാനവും നല്‍കാനാണ് തീരുമാനം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

ശബരിമലയുടെ പേരിൽ ഇതര സംസ്ഥാനങ്ങളിൽ നടക്കുന്ന അനധികൃത പണപ്പിരിവ് തടയാൻ കർശന നടപടികളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. ഇതിന്റെ ഭാഗമായി ദേവസ്വം ബോർഡ് പബ്ലിക് റിലേഷൻസ് ഓഫീസർ ജി.എസ്. അരുണിനെ ശബരിമല സ്പോൺസർഷിപ്പ് കോർഡിനേറ്ററായി നിയമിച്ചു. ദേവസ്വം ബോർഡിൻ്റെ ഔദ്യോഗിക ഫോട്ടോഗ്രാഫർ പി. വിജയകുമാറിനെ അസിസ്റ്റൻ്റ് സ്പോൺസർഷിപ്പ് കോർഡിനേറ്ററായും നിയമിച്ചിട്ടുണ്ട്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കോട്ടയം മെഡിക്കല്‍ കോളേജിലെ സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി

കോട്ടയം മെഡിക്കല്‍ കോളേജിലെ കെട്ടിടത്തിന്റെ ഒരു ഭാഗം  ഇടിഞ്ഞ് വീണ് ഒരു സ്ത്രീ മരിച്ച സംഭവത്തില്‍ വീഴ്ച പറ്റിയെന്ന് സമ്മതിക്കാതെ ആരോഗ്യമന്ത്രി വീണ ജോര്‍ജ്. തകര്‍ന്ന കെട്ടിടം മെഡിക്കല്‍ കോളേജിന്‍റെ പഴയ ബ്ലോക്കാണ് ജെസിബി അപകട സ്ഥലത്തേക്ക് എത്തിക്കാന്‍ പ്രയാസമുണ്ടായിരുന്നു ആദ്യം രണ്ട് പേര്‍ക്ക് പരിക്കേറ്റു എന്നായിരുന്നു വിവരം പിന്നീട് ഒരു സ്ത്രീയെ കാണാനില്ലെന്ന് പരാതി വന്നതിന് പിന്നാലെ ഉടന്‍ തെരച്ചില്‍ തുടങ്ങിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കാലപ്പഴക്കം കൊണ്ട് കെട്ടിടം  ഉപയോഗിക്കാൻ കഴിയില്ലെന്ന് നേരെത്തെ തന്നെ റിപ്പോർട്ട് […]