Posted inലേറ്റസ്റ്റ്

കൊൽക്കത്തയിലെ ലോ കോളേജിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അക്രമികൾ വിദ്യാർത്ഥിനിയെ ആക്രമിച്ചത് കൃത്യമായ പ്ലാനിംഗോടെയെന്ന് റിപ്പോർട്ട്

കൊൽക്കത്തയിലെ ലോ കോളേജിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അക്രമികൾ വിദ്യാർത്ഥിനിയെ ആക്രമിച്ചത് കൃത്യമായ പ്ലാനിംഗോടെയെന്ന് റിപ്പോർട്ട്. ക്രൂരമായ ആക്രമണത്തിന് ശേഷം ജൂൺ 25ന് സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ മണിക്കൂറുകളോളമാണ് മൂന്നംഗ സംഘം മദ്യപിച്ചതെന്നാണ് പൊലീസ് വിശദമാക്കിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ വിശദമാക്കുന്നത്.    

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ

  സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. ഇതോടെ എട്ട് മുതല്‍ 10 വരെ ക്ലാസുകളിലെ പഠന സമയം അരമണിക്കൂര്‍ വര്‍ധിക്കും. രാവിലെ 9.45ന് ആരംഭിച്ച്‌ വൈകിട്ട് 4.15 വരെയാണ് പുതിയ സ്‌കൂള്‍ സമയം. ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിൽ പരോക്ഷ വിമർശനവുമായി മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യ. അധികാരത്തിൽ ഇരിക്കുന്നത് പെണ്ണാവുമ്പോൾ ചിലർക്ക് ഉശിര് കൂടും. കൂടെയുള്ള […]

Posted inലേറ്റസ്റ്റ്

ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 മടങ്ങി

ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ പരിഹരിക്കാനുള്ള വിദഗ്ധ സംഘത്തെയെത്തിച്ച ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 മടങ്ങി. 22 ദിവസമായി തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയർ ബസിൽ തിരിച്ചു മടങ്ങി.17 പേരുടെ വിദഗ്ധ സംഘമാണ് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. യുദ്ധ വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ, വിമാനം അഴിച്ച് ചെറിയ ഭാഗങ്ങളാക്കി സൈനിക കാർഗോ വിമാനത്തിൽ ബ്രിട്ടനിലേക്ക് മടക്കി കൊണ്ടുപോകാനാണ് നീക്കം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കെട്ടിടം ആരോ​ഗ്യമന്ത്രി തള്ളിയിട്ടതല്ലെന്നും അനാസ്ഥ മൂലം താഴെ വീണതാണെന്നും രമേശ് ചെന്നിത്തല

കെട്ടിടം ആരോ​ഗ്യമന്ത്രി തള്ളിയിട്ടതല്ലെന്നും അനാസ്ഥ മൂലം താഴെ വീണതാണെന്നും രമേശ് ചെന്നിത്തല. നമ്പർ വൺ ആണെന്ന് വരുത്തി തീർക്കാനുള്ള വ്യ​ഗ്രതയ്ക്കിടയിലാണ് അപകടമുണ്ടായതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ നിലയിലാണ്. ജനങ്ങൾ അസ്വസ്ഥരാണ്. സാധാരണക്കാർക്ക് അമേരിക്കയിൽ പോയി ചികിത്സിക്കാൻ പറ്റില്ല. സിസ്റ്റം ശരിയാക്കാൻ ബാധ്യതയുള്ള മന്ത്രി എന്തുകൊണ്ട് ചെയ്യുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 6, ഞായറാഴ്ച

◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വെല്ലുവിളിച്ച് ‘അമേരിക്ക പാര്‍ട്ടി’ എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ലോക കോടീശ്വരനും ട്രംപിന്റെ സുഹൃത്തുമായിരുന്ന ഇലോണ്‍ മസ്‌ക്. നിലവിലെ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റ് പാര്‍ട്ടി സംവിധാനം ജനങ്ങളെ വഞ്ചിക്കുകയാണെന്നും ജനങ്ങള്‍ക്ക് സ്വാതന്ത്രം തിരിച്ചു നല്‍കാനാണ് പുതിയ പാര്‍ട്ടിയെന്നും മസ്‌ക് വ്യക്തമാക്കി. പാര്‍ട്ടി രൂപീകരിക്കാന്‍ എക്സ് പ്ലാറ്റ്ഫോമില്‍ ജനങ്ങളുടെ പ്രതികരണം തേടിയതിന് ശേഷമാണ് സുപ്രധാന തീരുമാനം. മസ്‌കിന്റെ എക്സ് പ്ലാറ്റ്ഫോമിലൂടെ തന്നെയാണ് അമേരിക്ക പാര്‍ട്ടിയുടെ പ്രഖ്യാപനവും നടത്തിയത്. ◾https://dailynewslive.in/ സംസ്ഥാനത്ത് നിപ […]

Posted inബിസിനസ്സ്

കൊറിയയിലും ഇനി കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് സാന്നിധ്യം

കപ്പല്‍ നിര്‍മാണ രംഗത്ത് വിദേശ രാജ്യങ്ങളിലും സാന്നിധ്യം വര്‍ധിപ്പിക്കാന്‍ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ്. കൊറിയയിലെ പ്രമുഖ കമ്പനിയായ എച്ച്.ഡി കൊറിയ ഷിപ്പ് ബില്‍ഡിംഗ് ആന്റ് ഓഫ്ഷോര്‍ എഞ്ചിനിയറിംഗ് കമ്പനി ലിമിറ്റഡുമായി ദീഘകാലത്തേക്കുള്ള ധാരണാപത്രം ഒപ്പുവച്ചു. പ്രധാനമായും അഞ്ച് മേഖലകളിലാണ് ഇരുകമ്പനികളും ചേര്‍ന്ന് പ്രവര്‍ത്തിക്കുക. ഇന്ത്യയിലും വിദേശത്തും പുതിയ കപ്പലുകള്‍ നിര്‍മിക്കാനുള്ള സാധ്യതകള്‍ കണ്ടെത്തും. കപ്പല്‍ നിര്‍മാണത്തിലെ ആഗോള നിലവാരത്തിലുള്ള സാങ്കേതിക വിവരങ്ങള്‍ പരസ്പരം കൈമാറും. ഉല്‍പ്പാദനം കൂട്ടുന്നതിനും നിലവിലുള്ള സംവിധാനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും കൂട്ടായി ശ്രമിക്കും. ജീവനക്കാരുടെ […]

Posted inവിനോദം

‘വാര്‍ 2’വിന്റെ പ്രമേയം ഇന്റര്‍നെറ്റില്‍ ചോര്‍ന്നു

ബോളിവുഡ് സിനിമാ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ‘വാര്‍ 2’. ഹൃത്വിക് റോഷനെ നായകനാക്കി അയന്‍ മുഖര്‍ജി ഒരുക്കുന്ന സ്‌പൈ ആക്ഷന്‍ ചിത്രം കൂടിയാണിത്. തെലുങ്ക് സൂപ്പര്‍ താരം ജൂനിയര്‍ എന്‍ടിആറും ഹൃത്വിക് റോഷനൊപ്പം ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹൃത്വിക് റോഷനും ടൈഗര്‍ ഷ്‌റോഫും പ്രധാന വേഷങ്ങളിലെത്തിയ വാറിന്റെ സീക്വലാണ് ചിത്രം. 2019 ലാണ് വാര്‍ പുറത്തിറങ്ങിയത്. കിയാര അദ്വാനിയാണ് വാറില്‍ നായികയായെത്തുന്നത്. ഇപ്പോഴിതാ വാര്‍ 2വിന്റെ പ്രമേയം ഇന്റര്‍നെറ്റില്‍ ചോര്‍ന്നതായാണ് വിവരം. റെഡ്ഡിറ്റില്‍ ആണ് ചിത്രത്തിന്റെ […]

Posted inവിനോദം

‘സൂത്യവാക്യ’ത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു

ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘സൂത്യവാക്യ’ത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ത്രില്ലര്‍ ജോണറിലുള്ളതാകും സൂത്രവാക്യമെന്നും ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ചിത്രം ജൂലൈ 11ന് തിയറ്ററുകളില്‍ എത്തും. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സൂത്രവാക്യം റിലീസ് ചെയ്യും. യൂജിന്‍ ജോസ് ചിറമേല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരിയില്‍ പൂര്‍ത്തിയായിരുന്നു. ചിത്രം നിര്‍മ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ സിനിമാബണ്ടി […]

Posted inഓട്ടോമോട്ടീവ്

24 മണിക്കൂറില്‍ 10000 ബുക്കിംഗുമായി ടാറ്റ ഹാരിയര്‍ ഇവി

24 മണിക്കൂറില്‍ 10000 ബുക്കിങ്ങുകള്‍ ലഭിച്ച് താരമായി ടാറ്റ ഹാരിയര്‍ ഇവി. ജൂലൈ 2 ന് ആരംഭിച്ച ബുക്കിങ് 24 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 10000 ഓര്‍ഡറുകള്‍ ലഭിച്ചു എന്നാണ് ടാറ്റ അറിയിക്കുന്നത്. നിര്‍മാണം ആരംഭിച്ചെന്നും ഈ മാസം തന്നെ വാഹനത്തിന്റെ വിതരണവും ആരംഭിക്കുമെന്നും കമ്പനി അറിയിച്ചു. രണ്ട് ബാറ്ററി പായ്ക്കുകളില്‍ വ്യത്യസ്ത ഡ്രൈവ് കോണ്‍ഫിഗറേഷനുകളില്‍ ലഭിക്കുന്ന ഹാരിയര്‍ ഇവിയുടെ വില 21.49 ലക്ഷം രൂപ മുതല്‍ 28.99 ലക്ഷം രൂപ വരെയാണ്. ടാറ്റയുടെ ഇലക്ട്രിക് വാഹന ലൈനപ്പിലെ […]

Posted inപുസ്തകങ്ങൾ

ബിആര്‍പിയുടെ ലേഖനങ്ങള്‍

അരനൂറ്റാണ്ടിലേറെക്കാലം ബി.ആര്‍.പി. ഭാസ്‌കര്‍ വിവിധ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളോട് പ്രതികരിച്ചും ഇടപെട്ടും എഴുതിയ ലേഖനങ്ങളുടെ ബൃഹദ് സമാഹാരം. സംഭവങ്ങളെ ആഴത്തില്‍ ഉള്‍ക്കൊണ്ടെഴുതിയ ലേഖനങ്ങള്‍ ആധുനിക കേരളത്തിന്റെ ചരിത്രം കൂടിയാണ്. മാധ്യമപ്രവര്‍ത്തകനും ചരിത്രകാരനുമായ ആര്‍.കെ. ബിജുരാജ് ആണ് ഈ പുസ്തകത്തിലെ ലേഖനങ്ങളുടെ സമാഹരണവും വര്‍ഗീകരണവും നിര്‍വ്വഹിച്ചിരിക്കുന്നത്. ‘ബിആര്‍പിയുടെ ലേഖനങ്ങള്‍’. ബിആര്‍പി ഭാസ്‌കര്‍. ഡിസി ബുക്‌സ്. വില 540 രൂപ.