web cover 22

വടക്കഞ്ചേരി അഞ്ചുമൂര്‍ത്തിമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ടൂറിസ്റ്റു ബസും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച ഒമ്പതു പേരില്‍ അഞ്ചു പേര്‍ വിദ്യാര്‍ത്ഥികള്‍. ഒരു അധ്യാപകനും കെഎസ്ആര്‍ടിസി ബസിലെ മൂന്നു യാത്രക്കാരും മരിച്ചു. എല്‍ന ജോസ് (15), ക്രിസ്വിന്റ് ബോണ്‍ തോമസ് (15), ദിയ രാജേഷ് (15), അഞ്ജന അജിത് (17), സി.എസ് ഇമ്മാനുവല്‍ (17) എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. വി.കെ. വിഷ്ണു (33) ആണ് മരിച്ച അധ്യപകന്‍. കെഎസ്ആര്‍ടിസിയിലെ മരിച്ച യാത്രക്കാര്‍ ദീപു, അനൂപ്, രോഹിത് എന്നിവരാണ്. എറണാകുളം വെട്ടിക്കല്‍ ബസേലിയോസ് വിദ്യാനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നത്. ഊട്ടിയിലേക്കു വിനോദയാത്ര പോകുകയായിരുന്ന ബസാണ് കൊട്ടാരക്കരയില്‍ നിന്ന് കോയമ്പത്തൂരിലേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസിനു പിറകില്‍ ഇടിച്ചു മറിഞ്ഞത്. പരിക്കേറ്റ നാല്പതോളം പേരില്‍ ഏഴു പേരുടെ നില ഗുരുതരമാണ്.

റോഡില്‍നിന്നു കൈകാണിച്ച യാത്രക്കാരനെ കയറ്റാന്‍ കെഎസ്ആര്‍ടിസി ബസ് പെട്ടെന്നു നിര്‍ത്തിയതാണ് അപകടത്തിനു കാരണമെന്നു ദൃക്സാക്ഷികള്‍. ടൂറിസ്റ്റ് ബസ് ബ്രേക്ക് ചെയ്തെങ്കിലും അമിത വേഗതമൂലം കെഎസ്ആര്‍ടിസി ബസിന്റെ പിറകില്‍ ഇടിച്ചുകയറുകയായിരുന്നു. കെഎസ്ആര്‍ടിസി ബസിന്റെ വലതു പിന്‍വശത്തെ മൂന്നിലൊന്നു ഭാഗവും ടൂറിസ്റ്റ് ബസ് ഇടിച്ചു തകര്‍ത്തു. 97.7 കിലോമീറ്റര്‍ വേഗതയിലാണ് ടൂറിസ്റ്റു ബസ് ഓടിച്ചിരുന്നത്. എന്നാല്‍ കാറിനെ മറികടക്കാന്‍ ടൂറിസ്റ്റു ബസ് ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.

സ്‌കൂളുകളില്‍നിന്നു വിനോദയാത്രയ്ക്കു പോകുമ്പോള്‍ വിവരം മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണമെന്ന നിയമം പാലിച്ചില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. നിയമവിധേയമായി ഫിറ്റനസുള്ള വാഹനങ്ങളിലേ യാത്ര പോകാവൂ. അപകടത്തില്‍പെട്ട ടൂറിസ്റ്റ് ബസ് പലതരം നിയമലംഘനങ്ങളും നടത്തിയിട്ടുണ്ടെന്നും മന്ത്രി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ഒരു വാഹനത്തിലും ഫ്ളാഷ് ലൈറ്റുകളും നിരോധിത ഹോണുകളും പാടില്ലെന്ന് ഹൈക്കോടതി. അങ്ങനെയുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കണമെന്ന് ഹൈക്കോടതി മോട്ടോര്‍ വാഹന വകുപ്പിനോട് ആവശ്യപ്പെട്ടു. വടക്കഞ്ചേരി ബസപകടത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. അപകടത്തെക്കുറിച്ച് പൊലീസും മോട്ടോര്‍ വാഹന വകുപ്പും നാളെ റിപ്പോര്‍ട്ട് തരണമെന്നു കോടതി.

കെഎസ്ആര്‍ടിസി ബസിലിടിച്ച് തലകീഴായി മറിഞ്ഞ ടൂറിസ്റ്റു ബസിനടിയില്‍ കുടുങ്ങിയാണ് വിദ്യാര്‍ത്ഥികള്‍ മരിച്ചത്. ക്രെയിന്‍ എത്തിച്ചു ബസ് ഉയര്‍ത്തിയാണ് അടിയില്‍ കുടുങ്ങിയിരുന്ന കുട്ടികളെ പുറത്തെടുത്തത്. അപകടത്തിനു പിറകേ ഗതാഗതക്കുരുക്കുണ്ടായതുമൂലം രക്ഷാപ്രവര്‍ത്തനത്തിനുള്ള ആംബുലന്‍സുകളും ക്രെയിനും എത്തിക്കാന്‍ വളരെ പ്രയാസപ്പെട്ടു.

കുട്ടികളെ മയക്കുമരുന്നിന് അടിമകളാക്കി തലമുറയെ നശിപ്പിക്കുന്ന ലഹരിക്കെതിരേ സമൂഹം ഒന്നിച്ചു പൊരുതണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ പ്രചാരണത്തിന്റെ ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ നിര്‍വഹിക്കുകയായിരുന്നു വിദേശത്തുള്ള മുഖ്യമന്ത്രി . എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം വിദ്യാര്‍ത്ഥികള്‍ ശ്രവിച്ചു. ‘അധികാരത്തിന്റെ ഭാഷയിലല്ല. മനുഷ്യത്വത്തിന്റെ ഭാഷയില്‍ പറയുകയാണ്. മയക്കുമരുന്നില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കണം. മുതിര്‍ന്നവര്‍ക്ക് വലിയ ഉത്തരവാദിത്തമുണ്ട്. അദ്ദേഹം പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍

*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാനത്ത് ലഹരിക്കെതിരേ ഇനി ഒരു മാസം നീളുന്ന പരിപാടികള്‍. ഞായറാഴ്ച കുടംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ലഹരി വിരുദ്ധ സഭ നടത്തും. 14 ന് ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവടങ്ങളില്‍ വ്യാപാരി വ്യവസായികളുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ സദസ്, 16 ന് എല്ലാ വാര്‍ഡുകളിലും ജനജാഗ്രത സദസുകള്‍ എന്നിവയാണു പ്രധാന പരിപാടികള്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് എല്ലാ വിദ്യാലയങ്ങലിലും ലഹരി വിരുദ്ധ ശൃംഖല സംഘടിപ്പിക്കും.

കൊച്ചി തീരത്തുനിന്ന് 1,200 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ ലഹരിവേട്ട. ഇറാനിയന്‍ ബോട്ടില്‍നിന്ന് 200 കിലോ ഹെറോയിന്‍ നാവികസേന പിടികൂടി. ഇറാനിയന്‍, പാക്കിസ്ഥാനി പൗരന്മാരായ ആറുപേരെ കസ്റ്റഡിയിലെടുത്തു.

വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്ളാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ സിബിഐ ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യല്‍. കരാര്‍ അനുവദിക്കുന്നതിന് കരാറുകാരില്‍നിന്ന് കോഴ വാങ്ങിയെന്ന സ്വപ്ന സുരേഷിന്റെ മൊഴിയെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.

ഗാംബിയയില്‍ 66 കുട്ടികള്‍ മരിച്ചത് കഫ് സിറപ്പ് കഴിച്ചതുകൊണ്ടാണെന്ന് ലോകാരോഗ്യ സംഘടന വിമര്‍ശിച്ചതിനു പിറകേ, പ്രതിസ്ഥാനത്തായ മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് അടച്ചുപൂട്ടി. ഡല്‍ഹിയിലെ കോര്‍പറേറ്റ് ഓഫീസിലേക്കു മാധ്യമപ്രവര്‍ത്തകര്‍ എത്തിയതോടെ ജീവനക്കാര്‍ സ്ഥലംവിടുകയും ഓഫീസ് പൂട്ടുകയുമായിരുന്നു.

പ്രകൃതിക്ഷോഭങ്ങളെ നേരിടല്‍, വയനാട് തുരങ്കപ്പാത നിര്‍മ്മാണം, തീരശോഷണം തടയല്‍ എന്നീ മേഖലകളില്‍ കേരളവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ നോര്‍വീജിയന്‍ ജിയോ ടെക്നികല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് താത്പര്യം പ്രകടിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിലാണ് ധാരണ. വിവിധ മേഖലകളിലെ വിദഗ്ധരുടെ സംഘത്തെ കേരളത്തിലേക്ക് അയക്കാമെന്ന് നോര്‍വെയിലെ ദേശീയ ദുരന്ത നിവാരണ മേഖലയിലെ വിദഗ്ധന്‍ ഡൊമനിക് ലെയ്ന്‍ ഉറപ്പു നല്‍കി.

വടക്കഞ്ചേരിയില്‍ ഉണ്ടായ വാഹനാപകടത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡിലെ നിയമ ലംഘനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വടക്കഞ്ചേരിയില്‍ ബസപകടത്തില്‍ മരിച്ചവരില്‍ ദേശീയ ബാസ്‌കറ്റ് ബോള്‍ താരവും. തൃശൂര്‍ ജില്ലയിലെ നടത്തറ സ്വദേശി രവിയുടെ മകനായ രോഹിത് (24) കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായിരുന്നു.

അപകടത്തില്‍പെട്ട രണ്ടു ബസുകളും അമിത വേഗത്തിന് മോട്ടോര്‍ വാഹന വകുപ്പിന്റെ കരിമ്പട്ടികയിലുള്ളവയാണ്. ലുമിനസ് എന്ന ടൂറിസ്റ്റ് ബസ് തുടര്‍ച്ചയായി നിയമലംഘനം നടത്തിയിട്ടുണ്ടെന്നാണു രേഖകള്‍. കെഎസ്ആര്‍ടിസി ബസും അമിതവേഗതയ്ക്ക് മോട്ടോര്‍ വാഹന വകുപ്പിന്റെ ബ്ലാക്ക് ലിസ്റ്റിലുണ്ട്. ടൂറിസ്റ്റ് ബസ് സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ചിരുന്നു. വേഗപരിധി 80 കിലോമീറ്ററാണെങ്കിലും 97.7 കിലോമീറ്റര്‍ വേഗതയിലായിരുന്നു ടൂറിസ്റ്റു ബസ്. ബസില്‍ അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ടെന്നും മോട്ടോര്‍ വാഹന വകുപ്പ്.

അപകടത്തില്‍പ്പെട്ട ടൂറിസ്റ്റു ബസ് വേളാങ്കണ്ണി യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഉടനേയാണ് ഊട്ടി യാത്രയ്ക്കു തിരിച്ചതെന്ന് വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍. അമിത വേഗത ചൂണ്ടിക്കാണിച്ച വിദ്യാര്‍ത്ഥികളോടു കുഴപ്പമില്ലെന്ന് ഡ്രൈവര്‍ പറഞ്ഞെന്നും രക്ഷിതാക്കള്‍ പറഞ്ഞു.

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിക്കാന്‍ കള്ളുവണ്ടിയും. ചിറ്റൂരില്‍നിന്നു കള്ളുമായി പോകുകയായിരുന്ന വണ്ടിയിലാണ് ഏതാനും പേരെ ആശുപത്രിയിലേക്കു കൊണ്ടുപോയത്. ആംബലുന്‍സ എത്താന്‍ വൈകിയതും മറ്റു വാഹനങ്ങള്‍ നിര്‍ത്താതിരുന്നതുമാണ് കള്ളുവണ്ടിയെ ആശ്രയിക്കേണ്ടിവന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു.

ടൂറിസ്റ്റു ബസ് ഓടിച്ചിരുന്ന ഡ്രൈവര്‍ ജോജോ പത്രോസ് വടക്കഞ്ചേരി നായനാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും മുങ്ങി. എറണാകുളം ജില്ലയിലെ ഇലഞ്ഞിക്കടുത്ത് പൂക്കോടന്‍ വീട്ടില്‍ ജോജോ പത്രോസാണ് ടൂറിസ്റ്റു ബസ് ഓടിച്ചിരുന്നത്. ആശുപത്രിയില്‍ എത്തിയ ഇയാള്‍ അദ്ധ്യാപകനാണെന്നാണ് ആശുപത്രി ജീവനക്കാരോട് പറഞ്ഞത്. ബസില്‍ മറ്റൊരു ഡ്രൈവര്‍ കൂടി ഉണ്ടായിരുന്നെങ്കിലും അപകട സമയത്ത് ഉറങ്ങുകയായിരുന്നു.

കോഴിക്കോട് മുക്കം എന്‍ഐടിയിലെ സിവില്‍ എന്‍ജിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിലെ ടെക്നീഷന്‍ അജയകുമാര്‍ (56), ഭാര്യ ലിനി (50) എന്നിവര്‍ മരിച്ച നിലയില്‍. ലിനിയെ ശ്വാസം മുട്ടിച്ചുകൊന്ന അജയകുമാര്‍ ഗ്യാസ് തുറന്നുവിട്ട് തീകത്തിക്കുകയായിരുന്നു. എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ അര്‍ജിത്തിനേയും ശ്വാസംമുട്ടിച്ചു കൊല്ലാന്‍ ശ്രമിച്ചു. എന്നാല്‍ ചത്തതുപോലെ കിടന്ന അര്‍ജിത്ത്, അജയകുമാര്‍ അടുക്കളയിലേക്കു പോയപ്പോള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അപ്പോഴേക്കും തീയാളിക്കത്തി പൊള്ളലേറ്റ അര്‍ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അച്ഛന് അമ്മയെ സംശയമായിരുന്നെന്ന് അര്‍ജിത്ത് മൊഴി നല്‍കി.

ചങ്ങനാശേരി കൊലപാതകത്തില്‍ ഒളിവിലായിരുന്ന രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍. മാങ്ങാനം സ്വദേശികളായ ബിപിന്‍, ബിനോയ് എന്നിവരെ കോയമ്പത്തൂരില്‍ നിന്നാണു പിടികൂടിയത്. ബിന്ദുകുമാറിനെ കൊന്ന് വീടിന്റെ തറയ്ക്കടിയില്‍ കുഴിച്ചിട്ട കേസിലെ മുഖ്യ പ്രതി മുത്തുകുമാറിനെ സഹായിച്ചതിനാണ് ഇവരെ പിടികൂടിയത്.

സിപിഐ സംസ്ഥാന സമ്മേളനത്തിനു മുമ്പ് പരസ്യ വിമര്‍ശനമുന്നയിച്ച സി ദിവാകരനെതിരായ നടപടി പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷം പുതിയ സംസ്ഥാന കൗണ്‍സില്‍ തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. സി ദിവാകരന്‍ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണ്. സിപിഐയില്‍ അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്താറില്ലെന്നും അദ്ദേഹം പറഞ്ഞു.

വലിയ അപകടങ്ങള്‍ നടക്കുമ്പോള്‍ മാത്രം വാഹന പരിശോധന ശക്തമാക്കുന്ന രീതിയില്‍നിന്ന് മോട്ടോര്‍ വാഹന വകുപ്പ് മാറണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിനോദയാത്രയുടെ വിശദാംശങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കാന്‍ സ്‌കൂളുകള്‍ തയ്യാറാകണമെന്നും സതീശന്‍ ഫെയ്സ്ബുക്ക് കുറിപ്പില്‍ ആവശ്യപ്പെട്ടു.

മല്‍സ്യബന്ധനത്തിനിടെ വള്ളത്തിലെ എന്‍ജിന്‍ തകരാറിലായതുമൂലം കടലില്‍ കാണാതായ പൂന്തുറ സ്വദേശികളായ ക്ലീറ്റസും, ചാര്‍ളിയും ഒടുവില്‍ തീരത്തത്തെത്തി. ഇന്നലെ രാവിലെ തമിഴ്നാട് മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെയാണ് ഇവര്‍ കന്യാകുമാരിയിലെത്തിയത്. ഇരുവരും ഇന്നലെ വൈകുന്നേരത്തോടെ നാട്ടിലെത്തി.

അനൂപ് ജേക്കബ് എംഎല്‍എ സഞ്ചരിച്ചിരുന്ന കാര്‍ തിരുവല്ല കുറ്റൂരില്‍ അപകടത്തില്‍പെട്ടു. മുമ്പില്‍ പോകുകയായിരുന്ന കാറിന്റെ പിന്നിലിടിച്ചാണ് അപകടമുണ്ടായത്.

എഐസിസി അധ്യക്ഷ സോണിയ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍. മൈസൂരുവിനു സമീപം നാഗമംഗലയിലാണ് യാത്രയില്‍ നടന്നത്. നടത്തത്തിനിടെ സോണിയയുടെ ഷൂസിലെ ലെയ്സ് രാഹുല്‍ ശരിയാക്കുന്നതിന്റേയും നാലര കിലോമീറ്റര്‍ നടന്നു ക്ഷീണിതയായ സോണിയയെ രാഹുല്‍ നിര്‍ബന്ധിച്ചു വാഹനത്തിലേക്കു തിരിച്ചയക്കുന്നതിന്റേയും ദൃശ്യങ്ങള്‍ വൈറലായി. രണ്ടു ദിവസമായി മൈസൂരുവിലുള്ള സോണിയ ഗാന്ധി കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ ചേരിപ്പോര് അവസാനിപ്പിക്കാന്‍ ചര്‍ച്ച നടത്തി. ആറു മാസം കഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കേയാണ് സോണിയ കര്‍ണാടകയിലെത്തിയത്.

എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ശശി തരൂര്‍ എംപി ചെന്നൈയില്‍. നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച ശേഷം തരൂര്‍ പ്രചാരണത്തിനെത്തുന്ന നാലാമത്തെ സംസ്ഥാനമാണ് തമിഴ്നാട്. എഐസിസി അധ്യക്ഷ പദവിയിലേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രികയില്‍ തരൂരിന്റെ പേര് നിര്‍ദ്ദേശിച്ചവരില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരവുമുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനു തനിക്കെതിരേ ചില ഭാരവാഹികള്‍ പരസ്യമായി രംഗത്തിറങ്ങിയെന്ന ശശി തരൂരിന്റെ പ്രസ്താവനയില്‍ തെരഞ്ഞെടുപ്പു വരണാധികാരിക്ക് അതൃപ്തി. ഹൈക്കമാന്‍ഡ് നേതാക്കള്‍ക്കെതിരായ വിമര്‍ശനം ഒഴിവാക്കാമായിരുന്നു. ശശി തരൂര്‍ ആര്‍ക്കെതിരേയും പരാതി തന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പു സമിതി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രി വ്യക്തമാക്കി.

പോപ്പുലര്‍ ഫ്രണ്ടിന്റെയും സമാന സംഘടനകളുടെയും നിരോധനത്തിന് അംഗീകാരം നല്കുന്നതു പരിശോധിക്കാന്‍ കേന്ദ്രം ട്രൈബ്യൂണലിനെ നിയമിച്ചു. ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മയാണു ട്രൈബ്യൂണലിന്റെ അധ്യക്ഷന്‍. ആറു മാസത്തിനകം ട്രൈബ്യൂണല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

പശ്ചിമ ബംഗാളിലെ ജല്‍പായ്ഗുരിയില്‍ പ്രളയത്തില്‍ എട്ടു പേര്‍ മരിച്ചു. ദുര്‍ഗാവിഗ്രഹം നിമഞ്ജനം ചെയ്യുന്നതിനിടെ പെട്ടെന്ന് ജലനിരപ്പ് ഉയര്‍ന്നതാണ് അപകടത്തിനു കാരണം. നിരവധിപേരെ കാണാതായി. 70 പേരെ രക്ഷപ്പെടുത്തി.

അമേരിക്കയില്‍ തട്ടിക്കൊണ്ടുപോയ എട്ടുമാസം പ്രായമുള്ള കുട്ടിയുള്‍പ്പെടെ നാലംഗ കുടുംബത്തെ കൂട്ടക്കൊല ചെയ്തയാളെ പിടികൂടി. പഞ്ചാബിലെ ഹോഷിയാര്‍പൂര്‍ സ്വദേശികളായ കുടുംബത്തിലെ എട്ടു മാസം പ്രായമുള്ള അരൂഹി ധേരി, 27 കാരിയായ അമ്മ ജസ്ലീന്‍ കൗര്‍, 36 കാരനായ അച്ഛന്‍ ജസ്ദീപ് സിംഗ്, അമ്മാവന്‍ അമന്‍ദീപ് സിംഗ് എന്നിവരെയാണ് കൊലപ്പെടുത്തിയത്. 48 കാരനായ ജീസസ് സല്‍ഗാഡോയെ എന്നയാളെയാണു പിടിയിലായത്.

തായ്‌ലന്‍ഡിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ കുട്ടികളുടെ ഡേ കെയര്‍ സെന്ററിലുണ്ടായ വെടിവയ്പില്‍ കുട്ടികളടക്കം 31 പേര്‍ കൊല്ലപ്പെട്ടു. മുന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിവച്ചതെന്ന് പൊലീസ്.

ഉത്തര കൊറിയന്‍ കടലിലേക്ക് ദക്ഷിണകൊറിയ തൊടുത്തുവിട്ട മിസൈല്‍ പരാജയപ്പെട്ടു നിലത്തുവീണു. ഗാങ്‌ന്യൂങ് നഗരത്തില്‍ വന്‍തീപിടിത്തമുണ്ടായി.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം മഴയില്‍ കുടുങ്ങി. ഒരു മണിക്ക് ടോസിടാനായില്ല. ഇരു ക്യാപ്റ്റന്‍മാര്‍ക്കും മൈതാനത്തിറങ്ങാനായില്ല. മഴ കാരണം ഏറെ നേരം പിച്ച് മൂടിയിട്ടു.

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. തുടര്‍ച്ചയായ നാലാം ദിനമാണ് സ്വര്‍ണവില ഉയരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇന്നലെ 320 രൂപ വര്‍ദ്ധിച്ചിരുന്നു. നാല് ദിവസംകൊണ്ട് 1080 രൂപയാണ് ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38,280 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 10 രൂപ ഉയര്‍ന്നു. ഇന്നലെ 40 രൂപ ഉയര്‍ന്നിരുന്നു. ഇന്നത്തെ വിപണി വില 4785 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു, 5 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 35 രൂപ ഉയര്‍ന്നിരുന്നു. നിലവില്‍ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3955 രൂപയാണ്.

എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടന (ഒപ്പെക്) ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്നു പ്രഖ്യാപിച്ചതോടെ രാജ്യാന്തര അസംസ്‌കൃത എണ്ണ വിലയില്‍ വര്‍ധന. 1.4 ശതമാനം മുതല്‍ 1.7 ശതമാനം വരെയാണ് വിവിധ ക്രൂഡുകള്‍ക്ക് അവധി വ്യാപാരത്തില്‍ വര്‍ധന രേഖപ്പടുത്തിയത്. വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയേറ്റ് നവംബര്‍ ഡെലിവറിയില്‍ 1.24 ഡോളര്‍ വര്‍ധിച്ചു. ബാരലിന് 87.76 ഡോളറാണ് ന്യൂയോര്‍ക്ക് സ്റ്റോക് എക്‌സ്‌ചേഞ്ചിലെ വില. ബ്രെന്റ് ക്രൂഡ് ഡിസംബര്‍ ഡെലിവറി 1.57 ഡോളര്‍ ഉയര്‍ന്നു. ഉത്പാദനം പ്രതിദിനം രണ്ടു ദശലക്ഷം ബാരല്‍ വെട്ടിക്കുറയ്ക്കാനാണ് ഒപ്പെക് പ്ലസ് തീരുമാനിച്ചിട്ടുള്ളത്. സമീപ മാസങ്ങളില്‍ എണ്ണ വിലയില്‍ ഉണ്ടായ കുറവു കണക്കിലെടുത്താണ് തീരുമാനം.

സമീര്‍ അബ്ദുള്‍ തിരക്കഥയെഴുതി നിസാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘റോഷാക്ക്’നാളെ റിലീസ് ചെയ്യാനിരിക്കെ ഒരു ടീസര്‍ കൂടി പുറത്തുവിട്ടു. ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ടീസറും. വെല്‍കം ബാക്ക് എന്ന മമ്മൂട്ടിയുടെ ഡയലോഗും ടീസറില്‍ കേള്‍ക്കാം. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്. മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയെയും സഞ്ജു ശിവ്റാമിനെയും ആസിഫ് അലിയെയും കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ‘ലൂക്ക് ആന്റണി’ എന്ന ഏറെ നിഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, ബിനു പപ്പു എന്നിവര്‍ക്കൊപ്പം സംവിധായകന്‍ എം എ നിഷാദും പ്രധാന വേഷത്തില്‍ എത്തുന്ന ‘ഭാരത സര്‍ക്കസി’ന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നടന്‍ മമ്മൂട്ടിയുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴിയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. സോഹന്‍ സീനുലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബെസ്റ്റ് വേ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ അനൂജ് ഷാജി നിര്‍മ്മിക്കുന്ന ഭാരത സര്‍ക്കസ് ഒരു പൊളിറ്റിക്കല്‍ സറ്റയര്‍ ത്രില്ലര്‍ ആയിട്ട് ആണ് എത്തുന്നത്. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മുഹാദ് വെമ്പായത്തിന്റേത് ആണ്. സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, പ്രജോദ് കലാഭവന്‍,സുനില്‍ സുഖദ, ജയകൃഷ്ണന്‍ , പാഷാണം ഷാജി, ആരാധ്യ ആന്‍, മേഘാ തോമസ്സ്, ആഭിജ, ദിവ്യാ നായര്‍,മീരാ നായര്‍, സരിത കുക്ക, അനു നായര്‍,ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത്.

ടാറ്റ മോട്ടോഴ്‌സ് 2022 സെപ്റ്റംബറിലെ വില്‍പ്പന കണക്കുകള്‍ പുറത്തുവിട്ടു. കമ്പനി കഴിഞ്ഞ മാസം മൊത്തം 47,864 പാസഞ്ചര്‍ വാഹനങ്ങള്‍ ചില്ലറ വില്‍പ്പന നടത്തിയെന്നും അതുവഴി 85 ശതമാനം വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തി എന്നുമാണ് കണക്കുകള്‍. ടാറ്റ 3,655 ഇലക്ട്രിക് വാഹനങ്ങളും ( ടാറ്റ നെക്സോണ്‍ ഇവി , ടാറ്റ ടിഗോര്‍ ഇവി ) 43,999 ഐസിഇ ഇന്ധന വാഹനങ്ങളും വിറ്റു. കഴിഞ്ഞ മാസം മൊത്തം 47,654 വാഹനങ്ങള്‍ വിറ്റു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ വില്‍പ്പനയുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രാന്‍ഡ് 85 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. കഴിഞ്ഞ മാസം രണ്ട് പുതിയ കാറുകള്‍ പുറത്തിറക്കി. ആദ്യത്തേത് പഞ്ച് മൈക്രോ-എസ്യുവിയുടെ കാമോ പതിപ്പാണ് , ഇത് 6.85 ലക്ഷം രൂപ പ്രാരംഭ വിലയില്‍ ലഭ്യമാണ് (എക്സ്-ഷോറൂം). 8.49 ലക്ഷം രൂപ പ്രാരംഭ വിലയില്‍ (എക്സ്-ഷോറൂം) ഇന്ത്യന്‍ വാഹന നിര്‍മ്മാതാവ് ടാറ്റ ടിയാഗോ ഇവിയും രാജ്യത്ത് അവതരിപ്പിച്ചു.

ഓരോ നഗരത്തിനും ഒരു പൂര്‍വ്വകാലഗ്രാമചരിത്രമുണ്ടാകും. അവ അവശേഷിപ്പുകളായി അങ്ങിങ്ങ് തങ്ങിനില്‍ക്കുന്നുമുണ്ടാവും. മുംബൈ എന്ന മഹാനഗരത്തിന്റെ മുക്കിലും മൂലയിലും ഇത്തരം ഗ്രാമീണ പരിച്ഛേദങ്ങള്‍ തങ്ങിനില്‍പ്പുണ്ട്; സൂക്ഷിച്ചുനോക്കിയാല്‍ മാത്രം കാണുന്നത്. ഒരു പത്രപ്രവര്‍ത്തകന്റെ, ഒരു എഴുത്തുകാരന്റെ, ഒരു ചരിത്രകാരന്റെ കണ്ണിലൂടെ നോക്കിയാല്‍ ആ ഉള്‍ക്കാഴ്ച ലഭിച്ചേക്കാം. ‘ആംചി മുംബൈ’ എന്ന മഹാനഗരജീവിതചിത്രങ്ങളിലൂടെ കെ.സി. ജോസ് എന്ന എഴുത്തുകാരന്‍ പകര്‍ന്നെഴുതുന്നത് അതാണ്. എച്ച് & സി ബുക്സ്. വില 160 രൂപ.

വയറിന്റെ ആരോഗ്യം മോശമായാല്‍ അത് പല രീതിയില്‍ നമ്മെ ബാധിക്കും. നമ്മുടെ വയറ്റിനകത്ത് അസംഖ്യം സൂക്ഷ്മാണുക്കള്‍ ഉള്‍പ്പെടുന്നുണ്ട്. ബാക്ടീരിയ, വൈറസ്, ഫംഗസ് എല്ലാം ഇതില്‍ വരും. ഇവയില്‍ നമുക്ക് ഗുണകരമാകുന്ന അണുക്കളും ദോഷമായി വരുന്നവയുമുണ്ട്. ജൈവികമായി ഇവയ്ക്കൊരു ‘ബാലന്‍സ്’ ഉണ്ടായിരിക്കും. ഇത് തെറ്റുമ്പോള്‍ കാര്യമായും ബാധിക്കപ്പെടുന്നത് നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ ആണത്രേ. രോഗ പ്രതിരോധവ്യവസ്ഥയെ കുറിച്ച് പ്രത്യേകിച്ച് വിശദീകരിക്കേണ്ട കാര്യമില്ല. നമ്മുടെ ശരീരത്തിലേക്ക് പുറത്തുനിന്നെത്തുന്ന രോഗാണുക്കളെ പോരാടി തോല്‍പിച്ച് ശരീരത്തെ സുരക്ഷിതമാക്കി നിര്‍ത്തലാണ് പ്രതിരോധ വ്യവസ്ഥയുടെ ധര്‍മ്മം. വൈറസ്- ബാക്ടീരിയ- ഫംഗസ് എന്ന് തുടങ്ങി വിവിധ വിഷാംശങ്ങള്‍ അടക്കം നമ്മുടെ ശരീരത്തെ പ്രശ്നത്തിലാക്കുന്ന പുറത്തുനിന്നുള്ള രോഗാണുക്കളെയും പദാര്‍ത്ഥങ്ങളെയും തിരിച്ചറിഞ്ഞ് അവയ്ക്കെതിരെ പ്രവര്‍ത്തിക്കുന്ന കോശങ്ങളെല്ലാം ചേര്‍ന്നതാണ് പ്രതിരോധ വ്യവസ്ഥ. വയറ്റിലെ സൂക്ഷ്മാണുക്കളുടെ ‘ബാലന്‍സ്’ തെറ്റുമ്പോള്‍ ഇത് പ്രതിരോധ വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുകയും അതുവഴി വിവിധ അസുഖങ്ങള്‍ നമ്മെ വേട്ടയാടുകയും ചെയ്യുകയാണ്. അതുകൊണ്ടാണ് വയറിന്റെ ആരോഗ്യം നഷ്ടമായാല്‍ ആകെ ആരോഗ്യം നഷ്ടമായി എന്ന് പറയുന്നത്. ശാരീരികാരോഗ്യം മാത്രമല്ല, മാനസികാരോഗ്യത്തെയും വയറ്റിനകത്തെ സൂക്ഷ്മാണുക്കളുടെ സമൂഹം സ്വാധീനിക്കുന്നുണ്ട്. ഇതുവഴി ഉത്കണ്ഠ, വിഷാദം, മൂഡ് ഡിസോര്‍ഡര്‍ പോലുള്ള പ്രശ്നങ്ങളുണ്ടാകാം. നേരെ തിരിച്ച് പറഞ്ഞാല്‍ മറ്റെന്തെങ്കിലും കാരണങ്ങള്‍ മൂലം പ്രതിരോധ വ്യവസ്ഥയോ മാനസികാരോഗ്യമോ എല്ലാം ബാധിക്കപ്പെട്ടാല്‍ അത് നമ്മുടെ വയറിന്റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം. ഇക്കാരണങ്ങളെല്ലാം കൊണ്ട് തന്നെ വയറിന്റെ ആരോഗ്യം നല്ലരീതിയില്‍ കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും ഡയറ്റാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടത്. കാര്യമായും പ്രോബയോട്ടിക്സ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തുക. ഒപ്പം തന്നെ ഉറക്കം ശരിയായ രീതിയില്‍ തന്നെ ക്രമീകരിക്കുക. മാനസിക സമ്മര്‍ദ്ദങ്ങളും അകറ്റിനിര്‍ത്തുക. ഇവയെല്ലാം ശ്രദ്ധിക്കാനായാല്‍ വയറിന്റെ ആരോഗ്യം നല്ലതുപോലെ കൊണ്ടുപോകാന്‍ സാധിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 81.74, പൗണ്ട് – 92.56, യൂറോ – 81.01, സ്വിസ് ഫ്രാങ്ക് – 83.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.17, ബഹറിന്‍ ദിനാര്‍ – 216.88, കുവൈത്ത് ദിനാര്‍ -264.22, ഒമാനി റിയാല്‍ – 212.35, സൗദി റിയാല്‍ – 21.75, യു.എ.ഇ ദിര്‍ഹം – 22.26, ഖത്തര്‍ റിയാല്‍ – 22.46, കനേഡിയന്‍ ഡോളര്‍ – 60.07.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *