◾ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നവംബര്‍ 15 ന് രാജ്ഭവനു മുന്നില്‍ ഇടതുമുന്നണി പ്രക്ഷോഭം. ഇടതു മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. പ്രതിഷേധ കൂട്ടായ്മയില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്തും. ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭം നടത്താനാണ് എല്‍ഡിഎഫ് യോഗം തീരുമാനിച്ചത്.
◾സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധിക്കു പിറകേ, ഇതര സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനം ഗവര്‍ണര്‍ പുന:പരിശോധിച്ചേക്കും. വൈസ് ചാന്‍സലറായി നിയമിക്കാന്‍ യോഗ്യരായവരുടെ പാനല്‍ നല്‍കാതെ ഒറ്റ പേരു മാത്രം നല്‍കിയ സംഭവങ്ങള്‍ പുനപരിശോധിക്കാനാണു നീക്കം. കാലടി സംസ്‌കൃത സര്‍വകലാശാലയിലെ വൈസ് ചാന്‍സലറെ നിയമിക്കാന്‍ ഒറ്റ പേരു മാത്രം നിര്‍ദ്ദേശിച്ച വിസി നിയമന രേഖകള്‍ പുറത്തുവന്നു. ഇതോടൊപ്പം ഏഴു പേരുടെ ചുരുക്കപ്പട്ടികയും മിനിറ്റ്സും പുറത്തുവന്നിട്ടുണ്ട്.
◾സോണിയ ഗാന്ധി അധ്യക്ഷയായ രാജീവ് ഗാന്ധി ഫൗണ്ടേഷന്‍, രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവയുടെ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. വിദേശ സംഭാവനകള്‍ സ്വീകരിക്കാനുള്ള ലൈസന്‍സാണു റദ്ദാക്കിയത്. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈനീസ് സാമ്പത്തിക സഹായം ലഭിച്ചെന്നു ബിജെപി ആരോപിച്ചിരുന്നു. ഫൗണ്ടേഷനില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, പി ചിദംബരം, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ട്രസ്റ്റിമാരാണ്. രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റ്, ഇന്ദിര ഗാന്ധി മെമ്മോറിയല്‍ ട്രസ്റ്റ് എന്നീ സംഘടനകള്‍ക്കെതിരെ അന്വേഷണം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്നതിനെതിരേയുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശത്തെ എതിര്‍ത്ത് പ്രതിപക്ഷ പാര്‍ട്ടികള്‍. സൗജന്യ വാഗ്ദാനങ്ങള്‍ നല്‍കുന്ന പാര്‍ട്ടികള്‍ സാമ്പത്തിക ചെലവും വിശദീകരിക്കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം. പ്രതികരണം അറിയിച്ച ആറു പാര്‍ട്ടികളില്‍ അഞ്ചു പാര്‍ട്ടികളും തെരഞ്ഞെടുപ്പു കമ്മീഷന്റെ നിര്‍ദേശത്തെ എതിര്‍ത്തു. പ്രതികരണം അറിയിക്കാന്‍ സാവകാശം തേടിയിരിക്കുകയാണ് ബിജെപി.
◾വയനാട് തിരുനെല്ലിയില്‍ സ്വകാര്യ ബസ് തടഞ്ഞു നിര്‍ത്തി യാത്രക്കാരനില്‍നിന്ന് ഒന്നരക്കോടിയോളം രൂപ കവന്ന കേസിലെ പ്രതികളെ പിടികൂടി. കര്‍ണാടക മാണ്ഡ്യയില്‍നിന്നു നാലു പേരെയാണ് മാനന്തവാടി പോലീസ് പിടികൂടിയത്. വയനാട് സ്വദേശികളായ സുജിത്ത്, ജോബിഷ്, എറണാകുളം സ്വദേശി ശ്രീജിത്ത് വിജയന്‍, കണ്ണൂര്‍ സ്വദേശി സക്കീര്‍ ഹുസൈന്‍ എന്നിവരാണ് പിടിയിലായത്.
◾പ്രണയപ്പകയുടെ പേരില്‍ പാനൂരില്‍ 23 കാരി വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ പ്രതി ശ്യാംജിത്ത് ഉപയോഗിച്ച ചുറ്റികയും കത്തിയും അടക്കമുള്ള ആയുധങ്ങള്‍ മാനന്തേരിയിലെ ഒരു കുളത്തില്‍നിന്നു കണ്ടെടുത്തു. മാസ്‌ക്, ഷൂ, ഷര്‍ട്ട്, കൈയ്യുറ, വെള്ളക്കുപ്പി, സോക്സ്, മുളകുപൊടി, ഇടിക്കട്ട, കുത്തി പരിക്കേല്‍പിക്കാന്‍ ഉപയോഗിക്കുന്ന ഇരുമ്പിന്റെ ആയുധം എന്നിവയും കണ്ടെത്തി. ഇവയെല്ലാം ബാഗിലാണ് സൂക്ഷിച്ചിരുന്നത്. പ്രതി ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാന്‍ പദ്ധതിയിട്ടിരുന്നെന്നു പോലീസ് പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾സിപിഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, പി ശ്രീരാമകൃഷ്ണന്‍, തോമസ് ഐസക്ക് എന്നിവര്‍ക്കെതിരായ സ്വപ്ന സുരേഷിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കാത്തത് എന്തുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സരിത വിളിച്ചുപറഞ്ഞതിനു കേസെടുത്ത സര്‍ക്കാര്‍ സ്വപ്നയുടെ ആരോപണങ്ങള്‍ വിശ്വാസ്യമല്ലെന്നു വ്യാഖ്യാനിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ അഴിമിതി ആരോപണവും ഗുരുതരമാണെന്നും സതീശന്‍ പറഞ്ഞു.
◾സിപിഎം നേതാക്കള്‍ക്കെതിരെ സ്വപ്ന സുരേഷ് ഉന്നയിച്ച ലൈംഗീകാരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്വപ്ന ഓരോന്ന് പറയുന്നു. അതിനൊക്കെ മറുപടി പറയേണ്ടതില്ല. രണ്ടാമത്തെയോ മൂന്നാമത്തെയോ പുസ്തകം വരട്ടെ. സ്വപ്ന പറയുന്നതിനു പിന്നില്‍ രാഷ്ട്രീയമുണ്ട്, പ്രതിപക്ഷവുമുണ്ട്. ഗോവിന്ദന്‍ പറഞ്ഞു.
◾അച്ചടക്ക നടപടി നേരിട്ട കോണ്‍ഗ്രസ് എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളിയെ നിയമസഭാ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കുന്ന കാര്യം നിയമസഭ ചേരുമ്പോള്‍ തീരുമാനിക്കുമെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ കോണ്‍ഗ്രസ് വച്ചുപൊറുപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
◾പെന്‍ഷന്‍ ആനുകൂല്യങ്ങളെകുറിച്ചു വിവരാവകാശ നിയമപ്രകാരം വിവരം തേടിയ ജീവനക്കാരിക്കു അതു നല്‍കാതിരുന്ന ഉദ്യോഗസ്ഥയ്ക്കു പതിനയ്യായിരം രൂപ പിഴയിട്ട് വിവരാവകാശ കമ്മിഷന്‍. അപേക്ഷയിലെ വിവരം കിട്ടാതെ, ജീവനക്കാരിയായ സുലേഖ മരിച്ചതോടെയാണ് കമ്മിഷന്റെ നടപടി. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഫോര്‍ട്ട് സോണല്‍ ഓഫീസ് സൂപ്രണ്ട് ജസ്സിമോള്‍ക്കാണ് പിഴ ശിക്ഷ നല്‍കിയത്. ജസിമോള്‍ നെടുമങ്ങാട് നഗരസഭാ സൂപ്രണ്ടായിരുന്നപ്പോഴാണു വീഴ്ച വരുത്തിയത്.
◾ഇടുക്കിയിലെ ഇരട്ടയാറില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന മദ്യവില്‍പന കേന്ദ്രത്തില്‍നിന്ന് 37 ലിറ്റര്‍ വിദേശ മദ്യം പിടികൂടി. ഇരട്ടയാര്‍ സ്വദേശി രാജേന്ദ്രനെ കട്ടപ്പന പൊലീസ് അറസ്റ്റു ചെയ്തു.
◾കുട്ടികള്‍ക്കുള്ള കളിപ്പാട്ടങ്ങളുടെ മറവില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റിരുന്ന യുവാവ് അറസ്റ്റില്‍. കോഴിക്കോട് കൊമ്മേരി സ്വദേശി ഹസ്സന്‍ കോയ(37) യെ ആണ് അറസ്റ്റു ചെയ്തത്.
◾താമരശേരിയില്‍ കാറിലെത്തിയ സംഘം സ്‌കൂട്ടര്‍ യാത്രക്കാരനെ തട്ടിക്കൊണ്ട് പോയി. മുക്കം റോഡില്‍ വെഴുപ്പൂര്‍ സ്‌കൂളിനു സമീപം അവേലം സ്വദേശി അഷറഫിനെയാണ് തട്ടികൊണ്ടുപോയത്. ടാറ്റാ സുമോയിലും, മറ്റൊരു കാറിലുമായി എത്തിയ സംഘമാണ് തട്ടിക്കൊണ്ടുപോയത്. കൊടിയത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘത്തെ പോലീസ് തെരയുന്നു.
◾പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് അയോധ്യയില്‍. രാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തുകയും ക്ഷേത്ര നിര്‍മ്മാണ പുരോഗതി വിലയിരുത്തുകയും ചെയ്യും. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി വൈകീട്ട് ആറരയോടെ സരയു നദിക്കരയില്‍ നടക്കുന്ന ദീപോത്സവത്തിലും മോദി പങ്കെടുക്കും. 15 ലക്ഷം ദീപങ്ങളാണ് തെളിയിക്കുക.
◾ദീപാവലി പ്രമാണിച്ച് ഭാരത് ജോഡോ യാത്ര താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. 26 ന് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. 27 ന് തെലങ്കാനയില്‍നിന്ന് യാത്ര പുനരാരംഭിക്കുമെന്ന് ജയറാം രമേശ് അറിയിച്ചു.
◾ചത്തിസ്ഗഡിലെ ഭരത്പൂരില്‍ മനേന്ദ്രഗഡില്‍ നഴ്‌സിനെ ആരോഗ്യ കേന്ദ്രത്തില്‍ കെട്ടിയിട്ട് കൂട്ടബലാത്സംഗം ചെയ്തു. മൊബൈലില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച സംഘത്തിലെ പതിനേഴു വയസുകാരന്‍ അടക്കമുള്ള മൂന്നു പേരെ അറസ്റ്റു ചെയ്തു.
◾ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ 12-ലെ ഇന്നത്തെ ആദ്യ മത്സരത്തില്‍ ശ്രീലങ്കക്ക് അനായാസ ജയം. ശ്രീലങ്ക അയര്‍ലന്‍ഡിനെ ഒന്‍പത് വിക്കറ്റിന് തകര്‍ത്തു. അയര്‍ലന്‍ഡ് ഉയര്‍ത്തിയ 129 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക 15 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.
◾ലോകകപ്പ് സൂപ്പര്‍ 12 ലെ ഇന്നത്തെ രണ്ടാമത്തെ മത്സരം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍. പാകിസ്താനെതിരേ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുത്തു.
◾ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ് നടപ്പുവര്‍ഷത്തെ ജൂലായ്-സെപ്തംബര്‍പാദത്തില്‍ 13,656 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 13,680 കോടി രൂപയേക്കാള്‍ 0.18 ശതമാനം കുറവാണിത്. വരുമാനം 1.74 ലക്ഷം കോടി രൂപയേക്കാള്‍ 33.74 ശതമാനം ഉയര്‍ന്ന് 2.32 ലക്ഷം കോടി രൂപയായി. റിലയന്‍സ് റീട്ടെയില്‍ 36 ശതമാനം വര്‍ദ്ധനയോടെ 2,305 കോടി രൂപ ലാഭം നേടി. ഇന്റര്‍നെറ്റ് രംഗത്തെ പുത്തന്‍ വിര്‍ച്വല്‍ സാങ്കേതികവിദ്യയായ മെറ്റവേഴ്സിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രവര്‍ത്തനഫലം പുറത്തുവിട്ടത്. ഈ നേട്ടം കുറിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയാണ് റിലയന്‍സ്. റിലയന്‍സ് ജിയോ ഇന്‍ഫോകോമിന്റെ ലാഭം 28 ശതമാനം വളര്‍ച്ചയോടെ 4,518 കോടി രൂപയായി. 2021ലെ സമാനപാദലാഭം 3,528 കോടി രൂപയായിരുന്നു. പ്രവര്‍ത്തനവരുമാനം 18,735 കോടി രൂപയില്‍ നിന്ന് 20.2 ശതമാനം ഉയര്‍ന്ന് 22,521 കോടി രൂപയായി. ശരാശരി ഉപഭോക്തൃ വരുമാനം (എ.ആര്‍.പി.യു) 177.20 രൂപയാണ്.
◾ദീപാവലി ആഘോഷങ്ങളോട് അനുബന്ധിച്ച് ഇന്നലെയും ഇന്നുമായി നടക്കുന്ന ‘ധന്‍തേരസ്’ വില്പനയിലൂടെ പ്രതീക്ഷിക്കുന്നത് 40,000 കോടി രൂപയുടെ വിറ്റുവരവെന്ന് കോണ്‍ഫെഡറേഷന്‍ ഒഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്‌സ് വ്യക്തമാക്കി. ഇതോടനുബന്ധിച്ചുള്ള പ്രത്യേക മുഹൂര്‍ത്ത വ്യാപാരമാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ആരംഭിച്ച് ഇന്ന് വൈകിട്ട് ആറുവരെ നടക്കുന്നത്. ഇക്കുറി ധന്‍തേരസ്,ദീപാവലി ആഘോഷനാളുകളിലായി രാജ്യത്ത് 25,000 കോടി രൂപയില്‍ കുറയാത്ത വില്പനയാണ് സ്വര്‍ണവിപണി പ്രതീക്ഷിക്കുന്നത്. വെള്ളി, വജ്രം, പ്ളാറ്റിനം എന്നിവയ്ക്കും മികച്ച വില്പന പ്രതീക്ഷിക്കുന്നു. ഇക്കുറി നവരാത്രി-ദീപാവലി നാളുകളിലെ വില്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 40 ശതമാനം വളര്‍ച്ചയാണ് വാഹന റീട്ടെയില്‍ വിപണി വിലയിരുത്തുന്നത്.
◾ഷൈന്‍ ടോം ചാക്കോയെ നായകനാക്കി നവാഗതനായ അച്ചു വിജയന്‍ സംവിധാനം ചെയ്ത വിചിത്രത്തിലെ ഗാനം പുറത്തെത്തി. ‘ആത്മാവിന്‍ സ്വപ്നങ്ങള്‍’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് മനോജ് പരമേശ്വരന്‍ ആണ്. ജോഫി ചിറയത്ത് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മരിയ ജോണിയാണ്. ഫാമിലി മിസ്റ്ററിയുടെ തലമുള്ള ക്രൈം ത്രില്ലര്‍ ചിത്രമാണിത്. ഷൈന്‍ ടോമിനൊപ്പം ലാല്‍, ബാലു വര്‍ഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. നിഖില്‍ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
◾വേറിട്ട ഒരു പ്രചരണ രീതി കൊണ്ട് ശ്രദ്ധ നേടുകയാണ് വിനീത് ശ്രീനിവാസന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് എത്തുന്ന മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രം. അഡ്വ. മുകുന്ദന്‍ ഉണ്ണിയെന്ന, വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന്റെ പേരില്‍ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങുകയാണ് അണിയറക്കാര്‍ ചെയ്തത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന് മുകുന്ദന്‍ ഉണ്ണി എന്ന കഥാപാത്രത്തിന്റെ ഒരു ബാല്യകാല ചിത്രമാണ്. ഒരു വലിയ സൈക്കിള്‍ ഇരിക്കുന്ന മുകുന്ദനുണ്ണിയാണ് ചിത്രത്തില്‍. തൊട്ടരികില്‍ ചേര്‍ത്തുപിടിച്ച് അച്ഛന്‍ നില്‍പ്പുണ്ട്. ക്യാപ്ഷനാണ് പോസ്റ്റിനെ വൈറല്‍ ആക്കിയത്. ‘ആദ്യത്തെ സൈക്കിളില്‍ ചത്തുപോയ അച്ഛനോടൊപ്പം.’ എന്നാണ് ചിത്രത്തിന്റെ അടിക്കുറിപ്പ്. 3700ല്‍ ഏറെ റിയാക്ഷനുകളും ആയിരത്തിലേറെ കമന്റുകളുമാണ് ചിത്രത്തിന് ഇതുവരെ ലഭിച്ചിരിക്കുന്നത്. സുരാജ് വെഞ്ഞാറുംമൂട്, ആര്‍ഷ ചാന്ദിനി ബൈജു, സുധികോപ്പ, തന്‍വിറാം, ജോര്‍ജ്ജ് കോര, മണികണ്ഠന്‍ പട്ടാമ്പി, സുധീഷ്, അല്‍ത്താഫ് സലിം, നോബിള്‍ ബാബു തോമസ്, ബിജു സോപാനം, റിയാസെറ, വിജയന്‍ കാരന്തൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. നവംബര്‍ 11ന് ചിത്രം തിയറ്ററുകളില്‍ എത്തും.
◾ഒല ഇലക്ട്രിക്കില്‍ നിന്നുള്ള ട1 സീരീസിലെ മൂന്നാമത്തെ വേരിയന്റായി ഒല എസ്1 എയര്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ രാജ്യത്ത് അവതരിപ്പിച്ചു. ഇ-സ്‌കൂട്ടറിന്റെ പ്രാരംഭ വില 79,999 രൂപയാണ്. ഒക്ടോബര്‍ 24 വരെ മാത്രമാണ് ഈ വിലയ്ക്ക് സാധുത ഉള്ളത്. ദീപാവലിക്ക് ശേഷം 84,999 രൂപയാകും. ഇത് പ്രധാനമായും എസ്1 , എസ്1 പ്രോ എന്നിവയുടെ കൂടുതല്‍ താങ്ങാനാവുന്ന വേരിയന്റാണ്. 2023 ന്റെ ആദ്യ പാദത്തില്‍ പുതിയ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഹോം ചാര്‍ജര്‍ ഉപയോഗിച്ച് ഇതിന്റെ ബാറ്ററി പാക്ക് നാല് മണിക്കൂര്‍ 30 മിനിറ്റിനുള്ളില്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാം.
◾യുവാവായിരിക്കെ ശാസ്ത്രജ്ഞനാകാനായി പഠനം നടത്തി. നക്‌സലൈറ്റ് പ്രസ്ഥാനത്തില്‍ എത്തപ്പെട്ട് അതിന്റെ നേതൃത്വനിരയിലേക്ക് ഉടന്‍തന്നെ ഉയര്‍ത്തപ്പെട്ട കെ.വേണു ആ കാലഘട്ടം മുതലുള്ള തന്റെ രാഷ്ട്രീയാന്വേഷണങ്ങളുടെ കഥ പറയുകയാണിവിടെ. മാര്‍ക്‌സിസ്റ്റ് മാവോയിസ്റ്റ് തീവ്രവാദാശയങ്ങളില്‍നിന്ന് ജനാധിപത്യാശയത്തിലേക്കുള്ള ഈ അന്വേഷണം ആശയപരം മാത്രമല്ല. പ്രായോഗികവും ആത്മാര്‍ത്ഥവുമായ ഒന്നായിരുന്നു എന്ന് ഈ ആത്മകഥ വെളിവാക്കുന്നു. ‘ഒരന്വേഷണത്തിന്റെ കഥ’. കെ വേണു. ഡിസി ബുക്സ്. വില 759 രൂപ.
◾തുടക്കത്തില്‍ പ്രത്യേക ലക്ഷണങ്ങളൊന്നും കാണിക്കാത്ത മോണരോഗം കാലക്രമേണ രൂക്ഷമാകും. പല്ലില്‍ പിടിച്ചിരിക്കുന്ന അഴുക്കുകളാണ് രോഗത്തിന് കാരണം. ആദ്യം ഡെന്റല്‍ പ്ലാക്കിന്റെ രൂപത്തിലാണ് ഇത് പ്രത്യക്ഷപ്പെടുന്നതെങ്കിലും പിന്നീടത് മോണയുടെ ബാക്കി ഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പല്ലു തേക്കുമ്പോഴോ കട്ടിയുള്ള ആഹാരം കഴിക്കുമ്പോഴോ മോണയില്‍നിന്ന് രക്തം വരികയാണെങ്കില്‍ ഡെന്റിസ്റ്റിനെ കാണുക. വായനാറ്റവും മോണവീക്കവും മോണരോഗത്തിന്റെ ലക്ഷണങ്ങളാണ്. പ്രമേഹരോഗികള്‍ക്ക് ഈ അവസ്ഥയുണ്ടെങ്കില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പുകവലിക്കുന്നവരില്‍ മോണരോഗത്തിന് സാദ്ധ്യത കൂടുതലാണ്. ചെറുപ്പം മുതല്‍ പല്ലിന്റെ ആരോഗ്യത്തില്‍ ശ്രദ്ധിച്ചാല്‍ രോഗത്തെ പ്രതിരോധിക്കാം. ശരിയായ രീതിയിലും സമയമെടുത്തും പല്ല് തേക്കുകയും ദന്താരോഗ്യം കാത്തുസൂക്ഷിക്കുകയും ചെയ്താല്‍ രോഗം മാറിനില്‍ക്കും.