web cover 48

കോവിഡ് അഞ്ചര കോടിയിലേറെ ഇന്ത്യക്കാരെ ദാരിദ്ര്യത്തിലാക്കിയെന്നു ലോക ബാങ്ക് റിപ്പോര്‍ട്ട്. കോവിഡ് മൂലം 2020 ല്‍ ലോകത്തെ 710 ലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിലാക്കിയെന്ന് ലോകബാങ്ക് റിപ്പോര്‍ട്ട്. ഇതിലെ 79 ശതമാനം ആളുകളും ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്ന ശശരിതരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പരസ്പരം പഴിച്ചുകൊണ്ട് നേതൃത്വത്തോടു പരാതിപ്പെട്ടു. ശശി തരൂരിന്റെ പ്രസ്താവനകള്‍ക്കെതിരേയാണ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ പരാതി. ഗാന്ധി കുടുംബമില്ലാതെ കോണ്‍ഗ്രസിനു മുന്നോട്ടു പോകാനാവില്ലെന്നും സോണിയാഗാന്ധിയുടെ ഉപദേശം തേടിയേ പ്രവര്‍ത്തിക്കുവെന്നും ഖാര്‍ഗെ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ രണ്ടു ദിവസം ബാക്കിനില്‍ക്കേ ഇരുവരും പ്രചാരണം മുറുക്കി. ഖാര്‍ഗെ ഇന്നു തമിഴ്നാട്ടിലും ശശി തരൂര്‍ മധ്യപ്രദേശിലുമാണ്.

ബലാത്സംഗ കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നാളെ തീര്‍പ്പാക്കും. ഒളിവിലുള്ള എംഎല്‍എയുടെ രണ്ട് ഫോണുകളും സ്വിച്ച് ഓഫാണ്. പരാതിക്കാരി എല്‍ദോസ് കുന്നപ്പള്ളിയുടെ ഫോണ്‍ മോഷ്ടിച്ചെന്ന് എംഎല്‍എയുടെ ഭാര്യ പരാതി നല്‍കിയെങ്കിലും മൊഴി നല്‍കിയിട്ടില്ല.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് എട്ടു വര്‍ഷമായി ജയിലിലടച്ച ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചാണ് വെറുതെ വിട്ടത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2014 ലാണ് ഡല്‍ഹി സര്‍വകലാശാല പ്രൊഫസറായ സായിബാബയെ അറസ്റ്റു ചെയ്തത്.

സിനിമാ താരവും മുന്‍ എംപിയുമായ സുരേഷ് ഗോപിയെ ബിജെപി കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന പ്രസിഡന്റും മുന്‍ പ്രസിഡന്റുമാരും ജനറല്‍ സെക്രെട്ടറിമാരും മാത്രം ഉള്‍പെടാറുള്ള കോര്‍ കമ്മിറ്റിയിലേക്ക് കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് സുരേഷ് ഗോപിയെ ഉള്‍പെടുത്തിയത്. പാര്‍ട്ടി ചുമതല ഏറ്റെടുക്കാന്‍ തൊഴില്‍ തടസമാകുമെന്നുവെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാറുള്ള സുരേഷ് ഗോപി ഇത്തവണ ചുമതല ഏറ്റെടുത്തു.

കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിര്‍ണയ സമിതിയിലേക്കു പ്രതിനിധിയെ തീരുമാനിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗം ക്വാറം തികയാതെ പിരിഞ്ഞ സംഭവത്തില്‍ നടപടികളുമായി ഗവര്‍ണര്‍. സെനറ്റ് യോഗത്തിന്റെ വിവരങ്ങള്‍ ഗവര്‍ണര്‍ തേടി. യോഗത്തിനു വരാതിരുന്ന അംഗങ്ങളുടെ പേരുകള്‍ ഉടന്‍ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കഞ്ചിക്കോട് ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. ലോക്കോ പൈലറ്റിനെതിരെ കേസെടുത്തു. കഞ്ചിക്കോട് കൊട്ടാമുട്ടി ഭാഗത്തെ ബി ലൈനിലൂടെ പോവുകയായിരുന്ന ആനക്കൂട്ടത്തിലെ ഒന്നിനെയാണ് ട്രെയിനിടിച്ചത്. ട്രെയിന്‍ ഗതാഗതം തടസപെട്ടിട്ടില്ല. കാട്ടാനകൂട്ടം മണിക്കൂറുകളോളം സംഭവ സ്ഥലത്തുനിന്നു മാറിയില്ല. കന്യാകുമാരി – ആസാം എക്സ്പ്രസാണ് കാട്ടാനക്കൂട്ടത്തെ ഇടിച്ചത്.

പണത്തിന്റെ കൊതി തീരുമ്പോള്‍ സ്വയം ചിന്തിക്കണമെന്ന് പീഡന പരാതിക്കാരിയുടെ സുഹൃത്തും കേസിലെ സാക്ഷിയുമായയാള്‍ക്കു വാട്ട്സ് ആപ്പ് സന്ദേശം അയച്ച് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ. ദൈവം തക്കതായ മറുപടി നല്‍കുമെന്നും സന്ദേശത്തില്‍ പറയുന്നു. പുലര്‍ച്ചെ രണ്ടരയ്ക്കാണ് സന്ദേശം അയച്ചത്.

ജനപ്രതിനിധികള്‍ മര്യാദ പാലിക്കണമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും സ്പീക്കര്‍ എ.എന്‍ ഷംസീര്‍ . നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. എല്‍ദോസ് കുന്നപ്പള്ളിയെ അറസ്റ്റു ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നും ഷംസീര്‍ പറഞ്ഞു

കോണ്‍ഗ്രസിനു സ്ത്രീപക്ഷ നിലപാടാണെന്നും എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയെ ഫോണില്‍ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കോണ്‍ഗ്രസ് കുറ്റക്കാരെ സംരക്ഷിക്കില്ല. എന്നാല്‍ അദ്ദേഹത്തിന്റെ വിശദീകരണം കേള്‍ക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ വഫ ഫിറോസിന്റെ വിടുതല്‍ ഹര്‍ജിയില്‍ വിധി 19 ന്. ഹര്‍ജികളില്‍ വാദം പൂര്‍ത്തിയായി. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ സെഷന്‍സ് ജഡ്ജിയാണ് വിധി പ്രസ്താവിക്കുക.

കിഫ്ബിക്കെതിരായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിനെതിരെ കെ.കെ ശൈലജ ഉള്‍പ്പടെ അഞ്ച് എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു. ഹര്‍ജി നിലനില്‍ക്കില്ലെന്ന് കോടതി വാക്കാല്‍ പറഞ്ഞിരുന്നു.

മലയന്‍കീഴ് പീഡനകേസില്‍ പ്രതിയായ എസ്എച്ച്ഒ സൈജുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. പീഡനാരോപണം ഉന്നയിച്ച യുവതിയുടെ ഹര്‍ജിയാണ് കോടതി തള്ളിയത്.

ഇരട്ട നരബലി കേസില്‍ പ്രതിയായ ഷാഫിയുടെ കൊച്ചി ഗാന്ധിനഗറിലുള്ള വീട്ടില്‍ പോലീസ് പരിശോധന. ഭാര്യ നബീസയെ ചോദ്യം ചെയ്തു. ശ്രീദേവി എന്ന വ്യാജ എഫ്ബി പ്രൊഫൈലുണ്ടാക്കാന്‍ ഉപയോഗിച്ച ഭാര്യയുടെ ഫോണ്‍ കസ്റ്റഡിയിലെടുത്തു.

മലപ്പുറത്തു കാപ്പാ പ്രതിയുടെ ഒളിസങ്കേതത്തില്‍നിന്ന് 50 ലക്ഷം രൂപയുടെ ലഹരി മരുന്നുകളും വടിവാള്‍ അടക്കമുള്ള ആയുധങ്ങളും പൊലീസ് പിടികൂടി. പ്രവേശന വിലക്കു ലംഘിച്ചു കടന്ന പൊന്നാനി അഴീക്കല്‍ സ്വദേശി ഷമീമിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

സ്‌കൂള്‍ കലാ കായിക മേളകളുടെ നടത്തിപ്പിനായി അധ്യാപകരില്‍നിന്നും വിദ്യാര്‍ഥികളില്‍നിന്നും പണപ്പിരിവു നടത്തിക്കാനുള്ള നീക്കത്തിനെതിരേ അധ്യാപക സംഘടനകള്‍ പരാതി നല്‍കി. നടത്തിപ്പിനുള്ള പണം സര്‍ക്കാര്‍ തരണമെന്നാണ് അധ്യാപക സംഘടനകളുടെ ആവശ്യം.

കൊട്ടിയൂര്‍ – മാനന്തവാടി ചുരം റോഡില്‍ ലോറി മറിഞ്ഞ് ഒരാള്‍ മരിച്ചു. അപകടമുണ്ടായ രാവിലെ എട്ടു മുതല്‍ ഗതാഗതക്കുരുക്ക്. ലോറി ഡ്രൈവറും ക്ലീനറുമാണ് വണ്ടിയിലുണ്ടായിരുന്നത്. ഇവരില്‍ ഒരാളാണു മരിച്ചത്. കര്‍ണാടകയില്‍ നിന്ന് പച്ചക്കറികളുമായി വന്ന ലോറി ഇലക്ട്രിക്ക് ലൈനിനു മുകളിലേക്കാണ് മറിഞ്ഞത്.

കോഴിക്കോട് കായണ്ണയില്‍ ആള്‍ദൈവത്തെ കാണാനെത്തിയവര്‍ക്കെതിരേ നാട്ടുകാരുടെ ആക്രമണം. ചാരു പറമ്പില്‍ രവി എന്ന ആള്‍ദൈവത്തിന്റെ ആശ്രമത്തിലേക്കു വന്ന വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞു. ചോറോട്, പുറക്കാട്ടേരി എന്നിവിടങ്ങളില്‍നിന്ന് വന്ന വാഹനങ്ങളുടെ ചില്ലു തകര്‍ത്തു. ലൈംഗിക ചൂഷണ കേസിലെ പ്രതിയാണ് ആള്‍ദൈവം രവി.

അന്ധവിശ്വാസത്തിനെതിരെ ശാസ്ത്രാവബോധം വളര്‍ത്താന്‍ ഡിവൈഎഫ്ഐ പ്രചാരണ പരിപാടി സംഘടിപ്പിക്കും. രണ്ടായിരം ശാസ്ത്ര സംവാദ പരിപാടികള്‍ ഒരുക്കും. ഈ മാസം 20 മുതല്‍ പരിപാടികള്‍ തുടങ്ങുമെന്നു ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് അറിയിച്ചു.

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ശിക്ഷ ഇളവു നല്‍കിയ തടവുകാരന്‍ 11 ലക്ഷം രൂപ പിഴ അടയ്ക്കണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി. കുപ്പണ്ണ മദ്യദുരന്തിലെ പ്രതി തമ്പിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. തമ്പിയ്ക്കായി മകള്‍ കാര്‍ത്തികയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

പാലക്കാട് മുണ്ടൂരില്‍ പഞ്ചായത്ത് ഓഫീസിന്റെ സ്ഥലം കൈയേറി സിപിഎം ഓഫീസ് നിര്‍മ്മിക്കുന്നതായി പരാതി. ഇതിനായി പഞ്ചായത്ത് ഓഫീസിന്റെ മതില്‍ പൊളിച്ചെന്ന് ആരോപിച്ച് ബിജെപി ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി.

ടൂറിസ്റ്റ് ബസിനു വെള്ളനിറമല്ലെന്നു ചൂണ്ടിക്കാട്ടി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വാഹനം പിടിച്ചെടുത്തു. ചേര്‍ത്തലയില്‍ നിന്ന് വിനോദയാത്രയ്ക്കായി എത്തിച്ച ‘വണ്‍ എസ്’ എന്ന ബസാണ് കൊല്ലത്ത് പിടിച്ചെടുത്തത്.

വയനാട് ചീരാലില്‍ വീണ്ടും കടുവയിറങ്ങി കന്നുകാലികളെ ആക്രമിച്ചു. കടുവയെ പിടിക്കാന്‍ മൂന്നു കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല. രണ്ടു വളര്‍ത്തുമൃഗങ്ങളെ കൊന്നതോടെ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഒമ്പതു വളര്‍ത്തുമൃഗങ്ങളാണ്.

അയല്‍വാസികളുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പോലീസ് വിളിപ്പിച്ചു ചോദ്യം ചെയ്ത ഗൃഹനാഥനും കുടുംബാംഗങ്ങളും വിഷക്കായ കഴിച്ച് അവശനിലയില്‍. ചേര്‍ത്തല കടക്കരപ്പള്ളി തൈക്കലില്‍ രണ്ടുകുട്ടികളടക്കം ഒരു വീട്ടിലെ ആറംഗങ്ങളാണു വിഷക്കായ കഴിച്ച് ആശുപത്രിയിലായത്.

ഹിജാബ് വിലക്കു കേസ് ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത്. ഓള്‍ ഇന്ത്യ ബാര്‍ അസോസിയേഷനാണ് കത്ത് നല്‍കിയത്. മൂന്നംഗ ബെഞ്ചിനു പരിഗണിക്കാനാകാത്ത വിഷയങ്ങളുണ്ടെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാണിച്ചു.

റഷ്യയില്‍നിന്ന് പുലര്‍ച്ചെ ഡല്‍ഹിയില്‍ എത്തിയ വിമാനത്തില്‍ ബോംബു ഭീഷണി. നാനൂറു യാത്രക്കാരേയും ക്രൂ അംഗങ്ങളെയും പുറത്തിറക്കി പരിശോധന നടത്തി.

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ജി 23 ഗ്രൂപ്പിന്റെ പിന്തുണ മല്ലികാര്‍ജുന ഖര്‍ഗെയ്ക്ക്. ഖര്‍ഗെയുടെ കരങ്ങളില്‍ പാര്‍ട്ടി സുരക്ഷിതമായിരിക്കുമെന്ന് മനീഷ് തിവാരി പറഞ്ഞു.

പ്രണായാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് ചെന്നൈയില്‍ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ ബിരുദ വിദ്യാര്‍ഥിനിയുടെ അച്ഛന്‍ ഹൃദയാഘാതംമൂലം മരിച്ചു. കൊല്ലപ്പെട്ട ചെന്നൈ ടി നഗര്‍ സ്വദേശിയായ സത്യയുടെ പിതാവ് മാണിക്കമാണ് മരിച്ചത്.

ദളിത് യുവാവിനെ നിര്‍ബന്ധിതമായി മതംമാറ്റിച്ചെന്ന കേസില്‍ മുന്‍ കൗണ്‍സിലറെയും സഹായികളെയും ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍ കൗണ്‍സിലര്‍ എസ് അന്‍സാര്‍ പാഷ (50), നയാസ് പാഷ (50), ഹാജി സാബ് എന്ന ഷമീം സാലിക്ക് (50) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പാര്‍ട്ടി കോണ്‍ഗ്രസിന് ദിവസങ്ങള്‍ക്കുമുമ്പ് ചൈനയില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്റര്‍. ബീജിങ്ങിന് വടക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പാലത്തിലാണ് ബാനറുകള്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ബാനറുകള്‍ നീക്കം ചെയ്യപ്പെട്ടു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന്‍ എഫ്സി ഇന്ന് ബംഗളൂരു എഫ്സിയെ നേരിടും. ചെന്നൈയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. രണ്ടാം ജയം ലക്ഷ്യമിട്ടാണ് ഇരുടീമും ഇറങ്ങുന്നത്.

ദൈവത്തിന്റെ കൈ പതിഞ്ഞ പന്ത് ലേലത്തിന്. 1986 മെക്‌സിക്കോ ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരേ ഇതിഹാസ താരം ഡീഗോ മാറഡോണ വിവാദ ഗോള്‍ നേടിയ പന്താണ് ലേലത്തിന് വെക്കുന്നത്. അന്ന് മത്സരത്തിന് ഉപയോഗിച്ച പന്ത് അന്നത്തെ മത്സരത്തിലെ റഫറിയായിരുന്ന ടുണീഷ്യയുടെ അലി ബിന്‍ നാസറിന്റെ പക്കലാണ് ഇപ്പോഴുള്ളത്. അദ്ദേഹം തന്നെയാണ് പന്ത് ലേലത്തിന് വെക്കാനൊരുങ്ങുന്നതും.

നാഷനല്‍ ഹൈവെ അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള നാഷനല്‍ ഹൈവേസ് ഇന്‍ഫ്രാ ട്രസ്റ്റ് കടപ്പത്ര വിതരണം ഒക്ടോബര്‍ 17ന് ആരംഭിക്കും. 1000 രൂപ മുഖവിലയുള്ള എന്‍സിഡി ഇഷ്യൂ മുഖേന 1500 കോടി രൂപ വരെ സമാഹരിക്കുകയാണ് ലക്ഷ്യം. നിക്ഷേപകര്‍ക്ക് 8.05 ശതമാനം വരെ വാര്‍ഷിക വരുമാനം നല്‍കുന്നതാണ് ഈ കടപ്പത്രങ്ങള്‍. 7.90 ശതമാനം അര്‍ധവാര്‍ഷിക വരുമാനവും വാഗ്ദാനം ചെയ്യുന്നു. നവംബര്‍ ഏഴു വരെയാണ് വില്‍പ്പന. ചുരുങ്ങിയ നിക്ഷേപ തുക 10000 രൂപയാണ്. 13, 18, 25 എന്നീ വര്‍ഷങ്ങളാണ് നിക്ഷേപ കാലാവധി.

ഉത്സവ സീസണില്‍ യാത്രക്കാര്‍ക്ക് ആനുകൂല്യം പ്രഖ്യാപിച്ച് പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമായ പേടിഎം. ഒക്ടോബര്‍ 13 മുതല്‍ യാത്രാ ടിക്കറ്റ് ബുക്ക് ചെയ്യുന്ന പേടിഎം ഉപഭോക്താക്കള്‍ക്ക് വലിയ തോതിലുള്ള ഡിസ്‌ക്കൗണ്ട് ആണ് കമ്പനി പ്രഖ്യാപിച്ചു. പ്രമുഖ വിമാന കമ്പനികളായ ഗോ ഫസ്റ്റ്, വിസ്താര, സ്‌പൈസ് ജെറ്റ്, എയര്‍ ഏഷ്യ, എയര്‍ ഇന്ത്യ എന്നിവിമാന കമ്പനികളുമായി സഹകരിച്ചാണ് വിമാന യാത്രയ്ക്കുള്ള ഡിസ്‌ക്കൗണ്ട് നല്‍കുന്നത്. വിദ്യാര്‍ഥികള്‍, മുതിര്‍ന്ന അംഗങ്ങള്‍, സൈനികര്‍, എന്നിവര്‍ക്ക് പ്രത്യേക ഇളവും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേ പേടിഎം വഴി വിമാന ടിക്കറ്റ് ബുക്ക് ചെയ്യുന്നവരില്‍ നിന്ന് കണ്‍വീനിയന്‍സ് ചാര്‍ജ് ഈടാക്കില്ല. ടിക്കറ്റ് റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും തിരിച്ചുനല്‍കും. പേടിഎം വഴി ആഭ്യന്തര വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 18 ശതമാനം വരെയാണ് ഡിസ്‌ക്കൗണ്ട് അനുവദിക്കുക. രാജ്യാന്തര വിമാനയാത്രയില്‍ 12 ശതമാനം വരെയാണ് ഡിസ്‌ക്കൗണ്ട്.

മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യിലെ വീഡിയോ ഗാനം പുറത്ത്. ചടുലമായ നൃത്ത ചുവടുകളുമായെത്തുന്ന മഞ്ജു വാര്യരെ വീഡിയോയില്‍ കാണാം. പ്രഭുദേവയുടേതാണ് കൊറിയോഗ്രഫി. നീണ്ട ഇടവേളയ്ക്കു ശേഷമാണ് പ്രഭുദേവ ഒരു മലയാള സിനിമയില്‍ നൃത്ത സംവിധായകനായി എത്തുന്നത്. ‘കണ്ണില് കണ്ണില്’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയന്‍ ആണ്. ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രന്‍ ആണ്. ഡോ.നൂറ അല്‍ മര്‍സൂഖിയാണ് ഗാനത്തിന്റെ അറബിക് വെര്‍ഷന്‍ എഴുതിയിരിക്കുന്നത്. ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ചിത്രം 7 ഭാഷകളിലായാണ് ഒരുങ്ങുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന. നടി രാധികയും ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ എത്തുന്നു. സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

വിജയ്യുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രമാണ് ബീസ്റ്റ്. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. പ്രത്യേകിച്ച് ‘അറബിക് കുത്ത്’ എന്ന ഗാനം. സിനിമ റിലീസ് ചെയ്ത് ആറ് മാസങ്ങള്‍ക്കിപ്പുറം പുതിയ റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ഗാനം. ഇതുവരെ 300 മില്യണിലധികം കാഴ്ചക്കാരെയാണ് ‘അറബിക് കുത്ത്’ ഗാനത്തിന് ലഭിച്ചിരിക്കുന്നത്. ആഗോളതലത്തിലുള്ള കണക്കാണിത്. നേരത്തെ തെന്നിന്ത്യയില്‍ ഏറ്റവും വേഗത്തില്‍ 100 മില്യണ്‍ കാഴ്ച്ചക്കാര്‍ ലഭിക്കുന്ന ഗാനം എന്ന റെക്കോര്‍ഡ് അറബിക് കുത്ത് സ്വന്തമാക്കിയിരുന്നു. 15 ദിവസങ്ങള്‍ കൊണ്ടാണ് ഈ നേട്ടം സ്വന്തമാക്കിയത്. ധനുഷ് നായകനായ മാരി 2വിലെ ‘റൗഡി ബേബി’ എന്ന ഗാനത്തിന്റെ റെക്കോര്‍ഡാണ് അറബി കുത്ത് മറികടന്നത്. റൗഡി ബേബി 18 ദിവസം കൊണ്ടായിരുന്നു 100 മില്യണ്‍ കടന്നത്. വിജയിയുടെ മാസ്റ്ററിലെ ‘വാത്തി കമിങ്ങ്’ എന്ന ഗാനമാണ് മൂന്നാം സ്ഥാനത്ത്.

സംസ്ഥാനത്ത് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന വാഹനങ്ങളുടെ വില്‍പ്പന കൂടുതല്‍ വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ . ഇതിന്റെ ഭാഗമായി ഇപ്പോള്‍ 2022ലെ ഇലക്ട്രിക് വെഹിക്കിള്‍ പോളിസി പുറത്തിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. ഇതുപ്രകാരം ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ എല്ലാ സെഗ്മെന്റ് ഇവികളും വാങ്ങുമ്പോള്‍ റോഡ് നികുതിയിലും രജിസ്‌ട്രേഷന്‍ ഫീസിലും 100 ശതമാനം ഇളവ് നല്‍കും. പ്രസ്തുത ഇലക്ട്രിക്ക് വാഹനം ഉത്തര്‍ പ്രദേശില്‍ തന്നെ നിര്‍മ്മിച്ചതാണെങ്കില്‍, ഈ ഇളവ് നാലാമത്തെയും അഞ്ചാമത്തെയും വര്‍ഷത്തേക്ക് പോലും നീട്ടി നല്‍കും. ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ വാങ്ങുന്നതിന് ഫാക്ടറി ചെലവില്‍ 15 ശതമാനം സബ്‌സിഡിയും ഉണ്ട്. ഇതനുസരിച്ച് ഒരു വാഹനത്തിന് പരമാവധി 5,000 രൂപ വരെ സബ്ഡിസിയും ലഭിക്കും. ഇലക്ട്രിക് കാര്‍ വാങ്ങുമ്പോള്‍, ആദ്യം വില്‍ക്കുന്ന 25,000 വാഹനങ്ങള്‍ക്ക് വിധേയമായി ഒരു ലക്ഷം രൂപ വരെ സബ്‌സിഡിയും ഉണ്ട് . ഇലക്ട്രിക് ത്രീ വീലറുകള്‍ക്ക്, ആദ്യത്തെ 50,000 യൂണിറ്റുകള്‍ക്ക് 12,000 രൂപ വരെ സബ്‌സിഡിയുണ്ട്. അതേസമയം ഇലക്ട്രിക് ബസുകളില്‍ ആദ്യത്തെ 400 യൂണിറ്റുകള്‍ക്ക് 20 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും.

പച്ച മനുഷ്യരുടെ ചൂടും ചൂരും വ്യഥകളും പ്രമേയമായ നോവലാണ് ‘ഇരുളാട്ടം’. അരികുവല്‍ക്കരിക്കപ്പെട്ട നിസ്സഹായരായ ആദിവാസികളുടെ കഠിനമായ ജീവിതവഴികള്‍ നോവലിസ്റ്റ് അനാവരണം ചെയ്യുന്നു. ഒപ്പം, ജീവിതപ്രശ്നങ്ങളില്‍നിന്ന് ഒളിച്ചോടാന്‍ തീവ്ര ആത്മീയതയ്ക്ക് പുറകെ പോയി അപകടത്തിപ്പെടുന്ന മനുഷ്യരുടെ കഥകളും. ജീവിതത്തിന്റെ കാളിമയില്‍ ദിശയറിയാതെ ഇരുളാട്ടമാടാന്‍ വിധിക്കപ്പെട്ട ആല്‍ബിയും ചെമ്പനും വേലുവും ചിരുതയുമുള്‍പ്പെടെയുള്ള ഇതിലെ കഥാപാത്രങ്ങള്‍ വായനക്കാരുടെ മനസ്സിനെ ആഴത്തില്‍ സ്പര്‍ശിക്കും. ‘ഇരുളാട്ടം’. ജി.എസ് ഉണ്ണിക്കൃഷ്ണന്‍. വില 199 രൂപ.

ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ഒരു പുതിയ തുടക്കത്തിലേയ്ക്കാണ്. അതിനാല്‍ ഒരോ പ്രഭാതവും സന്തോഷമുള്ളതായാലേ ആ ദിവസം ശരിയായി പ്രവര്‍ത്തിക്കാന്‍ കഴിയു. എന്നാല്‍ നമ്മുടെ ചില പ്രഭാത ശീലങ്ങള്‍ നമ്മുടെ ദിവസത്തെ മാത്രമല്ല ആരോഗ്യത്തെയും നശിപ്പിക്കും. അതില്‍ ഒന്നാണ് അലാറം കേള്‍ക്കുമ്പോള്‍ അത് ഒരു 10 മിനിട്ട് കൂടി നീട്ടി വയ്ക്കുന്നത്. ഇത് ഡോക്ടര്‍മാര്‍ പോലും സമ്മതിക്കുന്നു. ഉറക്കത്തില്‍ ശബ്ദങ്ങള്‍ കേട്ട് ഞെട്ടി ഉണരുന്നത് നമ്മുടെ ആരോഗ്യത്തിന് ദോഷമാണ്. ഉറക്കം രണ്ട് രീതിയില്‍ തരംതിരിക്കുന്നു. ഒന്ന് എന്‍.ആര്‍.ഇ.എം (നോണ്‍-റാപ്പിഡ് ഐ മൂവ്‌മെന്റ്) രണ്ടാമത്തെത് ആര്‍.ഇ.എം ( റാപ്പിട്ട് ഐ മൂവ്മെന്റ്) ആര്‍.ഇ.എം ഉറക്കത്തില്‍ നമ്മുടെ ശരീരത്തിന് നല്ല രീതിയില്‍ വിശ്രമം ലഭിക്കുന്നു. നമ്മുടെ ഉറക്കത്തിന്റെ കണക്ക് സാധാരണ ഏകദേശം 90 മിനിട്ട് നീണ്ടുനില്‍ക്കുകയും രാത്രി 4 മുതല്‍ 6 തവണ ഇത് ആവര്‍ത്തിക്കുകയും ചെയ്യുന്നു. എന്നാല്‍ ഉണര്‍ന്ന ശേഷം അഞ്ച് മിനിട്ട് വീണ്ടും ഉറങ്ങി എണീക്കുന്നത് ആര്‍.ഇ.എം ഉറക്കത്തെ തടസപ്പെടുത്തുന്നു. ഇത് ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും വര്‍ദ്ധിപ്പിക്കും. ആദ്യത്തെ അലാറം അടിയ്ക്കുമ്പോള്‍ തന്നെ ഉണരുന്നതാണ് നല്ലത്. ഉണര്‍ന്ന ഉടന്‍ ഫോണ്‍ ഉപയോഗിക്കുന്നത് നല്ലതല്ല. ചിലര്‍ ഉണര്‍ന്ന ഉടന്‍ ചായയോ കാപ്പിയോ കുടിക്കുന്നു. ഇത് ഗ്യാസ്, അസിഡിറ്റി പ്രശ്നങ്ങള്‍ക്ക് കാരണമാകും. ഉണര്‍ന്ന ഉടന്‍ ഒന്നോ രണ്ടോ ഗ്ലാസ് വെള്ളം കുടിച്ചു വേണം ദിവസം തുടങ്ങാന്‍.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.38, പൗണ്ട് – 93.16, യൂറോ – 80.46, സ്വിസ് ഫ്രാങ്ക് – 82.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.10, ബഹറിന്‍ ദിനാര്‍ – 218.46, കുവൈത്ത് ദിനാര്‍ -265.55, ഒമാനി റിയാല്‍ – 213.96, സൗദി റിയാല്‍ – 21.92, യു.എ.ഇ ദിര്‍ഹം – 22.43, ഖത്തര്‍ റിയാല്‍ – 22.63, കനേഡിയന്‍ ഡോളര്‍ – 59.93.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *