mid day hd 21

ഒന്നിനോടും പ്രതികരിക്കാത്ത ഒരു അപൂർവ ജീവിയാണ് മുഖ്യമന്ത്രിയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ.മകൾക്കെതിരെ ഗുരുതരമായ ആരോപണം വന്നിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. തനിക്കിതൊന്നും ബാധകമല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാടെന്നും സുധാകരൻ കുറ്റപ്പെടുത്തി.

തിരുവോണനാളിൽ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ സെക്രട്ടേറിയറ്റ് നടയിൽ കൊടിക്കുന്നിൽ സുരേഷിന്‍റെ പട്ടിണിക്കഞ്ഞി സത്യഗ്രഹം. കർഷക വഞ്ചനയിലും അവഹേളനത്തിലും പ്രതിഷേധിച്ചാണ് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും കെപിസിസി വർക്കിംഗ് പ്രസിഡന്റുമായ കൊടിക്കുന്നിൽ സുരേഷ് എംപി യുടെ നേതൃത്വത്തിൽ പട്ടിണിക്കഞ്ഞി സത്യാഗ്രഹം നടത്തുന്നത്.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം നേതാവും എംഎൽഎയുമായ എ സി മൊയ്‌തീന് ഇ ഡി നോട്ടീസ്. ഈ മാസം 31 ന് കൊച്ചി ഇ ഡി ഓഫീസിൽ രാവിലെ 11 മണിക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടത്. ബെനാമി ലോൺ ഇടപാട് അടക്കമുള്ളവയിലാണ് ചോദ്യം ചെയ്യൽ. ബെനാമി ഇടപാടുക്കാർക്കും ഇ ഡി നോട്ടീസ് അയച്ചിട്ടുണ്ട്.

അടുത്ത മാസവും വൈദ്യുതിക്ക് സർ ചാർജ്. കെഎസ്ഇബി നിശ്ചയിച്ച സർചാർജ് 10 പൈസയും റെഗുലേറ്ററി കമ്മീഷൻ നവംബർ വരെ നിശ്ചയിച്ച ഒമ്പത് പൈസയും ചേർത്ത് 19 പൈസയാണ് ഈടാക്കുന്നത്.അതേസമയം സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി പ്രതിസന്ധിക്കിടെ നിരക്ക് വർധനവടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കാൻ ഇന്ന് മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും കൂടിയാലോചന നടത്തും.

അജിത് പവാർ ഇപ്പോഴും എൻസിപിയുടെ നേതാവാണെന്നാണ് ശരദ് പവാർ ബാരാമതിയിൽ പറഞ്ഞു. പാർട്ടിയിൽ പിളർപ്പുണ്ടായിട്ടില്ലെന്നും ഒറ്റക്കെട്ടാണെന്നും ,ദേശീയ തലത്തിൽ വലിയൊരു വിഭാഗം അടർന്ന് മാറിയാലാണ് പിള‍ർപ്പെന്ന് പറയാനാവുക. ഇവിടെ അതുണ്ടായിട്ടില്ല. ചിലർ വ്യത്യസ്ത നിലപാടെടുത്തു. ജനാധിപത്യം അത് അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചന്ദ്രയാൻ മൂന്നിൽ നിന്നുള്ള കൂടുതൽ ചിത്രങ്ങൾ കാത്ത് ലോകം. ഇന്നലെ ലാൻഡിങ്ങ് സമയത്ത് പേടകത്തിലെ ഒരു ക്യാമറയെടുത്ത ചിത്രം ഇസ്രൊ പുറത്തുവിട്ടിരുന്നു. ലാൻഡർ റോവറിന്റെയും റോവറിന്‍റെ ചക്രങ്ങൾ ചന്ദ്രന്റെ മണ്ണിലുണ്ടാക്കിയ ചിത്രങ്ങളും ഇന്ന് പുറത്തുവിടുമെന്നാണ് പ്രതീക്ഷ. ലാൻഡറിലെ പ്രധാന മൂന്ന് പേ ലോഡുകളും പ്രവർത്തനം തുടങ്ങിക്കഴിഞ്ഞു. ചന്ദ്രനിൽ പകൽ സമയം മുഴുവൻ പ്രവർത്തിച്ച്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്‍റെ ഉദ്ദേശം.

സ്കൂൾ ഫീസ് അടയ്ക്കാൻ വൈകിയതിനാൽ തിരുവനന്തപുരം ആൽത്തറ ജംഗഷനിലെ ശ്രീ വിദ്യാധിരാജ ഹൈസ്കൂളിലെ വിദ്യാർത്ഥിയായ ഏഴാം ക്ലാസുകാരനെ തറയിലിരുത്തിയ സംഭവത്തിൽ നടപടി. പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തതായി വിദ്യാധിരാജ മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കി.

തൂവൂരിൽ സുജിതയെ കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളുമായി വീട്ടിൽ തെളിവെടുപ്പ് നടത്തി. വൻ ജനക്കൂട്ടമാണ് വീടിന് പരിസരത്ത് തടിച്ച് കൂടിയത്. തെളിവെടുപ്പിനിടെ പ്രതികളെ മർദ്ദിക്കാൻ ചിലർ ശ്രമിച്ചത് നേരിയ സംഘർഷമുണ്ടാക്കി. ചോദ്യം ചെയ്യലിന് ശേഷം നാളെ പ്രതികളെ കോടതിയിൽ ഹാജരാക്കും.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ. ആളുകൾ കിറ്റ് വാങ്ങാനെത്തി കിട്ടാതെ മടങ്ങി പോകുന്ന അവസ്ഥയാണുള്ളത്. അതേസമയം, കിറ്റ് വിതരണo ഇന്ന് തന്നെ തുടങ്ങുമെന്ന് സപ്ലൈക്കോ അറിയിച്ചു. ഇന്നും നാളെയും തിങ്കളാഴ്ചയുമായി കിറ്റ് വിതരണം പൂർത്തിയാക്കുമെന്ന് സപ്ലൈക്കോ അധികൃതര്‍ വ്യക്തമാക്കി.

കരിവണ്ണൂര്‍ സഹകരണ ബാങ്കിലെ 300 കോടി തട്ടിപ്പിന് പിന്നില്‍ സിപിഎമ്മിന്‍റെ ഉന്നത നേതാക്കളെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെസുരേന്ദ്രന്‍ ആരോപിച്ചു.മന്ത്രി ആർ ബിന്ദുവിന് കരിവണ്ണൂർ തട്ടിപ്പ്കാരുമായി ബന്ധമുണ്ട്. ബിന്ദുവിന് തെരഞ്ഞെടുപ്പിൽ തട്ടിപ്പ്കാർ പണം നൽകി.മൊയ്തീന്‍ മാത്രം അല്ല കൊള്ളക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ബ്രിക്സ് ഉച്ചകോടിക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിംഗും തമ്മിൽ നടത്തിയ ചർച്ചയെ ചൊല്ലി ഇരു രാജ്യങ്ങൾക്കും ഇടയിൽ തർക്കം ഉടലെടുത്തു. ഇന്ത്യ അഭ്യർത്ഥിച്ചതുകൊണ്ടാണ് ചർച്ച നടത്തിയതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചപ്പോൾ ചൈന നേരത്തെ ചർച്ചക്ക് അഭ്യർത്ഥിച്ചിരുന്നെന്ന് ഇന്ത്യയും അറിയിച്ചു.

ഓണമായിട്ടും പെൻഷൻ കുടിശ്ശിക നൽകാത്തതിനാൽ വയനാട് കളക്ടറേറ്റിന് മുന്നിൽ അരിവാൾ രോഗികളുടെ പ്രതിഷേധം. അസഹ്യമായ വേദനയുള്ളതിനാൽ, പണിക്ക് പോലും പോവാൻ കഴിയാതെ ദുരിത്തിലായവരാണ് സമരത്തിനെത്തിയത്.

കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂർ സ‍ർവകലാശാല സിലബസിൽ ഉള്‍പ്പെടുത്തിയതിനെ ന്യായീകരിച്ച് അഡ്‌ഹോക്ക് കമ്മിറ്റി.കെ ശൈലജയുടെ രാഷ്ട്രീയ ജീവിതമല്ല, കണ്ണൂരിലെയും കാസർകോട്ടെയും തൊഴിലാളിവ‍ർഗ സമരങ്ങളെക്കുറിച്ചാണ് പുസ്തകത്തിൽ പറയുന്നതെന്നും ഇ പി ജയരാജന്റെ വിമർശനം വിവാദം ഉണ്ടാക്കിയവരോടെന്നും അഡ്ഹോക് കമ്മിറ്റി കണ്‍വീനർ എൻ സി ബിജു പറഞ്ഞു.

കാസർകോഡ് ജില്ലയിലെ ചിത്താരി വില്ലേജ് ഓഫീസറും വില്ലേജ് അസിസ്റ്റന്റും കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. വില്ലേജ് ഓഫീസർ അരുൺ സി 2000 രൂപ, വില്ലേജ് അസിസ്റ്റന്റ് സുധാകരൻ കെവി 1000 എന്നിങ്ങനെ കൈക്കൂലിയായി വാങ്ങുന്നതിനിടെ ആയിരുന്നു ഇരുവരും വിജിലൻസിന്റെ പിടിയിലായത്.

പരസ്യമായ സ്നേഹ പ്രകടനങ്ങളും മറ്റും കാമ്പസിൽ വിലക്കിയ കോഴിക്കോട് എൻ. ഐ.റ്റി അധികൃതർ സദാചാര പൊലീസ് ചമയുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതി മനുഷ്യാവകാശ കമ്മീഷൻ തള്ളി. കാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ പുലർത്തേണ്ട അച്ചടക്കത്തെക്കുറിച്ച് പൊതുവായി പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ ആരുടെയും വ്യക്തിഗത സ്വാതന്ത്യത്തിന്മേലുള്ള കടന്നുകയറ്റമല്ലെന്ന് ഡയറക്ടർ വ്യക്തമാക്കി.

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പുത്തൻപാലം രാജേഷിനെതിരായ കാപ്പ ഹൈക്കോടതി റദ്ദ് ചെയ്തു. കാപ്പ ചുമത്തിയ പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാണിച്ചാണ് ഉത്തരവ് റദ്ദാക്കിയത്.

കാട്ടുകൊമ്പന്‍ പടയപ്പ തിരികെ മൂന്നാറിലേക്ക് മടങ്ങുന്നു. നയമക്കാട് എട്ടാംമൈല്‍ ഭാഗത്താണ് പടയപ്പ നിലവില്‍ നിലയുറപ്പിച്ചിട്ടുള്ളത്. മൂന്നാര്‍ മറയൂര്‍ അന്തര്‍ സംസ്ഥാന പാതയിലൂടെയായിരുന്നു പടയപ്പയുടെ രാത്രി യാത്ര.

കണ്ണൂർ പയ്യന്നൂരിൽ വ‍ർക്ക് ഷോപ്പുകളിൽ വ്യാപക മോഷണം. ദേശീയപാതയ്ക്ക് സമീപം കരിവെള്ളൂരിലും കണ്ടോത്തുമാണ് മോഷണം നടന്നത്. വാഹനങ്ങളുടെ ലക്ഷങ്ങള്‍ വിലവരുന്ന ഭാഗങ്ങള്‍ മോഷണം പോയി.

പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ഡോണൾഡ് ട്രംപ് അറ്റ്ലാന്റയിലെ ഫുൾട്ടൻ ജയിലിൽ കീഴടങ്ങി.ട്രംപിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാമ്യ വ്യവസ്ഥയിൽ വിചാരണ വരെ വിട്ടയച്ചു. ജോർജിയ സംസ്ഥാനത്ത് ട്രംപിനെതിരെ 13 കുറ്റങ്ങളാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് അട്ടിമറി കേസിൽ ചുമത്തിയിരിക്കുന്നത്.

ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെ കർട്ടന്‍ റൈസർ എന്ന് വിശേഷിപ്പിക്കാവുന്ന ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി ടീം ഇന്ത്യ. ഏഷ്യാ കപ്പിന് മുന്നോടിയായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ ഇന്ന് മുതല്‍ ടീം ക്യാംപ് നടക്കും.

റെസ്‌ലിംഗ് എന്‍റർടെയ്ന്‍മെന്‍റ് രംഗത്തെ അതികായകരായ ഡബ്ല്യൂഡബ്ല്യൂഇയിലെ മുന്‍ ചാമ്പ്യന്‍ ബ്രേ വയറ്റ് അന്തരിച്ചു. 36-ാം വയസിൽ ഹൃദയാഘാതമാണ് മരണ കാരണം എന്നാണ് റിപ്പോർട്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *