◾ബാങ്കുകള്‍ പലിശ നിരക്ക് വര്‍ധിപ്പിക്കും. റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 35 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ച് ആറേകാല്‍ ശതമാനമാക്കി. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക്, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് എന്നിവയും 35 ബേസിസ് പോയിന്റ് ഉയര്‍ത്തി. സ്റ്റാന്‍ഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി നിരക്ക് ആറു ശതമാനവും, മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റി നിരക്ക് ആറര ശതമാനവുമാണ്.
◾ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ പദവിയില്‍നിന്നു നീക്കം ചെയ്യുന്ന ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ബില്ലില്‍ നിരവധി നിയമപ്രശ്നങ്ങളുണ്ടെന്നു പ്രതിപക്ഷം. പുതിയ വ്യവസ്ഥകള്‍ യുജിസി ചട്ടങ്ങള്‍ക്കു വിരുദ്ധമാണ്. കേന്ദ്ര നിയമത്തിനും സുപ്രീം കോടതി വിധിക്കും എതിരായ വ്യവസ്ഥകള്‍ നിലനില്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബില്‍ പാസാക്കിയാലും നിയമമാകണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിനു സുപ്രീം കോടതിയില്‍ നിയമയുദ്ധം നടത്തേണ്ടിവരും.
◾
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾ആണ്‍കുട്ടികള്‍ക്ക് ഇല്ലാത്ത നിയന്ത്രണം പെണ്‍കുട്ടികള്‍ക്ക് എന്തിനെന്ന് ഹൈക്കോടതി. പെണ്‍കുട്ടികളെയല്ല, പ്രശ്നമുണ്ടാക്കുന്നവരെയാണ് പൂട്ടിയിടേണ്ടത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലെ രാത്രി നിയന്തണം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ചോദ്യം. ക്യാമ്പസെങ്കിലും സുരക്ഷിതമാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്. പെണ്‍കുട്ടികള്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കണം. കോടതി നിരീക്ഷിച്ചു.
◾ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തിനു പിറകേ, നവജാത ശിശുവും അമ്മയും മരിച്ചു. കൈനകരി കായിത്തറ രാംജിത്തിന്റെ ഭാര്യ അപര്‍ണയും കുഞ്ഞുമാണ് മരിച്ചത്. അടിയന്തര ചികില്‍സ നല്‍കാന്‍ സീനിയര്‍ ഡോക്ടര്‍മാരടക്കം ഇല്ലായിരുന്നുവെന്നു ബന്ധുക്കള്‍ പരാതിപ്പെട്ടു. സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നു മന്ത്രി നിര്‍ദേശിച്ചു. ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു.
◾ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തിനു പിറകേ, നവജാത ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ വെളിപെടുത്തലുമായി ആശുപത്രി സൂപ്രണ്ട്. പൊക്കിള്‍കൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയന്‍ വേണമെന്നു തീരുമാനിച്ചതെന്ന് സൂപ്രണ്ട് അബ്ദുല്‍ സലാം പറഞ്ഞു. കുഞ്ഞിനും അമ്മക്കും പ്രസവ സമയത്ത് ഹൃദയമിടിപ്പ് 20 ശതമാനം താഴെയായിരുന്നു. അമ്മയെ ഉടന്‍ കാര്‍ഡിയോളജി ഐസിയുവിലേക്ക് മാറ്റി. ചികിത്സിച്ച സീനിയര്‍ ഡോക്ടര്‍ പ്രസവ സമയത്തുണ്ടായിരുന്നുവെന്നും സൂപ്രണ്ട് പറഞ്ഞു.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾വിലക്കയറ്റത്തിനെതിരേ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയത്തിനു അവതരണാനുമതി നിഷേധിച്ചു. വിലക്കയറ്റം ദേശീയ പ്രതിഭാസമാണെന്നു ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിന്റെ മറുപടി. ടിവി ഇബ്രാഹിം എംഎല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. പച്ചക്കറി വിലയെക്കുറിച്ച് എന്തെങ്കിലും ധാരണ പ്രതിപക്ഷ എംഎല്‍എമാര്‍ക്കുണ്ടോയെന്ന് മന്ത്രി ചോദിച്ചു. നിങ്ങളാരും പച്ചക്കറി വാങ്ങുന്നില്ലേയെന്ന് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചു. മന്ത്രിമാര്‍ പ്രതിപക്ഷത്തെ പുച്ഛിച്ചും ആക്ഷേപിച്ചുമാണോ മറുപടി പറയുന്നതെന്നും അദ്ദേഹം ചോദിച്ചു.
◾കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ലോക്സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളാണു ഗവര്‍ണര്‍ നടത്തുന്നതെന്ന് ആരോപിച്ച് സിപിഎമ്മിന്റെ എ.എം. ആരിഫ് എംപിയാണ് നോട്ടീസ് നല്‍കിയത്.
◾മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ അബദ്ധത്തില്‍ വെടിപൊട്ടിയ സംഭവത്തില്‍ എസ്ഐക്ക് സസ്പെന്‍ഷന്‍. എസ്ഐ ഹാഷിം റഹമാനെയാണ് സസ്പെന്‍ഡു ചെയ്തത്. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിലെ എസ് ഐയായിരുന്നു ഇദ്ദേഹം.
◾
◾പന്നിയങ്കര ടോള്‍ പ്ലാസ പ്രദേശത്തെ അഞ്ചു പഞ്ചായത്തുകളിലെ വാഹനങ്ങള്‍ക്ക് അനുവദിച്ചിരുന്ന സൗജന്യ യാത്ര അവസാനിപ്പിക്കുന്നു. ജനുവരി ഒന്നു മുതല്‍ ടോള്‍ നല്‍കണം. വടക്കഞ്ചേരി, കണ്ണമ്പ്ര, പുതുക്കോട്, കിഴക്കഞ്ചേരി, വണ്ടാഴി, പാണഞ്ചേരി പഞ്ചായത്ത് പ്രദേശങ്ങളിലെ വാഹനങ്ങള്‍ക്കാണ് സൗജന്യ യാത്ര അനുവദിച്ചിരുന്നത്.
◾പൊതുവിദ്യാഭ്യാസ രംഗത്ത് നടപ്പാക്കുന്ന പ്രീ- പ്രൈമറി പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ഫിന്‍ലാന്‍ഡിലെ വിദ്യാഭ്യാസ സംഘം. സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ സെമിനാറില്‍ ഫിന്‍ലാന്‍ഡ് വിദ്യാഭ്യാസ മേഖലയിലെ ഉന്നതസംഘം പങ്കെടുത്തു. ഫിന്‍ലാന്‍ഡില്‍ നടപ്പാക്കുന്ന നിരവധി മാതൃകകള്‍ കേരളത്തിലും നടപ്പാക്കുന്നുണ്ടെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
◾സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കുന്ന മലബാര്‍ ബ്രാണ്ടി അടുത്ത ഓണത്തിന് വിപണിയിലെത്തും. പാലക്കാട് മേനോന്‍പാറയിലുള്ള മലബാര്‍ ഡിസ്റ്റിലറീസിലാണ് ഉല്പാദനം. 2002 ല്‍ അടച്ചു പൂട്ടിയ ചിറ്റൂര്‍ ഷുഗര്‍ ഫാക്ടറിയാണ് മലബാര്‍ ഡിസ്റ്റിലറീസായിക്കിയത്.
◾കോഴിക്കോട് പതിമ്മൂന്നുകാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവത്തില്‍ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിര്‍ദേശം. ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി എം ബി രാജേഷ് നിര്‍ദേശം നല്‍കി. പിടിയിലായ പ്രതിയെ പോലീസ് തെളിവില്ലെന്നു കണ്ട് വിട്ടയച്ചത് വിവാദമായിരിക്കേയാണു നടപടി.
◾ഇടുക്കി കട്ടപ്പന സബ് രജിസ്റ്റാര്‍ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്ക് എസ് കനകരാജിനെ സസ്പെന്റ് ചെയ്തു. കണക്കില്‍ കവിഞ്ഞ പണം കണ്ടെത്തിയതിനാണു നടപടി. വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയിലാണ് നടപടി.
◾ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ ഭാഗത്ത് വീട്ടില്‍ സൂക്ഷിച്ച 40 കിലോഗ്രാം ചന്ദനത്തടികളുമായി ഒരാളെ പിടികൂടി. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ തൈക്കണ്ടി വീട്ടില്‍ രാജനെയാണു വനം വകുപ്പ് അധികൃതര്‍ പിടികൂടിയത്.
◾മൂന്നാറില്‍ പൊലീസുകാരനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച അഞ്ചു പേര്‍ പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ വിഷ്ണുവിനാണ് മര്‍ദ്ദനമേറ്റത്. പരിശോധനയ്ക്കായി നിര്‍ത്തിച്ച ഓട്ടോറിക്ഷയിലുണ്ടായിരുന്ന മദ്യപസംഘമാണ് ആക്രമിച്ചതിനു പിടിയിലായത്.
◾വിഴിഞ്ഞം സമരക്കാരുമായുള്ള ഒത്തുതീര്‍പ്പു വ്യവസ്ഥകള്‍ നിയമസഭയില്‍ വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസന പദ്ധതികളില്‍ പുനരധിവാസത്തിനും ജീവനോപാധികളുടെ സംരക്ഷണത്തിനും മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നത്. തീരശോഷണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയോഗിച്ച പഠന സമിതി മത്സ്യത്തൊഴിലാളികളുടെ വിദഗ്ദ്ധ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. തുറമുഖ പ്രവര്‍ത്തനം തുടരും. മല്‍സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ എഞ്ചിനുകള്‍ ഡീസല്‍, പെട്രോള്‍, ഗ്യാസ് എന്‍ജിനുകളായി മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പാക്കും. ഇതിനായി ഒറ്റത്തവണ സബ്‌സിഡി നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
◾വിഴിഞ്ഞം തുറമുഖ കവാടത്തില്‍ 113 ദിവസമായി ഉണ്ടായിരുന്ന സമരപ്പന്തല്‍ പൊളിച്ചു നീക്കുന്നു. 138 ദിവസത്തെ സമരം ഒത്തുതീര്‍ന്ന സാഹചര്യത്തിലാണ് സമരസമിതി പന്തല്‍ പൊളിക്കുന്നത്. വിട്ടുവീഴ്ച ചെയ്തുകൊണ്ടാണ് സമരസമിതി സമരം അവസാനിപ്പിച്ചത്. ഒന്നര വര്‍ഷത്തിനകം ഫ്ളാറ്റ്, അതുവരെ 5,500 രൂപ വീട്ടുവാടക, പണിയില്ലാത്ത ദിവസം 310 രൂപ നഷ്ടപരിഹാരം, മേല്‍നോട്ട സമിതി എന്നീ കാര്യങ്ങളില്‍ അനുകൂലമായ നിലപാടു നേടിയെടുത്തതാണ് മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസം. വീട്ടുവാടക എണ്ണായിരം രൂപയാക്കണം, തീരശോഷണ പരിശോധനാ സമിതിയില്‍ അംഗത്വം എന്നീ പ്രധാന ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ല. സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കാന്‍ ഉന്നയിച്ച തുറമുഖ നിര്‍മാണം നിര്‍ത്തണമെന്ന ആവശ്യത്തില്‍നിന്നു സമരസമിതി പിന്മാറി. സര്‍ക്കാരും പോലീസും കെണിയൊരുക്കി സൃഷ്ടിച്ച പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ കുടുങ്ങിയവര്‍ക്കെതിരായ കേസുകളും അദാനിക്കുണ്ടായ 200 കോടി രൂപയുടെ നഷ്ടം സമരക്കാരില്‍നിന്ന് ഈടാക്കണമെന്ന സര്‍ക്കാര്‍ നിലപാടും കേന്ദ്ര സേനയെ കൊണ്ടുവരാമെന്ന നിര്‍ദേശവും സമരക്കാരെ സമ്മര്‍ദത്തിലാക്കിയിരുന്നു. സമരം ഒത്തുതീര്‍ന്ന സാഹചര്യത്തില്‍ ഈ വിഷയങ്ങളില്‍ സര്‍ക്കാര്‍ നിലപാടു മയപ്പെടുത്തുമെന്നാണു സമരസമിതിയുടെ പ്രതീക്ഷ.
◾മത്സ്യത്തൊഴിലാളി സമരത്തോട് സര്‍ക്കാര്‍ സ്വീകരിച്ച സമീപനവും തീരുമാനങ്ങളും തൃപ്തികരമല്ലെന്ന് ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍. സിമന്റ് ഗോഡൗണുകളില്‍ കഴിയുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നിശ്ചയിച്ച വാടക അപര്യാപ്തമാണ്. സര്‍ക്കാരിന്റെ ദയാരഹിതമായ മുഖമാണ് ഇതിലൂടെ കണ്ടത്. ലത്തീന്‍ സഭയുമായി ഊഷ്മള ബന്ധമെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ അവകാശ വാദം സഭയുടെ ആവശ്യങ്ങള്‍ പരിഗണിക്കുന്നതില്‍ കണ്ടില്ലെന്നു ലത്തീന്‍ കത്തോലിക്ക കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ് പറഞ്ഞു.
◾കുണ്ടറയില്‍ മുളവന സ്വദേശി സുമയുടെ വീടിന്റെ അടിത്തറയിലെ മണ്ണു നീക്കം ചെയ്ത സംഭവത്തില്‍ വീഴ്ച പഞ്ചായത്തിനെന്ന് റവന്യൂ വകുപ്പ്. മണ്ണെടുത്ത ഭാഗത്ത് കുണ്ടറ പഞ്ചായത്ത് അടിയന്തിരമായി സംരക്ഷണ ഭിത്തി കെട്ടികൊടുക്കണമെന്ന് ജില്ലാ കളക്ടറും ഉത്തരവിട്ടു. സുമക്ക് പുതിയ വീട് നിര്‍മിച്ചു നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാതെ പഞ്ചായത്ത്.
◾ജി 20 ഉച്ചക്കോടി അധ്യക്ഷസ്ഥാനം ലഭിച്ചതോടെ ഇന്ത്യയുടെ സ്ഥാനം ഉയര്‍ന്നെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പാര്‍ലമെന്റില്‍. ഇന്ത്യയുടെ നീക്കങ്ങള്‍ ലോകം ഉറ്റുനോക്കുകയാണ്. ഇന്ത്യയുടെ ശേഷി ലോകത്തിനു കാണിച്ചുകൊടുക്കാന്‍ സാധിക്കണം. ഈ ഊര്‍ജ്ജം ഉള്‍ക്കൊണ്ടുവേണം പാര്‍ലമെന്റ സമ്മേളനത്തില്‍ പങ്കെടുക്കാനെന്നും അദ്ദേഹം എംപിമാരോട് അഭ്യര്‍ത്ഥിച്ചു.
◾ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മുന്നേറ്റം. ഫലം പ്രഖ്യാപിച്ച 130 സീറ്റില്‍ 75 സീറ്റിലും ആപ്പ് ജയിച്ചു. 55 സീറ്റുകളില്‍ ബിജെപി വിജയിച്ചു. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു. ഒമ്പത് സീറ്റുകളിലാണ് കോണ്‍ഗ്രസിന്റെ ലീഡ്. പതിനഞ്ച് വര്‍ഷത്തെ ബിജെപിയുടെ ദുര്‍ഭരണത്തില്‍നിന്ന് ഡല്‍ഹി നഗരസഭ മോചിതമായെന്ന് ആം ആദ്മി പാര്‍ട്ടി.
◾ഭവനസന്ദര്‍ശനത്തിലൂടെ പാര്‍ട്ടിയെ ശക്തമാക്കുമെന്ന് ബിജെപി കോര്‍ കമ്മിറ്റി യോഗം. ഇതിന്റെ ഭാഗമായി പാര്‍ട്ടി എല്ലാ ബൂത്ത് തലത്തിലും പ്രവര്‍ത്തനം ശക്തമാക്കാനുള്ള വിശദമായ പദ്ധതിക്കു രൂപം നല്‍കി.
◾കര്‍ണാടക- മഹാരാഷ്ട്ര അതിര്‍ത്തിയില്‍ അതിര്‍ത്തി തര്‍ക്കം. മഹാരാഷ്ട്രയിലെ 11 ഗ്രാമങ്ങള്‍ കര്‍ണാടകയില്‍ ചേരണമെന്ന് ആവശ്യപ്പെട്ടു രംഗത്ത്. കര്‍ണാടക സംരക്ഷണ വേദികെ എന്ന സംഘടനയുടെ നേതൃത്വത്തില്‍ ബെലഗാവിയില്‍ മഹാരാഷ്ട്ര റജിസ്ട്രേഷന്‍ ട്രക്കുകള്‍ തടഞ്ഞുനിര്‍ത്തി കറുത്ത മഷി പുരട്ടി. വാഹനങ്ങളുടെ ചില്ല് തകര്‍ത്തു. മഹാരാഷ്ട്രയാകട്ടേ, കര്‍ണാടകത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ നിര്‍ത്തിവച്ചു.
◾റൊണാള്‍ഡോ യുഗം ഇനിയെത്ര നാള്‍?. ലൂയി ഫീഗോക്കു ശേഷം ഇത്രയും നാള്‍ പോര്‍ച്ചുഗല്‍ അറിയപ്പെട്ടിരുന്നത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പേരിലാണ്. റൊണാള്‍ഡോ മങ്ങിയാല്‍ പോര്‍ച്ചുഗല്‍ തോറ്റു, റൊണാള്‍ഡോ തിളങ്ങിയാല്‍ പോര്‍ച്ചുഗല്‍ ജയിച്ചു. അതായിരുന്നു ഇതുവരെ പോര്‍ച്ചുഗല്‍ ടീമിന്റെ അവസ്ഥ. ആ റൊണാള്‍ഡോയേയാണ് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് മൊറോക്കോക്കെതിരായുള്ള മത്സരത്തിന്റെ 73-ാം മിനിറ്റു വരെ പുറത്തിരുത്തിയത്. പകരക്കാരനായി ടീമിലിടം നേടിയ ഇരുപത്തിയൊന്നുകാരന്‍ ഗോണ്‍സാലോ റാമോസിന്റെ ഹാട്രിക് മികവില്‍ ഒന്നിനെതിരെ ആറ് ഗോളുകള്‍ക്കാണ് മൊറോക്കോയെ പോര്‍ച്ചുഗല്‍ തകര്‍ത്തുവിട്ടത്. ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ലാതേയും കളി ജയിക്കാമെന്ന് തെളിയിച്ച് റൊണാള്‍ഡോയുടെ വമ്പൊടിച്ചിരിക്കുകയാണ് പോര്‍ച്ചുഗല്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ്. ദക്ഷിണ കൊറിയക്കെതിരായ മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ട് ചെയ്തതിന് റൊണാള്‍ഡോ അസ്വസ്ഥത പരസ്യമായി പ്രകടിപ്പിക്കുകയും താരത്തിന്റെ പ്രവര്‍ത്തി ഒട്ടും ഇഷ്ടമായില്ലെന്ന് കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലത്തെ മത്സരത്തില്‍ റൊണാള്‍ഡോ ഇല്ലാത്ത ആദ്യ ഇലവനെ കോച്ച് കളത്തിലിറക്കിയത്. ഇനിയുള്ള കളികളിലും റൊണാള്‍ഡോയെ പുറത്തിരുത്തുമോ എന്നാണ് റൊണാള്‍ഡോ ആരാധകര്‍ ആശങ്കപ്പെടുന്നത്.
◾സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വ്യക്തിഗത വായ്പകള്‍ അഞ്ചു ലക്ഷം കോടി രൂപ പിന്നിട്ടു. നവംബര്‍ 30 വരെയുള്ള കണക്കുകള്‍ അനുസരിച്ചാണിത്. ഇതിലെ അവസാന ഒരു ലക്ഷം കോടി രൂപയുടെ വായ്പകള്‍ കഴിഞ്ഞ 12 മാസങ്ങളിലാണ് നല്‍കിയത്. ആദ്യ ഒരു ലക്ഷം കോടി രൂപ എന്ന നില കൈവരിച്ചത് 2015 ജനുവരിയില്‍ ആയിരുന്നു. പേഴ്‌സണല്‍ വായ്പ, പെന്‍ഷന്‍ വായ്പ, വാഹന വായ്പ, വിദ്യാഭ്യാസ വായ്പ, വ്യക്തിഗത സ്വര്‍ണ പണയം, മറ്റ് വ്യക്തിഗത വായ്പകള്‍ എന്നിവയാണ് ഈ വിഭാഗത്തില്‍ പെടുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സ്വീകരിച്ച തന്ത്രപരമായ നടപടികളും ഡിജിറ്റല്‍ ബാങ്കിംഗ് രംഗത്ത് നടത്തിയ മുന്നേറ്റങ്ങളുമാണ് ഈ നേട്ടത്തിന് നിര്‍ണായക പങ്ക് വഹിച്ചത്.
◾ചൈനയിലെ പ്രതിസന്ധികള്‍ കാരണം ആപ്പിളിന്റെ ഐപാഡ് നിര്‍മാണവും ഇന്ത്യയിലേക്ക് മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ട്. ആപ്പിള്‍ അധികൃതരുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. വിസ്‌ട്രോണിന്റെ ഇന്ത്യയിലെ ഏക നിര്‍മാണ കേന്ദ്രം വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ് ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. ഇതിനായി ടാറ്റ 500 കോടി രൂപ (612.6 ദശലക്ഷം ഡോളര്‍) വില പറഞ്ഞു എന്നാണ് റിപ്പോര്‍ട്ട്. വിസ്ട്രണ്‍ കോര്‍പിന് ഇന്ത്യയില്‍ ഒരു നിര്‍മാണശാലയാണ് ഉള്ളത്. നേരത്തത്തെ റിപ്പോര്‍ട്ട് പ്രകാരം വിസ്ട്രണുമായി സഹകരിക്കാനായിരുന്നു ടാറ്റ ശ്രമിച്ചിരുന്നത്. എന്നാല്‍, ചൈനയിലെ പുതിയ സംഭവവികാസങ്ങള്‍ കൂടി പരിഗണിച്ചായിരിക്കും ടാറ്റയുടെ പുതിയ നീക്കം. വിസ്ട്രണുമായി ഐഫോണ്‍ നിര്‍മാണത്തില്‍ സഹകരിക്കാനായിരിക്കും ടാറ്റ ശ്രമിക്കുക എന്ന് റിപ്പോര്‍ട്ട് പറയുന്നു.
◾ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ‘ലവ്’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ടീസര്‍ റിലീസ് ചെയ്തു. ഭരത്, വാണി ഭോജന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതിരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആര്‍.പി. ബാലയാണ്. രാധാ രവി, വിവേക് പ്രസന്ന, ഡാനിയര്‍ ആനി എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. പി.ജി. മുത്തയ്യയാണ് സംവിധാനം. സംഗീതം റോണി റാഫേല്‍. എഡിറ്റിങ് അജയ് മനോജ്. 2021ല്‍ ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലവ്. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമയില്‍ വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി എന്നിവരും അഭിനയിച്ചിരിക്കുന്നു. ഒരു ഫ്ലാറ്റും അവിടെ നടക്കുന്നൊരു കൊലപാതകവും പറയുന്ന ചിത്രം അവതരണ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.
◾ഒരു പക്ക മാസ് എന്റര്‍ടെയ്നര്‍ ആയി തിയറ്ററുകളില്‍ എത്തിയ ‘ഷെഫീക്കിന്റെ സന്തോഷ’ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. മനു മഞ്ജിത്ത് എഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്‌മാന്‍ ആണ്. നജിം അര്‍ഷാദ് ആണ് ഗായകന്‍. നവംബര്‍ 25നാണ് ‘ഷെഫീക്കിന്റെ സന്തോഷം’തിയറ്ററുകളില്‍ എത്തിയത്. സ്നേഹവും ഒരുപാട് സ്വപ്നങ്ങളും ഉള്ള പ്രവാസിയായ ‘ഷഫീക്കാ’യി ഉണ്ണി മുകുന്ദന്‍ തകര്‍ത്തഭിനയിച്ച ചിത്രം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ചിത്രം നിര്‍മ്മിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദന്‍ തന്നെയാണ്. മനോജ് കെ ജയന്‍, ദിവ്യാ പിള്ള, ബാല, ആത്മീയ രാജന്‍, ഷഹീന്‍ സിദ്ദിഖ്, മിഥുന്‍ രമേശ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് മുഖ്യവേഷങ്ങളില്‍ എത്തിയത്.
◾ജാപ്പനീസ് വാഹന ബ്രാന്‍ഡായ ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ 2022 നവംബര്‍ മാസത്തെ മൊത്തം വില്‍പ്പന 3,73,221 യൂണിറ്റുകളിലെത്തി. 3,53,540 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പ്പനയും 19,681 യൂണിറ്റുകളുടെ കയറ്റുമതിയും ഉള്‍പ്പെടെയാണിത്. കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ 2,56,174 യൂണിറ്റുകളെ അപേക്ഷിച്ച് ആഭ്യന്തര വില്‍പ്പനയില്‍ 38 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത് എന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അതേസമയം ഹോണ്ട 2025-ഓടെ ആഗോളതലത്തില്‍ 10 പുതിയ ഇലക്ട്രിക് ഇരുചക്രവാഹനങ്ങള്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് എന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
◾നിറഞ്ഞുതുളുമ്പുന്ന സ്നേഹത്തിന്റെയും കുടുംബാന്തരീക്ഷത്തിന്റെയും ആയാസരഹിതമായ യാത്രാനുഭവങ്ങളാണ് ‘മോഹവഴികളിലൂടെ’ എന്ന രചന. ഈ യാത്രയില്‍ ആ കുടുംബത്തോടൊപ്പം വായനക്കാരുമുണ്ടെന്ന പ്രതീതി പകരുന്ന രീതിയിലാണ് ഡോ. മോഹന്‍ ഈ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നത്. ഭാന്‍ഗഢിലെ കൃഷ്ണ, പോളണ്ടില്‍നിന്നുള്ള സുന്ദരിക്കുട്ടി, നവോണയിലെ ചിത്രകാരന്‍, ചൈനീസ് അപ്പൂപ്പന്‍ തുടങ്ങിയ യാത്രാപഥങ്ങളില്‍ ഒരിക്കലും ശ്രദ്ധിക്കാനിടയില്ലാത്ത, അപ്രധാനമാണെന്ന് സഞ്ചാരികള്‍ക്കു തോന്നുന്ന വ്യക്തികളിലൂടെ ഗ്രന്ഥകാരനും കുടുംബത്തിനും ലഭിക്കുന്ന ഊഷ്മളസൗഹൃദം ആ പ്രദേശത്തെ കൂടുതല്‍ പ്രിയപ്പെട്ടതാക്കിത്തീര്‍ക്കുന്നു. ‘മോഹവഴികളിലൂടെ’. ഡോ മോഹന്‍ പുലിക്കോട്ടില്‍. ഗ്രീന്‍ ബുക്സ്. വില 247 രൂപ.
◾ഗ്രീന്‍ ആപ്പിള്‍ ജ്യൂസ് തലച്ചോറിന് കേടുപാടുകള്‍ വരുത്തുന്നത് തടയാന്‍ സഹായിക്കുമെന്ന് പഠനം. ഗ്രീന്‍ ആപ്പിള്‍ ഡയറ്റ് കഴിക്കുന്ന മൃഗങ്ങളില്‍ തലച്ചോറിന്റെ സിഗ്നലിംഗ് തന്മാത്രകളായി പ്രവര്‍ത്തിക്കുന്ന ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ അളവ് വര്‍ദ്ധിച്ചതായി ഒരു പഠനം കാണിച്ചു. ഉയര്‍ന്ന നാരുകളുള്ള ഭക്ഷണമായ പച്ച ആപ്പിള്‍ കഴിക്കുന്നത് മസ്തിഷ്‌ക രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുമെന്ന് ഗവേഷണം സ്ഥിരീകരിച്ചു. അല്‍ഷിമേഴ്‌സ്, പാര്‍ക്കിന്‍സണ്‍സ് രോഗങ്ങളുടെ ലക്ഷണങ്ങള്‍ തടയുന്നതിനും ഗ്രീന്‍ ആപ്പിള്‍ സഹായിക്കുന്നു. ‘ഗ്രാനി സ്മിത്ത്’ എന്ന് അറിയപ്പെടുന്ന ഗ്രീന്‍ ആപ്പിളുകള്‍ ആന്റിഓക്‌സിഡന്റുകള്‍, നാരുകള്‍, വിവിധതരം വിറ്റാമിനുകളും ധാതുക്കളും എന്നിവയാല്‍ സമ്പുഷ്ടമാണ്. പച്ച ആപ്പിളില്‍ പെക്റ്റിന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഒരു പ്രീബയോട്ടിക്കായി പ്രവര്‍ത്തിക്കുന്ന ഫൈബര്‍ ഉറവിടമാണ്. ഓസ്‌ട്രേലിയയില്‍ അടുത്തിടെ നടന്ന ഒരു പഠനം കാണിക്കുന്നത് ഗ്രീന്‍ ആപ്പിള്‍ കഴിക്കുന്നത് ആസ്ത്മ, ശ്വാസകോശ ഹൈപ്പര്‍സെന്‍സിറ്റിവിറ്റി എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു എന്നാണ്. പച്ച ആപ്പിളില്‍ ഫ്ലേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശം, പാന്‍ക്രിയാസ്, വന്‍കുടല്‍ കാന്‍സര്‍ എന്നിവ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും. സ്തനം, വന്‍കുടല്‍, ചര്‍മ്മം എന്നിവയിലെ കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കാന്‍ ഗ്രീന്‍ ആപ്പിളിന് കഴിവുണ്ടെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ക്ലിനിക്കല്‍ പഠനങ്ങളില്‍ ദിവസവും ഒരു പച്ച ആപ്പിളെങ്കിലും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. പച്ച ആപ്പിളിന്റെ ഉപഭോഗം മധ്യവയസ്‌കരായ പൊണ്ണത്തടിയുള്ള സ്ത്രീകളില്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞ് ശരീരഭാരം കുറയ്ക്കുന്നതായി കാണിച്ചു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 82.49, പൗണ്ട് – 100.04, യൂറോ – 86.22, സ്വിസ് ഫ്രാങ്ക് – 87.52, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.17, ബഹറിന്‍ ദിനാര്‍ – 218.80, കുവൈത്ത് ദിനാര്‍ -268.67, ഒമാനി റിയാല്‍ – 214.26, സൗദി റിയാല്‍ – 21.93, യു.എ.ഇ ദിര്‍ഹം – 22.46, ഖത്തര്‍ റിയാല്‍ – 22.67, കനേഡിയന്‍ ഡോളര്‍ – 60.36.