yt cover 46

ചില രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കും. ചൈന, ജപ്പാന്‍, തെക്കന്‍ കൊറിയ, തായ്ലാന്‍ഡ്, ഹോങ്കോങ് എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് പരിശോധന. രോഗലക്ഷണങ്ങള്‍ ഉള്ളവരെയും രോഗം സ്ഥിരീകരിക്കുന്നവരെയും ക്വാറന്റ്‌റീനില്‍ പ്രവേശിപ്പിക്കും. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ പറഞ്ഞു. തത്കാലം ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണമില്ല.

ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ സാമ്പത്തിക ആരോപണവുമായി പി ജയരാജന്‍. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിലെ ഇടപാടുകളിലാണ് സാമ്പത്തിക ആരോപണം ഉന്നയിച്ചത്.

ആയുര്‍വേദ റിസോര്‍ട്ടുമായി തനിക്ക് ബന്ധമില്ലെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗവും ഇടതുമുന്നണി കണ്‍വീനറുമായ ഇപി ജയരാജന്‍. തലശ്ശേരിയിലുള്ള കെ പി രമേഷ് കുമാറിന്റെതാണ് റിസോര്‍ട്ടെന്ന് ഇപി ജയരാജന്‍ പാര്‍ട്ടിക്കു വിശദീകരണം നല്‍കി.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

ബഫര്‍സോണ്‍ ഭൂപടത്തിനെതിരെ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചല്‍വാലി, പമ്പാവാലി മേഖലകളില്‍ പ്രതിഷേധ സമരം നടത്തിയ 100 പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. വനംവകുപ്പിന്റെ പരാതിയില്‍ രണ്ടു പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് കേസ്.

എസ്എഫ്‌ഐ നേതാവാകാന്‍ പ്രായം കുറച്ച് പറയണമെന്ന് ഉപദേശിച്ചത് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനാണെന്ന് അച്ചടക്ക നടപടിക്കു വിധേയനായ എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ജെ.ജെ അഭിജിത്ത്. ശബദരേഖ പ്രചരിക്കുന്നു. സഹപ്രവര്‍ത്തകയോട് മോശമായി ഫോണില്‍ സംസാരിച്ചതിന്റെ പേരില്‍ സിപിഎം നടപടി എടുത്ത നേതാവാണ് അഭിജിത്ത്. എന്നാല്‍ പ്രായം കുറച്ചു കാണിക്കാന്‍ ആരെയും ഉപദേശിച്ചിട്ടില്ലെന്നു ആനാവൂര്‍ നാഗപ്പന്‍ പ്രതികരിച്ചു.

കേരളത്തില്‍ ഫുട്ബോള്‍ പരിശീലനം നല്‍കുമെന്ന് അര്‍ജന്റീന. ഡല്‍ഹിയിലെ അര്‍ജന്ററീന എംബസി കൊമേഴ്സ്യല്‍ ഹെഡ് ഫ്രാങ്കോ അഗസ്റ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോകകപ്പില്‍ അര്‍ജന്റീനയെ പിന്തുണച്ച മലയാളികള്‍ക്കു നന്ദി പറയാന്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയിലെ അര്‍ജന്റീനയുടെ സ്ഥാനപതി കേരളം സന്ദര്‍ശിച്ച് ഫുട്ബോള്‍ പരിശീലനം അടക്കം വിവിധ മേഖലകളില്‍ സഹകരിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

ടൈറ്റാനിയം ജോലി തട്ടിപ്പിലെ പ്രതി ദിവ്യ നായര്‍ ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി. പത്തനംതിട്ട കുന്നന്താനം സ്വദേശിയായ യുവതിയില്‍നിന്ന് മൂന്നു ലക്ഷം രൂപയാണ് വാങ്ങിയത്. യുവതിയുടെ പരാതിയില്‍ കീഴ്വായ്പൂര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് സംഘത്തിലെ ടൈറ്റാനിയം ഡിജിഎമ്മായിരുന്ന ശശിധരന്‍ തമ്പിയടക്കമുള്ള ആറു പ്രതികളില്‍ ഒരാളെ പോലും പിടികൂടിയില്ല.

സിപിഎം നെയ്യാര്‍ഡാം ലോക്കല്‍ സെക്രട്ടറി സുനിലിനെ ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ പൂവച്ചല്‍ പുന്നാ കരിക്കകം തിരുവാതിരയില്‍ അരവിന്ദ് (23) വിളപ്പില്‍ശാല പൊലീസിന്റെ പിടിയിലായി. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കളമശ്ശേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന് അഗ്നിശമന സേനയുടെ എന്‍ഒസി ഇല്ലെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അഗ്‌നിശമന സേന ആശുപത്രിക്കു നോട്ടീസ് നല്‍കിയിരുന്നു. ലിഫ്റ്റ് പ്രവര്‍ത്തിക്കാതെ മൃതദേഹം ചുമന്നുകൊണ്ട് താഴേക്ക് ഇറക്കേണ്ടിവന്ന സംഭവം നടന്ന കെട്ടിടത്തിനും അഗ്‌നിശമന സേനയുടെ എന്‍ ഒ സി ഇല്ല. അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതു തടയേണ്ടത് നഗരസഭയാണ്.

നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ മല്‍സരത്തില്‍ പങ്കെടുക്കാന്‍ പോയി മരിച്ച നിദ ഫാത്തിമയ്ക്കു നാടിന്റേയും സ്‌കൂളിന്റേയും കണ്ണീര്‍ പ്രണാമം. നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സി കുട്ടനും അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമും ചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദിനും വിമാനത്തില്‍ ഉണ്ടായിരുന്നു. അമ്പലപ്പുഴ കക്കാഴം ജുമാ മസ്ജിദ് കബര്‍സ്ഥാനിലാണ് കബറടക്കം.

മാണി സി. കാപ്പന്‍ എം.എല്‍.എയുടെ ഡ്രൈവര്‍ കോട്ടയം ഏറ്റുമാനൂര്‍ പട്ടിത്താനം ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു. പാലാ വള്ളിച്ചിറ സ്വദേശി രാഹുല്‍ ജോബി (23) ആണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.

ബക്കറ്റിലെ വെള്ളത്തില്‍ വീണ് 11 മാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. കാസര്‍കോഡ് അമ്പലത്തറ ഇരിയ അബ്ദുള്‍ ജബ്ബാറിന്റെ മകന്‍ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്നലെ കുഞ്ഞിന്റെ മുത്തശ്ശി മരിച്ചിരുന്നു.

ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാര്‍ഥി സമരം നടക്കുന്ന കോട്ടയത്തെ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ജനുവരി എട്ടു വരെ അടച്ചിടും. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ ഒഴിയണമെന്നും നിര്‍ദ്ദേശം നല്‍കി.

കുര്‍ബാനത്തര്‍ക്കം മൂലം എറണാകുളം സെന്റ് മേരീസ് ബസലിക്കയില്‍ വീണ്ടും സംഘര്‍ഷം. ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടി. അള്‍ത്താരയിലെ ബലിപീഠം തള്ളിമാറ്റി. വിളക്കുകള്‍ പൊട്ടിവീണു. ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളില്‍ നിന്നു പുറത്താക്കി.

ഗര്‍ഭസ്ഥ ശിശു മരിച്ചതിനെച്ചൊല്ലി മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ സംഘര്‍ഷം. ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങള്‍ അടിച്ചു തകര്‍ത്തു. ഡോക്ടര്‍ അടക്കം മൂന്നു പേര്‍ക്ക് പരിക്കേറ്റു.

മത്സ്യബന്ധനത്തിനിടെ ആറ്റുകാല്‍ പാടശേരി സ്വദേശി കണ്ണന്‍ വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തില്‍ അഞ്ചംഗ സംഘത്തെ ഫോര്‍ട്ട് പൊലീസ് പിടികൂടി. ആറ്റുകാല്‍ പാടശേരി സ്വദേശികളായ സുരേഷ് (52), മധുസൂദനന്‍ (48), മക്കു എന്ന് വിളിക്കുന്ന ശ്രീജിത്ത് (28), ഉണ്ണി എന്ന് വിളിക്കുന്ന അഖില്‍ ജയന്‍ (28), ചിനു എന്ന് വിളിക്കുന്ന കിരണ്‍ (26) എന്നിവരാണ് പിടിയിലായത്.

കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, വെച്ചൂര്‍, നീണ്ടൂര്‍ എന്നിവിടങ്ങളില്‍ പക്ഷിപ്പനി. പാടശേഖരങ്ങളിലെ താറാവുകളും വീടുകളിലേയും ഫാമുകളിലേയും കോഴികളും കൂട്ടത്തോടെ ചത്തിരുന്നു. പ്രദേശത്തെ കോഴികളേയും താറാവുകളേയും കൊല്ലാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം പൂവാര്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി കണ്‍ട്രോളിംഗ് ഇന്‍സ്പെക്ടറെ സസ്പെന്‍ഡ് ചെയ്തു. നെടുമങ്ങാട് കൊപ്പം വീട്ടില്‍ എം സുനില്‍ കുമാറി (46) നെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

എംഡിഎംയുമായി പിടിയിലായ യുവാവ് പൊലീസിനെ ആക്രമിച്ച് കടന്നുകളയാന്‍ ശ്രമിച്ചു. ആലപ്പുഴ തിരുവമ്പാടി സ്വദേശി പരുത്തിപ്പള്ളി വിച്ചുവിനെയാണ് (21) അറസ്റ്റ് ചെയ്തത്.

മുംബൈയില്‍ ഹോട്ടല്‍ നടത്തിയിരുന്ന കാസര്‍കോട് സ്വദേശി ഹനീഫ ഗൂണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മാര്‍ഗ് മേഖലയില്‍ 13 വര്‍ഷമായി ഹോട്ടല്‍ നടത്തിയിരുന്ന ഇദ്ദേഹത്തിന് ഹോട്ടല്‍ അടച്ചിടുകയും വാടക മുടങ്ങുകയും ചെയ്തതോടെ സ്ഥലം ഒഴിഞ്ഞുതരണമെന്ന് സ്ഥലമുടമ നൂറുല്‍ ഇസ്ലാം ഷെയ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയ്ക്കാണ് ഈ മാസം ആറിന് ഗുണ്ടാസംഘം ആക്രമിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഹനീഫ ഇന്നു രാവിലെ മരിച്ചു.

വിദേശത്തെ ചികിത്സയെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം തള്ളിയത് മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെന്ന് തോഴി വി കെ ശശികല. 2016 ല്‍ ജയലളിത ചെന്നൈയിലെ ആശുപത്രിയില്‍ രോഗാവസ്ഥയിലായിരുന്നപ്പോള്‍ ജയലളിതയെ വിദേശത്ത് കൊണ്ട് പോയി മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ജയലളിത വഴങ്ങിയില്ലെന്ന് ശശികല വിശദമാക്കി.

സെന്‍ട്രല്‍ പാരീസിലുണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കുര്‍ദിഷ് സാംസ്‌കാരിക കേന്ദ്രത്തിലാണു വെടിവയ്പുണ്ടായത്. വംശീയ ആക്രമണമാണു നടന്നതെന്നാണ് റിപ്പോര്‍ട്ട്. വെടിവയ്പ് നടത്തിയ 69 കാരനെ പൊലീസ് അറസ്റ്റു ചെയ്തു.

യുഎഇയിലെ ഒരു സ്വകാര്യ കമ്പനിയില്‍ 40 സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കിയതിന് കമ്പനി ഡയറക്ടര്‍ അറസ്റ്റ്ലായി. നിയമനത്തിനു സര്‍ക്കാരില്‍നിന്നുള്ള സാമ്പത്തിക സഹായം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തി. പിടിയിലായ കമ്പനി ഡയറക്ടറെ ജയിലിലടച്ചു.

പെണ്‍കുട്ടികള്‍ക്കു സ്‌കൂള്‍, കോളജ് വിദ്യാഭ്യാസം നിരോധിച്ച അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാക്കളുടേയും മന്ത്രിമാരുടേയും പെണ്‍മക്കള്‍ വിദേശരാജ്യങ്ങളില്‍ പഠിക്കുന്നു. ആരോഗ്യമന്ത്രി, വിദേശകാര്യസഹമന്ത്രി എന്നിവടക്കം രണ്ടു ഡസനിലേറെ നേതാക്കളുടേയും മന്ത്രിമാരുടേയും പെണ്‍മക്കള്‍ വിദേശത്തു പഠിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 145 റണ്‍സിന്റെ വിജയലക്ഷ്യം. രണ്ടാമിന്നിംഗില്‍ ബംഗ്ലാദേശ് 231 റണ്‍സിന് പുറത്തായി. കളിയവസാനിക്കാന്‍ രണ്ട് ദിവസം ബാക്കി നില്‍ക്കെ ബംഗ്ലാദേശിന് 144 റണ്‍സിന്റെ ലീഡ് മാത്രമാണുള്ളത്.

രാജ്യത്ത് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. നവംബറിലെ കണക്കുകള്‍ പ്രകാരം, ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കുമായി 1.2 ലക്ഷം കോടി രൂപയാണ് ഉപഭോക്താക്കള്‍ ചിലവഴിച്ചിരിക്കുന്നത്. അതേസമയം, ഫെസ്റ്റിവല്‍ സീസണായ ഒക്ടോബര്‍ മാസത്തില്‍ 1.3 ലക്ഷം കോടി രൂപയാണ് ചിലവഴിച്ചത്. സെപ്തംബറുമായി താരതമ്യം ചെയ്യുമ്പോള്‍ 6 ശതമാനത്തിന്റെ മുന്നേറ്റമാണ് ഒക്ടോബറില്‍ രേഖപ്പെടുത്തിയത്. എച്ച്ഡിഎഫ്സി ബാങ്കിന്റെയും, എസ്ബിഐയുടെയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് ഭൂരിഭാഗം പേരും പര്‍ച്ചേസുകള്‍ ചെയ്തിട്ടുള്ളത്. ഉപഭോക്താക്കള്‍ മൊത്തം ചിലവഴിച്ച തുകയില്‍ 29 ശതമാനം എസ്ഡിഎഫ്സി ക്രെഡിറ്റ് കാര്‍ഡും, 23 ശതമാനം എസ്ബിഐ ക്രെഡിറ്റ് കാര്‍ഡും ഉപയോഗിച്ചാണ്. നിലവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓരോ മാസവും 10 ലക്ഷം ക്രെഡിറ്റ് കാര്‍ഡുകള്‍ വിതരണം ചെയ്യാനാണ് എച്ച്ഡിഎഫ്സി ബാങ്ക് പദ്ധതിയിടുന്നത്. അതേസമയം, ക്രെഡിറ്റ് കാര്‍ഡുകളുടെ പ്രോസസിംഗ് ഫീസില്‍ മാറ്റങ്ങള്‍ വരുത്താന്‍ എസ്ബിഐ തീരുമാനിച്ചിട്ടുണ്ട്.

ചൈനീസ് സ്മാര്‍ട് ഫോണ്‍ ബ്രാന്‍ഡ് ഓണറിന്റെ പുതിയ ഹാന്‍ഡ്സെറ്റ് ഓണര്‍ എക്സ്5 മിഡില്‍ ഈസ്റ്റ് വിപണികളില്‍ അവതരിപ്പിച്ചു. മിതമായ വിലയ്ക്ക് വാങ്ങാവുന്ന ഹാന്‍ഡ്സെറ്റാണ് ഓണര്‍ എക്സ്5. 6.5 ഇഞ്ച് എച്ച്ഡി+ ആണ് ഡിസ്‌പ്ലേ. ഓണറിന്റെ ജോര്‍ദാന്‍ ഫെയ്സ്ബുക് പേജിലെ റിപ്പോര്‍ട്ട് പ്രകാരം ഹാന്‍ഡ്‌സെറ്റിന്റെ വില 75 ജോര്‍ദാന്‍ ദിനാര്‍ (ഏകദേശം 8,700 രൂപ) ആണ്. ഓണര്‍ എക്സ്5 മൂന്ന് വ്യത്യസ്ത കളര്‍ വേരിയന്റുകളില്‍ ലഭ്യമാണ് – സണ്‍റൈസ് ഓറഞ്ച്, ഓഷ്യന്‍ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക്. ഓണര്‍ എക്സ്5ല്‍ ഡ്യുവല്‍-സിം 4ജി കണക്റ്റിവിറ്റിയുണ്ട്. ആന്‍ഡ്രോയിഡ് 12 (ഗോ എഡിഷന്‍) അടിസ്ഥാനമാക്കിയുള്ള ഒഎസിലാണ് ഹാന്‍ഡ്സെറ്റ് പ്രവര്‍ത്തിക്കുന്നത്. 8 മെഗാപിക്‌സലിന്റെ സിംഗിള്‍ ക്യാമറയാണ് പിന്നിലുള്ളത്. 5 മെഗാപിക്‌സലിന്റേതാണ് സെല്‍ഫി ക്യാമറ. വാട്ടര്‍ഡ്രോപ്പ് ആകൃതിയിലുള്ള നോച്ചിലാണ് സെല്‍ഫി ക്യാമറയുള്ളത്. ഈ സ്മാര്‍ട് ഫോണ്‍ 32 ജിബി ഇന്‍ബില്‍റ്റ് സ്റ്റോറേജുമായാണ് വരുന്നത്. കൂടാതെ മൈക്രോ എസ്ഡി സ്ലോട്ട് വഴി 1 ടിബി വരെ എക്‌സ്റ്റേണല്‍ മെമ്മറി വിപുലീകരണത്തെ പിന്തുണയ്ക്കുന്നു.

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ നിഖില്‍ പ്രേംരാജ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്’ എന്ന ചിത്രത്തിലെ പുതിയ വീഡിയോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. ‘പന്തുമായി ദൂരേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജോ പോള്‍ ആണ്. ജേക്സ് ബിജോയ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സായ് ലക്ഷ്മി, ശ്രീഹരി, അക്ഷിത്, റിച്ചു എന്നിവര്‍ ചേര്‍ന്നാണ്. ഫുട്ബോള്‍ വേള്‍ഡ്കപ്പിനെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുന്ന ഉത്തരകേരളത്തിലെ ഒരു ഗ്രാമമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. കടുത്ത ഫുട്ബോള്‍ പ്രേമിയായ ഒന്‍പത് വയസ്സുകാരന്റെ ജീവിതത്തിലേക്ക് ഒരു അപ്രതീക്ഷിത അതിഥി കടന്നുവരുന്നതും തുടര്‍ന്ന് അവന്റെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ടി ജി രവി, ബാലു വര്‍ഗീസ്, ലുക്മാന്‍, ഐ എം വിജയന്‍, ആദില്‍ ഇബ്രാഹിം, നിഷാന്ത് സാഗര്‍, ജോപോള്‍ അഞ്ചേരി, ആസിഫ് സഹീര്‍, അര്‍ച്ചന വാസുദേവ്, ജെയ്സ് ജോസ്, ദിനേശ് മോഹന്‍, ഡാനിഷ്, അമല്‍, ബാസിത്ത്, ശിവപ്രസാദ്, റിത്വിക്, കാശിനാഥ്, ഇമ്മാനുവല്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാളികപ്പുറം. എട്ട് വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രത്തിന്റെ പ്രൊമോഷണല്‍ മെറ്റീരിയലുകളൊക്കെ പ്രേക്ഷകരില്‍ കൊതുകം ഉണര്‍ത്തിയിരുന്നു. ഇപ്പോഴിതാ ഹരിവരാസനം കീര്‍ത്തനം ചിത്രത്തിനുവേണ്ടി പുനരാവിഷ്‌കരിച്ചിരിക്കുകയാണ് അണിയറക്കാര്‍. രഞ്ജിന്‍ രാജ് മ്യൂസിക് പ്രൊഡക്ഷന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രകാശ് പുത്തൂര്‍ എന്ന ഗായകനാണ്. ആയിരത്തിനടുത്ത് ഗായകരില്‍ നിന്നാണ് ഗാനം ആലപിപ്പാന്‍ പ്രകാശിനെ തെരഞ്ഞെടുത്തതെന്ന് അണിയറക്കാര്‍ പറയുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന. ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ദേവനന്ദ, ആല്‍ഫി പഞ്ഞിക്കാരന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.

മെഴ്‌സിഡസ് ബെന്‍സ് ഇന്ത്യ, 2023 ജനുവരി 6-ന് ഇന്ത്യയില്‍ പുതിയ മെഴ്‌സിഡസ് ബെന്‍സ് എഎംജി ഇ53 കാബ്രിയോലെറ്റിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ്. 1.06 കോടിയാണ് എക്സ് ഷോറും വില. നിര്‍മ്മാതാവിന്റെ ഈ വര്‍ഷത്തെ ആദ്യ ലോഞ്ചായിരിക്കും ഇത്. 429ബിഎച്പി കരുത്തും 520എന്‍എം ടോര്‍ക്കും നല്‍കുന്ന 3.0 ലിറ്റര്‍ ഇന്‍ലൈന്‍ ആറ് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് മൈല്‍ഡ്-ഹൈബ്രിഡ് പെട്രോള്‍ എഞ്ചിനാണ് എഎംജി ഇ53 കാബ്രിയോലെറ്റിന് കരുത്തേകുന്നത്. നാല് ചക്രങ്ങളിലേക്കും പവര്‍ അയയ്ക്കുന്ന എഎംജി സ്പീഡ്ഷിഫ്റ്റ് 9 ജി ട്രാന്‍സ്മിഷനുമായി മില്‍ ജോടിയാക്കിയിരിക്കുന്നു. 4.5 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന സെഡാന്‍, ഇലക്ട്രോണിക് പരിമിതമായ പരമാവധി വേഗത മണിക്കൂറില്‍ 250 കി.മീ.

സമ്പദ്‌സമൃദ്ധമായിരുന്ന ഒരു തീരപ്രദേശത്തെയപ്പാടെ തരിശാക്കുകയും വലിയൊരു ജനസമൂഹത്തിന്റെ ജീവിതം തകര്‍ക്കുകയും ചെയ്യുന്ന കരിമണല്‍ ഖനനത്തെക്കുറിച്ചുള്ള ഉള്ളുപൊള്ളിക്കുന്ന സര്‍ഗ്ഗാത്മകരചന. ആഗോളമായി വേരുകളുള്ള ധാതുമണല്‍രാഷ്ട്രീയത്തെ രൂപപ്പെടുത്തുന്ന, ഉത്പാദനത്തിന്റെ ഈ അധിനിവേശമാതൃകകള്‍ക്കു നേരേയുള്ള ചോദ്യവിരലാകുന്നതിനൊപ്പം വിസ്മൃതമായ വലിയൊരു ചരിത്രത്തിന്റെ വീണ്ടെടുക്കല്‍കൂടിയാകുന്ന പുസ്തകം. ജി.ആര്‍. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവലിന്റെ പുതിയ പതിപ്പ്. ‘മണല്‍ജീവികള്‍’. മാതൃഭൂമി ബുക്സ്. വില 238 രൂപ.

ആന്റിബയോട്ടിക്കുകള്‍ക്കെതിരെ ഉയര്‍ന്ന തോതിലുള്ള പ്രതിരോധശേഷി കൈവരിച്ച് ചില ബാക്ടീരിയകള്‍. ലോകാരോഗ്യ സംഘടന പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇതേകുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് ദശലക്ഷക്കണക്കിന് ജീവനുകളെ അപകടത്തിലാക്കാമെന്നും പറയുന്നു. 80 ലധികം രാജ്യങ്ങളില്‍ നടത്തിയ സര്‍വേകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. രക്തപ്രവാഹത്തില്‍ അണുബാധകള്‍ വരുത്തുന്ന ബാക്ടീരിയകളില്‍ 50 ശതമാനത്തിലേറെ ആന്റിബയോട്ടിക് പ്രതിരോധം കണ്ടെത്തി. ക്ലെബ്സിയല്ല ന്യുമോണിയെ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന എട്ട് ശതമാനം രക്തപ്രവാഹ അണുബാധകളും മരുന്നുകളോട് പ്രതിരോധശേഷി കൈവരിച്ച് ബാധിക്കപ്പെടുന്നവരുടെ മരണസാധ്യത ഉയര്‍ത്തുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗൊണേറിയക്ക് കാരണമാകുന്ന നെയ്സ്സെരിയ ഗൊണേറിയ ബാക്ടീരിയ കഴിക്കുന്ന ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ 60 ശതമാനം പ്രതിരോധം ആര്‍ജ്ജിച്ചതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. മൂത്രനാളിയില്‍ അണുബാധകള്‍ക്ക് കാരണാകുന്ന ഇ.കോളി ബാക്ടീരിയയും പ്രതിരോധശേഷി ആര്‍ജ്ജിച്ച ബാക്ടീരിയകളുടെ പട്ടികയില്‍പ്പെടുന്നു. 20 ശതമാനത്തിലധികം ഇ.കോളി അണുബാധകളിലും ഒന്നാം നിര, രണ്ടാം നിര ചികിത്സകള്‍ക്കെതിരെ പ്രതിരോധമുള്ളതായി ലോകാരോഗ്യ സംഘടനയിലെ വിദഗ്ധര്‍ പറയുന്നു. ഇ.കോളി, സാല്‍മണെല്ല, ഗൊണേറിയ എന്നിവ മൂലമുള്ള രക്തപ്രവാഹ അണുബാധകള്‍ 2017നും 2020നും ഇടയില്‍ 15 ശതമാനം വര്‍ധിച്ചു. ആന്റിമൈക്രോബിയല്‍ പ്രതിരോധം ആധുനിക വൈദ്യശാസ്ത്രത്തെ ക്ഷയിപ്പിക്കുമെന്നും ലക്ഷണക്കണക്കിന് ജീവനുകള്‍ അപകടത്തിലാക്കുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.60, പൗണ്ട് – 99.64, യൂറോ – 87.89, സ്വിസ് ഫ്രാങ്ക് – 88.51, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.58, ബഹറിന്‍ ദിനാര്‍ – 219.51, കുവൈത്ത് ദിനാര്‍ -269.54, ഒമാനി റിയാല്‍ – 214.89, സൗദി റിയാല്‍ – 21.97, യു.എ.ഇ ദിര്‍ഹം – 22.49, ഖത്തര്‍ റിയാല്‍ – 22.69, കനേഡിയന്‍ ഡോളര്‍ – 60.54.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *