yt cover 13

https://dailynewslive.in/ ഡൊണാള്‍ഡ് ട്രംപ് ചുമത്തിയ 50 ശതമാനം ഇറക്കുമതിത്തീരുവയുടെ ആഘാതം അനുഭവിക്കുന്ന ഇന്ത്യന്‍ കയറ്റുമതിക്കാരെ സഹായിക്കാന്‍ സമഗ്ര സാമ്പത്തിക പാക്കേജ് കൊണ്ടുവരുന്നതിനുള്ള നടപടികളിലാണ് സര്‍ക്കാരെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. തീരുവ വിവിധമേഖലകളെ എങ്ങനെ ബാധിക്കുന്നു എന്ന് വിലയിരുത്തുകയാണെന്നും അവര്‍ പറഞ്ഞു. ചെമ്മീന്‍, തുകല്‍, ചെരിപ്പ്, മൃഗങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍, രാസവസ്തുക്കള്‍, യന്ത്രങ്ങള്‍ തുടങ്ങിയ മേഖലകളെയാണ് ഇതു പ്രധാനമായും ബാധിക്കുക.. 2024-25 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ കയറ്റുമതിയുടെ 20 ശതമാനം ഇന്ത്യയുടെ നിലവിലെ ഏറ്റവും വലിയ വ്യാപാരപങ്കാളിയായ യുഎസിലേക്കായിരുന്നു.

https://dailynewslive.in/ കസ്റ്റഡി മര്‍ദനങ്ങളില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സുജിത്തിനെ മര്‍ദിച്ച പൊലീസുകാര്‍ക്കെതിരായ നടപടി സസ്‌പെന്‍ഷനില്‍ ഒതുക്കാമെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും കരുതരുതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് പുറത്താക്കുന്നതുവരെ കോണ്‍ഗ്രസും യുഡിഎഫും സമരം തുടരുമെന്നും വിഡി സതീശന്‍ വ്യക്തമാക്കി.

https://dailynewslive.in/ പൊലീസിനെതിരായ പ്രചാരണം ആസൂത്രിതമാണെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ഇപി ജയരാജന്‍. പൊലീസ് സേനയിലെ എല്ലാവരും സര്‍ക്കാരിന്റെ പ്രതിച്ഛായ സംരക്ഷിക്കാന്‍ നടക്കുന്നവരല്ലെന്നും ദൃശ്യങ്ങള്‍ മാത്രം നോക്കി നടപടിയെടുക്കാനാകില്ലെന്നും മുന്‍പ് നടന്ന സംഭവത്തെ ഇപ്പോള്‍ നടന്ന രീതിയില്‍ പ്രചരിപ്പിക്കുന്നുവെന്നും ഇപി ജയരാജന്‍ പറഞ്ഞു. പൊലീസിനെതിരെ വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രതിരോധവുമായി ഇപി ജയരാജന്‍ രംഗത്തെത്തിയത്.

https://dailynewslive.in/ കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം ഇന്‍ഡ് സമ്മിറ്റ് പരിപാടിയില്‍ സംഘാടകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സദസില്‍ ആളില്ലാത്തതിനാണ് മുഖ്യമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. പരിപാടിയുടെ ഗൗരവം ഉള്‍കൊണ്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം കാണുമ്പോള്‍ കുറച്ചധികം പറയാനുണ്ടെന്നും എന്നാല്‍ താനിപ്പോള്‍ ഒന്നും പറയുന്നില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇങ്ങനെ ഒരു പരിപാടി ഇതുപോലെയാണോ നടത്തേണ്ടിയിരുന്നതെന്നും ചോദിച്ചു. വ്യവസായ വകുപ്പുമായി സഹകരിച്ച് കഞ്ചിക്കോട് ഇന്‍ഡസ്ട്രിയല്‍ ഫോറം പാലക്കാട് പുതുശേരിയില്‍ നടത്തുന്ന സമ്മിറ്റിനിടെയാണ് വിമര്‍ശനം.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് ക്ഷണമില്ല. വ്യവസായ വകുപ്പ് പാലക്കാട് കഞ്ചിക്കോട് ഫോറം സംഘടിപ്പിക്കുന്ന കിഫ് ഇന്‍ഡ് സമ്മിറ്റ് പരിപാടിയിലേക്ക് ക്ഷണിക്കാത്തതില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് അതൃപ്തിയെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ പി രാജീവ്, എംബി രാജേഷ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

https://dailynewslive.in/ ഇന്‍ഡ് സമ്മിറ്റില്‍ വിളിക്കാത്തതില്‍ മന്ത്രി കെ കൃഷ്ണന്‍ കുട്ടിക്ക് പിന്നാലെ അതൃപ്തി പരസ്യമാക്കി എം പി വി.കെ ശ്രീകണ്ഠന്‍. പരിപാടിയെ പറ്റി തന്നെ അറിയിച്ചില്ലെന്നും വളരെ മോശമായി പോയെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. പരിപാടി സംഘടിപ്പിച്ചത് സങ്കുചിത രാഷ്ട്രീയ മനസോടെയാണെന്നും പരിപാടിയില്‍ ആളെത്താതതോടെ രാഷ്ട്രീയ നാടകം പൊളിഞ്ഞുവെന്നും നാടിന്റെ വികസന വളര്‍ച്ചയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വിചാരിക്കുന്നില്ലെന്നും എംപി ചൂണ്ടിക്കാട്ടി.

https://dailynewslive.in/ പാലക്കാട് സംഘടിപ്പിച്ച കിഫ് ഇന്‍ഡ് സമ്മിറ്റിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് ജില്ലയില്‍ നിന്നുള്ള മന്ത്രി കെ കൃഷ്ണന്‍കുട്ടിയെയും വികെ ശ്രീകണ്ഠന്‍ എംപിയെയും ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി സംഘാടക സമിതി. ചുരുങ്ങിയ സമയത്തിനുള്ളില്‍ സംഘടിപ്പിച്ചതിനാലാണ് വിട്ടുപോയതെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വിശദീകരിച്ചു. കിഫ് ഇന്‍ഡ് സമ്മിറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം മാത്രമാണ് നടന്നതെന്നും വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നിരവധി പരിപാടികള്‍ അടുത്ത മാസങ്ങളിലായി നടക്കുമെന്നും അധികൃതര്‍ അറിയിച്ചു

https://dailynewslive.in/ ശക്തന്റെ തട്ടകത്തില്‍ പുലികള്‍ ഇറങ്ങി. താളമേള അകമ്പടിയോടെ അരമണി കിലുക്കി ചുവടുവെച്ച് പുലികള്‍ തൃശൂര്‍ സ്വരാജ് റൗണ്ടിലേക്ക് കയറിയതോടെ ആവേശം വാനോളമായി. ഇത്തവണ ഒമ്പത് സംഘങ്ങളിലും ആവേശമാകാന്‍ കുട്ടിപ്പുലികളുമുണ്ട്. സംസ്ഥാനത്തിന് അകത്തുനിന്നും പുറത്തുനിന്നും നിരവധിപേരാണ് പുലിക്കളി കാണാനെത്തിയത്.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*

class="selectable-text copyable-text xkrh14z x117nqv4">TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ തൃശൂര്‍ നഗരത്തെ ആവേശത്തിലാറാടിച്ച പുലിക്കളിയില്‍ വിയ്യൂര്‍ യുവജന സംഘം ജേതാക്കളായി. സീതാറാം മില്‍ ദേശത്തിനാണ് രണ്ടാം സ്ഥാനം. നായ്ക്കനാല്‍ ദേശം മൂന്നാം സ്ഥാനം നേടി. ടാബ്ലോ, പുലി വണ്ടി, ഹരിത വണ്ടി എന്നിവയില്‍ അയ്യന്തോള്‍ ദേശത്തിനാണ് ഒന്നാം സ്ഥാനം. അയ്യന്തോള്‍, കുട്ടന്‍കുളങ്ങര, സീതാറാം മില്‍ ദേശം, ചക്കാ മുക്ക് ദേശം, നായ്ക്കനാല്‍ പുലികളി സമാജം , വിയ്യൂര്‍ യുവജന സംഘം , ശങ്കരങ്കുളങ്ങര ദേശം , വെളിയന്നൂര്‍, പാട്ടുരായ്ക്കല്‍ എന്നിങ്ങനെ 9 ദേശങ്ങളില്‍ നിന്നായി 459 പുലികളാണ് ഇന്നലെ ശക്തന്റെ തട്ടകത്തിലിറങ്ങിയത്.

https://dailynewslive.in/ ഓണാഘോഷത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായ പുലികളിയെ സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി തൃശൂര്‍ ജില്ലയിലെ എട്ട് പുലികളി സംഘങ്ങള്‍ക്ക് നാല് ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവായി. സാമൂഹിക ഐക്യവും പങ്കാളിത്തവും പ്രതിഫലിപ്പിക്കുന്ന ഈ ജനകീയ കലാരൂപം ആയിരക്കണക്കിന് ആളുകളെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നതായി ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുലിക്കളി സംഘങ്ങള്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം കേന്ദ്ര സഹായം നല്‍കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി ഉറപ്പു നല്‍കിയിരുന്നു.

https://dailynewslive.in/ സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഓണം വാരാഘോഷം ഇന്ന് സമാപിക്കും. ഇതിന്റെ ഭാഗമായിട്ടുള്ള സാംസ്‌കാരിക ഘോഷയാത്ര ഇന്ന് വൈകിട്ട് 4 ന് മാനവീയം വീഥിയില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ഘോഷയാത്രയുടെ വരവ് അറിയിച്ചുകൊണ്ട് 51 കലാകാരന്മാര്‍ മുഴക്കുന്ന ശംഖനാദത്തിന്റെ അകമ്പടിയില്‍ വാദ്യോപകരണമായ കൊമ്പ്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് മുഖ്യ കലാകാരന് കൈമാറുന്നതോടെ സാംസ്‌കാരിക ഘോഷയാത്രയുടെ താളമേളങ്ങള്‍ക്ക് തുടക്കം കുറിക്കും.

https://dailynewslive.in/ ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. ഉച്ചയ്ക്ക് ഒന്നരയ്ക്ക് ജലഘോഷയാത്രയ്ക്ക് ശേഷം മത്സര വള്ളംകളി നടക്കും. 51 പള്ളിയോടങ്ങള്‍ ഘോഷയാത്രയുടെ ഭാഗമാകും. വള്ളംകളി പ്രമാണിച്ച് ചെങ്ങന്നൂര്‍, മാവേലിക്കര താലൂക്കുകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് പ്രാദേശിക അവധി. പൊതു പരീക്ഷകള്‍ മുന്‍ നിശ്ചയ പ്രകാരം നടക്കും.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ഒരുപാട് ആളുകള്‍ വിചാരിക്കുന്നത് വേടന്‍ എവിടെയോ പോയെന്നാണെന്നും എന്നാല്‍, ഒരു കലാകാരന്‍ ഒരിക്കലും എവിടെയും പോകുന്നില്ലെന്നും തന്റെയീ ഒറ്റ ജീവിതം ഈ ജനങ്ങള്‍ക്കിടയില്‍ ജീവിച്ചു മരിക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്നും റാപ്പര്‍ വേടന്‍. പീഡന പരാതി വിവാദങ്ങള്‍ക്കിടെ പത്തനംതിട്ട കോന്നിയിലെ സംഗീത പരിപാടിക്കിടെയായിരുന്നു വേടന്റെ പ്രതികരണം. ബലാത്സംഗ കേസില്‍ ഇന്ന് തൃക്കാക്കര പൊലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനിരിക്കെയാണ് വേടന്റെ പ്രതികരണം.

https://dailynewslive.in/ ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുഡിഎഫ് മുന്‍ കണ്‍വീനര്‍ പിപി തങ്കച്ചന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ആരോഗ്യനില അല്‍പം മെച്ചപ്പെട്ടതോടെ വെന്റിലേറ്റര്‍ പിന്തുണ മാറ്റിയതായി രാജഗിരി ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി. പക്ഷേ രോഗം മൂര്‍ഛിക്കാനുള്ള സാധ്യത കണക്കിലെടുത്ത് മെഡിക്കല്‍ ഐസിയുവില്‍ തുടരാനാണ് തീരുമാനം.

https://dailynewslive.in/ ഡോ. പി. സരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തിക്കെതിരെ മാനനഷ്ടത്തിന് നോട്ടീസ് അയച്ചതായി ഭാര്യ ഡോ. സൗമ്യ സരിന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ ശനിയാഴ്ച വക്കീല്‍ വഴി നോട്ടീസ് അയച്ചെന്നും വിഷയത്തെ നിയമപരമായി നേരിടാന്‍ തന്നെയാണ് തീരുമാനമെന്നും അവര്‍ വ്യക്തമാക്കി.

https://dailynewslive.in/ അസുഖബാധിതയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനാല്‍ സെപ്റ്റംബര്‍ 6 മുതല്‍ പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ തൃശ്ശൂരിന്റെ സ്വന്തം പുലിക്കളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്തതിന്റെ ദുഃഖം മന്ത്രി രേഖപ്പെടുത്തി.

https://dailynewslive.in/ സ്‌കൂളില്‍ പ്രസവിച്ചു കിടന്ന നായ കുട്ടിയെ കടിച്ചു. പനമരം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് നായ കടിച്ചത്. സ്‌കൂളിലെ ഉപയോഗിക്കാതിരുന്ന വലിയ വാഷ്ബേസില്‍ ആണ് നായ പ്രസവിച്ചു കിടന്നിരുന്നത്. നായയെ നീക്കം ചെയ്തിരുന്നെങ്കിലും വീണ്ടും സ്‌കൂള്‍ വളപ്പില്‍ എത്തുകയായിരുന്നു.

https://dailynewslive.in/ ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസുമായി ബന്ധപ്പെട്ട് മലയാളി യൂട്യൂബര്‍ മനാഫിനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. ബെല്‍ത്താങ്കടിയിലെ എസ്ഐടി ഓഫീസില്‍ ഉച്ചയ്ക്ക് ഒന്നേകാലോടെയാണ് മനാഫ് എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ മനാഫിനോട് എസ്ഐടി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മനാഫ് എത്തിയത്. ടി അഭിഷേക്, ഗിരീഷ് മട്ടന്നവര്‍ എന്നിവരെയും എസ്ഐടി ഇന്നലെ ചോദ്യം ചെയ്തു.

https://dailynewslive.in/ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഒക്ടോബര്‍ വരെ അവസരം എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക 2025 സെപ്തംബര്‍ രണ്ടിന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. വോട്ടര്‍ പട്ടിക വീണ്ടും പുതുക്കുന്നതിനുള്ള തീരുമാനമൊന്നും കമ്മീഷന്‍ ഇതുവരെ എടുത്തിട്ടില്ല.

https://dailynewslive.in/ കോണ്‍ഗ്രസ് പുറത്താക്കിയതോടെ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന മുന്‍ മണ്ഡലം പ്രസിഡന്റ് റിയാസ് തച്ചമ്പാറ ഒരാഴ്ചക്കുള്ളില്‍ വീണ്ടും കോണ്‍ഗ്രസില്‍ തിരിച്ചെത്തി. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയതിന് കോണ്‍ഗ്രസ് പുറത്താക്കിയ തച്ചമ്പാറ മണ്ഡലം പ്രസിഡന്റായിരുന്ന റിയാസിന്റേതാണ് മലക്കം മറിച്ചില്‍. ഡിസിസി നേതൃത്വത്തോട് മാപ്പു പറഞ്ഞാണ് പാര്‍ട്ടിയില്‍ തിരിച്ചെത്തിയത്.

https://dailynewslive.in/ ആലപ്പുഴ ഡിവൈഎസ്പിയായ എംആര്‍ മധുബാബുവിനെതിരെ കൂടുതല്‍ ആരോപണവുമായി പരാതിക്കാരനായ പത്തനംതിട്ട സ്വദേശി വിജയന്‍ ആചാരി. മധുബാബു കോന്നി സിഐ ആയിരിക്കെ നിരവധി കേസുകളില്‍ പെടുത്തിയെന്നും ക്രൂരമായി ഉപദ്രവിച്ചുവെന്നും മോഷണ സ്വര്‍ണം വാങ്ങിയെന്ന് പറഞ്ഞ് മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചെന്നും വിജയന്‍ ആചാരി പറഞ്ഞു.

https://dailynewslive.in/ തനിക്കെതിരായ വാര്‍ത്തകള്‍ ആസൂത്രിതമാണെന്നും വിരോധികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നത് ഒരു ഏമാന്‍ ആണെന്നും ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബു. കസ്റ്റഡി മര്‍ദനങ്ങളില്‍ ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനാണ് എംആര്‍ മധുബാബു. കസ്റ്റഡി മര്‍ദന ആരോപണങ്ങള്‍ ഉയര്‍ന്നതിന് പിന്നാലെയാണിപ്പോള്‍ ഫേസ്ബുക്കിലൂടെ കുറിപ്പുമായി ആലപ്പുഴ ഡിവൈഎസ്പി എംആര്‍ മധുബാബു രംഗത്തെത്തിയത്. റിട്ടയര്‍മെന്റ്നുശേഷം ഏമാന് ഇവന്റ് മാനേജ്മെന്റ് തുടങ്ങുകയാണ് പറ്റിയ പണിയെന്നും മധുബാബു പരിഹസിച്ചു.

https://dailynewslive.in/ കോഴിക്കോട് മടവൂരില്‍ ഹണി ട്രാപ്പില്‍ കുടുക്കി യുവാവില്‍ നിന്നും പണം തട്ടിയ കേസില്‍ യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ, പാണഞ്ചേരി സ്വദേശി അന്‍സിന, ഭര്‍ത്താവ് മുഹമ്മദ് അഫീഫ് എന്നിവരാണ് പിടിയിലായത്. യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. യുവാവിനെ മടവൂരിലുള്ള വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് 1.35ലക്ഷം രൂപ തട്ടിയെടുത്തത്.

https://dailynewslive.in/ കേരളത്തിലെ മലയോര മേഖലകളില്‍ പ്ലാസ്റ്റിക്കിന് ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ സംസ്ഥാനത്തെ പെറ്റ് ബോട്ടില്‍ നിര്‍മ്മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതി ഉത്തരവിന് നേരത്തെ ഏര്‍പ്പെടുത്തിയ സ്റ്റേ തുടരുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.

https://dailynewslive.in/ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതി വിപഞ്ചികയുടേയും ഒന്നര വയസ്സുകാരിയായ മകള്‍ വൈഭവിയേയും കേസില്‍ വിപഞ്ചികയുടെ ഭര്‍ത്താവിനെതിരെ ലുക്ക്ഔട്ട് നോട്ടീസ്. കേരള ക്രൈംബ്രാഞ്ച് പൊലീസാണ് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ് മോഹനെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്. നിലവില്‍ യുഎഇയിലാണ് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ് മോഹന്‍. വിപഞ്ചികയുടെ അമ്മ ഷൈലജയുടെ പരാതിയിലാണ് ക്രൈം ബ്രാഞ്ച് കേസ് അന്വേഷിക്കുന്നത്.

https://dailynewslive.in/ മകളെ യാത്രയയക്കാനായി കൊട്ടാരക്കര റെയില്‍വേ സ്റ്റേഷനിലെത്തിയ വീട്ടമ്മ ട്രെയിനിന് അടിയില്‍പ്പെട്ട് മരിച്ചു. കൊല്ലം റെയില്‍വെ സ്റ്റേഷനില്‍ വെച്ചാണ് അപകടമുണ്ടായത്. കടയ്ക്കല്‍ സ്വദേശി മിനി (42) ആണ് മരിച്ചത്. ലഗേജ് ട്രെയിനില്‍ വെച്ചശേഷം മകളോട് യാത്രപറഞ്ഞ് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിന്‍ മുന്നോട്ട് എടുത്തപ്പോള്‍ മിനി വീഴുകയായിരുന്നു.

https://dailynewslive.in/ കാണാതായ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പുല്‍പ്പള്ളി ടൗണിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മീനംകൊല്ലി കനിഷ്‌ക നിവാസില്‍ കുമാറിന്റെ മകള്‍ കനിഷ്‌ക (16)യെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് മുതല്‍ കനിഷ്‌കയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ പുല്‍പ്പള്ളി പൊലീസില്‍ പരാതി നല്‍കിയിരുന്നു.

https://dailynewslive.in/ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഇന്ന്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് വോട്ടെടുപ്പ്. മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ സിപി രാധാകൃഷ്ണനും മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡിയും തമ്മിലാണ് മത്സരം. ബിജു ജനതാദള്‍, ബിആര്‍എസ് എന്നീ കക്ഷികള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടു നില്ക്കും. എന്‍ഡിഎയെ പിന്തുണയ്ക്കുന്ന നിലപാടില്‍ മാറ്റം ഇല്ലെന്ന് വൈഎസ്ആര്‍ കോണ്‍ഗ്രസ് അറിയിച്ചിരുന്നു. വൈകിട്ട് ആറിന് വോട്ടെണ്ണല്‍ തുടങ്ങും. എട്ടു മണിയോടെ ഫലം പ്രഖ്യാപിക്കും.

https://dailynewslive.in/ ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയിലെ ഗുദ്ദര്‍ വനമേഖലയില്‍ നടക്കുന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. ഇതോടെ ഏറ്റുമുട്ടലില്‍ മരിച്ച ഭീകരുടെ എണ്ണം രണ്ടായി. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഒരു ജവാന്റെ നില ഗുരുതുരമായി തുടരുകയാണ്. പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് കടന്ന ഭീകരന്‍ റഹ്‌മാനെയാണ് ഏറ്റവും ഒടുവിലായി വധിച്ചത്. നേരത്തെ ഒരു ഭീകരനെ വധിച്ചിരുന്നു.സ്ഥലത്ത് ഇപ്പോഴും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്.

https://dailynewslive.in/ ബീഹാറിലെ തീവ്രവോട്ടര്‍ പരിഷ്‌കരണത്തില്‍ ആധാര്‍ കാര്‍ഡിനെ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശം. ഇതുസംബന്ധിച്ച് ഉത്തരവിറക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ ആധാറിനെ പൗരത്വരേഖയായി കണക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിലടക്കം എസ്ഐആര്‍ നടപ്പാക്കണമെന്ന ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു.

https://dailynewslive.in/ എയര്‍കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. എസിയുടെ കംപ്രസ്സര്‍ പൊട്ടിത്തെറിച്ചാണ് ദാരുണ സംഭവം. ദമ്പതികളും മകളുമാണ് മരിച്ചത്. ദമ്പതികളുടെ മകന്‍ കെട്ടിടത്തില്‍ നിന്നും ചാടിരക്ഷപ്പെട്ടു. സച്ചിന്‍ കപൂര്‍, ഭാര്യ റിങ്കു കപൂര്‍, മകള്‍ സുജന്‍ കപൂര്‍ എന്നിവരാണ് മരിച്ചത്. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം.

https://dailynewslive.in/ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്കെതിരെ നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി ശരിവച്ചു. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാര്‍ട്ടിക്കെതിരെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നാരോപിച്ച് ബിജെപി തെലങ്കാന ഘടകം നല്‍കിയ അപ്പീലാണ് തള്ളിയത്.

https://dailynewslive.in/ അസമിലെ മൂന്ന് മുന്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിജെപിയില്‍ നിന്ന് രണ്ട് എം.എല്‍.എ മാരും അസം ഗണ പരിഷത്തിന്റെ ഒരാളുമാണ് കോണ്‍ഗ്രസിലെത്തിയത്. ദില്ലിയില്‍ നടന്ന ചടങ്ങില്‍ ജന സെക്ര. കെ സി വേണുഗോപാല്‍ ഇവര്‍ക്ക് അംഗത്വം നല്‍കി. അസമില്‍ കോണ്‍ഗ്രസിനെ ജനം അധികാരത്തിലെത്തിക്കുമെന്നും കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

https://dailynewslive.in/ നവജാത ശിശുക്കളെ തട്ടിയെടുത്ത് വില്‍ക്കുന്ന വമ്പന്‍ റാക്കറ്റിനെ പിടികൂടി ദില്ലി പൊലീസ്. ആഗ്രസ്വദേശിയായ ഡോക്ടര്‍ അടക്കം പത്തു പേരാണ് പൊലീസ് പിടികൂടിയത്. അറസ്റ്റിലായവരില്‍ നാല് പേര്‍ സ്ത്രീകളാണ്. സംഘം കഴിഞ്ഞ രണ്ട് മാസത്തിനിടെ വില്‍പന നടത്തിയ ഒരു വയസില്‍ താഴെയുള്ള 5 കുഞ്ഞുങ്ങളെയും പൊലീസ് കണ്ടെത്തി. റെയില്‍വേ സ്റ്റേഷനിലും ബസ് സ്റ്റാന്‍ഡില്‍ നിന്നും കുഞ്ഞുങ്ങളെ തട്ടിയെടുത്ത് വില്‍പന നടത്തുന്നതായിരുന്നു ഈ റാക്കറ്റിന്റെ രീതി.

https://dailynewslive.in/ നേപ്പാളില്‍ സമൂഹമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം പിന്‍വലിച്ചു. നേപ്പാളിലെ വാര്‍ത്താവിനിമയകാര്യ മന്ത്രി പൃഥ്വി ശുഭ ഗുരുങ് ആണ് ഇക്കാര്യമറിയിച്ചത്. ദേശീയ സുരക്ഷയുടെ പേരിലുള്ള സോഷ്യല്‍ മീഡിയ നിരോധനത്തിനെതിരായ യുവജന പ്രക്ഷോഭം നേപ്പാളിലാകെ കത്തിപ്പടര്‍ന്നതിന് പിന്നാലെയാണ് സര്‍ക്കാര്‍ തീരുമാനം എത്തുന്നത്. തലസ്ഥാന നഗരമായ കഠ്മണ്ടുവില്‍ തുടങ്ങിയ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. അടിയന്തര ക്യാബിനറ്റ് യോഗത്തിന് ശേഷമായിരുന്നു മന്ത്രിസഭയുടെ തീരുമാനം. യുവതലമുറയുടെ ശക്തമായ പ്രതിഷേധത്തിനെതിരെ പൊലീസ് നടത്തിയ വെടിവെപ്പില്‍ 19 മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നൂറിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

https://dailynewslive.in/ വടക്കന്‍ ജറുസലേമില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ നടന്ന വെടിവെപ്പില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 12 ലധികം പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെ ഒരു ബസ് സ്റ്റോപ്പിലാണ് ആക്രമണമുണ്ടായത്. രണ്ട് പേരാണ് വെടിയുതിര്‍ത്തത്. ഇവര്‍ പലസ്തീന്‍ വംശജരാണെന്ന് ഇസ്രയേല്‍ പോലീസ് അറിയിച്ചു. ബസിനുള്ളിലുണ്ടായിരുന്ന ആക്രമികള്‍ പുറത്തേക്കും ബസിനുള്ളിലും വെടിവെപ്പ് നടത്തിയെന്നാണ് വിവരം.

https://dailynewslive.in/ പ്രധാനമന്ത്രി ഫ്രാന്‍സ്വ ബെയ്റോയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി ഫ്രാന്‍സിലെ എംപിമാര്‍. ഒരു വര്‍ഷത്തിനിടെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താകുന്ന രണ്ടാമത്തെ പ്രധാനമന്ത്രിയാണ് ഫ്രാന്‍സ്വ ബെയ്റോ. ബജറ്റില്‍ വെട്ടിച്ചുരുക്കല്‍ നിര്‍ദ്ദേശിച്ചതാണ് ഫ്രാന്‍സ്വ ബെയ്റോയ്ക്ക് തിരിച്ചടിയായത്. പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ രാജിക്കായും സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്. ദേശീയ അസംബ്ലിയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി പരാജയപ്പെട്ടതിന് പിന്നാലെ പുതിയൊരു രാഷ്ട്രീയ പ്രതിസന്ധിയാണ് ഫ്രാന്‍സ് നേരിടുന്നത്. 194 വോട്ടുകള്‍ക്കെതിരെ 364 വോട്ടുകള്‍ എന്ന നിലയിലാണ് ഫ്രാന്‍സ്വ ബെയ്റോ പരാജയപ്പെട്ടത്.

https://dailynewslive.in/ യുഎസിനോടും പാകിസ്താനോടും ഇന്ത്യ സ്വീകരിച്ച നിലപാടുകളില്‍ നിന്ന് ഇസ്രയേലിന് ഏറെ പഠിക്കാനുണ്ടെന്ന് ഇസ്രയേല്‍ പ്രതിരോധ നയ വിദഗ്ധന്‍ സാക്കി ശാലോം. മിസ്ഗാവ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നാഷണല്‍ സെക്യൂരിറ്റി ആന്‍ഡ് സയണിസ്റ്റ് സ്ട്രാറ്റജിയിലെ സീനിയര്‍ ഫെലോ ആയ ശാലോം, ദ ജറുസലേം എഴുതിയ ലേഖനത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ധാരാളം പഠിക്കേണ്ടതുണ്ടെന്ന പരാമര്‍ശമുള്ളത്.

https://dailynewslive.in/ സെന്‍ട്രല്‍ ഏഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നാഷണന്‍സ് കപ്പില്‍ ഇന്ത്യക്ക് മൂന്നാം സ്ഥാനം. ശക്തരായ ഒമാനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഇന്ത്യ വെങ്കലം നേടിയത്. നിശ്ചിത സമയത്തും അധിക സമയത്തും സ്‌കോര്‍ 1-1 ആയിരുന്നു. ഫിഫ റാങ്കിങ്ങില്‍ 79-ാം സ്ഥാനത്തുള്ള ഒമാനെയാണ് 133-ാം സ്ഥാനത്തുള്ള ഇന്ത്യ പരാജയപ്പെടുത്തിയത്.

https://dailynewslive.in/ യുപിഐ വഴി തെരഞ്ഞെടുത്ത കാറ്റഗറിയിലുള്ള പണമിടപാടുകളുടെ പരിധി ഉയര്‍ത്തി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. മാറ്റം സെപ്റ്റംബര്‍ 15ന് നിലവില്‍ വരും. നികുതി പേയ്മെന്റ്, ഇന്‍ഷുറന്‍സ് പ്രീമിയം, ഇഎംഐ, മൂലധന വിപണി നിക്ഷേപം തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ക്കായാണ് പരിധി ഉയര്‍ത്തിയത്. ഇത്തരം ഇടപാടുകള്‍ക്കായി 24 മണിക്കൂറിനകം യുപിഐ വഴി 10 ലക്ഷം രൂപ വരെ കൈമാറാന്‍ സാധിക്കും. ട്രാവല്‍ സെക്ടറിലും ഓരോ ഇടപാടിനുമുള്ള പരിധി ഒരു ലക്ഷം രൂപയില്‍ നിന്ന് അഞ്ചുലക്ഷമാക്കി ഉയര്‍ത്തി. ക്രെഡിറ്റ് കാര്‍ഡ് ബില്‍ പേയ്മെന്റുകള്‍ ഇപ്പോള്‍ ഒറ്റയടിക്ക് 5 ലക്ഷം വരെ നടത്താം. ആഭരണം വാങ്ങലുകളില്‍ ഒരു ഇടപാടിന് 1 ലക്ഷത്തില്‍ നിന്ന് 2 ലക്ഷമായും പ്രതിദിനം 6 ലക്ഷമായും നേരിയ വര്‍ധന വരുത്തിയിട്ടുണ്ട്. ബാങ്കിംഗ് സേവനങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ ഓണ്‍ബോര്‍ഡിങ് വഴിയുള്ള ടേം ഡെപ്പോസിറ്റ് പരിധി അഞ്ചു ലക്ഷമാക്കി ഉയര്‍ത്തി. ഒറ്റ ഇടപാടായി അഞ്ചുലക്ഷം രൂപ വരെ കൈമാറാം. എന്നാല്‍ ഒരു ദിവസം മൊത്തത്തില്‍ കൈമാറാന്‍ കഴിയുന്ന തുകയും അഞ്ചു ലക്ഷമാണ്.

https://dailynewslive.in/ സെപ്റ്റംബര്‍ 12 ന് റിലീസ് ചെയ്യപ്പെടാനിരിക്കുന്ന ഒരു ജാപ്പനീസ് അനിമെ ചിത്രത്തിന് അഡ്വാന്‍സ് ബുക്കിംഗില്‍ ലഭിക്കുന്ന പ്രതികരണം ഞെട്ടിക്കുന്നതാണ്. ‘ഡെമോണ്‍ സ്ലെയര്‍: കിമെത്സു നോ യൈബ- ദി മൂവി: ഇന്‍ഫിനിറ്റി കാസില്‍’ എന്ന ചിത്രമാണ് അത്. ജപ്പാന്‍, സൗത്ത് കൊറിയ, തായ്വാന്‍ എന്നിവിടങ്ങളിലൊക്കെ ജൂലൈയില്‍ എത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ഇതിനകം നേടിയത് 300 മില്യണ്‍ ഡോളറില്‍ (2640 കോടി രൂപ) അധികമാണ്. ഐമാക്സ് ശൃംഖലകളിലും വന്‍ നേട്ടമാണ് ചിത്രം ഉണ്ടാക്കിയിട്ടുള്ളത്. ഇന്ത്യയ്ക്കൊപ്പം യുഎസിലും യൂറോപ്പിലും ലാറ്റിന്‍ അമേരിക്കയിലുമൊക്കെ റിലീസ് ചെയ്യപ്പെടുന്നതോടെ ചിത്രം ബോക്സ് ഓഫീസില്‍ 500 മില്യണ്‍ ഡോളര്‍ പിന്നിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയിലെ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം 12 ന് പുലര്‍ച്ചെ 5.15 ന് ആണ്. ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതിനകം 5 കോടിയിലധികം നേടിയതായാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ സൂപ്പര്‍ ഹിറ്റായ ‘രോമാഞ്ച’ത്തിന് ശേഷം ഗപ്പി സിനിമാസ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പുറത്ത്. ‘ഗപ്പി’ക്കും ‘അമ്പിളി’ക്കും ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ആശാന്‍’ എന്നാണ് പേര് നല്‍കിയിരിക്കുന്നത്. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ചിത്രം പൂര്‍ണ്ണമായും നര്‍മ്മത്തില്‍ ചാലിച്ചാണ് ഒരുക്കിയിരിക്കുന്നതെന്നാണ് സൂചന. ഡ്രാമഡി എന്ന ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്. നൂറ്റമ്പതോളം പുതുമുഖങ്ങളാണ് ചിത്രത്തില്‍ എത്തുന്നതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ഉത്രാട ദിനത്തില്‍ ഇന്ദ്രന്‍സ് കഥകളി വേഷത്തില്‍ എത്തിയ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ ഏവരുടേയും ശ്രദ്ധ കവര്‍ന്നിരുന്നു. ഇപ്പോഴിതാ ഇന്ന് ‘ആശാന്‍’ ടൈറ്റില്‍ ലുക്ക് പുറത്തുവന്നതോടെ പ്രേക്ഷകരുടെ ആകാംക്ഷ ഇരട്ടിച്ചിരിക്കുകയാണ്. എന്നാല്‍ സിനിമയിലെ പ്രധാന അഭിനേതാക്കള്‍ ആരൊക്കെയായിരിക്കും എന്നതിനെ കുറിച്ചുള്ള സൂചനകളൊന്നും പക്ഷേ പോസ്റ്ററില്‍ പുറത്തുവിട്ടിട്ടില്ല.

https://dailynewslive.in/ യാത്രാ വാഹനങ്ങളുടെ ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്, ടാറ്റ മോട്ടോഴ്സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ട കിര്‍ലോസ്‌കര്‍. ഹ്യുണ്ടായിയുടെ വിവിധ മോഡലുകള്‍ക്ക് 60,640 മുതല്‍ 2.4 ലക്ഷം രൂപ വരെയാണ് വില കുറയുക. ഗ്രാന്‍ഡ് ഐ10 നിയോസിന് 73,808 രൂപയും ഓറയ്ക്കും വെര്‍ണയ്ക്കും യഥാക്രമം 78,465 രൂപയും 60,640 രൂപയും കുറവുണ്ടാകും. ഐ20 യുടെ വില 98,000 രൂപ വരെ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എസ്യുവി വിഭാഗത്തില്‍, എക്സ്റ്ററിന്റെ വില 89,209 രൂപ വരെ കുറയും. വെന്യു, വെന്യു എന്‍ ലൈന്‍ എന്നിവയുടെ വില 1.19 ലക്ഷം മുതല്‍ 1.23 ലക്ഷം രൂപ വരെ കുറയും. ക്രെറ്റയ്ക്ക് 72,145 രൂപ വരെ വിലക്കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. അല്‍കാസറിന് 75,376 രൂപ വരെ വിലക്കുറയും. ട്യൂസണിന് 2.40 ലക്ഷം രൂപ വരെ വിലക്കുറവ് ലഭിക്കും. മഹീന്ദ്ര എസ്യുവികളുടെ വിലയില്‍ 1.01 ലക്ഷം രൂപ വരെ (താര്‍ 4ഡബ്ളിയുഡി) വില കുറയും. ടൊയോട്ട 3.49 ലക്ഷം രൂപ വരെയും (ഫോര്‍ച്യൂണര്‍) വിലക്കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സിന്റെ പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് 1.55 ലക്ഷം രൂപ വരെയും (നെക്സോണ്‍) വിലക്കുറവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

https://dailynewslive.in/ കേട്ടിട്ടുണ്ടോ പ്രണയിനിയെ തിന്നുമൊരു പ്രണയം. അയാള്‍ക്ക് അവളോട് അത്രമാത്രം സ്നേഹമുണ്ടായിരുന്നു. ഇപ്പോള്‍ പ്രണയമാണ് അയാള്‍ക്ക് വെളിച്ചം നല്‍കുന്നത്. അയാള്‍ക്ക് ഭ്രാന്ത് തോന്നിയ പെണ്ണിന്റെ പേര് എയ്ഞ്ചല്‍ മേരി സ്വിഫ്റ്റ്. അവളെ സ്വന്തമാക്കാന്‍ അയാള്‍ കടന്നുപോയ സങ്കടങ്ങളുടെയും ഭയത്തിന്റെയും ഭ്രാന്തിന്റെയും എല്ലാത്തരം കഷ്ടപ്പാടുകളുടെയും നൂറുദിവസമാണ് ഈ നോവല്‍. മലയാളത്തിലെ ക്ലാസിക്ക് നോവലിസ്റ്റ് എം മുകുന്ദന്‍ എഴുതിയ ഒരു നോണ്‍വെജ് പ്രണയകഥ. ‘എയ്ഞ്ചല്‍ മേരിയിലേക്ക് നൂറു ദിവസം’. എം മുകുന്ദന്‍. ഡിസി ബുക്സ്. വില 456 രൂപ.

https://dailynewslive.in/ കണ്ണുകളുടെ ആരോഗ്യത്തിനായി ഭക്ഷണ കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ വേണം. അത്തരത്തില്‍ കണ്ണുകളുടെ ആരോഗ്യത്തിനായി കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. വിറ്റാമിന്‍ സിയും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കും. ബീറ്റ കരോട്ടീനും വിറ്റാമിന്‍ എയും ധാരാളം അടങ്ങിയിരിക്കുന്ന ക്യാരറ്റ് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. വിറ്റാമിന്‍ എ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സിയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകളുടെ ആരോഗ്യത്തിന് മികച്ചതാണ്. വിറ്റാമിന്‍ ഇ, സി, സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവ അടങ്ങിയ നട്സും സീഡുകളും കഴിക്കുന്നതും നേത്രാരോഗ്യത്തിന് നല്ലതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

മെസൊപൊട്ടേമിയ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാടായിരുന്നു. അവിടത്തെ സെമിറ്റിക് വര്‍ഗ്ഗക്കാര്‍ അവരുടെ സമൃദ്ധിയില്‍ അങ്ങേയറ്റം അഹങ്കരിച്ചിരുന്നു. അവര്‍ അവരുടെ അഹങ്കാരം ലോകം മുഴുവന്‍ അറിയിക്കാന്‍ ആഗ്രഹിച്ചു. സ്വന്തം കീര്‍ത്തിയെ പ്രതിഫലിപ്പിക്കുന്ന വിധത്തില്‍ ഒരു ഗോപുരം പണിയണം എന്നായിരുന്നു ഇവരുടെ ചിന്ത. അവര്‍ അതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്തു. പക്ഷേ അഹങ്കാരികളുടെ ഈ ഗോപുര നിര്‍മാണം നടപ്പാക്കാന്‍ ദൈവം തീരുമാനിച്ചിട്ടില്ലായിരുന്നു. ഗോപുരം പണി ആരംഭിച്ചപ്പോള്‍ തന്നെ ദൈവം ഇവരെ ഭിന്നിപ്പിച്ചു തുടങ്ങി. പല ഭാഷകള്‍ സംസാരിക്കുന്നവരായി ഇവര്‍ മാറി. മരപ്പണിക്കാരുടെ ഭാഷ കെട്ടിടം പണിക്കാര്‍ക്ക് മനസ്സിലാകുന്നില്ല… കെട്ടിടം പണിക്കാരുടെ ഭാഷ മറ്റുള്ളവര്‍ക്ക് മനസ്സിലാകുന്നില്ല… എന്തിനേറെ പറയുന്നു പരസ്പരം ആശയ വിനിമയം സാധ്യമല്ലാതായതോടെ അവര്‍ പരസ്പരം ഭിന്നിച്ചും കലഹിച്ചും അവരുടെ ഗോപുരം പണി നിര്‍ത്തിവെക്കേണ്ടതായി വന്നു. അങ്ങനെ, ആരംഭിച്ചു പൂര്‍ത്തിയാക്കാത്ത ഈ ഗോപുരം ഒരു ചരിത്ര സ്മാരകമായി മാറി. ബാബേല്‍ ഗോപുരം എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. സ്വാര്‍ത്ഥ ചിന്തയും അഹങ്കാരവും പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നു. സ്വാര്‍ത്ഥ ചിന്തയില്‍ നിന്നാണ് അഹങ്കാരം ഉടലെടുക്കുന്നത്. സ്വാര്‍ത്ഥതയും അഹങ്കാരവും ഉള്ള മനസ്സിലേക്ക് ഭക്തിയോ ജ്ഞാനമോ കടന്നുവരികയില്ല. സ്വാര്‍ത്ഥതയെയും അഹങ്കാരത്തെയും നമ്മുടെ ജീവിതത്തില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിക്കാം. – ശുഭദിനം.