yt cover 36

https://dailynewslive.in/ ഇന്ത്യയുടെ പ്രധാന ശത്രു ആശ്രിതത്വമാണെന്നും അത് തകര്‍ക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിദേശ രാജ്യങ്ങളെ ആശ്രയിക്കുംതോറും ഇന്ത്യയുടെ പരാജയവും വര്‍ധിക്കുമെന്നും ഇത് മറികടക്കാന്‍ രാജ്യം ആത്മനിര്‍ഭര്‍ ആയി മാറണമെന്നും പ്രധാനമന്ത്രി പറഞ്ഞു. താരിഫ് യുദ്ധത്തിന് പിന്നാലെ എച്ച് വണ്‍ ബി വിസയുടെ വാര്‍ഷിക ഫീസ് 1,00,000 ഡോളര്‍ ഈടാക്കാനുള്ള വിജ്ഞാപനത്തില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമര്‍ശം.

https://dailynewslive.in/ എച്ച് 1 ബി വിസാ ഫീസ് ഒരുലക്ഷം ഡോളറാക്കി ഉയര്‍ത്താനും അത് സെപ്റ്റംബര്‍ 21-ാം തീയതി മുതല്‍ പ്രാബല്യത്തിലാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തിന് പിന്നാലെ നാട്ടിലേക്കുള്ള യാത്ര റദ്ദാക്കി ഇന്ത്യക്കാര്‍. ദുര്‍ഗാപൂജയോടനുബന്ധിച്ച് നിരവധി ഇന്ത്യക്കാരാണ് അമേരിക്കയില്‍നിന്ന് നാട്ടിലേക്ക് വരാനിരുന്നത്. യുഎസ് വിടരുതെന്നും രാജ്യത്തിന് പുറത്തുള്ളവര്‍ 24 മണിക്കൂറികം മടങ്ങിയെത്തണമെന്നും എച്ച് 1 ബി വിസക്കാരായ ജീവനക്കാര്‍ക്ക് മെറ്റയും മൈക്രോസോഫ്റ്റും ഉള്‍പ്പെടെയുള്ള ടെക് കമ്പനികള്‍ നല്‍കിയ നിര്‍ദേശവും പരിഭ്രാന്തി പരത്തിയിട്ടുണ്ട്. അതേസമയം എച്ച് 1ബി വിസാ ഫീസ് വര്‍ധനയുടെ വാര്‍ത്തയ്ക്കു പിന്നാലെ ഇന്ത്യയില്‍നിന്ന് യുഎസിലേക്ക് നേരിട്ടുള്ള വിമാനത്തിന്റെ നിരക്കും കുതിച്ചുയര്‍ന്നു.

https://dailynewslive.in/ എച്ച്-1ബി വിസകള്‍ക്ക് പുതുതായി പ്രഖ്യാപിച്ച 100,000 ഡോളര്‍ വാര്‍ഷിക ഫീസ് പുതിയ അപേക്ഷകര്‍ക്ക് മാത്രമേ ബാധകമാകൂവെന്ന് റിപ്പോര്‍ട്ട്. നിലവിലുള്ള എച്ച്1-ബി വിസ ഉടമകള്‍ക്ക് ഫീസ് വര്‍ധന ബാധകമല്ലെന്ന് യുഎസ് അഡ്മിനിസ്ട്രേഷന്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ എഎന്‍ഐയോട് പ്രതികരിച്ചു. എച്ച് വണ്‍ബി വീസ ഫീസ് ഒരു ലക്ഷമായി ഉയര്‍ത്തിയത് നിരവധി കുടുംബങ്ങളെ ബാധിക്കുമെന്നും ഇത് മാനുഷിക പ്രശ്നമായി കൂടി കാണണമെന്നും ഇന്നലെ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

https://dailynewslive.in/ യുഎസിന്റെ എച്ച്-വണ്‍ ബി വീസ പരിപാടിയില്‍ നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ള പുതിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയിലുണ്ടെന്ന് ഇന്ത്യ. ഈ നീക്കത്തില്‍, ഇന്ത്യന്‍ വ്യവസായ മേഖല ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗങ്ങളും പൂര്‍ണ്ണമായ പ്രത്യാഘാതങ്ങള്‍ പഠിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കുടുംബങ്ങളെ ഈ നീക്കം ബാധിക്കുമോ എന്ന ആശങ്ക യുഎസ് പരിഹരിക്കുമെന്ന് കരുതുന്നുവെന്നും സാങ്കേതിക രംഗത്തെ മാറ്റങ്ങള്‍ക്കും സാമ്പത്തിക വളച്ചയ്ക്കും നൈപുണ്യമുള്ളവര്‍ വലിയ സംഭാവന നല്കിയെന്നും ഇന്ത്യ പ്രസ്താവനയില്‍ ഓര്‍മ്മിപ്പിച്ചു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ശബരിമല വികസനത്തിന് 18 അംഗ സമിതി പ്രഖ്യാപിച്ച് ആഗോള അയ്യപ്പ സംഗമത്തിന് സമാപനം. മാറുന്ന കാലത്തിനനുസരിച്ച് ഉയര്‍ന്നു ചിന്തിക്കുന്നത് കൊണ്ടാണ് ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പറഞ്ഞു. എന്‍ എസ് എസും എസ് എന്‍ ഡി പിയും ഉള്‍പ്പെടെ ഹൈന്ദവ സമുദായ സംഘടനാ നേതാക്കളുടെ സാന്നിധ്യം പരിപാടിയുടെ രാഷ്ട്രീയ വിജയത്തിന്റെ സൂചനയെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.

https://dailynewslive.in/ പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തില്‍ പ്രതീക്ഷച്ചതില്‍ കൂടുതല്‍ പങ്കാളിത്തം ഉണ്ടായെന്ന് ദേവസ്വം മന്ത്രി വിഎന്‍ വാസവന്‍. 4126 പേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തുവെന്നും 2125 പേര്‍ കേരളത്തിന് പുറത്തുനിന്നും എത്തിയവരാണെന്നും ഇതില്‍ തമിഴ്നാട്ടില്‍ നിന്നുള്ളവരാണ് കൂടുതലുള്ളതെന്നും മന്ത്രി പറഞ്ഞു. വിദേശത്തുനിന്നും 182 പേരെത്തിയെന്നും ഇതില്‍ ശ്രീലങ്കയില്‍ നിന്നുള്ളവരാണ് കൂടുതലെന്നും സംഗമത്തില്‍ പങ്കെടുത്ത 1819 പേര്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും കേരളത്തില്‍ നിന്നും 28ഓളം സംഘടനകളും അയ്യപ്പസംഗമത്തില്‍ പങ്കെടുത്തെന്നും മന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ ഓണ്‍ലൈന്‍ വഴി റജിസ്റ്റര്‍ ചെയ്ത 4245 പേരില്‍ പകുതി പോലും എത്തിയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഉദ്ഘാടനത്തിനു ശേഷം മുഖ്യമന്ത്രി വേദി വിട്ടതോടെ കൂടുതല്‍ കസേരകള്‍ കാലിയായി. പിന്നീട് നടന്ന സെമിനാറുകള്‍ വിരലിലെണ്ണാവുന്ന കാണികളെ വെച്ചായിരുന്നു നടന്നതെന്നും റിപ്പോര്‍ട്ടുകള്‍. അതേസമയം ആഗോള അയ്യപ്പ സംഗമം കൊണ്ട് എന്താണോ ലക്ഷ്യം വച്ചത് അത് അര്‍ഥപൂര്‍ണമാകുന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നുവെന്ന് ദേവസ്വം മന്ത്രി വി.എന്‍. വാസവന്‍ സമാപന സമ്മേളനത്തില്‍ പറഞ്ഞു.

https://dailynewslive.in/ പമ്പാതീരത്ത് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമം പരാജയമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ പാര്‍ട്ടിക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും കസേരകള്‍ എല്ലാം ഒഴിഞ്ഞു കിടക്കുകയായിരുന്നെന്നും ചര്‍ച്ച ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഞങ്ങള്‍ ചോദിച്ച ഒരു ചോദ്യത്തിനും സര്‍ക്കാര്‍ മറുപടി തന്നില്ലെന്നും അയ്യപ്പന് പോലും സംഗമം ഇഷ്ടപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയുടെ പുരോഗതിക്ക് വേണ്ടിയുള്ള ഒരു ചര്‍ച്ചയും ഉണ്ടായില്ലെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള അടവ് ആയിരുന്നു അയ്യപ്പസംഗമമെന്നും അത് പൊളിഞ്ഞു പോയെന്നും ചെന്നിത്തല പറഞ്ഞു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം ഭക്തര്‍ ബഹിഷ്‌കരിച്ചെന്നും സമ്പൂര്‍ണ പരാജയമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായിയുടെ കാപട്യം തിരിച്ചറിഞ്ഞ് സംഗമം പരാജയപ്പെടുത്തിയ ഭക്തര്‍ക്ക് അഭിനന്ദനങ്ങളെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരി റെയില്‍ അടക്കം ശബരിമലയിലേക്ക് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികളെല്ലാം മുടക്കിയത് ഇടത്- വലത് സര്‍ക്കാരുകളാണെന്നും ശബരിമലയ്ക്കുള്ള കേന്ദ്രഫണ്ടുകള്‍ പാഴാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ രാഷ്ട്രീയനാടകം തിരിച്ചറിഞ്ഞ അയ്യപ്പഭക്തര്‍ വിട്ടുനിന്നതിന്റെ തെളിവായിരുന്നു പമ്പയിലെ ഒഴിഞ്ഞ കസേരകളെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം ദയനീയമായി പരാജയപ്പെട്ടെന്ന് കെപിസിസി വിലയിരുത്തല്‍. യുഡിഎഫും കോണ്‍ഗ്രസും സ്വീകരിച്ച നിലപാടിനെ വിശ്വാസി സമൂഹം ഇരു കൈയും നീട്ടി സ്വീകരിച്ചുവെന്നും ശബരിമലയെ സ്ഥിരം വിവാദകേന്ദ്രമായി നിലനിര്‍ത്താനും, വികസനമെന്ന പേരില്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യം സംരക്ഷിക്കാനും ഏതാനും പേര്‍ ചേര്‍ന്നു നടത്തിയ തട്ടിപ്പാണ് ആഗോള അയ്യപ്പ സംഗമമെന്ന് കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് എ പി അനില്‍ കുമാര്‍ കുറ്റപ്പെടുത്തി. ഇത് തള്ളിക്കളഞ്ഞ വിശ്വാസി സമൂഹത്തെ ആദരവോടെ അഭിനന്ദിക്കുന്നുവെന്ന് പറഞ്ഞ അനില്‍കുമാര്‍ കേരള ബിജെപിയുടെ മുഖത്തേറ്റ അടിയാണ് യോഗി ആദിത്യ നാഥിന്റെ അദൃശ്യ സാന്നിധ്യമെന്നും വിമര്‍ശിച്ചു.

https://dailynewslive.in/ സംസ്ഥാനത്തെ തദ്ദേശസ്ഥാപന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് സംബന്ധിച്ച ആക്ഷേപങ്ങള്‍ വിജഞാപന തീയതി മുതല്‍ 15 ദിവസത്തിനകം കമ്മീഷന്‍ സെക്രട്ടറിക്ക് രേഖാമൂലം സമര്‍പ്പിക്കാമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അറിയിച്ചു.

https://dailynewslive.in/ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ ചികിത്സയിലുള്ളത് 3 കുട്ടികള്‍ ഉള്‍പ്പെടെ 9 പേരെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍. ആരുടെയും ആരോഗ്യനില ഗുരുതരമല്ലെന്നും പിസിആര്‍ പരിശോധന നടത്താന്‍ മെഡിക്കല്‍ കോളേജിലേക്ക് 50 കിറ്റുകള്‍ എത്തിച്ചുവെന്നും പ്രോട്ടോക്കോള്‍ നിശ്ചയിച്ച് പിസിആര്‍ പരിശോധന തുടങ്ങുംമെന്നും തുടക്കമായതിനാല്‍ രോഗികളില്‍ നിന്നുള്ള സാംപിളുകള്‍ തിരുവനന്തപുരത്തേക്കും അയക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ അതിദരിദ്രര്‍ക്ക് ആരോഗ്യവകുപ്പിന്റെ വാതില്‍പ്പടി സേവനങ്ങള്‍ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിദരിദ്രരില്ലാത്ത കേരളം എന്ന സര്‍ക്കാരിന്റെ പദ്ധതിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ച ഉറപ്പ് വരുത്തുന്നതിനായി കര്‍മ്മപദ്ധതി ആവിഷ്‌ക്കരിക്കുകയും മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. സെപ്റ്റംബര്‍ 28 മുതല്‍ ഒക്ടോബര്‍ 28 വരെയാണ് ആരോഗ്യപ്രവര്‍ത്തകര്‍ അതിദരിദ്രരുടെ വീടുകളിലെത്തി ആരോഗ്യ പരിശോധന നടത്തുന്നത്. സേവന പ്രോട്ടോക്കോളുകള്‍ കര്‍ശനമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

https://dailynewslive.in/ തിരുവനന്തപുരം നഗരസഭ കൗണ്‍സിലറും പാര്‍ട്ടി നേതാവുമായ അനില്‍കുമാര്‍ ജീവനൊടുക്കിയതില്‍ പൊലീസിനെയും സിപിഎമ്മിനെയും കുറ്റപ്പെടുത്തി ബിജെപി നേതാക്കള്‍. അനില്‍കുമാറിന്റെ മരണത്തിന് കാരണം സിപിഎമ്മും പൊലീസുമാണെന്ന് ബിജെപി നേതാവ് കരമന ജയന്‍ ആരോപിച്ചു. സഹകരണ ബാങ്കിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞദിവസം അനില്‍കുമാറിനെ തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നുവെന്നും ഇന്നലെ 5 ലക്ഷം രൂപയുമായി പോലീസ് സ്റ്റേഷനില്‍ എത്തണമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നുമാണ് ആരോപണം. ഈ ഭീഷണിയില്‍ മനംനൊന്താണ് അനികുമാര്‍ ആത്മഹത്യ ചെയ്തതെന്നും തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍ ബിജെപി ഓഫീസില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അനില്‍കുമാറിനെ നിരന്തരം ഭീഷണിപ്പെടുത്തിയ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 22-ന് രാവിലെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ തമ്പാനൂര്‍ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്നും കരമന ജയന്‍ അറിയിച്ചു.

https://dailynewslive.in/ വയനാട്ടില്‍ കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. വൈത്തിരി സ്റ്റേഷനിലെ നാല് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ഈ മാസം 17നാണ് കുഴല്‍പ്പണം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം ഉണ്ടായത്. വൈത്തിരി സിഐക്കും മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കും എതിരെയാണ് നടപടി എടുത്തിരിക്കുന്നത്.

https://dailynewslive.in/ പ്രവര്‍ത്തനം തുടങ്ങി 29 മാസം കൊണ്ട് 50 ലക്ഷം യാത്രക്കാരെ സ്വന്തമാക്കി കൊച്ചി വാട്ടര്‍ മെട്രോ ചരിത്രനേട്ടം കുറിച്ചു. ഒരു ചെറിയ ലൈറ്റ് ട്രന്‍സ്‌പോര്‍ട്ട് പ്രോജകട് ഇത്രയും ചുരുങ്ങിയ കാലയളവ് കൊണ്ട് ഇത്രയേറെ യാത്രക്കാരെ സ്വന്തമാക്കുന്നത് വളരെ അപൂര്‍വ്വാണ്. വാട്ടര്‍മെട്രോ സേവനവുമായി കൈകോര്‍ക്കാന്‍ ലോക ബാങ്കും സന്നദ്ധത അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തന മികവിന് നിരവധി അവാര്‍ഡുകളും ചുരുങ്ങിയകാലയളവിനുള്ളില്‍ കൊച്ചി വാട്ടര്‍ മെട്രോ സ്വന്തമാക്കി.

https://dailynewslive.in/ തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ വൈദ്യുതി വിഭാഗം ജീവനക്കാരെ വെട്ടിക്കുറച്ച തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവ് മരവിപ്പിച്ചതായി മേയര്‍ എംകെ വര്‍ഗ്ഗീസ്. പ്രതിസന്ധി പരിഹരിക്കാന്‍ ഈ മാസം 23ന് മന്ത്രിയുമായി ചര്‍ച്ച നടത്തും. അതേസമയം, ഉത്തരവ് ഇറങ്ങിയ സാഹചര്യം അറിയില്ലെന്ന് മേയര്‍ വീണ്ടും ആവര്‍ത്തിച്ചു.

https://dailynewslive.in/ ഭിന്നശേഷി അധ്യാപക നിയമനവുമായി ബന്ധപ്പെട്ട് എയ്ഡഡ് സ്‌കൂള്‍ മാനേജ്‌മെന്റുമായി ചര്‍ച്ച നടത്തിയതായി മന്ത്രി വി ശിവന്‍കുട്ടി. സര്‍ക്കാറിന് ഇക്കാര്യത്തില്‍ തുറന്ന മനസാണുള്ളതെന്ന് വ്യക്തമാക്കിയ മന്ത്രി, കോടതി വിധിയില്‍ വെള്ളം ചേര്‍ക്കാനുള്ള ബോധപൂര്‍വ ശ്രമം ഒരു വിഭാഗം നടത്തുന്നുണ്ടെന്നും ആരോപിച്ചു. എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപകകരുടെ ആദ്യ നിയമന പ്രക്രിയ ഒക്ടോബര്‍ 25 നകം പൂര്‍ത്തിയാക്കും.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ. നാടാര്‍ സംവരണ വിഷയത്തില്‍ മറ്റാരും കാണിക്കാത്ത ആര്‍ജവം കാണിച്ചയാളാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ക്ലീമിസ് ബാവ പറഞ്ഞു. സഭയ്ക്കൊപ്പം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്നും സമയക്രമം പാലിച്ച് സഭയുടെ ചടങ്ങില്‍ പങ്കെടുക്കാന്‍ അയ്യപ്പ സംഗമ വേദിയില്‍ നിന്ന് മുഖ്യമന്ത്രി ഹെലികോപ്ടറില്‍ എത്തിയെന്നും ക്ലീമിസ് ബാവ പറഞ്ഞു.

https://dailynewslive.in/ സിപിഎം നേതാവ് കെ ജെ ഷൈനിനെതിരെയുള്ള അശ്ലീല പ്രചാരണത്തിലും സൈബര്‍ ആക്രമണത്തിലും പ്രതികരിച്ച് വൈപ്പിന്‍ എംഎല്‍എ കെ.എന്‍ ഉണ്ണികൃഷ്ണന്‍. സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും മുനമ്പം ഡിവൈഎസ്പിക്കും പരാതി നല്‍കിയിരുന്നുതെന്നും അപവാദ പ്രചാരണത്തിന്റെ ഉറവിടം അന്വേഷണത്തിലൂടെ വ്യക്തമാകണമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവിന്റെ ഫേസ്ബുക്കിലൂടെയാണ് ആദ്യം പ്രചരണം കണ്ടതെന്നും പേര് പരാമര്‍ശിക്കാത്തത് കൊണ്ടാണ് നിയമ നടപടിക്ക് പോകാതിരുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

https://dailynewslive.in/ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടന്‍ മോഹന്‍ലാലിന്. 2023ലെ പരമോന്നത പുരസ്‌ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്റേതെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. 2025 സെപ്തംബര്‍ 23ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ വെച്ച് മോഹന്‍ലാലിന് അവാര്‍ഡ് സമ്മാനിക്കും. മലയാളത്തിന് ലഭിക്കുന്ന രണ്ടാമത്തെ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരമാണിത്. 2004ല്‍ അടൂര്‍ ഗോപാലകൃഷ്ണന് പുരസ്‌കാരം ലഭിച്ചിരുന്നു. 2019ല്‍ രജനികാന്തിനും പുരസ്‌കാരം ലഭിച്ചു.

https://dailynewslive.in/ ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം സ്വന്തമാക്കിയ നടന്‍ മോഹന്‍ലാലിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹന്‍ലാല്‍ അഭിനയ മികവിന്റെ പ്രതീകമാണ്. മലയാള സിനിമയിലും നാടകത്തിലും പതിറ്റാണ്ടുകളായി സജീവ സാന്നിധ്യമായി നില്‍ക്കുന്നയാളാണ് മോഹന്‍ലാല്‍. മലയാള സിനിമയെ നയിക്കുന്ന വെളിച്ചമാണ് അദ്ദേഹം.അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ വരും തലമുറകള്‍ക്ക് പ്രചോദനം നല്‍കട്ടെയെന്നും മോദി എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു.

https://dailynewslive.in/ ദാദാ സാഹേബ് ഫാല്‍ക്കേ പുരസ്‌കാരം സ്വന്തമാക്കിയ മോഹന്‍ലാലിനെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും അഭിനന്ദിച്ചു. നാടിനാകെ അഭിമാനം പകരുന്ന നേട്ടമാണിതെന്നും അര്‍ഹിക്കുന്ന അംഗീകാരമാണിതെന്നും മുഖ്യമന്ത്രി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു. അതേസമയം, ലോകത്തെ വിസ്മയിപ്പിച്ച നടനാണ് മോഹന്‍ലാലെന്നും ഓരോ മലയാളിക്കും ഉള്ള അംഗീകാരമാണിതെന്നും പ്രതിപക്ഷ നേതാവ് സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

https://dailynewslive.in/ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ മോഹന്‍ലാലിനെ പ്രശംസിച്ച് നടന്‍ മമ്മൂട്ടി. അര്‍ഹിച്ച ബഹുമതിയാണ് ലാലിന് ലഭിച്ചതെന്നും അഭിമാനവും സന്തോഷവും തോന്നുന്നുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. സിനിമയെ ശ്വസിക്കുകയും അതില്‍ ജീവിക്കുകയും ചെയ്ത ഒരു യഥാര്‍ത്ഥ കലാകാരനുള്ളതാണ് ഫാല്‍ക്കെ പുരസ്‌കാരമെന്നും മമ്മൂട്ടി കുറിച്ചു.

https://dailynewslive.in/ ഇന്ത്യന്‍ സിനിമയുടെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി നടന്‍ മോഹന്‍ലാല്‍. ഇത് വലിയ അംഗീകാരമാണെന്നും മലയാള സിനിമയ്ക്കും കൂടിയുള്ള നേട്ടമാണിതെന്നും മോഹന്‍ലാല്‍ പറഞ്ഞു. എന്നെ ഞാനാക്കി മാറ്റിയ സിനിമാ കുടുംബത്തോടും പ്രേക്ഷകരോടും നന്ദി അറിയിക്കുന്നുവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

https://dailynewslive.in/ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരത്തിന് അര്‍ഹനായ മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാലിന് ആശംസയുമായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്. ലാലേട്ടന് അഭിനന്ദനങ്ങള്‍ എന്ന് കുറിച്ചുകൊണ്ടാണ് കേന്ദ്ര മന്ത്രി അഭിനന്ദനം അറിയിച്ചത്. അടിപൊളിയും മനോഹരവുമായ കേരളത്തില്‍ നിന്ന് ലോകത്താകമാനമുള്ള പ്രേക്ഷകരിലേക്ക് എത്തിയ നടനാണ് മോഹന്‍ലാലെന്ന് അശ്വിനി വൈഷ്ണവ് കുറിച്ചു.

https://dailynewslive.in/ തമിഴക വെട്രി കഴകം പ്രസിഡന്റും സൂപ്പര്‍താരവുമായ വിജയ്യുടെ സംസ്ഥാന പര്യടനം രണ്ടാം ദിവസത്തില്‍. തീരദേശ ജില്ലയായ നാഗപ്പട്ടണത്തെ ആവേശത്തിലാക്കിയ വിജയ് പൊതുയോഗത്തില്‍ സംസാരിച്ചു. പൊതുജനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്ന റോഡ്ഷോയെ കുറിച്ച് കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ച പശ്ചാത്തലത്തില്‍ ഇന്ന് കരുതലോടെയായിരുന്നു ടിവികെ ക്രമീകരണങ്ങള്‍.

https://dailynewslive.in/ ഇന്ത്യക്കുള്ളത് ദുര്‍ബലനായ ഒരു പ്രധാനമന്ത്രിയാണെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. എച്ച് 1 ബി വിസയ്ക്കുള്ള ഫീസ് ഒറ്റയടിക്ക് ഒരുലക്ഷം ഡോളറായി ഉയര്‍ത്തിയ യുഎസ് നടപടിക്ക് പിന്നാലെയാണ് വിസാ ഫീസ് വര്‍ധനയെക്കുറിച്ചുള്ള വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുള്ള രാഹുലിന്റെ വിമര്‍ശനം.

https://dailynewslive.in/ ഇന്ത്യ പാക്കിസ്ഥാനെതിരെ യുദ്ധം പ്രഖ്യാപിച്ചാല്‍ സൗദി അറേബ്യ പാക്കിസ്ഥാന്റെ സഹായത്തിനെത്തുമെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. സൗദി അറേബ്യയ്‌ക്കെതിരെയോ പാക്കിസ്ഥാനെതിരെയോ ഒരു ആക്രമണമുണ്ടായാല്‍ സംയുക്തമായി അതിനെ പ്രതിരോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ബന്ദികളാക്കപ്പെട്ട ഇസ്രയേലുകാരുടെ പേരില്‍ ‘വിടവാങ്ങല്‍’ പോസ്റ്റര്‍ ഒരുക്കി ഹമാസിന്റെ സായുധസേനാ വിഭാഗം. ബന്ദികളാക്കപ്പെട്ട നാല്‍പ്പതിലധികം പേരുടെ ചിത്രമാണ് വിടവാങ്ങല്‍ ചിത്രമെന്ന അടിക്കുറിപ്പോടെ ഖസം ബ്രിഗേഡ് പുറത്തിറക്കിയത്. 47 പേരുടെ മുഖങ്ങളാണ് ഈ പോസ്റ്ററില്‍ കാണാനാകുന്നത്. ഗാസയില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം തുടരുന്നതിനിടെയാണ് ഹമാസിന്റെ പുതിയ നീക്കം.

https://dailynewslive.in/ പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് പോര്‍ച്ചുഗല്‍. ന്യൂയോര്‍ക്കില്‍ വച്ച് യുഎന്‍ ജനറല്‍ അസംബ്ലി അടുത്ത ആഴ്ച ചേരുന്നതിന് മുന്നോടിയായാണ് പോര്‍ച്ചുഗലിന്റെ പ്രഖ്യാപനം. നേരത്തെ ഫ്രാന്‍സ്, ബ്രിട്ടന്‍, കാനഡ, ഓസ്ട്രേലിയ സമാനമായ പ്രഖ്യാപനം നേരത്തെ നടത്തിയികുന്നു. 2023 ഒക്ടോബര്‍ 7 ന് ഹമാസ് നടത്തിയ ആക്രമണത്തെത്തുടര്‍ന്നുള്ള ഭീകരതയ്ക്ക് പ്രതിഫലം നല്‍കുകയാണ് ഇസ്രയേലെന്ന് വിശദമാക്കിയ ബെഞ്ചമിന്‍ നെതന്യാഹു പോര്‍ച്ചുഗലിന്റെ നീക്കത്തെ അപലപിച്ചു.

https://dailynewslive.in/ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് യൂറോപ്പിലെ വിമാനത്താവളങ്ങളില്‍ സേവനം തടസപ്പെട്ടു. ലണ്ടനിലെ ഹീത്രോ, ബ്രസ്സല്‍സ്, ബെര്‍ലിന്‍ എന്നിവയുള്‍പ്പെടെ നിരവധി പ്രമുഖ യൂറോപ്യന്‍ വിമാനത്താവളങ്ങളിലാണ് തടസമുണ്ടായത്. ആയിരക്കണക്കിന് യാത്രക്കാര്‍ യാത്ര ചെയ്യാന്‍ സാധിക്കാതെ വലഞ്ഞു. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട് എയര്‍പോര്‍ട്ടിനെയും സൂറിച്ച് എയര്‍പോര്‍ട്ടിനെയും പ്രതിസന്ധി ബാധിച്ചില്ല.

https://dailynewslive.in/ ജമ്മു കശ്മീര്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹിയും മുന്‍ ഇന്ത്യന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരവുമായ മിഥുന്‍ മന്‍ഹാസ് ബിസിസിഐ പ്രസിഡന്റാകും. അമിത് ഷായുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ മിഥുന്‍ മന്‍ഹാസിന്റെ പേരില്‍ നാമനിര്‍ദേശ പത്രിക നല്‍കാന്‍ തീരുമാനമായി. അതേസമയം മുന്‍ ഇന്ത്യന്‍ പേസര്‍ ആര്‍പി സിംഗ് ബിസിസിഐയുടെ സെലക്ഷന്‍ കമ്മിറ്റി അംഗമാകുമെന്നും വിവരമുണ്ട്.

https://dailynewslive.in/ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ഓസ്ട്രേലിയന്‍ വനിതകള്‍ക്ക് മുന്നില്‍ പൊരുതി വീണ് ഇന്ത്യന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 413 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വീരോചിതമായി പോരാടിയ ഇന്ത്യന്‍ വനിതകള്‍ 43 റണ്‍സകലെ പൊരുതി വീണു. ഏകദിന ക്രിക്കറ്റിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറി കുറിച്ച സ്മൃതി മന്ദാനയുടെയും അര്‍ധസെഞ്ചുറികളുമായി പൊരുതിയ ദീപ്തി ശര്‍മയുടെയും ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും പോരാട്ടമാണ് ഇന്ത്യയെ അവിശ്വസനീയ വിജയത്തിന് അടുത്തെത്തിച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പര ഓസ്ട്രേലിയ 2-1ന് സ്വന്തമാക്കി.

https://dailynewslive.in/ ഏഷ്യാകപ്പ് ട്വന്റി-20 ക്രിക്കറ്റ് സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ ശ്രീലങ്കക്കെതിരെ ബംഗ്ലാദേശിന് നാല് വിക്കറ്റിന്റെ ആവേശ ജയം. 37 പന്തില്‍ പുറത്താകാതെ 64 റണ്‍സെടുത്ത ദസന്‍ ഷനകയുടെ മികവില്‍ ശ്രീലങ്ക 7 വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശ് 45 പന്തില്‍ 61 റണ്‍സെടുത്ത ഓപ്പണര്‍ സെയ്ഫ് ഹസ്സന്റെയും 37 പന്തില്‍ 58 റണ്‍സെടുത്ത തൗഹിദ് ഹൃദോയിയുടെയും മികവിലാണ് വിജയലക്ഷ്യത്തിലെത്തി.

https://dailynewslive.in/ വരുമാനത്തിലും ലാഭത്തിലും റെക്കോഡിട്ട് കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍). 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1,142.17 കോടി രൂപയുടെ വരുമാനമാണ് കമ്പനിക്ക് ലഭിച്ചത്. തൊട്ടുമുന്‍ വര്‍ഷം 1,014 കോടിയും. 12.62 ശതമാനമാണ് വര്‍ധന. യാത്രക്കാരില്‍ നിന്ന് യൂസര്‍ ഡവലപ്‌മെന്റ് ഫീസ് പിരിക്കാന്‍ തീരുമാനിച്ചതും വിമാനക്കമ്പനികളില്‍ നിന്നുള്ള എയ്‌റോനോട്ടിക്കല്‍ താരിഫ് വര്‍ധിച്ചതുമാണ് വരുമാനം കൂടാന്‍ കാരണം. മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ സിയാലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ലാഭവും ലഭിച്ചു. 489.84 കോടി രൂപയാണ് ഇക്കുറി ലാഭം. 2023-24 കാലയളവില്‍ ലഭിച്ച 412.57 കോടി രൂപയുടെ ലാഭക്കണക്കാണ് തിരുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 76,068 വിമാനങ്ങള്‍ കൊച്ചിയിലെത്തിയെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. 31,820 അന്താരാഷ്ട്ര വിമാനങ്ങളും 44,248 ആഭ്യന്തര വിമാനങ്ങളും ഉള്‍പ്പെടെയാണിത്. യാത്രക്കാരുടെ എണ്ണത്തിലും ഈ കാലയളവില്‍ വര്‍ധനയുണ്ടായി. 1,11,95,965 യാത്രക്കാരാണ് ഇക്കാലയളവില്‍ കൊച്ചിയിലെത്തിയത്. തൊട്ടുമുന്‍വര്‍ഷത്തേക്കാള്‍ 7.28 ശതമാനം വര്‍ധന.

https://dailynewslive.in/ ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന വെബ് സീരിസ് ‘ദ് ബാഡ്‌സ് ഓഫ് ബോളിവുഡി’ലെ ആദ്യ ഗാനം പുറത്ത്. തമന്നയുടെ ഗ്ലാമറസ് ഡാന്‍സ് നമ്പറാണ് പുറത്തുവന്നിരിക്കുന്നത്. ‘ഗഫൂര്‍’ എന്ന ഗാനം എഴുതി സംഗീതം നല്‍കിയിരിക്കുന്നത് ശശ്വത് സച്ച്ദേവാണ്. ശില്‍പ റാവുവും ഉജ്വല്‍ ഗുപ്തയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഗാനത്തിന് ലഭിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം കോടിക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയത്. തമന്നയെ കൂടാതെ രഞ്ജീത്ത്, ശക്തി കപൂര്‍, ഗുല്‍ഷാന്‍ ഗ്രൂവര്‍ എന്നിവരും ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ബോളിവുഡ് സിനിമാലോകത്തെ പശ്ചാത്തലമാക്കി അണിയിച്ചൊരുക്കിയ സീരിസാണ് ‘ബാഡ്സ് ഓഫ് ബോളിവുഡ്’. ലക്ഷ്യ, സഹേര്‍ ബംബ, ബോബി ഡിയോള്‍, മോണ സിങ്, വിജയാന്ത് കോഹ്ലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സീരിസില്‍ അതിഥി താരങ്ങളായി ഷാറുഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, രാജ്കുമാര്‍ റാവു, സിദ്ധാന്ത് ചതുര്‍വേദി, അര്‍ജുന്‍ കപൂര്‍, ദിഷ പടാനി, ബാദ്ഷാ, എസ്.എസ്. രാജമൗലി, കരണ്‍ ജോഹര്‍ തുടങ്ങി നിരവധിപേര്‍ അണിനിരക്കുന്നു.

https://dailynewslive.in/ ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാര്‍ നായകനായി എത്തിയ ചിത്രമാണ് ‘മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’. ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ആട്ടം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വൈശാഖ് സുഗുണന്‍ ആണ്. ജെനീഷ് ജോണിന്റേതാണ് സംഗീതം. മധു ബാലകൃഷ്ണനാണ് ആലപിച്ചിരിക്കുന്നത്. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാരുടെ സഹമത്സരാര്‍ഥി ആയിരുന്നു സെറീന ജോണ്‍സണ്‍ ആണ് ചിത്രത്തിനെ നായിക. ബിഗ് ബോസ് സീസണ്‍ 6 മത്സരാര്‍ഥി അഭിഷേക് ശ്രീകുമാറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാബു ജോണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവര്‍ക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ചിത്രം അവതരിപ്പിക്കുന്നത്. അഭിഷേക് ശ്രീകുമാര്‍, നവാസ് വള്ളിക്കുന്ന്, അതുല്‍ സുരേഷ്, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണന്‍ എന്നിവര്‍ ഈ അഞ്ച് ചെറുപ്പക്കാരെ അവതരിപ്പിക്കുന്നു.

https://dailynewslive.in/ ജനപ്രിയ ബൈക്കായ ടിവിഎസ് റൈഡര്‍ 125, പുറത്തിറങ്ങി നാല് വര്‍ഷത്തിനുള്ളില്‍ 16 ലക്ഷം യൂണിറ്റുകളുടെ വില്‍പ്പന മറികടന്നു. 2021 സെപ്റ്റംബറില്‍ പുറത്തിറക്കിയ റൈഡര്‍ 125 സിസി വിഭാഗത്തിലെ ടിവിഎസിന്റെ ആദ്യ പ്രവേശനമായിരുന്നു. കമ്പനിയുടെ ഏറ്റവും പുതിയ ഡാറ്റ പ്രകാരം, 2025 ഓഗസ്റ്റ് വരെ 16,04,355 യൂണിറ്റ് റൈഡര്‍ വിറ്റഴിക്കപ്പെട്ടു. ഇതില്‍ 13.5 ലക്ഷം യൂണിറ്റുകള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കപ്പെട്ടു. അതേസമയം 2.45 ലക്ഷം യൂണിറ്റുകള്‍ കയറ്റുമതി ചെയ്തു. ടിവിഎസ് മോട്ടോറിന്റെ മൊത്തം മോട്ടോര്‍സൈക്കിള്‍ വില്‍പ്പനയില്‍ റൈഡര്‍ 125 മാത്രം 39 ശതമാനം സംഭാവന ചെയ്തിട്ടുണ്ട്. വില്‍പ്പന കണക്കുകള്‍ നോക്കുമ്പോള്‍, 2022 സാമ്പത്തിക വര്‍ഷത്തില്‍ 76,742 യൂണിറ്റുകളുമായി ആരംഭിച്ച റൈഡര്‍, 2023- സാമ്പത്തിക വര്‍ഷത്തില്‍ 2,39,288 യൂണിറ്റുകളും 2024- സാമ്പത്തിക വര്‍ഷത്തില്‍ 4,78,443 യൂണിറ്റുകളും വിറ്റു. എങ്കിലും 2025 സാമ്പത്തിക വര്‍ഷത്തില്‍ 16 ശതമാനം ഇടിവ് സംഭവിക്കുകയും വില്‍പ്പന 3,99,819 യൂണിറ്റുകളായി ചുരുങ്ങുകയും ചെയ്തു. എന്നാല്‍ 2025 ജൂലൈ ആയപ്പോഴേക്കും 1,63,855 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് അത് വീണ്ടും ശക്തി പ്രാപിച്ചു. കയറ്റുമതിയിലും വന്‍ വളര്‍ച്ചയുണ്ടായി. 2025 സാമ്പത്തിക വര്‍ഷത്തില്‍ 71,341 യൂണിറ്റുകള്‍ വിദേശത്തേക്ക് അയച്ചു.

https://dailynewslive.in/ മദ്ധ്യതിരുവിതാംകൂറില്‍നിന്നു മലബാറിലേക്കുള്ള ഒന്നാം കുടിയേറ്റത്തിന്റെ, പിന്നെ അതിസമ്പന്നരാജ്യത്തിലേക്കുള്ള രണ്ടാം കുടിയേറ്റത്തിന്റെ വിയര്‍പ്പും ചൂരും പച്ചമണവുമുള്ള കഥകളാണ് ഇതില്‍. ഇതിനെല്ലാമിടയില്‍ ഞെരുങ്ങുന്ന ജീവിതങ്ങളുടെ കുതിപ്പുകളുടെയും കിതപ്പുകളുടെയും തളിര്‍പ്പുകളുടെയും ആഴങ്ങള്‍ പകര്‍ത്തിയെടുക്കുമ്പോള്‍ ഈ കഥകള്‍ ഒപ്പുകടലാസാവുന്നു. ‘ഉത്തരിപ്പുകടം’. സീമ ജോസഫ്. മാതൃഭൂമി. വില 161 രൂപ.

https://dailynewslive.in/ ഭക്ഷണം കൈകള്‍ കൊണ്ട് നല്ലതുപോലെ കുഴച്ചു കഴിക്കുന്നതിലൂടെ ദഹനം മുതല്‍ പ്രതിരോധ ശേഷി വരെ മെച്ചപ്പെടുത്താന്‍ സാധിക്കും. ഭക്ഷണത്തെ വിരലുകള്‍ കൊണ്ട് തൊടുമ്പോള്‍ നമ്മള്‍ കഴിക്കാന്‍ തയ്യാറാണെന്ന് തലച്ചോറിലേക്ക് സിഗ്നല്‍ നല്‍കുന്നു. ഇത് ദഹന പ്രക്രിയയ്ക്കായി നമ്മുടെ വയറിനെയും മറ്റ് അവയവങ്ങളെയും ഒരുക്കുന്നു. നമ്മള്‍ എന്ത് കഴിക്കുന്നു, എത്രത്തോളം കഴിക്കുന്നു, എത്ര വേഗത്തില്‍ കഴിക്കുന്നു എന്നതിനെ കുറിച്ചൊക്കെ ജാഗ്രതയുള്ളവരാക്കാന്‍ ഈ രീതി സഹായിക്കും. കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വിരലുകളുടെയും കൈ പേശികളുടെയും ചലനം ഉണ്ടാവുകയും രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് സന്ധികളിലെ കാഠിന്യം കുറയ്ക്കുന്നു. കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് വായയിലും ആമാശയത്തിലും ദഹന എന്‍സൈമുകളുടെ ഉല്‍പാദനത്തെ ഉത്തേജിപ്പിക്കും. ഇത് ദഹനം മെച്ചപ്പെടുത്തും. വീക്കം, ഗ്യാസ് എന്നിവ തടയുകയും ചെയ്യുന്നു. കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണത്തിന്റെ രുചി, ഘടന, മണം എന്നിവയെ കുറിച്ച് നമ്മളെ കൂടുതല്‍ ബാധവാന്മാരാക്കും. ഇത് സംതൃപ്തി നല്‍കും. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതില്‍ നിന്നും നമ്മെ തടയുകയും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. കൈകള്‍കൊണ്ട് ഭക്ഷണം കഴിക്കുന്നത് ഭക്ഷണം കഴിക്കുന്നതിന്റെ വേഗത കുറയ്ക്കും. ഇത് ഭക്ഷണത്തിന്റെ ഗ്ലൈസെമിക് സൂചിക കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുകയും ചെയ്യുന്നു. കൈകള്‍ കൊണ്ട് ഭക്ഷണം കഴിക്കുന്നത് നമ്മുടെ ചര്‍മ്മത്തിലും വായയിലും കുടലിലും വസിക്കുന്ന ചില ഗുണകരമായ ബാക്ടീരികളെ പ്രോത്സാഹിപ്പിക്കും. ഈ ബാക്ടീരികള്‍ക്ക് അണുബാധയില്‍ നിന്നും നമ്മെ സംരക്ഷിക്കാനും പ്രതിരോധശേഷി ശക്തിപ്പെടുത്താനും കഴിയും.

*ശുഭദിനം*

*കവിത കണ്ണന്‍*

ടിബറ്റന്‍ ആദ്ധ്യാത്മികാചാര്യന്‍ ദലൈലാമായെ കാണാനും ഒരു ചോദ്യമെങ്കിലും അദ്ദേഹത്തോട് ചോദിക്കണം എന്ന ആഗ്രഹത്തിലുമാണ് കാനഡയില്‍ നിന്നുളള വില്യം റോസി എന്ന ചെറുപ്പക്കാരന്‍ വന്നിട്ടുളളത്. ഹിമാചല്‍പ്രദേശിലെ ധരംശാല ബുദ്ധവിഹാരത്തിലെത്തി അദ്ദേഹത്തെ കാണുക എന്നത് അത്രയെളുപ്പമല്ലെന്ന് അദ്ദേഹത്തോടെ പലരും പറഞ്ഞുവെങ്കിലും അയാള്‍ പിന്മാറാന്‍ തയ്യാറായതേയില്ല. ദലൈലാമ താമസിക്കുന്ന ആശ്രമത്തിന് മുമ്പില്‍ ദിവസങ്ങളോളം പരിശ്രമിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് ഒന്ന് അകത്തുകടക്കാന്‍ അവസരം ലഭിച്ചത്. വില്യം ദലൈലാമയുടെ അടുത്തെത്തി അദ്ദേഹത്തിന്റെ കരം പിടിച്ചു. അദ്ദേഹം വില്യമിന്റെ നെറ്റിയില്‍ കൈവെച്ച് അനുഗ്രഹിച്ചു. വില്യം ചോദിച്ചു: ഇന്നത്തെ യുവാക്കള്‍ക്ക് നല്‍കാന്‍ എന്ത് ഉപദേശമാണ് അങ്ങേക്കുളളത്? ഉത്തരം ഉടന്‍ തന്നെ വന്നു. തുറന്ന മനസ്സോടെ ജീവിക്കുക, എല്ലായ്‌പോഴും സഹാനുഭൂതിയുളളവരായിക്കുക. ഒരു നിമിഷം ദലൈലാമ നിശബ്ധനായ ശേഷം ആ ചെറുപ്പക്കാരന്റെ കൈ സ്വന്തം കൈക്കുളളിലാക്കി ഒരു മന്ദഹാസത്തോടെ പറഞ്ഞു: പ്രായമാകുമ്പോള്‍ വലിയ കൗശലത്തിനൊന്നും പോകാതിരിക്കുക. കൗശലക്കാര്‍ക്ക് ഒരിക്കലും തുറന്ന മനസ്സുണ്ടാകില്ല. അവര്‍ കരുണയുളളവരുമായിരിക്കില്ല. ദലൈലാമയെ കണ്ടതിന് ശേഷം വില്യം റോസി സമൂഹമാധ്യമത്തില്‍ ഒരു കുറിപ്പിട്ടു: നിഷ്‌കളങ്കമായ ശുഭാപ്തിവിശ്വാസമുണ്ടെങ്കില്‍ നിങ്ങളാഗ്രഹിക്കുന്നത് സംഭവിക്കുക തന്നെ ചെയ്യും. നമ്മില്‍ തന്നെ വിശ്വസിക്കുക , ദയയുളളവരാകുക – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *