yt cover 33

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമം നാളെ. ഇതിനായുള്ള ഒരുക്കങ്ങള്‍ പമ്പയില്‍ പൂര്‍ത്തിയായി. 3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും. രാവിലെ 9.30ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 3 സെഷനുകളായാണ് ചര്‍ച്ചകള്‍ സംഘടിപ്പിക്കുക. ആഗോള അയ്യപ്പ സംഗമത്തില്‍ വിവിഐപികള്‍ അടക്കം 3000ത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും.

https://dailynewslive.in/ ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ തുറന്ന കത്തിലാണ് കെ സി വേണുഗോപാല്‍ എം പി ഇക്കാര്യം ആവശ്യപ്പെട്ടത്.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ടുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് വിവാദത്തില്‍. പമ്പയിലെ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ക്ക് തനത് ഫണ്ട് ഉപയോഗിക്കാമെന്നാണ് ഉത്തരവ്. മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ജീവനക്കാര്‍ക്ക് പമ്പയിലേക്ക് പോകാനുള്ള യാത്ര ചെലവടക്കം ക്ഷേത്രങ്ങളുടെ തനത് ഫണ്ടില്‍ നിന്ന് വിനിയോഗിക്കാമെന്ന് ഉത്തരവില്‍ പറയുന്നു. അതേസമയം, ഉത്തരവ് ഹൈക്കോടതി നിര്‍ദേശത്തിന്റെ ലംഘനമാണെന്നാണ് ആക്ഷേപം ഉയരുന്നത്.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷണം സ്വീകരിച്ച് തമിഴ്നാട്ടില്‍ നിന്നുള്ള രണ്ടു മന്ത്രിമാര്‍ പങ്കെടുക്കും. മന്ത്രിമാരായ പി കെ ശേഖര്‍ ബാബു, പളനിവേല്‍ ത്യാഗരാജന്‍ എന്നിവരാണ് അയ്യപ്പസംഗമത്തിന് എത്തുക. കര്‍ണാടക, ഡല്‍ഹി, തെലങ്കാന സര്‍ക്കാരുകളെ അടക്കം അയ്യപ്പസംഗമത്തിലേക്ക് ക്ഷണിച്ചിരുന്നെങ്കിലും അവര്‍ പ്രതിനിധികളെ അയച്ചിട്ടില്ല. അയ്യപ്പ സംഗമത്തില്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ക്ഷണിച്ചതാണെന്നും പല കോണില്‍ നിന്നും സഹകരണം ഉണ്ടായില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ശബരിമലയോട് സര്‍ക്കാര്‍ അവഗണന തുടരുകയാണെന്നും ഇക്കാര്യം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നോട്ടീസ് നല്‍കിയെങ്കിലും സ്പീക്കര്‍ അനുവദിച്ചില്ല. അടിയന്തര പ്രമേയത്തിന് അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി. വിഷയം കേരള ഹൈക്കോടതിയുടെ സജീവ പരിഗണനയിലാണെന്നും നോട്ടീസ് പരിഗണിക്കാനാകില്ലെന്നുമാണ് സ്പീക്കര്‍ പറഞ്ഞത്.

https://dailynewslive.in/ ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം മോഷ്ടിച്ചതിനെ കുറിച്ചാണ് ഇന്ന് അടിയന്തര പ്രമേയം ആവശ്യപ്പെട്ടതെന്നും സ്വര്‍ണം പൂശിയ ശില്‍പം നന്നാക്കാന്‍ ചെന്നെയില്‍ കൊണ്ടുപോയപ്പോള്‍ നാല് കിലോ സ്വര്‍ണമാണ് നഷ്ടപ്പെട്ടതെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍. ദേവസ്വം ബോര്‍ഡിലെയും സര്‍ക്കാരിലേയും ചിലര്‍ ചേര്‍ന്നാണ് അയ്യപ്പന്റെ നാല് കിലോ സര്‍ണം കൊള്ളയടിച്ചതെന്നും എന്നിട്ടാണ് നാളെ അയ്യപ്പ സംഗമം നടത്താന്‍ പോകുന്നതെന്നും ഇതിന് ഭക്തരോട് ഉത്തരം പറയണം എന്നും വിഡി സതീശന്‍ പറഞ്ഞു.

https://dailynewslive.in/ സഭാ നടപടികള്‍ തീരുന്ന സാഹചര്യത്തില്‍ നിയമസഭയിലെ സമരം താത്കാലികമായി അവസാനിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച കസ്റ്റഡി മര്‍ദനത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് പിരിച്ചുവിടുന്നത് വരെ നിയമസഭയ്ക്ക് അകത്തും പുറത്തും സമരം തുടരുമെന്നും ഈ വിഷയത്തില്‍ വലിയ സമരങ്ങളിലേക്ക് കേരളം പോകാന്‍ പോവുകയാണെന്നും വിഡി സതീശന്‍ പറഞ്ഞു.

https://dailynewslive.in/ സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് താനില്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായി സൂചന. കേരളത്തിലെ പാര്‍ട്ടിയുടെ ചുമതല ചൂണ്ടിക്കാട്ടിയാണ് ബിനോയ് വിശ്വം ജനറല്‍ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാകാത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി. രാജ സ്ഥാനമൊഴിയുകയാണെങ്കില്‍ ബിനോയ് വിശ്വം ആ സ്ഥാനത്തേക്കു വരണമെന്ന് ചില കേന്ദ്ര നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കാന്‍ നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും ഡിജിപിക്കും പരാതി നല്‍കി കൊച്ചി യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാവ് സല്‍മാന്‍. അമീബിക് മസ്തിഷ്‌കജ്വരം വ്യാപിക്കുമ്പോള്‍ സമരങ്ങളില്‍ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നത് താത്കാലികമായെങ്കിലും നിര്‍ത്തിവെക്കണമെന്നാണ് ആവശ്യം. പീരങ്കിയില്‍ ഉപയോഗിക്കുന്ന വെള്ളത്തില്‍ നിന്നു രോഗബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.

https://dailynewslive.in/ എറണാകുളത്തെ സിപിഎം നേതാവായ കെജെ ഷൈനും തനിക്കും എതിരായ അപവാദ പ്രചാരണങ്ങളില്‍ പ്രതികരിച്ച് വൈപ്പിന്‍ എംഎല്‍എ കെഎന്‍ ഉണ്ണികൃഷ്ണന്‍. അടിസ്ഥാനമില്ലാത്തതും വ്യാജവുമായ പ്രചാരണത്തിന് തുടക്കം കുറിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ എംബി ഗോപാലകൃഷ്ണന്‍ എന്നയാളാണെന്നും, പിന്നീട് സോഷ്യല്‍ മീഡിയയും ചില പത്രങ്ങളും ഇത് ഏറ്റെടുക്കുകയായിരുന്നുവെന്നും എംഎല്‍എ പറഞ്ഞു.

https://dailynewslive.in/ തനിക്കുണ്ടായ സൈബര്‍ ആക്രമണം പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ അറിവോടെയാണെന്നും ഒരു ബോംബ് വരുന്നുണ്ടെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പറഞ്ഞിരുന്നെന്നും സിപിഎം നേതാവ് കെ ജെ ഷൈന്‍. സാമൂഹ്യ മാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയെന്നും കെ ജെ ഷൈന്‍ പറഞ്ഞു.

https://dailynewslive.in/ സിപിഎം നേതാവ് കെ ജെ ഷൈനിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എന്തിനാണ് ഏതൊരു പ്രശ്നം വന്നാലും തന്റെ നെഞ്ചത്തോട്ട് കേറുന്നതെന്നും ഈ പ്രശ്നത്തില്‍ ആദ്യം സിപിഎം അന്വേഷിക്കട്ടെയെന്നും വി ഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസുകാര്‍ക്കെതിരെ വ്യാപകമായ പ്രചരണം സിപിഎം ഹാന്‍ഡിലുകള്‍ നടത്തിയിരുന്നുവെന്നും അതുകൊണ്ടുതന്നെ ഈ സംഭവം കോണ്‍ഗ്രസ് ഹാന്‍ഡിലുകളിലും ഉണ്ടായേക്കും എന്നും അദ്ദേഹം പറഞ്ഞു.

*മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു വൈറൽ രോഗമാണ് റാബീസ് അഥവാ പേവിഷബാധ.*

റാബീസ് ബാധിച്ച മൃഗത്തിന്റെ കടിയേൽക്കുന്നതിലൂടെയോ, ഇടപഴകലിലൂടെയോ ശ്രവങ്ങളിലൂടെയോ,റാബിസ് രോഗബാധ ഉണ്ടാക്കാം. നമ്മുടെ നാട്ടിൽ പട്ടി,പൂച്ച, എന്നീ മൃഗങ്ങളാണ് പ്രധാനമായും രോഗബാധ ഉണ്ടാക്കുന്നത്. പ്രതിരോധ കുത്തി വെപ്പുകൾ മാത്രമാണ് ഏക ചികിത്സ മാർഗ്ഗം. കടിയേൽക്കാൻ ഇടയായാൽ ഉടനെ പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കണം ( (Post exposure prophylaxis). കടി, അല്ലെകിൽ മാന്തൽ ഏറ്റ ശരീര ഭാഗം സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന ടാപ്പ് വെള്ളത്തിൽ ഉടനെ കഴുകണം. മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നവർക്ക് Preexposure prophylaxis പ്രതിരോധ കുത്തിവെപ്പുകൾ സ്വീകരിക്കുന്നതാണ്.

അമല ആശുപത്രിയിൽ പൂച്ച, പട്ടി എന്നിവയിലൂടെ ആക്രമണത്തിൽ നിന്നും ഉണ്ടാവുന്ന അപകടങ്ങൾക്ക് ഏറ്റവും കൂടുതൽ ഫലപ്രാപ്തി നൽകുന്ന വാക്‌സിൻ ലഭ്യമാണ്, കൂടാതെ പാമ്പ് കടിക്കുള്ള വിഷ ചികിത്സകളും ലഭ്യമാണ്. *കൂടുതൽ വിവരങ്ങൾക്ക് 0487-2304000*

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വി കെ ശ്രീകണ്ഠന്‍ എംപി. രാഹുലിനെതിരെയുണ്ടായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചെന്നും രാഹുലിനെതിരെ പുകമറയുണ്ടാക്കിയത് മാധ്യമങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ, കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കാനാണ് മാധ്യമങ്ങള്‍ ശ്രമിച്ചതെന്നും വിഡി സതീശന് പരാതി ലഭിച്ചതിനാലാണ് നടപടിയെടുത്തതെന്നും രാഹുലിന്റേതെന്ന് പ്രചരിപ്പിക്കുന്ന ശബ്ദ സന്ദേശത്തിന്റെ ശാസ്ത്രീയപരിശോധനാ ഫലം മാധ്യമങ്ങളുടെ കൈവശമുണ്ടോ എന്നും വികെ ശ്രീകണ്ഠന്‍ ചോദിച്ചു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തലിനെ പിന്തുണച്ച രമേഷ് പിഷാരിടക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെകട്ടറി നീതു വിജയന്‍. ആരോപണങ്ങള്‍ തെറ്റാണെന്ന് സധൈര്യം വിളിച്ചു പറയാന്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ക്ക് എന്തുകൊണ്ട് ഇപ്പോഴും സാധിക്കുന്നില്ല എന്ന് വളരെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു സഹപ്രവര്‍ത്തകയാണ് താനെന്നും വ്യക്തികേന്ദ്രീകൃതമായി സംസാരിക്കാതെ പാര്‍ട്ടിയുടെ തീരുമാനങ്ങള്‍ക്ക് വില കല്പിക്കണമെന്നും അവര്‍ പറഞ്ഞു. ‘

https://dailynewslive.in/ സ്വകാര്യ സന്ദര്‍ശനത്തിനായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും വയനാട്ടിലെത്തി. വയനാട് എം.പിയായ പ്രിയ ഗാന്ധിയും നിലവില്‍ മണ്ഡലത്തിലുണ്ട്. സംസ്ഥാനത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ വച്ച് കാണും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ , കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കളുമായി രാഹുല്‍ പ്രത്യേക കൂടിക്കാഴ്ച നടത്തും. നിലവിലെ സംസ്ഥാന രാഷ്ട്രീയവും തെരഞ്ഞെടുപ്പ് ഒരുക്കവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം.

https://dailynewslive.in/ പത്തനംതിട്ടയില്‍ പണി കഴിപ്പിച്ച പുതിയ ബസ് സ്റ്റാന്റിന് സ്വാമി അയ്യപ്പന്‍ എന്ന് പേരിട്ട് പന്തളം നഗരസഭ. ബിജെപി ഭരിക്കുന്ന നഗരസഭ കൗണ്‍സില്‍ ആണ് ബസ് സ്റ്റാന്‍ഡിന് ഇങ്ങനെ പേരിട്ടത്. സ്വാമി അയ്യപ്പന്‍ നഗരസഭ ബസ് സ്റ്റാന്‍ഡ് എന്നാണ് പേര്. ഇന്നലെ അടിയന്തര കൗണ്‍സില്‍ വിളിച്ചുകൂട്ടിയാണ് തീരുമാനം. ഈ മാസം 30ന് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ പുതിയ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടനം ചെയ്യുമെന്നാണ് വിവരങ്ങള്‍.

https://dailynewslive.in/ സര്‍ക്കാര്‍ ഉത്തരവുകളില്‍ മന്ത്രിമാരുടെ പേരിനൊപ്പം ‘ബഹുമാനപ്പെട്ട’ എന്ന് ചേര്‍ക്കണമെന്ന നിര്‍ദേശത്തെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും പ്രമുഖ കഥാകൃത്ത് ടി. പത്മനാഭന്‍. മന്ത്രിയെ ‘ബഹു’ എന്ന് അഭിസംബോധന ചെയ്തില്ലെങ്കില്‍ പോലീസ് പിടിക്കും. പൊലീസ് പിടിച്ചാല്‍ മര്‍ദിക്കുകയും ചെയ്യുമെന്ന അവസ്ഥയാണുള്ളതെന്നും, അതുകൊണ്ട് ബഹുമാനമില്ലെങ്കിലും താന്‍ മന്ത്രിയെ ‘ബഹു’ എന്ന് വിളിക്കുന്നുവെന്നും അദ്ദേഹം പരിഹസിച്ചു.

https://dailynewslive.in/ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം. രക്തസമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാവുകയായിരുന്നു. നിയമസഭയ്ക്കുള്ളില്‍ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചോദ്യോത്തര വേളയില്‍ സംസാരിക്കുകയായിരുന്നു. പരിശോധനയ്ക്കായി മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

https://dailynewslive.in/ ബാങ്കിന്റെ വ്യാജ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് തൃപ്രയാറിലെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമയുടെ നാല് ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. തൃപ്രയാര്‍ ലൈറ്റ് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമ പെരിങ്ങോട്ടുകര സ്വദേശി പ്രദീപിനാണ് പണം നഷ്ടമായത്. മൊബൈല്‍ ഫോണിലുള്ള ബാങ്കിന്റെ ആപ്പ് മുഖേന ബാങ്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാനായി ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് നടന്നത്.

https://dailynewslive.in/ അവയവദാനം പ്രധാന പ്രമേയമായി വരുന്ന സത്യന്‍ അന്തിക്കാട്- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ‘ഹൃദയപൂര്‍വം’ എന്ന ചിത്രത്തെ വിമര്‍ശിച്ച് ഡോ. ഹാരിസ് ചിറയ്ക്കല്‍. ഇത്ര സീനിയറായ ഒരു സംവിധായകന്‍ വളരെ അലക്ഷ്യമായിട്ടാണ് വിഷയം കൈകാര്യം ചെയ്തതെന്നും, അവയവം മാറ്റിവെച്ച വ്യക്തി എടുക്കേണ്ട കരുതലുകള്‍ ഒന്നും തന്നെ ചിത്രത്തില്‍ പ്രതിപാദിക്കുന്നില്ലെന്നും ഡോ. ഹാരിസ് ചിറയ്ക്കല്‍ ചൂണ്ടികാണിച്ചു. ഹൃദയത്തില്‍ കൂടി സ്വഭാവങ്ങള്‍, ശീലങ്ങള്‍, വികാരങ്ങള്‍ ഇതൊക്കെ കൈമാറ്റം ചെയ്യുന്നു എന്നതൊക്കെ വെറും ബാലഭൂമി കഥകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മുണ്ടിനീര് സ്ഥിരീകരിച്ച സാഹചര്യത്തില്‍ തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു. തൃക്കുന്നപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന തൃക്കുന്നപ്പുഴ ഗവ. എല്‍ പി സ്‌കൂളില്‍ മുണ്ടിനീര് രോഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തുമാണ് സെപ്റ്റംബര്‍ 19 മുതല്‍ 21 ദിവസം ഈ സ്‌കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.

https://dailynewslive.in/ വനംവകുപ്പിന് കീഴില്‍ തേക്കടിയിലുള്ള പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനിലെ സാമ്പത്തിക ക്രമക്കേടുകള്‍ നിരത്തി ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. വനംമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ധനകാര്യ വകുപ്പില്‍ നിന്നുള്ള പ്രത്യേക സംഘം പരിശോധന നടത്തിയത്. പരിശോധന സംഘം റിപ്പോര്‍ട്ട് ധനമന്ത്രിക്ക് സമര്‍പ്പിച്ചു. പെരിയാര്‍ കടുവ സങ്കേതത്തിലെ വിനോദ സഞ്ചാര ഉപാധികളില്‍ നിന്നും ലഭിക്കുന്ന കോടിക്കണക്കിനു രൂപ പാര്‍ക്ക് വെല്‍ഫെയര്‍ ഫണ്ടിലേക്ക് മാറ്റി ചെലവഴിക്കുന്നത് സര്‍ക്കാര്‍ അനുമതിയില്ലാതെയാണെന്നാണ് സംഘത്തിന്റെ പ്രധാന കണ്ടെത്തല്‍.

https://dailynewslive.in/ പത്തനംതിട്ട പോക്‌സോ കേസ് അട്ടിമറിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥ നടപടിയില്‍ ഇരട്ടനീതി എന്ന് വിമര്‍ശനം. കേസ് എടുക്കാന്‍ വൈകി എന്ന കാരണത്തില്‍ കോന്നി ഡി വൈ എസ് പി, സി ഐ എന്നിവരെ ഞൊടിയിടയില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ പ്രതിയായ ഹൈക്കോടതി അഭിഭാഷകനെ അറസ്റ്റ് ചെയ്യാതെ ഗുരുതര വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ വീണ്ടും അന്വേഷണം മാത്രമാണെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടികാട്ടി.

https://dailynewslive.in/ കോഴിക്കോട് വീടിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു. നാദാപുരം ചേലക്കാടാണ് സംഭവം. കണ്ടോത്ത് അമ്മദിന്റെ വീടിന് നേരെയാണ് സ്ഫോടക വസ്തു എറിഞ്ഞത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. നാടന്‍ ബോംബ് ആണ് അക്രമത്തിന് ഉപയോഗിച്ചതെന്നാണ് സൂചന. നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

https://dailynewslive.in/ പാലക്കാട് തൃത്താല ബ്ലോക്ക് എസ് സി കോര്‍ഡിനേറ്റര്‍ ശ്രുതിമോളെ വീടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി പത്ത് മണിയോടെ കൂറ്റനാട് പിലാക്കാട്ടിരിയിലെ വീട്ടില്‍ കിടപ്പ് മുറിക്കകത്ത് ബോധരഹിതയായി കിടക്കുന്ന നിലയിലാണ് ശ്രുതിമോളെ കണ്ടെത്തുന്നത്. ഭര്‍ത്താവ് സാജന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഓടിയെത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ ശ്രുതിമോളെ കൂറ്റനാട്ടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

https://dailynewslive.in/ യു എസില്‍ ഇന്ത്യന്‍ പൗരന്‍ പൊലീസിന്റെ വെടിയേറ്റ് മരിച്ചു. തെലങ്കാന സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെ ആണ് യു എസ് പോലീസ് വെടിവെച്ചത്. വാക്ക് തര്‍ക്കത്തിനിടെ സുഹൃത്തിനെ നിസാമുദ്ദീന്‍ ആക്രമിച്ചതാണ് പൊലീസ് വെടിവെയ്പ്പിന് ഇടയാക്കിയത്. നിസാമുദ്ദീന്‍ വംശീയ അധിക്ഷേപം നേരിട്ടിരുന്നതായും കുടുംബം ആരോപിച്ചു. മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടി.

https://dailynewslive.in/ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും രാഹുല്‍ ഗാന്ധി. കമ്മീഷന്‍ ഉണര്‍ന്നിരുന്നപ്പോഴാണ് വോട്ട് മോഷണം നടന്നതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കള്ളന്മാരെ കമ്മീഷന്‍ സംരക്ഷിച്ചുകൊണ്ടേയിരിക്കുന്നുവെന്ന ഇന്നലത്തെ ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. അതേ സമയം കര്‍ണാടക സിഐഡിയുമായി സഹകരിക്കണങ്കില്‍ തെളിവും കമ്മീഷന്‍ കൈമാറിയ വിവരങ്ങളും നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തട്ടിപ്പിലെ എല്ലാ രേഖയും നല്‍കിയെന്ന് കഴിഞ്ഞ ദിവസം കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

https://dailynewslive.in/ കോണ്‍ഗ്രസ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവെച്ച പോസ്റ്റിലെ ‘ജെന്‍സി’ പരാമര്‍ശം രാജ്യത്ത് അരാജകത്വം പടര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന ആരോപണവുമായി ബിജെപി. വോട്ടര്‍പട്ടിക ആരോപണം രാഹുല്‍ ഉന്നയിച്ചത് യുവ തലമുറയെ തെറ്റിദ്ധരിപ്പിക്കാനാണെന്നും ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെ കുറ്റപ്പെടുത്തി. നേപ്പാളില്‍ കഴിഞ്ഞ ദിവസം നടന്ന ജെന്‍സി പ്രക്ഷോഭം അയല്‍രാജ്യമായ ഇന്ത്യയും വളരെ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. ഈ സാഹചര്യത്തിലാണ് രാഹുലിന്റെ ജെന്‍സി പരാമര്‍ശത്തെ ബിജെപി ശക്തമായി പ്രതിരോധിക്കാന്‍ ശ്രമിക്കുന്നത്.

https://dailynewslive.in/ കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി ലോകായുക്ത പൊലീസ്. ബെംഗളൂരു ഹൗസിംഗ് കോംപ്ലക്സ് അഴിമതി കേസിലാണ് മുന്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും ക്ലീന്‍ചിറ്റ് നല്‍കിയത്. ഹൗസിംഗ് കോംപ്ലക്സ് നിര്‍മ്മാണത്തിന് കരാര്‍ നല്‍കിയതിന് 12 കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു കേസ്. ആരോപണം സാധൂകരിക്കാന്‍ തെളിവുകളില്ലെന്ന് വ്യക്തമാക്കിയാണ് ലോകായുക്ത പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്.

https://dailynewslive.in/ എത്തനോള്‍ മിശ്രിത പരിപാടി വിലയിരുത്തുമെന്ന് കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി. എത്തനോള്‍ മിശ്രിത പരിപാടി സര്‍ക്കാര്‍ ‘പുനഃപരിശോധിക്കുമെന്നും’ അതിനുശേഷം മാത്രമേ കൂടുതല്‍ പ്രധാന ലക്ഷ്യങ്ങള്‍ നിശ്ചയിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. പെട്രോളുമായി 20 ശതമാനം എത്തനോള്‍ കലര്‍ത്തുന്നത് പരിസ്ഥിതിക്ക് സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും, ഡ്രൈവര്‍മാര്‍ക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്.

https://dailynewslive.in/ ബംഗളുരുവില്‍ മലയാളി വിദ്യാര്‍ഥികള്‍ ഏറ്റുമുട്ടി. ആവലഹള്ളി ഈസ്റ്റ് കോളേജ് വിദ്യാര്‍ത്ഥികളാണ് കെ ആര്‍ പുരത്ത് നടുറോഡില്‍ ഏറ്റുമുട്ടിയത്. ജൂനിയര്‍, സീനിയര്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലായിരുന്നു സംഘര്‍ഷം. കോളേജിലെ ഓണാഘോഷത്തിന് പിന്നാലെ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. കോളേജ് അധികൃതരുടെ അഭ്യര്‍ത്ഥന മാനിച്ച് കേസ് ഒഴിവാക്കി. വിദ്യാര്‍ത്ഥികളില്‍ നിന്ന് പൊലീസ് മാപ്പപേക്ഷ എഴുതി വാങ്ങി.

https://dailynewslive.in/ ദക്ഷിണ കന്നഡ ജില്ലയില്‍ ധര്‍മ്മസ്ഥലയിലെ തെരച്ചിലില്‍ കണ്ടെത്തിയ 7 തലയോട്ടികളും പുരുഷന്മാരുടേതെന്നാണ് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സ്ഥിരീകരിച്ചു. പ്രാഥമിക പരിശോധനയില്‍ ഇത് സ്ഥിരീകരിക്കുന്നുവെന്നും പ്രത്യേക അന്വേഷണ സംഘത്തിന് ഒപ്പമുള്ള ഡോക്ടര്‍ മാധ്യമങ്ങളോട് വിശദീകരിച്ചു. ബംഗ്ലെഗുഡയിലെ തെരച്ചില്‍ ഇന്നും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ സിന്തറ്റിക് ഒപിയോയിഡ് വിഭാഗത്തില്‍ പെട്ട ഫെന്റാനൈല്‍ കടത്തുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ചില ഇന്ത്യന്‍ വ്യവസായികളുടെയും കോര്‍പ്പറേറ്റ് തലവന്‍മാരുടെയും കുടുംബാംഗങ്ങളുടെയും വിസ അമേരിക്ക റദ്ദാക്കി. അപകടകരമായ സിന്തറ്റിക് മയക്കുമരുന്നുകളില്‍ നിന്ന് അമേരിക്കക്കാരെ സുരക്ഷിതരാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ട്രംപ് ഭരണകൂടത്തിന്റെ നിര്‍ണായക തീരുമാനമെന്നാണ് ദില്ലിയിലെ അമേരിക്കന്‍ എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഭാര്യ മെലനിയയും സഞ്ചരിച്ച ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറിനെ തുടര്‍ന്ന് അടിയന്തരമായി നിലത്തിറക്കി. ബ്രിട്ടനിലെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ചെക്കേഴ്‌സില്‍ നിന്ന് ലണ്ടനിലെ സ്റ്റാന്‍സ്റ്റഡ് വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഹെലികോപ്റ്റര്‍ അടിയന്തരമായി ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് മറ്റൊരു ഹെലികോപ്റ്ററില്‍ ട്രംപും ഭാര്യ മെലനിയയും യാത്ര തുടര്‍ന്നു.

https://dailynewslive.in/ ഫ്രാന്‍സിന്റെ പ്രഥമ വനിത ബ്രിജിറ്റ് മക്രോണ്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ അല്ലെന്ന് തെളിയിക്കാന്‍ ‘ഫോട്ടോഗ്രാഫിക്, ശാസ്ത്രീയ തെളിവുകള്‍’ ഹാജരാക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും ഭാര്യയും അറിയിച്ചു. യുഎസ് രാഷ്ട്രീയ കമന്റേറ്ററായ കാന്‍ഡിസ് ഓവന്‍സിനെതിരെ ജൂലൈയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തതിന് പിന്നാലെയാണ് ഈ നീക്കം. ബ്രിജിറ്റ് മക്രോണ്‍ ഒരു ട്രാന്‍സ്‌ജെന്‍ഡര്‍ ആണെന്നും, ജനിച്ചപ്പോള്‍ ജീന്‍-മിഷേല്‍ ട്രോക്ന്യൂ എന്ന പുരുഷനായിരുന്നെന്നും പിന്നീട് സ്ത്രീയായി മാറുകയായിരുന്നുവെന്നും കാന്‍ഡിസ് ഓവന്‍സ് നിരന്തരം ആരോപിച്ചിരുന്നു.

https://dailynewslive.in/ ഗാസയിലെ യുദ്ധ വിരാമത്തിനായുള്ള ഐക്യരാഷ്ട്രസഭാ സുരക്ഷാ കൗണ്‍സില്‍ പ്രമേയത്തെ അമേരിക്ക വീണ്ടും വീറ്റോ ചെയ്തു. ഏകദേശം രണ്ട് വര്‍ഷമായി തുടരുന്ന ഇസ്രയേല്‍ – ഹമാസ് യുദ്ധത്തിനിടെ യു എസ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നത് ആറാം തവണയാണ്. പ്രമേയത്തില്‍ ഹമാസിനെ അപലപിക്കാത്തതും ഇസ്രയേലിന്റെ ആത്മരക്ഷാ അവകാശത്തെ അംഗീകരിക്കാത്തതുമാണ് വീറ്റോയ്ക്ക് കാരണമെന്ന് യു എസ് പ്രതിനിധി മോര്‍ഗന്‍ ഓര്‍ട്ടഗസ് വിശദീകരിച്ചു.

https://dailynewslive.in/ റഷ്യയുടെ വടക്കു കിഴക്കന്‍ ഭാഗത്ത് 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കി. വടക്കുകിഴക്കന്‍ റഷ്യയിലെ കംചത്ക ഉപദ്വീപിന്റെ തീരപ്രദേശത്താണ് ഭൂചലനമുണ്ടായത്. ഭൂകമ്പം ഉണ്ടായത് പെട്രോപാവ്ലോവ്സ്‌ക്-കംചത്സ്‌കിയില്‍ നിന്ന് 128 കിലോമീറ്റര്‍ കിഴക്കായി, 10 കിലോമീറ്റര്‍ ആഴത്തിലാണെന്ന് യു.എസ്. ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ പുതിയ ഭരണഘടനയിലെ ഭൂരിഭാഗം വകുപ്പുകളും തത്വത്തില്‍ അംഗീകരിച്ച് സുപ്രീം കോടതി. ഫുട്ബോള്‍ താരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന പുതിയ ഭരണഘടനക്ക് ഇന്ത്യന്‍ ഫുട്ബോളിനെ ഉയരങ്ങളില്‍ എത്തിക്കാനാവുമെന്ന് സുപ്രീം കോടതി വിലയിരുത്തി. ഫെഡറേഷന്റെ 14 അംഗ നിര്‍വാഹക സമിതിയില്‍ ഇനി മുതല്‍ കുറഞ്ഞത് 5 ഇന്ത്യന്‍ മുന്‍ താരങ്ങള്‍ ഉണ്ടായിരിക്കണമെന്നും ഇവരില്‍ രണ്ട് പേര്‍ വനിതകളായിരിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

https://dailynewslive.in/ ബിസിസിഐയുടെ പുതിയ ഭാരവാഹികള്‍ ആരൊക്കെയെന്ന് നാളെ വ്യക്തമായേക്കും. പുതിയ ഭാരവാഹികളെ നിശ്ചയിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയില്‍ ശനിയാഴ്ച അനൗദ്യോഗിക യോഗം നടക്കും. ബിസിസിഐയിലെ ഉന്നത മേധാവികളും ബിജെപി നേതാക്കളും യോഗത്തില്‍ പങ്കെടുക്കും. സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ്, രഘുറാം ഭട്ട്, കിരണ്‍ മോറെ തുടങ്ങിയവരെ വിവിധ ചുമതലകളില്‍ നിയോഗിക്കാനാണ് നീക്കം.

https://dailynewslive.in/ അന്താരാഷ്ട്ര വിലയുടെ ചുവടുപിടിച്ച് സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും ഉയര്‍ന്നു. ഗ്രാമിന് 15 രൂപയാണ് ഇന്നത്തെ വര്‍ധന. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില ഇതോടെ 10,205 രൂപയായി ഉയര്‍ന്നു. പവന്‍ വിലയിലുള്ള ഉയര്‍ച്ച 120 രൂപയാണ്. ഇന്നത്തെ പവന്‍ വില 81,640 രൂപയാണ്. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും കൂടിയിട്ടുണ്ട്. 10 രൂപ വര്‍ധിച്ച് 8,380 രൂപയാണ് ഇന്നത്തെ നിരക്ക്. വെള്ളിവില 135 രൂപയില്‍ മാറ്റമില്ലാതെ തുടരുന്നു. കേരളത്തില്‍ സ്വര്‍ണവിലയിലെ റെക്കോഡ് സെപ്റ്റംബര്‍ 16ന് രേഖപ്പെടുത്തിയ 82,080 രൂപയാണ്. സെപ്റ്റംബര്‍ ഒന്നിന് സ്വര്‍ണവില പവന് 77,640 രൂപയായിരുന്നു. വെറും 18 ദിവസം കൊണ്ട് പവന് കൂടിയത് 4,000 രൂപയ്ക്ക് മുകളിലാണ്. ചുരുങ്ങിയ ദിവസം കൊണ്ട് ഇത്രമാത്രം വിലയില്‍ കയറ്റമുണ്ടാകുന്നത് അടുത്ത കാലത്ത് സര്‍വസാധാരണമായി മാറിയിട്ടുണ്ട്. വരുംദിവസങ്ങളിലും സ്വര്‍ണവില കൂടുമെന്ന സൂചനയാണ് അന്താരാഷ്ട്ര വിപണി നല്കുന്നത്.

https://dailynewslive.in/ സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെ ഭാരതി എയര്‍ടെല്‍ നടപ്പിലാക്കിയ പദ്ധതികള്‍ ഫലം കണ്ടെന്ന് കേന്ദ്രആഭ്യന്തര മന്ത്രാലയം. ഐ4സി റിപ്പോര്‍ട്ട് പ്രകാരം എയര്‍ടെല്‍ നെറ്റ്വര്‍ക്കിലെ സാമ്പത്തിക നഷ്ടങ്ങളുടെ മൂല്യം 68.7% കുറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ 14.3% ത്തിന്റേയും കുറവുണ്ടായി. ഇത് എയര്‍ടെലിന്റെ സൈബര്‍ ഫ്രോഡ് ഡിറ്റക്ഷന്‍ സംവിധാനത്തിന്റെ കാര്യക്ഷമതയേയും, ഉപഭോക്താക്കള്‍ക്ക് സുരക്ഷിതമായ നെറ്റ്വര്‍ക്ക് ഉറപ്പാക്കുന്നതിനേയും തെളിവാണെന്ന് കമ്പനി അറിയിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍, എഐ അധിഷ്ഠിത നെറ്റ്വര്‍ക്ക് സൊലൂഷനുകള്‍ 4,830 കോടി സ്പാം കോളുകളെ തിരിച്ചറിയുകയും 3.2 ലക്ഷം തട്ടിപ്പ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു. 2024 സെപ്തംബറിലാണ് എയര്‍ടെല്‍ ഇന്ത്യയിലെ ആദ്യ നെറ്റ്വര്‍ക്ക് അധിഷ്ഠിത എഐ സ്പാം ഡിറ്റക്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. സ്പാം കോളുകളും എസ്.എം.എസുകളും തത്സമയം തിരിച്ചറിയുവാന്‍ ഈ ഫീച്ചറിലൂടെ ഉപയോക്താക്കള്‍ക്ക് സാധിക്കും.

https://dailynewslive.in/ ‘കല്‍ക്കി 2’ വില്‍ നിന്ന് നടി ദീപിക പദുക്കോണിനെ ഒഴിവാക്കിയത് നിര്‍മാതാക്കളായ വൈജയന്തി മൂവീസ് തന്നെയാണ് എക്സിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ ആദ്യ ഭാഗത്തേതില്‍ നിന്നും 25 ശതമാനം ദീപിക പ്രതിഫലം കൂട്ടി ചോദിച്ചുവെന്നും ഒരു ദിവസം ഏഴ് മണിക്കൂര്‍ മാത്രമേ അവര്‍ ജോലി ചെയ്യുകയുള്ളൂവെന്നും അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഏകദേശം 25 പേരടങ്ങുന്ന വലിയൊരു സംഘമാണ് ദീപികയ്ക്കൊപ്പം ഷൂട്ടിങ്ങിനായി എത്തുക. ഇവരുടെ താമസവും ഭക്ഷണവും 5 സ്റ്റാര്‍ ഹോട്ടലില്‍ നിര്‍മാതാക്കള്‍ ഒരുക്കണമെന്ന് നടി ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആരാണ് ഇനി ആ കഥാപാത്രം ചെയ്യുക, ആലിയ ചെയ്താല്‍ നന്നായിരിക്കും എന്നൊക്കെയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്ന കമന്റുകള്‍.

https://dailynewslive.in/ ശിവകാര്‍ത്തികേയന്‍ നായകനായ ചിത്രം ‘മദ്രാസി’ ആഗോള ബോക്സ് ഓഫീസില്‍ 100 കോടി ക്ലബില്‍ എത്തി. എ.ആര്‍ മുരുഗദോസ്സാണ് സംവിധാനം. മലയാളത്തിന്റെ ബിജുമേനോനും കേന്ദ്ര കഥാപാത്രമാകുന്നു. ബിജു മേനോന്റെ കരിയറിലെ ഒന്‍പതാമത്തെ തമിഴ് ചിത്രമാണിത്. മദ്രാസി റിലീസിന് ഇന്ത്യയില്‍ 13.1 കോടി രൂപയാണ് നെറ്റ് കളക്ഷന്‍ നേടിയത്. ശ്രീ ലക്ഷ്മി മൂവീസ് നിര്‍മ്മിച്ച ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, രുക്മിണി വസന്ത് , വിദ്യുത് ജമാല്‍, ബിജു മേനോന്‍, ഷബീര്‍ കല്ലറക്കല്‍, വിക്രാന്ത് എന്നിവരാണ് പ്രധാന റോളുകളില്‍ എത്തുന്നത്. മദ്രാസിയുടെ സംഗീത സംവിധാനം അനിരുദ്ധ് രവിചന്ദര്‍ ആണ്. സമീപകാലത്ത് തകര്‍പ്പന്‍ വിജയങ്ങള്‍ നേടിയ താരമാണ് ശിവകാര്‍ത്തികേയന്‍. മാത്രമല്ല വിജയ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി പ്രഖ്യാപിച്ചതിനാല്‍ തമിഴകത്തെ അടുത്ത സൂപ്പര്‍താരമായി വിലയിരുത്തപ്പെടുന്ന നടനുമാണ് ശിവകാര്‍ത്തികേയന്‍.

https://dailynewslive.in/ പ്രമുഖ മോട്ടോര്‍ സൈക്കിള്‍ നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്റെ ക്രൂയിസര്‍ മോട്ടോര്‍സൈക്കിളായ റോയല്‍ എന്‍ഫീല്‍ഡ് മെറ്റിയര്‍ 350ന്റെ പുതുക്കിയ മോഡല്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. നാല് വേരിയന്റുകളും ആകെ ഏഴ് പുതിയ നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഫയര്‍ബോള്‍ വേരിയന്റ് ഓറഞ്ച്, ഗ്രേ നിറങ്ങളിലും സ്റ്റെല്ലര്‍ വേരിയന്റ് മാറ്റ് ഗ്രേ, മറൈന്‍ ബ്ലൂ നിറങ്ങളിലും അറോറ വേരിയന്റ് റെട്രോ ഗ്രീന്‍ , ചുവപ്പ് നിറങ്ങളിലും, സൂപ്പര്‍നോവ വേരിയന്റ് കറുപ്പ് നിറത്തിലുമാണ് ലഭ്യമാവുക. 1,95,762 രൂപ മുതലാണ് വില ആരംഭിക്കുന്നത്. 349 സിസി ജെ-സീരീസ് എയര്‍-കൂള്‍ഡ് എന്‍ജിനുമായാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഇത് 6100 ആര്‍പിഎമ്മില്‍ 20.2 ബിഎച്പി പവറും 4000 ആര്‍പിഎമ്മില്‍ 27 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. 5-സ്പീഡ് ഗിയര്‍ബോക്‌സുമായി എന്‍ജിനെ ജോഡിയാക്കിയിട്ടുണ്ട്. മെറ്റിയര്‍ 350ന്റെ എക്സ്-ഷോറൂം വില 1.96 ലക്ഷം രൂപയില്‍ ആരംഭിച്ച് 2.16 ലക്ഷം രൂപ വരെ എത്തിനില്‍ക്കുന്നു.

https://dailynewslive.in/ എം. ലീലാവതി, കളര്‍കോട് വാസുദേവന്‍ നായര്‍, ഇ.പി. രാജഗോപാലന്‍, ബി. രാജീവന്‍, എന്‍. ശശിധരന്‍, പി.എന്‍. ഗോപീകൃഷ്ണന്‍ തുടങ്ങിയ പതിനാറ് എഴുത്തുകാരുടെ പഠനങ്ങളും കെജിഎസിന്റെ കവിതകളും. കെ.ജി. ശങ്കരപ്പിള്ളയുടെ ‘പല പോസിലുള്ള’ ഒരുപിടി കവിതകളുടെ വായനയാണ് ഈ പുസ്തകം വാക്കിന്റെ അടിത്തട്ടിലേക്കുള്ള കൂപ്പു കുത്തലുകള്‍. കഴുതകളായി നടിക്കേണ്ടിവന്ന കുതിരകള്‍, മെഴുക്കു പുരണ്ട ചാരുകസേര, കഥ കടന്ന് പുഴയിലേക്ക്, ഹത്രസ് തുടങ്ങി, വ്യത്യസ്തകാലങ്ങളിലെ കെ.ജി.എസ്. കാവ്യമുദ്രകളുടെ ഈടും ഉറപ്പും ഇതില്‍ ഡോ. എം. ലീലാവതി, ബി. രാജീവന്‍, ഇ.പി. രാജഗോപാലന്‍, പി.എന്‍. ഗോപീകൃഷ്ണന്‍ തുടങ്ങി വ്യത്യസ്ത തലമുറകളിലെ കാവ്യാസ്വാദകര്‍ തിട്ടപ്പെടുത്തുന്നു. ഏത് പുതുമൊഴിയേക്കാളും പുതിയ മൊഴി, ചരിത്രത്തിന്റെ അകവിസ്തൃതികളുടെ അടയാളപ്പെടുത്തല്‍, മാനവികമായ കാവ്യസംസ്‌കാരത്തിന്റെ നിര്‍മിതി എന്നുമെല്ലാം തീര്‍ച്ചപ്പെടുത്തുന്നു. ‘കെജിഎസ് ഒരു പാഠശാല’. എഡിറ്റര്‍: വി.യു. സുരേന്ദ്രന്‍. വില : 240 രൂപ.

https://dailynewslive.in/ ജലാംശം നിലനിര്‍ത്തുന്നതിന് ദിവസവും മതിയായ അളവില്‍ വെള്ളവും ജലാംശം അടങ്ങിയ ഭക്ഷണങ്ങളും ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. എട്ട് മുതല്‍ 11 ഗ്ലാസ് വരെ വെള്ളം ദിവസവും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. അഥവാ വെള്ളം കുടിക്കാന്‍ മറന്നു പോയാല്‍ ഒറ്റയടിക്ക് അഞ്ച് ആറും ഗ്ലാസ് വെള്ളം കുടിച്ച് കണക്ക് ഒപ്പിക്കാമെന്ന് കരുതരുത്. ഒരു ദിവസം മുഴുവനും ഇടയ്ക്കിടെ കുറേശ്ശേയായി വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. രാവിലെ എഴുന്നേറ്റാല്‍ ഉടന്‍ തന്നെ ഒരു ഗ്ലാസ് വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കാം. ശരീരത്തിലെ വിഷാംശവും മറ്റും പുറന്തള്ളാന്‍ ഇത് സഹായകരമായിരിക്കും. മാത്രമല്ല, ശരീരത്തിന്റെ ഊര്‍ജ്ജനില നിലനിര്‍ത്താനും വെള്ളം ആവശ്യമാണ്. വ്യായാമത്തിനു ശേഷവും നന്നായി വെള്ളം കുടിക്കണം. ബോട്ടില്‍ഡ് ജ്യൂസ്, സോഡ എന്നിവ പരമാവധി ഒഴിവാക്കി, ശുദ്ധമായ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ഒരു ഗ്ലാസ് വെള്ളം കുടിക്കുക. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുന്‍പും ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. വീട്ടിലിരുന്ന് ജോലി ചെയ്യുമ്പോഴും, വായിക്കുമ്പോഴും, ടിവി കാണുമ്പോഴും, ഓഫീസിലിരിക്കുമ്പോഴുമെല്ലാം ഒരു കുപ്പിയില്‍ വെള്ളം നിറച്ച് അടുത്തുവെയ്ക്കുക. അപ്പോള്‍ വെള്ളം കുടിക്കാന്‍ മറക്കില്ല. പഴങ്ങള്‍ മധുരം ചേര്‍ക്കാതെ ജ്യൂസടിച്ചുകുടിക്കുന്നതും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കും. വെള്ളത്തിന്റെ അളവു കുറയുന്നതു പോലെ തന്നെ പ്രശ്നമാണ് കൂടുന്നതും. അത് ഛര്‍ദി, ക്ഷീണം എന്നിവയുണ്ടാവാം. നിറം മാറ്റമൊന്നുമില്ലാതെയാണ് മൂത്രം പോവുന്നതെങ്കില്‍ വെള്ളത്തിന്റെ അളവ് കൃത്യമാണെന്ന് മനസ്സിലാക്കാം.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് :ഡോളര്‍ – 88.18, പൗണ്ട് – 118.92, യൂറോ – 103.65, സ്വിസ് ഫ്രാങ്ക് – 110.92, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.17, ബഹറിന്‍ ദിനാര്‍ – 233.81, കുവൈത്ത് ദിനാര്‍ -288.69, ഒമാനി റിയാല്‍ – 229.29, സൗദി റിയാല്‍ – 23.51, യു.എ.ഇ ദിര്‍ഹം – 24.03, ഖത്തര്‍ റിയാല്‍ – 24.22, കനേഡിയന്‍ ഡോളര്‍ – 63.82.

*ദല്‍ ലേക്ക്*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -55*

പ്രകൃതി സൗന്ദര്യത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും പ്രതീകമായ ശ്രീനഗറിലെ ഒരു പ്രധാന തടാകമാണ് ദല്‍ തടാകം അഥവാ ദല്‍ ലേക്ക് (Dal Lake).കശ്മീരി ഭാഷയില്‍ ദാല്‍ എന്നാല്‍ തടാകം എന്നാണ് അര്‍ത്ഥമാക്കുന്നത്, ജമ്മു കാശ്മീര്‍ ഭരണകൂടത്തിന്റെ വേനല്‍ക്കാല വസതിയാണ് ഇവിടം. ഇത് കാശ്മീര്‍ താഴ്വരയിലെ അനേകം തടാകങ്ങളുമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. ഈ തടാകം വിക്ടോറിയന്‍ കാലഘട്ടത്തിലുള്ള ഹൌസ് ബോട്ടുകള്‍ക്ക് പ്രസിദ്ധമാണ്. ഇത് ബ്രിട്ടീഷ് കാലഘട്ടത്തില്‍ പണിത രീതിയിലുള്ള ബോട്ടുകളാണ്. മഞ്ഞുകാലത്ത് ഈ തടാകം മുഴുവന്‍ മരവിച്ച് മഞ്ഞുമൂടാറുണ്ട്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവ് സഞ്ചാരികള്‍ക്ക് ദാല്‍ തടാകം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണ്. ഈ മാസങ്ങളില്‍ കാലാവസ്ഥ പ്രസന്നമായിരിക്കും, പൂന്തോട്ടങ്ങള്‍ പൂത്തുലയും, രാവിലെയും വൈകുന്നേരവും തിളങ്ങുന്ന മൃദുവായ വെളിച്ചം വെള്ളത്തില്‍ പ്രതിഫലിക്കുന്ന കാഴ്ചകള്‍ ശിക്കാര റൈഡുകള്‍ ആനന്ദകരമാകും. ആഡംബര ഹോട്ടലുകള്‍ മുതല്‍ പരമ്പരാഗത ഹൗസ്ബോട്ടുകള്‍ വരെ, ദാല്‍ തടാകത്തിനടുത്തുള്ള താമസ സൗകര്യം എല്ലാവരുടെയും ബജറ്റിനും ഇഷ്ടത്തിനും അനുയോജ്യമാണ്. കുറഞ്ഞ ബജറ്റിലുള്ള യാത്രക്കാര്‍ക്ക് വൃത്തിയുള്ളതും സുഖപ്രദവുമായ മുറികളും തടാകത്തിന്റെ അടുത്ത് എളുപ്പത്തില്‍ എത്തിച്ചേരാവുന്നതുമായ ഹോട്ടലുകള്‍ ഇവിടെയുണ്ട് .ഏപ്രില്‍ മാസത്തില്‍ ഇവിടെ നീന്തല്‍ ഒരു മികച്ച വിനോദമാണ്. കൂടാതെ, ഈ സമയത്ത് ദാല്‍ തടാകത്തിലെ വെള്ളം തെളിഞ്ഞതായിരിക്കും, ഇത് നീന്തലിന് അനുയോജ്യമാക്കി മാറ്റുന്നു.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *