◾https://dailynewslive.in/ ശബരിമലയില്‍ നടക്കുന്നത് നമ്പര്‍ വണ്‍ തട്ടിപ്പോ? അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ശബരിമലയിലെ സ്വര്‍ണ്ണപാളികളുടെ ഭാരത്തില്‍ സംശയങ്ങള്‍ ഉന്നയിച്ചാണ് വിശദ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. 2019ല്‍ സ്വര്‍ണപാളികള്‍ എടുത്തു കൊണ്ട് പോയപ്പോള്‍ 42 കിലോ ഉണ്ടായിരുന്നുവെന്നും തിരികെ കൊണ്ട് വന്നപ്പോള്‍ ഭാരം കുറഞ്ഞതായി കാണുന്നുവെന്നും നാല് കിലോ കുറഞ്ഞത് എങ്ങനെ എന്നും കോടതി ചോദിച്ചു. വിചിത്രമായ കാര്യമാണിതെന്നും കോടതി നിരീക്ഷിച്ചു.
◾https://dailynewslive.in/ ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വര്‍ണ പീഠം കൂടി നിര്‍മിച്ച് നല്‍കിയിരുന്നതായി സ്‌പോണ്‍സര്‍ വ്യക്തമാക്കി. ഇവ ഇപ്പോള്‍ എവിടെയാണെന്ന് അറിയില്ലെന്നും മൂന്നുപവന്‍ സ്വര്‍ണമാണ് ഇതിനായി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. 2019ലാണ് ചെമ്പുപാളികള്‍ക്ക് സ്വര്‍ണംപൂശിയിരുന്നത്. ആ ഘട്ടത്തില്‍ തന്നെ ദ്വാരപാലക ശില്‍പങ്ങള്‍ക്ക് പീഠം കൂടി നിര്‍മിച്ചു നല്‍കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളുള്ള സമയമായതിനാല്‍ ഒരു കൂട്ടം ഭക്തരെയേല്‍പിച്ച് സന്നിധാനത്ത് എത്തിക്കുകയായിരുന്നു.എന്നാല്‍ പീഠം ഘടിപ്പിക്കുന്ന വേളയില്‍ അളവില്‍ വ്യത്യാസമുണ്ടെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ ഇദ്ദേഹത്തെ അറിയിച്ചു. പിന്നീട് എന്ത് സംഭവിച്ചുവെന്ന് അറിയില്ല എന്നും സ്പോണ്‍സര്‍ പറയുന്നു.
◾https://dailynewslive.in/ പമ്പയില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുമെന്ന് ആവര്‍ത്തിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നിലപാട് നേരത്തെ പ്രഖ്യാപിച്ചതാണെന്നും സംഗമങ്ങള്‍ നടക്കുന്നത് നല്ല കാര്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അയ്യപ്പ സംഗമത്തെ വിമര്‍ശിച്ചുകൊണ്ടുള്ള പ്രതിപക്ഷ നിലപാടിനെയും വെള്ളാപ്പള്ളി പരിഹസിച്ചു. ഇഷ്ടമില്ലാത്ത അച്ചി തൊട്ടതലെല്ലാം കുറ്റമെന്ന അവസ്ഥയാണ് പ്രതിപക്ഷത്തിനെന്നും അയ്യപ്പ സംഗമത്തിന് ബദലായി പന്തളത്ത് നടക്കുന്ന വിശ്വാസ സംഗമത്തിലേക്ക് ക്ഷണിച്ചാലും പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
◾https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധികള്‍ അറിയിച്ചു. കൊട്ടാരം കുടുംബാംഗങ്ങളായ രണ്ടുപേരുടെ നിര്യാണത്തെ തുടര്‍ന്നുള്ള അശുദ്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതെന്നാണ് വിശദീകരണം.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാന്‍ താത്കാലിക ഇടപെടല്‍. വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീര്‍ക്കാനായി സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി 100 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ സര്‍ക്കാര്‍ ആശുപത്രികള്‍ക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികള്‍ക്കും നല്‍കും. കുടിശ്ശിക തീര്‍ക്കാനായി കെഎംഎസ്സിഎല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പ് ഇടക്കാല തുക അനുവദിച്ചു. 50 കോടി രൂപയാണ് കെഎംഎസ്സിഎല്ലിന് അനുവദിച്ചത്. എന്നാല്‍, 2024 ഫെബ്രുവരി മുതല്‍ 25 മാര്‍ച്ച് വരെയുള്ള തുക ലഭിക്കാതെ സമരം നിര്‍ത്തില്ലെന്നാണ് വിതരണക്കാരുടെ നിലപാട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്ക് ഗുരുതര പ്രതിസന്ധിയുണ്ടെന്ന് ചൂണ്ടിക്കാട്ടി കാര്‍ഡിയോളജി വിഭാഗം മേധാവി ഇന്നലെ ആശുപത്രി സൂപ്രണ്ടിന് കത്ത് നല്‍കിയിരുന്നു. ശസ്ത്രക്രിയകള്‍ മുടങ്ങുന്ന സാഹചര്യമുണ്ടാകുമെന്നും കത്തില്‍ സൂചിപ്പിച്ചിരുന്നു.
◾https://dailynewslive.in/ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ശസ്ത്രക്രിയ പിഴവ് ഡോക്ടറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതരമായ വീഴ്ചയാണെന്ന് സമ്മതിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി സഭയില്‍ അറിയിച്ചു. രണ്ടര വര്‍ഷം മുമ്പ് നടന്ന ശസ്ത്രക്രിയയിലാണ് സുമയ്യയുടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുടുങ്ങിയത്.ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ പുറത്തുവന്നിരുന്നു.
◾https://dailynewslive.in/ അമീബിക് മസ്തിഷ്‌ക ജ്വരത്തെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനായി നിയമസഭയില്‍ അടിയന്തിര പ്രമേയ ചര്‍ച്ച. പൊതുജനാരോഗ്യം പ്രാധാന്യം ഉള്ള വിഷയമാണെന്നും ചര്‍ച്ചക്ക് തയാറാണെന്നും ആരോഗ്യ മന്ത്രി അറിയിക്കുകയായിരുന്നു.സഭ നടപടികള്‍ നിര്‍ത്തിവച്ചാണ് ചര്‍ച്ച ചെയ്യേണ്ടത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ അമീബിക് മസ്തിഷ്‌ക ജ്വരം സംസ്ഥാനത്ത് പടരുന്നുമായി ബന്ധപ്പെട്ട് നിയമസഭയിലെ അടിയന്തര പ്രമേയത്തിലെ ചര്‍ച്ചയില്‍ പ്രതിപക്ഷ എംഎല്‍എ എന്‍ ഷംസുദ്ദീന്‍ ആരോഗ്യവകുപ്പിനും ആരോഗ്യമന്ത്രിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. സംസ്ഥാനത്ത് അമീബിക് മസിഷ്‌ക ജ്വരം അതിവേഗം പടര്‍ന്നുപിടിക്കുകയാണെന്നും വീട്ടില്‍ കുളിച്ചവര്‍ പോലും രോഗം വന്ന് മരിക്കുന്നുവെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. കപ്പിത്താന്‍ ഉണ്ടായിട്ട് കാര്യമില്ലെന്നും കപ്പല്‍ മുങ്ങിയെന്നും പ്രതിപക്ഷം പരിഹസിച്ചു. രോഗബാധയില്‍ ശാസ്ത്രീയ വിശദീകരണം നല്‍കാന്‍ സര്‍ക്കാരിനാകുന്നില്ലെന്നും രോഗം പ്രതിരോധിക്കുന്നതില്‍ ആരോഗ്യവകുപ്പിന് വ്യക്തതയില്ലെന്നും ഇരുട്ടില്‍ തപ്പുകയാണെന്നും എന്‍ ഷംസുദ്ദീന്‍ വിമര്‍ശിച്ചു.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ തൃശൂര്‍ ചേര്‍പ്പിലെ കലുങ്ക് സംവാദത്തിനിടെ വയോധികന്റെ നിവേദനം നിരസിച്ചതില്‍ സംഭവിച്ചത് കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലുങ്ക് ചര്‍ച്ചയുടെ പൊലിമ കെടുത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ച്ചു. കൈപ്പിഴകള്‍ ഉയര്‍ത്തിക്കാട്ടി കലുങ്ക് സൗഹൃദ സംവാദത്തിന്റെ തീപ്പന്തം കെടുത്താനാണ് ശ്രമമെന്നും അത് നടക്കില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കൊച്ചു വേലായുധന്‍മാരെ ഇനിയും കാണിച്ചുതരാമെന്നും വീടില്ലാത്തവരുടെ പട്ടിക പുറത്തുവിടുമെന്നും സുരേഷ് ഗോപി പ്രതികരിച്ചു.
◾https://dailynewslive.in/ ഇരിങ്ങാലക്കുടയിലെ കലുങ്ക് സൗഹൃദ സംവാദത്തില്‍ വെച്ച് സിപിഎമ്മിനെ വെല്ലുവിളിച്ച് കേന്ദ്ര മന്ത്രി സുരേഷ്ഗോപി. വീട് പണിയാന്‍ ഇറങ്ങിയവര്‍ കരുവന്നൂരില്‍ പണം കൊടുക്കാന്‍ കൗണ്ടര്‍ തുടങ്ങട്ടെയെന്ന് സുരേഷ്ഗോപി പറഞ്ഞു. കൊച്ചു വേലായുധന് വീട് നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ച സിപിഎം കരുവന്നൂര്‍ ബാങ്കിലെ നിക്ഷേപകര്‍ക്ക് പണം മടക്കി കൊടുക്കണമെന്നും അതിനായി കരുവന്നൂരില്‍ ഒരു കൗണ്ടര്‍ തുടങ്ങട്ടെയെന്നും സുരേഷ്ഗോപി വെല്ലുവിളിച്ചു.
◾https://dailynewslive.in/ കെ.ടി. ജലീല്‍ ഒളിച്ചോടിയെന്ന ഫേസ്ബുക്ക് പോസ്റ്റുമായി പി കെ ഫിറോസ്. മലയാളം സര്‍വകലാശാല ഭൂമി തട്ടിപ്പില്‍ ഇടപെട്ട രേഖകള്‍ പുറത്ത് വിട്ടതോടെ ജലീല്‍ മുങ്ങിയെന്നും ജലീലിന് മന്ത്രി സ്ഥാനത്ത് നിന്ന് രാജി വെക്കേണ്ടി വന്നതിന്റെ പകയും നിരാശയും ആണെന്നും പിടിക്കപ്പെടുമെന്നുറപ്പായാല്‍ ഖുര്‍ആന്‍ ഉയര്‍ത്തിക്കാണിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുന്നു എന്നും അദ്ദേഹം പരിഹസിച്ചു.
◾https://dailynewslive.in/ മഹാനവമി, വിജയദശമി എന്നീ അവധിദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാര്‍ത്ഥം കെ.എസ്.ആര്‍.ടി.സി ഈ മാസം 25 മുതല്‍ ഒക്ടോബര്‍ 14 വരെ പ്രത്യേക അധിക സര്‍വ്വീസുകള്‍ നടത്തും. കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബെംഗളൂരു, മൈസൂര്‍, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സര്‍വീസ് നടത്തും. ഇതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്.
◾https://dailynewslive.in/ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ സൈറണിന്റെ ശബ്ദം കുറയ്ക്കുകയോ പകരം സംവിധാനമേര്‍പ്പെടുത്തുകയോ ചെയ്തില്ലെങ്കില്‍ സൈറണ്‍ കണ്ടുകെട്ടുമെന്ന് കളക്ടര്‍. എന്നാല്‍ സൈറണ്‍ ആചാരമെന്നും ഒരു വിട്ടു വീഴ്ച്ചയ്ക്കില്ലെന്നുമാണ് കോര്‍പ്പറേഷന്‍ കൗണ്‍സില്‍ തീരുമാനം. അതിരാവിലെ മുഴങ്ങുന്ന സൈറണ്‍ തന്റെ ക്യാംപ് ഓഫിസിലെ ജീവനക്കാര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നായിരുന്നു കണ്ണൂര്‍ റേഞ്ച് ഡിഐജി യതീഷ് ചന്ദ്ര ആദ്യം നല്‍കിയ പരാതി. പരാതി കൗണ്‍സില്‍ ഐകകണ്ഠ്യേന തള്ളിയിരുന്നു.
◾https://dailynewslive.in/ ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി സംസാരിച്ചതിന്റെ പേരില്‍ സൈബര്‍ അക്രമണം നേരിടുന്ന ലീലാവതി ടീച്ചര്‍ക്ക് ഐക്യദാര്‍ഢ്യവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. പലസ്തീന്‍ എന്ന നാട് ഭൂപടത്തില്‍ നിന്ന് മായ്ച്ചു കളയാന്‍ ഇസ്രയേല്‍ ശ്രമിക്കുമ്പോള്‍, അവിടെ അവസാനിക്കുന്നത് പതിനായിരക്കണക്കിന് കുഞ്ഞുങ്ങളുടെ ജീവിതവും സ്വപ്നങ്ങളുമാണെന്ന് ശിവപ്രസാദ് കുറിച്ചു. ‘ഗാസയില്‍ കുഞ്ഞുങ്ങള്‍ വിശന്നിരിക്കുമ്പോള്‍ എന്റെ തൊണ്ടയില്‍ നിന്ന് എങ്ങനെ ചോറ് ഇറങ്ങും’ എന്നാണ് ലീലാവതി ടീച്ചര്‍ ചോദിച്ചത്.
◾https://dailynewslive.in/ വയനാട് വനം വകുപ്പ് ഉദ്യോഗസ്ഥയെ അര്‍ധരാത്രി ഓഫീസില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിന് സസ്പെന്‍ഷന്‍. സംഭവത്തില്‍ സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറായ രതീഷ് കുമാറിന്റെ ശബ്ദരേഖ ഉള്‍പ്പെടെ പുറത്ത് വന്നതിന് പിന്നാലെയാണ് നടപടി. പ്രതിയായ സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാര്‍ അതിജീവിതയോട് നടത്തിയ സംഭാഷണമാണ് പുറത്ത് വന്നത്. പടിഞ്ഞാറത്തറ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
◾https://dailynewslive.in/ കണ്ണൂരില്‍ ബാറില്‍ വച്ച് ഓടക്കുഴലിന്റെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. കണ്ണൂരിലെ സിപിഎം പ്രവര്‍ത്തകനായ ശരത്ത് വട്ടപ്പൊയ്യിലിനെതിരെയാണ് പൊലീസ് കേസെടുത്തത്. ബാറിലെ കൗണ്ടറിന് മുകളില്‍ ഓടക്കുഴല്‍ വെച്ചിട്ടുള്ള ചിത്രമാണ് അടിക്കുറുപ്പോടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ശ്രീകൃഷ്ണ ജയന്തി ദിനത്തിലായിരുന്നു സംഭവം.
◾https://dailynewslive.in/ കോട്ടയം നഗരസഭയിലെ പെന്‍ഷന്‍ തട്ടിപ്പ് മുന്‍ ക്ലര്‍ക്ക് അഖില്‍ സി വര്‍ഗീസ് ഒറ്റയ്ക്കാണ് നടത്തിയതെന്ന് വിജിലന്‍സ്. നഗരസഭ സെക്രട്ടറി അടക്കം മറ്റ് ഉദ്യോഗസ്ഥര്‍ക്ക് തട്ടിപ്പ് വിവരം അറിയില്ലായിരുന്നുവെന്നും നഗരസഭയിലെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയതെന്നും അഖില്‍ കൈകാര്യം ചെയ്തിരുന്ന ഫയലുകള്‍ മേലുദ്യോഗസ്ഥര്‍ പരിശോധിച്ച ശേഷവും അതില്‍ ക്രമക്കേട് നടത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.
◾https://dailynewslive.in/ പുലിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് പെരിന്തല്‍മണ്ണ മണ്ണാര്‍മലയില്‍ റോഡ് ഉപരോധിച്ച നാട്ടുകാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വെട്ടത്തൂര്‍ പഞ്ചായത്ത് പഞ്ചായത്ത് പ്രസിഡണ്ട് അടക്കം കണ്ടാലറിയാവുന്ന 30 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പുലി ഭീതി അകറ്റണമെന്നാവശ്യപെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് മേലാറ്റൂര്‍ പൊലീസ് കേസെടുത്തത്. നിയമ വിരുദ്ധമായി സംഘം ചേര്‍ന്നെന്നും വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും പൊതു ജനങ്ങള്‍ക്കും മാര്‍ഗ തടസമുണ്ടാക്കിയെന്നുമാണ് കേസ്.
◾https://dailynewslive.in/ കൊച്ചിയില്‍ ഷെയര്‍ ട്രേഡിംഗില്‍ കോടികളുടെ ലാഭമുണ്ടാക്കാം എന്ന വാഗ്ദാനം നല്‍കി 26 കോടി രൂപ തട്ടിയ കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലം അഞ്ചല്‍ സ്വദേശിനിയായ സുജിതയെയാണ് സൈബര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരനായ കൊച്ചിയിലെ വ്യവസായി വ്യാജ ഷെയര്‍ ട്രേഡിങ് ആപ്പിലെ നിര്‍ദ്ദേശപ്രകാരം പണം കൈമാറിയ അക്കൗണ്ടുകളില്‍ ഒന്ന് സുജിതയുടെതാണെന്ന് പൊലീസ് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
◾https://dailynewslive.in/ പാലക്കാട് മുതലമടയില്‍ ആദിവാസി യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ ഗുരുതര ആരോപണവുമായി മര്‍ദനമേറ്റ വെള്ളയ്യന്‍. കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് ശ്രമിച്ചെന്നാണ് ആരോപണം. ചിറ്റൂര്‍ ഡിവൈഎസ്പിക്കെതിരെയാണ് വെള്ളയ്യന്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മൊഴിയെടുക്കാനെന്ന വ്യാജേന വിളിപ്പിച്ച ശേഷം കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് വെള്ളയ്യന്‍ പറയുന്നത്.
◾https://dailynewslive.in/ ഫൂട്ട്പാത്തിലൂടെ നടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു. സിറാജ് ദിനപത്രത്തിലെ സബ് എഡിറ്റര്‍ ജാഫര്‍ അബ്ദുര്‍റഹീം(33) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 12.50ഓടെയാണ് അപകടമുണ്ടായത്.
◾https://dailynewslive.in/ ഇടുക്കി മുതലക്കോടം പള്ളിയില്‍ പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുമെന്ന് ബിജെപി പോസ്റ്റര്‍. വിവാദമായതോടെ പോസ്റ്റര്‍ നിഷേധിച്ച് ഇടവക വികാരി രംഗത്തെത്തി.പള്ളിക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും ഇടവക അറിയാതെയാണ് പോസ്റ്റര്‍ അടിച്ചതെന്നും ഇടവക വികാരി വിശദീകരിച്ചു. ഇന്ന് രാവിലെയാണ് പോസ്റ്റര്‍ പുറത്തുവരുന്നത്. ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ചാ വിഭാഗമാണ് പോസ്റ്റര്‍ പുറത്തുവിട്ടത്.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാള്‍ ആശംസയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പ്രിയ സുഹൃത്ത് നരേന്ദ്ര എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ആശംസ. മോദി ഇന്ത്യക്കായി പല നേട്ടങ്ങളും കൈവരിച്ചുവെന്നും ഇന്ത്യയും ഇസ്രായേലും സൗഹൃദത്തില്‍ ഒരുപാട് മുന്നോട്ട് പോയിയെന്നും നെതന്യാഹു പുകഴ്ത്തി. ഒരുപാട് ലോക നേതാക്കളും സിനിമ കായികരംഗത്തെ പ്രമുഖരും നരേന്ദ്രമോദിക്ക് ആശംസകള്‍ അര്‍പ്പിച്ചു.
◾https://dailynewslive.in/ പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മധ്യപ്രദേശിലെ ധറില്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 75ാം ജന്മദിനാഘോഷവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെ അദ്ദേഹം വാനോളം പുകഴ്ത്തി. ഇന്ത്യന്‍ സൈനികരുടെ ധീരതയേയും അദ്ദേഹം പ്രശംസിച്ചു.
◾https://dailynewslive.in/ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അമ്മയുടെയും എഐ ദൃശ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് കോണ്‍ഗ്രസിന് പട്‌ന ഹൈക്കോടതിയുടെ നിര്‍ദേശം.ആക്ടിങ് ചീഫ് ജസ്റ്റിസ് പിബി ബജന്ത്രിയുടേതാണ് നടപടി. എല്ലാ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും വീഡിയോ നീക്കം ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
◾https://dailynewslive.in/ വൈക്കോല്‍ കത്തിക്കുന്നതിലൂടെ രൂക്ഷമായ വായു മലിനീകരണത്തിന് കാരണക്കാരാകുന്ന കര്‍ഷകരില്‍ ചിലരെ ജയിലടയ്ക്കുന്നത് മറ്റുള്ളവര്‍ക്ക് ശക്തമായ സന്ദേശം നല്‍കുമെന്ന് സുപ്രീം കോടതി. എല്ലാ കൊല്ലവും ഒക്ടോബറില്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ വായു മലിനീകണം രൂക്ഷമാകുന്നതുമായി ബന്ധപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു സുപ്രീം കോടതി അഭിപ്രായം പങ്കുവെച്ചത്.
◾https://dailynewslive.in/ ഖത്തറിനെതിരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദോഹയില്‍ ചേര്‍ന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയില്‍ ഇസ്രയേലിനെതിരെ രൂക്ഷ വിമര്‍ശനവും ഖത്തറിന് പൂര്‍ണപിന്തുണയും പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങള്‍. പലസ്തീനുള്ള പിന്തുണക്കും ഉച്ചകോടി വേദിയായി. സഖ്യ രാഷ്ട്രങ്ങളില്‍ ഏതു രാജ്യത്തിന് നേരെയുണ്ടാകുന്ന ആക്രമണവും അറബ് – മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായി കരുതുമെന്നും ഉച്ചകോടി വ്യക്തമാക്കി.
◾https://dailynewslive.in/ തെലങ്കാന മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ രേവന്ത് റെഡ്ഡിയുടെ നിര്‍ദ്ദേശപ്രകാരം, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്തതായി മൂന്ന് കോണ്‍ഗ്രസ് എംപിമാര്‍ സമ്മതിച്ചതായി ഭാരത് രാഷ്ട്ര സമിതി എംഎല്‍എ പാഡി കൗശിക് റെഡ്ഡി ആരോപിച്ചു. ഒരു പത്രസമ്മേളനം നടത്തി എല്ലാവരോടും ഇക്കാര്യം വെളിപ്പെടുത്താന്‍ പോലും അവര്‍ എന്നോട് ആവശ്യപ്പെട്ടുവെന്നും കൗശിക് റെഡ്ഡി അവകാശപ്പെട്ടു.
◾https://dailynewslive.in/ അസം ബിജെപി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ വിവാദത്തില്‍. എഐ വീഡിയോ ആണ് എക്സ് ഹാന്‍ഡിലില്‍ പങ്കുവെച്ചത്. ബിജെപിയില്ലാത്ത അസം എന്ന പേരിലാണ് മുസ്ലീങ്ങളെ മോശമായി ചിത്രകരിക്കുന്ന വീഡിയോ പങ്കുവെച്ചത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനം ഉയരുന്നുണ്ട്.കഴിഞ്ഞ ദിവസമാണ് അസമില്‍ ബിജെപി ഇല്ലെങ്കില്‍ എന്തൊക്കെ സംഭവിക്കും എന്ന തലക്കെട്ടോട് കൂടിയ വീഡിയോ ബിജെപി നേതാക്കള്‍ പങ്കുവെച്ചത്.
◾https://dailynewslive.in/ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയുള്ള സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം കടുക്കുന്നു. മധ്യപ്രദേശിലെ ഖജുരാഹോ ജവാരി ക്ഷേത്രത്തിലെ വിഷ്ണു വിഗ്രഹം പുനഃസ്ഥാപിക്കണമെന്ന ഹര്‍ജിക്കാരനോട് നിങ്ങളുടെ ഭഗവാനോട് പറയൂ എന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. പരാമര്‍ശം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകന്‍ വിനീത് ജിന്‍ഡാല്‍ ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി.
◾https://dailynewslive.in/ ചാര്‍ളി കിര്‍ക്ക് കൊലപാതകത്തിലെ പ്രതി ടൈലര്‍ റോബിന്‍സണിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കൊലപാതകം, നിയമ സംവിധാനത്തെ തടസ്സപ്പെടുത്തല്‍ അടക്കം ഏഴ് കുറ്റങ്ങള്‍ ആണ് 22കാരനായ ടൈലര്‍ റോബിന്‍സണിനെതിരെ ചുമത്തിയിട്ടുള്ളത്. ടൈലറിന് വധശിക്ഷ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് പ്രോസിക്യൂഷന്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. ചാര്‍ളി കിര്‍ക്കിന്റെ വിദ്വേഷ പരാമര്‍ശങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രതിയുടെ ടെക്സ്റ്റ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
◾https://dailynewslive.in/ കെയ്‌റോയിലെ ഈജിപ്ഷ്യന്‍ മ്യൂസിയത്തിലെ കണ്‍സര്‍വേഷന്‍ ലാബില്‍ സൂക്ഷിച്ചിരുന്ന അമൂല്യ സ്വര്‍ണ ബ്രേസ്ലെറ്റ് കാണാതായി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.21-ാം രാജവംശത്തിലെ മൂന്നാമത്തെ ഫറവോയായിരുന്ന ഫറവോ സൈസെനസ് ഒന്നാമന്റേതാണ് ഈ അപൂര്‍വ ബ്രേസ്ലൈറ്റ്. വരാനിരിക്കുന്ന ‘ട്രഷര്‍ ഓഫ് ഫറവോസ്’ പ്രദര്‍ശനത്തിനായി ഇത് റോമിലേക്ക് കൊണ്ടുപോകാനിരിക്കുകയായിരുന്നുവെന്ന് മ്യൂസിയം അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ രണ്ടു ദിവസത്തെ യുകെ സന്ദര്‍ശത്തിനായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പത്നി മെലാനിയയും ലണ്ടനില്‍ എത്തി. ഇന്ന് വിന്‍ഡ്സര്‍ കാസിലില്‍ ചാള്‍സ് രാജാവും രാജ്ഞി കമിലയുമായി കൂടിക്കാഴ്ച്ച നടത്തും. നാളെ യുകെ പ്രധാനമന്ത്രി കിയെര്‍ സ്റ്റാര്‍മറുമായും ചര്‍ച്ച നടത്തും. ട്രംപിന്റെ സന്ദര്‍ശനത്തിനെതിരെ പ്രതിഷേധങ്ങളും അരങ്ങേറും. ചാള്‍സ് മൂന്നാമന്‍ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ട്രംപ് എത്തിയിരിക്കുന്നത്.
◾https://dailynewslive.in/ കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉപരോധിക്കുമെന്ന് ഖലിസ്ഥാനി സംഘടനയുടെ ഭീഷണി. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ്‌സ് ഫോര്‍ ജസ്റ്റിസ് എന്ന ഖലിസ്ഥാനി സംഘടനയാണ് ഭീഷണി മുഴക്കിയത്. വ്യാഴാഴ്ച കാനഡയിലെ വാന്‍കൂവറിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ 12 മണിക്കൂര്‍ ഉപരോധം പ്രഖ്യാപിച്ചതായും റിപ്പോര്‍ട്ട് പുറത്തുവന്നു. സെപ്റ്റംബര്‍ 18 ന് കോണ്‍സുലേറ്റ് സന്ദര്‍ശിക്കരുതെന്ന് ഇന്തോ-കനേഡിയന്‍ പൗരന്മാരോട് സംഘടന മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ പലസ്തീനില്‍ യുദ്ധം കടുപ്പിച്ച് ഇസ്രയേല്‍. കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 75ആയി എന്നാണ് റിപ്പോര്‍ട്ട്. ഗാസയിലുള്ള 3000 ഹമാസ് പോരാളികളെ ഇല്ലാതാക്കാന്‍ കൂടുതല്‍ സൈന്യത്തെ യുദ്ധമുഖത്ത് എത്തിക്കാനാണ് ഇസ്രയേല്‍ നീക്കം. ഒഴിഞ്ഞു പോകാന്‍ ഇസ്രയേല്‍ അനുവദിച്ച അല്‍ റഷീദ് പാതയില്‍ നടന്ന് നീങ്ങാന്‍ പോലും സാധ്യമാവാത്തത്ര തിരക്കാണെന്നാണ് വിവരം. നഗരം പിടിച്ചെടുക്കാന്‍ ഒടുവില്‍ ഇസ്രയേല്‍ കരയുദ്ധം കൂടി തുടങ്ങിയതോടെ ഗാസ കത്തുകയാണ്.
◾https://dailynewslive.in/ യുപിഐ ഉപയോക്താക്കള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഭാവിയില്‍ യുപിഐ ഒരു എടിഎം പോലെ ഉപയോഗിക്കാന്‍ കഴിയും. രാജ്യത്തുടനീളമുള്ള 20 ലക്ഷത്തിലധികം വരുന്ന ബിസിനസ് കറസ്‌പോണ്ടന്റുകളെ പ്രയോജനപ്പെടുത്തി യുപിഐ വഴി 10,000 രൂപ വരെ പണമായി പിന്‍വലിക്കാനുള്ള പദ്ധതിക്ക് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ രൂപം നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇത് കടയില്‍ ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നത് പോലെ ലളിതമാകും. ഉപയോക്താക്കള്‍ അവരുടെ ഇഷ്ടപ്പെട്ട യുപിഐ ആപ്പ് തുറന്ന് ഇടപാട് നടത്താന്‍ കഴിയുന്ന വിധമാണ് പദ്ധതിക്ക് രൂപം നല്‍കിയിരിക്കുന്നത്. ബാങ്കിങ് കറസ്പോണ്ടന്റ് നല്‍കുന്ന ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പേയ്മെന്റിന് അംഗീകാരം ലഭിക്കുന്നതോടെ പണം കൈയില്‍ കിട്ടുന്ന രീതിയിലാണ് പദ്ധതി. ഉടന്‍ തന്നെ ഉപയോക്താവിന്റെ അക്കൗണ്ടില്‍ നിന്ന് തല്‍ക്ഷണം പണം ഡെബിറ്റ് ചെയ്യും. എന്നാല്‍ ബിസിനസ് കറസ്പോണ്ടന്റുകളില്‍ നിന്ന് പണം പിന്‍വലിക്കാന്‍ യുപിഐ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് അപകടസാധ്യതകള്‍ ഉണ്ടാകാമെന്ന് വ്യവസായ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
◾https://dailynewslive.in/ ചാറ്റിങ് കൂടുതല്‍ എളുപ്പമാക്കാന്‍ വാട്‌സ്ആപ്പില്‍ പുത്തന്‍ ഫീച്ചര്‍ പരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. മെസേജ് റിപ്ലേകള്‍ ത്രെഡ് ചെയ്ത സംഭാഷണങ്ങളാക്കി ക്രമീകരിക്കാന്‍ സഹായിക്കുന്ന ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. ഉപയോക്താക്കളുടെ ആശയവിനിമയം എളുപ്പമാക്കുന്നതിനും ഒരു പ്രത്യേക വിഷയത്തില്‍ കേന്ദ്രീകരിച്ചുള്ള സന്ദേശങ്ങള്‍ അയ്ക്കുന്നതും കൂടുതല്‍ എളുപ്പമാക്കുന്നതാണ് ഫീച്ചര്‍. ഇത്തരത്തില്‍ ത്രെഡ് ചെയ്ത് സംഭാഷണങ്ങള്‍ നടത്താന്‍ കഴിയുന്ന ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയിഡ് വാട്സ്ആപ്പ് ബീറ്റയുടെ ഏറ്റവും പുതിയ പതിപ്പില്‍ ലഭ്യമാണ്, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഉപയോക്താക്കള്‍ നല്‍കുന്ന മറുപടികള്‍ അവര്‍ ഏത് വിഷയത്തിലാണ് പ്രതികരിക്കുന്നത് യഥാര്‍ഥ സന്ദേശത്തിന് കീഴില്‍ ഒരു പുതിയ ത്രെഡ് ഓട്ടോമാറ്റിക്കായി സൃഷ്ടിക്കപ്പെടും. ഇത്തരത്തില്‍ ഒരു ത്രെഡ് തുറക്കുമ്പോള്‍, അതുസംബന്ധിച്ച സംഭാഷണങ്ങളുടെ എല്ലാം പൂര്‍ണ്ണമായ അവലോകനം ദൃശ്യമാകും. കൂടാതെ ത്രെഡിലേക്ക് കൂടുതല്‍ സന്ദേശങ്ങള്‍ ഉപയോഗിച്ച് മറുപടി നല്‍കാന്‍ കഴിയും. ഈ മറുപടി ‘ഫോളോ അപ്പ് റിപ്ലെ’ ആയി അടയാളപ്പെടുത്തും.
◾https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം സിനിമയാകുന്നു. മലയാളി താരം ഉണ്ണി മുകുന്ദനാണ് ചിത്രത്തില്‍ മോദിയായി എത്തുന്നത്. സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് ആണ് സിനിമയൊരുക്കുന്നത്. ഉണ്ണി മുകന്ദനെ ടാഗ് ചെയ്തുകൊണ്ടാണ് സില്‍വര്‍ കാസ്റ്റ് ക്രിയേഷന്‍സ് മോദിയുടെ ബയോപിക് പ്രഖ്യാപിച്ചിരിക്കുന്നത്. ‘മാ വന്ദേ: ദ ആന്തം ഓഫ് എ മദര്‍’ എന്നാണ് സിനിമയുടെ പേര്. കുട്ടിക്കാലം മുതല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകുന്നത് വരെയുള്ള മോദിയുടെ ജീവിതമാണ് സിനിമ പറയുന്നതെന്നാണ് വെറൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. മോദിയും അമ്മയും തമ്മിലുള്ള ബന്ധത്തില്‍ ഊന്നിയാകും സിനിമ കഥ പറയുകയെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്രാന്തി കുമാര്‍ സിഎച്ച് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നു. പാന്‍ ഇന്ത്യ റിലീസിനൊപ്പം ഇംഗ്ലീഷിലും ചിത്രം നിര്‍മ്മിക്കും. രവി ബസൂര്‍ ആണ് സംഗീത സംവിധായകന്‍. കെകെ സന്തില്‍ കുമാര്‍ ആണ് ഛായാഗ്രാഹകന്‍. എഡിറ്റര്‍ ശ്രീകര്‍ പ്രസാദും പ്രൊഡക്ഷന്‍ ഡിസൈനര്‍ സാബു സിറിലുമാണ്. മോദിയുടെ ജന്മദിനത്തിന്റെ ഭാഗമായാണ് ഇന്ന് സിനിമയുടെ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വലിയ ബജറ്റിലൊരുങ്ങുന്ന ചിത്രമായിരിക്കും മാ വന്ദേ.
◾https://dailynewslive.in/ മമ്മൂട്ടിയെ നായകനാക്കി ജോമോന്‍ സംവിധാനം ചെയ്ത് 1990 ല്‍ പുറത്തെത്തിയ ‘സാമ്രാജ്യം’ 4 കെ, ഡോള്‍ബി അറ്റ്മോസ് സാങ്കേതിക മികവില്‍ വീണ്ടുമെത്തുന്നു. ഈ മാസം 19 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ആരിഫാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അജ്മല്‍ ഹസ്സന്‍ നിര്‍മ്മിച്ച ചിത്രം റിലീസ് സമയത്ത് വലിയ വിജയം നേടിയ ഒന്നാണ്. വിജയം എന്നതിനൊപ്പം ഏറെ സ്റ്റൈലിഷ് ആയി മമ്മൂട്ടിയെ അവതരിപ്പിച്ച ചിത്രവുമായിരുന്നു സാമ്രാജ്യം. ഇളയരാജ ഒരുക്കിയ പശ്ചാത്തല സംഗീതത്തിന് ഇപ്പോഴും പുതുമ നഷ്ടപ്പെട്ടിട്ടില്ല. അലക്സാണ്ടര്‍ എന്ന അധോലോക നായകനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജയനന്‍ വിന്‍സെന്റ് ആണ് ഛായാഗ്രാഹകന്‍. പ്രശസ്ത ഗാനരചയിതാവായ ഷിബു ചക്രവര്‍ത്തിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. എഡിറ്റിംഗ് ഹരിഹര പുത്രന്‍. മമ്മൂട്ടിക്ക് പുറമേ മധു, ക്യാപ്റ്റന്‍ രാജു, വിജയരാഘവന്‍, അശോകന്‍, ശ്രീവിദ്യ, സോണിയ, ബാലന്‍ കെ നായര്‍, മ്പത്താര്‍, സാദിഖ്, ഭീമന്‍ രഘു, ജഗന്നാഥ വര്‍മ്മ, പ്രതാപ ചന്ദ്രന്‍, സി ഐ പോള്‍, ജഗന്നാഥന്‍, പൊന്നമ്പലം, വിഷ്ണു കാന്ത്, തപസ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
◾https://dailynewslive.in/ വാഹനപ്രേമികള്‍ക്ക് സുപരിചിതമാണ് ബിഎംഡബ്ല്യുവിന്റെ ലോഗോ. എന്നാല്‍ ആ പഴയ ലോഗോയില്‍ ചെറിയ മാറ്റം വരുത്തിയിരിക്കുകയാണ് വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു. തങ്ങളുടെ പുതിയ ഇലക്ട്രിക് കാറായ ഐഎക്സ് 3 അവതരിപ്പിച്ചതിന് പിന്നാലെയാണ് ലോഗോയിലും മാറ്റം വരുത്തിയത്. ഒരുപാട് മാറ്റങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. വളരെ കുറച്ച് മാത്രം. നിറത്തിലും അക്ഷരങ്ങളുടെ വലുപ്പത്തിലും വ്യത്യാസം ഉണ്ട്. പഴയ ലോഗോയില്‍ ഉള്ള നീല, വെള്ള എന്നീ കളറുകളെ കറുപ്പില്‍ നിന്നും വേര്‍തിരിക്കുന്ന ഒരു ക്രോം വളയം ഉണ്ടായിരുന്നു. എന്നാല്‍ പുതിയ ലോഗോയില്‍ ആ ക്രോം വളയത്തെ ഒഴിവാക്കി. കൂടാതെ അക്ഷരങ്ങളുടെ വലുപ്പവും കുറച്ചു. പഴയ മോഡലുകളില്‍ പഴയ ലോഗോ തന്നെയാണ് ഉണ്ടാവുക. അതില്‍ മാറ്റമൊന്നുമില്ല. എന്നാല്‍ ഇനി വരാന്‍ പോകുന്ന ഐഎക്സ് 3 ഉള്‍പ്പടെയുള്ള വാഹനങ്ങളിലായിരിക്കും ബിഎംഡബ്ല്യു പുതിയ ലോഗോ ആദ്യ ഘട്ടത്തില്‍ ഉപയോഗിക്കുക.
◾https://dailynewslive.in/ 1893 മുതല്‍ 1934 വരെയുള്ള നാലു പതിറ്റാണ്ടാണ് ഈ നോവലിന്റെ കാലം. കേരളനവോത്ഥാനത്തിന്റെയും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും ഗതിവിഗതികളില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ച കാലഘട്ടമാണിത്. ഈ മാറ്റങ്ങളില്‍ നിശ്ശബ്ദമായ സ്വാധീനശക്തിയാവുകയും എന്നാല്‍ ചരിത്രപാഠങ്ങളുടെ വിവിധ അടരുകള്‍ക്കിടയില്‍ നഷ്ടപ്പെട്ടുപോയി ഇന്നും അജ്ഞാതമായി തുടരുകയും ചെയ്യുന്ന ഒരുപിടി സംഭവങ്ങളും വ്യക്തികളുമുണ്ട്. ആ ശൂന്യതയുടെ സാദ്ധ്യതകളിലേക്കാണ് ‘പതമ്പ്’ ഇറങ്ങിച്ചെല്ലുന്നത്. യഥേഷ്ടം ഭാവന ഉപയോഗിക്കുമ്പോഴും അത് ചരിത്രത്തില്‍നിന്നും വിട്ടുപോകുന്നില്ല. സംഭവങ്ങളും വ്യക്തികളും ഇവിടെ കാര്യകാരണവ്യക്തതയോടെ പ്രത്യക്ഷപ്പെടുന്നു. കേരളനവോത്ഥാനചരിത്രത്തെ പുനര്‍വായിക്കുന്ന നോവല്‍. ‘പതമ്പ്’. ശ്രീനാഥ് ശങ്കരന്‍കുട്ടി. മാതൃഭൂമി. വില 340 രൂപ.
◾https://dailynewslive.in/ ബാക്കി വരുന്ന ചോറ് നേരെ ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം രാവിലെ തിളപ്പിച്ചു കഴിക്കുന്ന ശീലം മിക്ക വീടുകളിലും സാധാരണമാണ്. ഭക്ഷണം വേസ്റ്റ് ആകാതിരിക്കാനും സമയലാഭത്തിനും ഇത് നല്ലതാണ്. എന്നാല്‍ സൂക്ഷിച്ചില്ലെങ്കില്‍ ആരോഗ്യത്തിന് പണി കിട്ടാനുള്ള സാധ്യതയുണ്ട്. വേവിക്കാത്ത അരിയില്‍ ബാസിലസ് സെറിയസ് എന്ന ബാക്ടീരിയയുടെ ബീജങ്ങള്‍ ഉണ്ടാവാം. ഇത് ചൂടിനെതിരെ പ്രതിരോധശേഷിയുള്ളവയാണ്. ഇത് അരി വേവിക്കുന്ന സമയത്ത് പൂര്‍ണ്ണമായും നശിച്ചുപോകുന്നില്ല. അരി വേവിച്ച ശേഷം അത് പുറത്തെടുത്തുവച്ച്, 40 മുതല്‍ 140 ഡിഗ്രി ഫാരന്‍ഹീറ്റ് വരെയുള്ള താപനിലയിലെത്തുമ്പോള്‍ ഈ ബാക്ടീരിയകള്‍ വേഗത്തില്‍ പുനരുല്‍പ്പാദിപ്പിക്കാന്‍ തുടങ്ങുന്നു. ഈ ബാക്ടീരിയ ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്നതാണ്. ചോറ് മണിക്കൂറുകളോളം പുറത്ത് ഇരിക്കുമ്പോഴാണ് ഭക്ഷ്യവിഷബാധയ്ക്കുള്ള അപകടസാധ്യത കൂടുന്നത്. സാധാരണ താപനിലയില്‍ ഏതാനും മണിക്കൂറുകള്‍ ഇരുന്നു ഫ്രിജില്‍ വച്ച ശേഷം, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കഴിക്കുന്നവര്‍ക്കാണ് കൂടുതല്‍ പ്രശ്നം ഉണ്ടാവുക. കൂടാതെ ഫ്രിജില്‍ നിന്നെടുത്ത് ഒരിക്കല്‍ ചൂടാക്കിയ ശേഷം ആ ചോറ് തിരിച്ച് ഫ്രിജില്‍ കയറ്റിവെക്കുകയോ വീണ്ടും ഉപയോഗിക്കുകയോ ചെയ്യരുത്. ചോറ് ഫ്രിഡ്ജില്‍ നിന്നെടുത്ത ശേഷം, മൈക്രോവേവിലോ, ആവിയിലോ എണ്ണയിലോ ചൂടാക്കാം. മൈക്രോവേവ് ചെയ്യാന്‍, ഓരോ കപ്പ് ചോറിനും 1-2 ടേബിള്‍സ്പൂണ്‍ വെള്ളം ചേര്‍ക്കുക. മൈക്രോവേവില്‍ 165ത്ഥഎ താപനിലയില്‍ മൂന്നാലു മിനിറ്റ് വയ്ക്കുക.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക്: ഡോളര്‍ – 87.78, പൗണ്ട് – 119.70, യൂറോ – 103.94, സ്വിസ് ഫ്രാങ്ക് – 111.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.53, ബഹറിന്‍ ദിനാര്‍ – 232.81, കുവൈത്ത് ദിനാര്‍ -287.77, ഒമാനി റിയാല്‍ – 228.30, സൗദി റിയാല്‍ – 23.40, യു.എ.ഇ ദിര്‍ഹം – 23.93, ഖത്തര്‍ റിയാല്‍ – 24.11, കനേഡിയന്‍ ഡോളര്‍ – 63.80.
*ബാലി*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -53*
ഇന്തോനേഷ്യയിലെ ഒരുപ്രവിശ്യയുംലെസ്സര്‍സുന്ദ ദ്വീപുകളുടെപടിഞ്ഞാറേ അറ്റവുമാണ് ബാലി.ഇന്തോനേഷ്യയിലെ ഏക ഹിന്ദു ഭൂരിപക്ഷ പ്രവിശ്യയാണ് ബാലി. ജനസംഖ്യയുടെ 86.40% പേരും ബാലിനീസ് ഹിന്ദുമതം പിന്തുടരുന്നു . വിശാലവും അതിമനോഹരവുമായ കടല്‍ത്തീരങ്ങള്‍, കുന്നുകളും പര്‍വതങ്ങളും നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന വയലുകളും, പകരംവെക്കാനില്ലാത്ത മഴക്കാടുകള്‍, കണ്ടാല്‍മതിവരാത്ത ഭൂപ്രകൃതി, വേറിട്ടുനില്‍ക്കുന്ന സംസ്‌കാരം എന്നിവയെല്ലാം കൊണ്ട് ബാലി വിനോദസഞ്ചാരികള്‍ക്ക് പറുദീസയാകുന്നു. ഏതുതരക്കാര്‍ക്കും അനുയോജ്യമായ സൗകര്യങ്ങള്‍ ഇവിടെയുണ്ട്.പരമ്പരാഗതവും ആധുനികവുമായ നൃത്തം, ശില്‍പം, പെയിന്റിംഗ്, തുകല്‍, ലോഹപ്പണി, സംഗീതം എന്നിവയുള്‍പ്പെടെ വളരെയധികം വികസിതമായ കലകള്‍ക്ക് ഇത് പ്രശസ്തമാണ്. ഇന്തോനേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേള എല്ലാ വര്‍ഷവും ബാലിയില്‍ നടക്കുന്നു.ബാലി പവിഴപ്പുറ്റുകളുടെ ത്രികോണത്തിന്റെ ഭാഗമാണ് , പ്രത്യേകിച്ച് മത്സ്യങ്ങളും ആമകളും ഉള്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന സമുദ്രജീവികളുള്ള ഒരു പ്രദേശമാണിത്. പെയിന്റിംഗ്, ശില്‍പം, മരപ്പണി, കരകൗശല വസ്തുക്കള്‍, പെര്‍ഫോമിംഗ് ആര്‍ട്സ് തുടങ്ങിയ വൈവിധ്യമാര്‍ന്നതും സങ്കീര്‍ണ്ണവുമായ കലാരൂപങ്ങള്‍ക്ക് ബാലി പ്രശസ്തമാണ്. ബാലിനീസ് പാചകരീതിയും വ്യത്യസ്തമാണ്. വിനോദസഞ്ചാരികളെ ഇരുകൈയും നീട്ടി സ്വാഗതം ചെയ്യുന്ന ശൈലിയാണ് ബാലിയുടേത്. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യക്കാര്‍ക്കും സൗജന്യവിസയാണ്.ക്ഷേത്രങ്ങളുടെയും ആചാരങ്ങളുടെയും നാടാണ് ബാലി. എവിടെത്തിരിഞ്ഞാലും കാണാം പൗരാണിക വാസ്തുശില്പവൈഭവത്തിന്റെ അരങ്ങായ ക്ഷേത്രസമുച്ചയങ്ങള്‍. അവിടെ നിത്യേനയെന്നോണം ഉത്സവങ്ങളും പൂജകളും പതിവ്. ഇതിനുപുറമേ മിക്ക വീടുകളിലും ഒരു കൊച്ചുകുടുംബക്ഷേത്രവും കാണും.കുട്ട ബീച്ചാണ് ബാലിയില്‍ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രം. സെമിന്യാക്, കന്‍ഗു, ജിംബാരണ്‍, നുസ ദുവ, സാനുര്‍ തുടങ്ങിയവ മറ്റുചില പ്രശസ്ത കടലോരങ്ങള്‍.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*