yt cover 23

https://dailynewslive.in/ തലസ്ഥാനത്തും അമീബിക്ക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂള്‍ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകള്‍ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ് പതിനേഴുകാരന് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ഈ കുട്ടി സുഹൃത്തുക്കള്‍ക്കൊപ്പം സ്വിമ്മിംഗ് പൂളിലെത്തി കുളിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൂളിലെ വെള്ളം പരിശോധിക്കാനുള്ള ആരോഗ്യവകുപ്പിന്റെ നീക്കം.

https://dailynewslive.in/ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന അയ്യപ്പസംഗമവും ന്യൂനപക്ഷസംഗമവും തിരഞ്ഞെടുപ്പ് വരുമ്പോള്‍ വരുന്ന പൊട്ടന്‍ ആശയങ്ങളാണെന്നും തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭീതിമൂലമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പത്തുവര്‍ഷം ജനങ്ങള്‍ അവസരംകൊടുത്തിട്ടും ഒന്നുംചെയ്യാതെ ഇപ്പോള്‍ നാടകം കളിച്ച്

ശ്രദ്ധതിരിക്കുകയാണെന്നും വിശ്വാസികളെ വിഡ്ഢികളാക്കി, തിരഞ്ഞെടുപ്പ് തന്ത്രമാക്കി മാറ്റുമ്പോഴാണ് പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മാധ്യമങ്ങളുടെ പ്രചരണത്തില്‍ വീഴരുതെന്നും കെ.സി. വേണുഗോപാല്‍, സണ്ണി ജോസഫ്, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, കെ. സുധാകരന്‍, അടൂര്‍ പ്രകാശ് തൊട്ട് യുവനിരയും സൈബര്‍ പോരാളികളും ദുര്‍ബലപ്പെടണ്ടതും തമ്മില്‍തല്ല് ഉണ്ടാക്കേണ്ടതും അവരുടെ ആവശ്യമാണെന്നും ‘മിഷന്‍ 2026’ എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സന്ദേശം. മാധ്യമങ്ങളുടെ ലക്ഷ്യം താനല്ലെന്നും താന്‍ ഒരു കണ്ണി മാത്രമാണെന്നും നേതാക്കള്‍ തൊട്ട് നിങ്ങള്‍ വരെ ദുര്‍ബലപ്പെട്ടാല്‍ ദുര്‍ബലമാകുന്നത് കോണ്‍ഗ്രസ് ആണെന്നും ഗ്രൂപ്പില്‍ പങ്കുവെച്ച സന്ദേശത്തില്‍ രാഹുല്‍ ഓര്‍മിപ്പിക്കുന്നു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ മലയാള സര്‍വകലാശാലയ്ക്ക് വേണ്ടി ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരെ ആരോപണവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെ.ടി. ജലീലിന്റെ താല്‍പര്യപ്രകാരം ഏറ്റെടുത്തത് നിര്‍മാണ യോഗ്യമല്ലാത്ത കണ്ടല്‍ക്കാട് നിറഞ്ഞ ഭൂമിയാണെന്ന് അദ്ദേഹം ആരോപിച്ചു. സ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം തനിക്കെതിരായി ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന കേസുകളില്‍ ഏതന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു.

https://dailynewslive.in/ മലയാളം സര്‍വകലാശാലയ്ക്ക് ഭൂമി എടുക്കാന്‍ തീരുമാനിച്ചത് താന്‍ മന്ത്രിയായിരിക്കുമ്പോഴല്ലെന്ന് കെ.ടി.ജലീല്‍. 2016 ഫെബ്രുവരി 17നാണ് ഒരു സെന്റിന് 1,70,000 രൂപ നിരക്കില്‍ ധാരണയായതെന്നും അന്ന് യു.ഡി.എഫ് സര്‍ക്കാരാണ് ഭരണമെന്നും ജലീല്‍ വ്യക്തമാക്കി. സെന്റ് ഒന്നിന് പതിനായിരം രൂപ കുറച്ചത് ഇടതു സര്‍ക്കാരാണെന്നും ഉപയോഗമില്ലാത്ത ആറേകാല്‍ ഏക്കര്‍ ഭൂമി ഒഴിവാക്കിയെന്നും ഒരു തരത്തിലുള്ള അഴിമതിയും ഭൂമി വാങ്ങിയതില്‍ ഉണ്ടായിട്ടില്ലെന്നും ജലീല്‍ പറഞ്ഞു.

https://dailynewslive.in/ പൊള്ളേണ്ടവര്‍ക്ക് പൊള്ളി എന്നതിന്റെ തെളിവാണ് തനിക്കു നേരെയുള്ള സൈബര്‍ ആക്രമണമെന്നും അതൊരു ബഹുമതിയായി കാണുന്നുവെന്നും യുവ നടി റിനി ആന്‍ ജോര്‍ജ്. സൈബര്‍ ആക്രമണങ്ങളെ ഭയന്നാണ് ഇരകള്‍ മൊഴി കൊടുക്കാന്‍ ഭയക്കുന്നതെന്നും എല്ലാവര്‍ക്കും വേണ്ടിയാണ് പരാതി നല്‍കിയതെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യത്തിലടക്കം താന്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും റിനി ആന്‍ ജോര്‍ജ് പറഞ്ഞു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ പാര്‍ട്ടി അംഗത്വം സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തിനെതിരെ കെഎസ്യു എറണാകുളം ജില്ലാ പ്രസിഡന്റ് കെ എം കൃഷ്ണലാല്‍. പാര്‍ട്ടി പ്രവര്‍ത്തകരായ അമ്മ പെങ്ങന്മാരുടെയും ഈ നാട്ടിലെ സ്ത്രീകളുടെയും മാനത്തിന് വില പറയുന്നവന്‍ ആരായാലും ശരി അവന്‍ പാര്‍ട്ടിക്ക് പുറത്ത് എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്ന് കൃഷ്ണലാല്‍ ഫേസ് ബുക്കില്‍ കുറിച്ചു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ സംസ്ഥാനത്ത് കുട്ടികള്‍ക്കായി പുതിയ പദ്ധതി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സംസ്ഥാനത്ത് ആദ്യമായി കുട്ടികള്‍ക്കായി അക്ഷരക്കൂട്ട് എന്ന പേരില്‍ ഈ അധ്യയനവര്‍ഷം മുതല്‍ സാഹിത്യോത്സവം സംഘടിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. സെപ്റ്റംബര്‍ 18,19 തീയതികളില്‍ തിരുവനന്തപുരത്തായിരിക്കും അക്ഷരക്കൂട്ട് എന്ന പേരില്‍ സാഹിത്യോത്സവം സംഘടിപ്പിക്കുകയെന്ന് മന്ത്രി പറഞ്ഞു. അക്ഷരക്കൂട്ട് എന്ന പേരില്‍ നടത്തുന്ന കുട്ടികളുടെ സാഹിത്യോത്സവത്തില്‍ സാഹിത്യ ശില്‍പ്പശാലയും നടക്കും.

https://dailynewslive.in/ ആരോഗ്യ വകുപ്പിനെതിരെ മുന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പള്‍ സെക്രട്ടറി രാജീവ് സദാനന്ദന്‍ ഉന്നയിച്ച വിമര്‍ശനങ്ങളില്‍ പ്രതികരണവുമായി മുന്‍ ആരോഗ്യമന്ത്രിയും സിപിഎം നേതാവുമായി കെകെ ശൈലജ. ആരോഗ്യരംഗത്ത് കേരളം ഒന്നാമതാണെന്ന് പറയുന്നത് അവകാശവാദമല്ലെന്നും ആര്‍ക്കും അങ്ങനെ അവകാശ വാദം ഉന്നയിക്കാന്‍ സാധിക്കില്ലെന്നും കെകെ ശൈലജ പറഞ്ഞു. ആരോഗ്യമേഖലയില്‍ എല്ലാം പരിഹരിച്ചുവെന്ന് പറയാന്‍ സാധിക്കില്ലെന്നും ഇനിയും പരിഹരിക്കാന്‍ ബാക്കിയുണ്ടെന്നും കെകെ ശൈലജ പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്ത് പൊലീസിനെതിരായി ഉയരുന്ന പരാതികള്‍ ഒറ്റപ്പെട്ടതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. ഇടതുപക്ഷ സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായ ഒറ്റപ്പെട്ട സംഭവങ്ങള്‍ ഉണ്ടെങ്കില്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തനായ മുഖ്യമന്ത്രിയാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ നടന്നിട്ടുണ്ടെന്നും പക്ഷെ പോലീസ് ഒരു സ്ഥിരം സംവിധാനം ആണെന്നും സിപിഎം നിയമിച്ചതല്ലെന്നും അദ്ദേഹം പ്രതികരിച്ചു..

https://dailynewslive.in/ വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യക്ക് ശ്രമിച്ചു. കൈ ഞരമ്പ് മുറിച്ചാണ് പത്മജ ആത്മഹത്യക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഇവരെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്. ‘കൊലയാളി കോണ്‍ഗ്രസേ നിനക്കിതാ ഒരു ഇര കൂടി’ എന്ന് എഴുതിയ ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടുണ്ട്. എന്‍എം വിജയന്‍ ആത്മഹത്യ ചെയ്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്ന് പത്മജ പറഞ്ഞിരുന്നു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആരോപണങ്ങളില്‍ മറുപടിയുമായി കല്‍പ്പറ്റ എംഎല്‍എ ടി സിദ്ദീഖ്. എന്‍എം വിജയന്റെ കുടുംബത്തിന് നീതി ഉറപ്പാക്കാനാണ് പാര്‍ട്ടി ശ്രമിച്ചതെന്നും എന്‍എം വിജയന്റെ മകന്റെ ആരോഗ്യകാര്യത്തില്‍ മൂന്ന് തവണ ഇടപെട്ടുവെന്നും താന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റാണെന്നും പാര്‍ട്ടി ആരെയും ചതിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ വയനാട് മുന്‍ ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരുമകള്‍ പത്മജ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. പാര്‍ട്ടി എന്‍എം വിജയന്റെ കുടുംബത്തെ സഹായിച്ചിട്ടുണ്ടെന്നും അവരുടെ ആവശ്യം മുഴുവന്‍ നിറവേറ്റി കൊടുക്കാന്‍ ആകുമോയെന്നും സണ്ണി ജോസഫ് ചോദിച്ചു. പാര്‍ട്ടി അവരെ സഹായിക്കുന്നുണ്ടെന്നും അത് ഒരു കരാറിന്റെയോ കേസിന്റെയോ അടിസ്ഥാനത്തില്‍ അല്ലെന്നും അങ്ങനെ ഒരു കരാറില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

https://dailynewslive.in/ ഛത്തീസ് ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റിന്റെ പശ്ചാത്തലത്തില്‍ ക്രൈസ്തവ സഭക്കും സഭാനേതൃത്വത്തിനുമെതിരെ കടുത്ത ആരോപണങ്ങളും വിമര്‍ശനങ്ങളുമായി ആര്‍എസ്എസ് മുഖവാരിക കേസരിയില്‍ ലേഖനം. ക്രൈസ്തവ രാജ്യം സ്ഥാപിക്കാന്‍ അടക്കം ശ്രമമുണ്ടെന്നാണ് ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ എസ് ബിജുവിന്റെ ലേഖനത്തിലെ ആരോപണം. രാജ്യത്തെ നിയമസംഹിത മാറ്റി മതപരിവര്‍ത്തനിനുള്ള ശ്രമങ്ങളാണ് വിവിധ സംസ്ഥാനങ്ങളില്‍ അരങ്ങേറുന്നതെന്നാണ് വിമര്‍ശനം.

https://dailynewslive.in/ ആഗോള റെസ്റ്റോറന്റ് ശൃംഖലയായ മക്ഡൊണാള്‍ഡ്‌സ് ഔട്ട്ലെറ്റില്‍ പിടിച്ചുപറി. യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫോര്‍ട്ട് കൊച്ചി, ബാവാ മന്‍സിലില്‍ ഖാസി വൈ ബി നിസാമുദ്ദീന്‍ (30) ആണ് പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരുമ്പ് വടിയുമായി ഔട്ട്ലെറ്റിന് അകത്ത് കയറിയ നിസാമുദ്ദീന്‍ മക്ഡൊണാള്‍ഡ്‌സ് ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു.

https://dailynewslive.in/ മഹാനവമി, വിജയദശമി അവധി ദിവസങ്ങളോട് അനുബന്ധിച്ച് കെ.എസ്.ആര്‍ടിസിയുടെ പ്രത്യേക അധിക സര്‍വീസുകളുടെ ബുക്കിങ് ആരംഭിച്ചതായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാര്‍ അറിയിച്ചു. സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 14 വരെ യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് ആണ് പ്രത്യേക അധിക സര്‍വീസുകള്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ജനങ്ങളെ ഭിന്നിപ്പിച്ച് വോട്ട് നേടാനാണ് സര്‍ക്കാരിന്റെ ശ്രമമെന്നും ഈ ശ്രമം വിജയം കാണില്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി. ശബരിമല സ്ത്രീ പ്രവേശനത്തിന് വനിതാ മതില്‍ തീര്‍ത്ത സര്‍ക്കാരാണ് അയ്യപ്പസംഗമം നടത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും ശബരിമലയില്‍ എത്തുന്ന അയ്യപ്പന്മാര്‍ അഭിമുഖീകരിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട സമീപനം മറന്നാണ് അതിലെ വൈകാരികതയെ മുതലെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

https://dailynewslive.in/ പ്രീമെട്രിക് ഹോസ്റ്റലില്‍ ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ വാര്‍ഡനെ പൊലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിലെ വാര്‍ഡന്‍ മാലോം കാര്യോട്ട് ചാല്‍ സ്വദേശി രാജേഷി( 42) നെയാണ് വെള്ളരിക്കുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. കാസര്‍കോട് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹോസ്റ്റലിലാണ് സംഭവം. മറ്റു വിദ്യാര്‍ത്ഥികള്‍ ഓണാവധിക്ക് വീട്ടില്‍ പോയ സമയത്താണ് വാര്‍ഡന്‍ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പൊലീസില്‍ അറിയിച്ചതോടെ വാര്‍ഡനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

https://dailynewslive.in/ പുഴയില്‍ മന്ത്രവാദിയും,യുവാവും മുങ്ങി മരിച്ചു. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി ഹസന്‍ മുഹമ്മദ്, കോയമ്പത്തൂര്‍ സ്വദേശി യുവരാജ് എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കൊഴിഞ്ഞാമ്പാറ കുലുക്കപ്പാറയിലെ പുഴയിലാണ് അപകടം. കൊഴിഞ്ഞാമ്പാറ പള്ളിത്തെരുവിലെ ഹസന്‍ മുഹമ്മദിന്റെ വീട്ടിലാണ് ദുര്‍മന്ത്രവാദ ക്രിയകള്‍ നടന്നത്. ഇതിനുശേഷം പുഴയിലേക്ക് മന്ത്രവാദിയായ ഹസന്‍ മുഹമ്മദും പരിഹാരക്രിയയ്ക്ക് എത്തിയ 18 കാരന്‍ യുവരാജും ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.

https://dailynewslive.in/ വയനാട് തോല്‍പ്പെട്ടി ചെക്ക് പോസ്റ്റില്‍ വെടിയുണ്ടകളുമായി യുവാവിനെ എക്സൈസ് പിടികൂടി. കോഴിക്കോട് താമരശ്ശേരി ഉണ്ണികുളം പുനൂര്‍ ഞാറപ്പൊയില്‍ ഹൗസില്‍ സുഹൈബ് (40) ആണ് പിടിയിലായത്. തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ രാവിലെ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. സുഹൈബിന്റെ പക്കല്‍ നിന്നും മുപ്പത് വെടിയുണ്ടകളാണ് എക്സൈസ് കണ്ടെത്തിയത്.

https://dailynewslive.in/ വാട്സ്ആപ്പ് അക്കൗണ്ട് ഹാക്ക് ചെയ്ത് തട്ടിപ്പു നടത്തുന്ന രീതി വ്യാപകമായിക്കൊണ്ടിരിക്കുകയാണെന്ന് കേരള പൊലീസിന്റെ മുന്നറിയിപ്പ്. അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ദുരുപയോഗപ്പെടുത്തി, വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കല്‍, ആള്‍മാറാട്ടം നടത്തിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ തുടങ്ങി നിരവധി സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുകയും പൊതുജനങ്ങള്‍ക്ക് സാമ്പത്തിക നഷ്ടവും മാനഹാനിയും ഉണ്ടാക്കുകയും ചെയ്യുന്നുവെന്നും പോലിസ് പറയുന്നു.

https://dailynewslive.in/ ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് ഗുരുവായൂരില്‍ ഇന്ന് ഗതാഗത നിയന്ത്രണം. ഗുരുവായൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ അഷ്ടമിരോഹിണി മഹോത്സവത്തോട് അനുബന്ധിച്ചുള്ള ശോഭായാത്രകളും ഭക്തജനത്തിരക്കും കണക്കിലെടുത്താണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇന്ന് രാവിലെ 9 മണി മുതലാണ് ഗതാഗത നിയന്ത്രണം.

https://dailynewslive.in/ കൊല്ലം കല്ലുവാതുക്കലില്‍ കിണറ്റില്‍ വീണ് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. കല്ലുവാതുക്കല്‍സ്വദേശി വിഷ്ണു, മയ്യനാട് ധവളക്കുഴി സ്വദേശി ഹരിലാല്‍ എന്നിവരാണ് ഇന്നലെ വൈകിട്ടോടെയുണ്ടായ സംഭവത്തില്‍ മരിച്ചത്. കിണറ്റില്‍ അകപ്പെട്ട വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനിടെ കയര്‍ പൊട്ടി രണ്ട് പേരും താഴേക്ക് വീഴുകയായിരുന്നു. വിഷ്ണുവിനെ മുകളിലേക്ക് കയറ്റുന്നതിനായാണ് ഹരിലാല്‍ കിണറ്റിലിറങ്ങിയത്. ഇരുവരെയും കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

https://dailynewslive.in/ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ് സംസ്ഥാന വ്യാപകമായുള്ള രാഷ്ട്രീയ യാത്രയ്ക്ക് തിരുചിറാപ്പള്ളിയില്‍ തുടക്കം കുറിച്ചു. ‘ഉങ്ക വിജയ്, നാന്‍ വരേന്‍’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ യാത്ര. പൊരിവെയില്‍ വകവെയ്ക്കാതെ തിരുച്ചിറപ്പള്ളിയില്‍ ഒത്തുകൂടിയത് ആയിരങ്ങളാണ്. വിമാനത്താവളത്തില്‍ നിന്നു സമ്മേളന വേദിയിലേക്കുള്ള ഏഴര കിലോമീറ്റര്‍ ദൂരം കനത്ത ജനത്തിരക്കു കാരണം നാലര മണിക്കൂര്‍ കൊണ്ടാണു പിന്നിടാനായത്. റോഡ് ഷോ അടക്കം പാടില്ലെന്ന പൊലീസിന്റെ കര്‍ശന ഉപാധികളെല്ലാം മറികടന്നാണു ടിവികെ പ്രവര്‍ത്തകര്‍ തിരുച്ചിറപ്പളളിയെ സ്തംഭിപ്പിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സന്ദര്‍ശനം നടത്തി ജനങ്ങളെ നേരില്‍ കാണുമെന്ന് വിജയ് നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. 38 ജില്ലകളിലൂടെയുള്ള ഈ പര്യടനം ഡിസംബര്‍ 20-ന് അവസാനിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

https://dailynewslive.in/ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ നക്ഷത്രമാണെന്നും സ്റ്റാലിനെന്നും പഴയ -പുതിയ എതിരാളികള്‍ക്ക് വെല്ലുവിളിയെന്നും പുകഴ്ത്തി നടന്‍ രജനികാന്ത്. ”വരൂ, 2026ല്‍ കാണാം” എന്ന് ചിരിച്ചുകൊണ്ടു പറയുന്ന ആളാണ് സ്റ്റാലിനെന്നും തന്റെ പ്രിയ സുഹൃത്താണ് സ്റ്റാലിന്‍ എന്നും രജനീകാന്ത് പറഞ്ഞു. വിജയ് യുടെ തമിഴ്നാട് പര്യടനം തുടങ്ങിയ ദിവസം തന്നെ ആണ് രജനീകാന്തിന്റെ പ്രതികരണം.

https://dailynewslive.in/ മോദിയുടെ മാതാവിനെ കഥാപാത്രമാക്കിയ എഐ വിഡിയോയുമായി ബന്ധപ്പെട്ട് ബിജെപി പ്രവര്‍ത്തകന്റെ പരാതിയില്‍ ദില്ലി പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ദില്ലി നോര്‍ത്ത് അവന്യൂ പൊലീസ് സ്റ്റേഷനിലാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ്സ് വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതെന്നാണ് പരാതി. ബിജെപി പ്രവര്‍ത്തകന്‍ സങ്കേത് ഗുപ്ത ആണ് പരാതിക്കാരന്‍. തന്നെ വോട്ടിന് വേണ്ടി ഉപയോഗിക്കരുതെന്ന് സ്വപ്നത്തില്‍ മോദിയോട് അമ്മ പറയുന്നതാണ് വീഡിയോ. മോദിയെയും അമ്മയെയും വീഡിയോയിലൂടെ കോണ്‍ഗ്രസ് അപമാനിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം.

https://dailynewslive.in/ മോദിയുടെ മണിപ്പുര്‍ സന്ദര്‍ശനത്തില്‍ ശാശ്വത സമാധാനത്തിന് പ്രഖ്യാപനമില്ലെന്ന് വിമര്‍ശനം. മണിപ്പുര്‍ കലാപം ശാശ്വതമായി അവസാനിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളൊന്നും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്ന് കുക്കി-മെയ്തെയ് സംഘടനകളും കലാപത്തിന്റെ ഇരകളും കോണ്‍ഗ്രസും വിമര്‍ശിച്ചു. പുനധിവാസമോ മടങ്ങിപ്പോക്കോ സംബന്ധിച്ച് ഒരു പരാമര്‍ശവും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. 28 മാസമായി മണിപ്പുരിലെ ജനങ്ങള്‍ യാതന അനുഭവിക്കുകയാണെന്നും 5 മണിക്കൂറില്‍ താഴെ മാത്രമാണ് പ്രധാനമന്ത്രി സംസ്ഥാനത്തു ചെലവിട്ടതെന്നും സന്ദര്‍ശനം പ്രഹസനമായി മാറിയെന്നും എഐസിസി ജനറല്‍ സെക്രട്ടറി ജയ്റാം രമേശ് പറഞ്ഞു.

https://dailynewslive.in/ ഏറ്റുമുട്ടലിലൂടെ 35 ഭീകരരെ വധിച്ചതായി പാക് സൈന്യം. ഓപ്പറേഷനില്‍ 12 സൈനികര്‍ കൊല്ലപ്പെട്ടെന്നും പാകിസ്ഥാന്‍ അറിയിച്ചു. രണ്ട് ഇടങ്ങളിലായാണ് തെഹ്രികെ താലിബാന്റെ ഭീകരരെ വധിച്ചത്. അഫ്ഗാന്‍ അതിര്‍ത്തിക്ക് സമീപമുള്ള ഭീകരരുടെ രണ്ട് ഒളിത്താവളങ്ങളിലായിരുന്നു ഓപ്പറേഷനെന്ന് പാക് സൈന്യത്തിന്റെ മാധ്യമ വിഭാഗമായ ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് അറിയിച്ചു.

https://dailynewslive.in/ മധ്യസ്ഥ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ കരയാക്രമണം നടത്താനുള്ള ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്റെ നീക്കം രഹസ്യാന്വേഷണ ഏജന്‍സി മൊസാദ് തടഞ്ഞതായി റിപ്പോര്‍ട്ട്. മൊസാദ് വിസമ്മതിച്ചതാണ് ദോഹയില്‍ വ്യോമാക്രമണം നടത്താന്‍ ഇസ്രയേല്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് വാഷിങ്ടന്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ യുദ്ധക്കുറ്റവാളിയെന്ന് വിശേഷിപ്പിച്ച് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മംദാനി. താന്‍ തിരഞ്ഞെടുക്കപ്പെട്ടാല്‍, നെതന്യാഹു നഗരത്തില്‍ കാലുകുത്തുന്ന നിമിഷംതന്നെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന് ഉത്തരവ് നല്‍കുമെന്നും സൊഹ്‌റാന്‍ പറഞ്ഞു.

https://dailynewslive.in/ ഐക്യരാഷ്ട്ര സഭയില്‍ ഇസ്രയേലിനെതിരെ പാകിസ്താന്റെ പ്രതികരണവും തിരിച്ചടിച്ച് ഇസ്രയേലും. ഹമാസ് നേതാക്കളെ ഉന്നമിട്ടാണ് ഖത്തറിനെതിരെ ആക്രമണം നടത്തിയതെന്ന് ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതി യോഗത്തില്‍ ഇസ്രയേല്‍ തങ്ങളുടെ നടപടിയെ ന്യായീകരിച്ചു. ഭീകരസംഘടനയായ അല്‍ ഖായിദയുടെ നേതാവ് ഒസാമ ബിന്‍ലാദനെ പാകിസ്താനില്‍വെച്ച് വധിച്ച സംഭവവും ഇസ്രയേല്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിക്കുന്നതുവരെവരെ ചൈനയ്ക്ക് മേല്‍ 50 മുതല്‍ 100 ശതമാനം വരെ താരിഫ് ഏര്‍പ്പെടുത്തണമെന്ന് നിര്‍ദ്ദേശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. റഷ്യക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ നാറ്റോ സഖ്യകക്ഷികളോട് ആദ്ദേഹം ആഹ്വാനം ചെയ്തു.

https://dailynewslive.in/ യുക്രൈന്‍ യുദ്ധം എളുപ്പം പരിഹരിക്കാനാകുമെന്നാണ് മുന്‍പ് കരുതിയതെന്നും എന്നാല്‍ അതിന് തനിക്കായില്ലെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പുതിന്‍ തയ്യാറാകുമ്പോള്‍ സൈലന്‍സ്‌കിക്ക് പറ്റില്ല. സൈലന്‍സ്‌കി സമ്മതിക്കുമ്പോള്‍ പുതിന്‍ വഴങ്ങില്ലെന്നും പറഞ്ഞ ട്രംപ് ഈയൊരു യുദ്ധംമാത്രമാണ് തനിക്ക് പരിഹരിക്കാനാകാതെപോയതെന്നും വ്യക്തമാക്കി. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിനോടുള്ള തന്റെ ക്ഷമ നശിച്ചുകൊണ്ടിരിക്കയാണെന്നു പറഞ്ഞ ട്രംപ്, യുദ്ധം നിര്‍ത്താത്തതിന്റെ പേരില്‍ റഷ്യക്കെതിരേ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്തുമെന്ന സൂചന നല്‍കി.

https://dailynewslive.in/ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ശ്രീലങ്കക്ക് ആറ് വിക്കറ്റിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത് ബംഗ്ലാദേശ് ഉയര്‍ത്തിയ 140 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്ക നാലു വിക്കറ്റ് നഷ്ടത്തില്‍ 33 പന്ത് ബാക്കി നില്‍ക്കെ ലങ്ക മറികടന്നു. 33 പന്തില്‍ 50 റണ്‍സെടുത്ത ഓപ്പണര്‍ പാതും നിസങ്കയാണ് ലങ്കയുടെ ജയം അനായാസമാക്കിയത്.

https://dailynewslive.in/ ഏഷ്യകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ പരസ്യങ്ങള്‍ക്കായി ലക്ഷങ്ങള്‍ പൊടിച്ച് കമ്പനികള്‍. ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്ഫോമുകള്‍ക്കു കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവന്നത്, ക്രിക്കറ്റ് സംപ്രേഷണത്തിലെ പരസ്യ വിപണിയെ ബാധിക്കുമോയെന്ന ആശങ്കയ്ക്കിടെയാണ്, ഏഷ്യാ കപ്പിലെ പരസ്യ സ്ലോട്ടുകള്‍ വന്‍ തുകയ്ക്കു വിറ്റു പോയത്. വര്‍ഷങ്ങളായി ക്രിക്കറ്റ് മത്സരങ്ങളിലെ ഭൂരിഭാഗം പരസ്യ വരുമാനങ്ങളും ഓണ്‍ലൈന്‍ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളില്‍നിന്നായിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിന്റെ നീക്കം ക്രിക്കറ്റ് വിപണിയെ കാര്യമായി ബാധിച്ചില്ലെന്നാണ് വ്യക്തമാകുന്നത്. ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിനുള്ള എല്ലാ പരസ്യ ഇന്‍വെന്ററിയും ബ്രോഡ്കാസ്റ്റര്‍ സോണി പിക്‌ചേഴ്‌സ് നെറ്റ്വര്‍ക്ക്‌സ് ഇന്ത്യ വിറ്റഴിച്ചതായാണ് റിപ്പോര്‍ട്ട്. ഞായറാഴ്ചത്തെ ഇന്ത്യ- പാക് മത്സരത്തില്‍ 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പരസ്യ സ്ലോട്ട് 12 ലക്ഷം രൂപയ്ക്ക് വിറ്റുപോയതാണ് റിപ്പോര്‍ട്ട്. ടൂര്‍ണമെന്റിലെ ഇന്ത്യാ പാക് മത്സരം ബഹിഷ്‌കരിക്കണമെന്നു ചില വിഭാഗങ്ങള്‍ ആഹ്വാനം ചെയ്തിട്ടുണ്ടെങ്കിലും പരസ്യ സ്ലോട്ടുകള്‍ നേടുന്നതിന് വന്‍ ബ്രാന്‍ഡുകള്‍ മുന്നിലുണ്ടായിരുന്നു.

https://dailynewslive.in/ ജാപ്പനീസ് അനിമെ ചിത്രങ്ങള്‍ക്ക് കേരളത്തില്‍ നേരത്തേ ആരാധകരുണ്ട്. എന്നാല്‍ ‘ഡീമന്‍ സ്ലേയര്‍’ സിനിമാ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രമായ ‘ഡീമന്‍ സ്ലേയര്‍: കിമിറ്റ്സു നോ യൈഡ ഇന്‍ഫിനിറ്റി കാസില്‍’ ന് ലഭിച്ചതുപോലെ ഒരു റിലീസ് ഇന്ത്യയില്‍ മുന്‍പ് ഒരു ജാപ്പനീസ് അനിമെ ചിത്രത്തിനും ലഭിച്ചിട്ടില്ല. കേരളത്തിലെ കണക്കുകള്‍ നോക്കിയാല്‍ ഇന്നലെ റിലീസ് ചെയ്യപ്പെട്ട മൂന്ന് ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാമത് ‘ഇന്‍ഫിനിറ്റി കാസില്‍’ ആണ്. ഒരു മലയാള ചിത്രത്തെയും തെലുങ്ക് ചിത്രത്തെയും ബഹുദൂരം മറികടന്നാണ് ഈ നേട്ടം എന്നതും കൗതുകകരമാണ്. ബിഗ് ബോസ് മുന്‍താരം അഖില്‍ മാരാര്‍ നായകനായ മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി, തേജ സജ്ജ നായകനായ തെലുങ്ക് ചിത്രം മിറൈ എന്നിവയെയാണ് കേരളത്തില്‍ ഇന്‍ഫിനിറ്റി കാസില്‍ റിലീസ് ദിനത്തില്‍ മറികടന്നത്. ട്രാക്കര്‍മാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി കേരളത്തില്‍ റിലീസ് ദിനത്തില്‍ നേടിയത് 2.15 ലക്ഷമാണ്. മിറൈ നേടിയത് 6.6 ലക്ഷവും. അതേസമയം ഡെമോണ്‍ സ്ലെയര്‍: ഇന്‍ഫിനിറ്റി കാസില്‍ കേരളത്തില്‍ നിന്ന് ആദ്യദിനം നേടിയിരിക്കുന്നത് 91 ലക്ഷമാണ്.

https://dailynewslive.in/ തെലുങ്ക് യുവതാരം തേജ സജ്ജയെ നായകനാക്കി കാര്‍ത്തിക് ഘട്ടമനേനി സംവിധാനം ചെയ്ത ‘മിറൈ’യുടെ ആദ്യ ദിനം പിന്നിടുമ്പോള്‍ മികച്ച കളക്ഷന്‍ സ്വന്തമാക്കി. മിറൈ റിലീസിന് മാത്രം 12 കോടിയുടെ കളക്ഷനാണ് ഇന്ത്യയില്‍ നെറ്റായി നേടിയത് എന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റുകളായ സാക്നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു. ഗംഭീര ബുക്കിങ്ങാണ് ഓരോ മണിക്കൂറിലും ചിത്രം നേടുന്നത്. ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തില്‍ വിതരണത്തിന് എത്തിച്ചത്. ഹനു-മാന്‍ എന്ന ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം വീണ്ടുമൊരു പാന്‍-ഇന്ത്യ ആക്ഷന്‍-സാഹസിക സിനിമയില്‍ തേജ സജ്ജ ഇത്തവണ തീയേറ്ററുകളിലേക്ക് എത്തിയത്. പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി ജി വിശ്വപ്രസാദും കൃതി പ്രസാദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിതിക നായക് ആണ് ചിത്രത്തിലെ നായിക. ഒരു സൂപ്പര്‍ യോദ്ധാവായാണ് തേജ സജ്ജ ഈ ചിത്രത്തില്‍ വേഷമിടുന്നത്. മനോജ് മഞ്ചു ആണ് ചിത്രത്തിലെ വില്ലന്‍ വേഷം അവതരിപ്പിച്ചിരിക്കുന്നത്.

https://dailynewslive.in/ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ കാവാസാക്കി 2026 മോഡല്‍ നിന്‍ജ ഇസഡ്എക്‌സ്- 10ആര്‍ അവതരിപ്പിച്ചു. 19.49 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. 2025 മോഡലിനെ അപേക്ഷിച്ച് 99,000 രൂപ കൂടുതലാണ് പുതിയ മോഡലിന്. നിന്‍ജ ഇസഡ്എക്‌സ്-10ആറിന്റെ 2025 മോഡലും ഏറ്റവും പുതിയ പതിപ്പിനൊപ്പം ഔദ്യോഗിക വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്. പഴയ മോഡലിന്റെ സ്റ്റോക്ക് ക്ലിയര്‍ ചെയ്യാനുള്ള കാവാസാക്കിയുടെ തന്ത്രമാണിതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2026 മോഡലിനെ അപേക്ഷിച്ച് 2025 മോഡലിന് പവറും ഔട്ട്പുട്ടും കൂടുതലാണ്. പുതിയ മോഡലിനും പഴയ മോഡലിനും ഒരു ലക്ഷം രൂപ മുതല്‍ 1.50 ലക്ഷം രൂപ വരെ ഡിസ്‌കൗണ്ട് ഉണ്ട്. കിഴിവ് ഓഫര്‍ സെപ്റ്റംബര്‍ 30 വരെ അല്ലെങ്കില്‍ സ്റ്റോക്ക് തീരുന്നത് വരെ മാത്രമാണ് ലഭിക്കുക. 2026 കാവാസാക്കി നിന്‍ജ ഇസഡ്എക്‌സ്-10ആര്‍ 193.1ബിഎച്ച്പിയും 112 എന്‍എം ടോര്‍ക്യൂവുമാണ് പുറപ്പെടുവിക്കുന്നത്.

https://dailynewslive.in/ മലയാളനാടിന്റെ മുഖ്യധാരയില്‍നിന്ന് അകലെയായിരുന്ന വയനാട്ടില്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കവര്‍ഷങ്ങളില്‍ ദേശീയപ്രസ്ഥാനത്തിന് അടിത്തറയിട്ട ദേശാഭിമാനികളിലൊരാളായ എം.എ. ധര്‍മ്മരാജയ്യരുടെ ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒരു കാലഘട്ടത്തിന്റെയും ഒരു നാടിന്റെയും എഴുതപ്പെടാതെപോയ ഭൂതകാലത്തിലേക്കാണ് വെളിച്ചം വീശുന്നത്. ഗാന്ധിമാര്‍ഗ്ഗം പിന്തുടര്‍ന്ന് കോണ്‍ഗ്രസ്സിലൂടെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാമൂഹികനവോത്ഥാനത്തിനുമായി പ്രവര്‍ത്തിച്ച നിസ്വാര്‍ത്ഥനായ ഒരു പൊതുപ്രവര്‍ത്തകന്റെ സത്യസന്ധമായ ജീവിത രേഖയാണിത്. ആധുനിക വയനാടിന്റെ ശില്‍പ്പികളിലൊരാളായ എം.എ. ധര്‍മ്മരാജയ്യരുടെ ആത്മകഥാപരമായ കുറിപ്പുകള്‍. ‘എന്റെ ഓര്‍മ്മക്കുറിപ്പുകള്‍; നാടിന്റെയും’. മാതൃഭൂമി. വില 255 രൂപ.

https://dailynewslive.in/ കടലിലെയും പുഴയിലെയും മത്സ്യങ്ങള്‍ രൂപത്തിലും രുചിയിലും വ്യത്യാസപ്പെടുന്നതു പോലെ തന്നെ ഗുണത്തിലും വ്യത്യാസപ്പെട്ടിരിക്കുന്നു. മത്തിയില്‍ ധാരാളം ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. മത്തിപോലെ കേരളത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന മറ്റൊരു മത്സ്യം അയലയാണ്. ഇതില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. പ്രോട്ടീനും ഒമേഗ 3 ഫാറ്റി ആസിഡും വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയ മത്സ്യമാണ് ആവോലി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിനും ഹൃദയാരോഗ്യത്തിനും ഉത്തമം. ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ള ചൂരയില്‍ വൈറ്റമിന്‍ ഡി സമൃദ്ധമാണ്. പ്രതിരോധശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. എല്ലുകളുടെ ബലം വര്‍ധിപ്പിക്കുന്നതിന് കാത്സ്യവും വിറ്റാമിന്‍ ഡിയും നത്തോലിയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല, ഇതില്‍ പ്രോട്ടീനും ധാരാളമുണ്ട്. പ്രാട്ടീനും ഒമേഗ 3 ഫാറ്റി ആസിഡിനും പുറമെ വിറ്റാമിന്‍ ബി12, കാത്സ്യം,ഫോസ്ഫറസ്, സെലിനിയം എന്നിവയാല്‍ സമൃദ്ധമാണ് കിളി മീന്‍. നവര, മഞ്ഞകോര എന്നും കിളിമീനിനെ വിളിക്കാറുണ്ട്. ചര്‍മത്തിന്റെ ആരോഗ്യത്തിനും സഹായകമാണ്. കാത്സ്യവും ഫോസ്ഫറസും ഒമേഗ 3 ഫാറ്റി ആസിഡും സമൃദ്ധമായി അടങ്ങിയതാണ് കരിമീന്‍. ഇത് പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ മികച്ചതാണ്. കടലിലും ശുദ്ധജലത്തിലും വളരുന്ന മത്സ്യമാണ് ചെമ്മീന്‍. ഇത് പ്രോട്ടീനാല്‍ സമ്പന്നമാണ്. കൊഴുപ്പു കുറവായതിനാല്‍ സമീകൃതാഹാരത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കടലിലെ ചെമ്മീനില്‍ കൂടുതല്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. മറ്റു പോഷകഗുണങ്ങള്‍ എല്ലാം രണ്ടിലും ഒരുപോലെയാണ്. ചിലരില്‍ ചെമ്മീന്‍ അലര്‍ജി ഉണ്ടാക്കാം.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ ട്രെയിനില്‍ യാത്ര ചെയ്യുകയാണ്. അടുത്തിരുന്ന കുട്ടി അദ്ദേഹത്തിന്റെ വാച്ചിലേക്ക് കുറെ നേരമായി നോക്കുന്നു. ഇത് ശ്രദ്ധിച്ച അയാള്‍ കുട്ടിയോട് ചോദിച്ചു: വാച്ച് ഇഷ്ടപ്പെട്ടോ.. കുട്ടി പറഞ്ഞു: ഇതൊരു വിലകൂടിയ വാച്ചാണെന്ന് എനിക്കറിയാം. ഇതൊന്നു നോക്കാന്‍ എനിക്ക് തരാമോ? ഇതെന്റെ ശിഷ്യര്‍ സമ്മാനിച്ചതാണെന്നും പറഞ്ഞ് അയാള്‍ ആ വാച്ച് കുട്ടിക്ക് ഊരിക്കൊടുത്തു. വാച്ച് നോക്കുന്നതിനിടയില്‍ ജനലിനരികില്‍ ഇരുന്ന അവന്റെ കയ്യില്‍ നിന്നും വാച്ച് പുറത്തേക്ക് വീണു. കുട്ടി കരച്ചിലായി. അടുത്ത സ്റ്റേഷനില്‍ ഇറങ്ങാറായപ്പോള്‍ അയാള്‍ പറഞ്ഞു: വാച്ച് എനിക്ക് ഒരുമണിക്കൂറിനുള്ളില്‍ കിട്ടും. സ്റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിലെത്തി അയാള്‍ കാര്യം പറഞ്ഞു. ഏകദേശം ഏത് സ്ഥലത്തുവെച്ചാണ് വാച്ച് നഷ്ടപ്പെട്ടത്: സ്റ്റേഷന്‍ മാസ്റ്റര്‍ ചോദിച്ചു. ഇവിടെ നിന്നും നൂറ്റി ഇരുപത്തിയഞ്ചാമത്തെ പോസ്‌ററിനു ചുവട്ടില്‍. വാച്ച് പോയപ്പോള്‍ മുതല്‍ ഞാനത് കൃത്യമായി എണ്ണുകയായിരുന്നു. തുടരന്വേഷണത്തില്‍ അതേ സ്ഥലത്തുനിന്നുതന്നെ വാച്ച് ലഭിക്കുകയും ചെയ്തു. ഒരു പ്രശ്‌നത്തിലകപ്പെട്ടാല്‍ പ്രതികരണം രണ്ടുവിധത്തിലായിരിക്കും. ഒന്ന് മനക്ലേശത്തോടെ, രണ്ട് മനസാന്നിധ്യത്തോടെ. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാല്‍ മനോനില തെറ്റുക എന്നതാണ് നമ്മള്‍ അഭിമുഖീകരിക്കുന്ന ഏററവും വലിയ പ്രശ്‌നം. സംഭവിച്ച ദുരന്തത്തേക്കാള്‍ വലുതായിരിക്കും നഷ്ടപ്പെടുന്ന സമാധാനം. പലരും വീണ കയത്തില്‍ നിന്നും കയറിവരാത്തതിന് കാരണം കയത്തിന്റെ ആഴമല്ല. മനസ്സിന്റെ തളര്‍ച്ചയാണ്. മനസാന്നിധ്യത്തോടെ തുടരുന്നവരുടെ ചിന്തകള്‍ പ്രായോഗികമായിരിക്കും. പരിഹാരസാധ്യതകള്‍ അവരുടെ മനസ്സില്‍ തെളിയുകയും ചെയ്യും. ആകുലപ്പെടുന്നതിന്റെ പേരില്‍ ഒരു സങ്കടവും അവസാനിക്കില്ല. നമുക്ക് സമാധാനത്തോടെ പരിഹാരവഴികള്‍ തേടാം – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *