◾https://dailynewslive.in/ പ്രകോപനം തുടര്‍ന്നാല്‍ പാകിസ്ഥാന് ഇരട്ടി പ്രഹരം നല്‍കാന്‍ ഇന്ത്യ. സംയുക്ത സൈനിക മേധാവിയും സേനാ മേധാവിമാരുമായി പ്രതിരോധ മന്ത്രി നടത്തിയ ചര്‍ച്ചയില്‍ ആക്രമണം കടുപ്പിക്കാന്‍ തീരുമാനിച്ചു. യോഗ തീരുമാനം പ്രതിരോധ മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിക്കും. ഇന്ത്യയുടെ തുടര്‍ നീക്കങ്ങളിലടക്കം നിര്‍ണായകമാകുന്ന ഉന്നതല യോഗമാണ് ദില്ലിയില്‍ പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ നടന്നത്.
◾https://dailynewslive.in/ പാകിസ്ഥാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ ഫലപ്രദമായി തടഞ്ഞതായി പ്രതിരോധ വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത ആകാശ് മിസൈല്‍ സുപ്രധാന പങ്കുവഹിച്ചെന്നും പ്രതിരോധ വൃത്തങ്ങള്‍ വിശദീകരിക്കുന്നു. പാകിസ്ഥാന്‍ നടത്തിയ ഒന്നിലധികം ഡ്രോണ്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യവും വ്യോമസേനയും പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ ആകാശ് സംവിധാനം വിന്യസിച്ചിട്ടുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
*ഹൈദരാബാദിലേക്കൊരു യാത്ര ഫോര്‍ച്ചൂണിനൊപ്പം*
ആധുനികവും പുരാതനവുമായ സാംസ്‌കാരിക ആകര്‍ഷണങ്ങള്‍ ഇടകലര്‍ന്ന ഹൈദരാബാദിലേക്ക് മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സ്വപ്നസമാനമായൊരു യാത്ര പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്‌സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും 7025811999 എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ സാംബയില്‍ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തിയ അതിര്‍ത്തി രക്ഷാ സേന ഏഴ് ഭീകരരെ വധിച്ചു. ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്നലെ രാത്രി അന്താരാഷ്ട്ര അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
◾https://dailynewslive.in/ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം കനത്തിരിക്കെ ജമ്മുവിലെത്തി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മുവിലെ സാഹചര്യങ്ങള്‍ വിലയിരുത്താനായി താന്‍ റോഡ് മാര്‍ഗം ജമ്മുവിലേയ്ക്കുള്ള യാത്രയിലാണെന്ന് വ്യക്തമാക്കുന്ന ചിത്രമടങ്ങുന്ന പോസ്റ്റ് അദ്ദേഹം രാവിലെ തന്നെ സമൂഹ മാധ്യമമായ എക്സില്‍ പങ്കുവെച്ചിരുന്നു. വാഹനത്തിന് മുന്നില്‍ ഇന്ത്യയുടെ പതാക കാണുന്ന രീതിയിലുള്ള ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്.
◾https://dailynewslive.in/ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഐപിഎല്‍ മത്സരങ്ങള്‍ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവെക്കാന്‍ ബിസിസിഐ യുടെ തീരുമാനം. കളിക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ വിദേശകളിക്കാരെല്ലാം സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാന്‍ പലരും സന്നദ്ധത അറിയിക്കുകയും ചെയ്തിരുന്നു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഇന്ത്യാ-പാക് സംഘര്‍ഷ സാഹചര്യത്തില്‍ ദില്ലിയിലും ജാഗ്രതാ നിര്‍ദ്ദേശം. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് 20 മിനിറ്റോളം ദില്ലിയിലെ വിവിധ ഇടങ്ങളില്‍ സൈറണ്‍ മുഴങ്ങുമെന്നും ജനങ്ങള്‍ പരിഭ്രാന്തരാകരുതെന്നും മുന്നൊരുക്കങ്ങളുടെ ഭാഗമായാണ് സൈറണ്‍ മുഴക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ ഇന്ത്യാ-പാക് സംഘര്‍ഷം ശക്തമായതോടെ ഉത്തരാഖണ്ഡിലും ജാഗ്രത നിര്‍ദേശം. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെയും ജീവനക്കാരുടെയും അവധികള്‍ റദ്ദാക്കി. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറെടുപ്പുകള്‍ നടത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി.
◾https://dailynewslive.in/ പഞ്ചാബിലെ ഹോഷിയാര്‍പൂരില്‍ ചൈനീസ് നിര്‍മിത പാകിസ്ഥാന്‍ മിസൈലിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ഹോഷിയാര്‍പൂരിയില്‍ കുന്നിന്‍ പ്രദേശത്തുനിന്നാണ് മിസൈല്‍ ഭാഗങ്ങള്‍ കണ്ടെത്തിയത്. വിവരം ലഭിച്ചയുടനെ പ്രാദേശിക പൊലീസ് സ്ഥലത്തെത്തി. ജനങ്ങളോട് വീടിനുള്ളില്‍ തന്നെ തുടരാന്‍ ഭരണകൂടം ആവശ്യപ്പെട്ടു.
◾https://dailynewslive.in/ പാകിസ്ഥാന്‍ സൈബര്‍ ആക്രമണം കണക്കിലെടുത്ത് രാജ്യത്തെ എംടിഎം സെന്ററുകള്‍ അടച്ചിടുമെന്ന പ്രചാരണം വ്യാജമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ അറിയിച്ചു. സോഷ്യല്‍മീഡിയയിലാണ് വ്യാപകമായി വ്യാജ പ്രചാരണം നടക്കുന്നത്. ഇത്തരമൊരു നിര്‍ദേശം നല്‍കിയിട്ടില്ലെന്നും പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യമാണെന്നും പിഐബി അറിയിച്ചു.
◾https://dailynewslive.in/ പാകിസ്ഥാന് നേരെ ജലയുദ്ധം തുടര്‍ന്ന് ഇന്ത്യ. ചെനാബ് നദിയിലെ രണ്ട് അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു. ബഗ്ലിഹാര്‍ ജലവൈദ്യുത പദ്ധതി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകളും സലാല്‍ ഡാമിന്റെ മൂന്ന് ഷട്ടറുകളുമാണ് തുറന്നുവിട്ടത്. ഷട്ടറുകള്‍ തുറന്നതോടെ പാകിസ്താനില്‍ ചെനാബ് നദിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ ജലനിരപ്പ് ഉയരുമെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫുമായി ഫോണില്‍ സംസാരിച്ചതായി തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്‍ദോഗന്‍. പാകിസ്ഥാന് ഐക്യദാര്‍ഢ്യം അറിയിച്ചെന്നും തുര്‍ക്കി പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചു. പ്രതിസന്ധിയില്‍ ശാന്തവും സംയമനം പാലിക്കുന്നതുമായ നയങ്ങളെ തുര്‍ക്കി പിന്തുണയ്ക്കുന്നുവെന്ന് എര്‍ദോഗന്‍ ഷെരീഫിനോട് പറഞ്ഞതായി പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.
◾https://dailynewslive.in/ ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതില്‍ പാകിസ്ഥാന്റെ പങ്കാളിത്തത്തിന് നിഷേധിക്കാനാവാത്ത തെളിവുകളുണ്ടെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരൈസ്വാമി. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യ കൊലപ്പെടുത്തിയ ഭീകരരുടെ ശവസംസ്‌കാര ചടങ്ങില്‍ പാക് സൈനിക ഉദ്യോഗസ്ഥര്‍ പങ്കെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
◾https://dailynewslive.in/ ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങളില്‍ രാജ്യത്തിനൊപ്പം അണിനിരക്കുകയാണ് എല്ലാ ഇന്ത്യക്കാരും ചെയ്യേണ്ടതെന്നും പാകിസ്ഥാന്റെ ആക്രമണശ്രമങ്ങളെ രാജ്യം നല്ല രീതിയിലാണ് പ്രതിരോധിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
◾https://dailynewslive.in/ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇവിടങ്ങളിലുള്ള മലയാളികളുടെ സഹായത്തിനായി സംസ്ഥാന സര്‍ക്കാരും നോര്‍ക്കയും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സംഘര്‍ഷത്തിനിടയില്‍ കുരുങ്ങിയവര്‍ക്കും അവരെ കുറിച്ചുള്ള വിവരങ്ങള്‍ അറിയാനുള്ളവര്‍ക്കും ഫോണ്‍- ഇ-മെയില്‍- ഫാക്സ് എന്നിവ മുഖേന വിവരം കൈമാറാം.
◾https://dailynewslive.in/ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോഡ് ജില്ലയിലും അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. മൂന്നു കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പൊലീസ് കാവലും നിരീക്ഷണവും ഏര്‍പ്പെടുത്തി. കാസര്‍ക്കോട് സീതാംഗോളിയില്‍ പ്രവര്‍ത്തിക്കുന്ന യുദ്ധവിമാനങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥാപനമായ എച്ച്.എ.എല്‍, ചൗക്കിയിലുള്ള സിപിസിആര്‍ഐ, പെരിയയിലെ കേന്ദ്ര കേരള സര്‍വ്വകലാശാല എന്നി സ്ഥാപനങ്ങളിലാണ് പൊലീസ് കാവലും നിരീക്ഷണവും ഏര്‍പ്പെടുത്തിയിരിക്കുന്നത്.
◾https://dailynewslive.in/ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം യാത്രക്കാര്‍ക്കായി പ്രത്യേക അറിയിപ്പ് പുറത്തിറക്കി. അധിക സുരക്ഷാ സംവിധാനങ്ങളുടെ പശ്ചാത്തലത്തില്‍ യാത്രക്കാര്‍ കൂടുതല്‍ സമയം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നേക്കാം എന്നാണ് ഇന്ന് രാവിലെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. സുഗമമായ യാത്ര ഉറപ്പാക്കുന്നതിന് വേണ്ടി നേരത്തെ തന്നെ എത്തിച്ചേരണമെന്നും അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് വൈകീട്ട് മൂന്നിന് പുറത്തുവിടും. വിദ്യഭ്യാസമന്ത്രി വി ശിവന്‍കുട്ടി ഫലം പ്രഖ്യാപിക്കും. ടിഎച്ച്എസ്എല്‍സി ഫലവും ഇന്നറിയാം. 4,26,697 വിദ്യാര്‍ഥികളാണ് ഫലം കാത്തരിക്കുന്നത്. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് മൊബൈല്‍ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും .
◾https://dailynewslive.in/ വളാഞ്ചേരിയില്‍ നിപ രോഗം സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തുടരുന്നുവെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. ആരോഗ്യ വകുപ്പ് രോഗിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. 49 പേരാണ് സമ്പര്‍ക്ക പട്ടികയിലുള്ളത്. ഇതില്‍ ആറ് പേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ട്. സമ്പര്‍ക്ക പട്ടികയിലുള്ള 49 പേരില്‍ 45 പേര്‍ ഹൈ റിസ്‌ക്ക് കാറ്റഗറിയില്‍ ഉള്ളവരാണ്.
◾https://dailynewslive.in/ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് കേരള സര്‍വകലാശാലയില്‍ തമിഴ് പഠനവകുപ്പ് ഇന്ന് നടത്താനിരുന്ന സെമിനാര്‍ തടഞ്ഞ് വിസി. 24 മണിക്കൂറിനകം വിശദീകരണം നല്‍കാന്‍ വകുപ്പ് മേധാവിക്ക് വിസി നിര്‍ദേശം നല്‍കി. സെമിനാര്‍ ദേശീയതക്കെതിരാണെന്ന് മനസ്സിലാക്കിയാണ് തടഞ്ഞതെന്നും വി സി വിശദമാക്കി. ഒരു തമിഴ് മാസികയില്‍ വന്ന ലേഖനത്തെ ആസ്പദമാക്കിയായിരുന്നു സെമിനാര്‍ സംഘടിപ്പിച്ചിരുന്നത്.
◾https://dailynewslive.in/ ജീവിതത്തില്‍ ഒരിക്കലും ശരീരത്തിലും മനസ്സിലും കറ പുരണ്ടിട്ടില്ലാത്ത സണ്ണി ജോസഫ് രാഷ്ട്രീയ മാന്യതയുടെ മുഖശ്രീയാണെന്ന് ചെറിയാന്‍ ഫിലിപ്. സമുദായ സമനീതി എന്ന മതേതരത്വ തത്വം പാലിച്ചു കൊണ്ട് പോരാളികളായ പഞ്ചപാണ്ഡവരെയാണ് രാഷ്ട്രീയ അങ്കക്കളരിയില്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് അഭിമാനപൂര്‍വ്വം അവതരിപ്പിച്ചിരിക്കുന്നതെന്നും ചെറിയാന്‍ ഫിലിപ് സമൂഹമാധ്യമത്തില്‍ കുറിച്ചു.
◾https://dailynewslive.in/ കോഴിക്കോട് വടകരയില്‍ അഞ്ച് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. ഒരാള്‍ക്ക് നായയുടെ ആക്രമണത്തിലും പരിക്കേറ്റിട്ടുണ്ട്. ലോകനാര്‍കാവ്, സിദ്ധാശ്രമം പരിസരം, മേമുണ്ട മഠം എന്നിവിടങ്ങളിലാണ് കുറുക്കന്റ ആക്രമണം ഉണ്ടായത്. മേമുണ്ട മഠത്തിന് സമീപം ചന്ദ്രികയ്ക്കാണ് നായയുടെ കടിയേറ്റത്. പരിക്കേറ്റവരില്‍ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
◾https://dailynewslive.in/ കിളിമാനൂരില്‍ ക്ഷേത്രോത്സവത്തിനോടനുബന്ധിച്ച് ഉണ്ടായിരുന്ന റാപ്പര്‍ വേടന്റെ പരിപാടി സുരക്ഷാക്രമീകരണങ്ങള്‍ മുന്‍നിര്‍ത്തി റദ്ദ് ചെയ്തു. സ്റ്റേജ് നിര്‍മ്മിച്ചത് വയലിലായിരുന്നു. കൂടാതെ പരിപാടി കാണാന്‍ വന്‍ ജനക്കൂട്ടവും എത്തിയിരുന്നു. പൊലീസിന് റോഡിലെയും, പരിപാടി നടന്ന വയലിലെയും തിരക്ക് നിയന്ത്രിക്കാന്‍ സാധിച്ചില്ല. കൂടാതെ വൈകുന്നേരം പരിപാടിയുമായി ബന്ധപ്പെട്ട് ഒരു ടെക്നീഷ്യന്‍ മരണപ്പെട്ടിരുന്നു.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിനു ശേഷം ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ ഡല്‍ഹിയെ സജ്ജമാക്കുന്നതിനുള്ള ഒരുക്കം ആരംഭിച്ച് ദില്ലി സര്‍ക്കാര്‍. അഗ്നിശമന സേനയുടെ ശേഷിയും എത്തിച്ചേരലും വര്‍ദ്ധിപ്പിക്കുന്നതിനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ‘ദ്രുത പ്രതികരണ വാഹനങ്ങളുടെ’ ഡെമോ മുഖ്യമന്ത്രി രേഖ ഗുപ്ത പരിശോധിച്ചു.
◾https://dailynewslive.in/ അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാന്‍ ശ്രമിച്ച ഗുജറാത്തി കുടുംബത്തിലെ രണ്ട് കുട്ടികള്‍ ബോട്ട് മറിഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ട്. ബ്രിജേഷ്‌കുമാര്‍, ഭാര്യ ജാഗ്രതി (39), മക്കളായ പ്രിന്‍സ് (14), മഹി (10) എന്നിവര്‍ തിങ്കളാഴ്ച മെക്സിക്കോ വഴി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ മത്സ്യബന്ധന ബോട്ട് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ബ്രിജേഷ്‌കുമാറും ഭാര്യയും ചികിത്സയിലാണ്.
◾https://dailynewslive.in/ പുതിയ മാര്‍പ്പാപ്പയും ആഗോള കത്തോലിക്ക സഭയുടെ തലവനുമായി തിരഞ്ഞെടുക്കപ്പെട്ട ലിയോ പതിനാലാമന് അഭിനന്ദന സന്ദേശം കൈമാറി യുഎഇ ഭരണാധികാരികള്‍. ലോകമെമ്പാടും പരസ്പര ധാരണ, സമാധാനം, ഐക്യം എന്നിവ സ്ഥാപിക്കാന്‍ കഴിയട്ടെ എന്നായിരുന്നു യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവെച്ചത്.
◾https://dailynewslive.in/ ഇന്ത്യയുമായുളള സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്ന് ലോണിനായി പരക്കം പാഞ്ഞ് പാക്കിസ്ഥാന്‍. കടുത്ത സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നേരിടുന്ന പാക്കിസ്ഥാന്‍ ഇപ്പോള്‍ ഐ.എം.എഫ് വായ്പകളെയാണ് വളരെയധികം ആശ്രയിക്കുന്നത്. കൂടാതെ ലോക ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ പാക്കിസ്ഥാന്‍ ധനസഹായത്തിനായി ശ്രമിക്കുന്നുണ്ട്. പാക്കിസ്ഥാന് 1.3 ബില്യണ്‍ ഡോളര്‍ (ഏകദേശം 10,000 കോടി രൂപയിലധികം) വായ്പ നല്‍കുന്നതിനെ കുറിച്ച് അവലോകനം ചെയ്യാന്‍ ഐ.എം.എഫ് യോഗം ചേരുകയാണ്. ഐഎംഎഫ് യോഗത്തില്‍ ഇന്ത്യ പാക്കിസ്ഥാന് വായ്പ നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നാണ് കരുതുന്നത്. പാക്കിസ്ഥാനുള്ള ധനസഹായം സ്തംഭിക്കുന്നത് അതിന്റെ ദുര്‍ബലമായ സമ്പദ്വ്യവസ്ഥയ്ക്ക് വലിയ പ്രഹരമേല്‍പ്പിക്കും. കഴിഞ്ഞ വര്‍ഷം ഐഎംഎഫില്‍ നിന്ന് 7,00 കോടി ഡോളറിന്റെ വായ്പ പാക്കിസ്ഥാന് ലഭിച്ചിരുന്നു. മാര്‍ച്ചില്‍ 130 കോടി ഡോളറിന്റെ കാലാവസ്ഥാ പ്രതിരോധ വായ്പയും ഐ.എം.എഫില്‍ നിന്ന് ലഭിച്ചു. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐ യിലേക്കും ലഷ്‌കറെ ത്വയ്ബ, ജയ്‌ഷെ മുഹമ്മദ് പോലുള്ള ഭീകരവാദ സംഘടനകളിലേക്കും പാക്കിസ്ഥാന് ലഭിക്കുന്ന ഫണ്ട് ദുരുപയോഗം ചെയ്യപ്പെടുന്നതായി ഇന്ത്യ കരുതുന്നു. ആഗോള കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിനോട് പാക്കിസ്ഥാനെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെടുത്താനുളള നടപടികള്‍ ഇന്ത്യ ശക്തമാക്കുകയാണ്.
◾https://dailynewslive.in/ എക്‌സില്‍ തന്റെ ഡിസ്‌പ്ലേ നാമം വീണ്ടും മാറ്റി ടെക് ഭീമന്‍ ഇലോണ്‍ മസ്‌ക്. എലോണ്‍ മസ്‌ക് എക്‌സിലെ ഡിസ്‌പ്ലേ നാമം മാറ്റുന്നത് ഇതാദ്യമല്ല. ഇത്തവണ മസ്‌ക് ‘ഗോര്‍ക്ലോണ്‍ റസ്റ്റ്’ എന്നാക്കിയാണ് പേര് മാറ്റിയത്. പ്രൊഫൈല്‍ ചിത്രവും മാറ്റി. പുതിയ നാമത്തിന്റെ അര്‍ഥം തിരയുകയാണ് ആരാധകര്‍. ‘ഗോര്‍ക്ലോണ്‍ റസ്റ്റ്’ എന്ന നാമം ഗ്രോക്ക്, റസ്റ്റ് എന്നിവയുടെ മിശ്രിതമായാണ് ആരാധകര്‍ കാണുന്നത്. ഗ്രോക്ക് എന്നത് മസ്‌കിന്റെ എ.ഐ കമ്പനിയായ എക്സ് എ.ഐ വികസിപ്പിച്ചെടുത്ത ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചാറ്റ്‌ബോട്ടിന്റെ പേരാണ്. രണ്ടാമത്തെ ഭാഗമായ ‘റസ്റ്റ്’ എന്നത് റസ്റ്റ് പ്രോഗ്രാമിംഗ് ഭാഷയാണ്. ഇത് കമ്പനിയുടെ സാങ്കേതിക അടിസ്ഥാന സൗകര്യങ്ങളുടെ ഭാഗമാണ്. സോളാന ബ്ലോക്ക്ചെയിനിലെ മീം നാണയമായ ഗോര്‍ക്ക് ആയും ഇതിനെ ബന്ധിപ്പിക്കുന്നുണ്ട്. മസ്‌ക് തന്റെ പേര് ഗോര്‍ക്ലോണ്‍ റസ്റ്റ് എന്ന് മാറ്റി 24 മണിക്കൂറിനുള്ളില്‍ ഗോര്‍ക്കിന്റെ വില ഏകദേശം 100 ശതമാനം ഉയര്‍ന്നു. ഇലോണ്‍ മസ്‌ക് തന്റെ പേര് എക്‌സില്‍ മാറ്റുന്നത് ഇതാദ്യമായല്ല. ഡിസംബറിന്റെ തുടക്കത്തില്‍ അദ്ദേഹം കെക്കിയസ് മാക്സിമസ് എന്ന് പേര് മാറ്റിയിരുന്നു. ഫെബ്രുവരിയില്‍ ഹാരി ബോള്‍സ് എന്നും മാറ്റി.
◾https://dailynewslive.in/ പാകിസ്ഥാന്‍ ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്ത ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ലോകശ്രദ്ധ നേടിയതിന് പിന്നാലെ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന ട്രേഡ്മാര്‍ക്കിനായി അപേക്ഷ നല്‍കി ബോളിവുഡ് സിനിമ നിര്‍മാതാക്കള്‍. ട്രേഡ് മാര്‍ക്കിനായി മുകേഷ് അംബാനിയുടെ ജിയോ സ്റ്റുഡിയോ അപേക്ഷ നല്‍കിയെങ്കിലും പിന്‍വലിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂരു’മായി ബന്ധപ്പെട്ട സിനിമകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് അപേക്ഷകള്‍ ലഭിച്ചതായി ഇന്ത്യന്‍ മോഷന്‍ പിക്ചര്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍, ഇന്ത്യന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ , വെസ്റ്റേണ്‍ ഇന്ത്യ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ എന്നി സംഘടനകള്‍ പറഞ്ഞു. അപേക്ഷകള്‍ ലഭിച്ചാല്‍ ആരാണ് ആദ്യം അപേക്ഷിച്ചതെന്നതിന്റെ അടിസ്ഥാനത്തില്‍ ഈ സംഘടനകളിലെ സമിതികള്‍ ചേര്‍ന്നാണ് ട്രേഡ് മാര്‍ക്ക് അനുവദിക്കുക. ‘ഓപ്പറേഷന്‍ സിന്ദൂരുമായി ബന്ധപ്പെട്ട ഇമെയില്‍ വഴി 30ലധികം അപേക്ഷകള്‍ ലഭിച്ചു. അപേക്ഷകളില്‍ അധികവും ‘ഓപ്പറേഷന്‍ സിന്ദൂര്‍’, ‘മിഷന്‍ സിന്ദൂര്‍’ എന്നീ ടൈറ്റിലുക ആവശ്യപ്പെട്ടായിരുന്നു.’ഹിന്ദുസ്ഥാന്‍ കാ സിന്ദൂര്‍’, ‘മിഷന്‍ ഓപ്പറേഷന്‍ സിന്ദൂര്‍’, ‘സിന്ദൂര്‍ കാ ബദ്ല’ എന്നി ടൈറ്റിലുകള്‍ക്കായും അപേക്ഷ ലഭിച്ചിട്ടുണ്ട്.
◾https://dailynewslive.in/ ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രണവ് മോഹന്‍ലാല്‍ ആണ് നായകന്‍. ഏപ്രില്‍ അവസാനം ചിത്രീകരണം പൂര്‍ത്തിയായ സിനിമയാണ് ഇത്. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ഡീയസ് ഈറേ’ എന്ന വിചിത്രമായ പേരാണ് ചിത്രത്തിന്. മരിച്ചവര്‍ക്കുവേണ്ടി പാടുന്ന ഒരു ലാറ്റിന്‍ ഗീതമാണ് ഇത്. ഭ്രമയുഗം നിര്‍മ്മാതാക്കളായ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ് ശശികാന്ത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഭ്രമയുഗം സംവിധായകന്റെ ഹൊറര്‍ ഫ്രെയ്മില്‍ പ്രണവ് മോഹന്‍ലാല്‍ വരുന്നു എന്നതാണ് ചിത്രത്തിന്റെ യുഎസ്പി. പ്രണവ് അഭിനയിക്കുന്ന ആദ്യ ഹൊറര്‍ ചിത്രവും ആണ് ഇത്. 35 ദിവസം എടുത്താണ് രാഹുല്‍ സദാശിവന്‍ സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം നിര്‍മ്മിക്കുന്നതിനായി രൂപം കൊണ്ട ബാനറാണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. 2025 ന്റെ അവസാന പാദത്തില്‍ ചിത്രം തിയറ്ററുകളിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ഷെഹ്നാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക് മുഹമ്മദ് അലി ആണ്. ജ്യോതിഷ് ശങ്കര്‍ ആണ് സിനിമയുടെ ആര്‍ട്ട് വര്‍ക്കുകള്‍ ഒരുക്കുന്നത്. ക്രിസ്റ്റോ സേവിയര്‍ ആണ് സിനിമയുടെ സംഗീതം സംവിധാനം.
◾https://dailynewslive.in/ മുംബൈ ആസ്ഥാനമായുള്ള ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒഡീസ് ഇലക്ട്രിക് വെഹിക്കിള്‍സ്, ഹൈഫൈ എന്ന പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ പുറത്തിറക്കി. 42,000 രൂപ എക്സ്-ഷോറൂം വിലയുള്ള ഒഡീസ് ഹൈഫൈ, പരമ്പരാഗത പെട്രോള്‍ പവര്‍ സ്‌കൂട്ടറുകള്‍ക്ക് പകരം ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദപരവുമായ ഒരു ബദല്‍ തേടുന്ന നഗര യാത്രക്കാരെ ലക്ഷ്യം വച്ചുള്ള ഒരു ലോ-സ്പീഡ് ഇലക്ട്രിക്ക് സ്‌കൂട്ടറാണ്. 25 കിലോമീറ്റര്‍ പരമാവധി വേഗതയുള്ള ഹൈഫൈ ഒറ്റ ചാര്‍ജില്‍ 89 കിലോമീറ്റര്‍ വരെ സഞ്ചരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 48 വി അല്ലെങ്കില്‍ 60 വി ബാറ്ററി കോണ്‍ഫിഗറേഷനുകളുമായി ജോടിയാക്കാന്‍ കഴിയുന്ന 250 വാട്ട് മോട്ടോറാണ് ഈ സ്‌കൂട്ടര്‍ പ്രവര്‍ത്തിക്കുന്നത്. ഈ സജ്ജീകരണത്തിലൂടെ, ഒറ്റ ചാര്‍ജില്‍ 70 കിലോമീറ്റര്‍ മുതല്‍ 89 കിലോമീറ്റര്‍ വരെ ഓടാന്‍ ഈ ഇലക്ട്രിക്ക് സ്‌കൂട്ടറിന് കഴിയും. നാല് മുതല്‍ എട്ട് മണിക്കൂറിനുള്ളില്‍ ഈ സ്‌കൂട്ടറിലെ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു. അഞ്ച് കളര്‍ ഓപ്ഷനുകളില്‍ ഇ-സ്‌കൂട്ടര്‍ ലഭ്യമാണ്.
◾https://dailynewslive.in/ കൈകോര്‍ത്തുപിടിക്കുന്ന രണ്ടു കാലങ്ങള്‍ക്കിടയില്‍, ‘കാറ്റത്തെ സഞ്ചാരികള്‍’ എന്ന ശീര്‍ഷകത്തില്‍ പറയുംപോലെ പ്രസാദമുള്ളൊരു കാറ്റ് വരികള്‍ക്കിടയില്‍ വീശുന്നുണ്ട്. കരിയിലകള്‍ പറന്നകലുന്നിടത്ത് പുതിയ ധ്യാനത്തിന്റെ തളിര്‍പ്പുകളുണ്ട്. കവിതയും ശാസ്ത്രവും ധ്യാനവും കുട്ടിക്കുപ്പായം ധരിച്ച് വായനയെ അഴകും ആത്മാവുമുള്ള അനുഭവമായി പരിവര്‍ത്തനം ചെയ്യിക്കുന്നു. നമ്മുടെതന്നെ ഇളംപാദങ്ങള്‍ പതിഞ്ഞുകിടക്കുന്ന മണ്ണിലേക്കും നാട്ടുവഴിയിലേക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന അന്നയുടെ കുറിപ്പുകള്‍. ‘ഈ ചില്ലകളോട് ആരു മിണ്ടും?’. ജെനി ആന്‍ഡ്രൂസ്. മാതൃഭൂമി. വില 195 രൂപ.
◾https://dailynewslive.in/ വേനല്‍ക്കാലത്ത് രാത്രികാല ദിനചര്യ ക്രമീകരിക്കുന്നത് ചൂടിനെ പ്രതിരോധിക്കാന്‍ സഹായിക്കും. രാത്രി ഉറങ്ങുന്നതിന് മുന്‍പ് ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് രാത്രികാലങ്ങളിലെ ഉഷ്ണം കുറയാനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. ചൂടുകാലാവസ്ഥയില്‍ തണുത്ത വെള്ളത്തിലുള്ള കുളി ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പിന്നീട് ശരീരം ചൂടാകാന്‍ കാരണമാകും. രാത്രി വൈകി വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നത് ആന്തരിക താപനില വര്‍ധിപ്പിക്കും. ഇത് ശരീരം ചൂടാകാനും ഉഷ്ണം തോന്നാനും കാരണമാകും. രാത്രി വൈകിയുള്ള സ്‌ക്രീന്‍ സമയവും ഇത് കാരണമാകാം. ഇത് മെലറ്റോണിന്‍ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, മാനസികമായും ബാധിക്കും. പകല്‍ സമയത്ത് ചൂട് തടയാന്‍ ജനാലകളും കര്‍ട്ടനുകളും അടച്ചിടുക. രാത്രിയില്‍, കട്ടികുറഞ്ഞ കോട്ടണ്‍ ബെഡ് ഷീറ്റുകള്‍ തിരഞ്ഞെടുക്കുക. രാത്രി ജനാലകള്‍ തുറന്നിടാന്‍ സുരക്ഷിതമെങ്കില്‍ തണുത്ത കാറ്റ് കിട്ടാന്‍ സഹായിക്കും. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് മെച്ചപ്പെട്ട ഉറക്കത്തിനും ശരീരതാപനില ക്രമീകരിക്കാനും സഹായിക്കും. കൂടാതെ ഉറങ്ങുന്നതിനുമുമ്പ് അമിതമായി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. ഇലക്ട്രോണിക് ഉപകരണങ്ങള്‍ മുറി ചൂടാവാന്‍ കാരണമാകുന്നു. അതിനാല്‍ ഉപകരണങ്ങള്‍ ഉറങ്ങുന്നതിന് മുന്‍പ് അണ്‍പ്ലഗ് ചെയ്യാന്‍ മറക്കരുത്. ലൈറ്റുകള്‍ നേരത്തെ ഓഫ് ചെയ്യുക.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.56, പൗണ്ട് – 113.45, യൂറോ – 96.23, സ്വിസ് ഫ്രാങ്ക് – 102.95, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.79, ബഹറിന്‍ ദിനാര്‍ – 226.97, കുവൈത്ത് ദിനാര്‍ -278.92, ഒമാനി റിയാല്‍ – 222.23, സൗദി റിയാല്‍ – 22.81, യു.എ.ഇ ദിര്‍ഹം – 23.37, ഖത്തര്‍ റിയാല്‍ – 23.49, കനേഡിയന്‍ ഡോളര്‍ – 61.50.