ജി.എസ്.ടി സമാഹരണത്തില്‍ കേരളം ഉള്‍പ്പെടുന്ന തിരുവനന്തപുരം സോണിന് മികച്ച നേട്ടം. 2025-26 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ രണ്ട് മാസത്തില്‍ ജി.എസ്.ടി സമാഹരണത്തില്‍ 18 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. സെന്‍ട്രല്‍ എക്സൈസ് വരുമാനത്തില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 14 ശതമാനം നേട്ടമുണ്ടാക്കാനും ഏപ്രില്‍, മെയ് മാസങ്ങളില്‍ സാധിച്ചു. 2024-2025 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ രണ്ടു മാസത്ത ജിഎസ്ടി സമാഹരണം 3,238 കോടിയും സെന്‍ട്രല്‍ എക്‌സൈസ് വരുമാനം 4,433 കോടിയുമായിരുന്നു. ഇതാണ് 2025-2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ രണ്ടു മാസത്തെ കണക്കനുസരിച്ച് ജി.എസ്.ടി 3,826 കോടിയും സെന്‍ട്രല്‍ എക്‌സൈസ് വരുമാനം 5,056 കോടിയുമായി ഉയര്‍ന്നത്. 2024-2025 സമ്പാത്തിക വര്‍ഷത്തില്‍ ആകെ ജി.എസ്.ടി സമാഹരണം 18,371 കോടിയും സെന്‍ട്രല്‍ എക്‌സൈസ് വരുമാനം 26,824 കോടിയുമായിരുന്നു.
ജി.എസ്.ടി സമാഹരണത്തില്‍ മികച്ച നേട്ടം
