yt cover 29

https://dailynewslive.in/ കേരള ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബമ്പര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു. VD 204266 എന്ന നമ്പറിനാണ് 12 കോടി രൂപയുടെ ഒന്നാം സമ്മാനം. കോഴിക്കോട് ജില്ലയിലാണ് സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. പാലക്കാടുള്ള ജസ്വന്ത് എന്ന ഏജന്റില്‍ നിന്നും കോഴിക്കോടുള്ള ഏജന്റ് എടുത്ത് വില്‍പ്പന നടത്തിയ ടിക്കറ്റാണിതെന്നാണ് വിവരം.

https://dailynewslive.in/ വി.ഡി.സതീശന്‍ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്തേക്ക് ചെളിവാരി എറിയുകയായിരുന്നെന്നും പിവി അന്‍വര്‍. യുഡിഎഫിന്റെ ഭാഗമാക്കിയിരുന്നെങ്കില്‍ ഏതു വടിയെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും താന്‍ ചെയ്ത കുറ്റം എന്താണെന്നും ഈ സര്‍ക്കാരിനെ താഴെയിറക്കാന്‍ ആരുടെ കാലാണ് പിടിക്കേണ്ടതെന്നും പിവി അന്‍വര്‍ ചോദിച്ചു. ഇനി ആരുടെയും കാലുപിടിക്കാനില്ലെന്നും കെസി വേണുഗോപാലിലാണ് ഇനി പ്രതീക്ഷയെന്നും തൃണമൂലിനെ ഘടകക്ഷിയാക്കാന്‍ എന്താണ് പ്രശ്നമെന്നു ചോദിക്കുമെന്നും അന്‍വര്‍ പറഞ്ഞു. കെ സുധാകരനും ചെന്നിത്തലയും കെ മുരളീധരനടക്കമുള്ളവരെ ബന്ധപ്പെടുന്നുണ്ടെന്നും തന്നെ അസോസിയേറ്റഡ് അംഗം ആക്കിയാലും മതിയെന്നും അത് പ്രഖ്യാപിക്കണമെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിവി അന്‍വറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണ് താന്‍ പറഞ്ഞതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ലെന്നും യുഡിഎഫിന്റെ നയങ്ങളോട് അന്‍വര്‍ യോജിക്കണമെന്നും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. എല്‍ഡിഎഫിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ശക്തമായ നീക്കം നടത്തുന്ന ജനപിന്തുണയുള്ള മുന്നണിയാണ് യുഡിഎഫ്. അത് പുതുപ്പള്ളിയിലും തൃക്കാക്കരയിലും പാലക്കാടും വയനാട് ഉപതെരഞ്ഞെടുപ്പിലും കേരളത്തിലെ പാര്‍ലമെന്റ് ഇലക്ഷനിലും കണ്ടുവെന്നും ഇപ്പോള്‍ നിലമ്പൂരും കാണാന്‍ പോകുകയാണെന്നും സണ്ണി ജോസഫ് പ്രതികരിച്ചു.

https://dailynewslive.in/ പി വി അന്‍വര്‍ ആദ്യം നിലപാട് പ്രഖ്യാപിക്കണമെന്ന തീരുമാനം വിഡി സതീശന്‍ മാത്രം എടുത്തതല്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പി വി അന്‍വര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ആദ്യം നിരുപാധിക പിന്തുണ പ്രഖ്യാപിക്കണമെന്നും അതിനുശേഷം അന്‍വറിനെ സഹകരിപ്പിക്കുന്നതില്‍ യുഡിഎഫ് തീരുമാനം പറയുമെന്നും സഹായിക്കുന്നവരെ ഞങ്ങള്‍ തിരിച്ചും സഹായിക്കുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിക്കുമെന്ന് രമേശ് ചെന്നിത്തല. കഴിഞ്ഞ തെരെഞ്ഞെടുപ്പിലുണ്ടായ വീഴ്ചകള്‍ പരിഹരിച്ച് ഒറ്റക്കെട്ടായാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചതെന്നും പിവി അന്‍വറുമായി സംസാരിച്ചുവെന്നും ശുഭകരമായ തീരുമാനത്തിലെത്തുമെന്നും എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നവരെ ഒരുമിച്ച് നിര്‍ത്തുമെന്നും ചെന്നിത്തല പറഞ്ഞു. ഒരു ഘടകക്ഷിയെ മുന്നണിയിലെടുക്കുമ്പോള്‍ ചില ഫോര്‍മാലിറ്റീസുണ്ടെന്നും താന്‍ പറയുന്നതും പ്രതിപക്ഷനേതാവ് പറയുന്നതും ഒരേ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*

സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ സഹകരിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടും ഹൈക്കമാന്‍ഡ് തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ അന്‍വര്‍ നിരന്തരം ചോദ്യം ചെയ്യുന്നത് അംഗീകരിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. അന്‍വര്‍ യുഡിഎഫുമായി സഹകരിക്കും എന്നാണ് പ്രതീക്ഷയെന്നും അസോസിയേറ്റ് അംഗം ആക്കുന്നതില്‍ കൂട്ടായ ചര്‍ച്ച നടത്തണമെന്നും എന്നാല്‍ അന്‍വര്‍ മത്സരിക്കും എന്ന് പറയുന്നതില്‍ പേടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ നിലമ്പൂരില്‍ ബിജെപി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ തേടുന്നുവെന്നും മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ.ബീന ജോസഫുമായി ബിജെപി നേതാവ് എം ടി രമേശ് ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ട്. എം ടി രമേശ് തന്നെ വന്നുകണ്ടിരുന്നുവെന്നും നിലവില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും കോണ്‍ഗ്രസുകാരിയായി തുടരാനാണ് ആഗ്രഹമെന്നും ആര്യാടന്‍ ഷൗക്കത്തിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും ബീന ജോസഫ് പറഞ്ഞു.

https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സിപിഎം ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സിറ്റിംഗ് സീറ്റില്‍ ജയിക്കും എന്ന് ആത്മവിശ്വാസമുണ്ടെങ്കില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും നിലമ്പൂരുകാരനും നിലമ്പൂരിന്റെ ചുമതലക്കാരനുമായ എം സ്വരാജിനെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി തയ്യാറാവണമെന്ന് അദ്ദേഹം കുറിച്ചു.

*അമല കാർഡിയോ വാസ്ക്കുലർ സർജറി സെന്റർ*

ഹൃദയത്തിലേക്കുള്ള രക്തധമനികളിലെ ബ്ലോക്ക് മാറ്റി രക്തയോട്ടം പുനസ്ഥാപിക്കുന്നതിനുള്ള ഒരു ശസ്ത്രക്രിയയാണ് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിങ്ങ്. ഇതിനകം വിവിധ മരുന്നുകൾ പരീക്ഷിച്ചിട്ടും ഒന്നോ അതിലധികമോ ആൻജിയോപ്ലാസ്റ്റികൾ ചെയ്തിട്ടും ഫലം ലഭിച്ചില്ലെങ്കിൽ ഉളള അടുത്ത ഓപ്ഷനാണ് കൊറോണറി ആർട്ടറി ബൈപാസ് ഗ്രാഫ്റ്റിങ്ങ്. *ഹൃദയത്തിലെ മൂന്ന്‌ പ്രധാന ധമനികളിലുമുള്ള തടസ്സങ്ങൾ* (Triple Vessel Disease), ആൻജിയോപ്ലാസ്റ്റി കഴിഞ്ഞവർക്ക് വീണ്ടുമുണ്ടാകുന്ന തടസ്സങ്ങൾ,(Post Angioplasty Disease), സങ്കീർണതടസ്സങ്ങൾ (Complex and bifurcation disease)ഇടത്‌ പ്രധാന ധമനിയിലെ തടസ്സം (Left main Coronary Artery disease),പഴകിയ പൂർണ തടസ്സങ്ങൾ എന്നീ അവസ്ഥകളിൽ ബൈപാസ് പ്രധാന പരിഹാര മാർഗമാണ്. കുട്ടികളിൽ കണ്ടുവരുന്ന *ജന്മന ഉള്ള ഹൃദയ വൈകല്യമായ ഹൃദയ ഭിത്തിയിലെ hole, കുട്ടികൾക്ക് ആവശ്യം വരുന്ന എല്ലാത്തരം pediatric cardiac surgery,കുട്ടികളിലും മുതിർന്നവരിലും ഹൃദയ വാൽവുകൾക്ക് വേണ്ടിവരുന്ന* എന്നിങ്ങനെയുള്ള എല്ലാ തകരാറുകളും പരിചരിക്കാനുമായി *2 ഓപ്പറേഷൻ തിയേറ്റേഴ്സ്,* 7 ICU കിടക്കകൾ മുതലായവ 24 മണിക്കൂറും സർവ്വസജമാണ്. *ക്രിട്ടിക്കൽ ആയ രോഗികൾക്ക് cardiac സപ്പോർട്ടിനായി Intra – Aortic balloon Pump, ECMO മുതലായ ഏറ്റവും അത്യാധുനികമായ എല്ലാ സൗകര്യങ്ങളും അമല ആശുപത്രിയിൽ ലഭ്യമാണ്*. 0487-2304000/0487-2304170.

https://dailynewslive.in/ പിണറായി സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ തയ്യാറാക്കിയ പിണറായി ദ ലെജന്‍ഡ് എന്ന ഡോക്യുമെന്ററി കമല്‍ഹാസന്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രകാശനം ചെയ്തു. ഇന്നലെ ഡോക്യുമെന്ററിയുടെ ടീസര്‍ പുറത്തിറങ്ങിയിരുന്നു. ഒരു ഗാനമുള്‍പ്പെടെ 30മിനിറ്റ് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി മുഖ്യമന്ത്രിയുടെ ജീവിതവും ചരിത്രവും ഇഴചേര്‍ത്താണ് ഒരുക്കിയിരിക്കുന്നത്.

https://dailynewslive.in/ കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രതാനിര്‍ദേശങ്ങളുമായി ആരോഗ്യവകുപ്പ്. ജലദോഷം, ചുമ, തൊണ്ടവേദന, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്നും കൂടാതെ പ്രായമായവരും ഗര്‍ഭിണികളും ഗുരുതര രോഗമുള്ളവരും പൊതു ഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് അഭികാമ്യമാണെന്നും നിര്‍ദേശമുണ്ട്.

https://dailynewslive.in/ കേരളതീരത്ത് അപകടത്തില്‍പെട്ട എംഎസ്സി എല്‍സ 3 എന്ന കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതനുസരിച്ച് വിദഗ്ധരുടെ യോഗം ചേര്‍ന്നു. അതേസമയം ആലപ്പുഴ തറയില്‍ കടവില്‍ ഡോള്‍ഫിന്റെ ജഡം അടിഞ്ഞു. കഴിഞ്ഞ ദിവസം കണ്ടയ്നര്‍ അടിഞ്ഞതിന്റെ സമീപമാണ് ഡോള്‍ഫിന്റെ ജഡം അടിഞ്ഞത്.

https://dailynewslive.in/ എംഎസ്സി എല്‍സ 3 കപ്പലപകടം ഉണ്ടായതിന് പിന്നാലെ തീരത്ത് അടിയുന്ന അപൂര്‍വ്വ വസ്തുക്കള്‍, കണ്ടയ്‌നര്‍ എന്നിവ കണ്ടാല്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് തീരദേശ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മത്സ്യ തൊഴിലാളികള്‍ക്കും നിര്‍ദ്ദേശം നല്‍കി അധികൃതര്‍. കൂടാതെ കപ്പല്‍ മുങ്ങിയ സ്ഥലത്തു നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്.

https://dailynewslive.in/ കൊച്ചി തീരത്തിന് സമീപം അറബിക്കടലില്‍ ചരക്കുകപ്പല്‍ അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ആശങ്ക വേണ്ടെന്ന് കുഫോസ് പ്രൊഫസര്‍ ചെയര്‍ ഡോ. വിഎന്‍ സഞ്ജീവന്‍. 365 ടണ്‍ ചരക്ക് മാത്രമാണ് മുങ്ങിയ കപ്പലിലുള്ളത്. സംഭവത്തിന് പിന്നാലെ തന്നെ കേരള സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ട്. വാതകം പടരാതിരിക്കാനുള്ള നടപടികള്‍ കോസ്റ്റ് ഗാര്‍ഡ് സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ മാസപ്പടി കേസുമായി ബന്ധപ്പെട്ട് കേന്ദ്രത്തോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി. എസ്എഫ്ഐഒ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് ദില്ലി ഹൈക്കോടതി ജഡ്ജി സുബ്രഹ്‌മണ്യന്‍ പ്രസാദ് ചൂണ്ടിക്കാട്ടി. എന്തുകൊണ്ട് കുറ്റപത്രം നല്‍കില്ലെന്ന് ഉറപ്പ് പാലിച്ചില്ലെന്ന് കേന്ദ്രത്തോട് ജഡ്ജി ചോദിച്ചു. ഇക്കാര്യം രേഖപ്പെടുത്തി വീണ്ടും കേസ് ചീഫ് ജസ്റ്റിസിന് തിരിച്ചയച്ചു. മാസപ്പടി കേസില്‍ എസ്എഫ്ഐഒ അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

https://dailynewslive.in/ ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ നടന്‍ ശ്രീനാഥ് ഭാസി 21-ാമത്തെ സാക്ഷിയാണ്. 55 സാക്ഷികളാണ് കേസില്‍ ആകെയുള്ളത്. മൂന്നു പ്രതികളാണ് കുറ്റപത്രത്തിലുള്ളത്. നിലവില്‍ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന തസ്ലീമ സുല്‍ത്താന, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, മണ്ണഞ്ചേരി സ്വദേശി ഫിറോസ് എന്നിവര്‍ മാത്രമാണ് കേസില്‍ പ്രതികള്‍.

https://dailynewslive.in/ ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തില്‍ കൊച്ചി – ധനുഷ്‌കോടി ദേശീയപാതയിലെ മൂന്നാര്‍ ഗ്യാപ്പ് റോഡില്‍ രാത്രികാല ഗതാഗതം മെയ് 30 വരെ നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. ദേശീയപാത 85 ല്‍ കരടിപ്പാറയ്ക്ക് സമീപം മണ്ണിടിച്ചില്‍ ഉണ്ടായതിനാല്‍ കൊച്ചി – ധനുഷ്‌കോടി ദേശീയപാത ഇരുട്ടുകാനത്തു നിന്നും കല്ലാര്‍ വട്ടിയാര്‍ വഴി രണ്ടാം മൈല്‍ വരെയുള്ള ഭാഗത്തെ റോഡ് ഗതാഗതം ഇനിയൊരുത്തരവ് ഉണ്ടാകുന്നതു വരെ പൂര്‍ണമായി നിരോധിച്ചു.

https://dailynewslive.in/ കനത്ത മഴയില്‍ വെങ്ങാനൂരിലെ മൈക്രോ വാട്ടര്‍ സപ്ലെ സ്‌കീമിനോട് അനുബന്ധിച്ച കിണര്‍ ഇടിഞ്ഞു താഴ്ന്നു. പ്രദേശത്ത് വലിയ ഗര്‍ത്തം രൂപപ്പെട്ടതോടെ സമീപത്തെ വാട്ടര്‍ ടാങ്കും തകര്‍ച്ചാ ഭീഷണിയിലാണ്. കിണര്‍ ഇടിഞ്ഞതോടെ നിരവധി പേര്‍ക്ക് ശുദ്ധ ജലം ലഭ്യമായിരുന്ന സ്രോതസാണ് ഇല്ലാതായത്.

https://dailynewslive.in/ വയനാട്ടിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകളുടെ കാര്യക്ഷമത പരിശോധിച്ചു. നിലവില്‍ വെള്ളം അപകടകരമായ തോതിലേക്ക് ഉയര്‍ന്നിട്ടില്ല എങ്കിലും വരും ദിവസങ്ങളില്‍ കൂടി മഴയുണ്ടായാല്‍, റൂള്‍ ലെവല്‍ മറികടക്കുന്ന സ്ഥിതിയുണ്ടായാല്‍ അണക്കെട്ട് തുറക്കുന്നതിന്റെ മുന്‍കരുതല്‍ എന്ന നിലക്കാണ് ഷട്ടറുകളുടെ പ്രവര്‍ത്തനം കെഎസ്ഇബി അധികാരികള്‍ പരിശോധിച്ചത്.

https://dailynewslive.in/ കാസര്‍കോഡ് വ്യാജ മയക്കുമരുന്ന് കേസില്‍ യുവാക്കളെ അറസ്റ്റ് ചെയ്തതായി വിവരം. പൊലീസ് പിടിച്ചെടുത്തത് എംഡിഎംഎ എന്ന് ആരോപിച്ചാണ് യുവാക്കളെ ജയിലില്‍ അടച്ചത്. പിടികൂടിയത് മയക്കുമരുന്നല്ലെന്ന് മാസങ്ങള്‍ക്കിപ്പുറം ലാബ് പരിശോധനാ ഫലം എത്തിയപ്പോളാണ് യുവാക്കള്‍ക്ക് മോചനം സാധ്യമായത്. കാസര്‍കോട് കോളിച്ചാല്‍ സ്വദേശി ബിജു മാത്യു, കണ്ണൂര്‍ വാരം സ്വദേശി മണികണ്ഠന്‍ എന്നിവര്‍ക്കാണ് ജയിലില്‍ കിടക്കേണ്ടി വന്നത്.

https://dailynewslive.in/ സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി റഹീമിന് ചെയ്ത കുറ്റം മറച്ചുവെച്ചതിനാണ് ഇപ്പോള്‍ റിയാദ് കോടതി 20 വര്‍ഷം തടവുശിക്ഷ വിധിച്ചതെന്ന് റിയാദ് സഹായസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇത്രയും വര്‍ഷം തടവില്‍ കഴിഞ്ഞ കാലം ഇതില്‍ പരിഗണിക്കുമെന്നതിനാല്‍ അടുത്ത വര്‍ഷം മോചനമുണ്ടാവുമെന്നും എന്നാലും മോചനം വേഗത്തിലാക്കാന്‍ നിയമപരമായ സാധ്യതകള്‍ പരമാവധി തേടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

https://dailynewslive.in/ ഗുരുവായൂരിലും ഫാം ഫെഡ് തട്ടിപ്പ്. മുന്നൂറോളം പേരില്‍ നിന്നായി 50 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയതായി ആരോപണം. ഇത് സംബന്ധിച്ച് 14 പരാതികളാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ ലഭിച്ചത്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. സതേണ്‍ ഗ്രീന്‍ ഫാമിംഗ് ആന്‍ഡ് മാര്‍ക്കറ്റിംഗ് മള്‍ട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ കിഴക്കേനടയിലെ റെയില്‍വേ ഗേറ്റിനു സമീപം ആര്‍ വി ടവറില്‍ പ്രവര്‍ത്തിക്കുന്ന ബ്രാഞ്ചിനെതിരെയാണ് പരാതി.

https://dailynewslive.in/ അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തിലെ പ്രതികള്‍ കോയമ്പത്തൂരില്‍ നിന്നും പിടിയിലായി. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്. ഇരുവരുടെയും അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അട്ടപ്പാടി ഡിവൈഎസ്പി അശോകന്റെ നേതൃത്വത്തില്‍ ഇരുവരെയും ചോദ്യം ചെയ്യുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം.

https://dailynewslive.in/ മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ ഹാസനെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. പ്രമേയം എംഎന്‍എം നേതൃയോഗം അംഗീകരിച്ചു. തമിഴ്നാട്ടില്‍ ഒഴിവ് വരുന്ന ആറ് സീറ്റുകളില്‍ ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ്. മൂന്ന് സ്ഥാനാര്‍ത്ഥികളെ ഡിഎംകെയും പ്രഖ്യാപിച്ചു. പി വില്‍സന്‍ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കും. എസ് ആര്‍ ശിവലിംഗം, എഴുത്തുകാരി സല്‍മ എന്നിവരും ഡിഎംകെ സ്ഥാനാര്‍ത്ഥികളാകും.

https://dailynewslive.in/ പാര്‍ലമെന്റ് അംഗം ബൈജയന്ത് പാണ്ഡെയുടെ നേതൃത്വത്തിലുള്ള ഉന്നതതല സര്‍വകക്ഷി പ്രതിനിധി സംഘത്തിനൊപ്പമെത്തിയ മുന്‍ കേന്ദ്രമന്ത്രി ഗുലാം നബി ആസാദിനെ അസുഖം ബാധിച്ചതിനെത്തുടര്‍ന്ന് കുവൈത്തിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നില മെച്ചപ്പെടുകയാണെന്നും, മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും ചില തുടര്‍ പരിശോധനകള്‍ ആവശ്യമാണെന്നും പാണ്ഡെ അറിയിച്ചു. അസുഖത്തെത്തുടര്‍ന്ന് ഗുലാം നബി ആസാദ് സൗദി, അല്‍ജീരിയ സന്ദര്‍ശനങ്ങളില്‍ പങ്കെടുക്കില്ല.

https://dailynewslive.in/ മംഗളൂരു ബണ്ട്വാളില്‍ കൊല്ലപ്പെട്ട അബ്ദുല്‍ റഹീം (ഇംതിയാസ്-42) കോല്‍ത്തമജലു ജുമാ മസ്ജിദ് സെക്രട്ടറിയാണെന്ന് പൊലീസ്. പിക്കപ്പ് വാഹന ഡ്രൈവറായ അബ്ദുള്‍ റഹീമിനെ (32) മണല്‍ ഇറക്കുന്നതിനിടെയാണ് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. സഹായി കലന്ദര്‍ ഷാഫി വെട്ടേറ്റ് ചികിത്സയിലാണ്.

https://dailynewslive.in/ 1971 ലെ വിമോചന യുദ്ധകാലത്ത് പാക് സൈന്യത്തോടൊപ്പം കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ജമാഅത്തെ ഇസ്ലാമി നേതാവ് എടിഎം അസ്ഹറുല്‍ ഇസ്ലാമിനെ ജയിലില്‍ നിന്ന് മോചിപ്പിച്ചു. അസ്ഹറുല്‍ ഇസ്ലാമിനെ ബംഗ്ലാദേശ് സുപ്രീം കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് ജയിലില്‍ നിന്ന് മോചിപ്പിച്ചത്. 2014 ല്‍ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണല്‍ ഇയാള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.

https://dailynewslive.in/ അഫ്ഗാനിസ്ഥാന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനം ഇന്ത്യ പുനരാരംഭിച്ചു. ബിസിനസ്, വിദ്യാഭ്യാസം, ചികിത്സ എന്നിവയ്ക്കായി ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. 2021 ആഗസ്തില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിനുശേഷം, കാബൂളിലെ എംബസിയില്‍ നിന്ന് ഇന്ത്യ ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും വിസ സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും ചെയ്തിരുന്നു.

https://dailynewslive.in/ തൊഴിലുടമയുടെ അടുത്തുനിന്ന് ഒളിച്ചോടി എന്ന കേസില്‍പ്പെട്ട് കഴിയുന്ന പ്രവാസികള്‍ക്ക് സൗദിയില്‍ ആശ്വാസ വാര്‍ത്ത. പുതിയ തൊഴിലുടമയിലേക്ക് മാറി നിയമപരമായ പദവി ശരിയാക്കാന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയിരിക്കുകയാണ്. ഇന്നലെ മുതല്‍ പുതിയ നിയമം പ്രാബല്യത്തിലായി.

https://dailynewslive.in/ ചൊവ്വയിലേക്ക് ഉള്‍പ്പടെയുള്ള ഗ്രഹാന്തര യാത്രകള്‍ ലക്ഷ്യമിട്ട് ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് കമ്പനി തയ്യാറാക്കുന്ന സ്റ്റാര്‍ഷിപ്പ് സൂപ്പര്‍ ഹെവി റോക്കറ്റിന്റെ പരീക്ഷണ ദൗത്യം വീണ്ടും പരാജയം. സൗത്ത് ടെക്സസിലെ ബൊക്കാ ചിക്കയിലുള്ള സ്റ്റാര്‍ബേസില്‍ ഇന്ന് പുലര്‍ച്ചെ നടന്ന ഒമ്പതാം പരീക്ഷണ വിക്ഷേപണത്തില്‍ ലക്ഷ്യത്തില്‍ എത്തും മുമ്പ് സ്റ്റാര്‍ഷിപ്പിന്റെ മുകള്‍ ഭാഗമായ സ്പേസ്‌ക്രാഫ്റ്റ് ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ വച്ച് തകരുകയായിരുന്നു.

https://dailynewslive.in/ അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ വാഷിംഗ്ടണിലെ വസതിക്ക് മുന്നില്‍ വച്ച് ഏറ്റുമുട്ടി ഡ്യൂട്ടിയിലുള്ള വനിതാ സുരക്ഷാ ഉദ്യോഗസ്ഥര്‍. ആയുധധാരികളായ സുരക്ഷാ ഉദ്യോഗസ്ഥര്‍ തമ്മില്‍ കയ്യേറ്റമുണ്ടായതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരേയും സസ്പെന്‍ഡ് ചെയ്തതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ പതിനെട്ട് വര്‍ഷത്തിനിടെ ആദ്യമായി തുടര്‍ച്ചയായി രണ്ടാം വട്ടവും ലാഭം കൊയ്ത് പ്രമുഖ പൊതുമേഖല ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍. മാര്‍ച്ച് 31ന് അവസാനിച്ച നാലാമത്തെ പാദത്തില്‍ 280 കോടി രൂപയാണ് ബിഎസ്എന്‍എല്ലിന്റെ അറ്റാദായം. ഒരു വര്‍ഷം മുമ്പ് ഇതേ കാലയളവില്‍, ബിഎസ്എന്‍എല്‍ 849 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്ന സ്ഥാനത്താണ് ലാഭത്തിലേക്കുള്ള മടങ്ങിവരവ്. മൂന്നാം പാദത്തില്‍ 262 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. എന്നാല്‍ നാലാമത്തെ പാദത്തില്‍ ഇത് മറികടക്കുകയായിരുന്നു. 2007 ന് ശേഷം മൂന്നാം പാദത്തിലാണ് കമ്പനി ആദ്യമായി ലാഭം നേടിയത്. ഈ ശ്രദ്ധേയമായ പുരോഗതി ഉണ്ടായിരുന്നിട്ടും 2025 സാമ്പത്തിക വര്‍ഷം മൊത്തത്തില്‍ നോക്കിയാല്‍ കമ്പനി നഷ്ടത്തിലാണ്. 2247 കോടിയാണ് കമ്പനിയാണ് മൊത്തം നഷ്ടം. എന്നാല്‍ തൊട്ടുമുന്‍പത്തെ സാമ്പത്തികവര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നഷ്ടത്തില്‍ ഗണ്യമായ കുറവുണ്ട്. 2024 സാമ്പത്തികവര്‍ഷത്തില്‍ നഷ്ടം 5370 കോടിയായിരുന്നു. ഇതാണ് 2,247 കോടിയായി താഴ്ന്നത്. കമ്പനിയുടെ പ്രവര്‍ത്തന വരുമാനവും വര്‍ധിച്ചു. 2025 സാമ്പത്തികവര്‍ഷത്തില്‍ 7.8 ശതമാനം വര്‍ധനയോടെ 20,841 കോടിയായാണ് ബിഎസ്എന്‍എല്ലിന്റെ പ്രവര്‍ത്തന വരുമാനം വര്‍ധിച്ചത്.

https://dailynewslive.in/ വിന്‍ഡോസ് ഓപറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ലാപ്‌ടോപ്പും ഡെസ്‌ക്ടോപ്പും ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷാ ഭീഷണിയുള്ളതായി ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ (സെര്‍ട്ട്-ഇന്‍) മുന്നറിയിപ്പ്. മൈക്രോസോഫ്റ്റ് ഇക്കോസിസ്റ്റത്തെ ആശ്രയിക്കുന്ന എല്ലാ എന്റര്‍പ്രൈസ് ഉപയോക്താക്കള്‍ക്കും സെര്‍ട്ട്-ഇന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൈക്രോസോഫ്റ്റ് ഓഫീസ്, അസൂര്‍ സേവനങ്ങള്‍, മറ്റ് ആപ്പുകള്‍ എന്നിവക്കൊപ്പം മാക് അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് ഉപകരണം ഉപയോഗിക്കുന്നവര്‍ക്കും അപകടസാധ്യതയുണ്ട്. സൈബര്‍ ആക്രമണങ്ങളില്‍നിന്ന് സിസ്റ്റങ്ങളെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിന്, എല്ലാ സ്വകാര്യ, എന്റര്‍പ്രൈസ് ഉപയോക്താക്കളും മൈക്രോസോഫ്റ്റിന്റെ ഏറ്റവും പുതിയ സുരക്ഷാ പാച്ചുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ സെര്‍ട്ട്-ഇന്‍ നിര്‍ദേശിക്കുന്നു. ഏറ്റവും പുതിയ വിന്‍ഡോസ് അപ്‌ഡേറ്റ് റിലീസുകള്‍ ശ്രദ്ധിക്കുകയും എത്രയും വേഗം അവ ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുക. മറ്റ് പ്ലാറ്റ്‌ഫോമുകളിലെ ഉപയോക്താക്കള്‍ ഡേറ്റ സുരക്ഷിതമാക്കാന്‍ മൈക്രോസോഫ്റ്റ് ആപ്പുകള്‍ അപ്‌ഡേറ്റ് ചെയ്യണം. ആന്റിവൈറസ്, മാല്‍വെയര്‍ ഡിറ്റക്ഷന്‍ സംവിധാനങ്ങളും അപ്‌ഡേറ്റ് ചെയ്ത് സൂക്ഷിക്കണം.

https://dailynewslive.in/ ഹനുമാന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം നടന്‍ തേജ സജ്ജയും സംവിധായകന്‍ കാര്‍ത്തിക് ഗട്ടംനേനിയും ഒന്നിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ‘മിറൈ’ ടീസര്‍ എത്തി. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുക്കുന്ന സിനിമ മലയാളം ഉള്‍പ്പടെ നാല് ഭാഷകളില്‍ റിലീസിനെത്തും. ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷന്‍ ഹൗസായ പീപ്പിള്‍ മീഡിയ ഫാക്ടറിയുടെ ബാനറില്‍ ടി.ജി. വിശ്വപ്രസാദ് ഗാരുവാണ് നിര്‍മിക്കുന്നത്. ജയറാം, ശ്രീയ ശരണ്‍, ജഗപതി ബാബു, റിതിക നായക് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. വില്ലനായി മനോജ് മഞ്ജു എത്തുന്നു. എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം മനോജ് അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. രവി തേജ ചിത്രം ‘ഈഗിളി’നു ശേഷം പീപ്പിള്‍ മീഡിയ ഫാക്ടറിയോടൊപ്പം കാര്‍ത്തിക് ഗട്ടംനേനി ഒരുമിക്കുന്ന രണ്ടാമത്തെ പ്രോജക്റ്റാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സിന് ലഭിക്കുന്നത് 2.75 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. തിരക്കഥ മണിബാബു കരണമാണ് എഴുതുന്നത്. സെപ്റ്റംബര്‍ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.

https://dailynewslive.in/ ബോളിവുഡ് കോമഡി ഫ്രാഞ്ചൈസിയായ ‘ഹൗസ്ഫുള്‍’ അഞ്ചാം ഭാഗം ട്രെയിലര്‍ എത്തി. സിനിമ റിലീസ് ചെയ്ത് 15ാം വാര്‍ഷികത്തിലാണ് ഈ പരമ്പരയിലെ പുതിയ ചിത്രം റിലീസിനെത്തുന്നത്. തരുണ്‍ മന്‍സുഖാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് എത്തുന്നത്. ‘ഗോഡ്ഫാദര്‍’ സിനിമയിലെ ക്ലൈമാക്സ് രംഗത്തില്‍ ശങ്കരാടിയെ വച്ചുള്ള കോമഡി രംഗം അതുപോലെ തന്നെ ഈ സിനിമയിലും കാണാം. അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍, റിതേഷ് ദേശ്മുഖ്, ജാക്വലിന്‍ ഫെര്‍ണാണ്ടസ്, സോനം ബജ്വ, നര്‍ഗീസ് ഫക്രി, സഞ്ജയ് ദത്ത്, ജാക്കി ഷ്രോഫ്, നാനാ പടേക്കര്‍, ചിത്രാംഗദ സിങ്, ഫര്‍ദീന്‍ ഖാന്‍, ചങ്കി പാണ്ഡെ, ജോണി ലിവര്‍, ശ്രേയസ് തല്‍പാഡെ, ഡിനോ മോറിയ, രഞ്ജിത്, സൗന്ദര്യ ശര്‍മ, നികിതിന്‍ ധീര്‍, ആകാശ്ദീപ് സാബിര്‍ എന്നിങ്ങനെ വന്‍ താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്. സാജിദ് നദിയാദ്വാല നിര്‍മിക്കുന്ന ചിത്രം ജൂണ്‍ 6 ന് തിയറ്ററുകളിലെത്തും.

https://dailynewslive.in/ മെഴ്സിഡീസ്-ബെന്‍സ് അവരുടെ ഏറ്റവും പ്രശസ്തവും ജനപ്രിയവുമായ ലൈഫ്‌സ്റ്റൈല്‍ ഓഫ്റോഡ് ലക്ഷ്വറി എസ്യുവിയായ എഎംജി ജി 63 ‘കളക്ടേര്‍സ് എഡിഷന്‍’ 2025 ജൂണ്‍ 12 -ന് പുറത്തിറക്കും. ജി-ക്ലാസിന്റെ ‘ഇന്ത്യ-ഇന്‍സ്പയര്‍ഡ്’ പതിപ്പ് ആദ്യമായിട്ടാണ് അവതരിപ്പിക്കപ്പെടുന്നത്. ഇന്ത്യയുടെ ഊര്‍ജ്ജസ്വലമായ സംസ്‌കാരത്തിനും ഭൂപ്രകൃതിക്കും ഒരു ആദരസൂചകമായിയാണ് പുതിയ ‘കളക്ടേര്‍സ് എഡിഷന്‍’ എത്തുന്നത്. മെര്‍സിഡീസ് ബെന്‍സ് ഇന്ത്യ, മെര്‍സിഡീസ് ബെന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്ത്യ എന്നിവിടങ്ങളിലെ ടീമുകള്‍ സംയുക്തമായിട്ടാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. പവര്‍ട്രെയിനിന്റെ കാര്യത്തിലേക്ക് വരുമ്പോള്‍, ജി 63 കളക്ടേര്‍സ് എഡിഷന് സ്റ്റാന്‍ഡേര്‍ഡ് മോഡലിനെ അപേക്ഷിച്ച് കാര്യമായ മെക്കാനിക്കല്‍ അപ്‌ഡേറ്റുകളൊന്നും ലഭിക്കാന്‍ സാധ്യതയില്ല. 577 ബിഎച്ച്പി കരുത്തും 850 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന പരിചിതമായ എഎംജി 4.0 ലീറ്റര്‍ ട്വിന്‍-ടര്‍ബോ വി8 പെട്രോള്‍ എന്‍ജിനാണ് സ്‌പെഷ്യല്‍ എഡിഷനിലും എത്തുന്നത്.

https://dailynewslive.in/ ഈ സമാഹാരത്തിലെ ഓരോ കഥയും നമ്മുടെ ഹൃദയത്തെ പൊള്ളിക്കുന്നു. ലളിതവും രസകരവുമായ വഴികളിലൂടെയാണ് ഈ കഥകളുടെ നടപ്പ്. പൊള്ളിയടരുന്ന, ചോരയൊലിക്കുന്ന, വേദനയൊഴുകുന്ന വഴികളിലൂടെ ഈ കഥകള്‍ സഞ്ചരിക്കുകയാണ്. ഉടയാത്ത വിഗ്രഹങ്ങള്‍ക്കിടയിലൂടെ ഉടഞ്ഞതും പതറിയതുമായ വിഗ്രഹങ്ങളുടെ യാത്ര എന്നുതന്നെ പറയാം. ‘വെളിച്ചപ്പാടിന്റെ അമ്മയും മുട്ടനാടിന്റെ സൂപ്പും’. ഇളവൂര്‍ ശശി. ഇന്ത്യ ബുക്സ്. വില 142 രൂപ.

https://dailynewslive.in/ ചില ബ്ലഡ് ഗ്രൂപ്പുകാരോട് കൊതുകിന് ഇഷ്ടം കൂടുതലാണ്. ഒ, ബി രക്ത ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ കൊതുകുകടി കൊള്ളാന്‍ സാധ്യത. അമേരിക്കന്‍ മോസ്‌കിറ്റോ കണ്‍ട്രോള്‍ അസോസിയേഷന്‍ നടത്തിയ പഠനത്തില്‍ കൊതുകുകളുടെ ഇഷ്ട രക്തഗ്രൂപ്പിനെ കുറിച്ചു വ്യക്തമാക്കുന്നുണ്ട്. കൊതുകുകള്‍ക്ക് 400 തരത്തിലുള്ള മണങ്ങള്‍ തിരിച്ചറിയാന്‍ കഴിയുമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. യൂറിക് ആസിഡ്, ലാക്റ്റിക് ആസ്ഡ്, അമോണിയ തുടങ്ങിയവയൊക്കെ വിയര്‍പ്പിലും രക്തത്തിലും കൂടുതല്‍ ഉണ്ടെങ്കില്‍ അവരെ കൊതുകിന് തിരിച്ചറിയാന്‍ കഴിയും. മദ്യപിക്കുന്നവരെയും, ഉയര്‍ന്ന തോതില്‍ കൊളസ്‌ട്രോള്‍ ഉളളവരേയും കൊതുകുകള്‍ കൂടുതല്‍ കടിക്കുമെന്നും പഠനം പറയുന്നു. അതുപോലെ മനുഷ്യര്‍ ശ്വസിക്കുമ്പോള്‍ പുറന്തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിലേക്ക് കൊതുകുകള്‍ ആകര്‍ഷിക്കപ്പെടുന്നു. അവയ്ക്ക് ഗണ്യമായ ദൂരത്തില്‍ നിന്ന് അത് തിരിച്ചറിയാന്‍ കഴിയും. കൊതുകുകള്‍ക്ക് ‘തെര്‍മോറിസെപ്റ്ററുകള്‍’ എന്നറിയപ്പെടുന്ന ചൂട് അറിയാന്‍ സാധിക്കുന്ന അവയവങ്ങളുണ്ട്. അവ താപനിലയിലെ മാറ്റങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്നു. മനുഷ്യരും മറ്റ് മൃഗങ്ങളും പുറത്തുവിടുന്ന ചൂടുള്ള ശരീരഭാഗങ്ങളിലേക്ക് അവ ആകര്‍ഷിക്കപ്പെടുന്നു. തല, കഴുത്ത്, കൈകാലുകള്‍ തുടങ്ങിയ താപം പുറത്തുവിടുന്ന ശരീര ഭാഗങ്ങളിലേക്കും അവ ആകര്‍ഷിക്കപ്പെടുന്നു. ഈ ഭാഗങ്ങളില്‍ പലപ്പോഴും ഉയര്‍ന്ന ഉപരിതല താപനിലയുള്ളതിനാല്‍ കൊതുകുകടിയേല്‍ക്കുന്ന ഭാഗങ്ങളാണിവ.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.46, പൗണ്ട് – 115.37, യൂറോ – 96.81, സ്വിസ് ഫ്രാങ്ക് – 103.46, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.05, ബഹറിന്‍ ദിനാര്‍ – 226.67, കുവൈത്ത് ദിനാര്‍ -278.48, ഒമാനി റിയാല്‍ – 222.27, സൗദി റിയാല്‍ – 22.78, യു.എ.ഇ ദിര്‍ഹം – 23.34, ഖത്തര്‍ റിയാല്‍ – 23.36, കനേഡിയന്‍ ഡോളര്‍ – 61.85.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *