◾https://dailynewslive.in/ നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സമയപരിധി നിശ്ചയിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി ചോദ്യം ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുര്‍മു. പ്രസിഡന്‍ഷ്യല്‍ റഫറന്‍സിനുള്ള സവിശേഷ അധികാരം ഉപയോഗിച്ച് രാഷ്ട്രപതി പതിനാല് ചോദ്യങ്ങള്‍ ഉന്നയിച്ച് സുപ്രീം കോടതിയെ സമീപിച്ചു. കോടതിക്ക് ഭരണഘടന വ്യവസ്ഥകള്‍ പുനര്‍ നിര്‍വചിക്കാന്‍ വിശേഷാല്‍ അധികാരമുണ്ടോയെന്നും രാഷ്ട്രപതി ചോദിച്ചു.
◾https://dailynewslive.in/ രാഷ്ട്രപതിയുടെ റഫറന്‍സിലൂടെയുള്ള കേന്ദ്ര നീക്കത്തിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഭരണഘടനയെ വ്യാഖ്യാനിക്കുന്നതില്‍ സുപ്രീം കോടതിയുടെ പരമാധികാരത്തെ വെല്ലുവിളിക്കുന്നതായി എം കെ സ്റ്റാലിന്‍ വിമര്‍ശിച്ചു. ഗവര്‍ണര്‍മാരെ ഉപയോഗിച്ച് സര്‍ക്കാരുകളെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി. സുപ്രീംകോടതിയുടെ അധികാരത്തെയും മഹത്വത്തെയും കേന്ദ്രം നേരിട്ട് വെല്ലുവിളിക്കുന്നു എന്ന് കുറ്റപ്പെടുത്തിയ സ്റ്റാലിന്‍, ബിജെപി ഇതര പാര്‍ട്ടികള്‍ തമിഴ്നാടിന്റെ പോരാട്ടത്തെ പിന്തുണയ്ക്കണമെന്നും ആവശ്യപ്പെട്ടു.
◾https://dailynewslive.in/ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ശ്രീനഗറിലെത്തി സൈനികരെ കണ്ടു. ഇന്ത്യന്‍ സൈന്യം പഠിപ്പിച്ച പാഠം തീവ്രവാദികള്‍ മറക്കില്ലെന്ന് പ്രതിരോധമന്ത്രി സൈനികരെ അഭിസംബോധന ചെയ്ത് പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂരില്‍ സൈന്യത്തിന്റെ ഒരു ലക്ഷ്യവും പിഴച്ചില്ലെന്നും പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് പറഞ്ഞു. കശ്മീരില്‍ എത്തിയ പ്രതിരോധ മന്ത്രി കരസേനയിലെയും വ്യോമ സേനയിലെയും ഉദ്യോഗസ്ഥരെ നേരിട്ട് കണ്ട് അഭിനന്ദിച്ചു.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ജമ്മു കശ്മീരില്‍ സുരക്ഷാസേന മൂന്ന് ഭീകരവാദികളെ ഏറ്റമുട്ടലില്‍ കൂടി വധിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഭീകരവാദികളെ സഹായിച്ച ആസിഫ് ഷെയ്ഖ് ഉള്‍പ്പെടെയുള്ള മൂന്ന് ഭീകരവാദികളെയാണ് വധിച്ചത്. ആസിഫിന് പുറമെ അമീര്‍ നസീര്‍ വാണി, യവാര്‍ ഭട്ട് എന്നിവരെയാണ് സുരക്ഷാ സേന വധിച്ചത്. ആസിഫിന്റെ വീട് നേരത്തെ അധികൃതര്‍ തകര്‍ത്തിരുന്നു.
◾https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ ചെയര്‍പേഴ്സണായ സമിതിയെയാണ് ആശമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ചത്. ആശമാരുടെ ഓണറേറിയം, സേവന കാലാവധി എന്നിവയടക്കം പഠിക്കും. തുടര്‍ന്ന് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. എന്നാല്‍ സമിതിയെ നിയോഗിച്ചതിനെതിരെ വിപി സുഹ്റ രംഗത്തെത്തി. ആശാ സമരക്കാരോടുള്ള സര്‍ക്കാര്‍ സമീപനം വളരെ മോശമാണെന്നും ഇനിയും സര്‍ക്കാരിന് എന്താണ് പഠിക്കാനുള്ളതെന്നും വിപി സുഹ്റ ചോദിച്ചു.
◾https://dailynewslive.in/ തപാല്‍വോട്ടുകള്‍ പൊട്ടിച്ച് തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്ത് അന്വേഷണം നടത്താന്‍ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി. അടിയന്തര നടപടി സ്വീകരിക്കാന്‍ ആലപ്പുഴ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ ശശി തരൂരിന് പിന്തുണയുമായി ബിജെപി. രാജ്യതാല്‍പര്യത്തിന് ഒപ്പം നില്‍ക്കുന്നതിന് ലക്ഷ്മണ രേഖ എന്തിനാണെന്ന് ബിജെപി ചോദിച്ചു. പാര്‍ട്ടി ലൈനില്‍ നിന്ന് മാറി നിരന്തരം പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് കഴിഞ്ഞ ദിവസം നടന്ന ഉന്നതതല യോഗത്തില്‍ ശശി തരൂരിന് ഹൈക്കമാന്‍ഡ് താക്കീത് നല്‍കിയത്. വ്യക്തിപരമായ അഭിപ്രായങ്ങളെന്നും, രാജ്യ താല്‍പര്യത്തെ മുന്‍നിര്‍ത്തിയുള്ള നിലപാടെന്നുമൊക്കെ നിരന്തരം ജാമ്യമെടുത്തിരുന്ന തരൂരിനോട് ഇനി അത് വേണ്ടെന്നാണ് പാര്‍ട്ടി വ്യക്തമാക്കിയത്.
◾https://dailynewslive.in/ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ അതൃപ്തി തുറന്ന് പറഞ്ഞ് കെ സുധാകരന്‍. തന്റേത് സ്വാഭാവിക മാറ്റമാണെന്ന് കരുതുന്നില്ലെന്നും മാറ്റിയ രീതിയോട് വിയോജിപ്പുണ്ടെന്നും വര്‍ക്കിങ് പ്രസിഡന്റുമാരുടെ നിയമനങ്ങള്‍ തന്നോട് പറഞ്ഞിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. തനിക്കൊപ്പം പ്രവര്‍ത്തകരുണ്ടെന്നും ജീവന്‍ പോലും തരാന്‍ തയ്യാറായ നിരവധി അണികള്‍ തന്റെ കൂടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ പുതിയ ദേശീയ കമ്മിറ്റിയെ തെരഞ്ഞെടുത്ത് മുസ്ലീം ലീഗ്. ഖാദര്‍ മൊയ്തീന്‍ ദേശീയ പ്രസിഡന്റ് ആയും പികെ കുഞ്ഞാലിക്കുട്ടി ദേശീയ ജനറല്‍ സെക്രട്ടറിയായും തുടരാനാണ് തീരുമാനം. ഇടി മുഹമ്മദ് ബഷീര്‍ ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ആയി തുടരും. കെപിഎ മജീദ്, മുനവറലി തങ്ങള്‍, ഹാരിസ് ബീരാന്‍ തുടങ്ങിയ നേതാക്കളാണ് ദേശീയ നേതൃനിരയിലുള്ളത്. ദേശീയ കമ്മിറ്റിയില്‍ ആദ്യമായി രണ്ട് വനിതകള്‍ ഇടം പിടിച്ചു. ജയന്തി രാജനും ഫാത്തിമ മുസഫര്‍ എന്നിവരെ അസിസ്റ്റന്റ് സെക്രട്ടറിമാരായാണ് തെരഞ്ഞെടുത്തത്.
◾https://dailynewslive.in/ മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടില്‍ റബ്ബര്‍ ടാപ്പിങ്ങിന് പോയ ആളെ കടുവ കൊന്നു. ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂര്‍ ആണ് കൊല്ലപ്പെട്ടത്. കാളികാവ് അടയ്ക്കാക്കുണ്ടില്‍ റാവുത്തന്‍കാവ് ഭാഗത്ത് സ്ലോട്ടര്‍ ടാപ്പിങ് നടത്തുന്ന തോട്ടത്തിലാണ് സംഭവം.
◾https://dailynewslive.in/ കാളികാവ് അടക്കാക്കുണ്ടില്‍ ഇന്ന് പുലര്‍ച്ചെ ടാപ്പിംഗ് തൊഴിലാളി ഗഫൂറിനെ വന്യജീവി കടിച്ചു കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. ഗഫൂറിനെ പുലി കഴുത്തില്‍ പിടിച്ചു കൊണ്ടുപോയെന്ന് കണ്ടുവെന്ന് മറ്റൊരു തൊഴിലാളി പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസും വനംവകുപ്പും സ്ഥലത്തെത്തി അന്വേഷിക്കുകയായിരുന്നു. പരിശോധനയിലാണ് അഞ്ചു കിലോമീറ്റര്‍ ദൂരത്തുനിന്ന് മൃതദേഹം കണ്ടെത്തിയത്.
◾https://dailynewslive.in/ കാളികാവ് അടക്കാക്കുണ്ടില്‍ എപി അനില്‍കുമാര്‍ എംഎല്‍എ എത്തിയപ്പോള്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി. മൂന്ന് കുട്ടികളാണ് കൊല്ലപ്പെട്ട ഗഫൂറിനുള്ളത്. 10 ലക്ഷം രൂപ ധനസഹായം അല്ല വേണ്ടതെന്നും കുടുംബത്തിലെ ഒരാള്‍ക്ക് ജോലി നല്‍കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. വയനാട്ടില്‍ നിന്നും പാലക്കാട് നിന്നും മയക്കുവെടി സംഘം പുറപ്പെട്ടിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു. എല്ലാവരുടേയും സഹായം ഉണ്ടെങ്കില്‍ മാത്രമാണ് ഇത് നടക്കൂവെന്നും എംഎല്‍എ പറഞ്ഞു.
◾https://dailynewslive.in/ പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ സായിഗ്രം ഗ്ലോബല്‍ ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റിയും പ്രതിയുമായ ആനന്ദ കുമാറിന് ജാമ്യം അനുവദിച്ച് കോടതി. മൂവാറ്റുപുഴ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ബാക്കി കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ആനന്ദകുമാര്‍ ജയിലില്‍ തുടരും.
◾https://dailynewslive.in/ ആര്‍എസ്എസ് നേതാവിന്റെ ജാതി ഭീകരത പരാമര്‍ശത്തില്‍ മറുപടിയുമായി റാപ്പര്‍ വേടന്‍. താന്‍ മുന്‍പും ഇത്തരം പരാമര്‍ശങ്ങള്‍ കേട്ടിട്ടുണ്ടെന്ന് വേടന്‍ പറഞ്ഞു. താന്‍ വിശ്വസിക്കുന്നത് അബേദ്കര്‍ രാഷ്ട്രീയത്തിലാണെന്നും അദ്ദേഹത്തിന് അഭിപ്രായം പറയാമെന്നും വേടന്‍ പ്രതികരിച്ചു. ആര്‍എസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപര്‍ എന്‍ആര്‍ മധുവാണ് വേടന്റെ പാട്ടുകള്‍ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്ന് പ്രസംഗിച്ചത്.
◾https://dailynewslive.in/ വഞ്ചിയൂരില്‍ ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതിയായ സീനിയര്‍ അഭിഭാഷകന്‍ ബെയിലിന്‍ ദാസ് തിരുവനന്തപുരം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വാദം. ബോധപൂര്‍വ്വം സ്ത്രീത്വത്തെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തിട്ടില്ലെന്ന് ബെയിലിന്‍ ദാസ് വാദിക്കുന്നു.
◾https://dailynewslive.in/ ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് അപകടം. ആക്സില്‍ ഒടിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക് . അമ്പലപ്പുഴ തിരുവല്ല സംസ്ഥാനപാതയില്‍ നെടുമ്പ്രം ചന്തയ്ക്ക് സമീപം ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ആയിരുന്നു സംഭവം.
◾https://dailynewslive.in/ നെടുമ്പാശേരിയില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോയാണ് മരിച്ചത്. വാഹനത്തിന് സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ടുണ്ട് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ എത്തിച്ചതെന്നാണ് പൊലീസ് പറയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എസ്ഐ തസ്തികയില്‍ ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശികളായ വിനയ കുമാര്‍ ദാസ്, കോണ്‍സ്റ്റബിള്‍ മോഹന്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
◾https://dailynewslive.in/ നെടുമ്പാശേരിയില്‍ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തര്‍ക്കത്തിനിടെ യുവാവിനെ കാറിടിച്ച് കൊന്ന കേസില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. സിഐഎസ്എഫ് സൗത്ത് സോണ്‍ ഡിഐജി ആണ് നടപടി എടുത്തത്. സംഭവം മുതിര്‍ന്ന സി ഐ എസ് എഫ് ഉദ്യോഗസ്ഥര്‍ അന്വേഷിക്കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കും. പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ്ണമായും സഹകരിക്കുമെന്നും സിഐഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ അറിയിച്ചു.
◾https://dailynewslive.in/ വയനാട് തൊള്ളായിരം കണ്ടിയില്‍ റിസോര്‍ട്ടിലെ ടെന്റ് തകര്‍ന്ന് വിനോദസഞ്ചാരി മരിച്ചു. നിലമ്പൂര്‍ അകമ്പാടം സ്വദേശി നിഷ്മ എന്ന യുവതിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. മരത്തടികള്‍ കൊണ്ട് നിര്‍മ്മിച്ച പുല്ലുമേഞ്ഞ ടെന്റാണ് തകര്‍ന്നുവീണത്. 900 വെഞ്ചേഴ്സ് എന്ന റിസോര്‍ട്ടില്‍ നിര്‍മ്മിച്ചിരുന്ന ടെന്റ് ആണ് തകര്‍ന്നു വീണത്.
◾https://dailynewslive.in/ ഈ വര്‍ഷത്തെ എല്‍എസ്എസ്, യുഎസ്എസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. എല്‍എസ്എസ് പരീക്ഷയില്‍ 30380 കുട്ടികളും യുഎസ്എസിന് 38782 കുട്ടികളും സ്‌കോളര്‍ഷിപ്പിന് യോഗ്യത നേടി. 2025 ഫെബ്രുവരിയില്‍ നടന്ന പരീക്ഷകളുടെ ഫലമാണ് പ്രഖ്യാപിച്ചത്. പരീക്ഷാ ഭവന്റെ വെബ്സൈറ്റില്‍ ഫലം ലഭ്യമാണ്.
◾https://dailynewslive.in/ കേണല്‍ സോഫിയ ഖുറേഷിക്കെതിരായ വിദ്വേഷ പരാമര്‍ശത്തില്‍ ബിജെപി മന്ത്രി വിജയ് ഷാക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഭരണഘടനാ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതെന്ന് കോടതി താക്കീത് നല്‍കി. രാജ്യം ഇപ്പോള്‍ കടന്നുപോകുന്ന സാഹചര്യത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒരിക്കലും ന്യായീകരിക്കപ്പെടുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി ഹൈക്കോടതിയില്‍ പോയി മാപ്പ് പറയൂവെന്നും ഷായോട് ആവശ്യപ്പെട്ടു. കേസെടുത്തതിനെതിരെ മന്ത്രി നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ പ്രതികരണം. മന്ത്രിക്കെതിരെ മധ്യപ്രദേശിലെ മാന്‍പൂര്‍ പൊലീസാണ് കേസെടുത്തത്
◾https://dailynewslive.in/ പാകിസ്ഥാനില്‍ എവിടെ നിന്നും ആണവച്ചോര്‍ച്ചയുടെ വിവരങ്ങളില്ലെന്ന് ആഗോള ആണവ നിരീക്ഷണ സമിതിയായ ഇന്റര്‍നാഷ്ണല്‍ അറ്റോമിക് എനര്‍ജി ഏജന്‍സി (IAEA). പാകിസ്ഥാന്റെ ആണവായുധ സ്റ്റോറേജ് എന്ന് കരുതപ്പെടുന്ന കിരാന ഹില്‍സില്‍ ആക്രമണം നടത്തിയിട്ടില്ല എന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. പാകിസ്ഥാനില്‍ എവിടെയെങ്കിലും നിന്ന് ആണവ വികിരണമുണ്ടായതായി റിപ്പോര്‍ട്ടില്ലെന്നും ഇന്റര്‍നാഷ്ണല്‍ അറ്റോമിക് എന്‍ര്‍ജി ഏജന്‍സി അറിയിച്ചു.
◾https://dailynewslive.in/ പഹല്‍ഗാമിന് പിന്നാലെ ഇന്ത്യ നടത്തിയ പ്രതിരോധ ആക്രമണങ്ങളില്‍ നിന്ന് പട്ടിയെ പോലെ വാലും ചുരുട്ടി പാകിസ്ഥാന്‍ ഓടിയെന്ന് യുഎസ് പ്രതിരോധ വകുപ്പ് മുന്‍ ഉദ്യോഗസ്ഥന്‍. പാക് പ്രതിരോധം തവിടുപൊടിയായെന്നും, എല്ലാ പാക് പ്രകോപനങ്ങളുടെയും മുനയൊടിക്കുന്ന പ്രത്യാക്രമണമാണ് ഇന്ത്യ നടത്തിയതെന്നും മൈക്കിള്‍ റൂബി പറഞ്ഞു.
◾https://dailynewslive.in/ ലാവോസിലെ സയാബുരിയില്‍ കനത്ത മഴയ്ക്ക് പിന്നാലെ മുളച്ച കൂണുകള്‍ കൊണ്ടുള്ള വിഭവം കഴിച്ച് ആറ് പേര്‍ മരിച്ചതിനെ തുടര്‍ന്ന് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്. മേഖലയില്‍ വിഷക്കൂണ്‍ കഴിച്ച് ആറ് പേര്‍ മരിക്കുകയും നിരവധിപ്പേര്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തതിന് പിന്നാലെ ആരോഗ്യവകുപ്പ് പൊതുജനത്തിന് മുന്നറിയിപ്പ് നിര്‍ദ്ദേശം നല്‍കി.
◾https://dailynewslive.in/ ഖത്തറിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ഇന്ത്യന്‍ വ്യവസായി മുകേഷ് അംബാനി കൂടിക്കാഴ്ച നടത്തി. ഖത്തര്‍ അമീറിന്റെ ലുസൈല്‍ പാലസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. അദ്ദേഹം ഖത്തറില്‍ ഒരുക്കിയ ഔദ്യോഗിക വിരുന്നില്‍ പങ്കെടുക്കുകയും ചെയ്തു. കൂടിക്കാഴ്ച സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
◾https://dailynewslive.in/ മെക്സിക്കോയിലെ പ്യൂബ്ലയില്‍ ദേശീയ പാതയില്‍ ഓവര്‍ ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടയില്‍ സിമന്റ് ട്രെക്ക് ബസ് ഇടിച്ച് തെറിപ്പിച്ച് വാനില്‍ ഇടിച്ച് കയറി 21 പേര്‍ കൊല്ലപ്പെട്ടു. 18 പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായും മൂന്ന് പേര്‍ ആശുപത്രിയില്‍ വച്ച് മരിച്ചതായുമാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നതായാണ് അധികൃതര്‍ വിശദമാക്കുന്നത്.
◾https://dailynewslive.in/ ഇസ്താബൂളിലെ സമാധാന ചര്‍ച്ചയ്ക്ക് പുടിനില്ലെന്ന് വ്യക്തമാക്കി ക്രെംലിന്‍. വ്ലാഡ്മിര്‍ സെലന്‍സ്‌കിയുമായി ഇസ്താബൂളില്‍ വച്ച് മുഖാമുഖം കണ്ടുള്ള സമാധാന ചര്‍ച്ച നടത്താമെന്ന ക്ഷണമാണ് പുടിന്‍ നിരസിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് തുര്‍ക്കിയില്‍ വച്ച് നടക്കാനിരുന്ന സമാധാന ചര്‍ച്ചയില്‍ പുടിന്‍ പങ്കെടുക്കില്ലെന്ന് റഷ്യ വിശദമാക്കിയത്. വ്ലാദിമിന്‍ മെഡിന്‍സ്‌കിയാവും സമാധാന ചര്‍ച്ചയ്ക്കുള്ള റഷ്യന്‍ സംഘത്തെ നയിക്കുക.
◾https://dailynewslive.in/ സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില ആദ്യമായി 70,000ല്‍ താഴെയെത്തി. ഇന്ന് പവന് ഒറ്റയടിക്ക് 1560 രൂപ കുറഞ്ഞതോടെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്ക് സ്വര്‍ണവില എത്തിയത്. ഇന്ന് 68,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 195 രൂപയാണ് കുറഞ്ഞത്. 8610 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണവില ഉയരാന്‍ ഇടയാക്കിയത്. എന്നാല്‍ ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് പ്രകടമായതോടെ നിക്ഷേപകര്‍ അവിടേയ്ക്ക് നീങ്ങിയതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ ഏപ്രില്‍ 22ന് കുറിച്ച പവന് 74,320 രൂപയും ഗ്രാമിന് 9,290 രൂപയുമാണ് കേരളത്തിലെ റെക്കോര്‍ഡ് ഉയരം. എട്ടിന് രേഖപ്പെടുത്തിയ 73,040 രൂപയാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരം. ഒരാഴ്ചയ്ക്കിടെ പവന്‍ വിലയില്‍ ഏകദേശം നാലായിരത്തിലധികം രൂപയാണ് കുറഞ്ഞത്. ഏപ്രില്‍ 12നാണ് സ്വര്‍ണവില ആദ്യമായി 70000 കടന്നത്.
◾https://dailynewslive.in/ പ്രമുഖ ബ്രിട്ടീഷ് ഇലക്ട്രോണിക്സ് കമ്പനിയായ നത്തിങ്, ഇതുവരെ പുറത്തിറങ്ങിയതില്‍ വച്ച് ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ലോഞ്ചിനായി ഒരുങ്ങുന്നു. നത്തിങ് ഫോണ്‍ 3 എന്ന പേരില്‍ പുറത്തിറങ്ങുന്ന ഫോണിന് 90,000 രൂപയില്‍ കൂടുതല്‍ വില വരുമെന്നാണ് പ്രതീക്ഷ. ജൂലൈ, സെപ്റ്റംബര്‍ മാസങ്ങളില്‍ ഫോണ്‍ വിപണിയില്‍ എത്താന്‍ സാധ്യത. ഫോണില്‍ ‘പ്രീമിയം മെറ്റീരിയലുകള്‍’ ഉണ്ടായിരിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. നത്തിങ്ങിന്റെ ‘ആദ്യത്തെ യഥാര്‍ത്ഥ ഫ്‌ലാഗ്ഷിപ്പ്’ സ്മാര്‍ട്ട്ഫോണ്‍ ആയിരിക്കും ഇതെന്നാണ് കമ്പനി വിശേഷിപ്പിക്കുന്നത്. 120ഹെര്‍ട്സ് റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസും ഉള്ള 6.77 ഇഞ്ച് അമോലെഡ് എല്‍ടിപിഒ ഡിസ്പ്ലേയാണ് ഫോണ്‍ 3ല്‍ പ്രതീക്ഷിക്കുന്നത്. ഈ സ്മാര്‍ട്ട്ഫോണിന് സ്നാപ്ഡ്രാഗണ്‍ 8 ജെന്‍ 3 ചിപ്സെറ്റ് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. 12ജിബി വരെ റാമും 512ജിബി സ്റ്റോറേജുമായാണ് ഫോണ്‍ വരിക. 50വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങിനും 20വാട്ട് വയര്‍ലെസ് ചാര്‍ജിങ്ങിനുമുള്ള പിന്തുണയുള്ള 5,000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോട്ടോഗ്രാഫിക്ക്, നത്തിങ് ഫോണ്‍ 3ല്‍ 50എംപി ട്രിപ്പിള്‍ റിയര്‍ കാമറ സജ്ജീകരണവും സെല്‍ഫികള്‍ക്കായി 32എംപി ഫ്രണ്ട് കാമറയും ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
◾https://dailynewslive.in/ സൗബിന്‍ ഷാഹിറിനെ നായകനാക്കി ജിത്തു മാധവന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘രോമാഞ്ചം’ സിനിമയുടെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. സിനിമയുടെ ട്രെയിലര്‍ എത്തി. ‘കപ്കപി’ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംഗീത് ശിവനാണ് സംവിധാനം ചെയ്യുന്നത്. ബ്രാവോ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ജയേഷ് പട്ടേല്‍ ആണ് ചിത്രം നിര്‍മിക്കുന്നത്. ബോളിവുഡിലെ യുവതാരങ്ങളായ ശ്രേയസ് തല്‍പാഡെ, തുഷാര്‍ കപൂര്‍, സിദ്ധി ഇദ്നാനി, സോണിയ റാത്തി, ദിബേന്ദു ഭട്ടാചാര്യ, സാക്കീര്‍ ഹുസൈന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. അര്‍ജുന്‍ അശോകന്‍ അവതരിപ്പിച്ച കഥാപാത്രമായി ഹിന്ദിയില്‍ എത്തുന്നത് തുഷാര്‍ കപൂറും സൗബിന്റെ വേഷത്തില്‍ ശ്രേയസ് തല്‍പാഡെയുമെത്തും. ചിത്രം മേയ് 23ന് തിയറ്ററുകളിലെത്തും. സൗബിന്‍ ഷാഹിര്‍ അര്‍ജുന്‍ അശോകന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജിത്തു മാധവനൊരുക്കി ഹൊറര്‍ കോമഡി ചിത്രമാണ് ‘രോമാഞ്ചം’. 2023ലെ മലയാളത്തിലെ ബ്ലോക്ബസ്റ്റര്‍ ഹിറ്റുകളിലൊന്നായിരുന്നു ഈ സിനിമ. തമിഴിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.
◾https://dailynewslive.in/ സംവിധായകന്‍ ജയിംസ് ഗണ്ണിന്റെ കരവിരുതില്‍ ഒരുങ്ങുന്ന ഡിസി കോമിക്സ് ചിത്രം സൂപ്പര്‍മാന്റെ ട്രെയിലര്‍ പുറത്തിറങ്ങി. യുവനടന്‍ ഡേവിഡ് കൊറെന്‍സ്വെറ്റ് ആണ് സൂപ്പര്‍മാന്റെ കുപ്പായം അണിയുന്നത്. ലൂയിസ് ലെയ്ന്‍ ആയി റേച്ചല്‍ ബ്രൊസ്നഹാന്‍ അഭിനയിക്കുന്നു. വില്ലനായ ലെക്സ് ലൂഥറായെത്തുന്നത് നിക്കൊളാസ് ഹൗള്‍ട് ആണ്. മിസ്റ്റര്‍ ടെറിഫിക്, മെറ്റമോര്‍ഫോ, ഗ്രീന്‍ ലാന്റേണ്‍, ഹോക്ഗേള്‍ തുടങ്ങിയ കഥാപാത്രങ്ങളും ഈ സൂപ്പര്‍മാന്‍ സിനിമയിലുണ്ട്. ഡിസി സ്റ്റുഡിയോസ് നിര്‍മിച്ച് വാര്‍ണര്‍ ബ്രദേഴ്സ് വിതരണം ചെയ്യുന്ന സിനിമ ജൂലൈ 11ന് തിയറ്ററുകളിലെത്തും. ജയിംസ് ഗണ്ണും ഡിസിയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ഹെന്റി കാവില്‍ സൂപ്പര്‍മാന്‍ സിനിമയില്‍ നിന്നും മാറ്റപ്പെടുന്നത്. 2022ല്‍ താന്‍ ഡിസിയില്‍ നിന്നും പിന്മാറിയ കാര്യം ഹെന്റി കാവില്‍ തന്നെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. 2013ല്‍ സാക്ക് സ്നൈഡര്‍ സംവിധാനം ചെയ്ത മാന്‍ ഓഫ് സ്റ്റീല്‍ എന്ന ചിത്രത്തിലൂടെയാണ് ഹെന്റി സൂപ്പര്‍മാന്റെ കുപ്പായമണിയുന്നത്. പിന്നീട് ബാറ്റ്മാന്‍ വേഴ്സസ് സൂപ്പര്‍മാന്‍, ജസ്റ്റിസ് ലീഗ് എന്നീ സിനിമകളിലൂടെയും സൂപ്പര്‍മാനായി ഹെന്റി ലോകം മുഴുവനുള്ള ആരാധകരുടെ ഇഷ്ടംപിടിച്ചുപറ്റി.
◾https://dailynewslive.in/ കഴിഞ്ഞ 54 മാസത്തിനിടെ മഹീന്ദ്രയുടെ മൊത്തം വില്‍പ്പനയുടെ 15 ശതമാനം സംഭാവന ചെയ്ത് ഥാര്‍. 2025 സാമ്പത്തിക വര്‍ഷത്തില്‍ ഥാര്‍ ബ്രാന്‍ഡിന് 12 മാസത്തെ ഏറ്റവും മികച്ച വില്‍പ്പന 84,834 യൂണിറ്റുകളായിരുന്നു. ഇതില്‍ 5-ഡോര്‍ ഥാര്‍ റോക്സ് വെറും ആറ് മാസത്തെ വില്‍പ്പനയില്‍ 38,590 യൂണിറ്റുകള്‍ വിറ്റഴിച്ചു. അതേസമയം, മൂന്ന്-ഡോര്‍ ഥാര്‍ 12 മാസത്തിനുള്ളില്‍ 46,244 യൂണിറ്റുകള്‍ വിറ്റഴിച്ചു. രണ്ടാം തലമുറ ഥാര്‍ മോഡല്‍ പുറത്തിറങ്ങി 54 മാസങ്ങള്‍ക്ക് ശേഷമാണ് 250,000 വില്‍പ്പന നാഴികക്കല്ല് പിന്നിടുന്നത്. നാലര വര്‍ഷത്തിനുള്ളില്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മൊത്തം 17,00,317 എസ്യുവികള്‍ വിറ്റു, 2020 ഒക്ടോബര്‍ മുതല്‍ കമ്പനിയുടെ വില്‍പ്പനയില്‍ ഥാറിന് 15 ശതമാനം വിഹിതമുണ്ട്. 2024 സെപ്റ്റംബര്‍ 25-ന്, താറിന്റെ 5-ഡോര്‍ പതിപ്പായ താര്‍ റോക്സ് പുറത്തിറങ്ങി. ഇത് ഥാര്‍ ബ്രാന്‍ഡിന്റെ വില്‍പ്പന കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സഹായിച്ചു. മൂന്ന് ഡോറുകളുള്ള മഹീന്ദ്ര ഥാറിന്റെ പ്രാരംഭ എക്സ്-ഷോറൂം വില മുന്‍നിര മോഡലിന് 11.50 ലക്ഷം രൂപ മുതല്‍ 17.40 ലക്ഷം രൂപ വരെയാണ് വില. അഞ്ച് ഡോറുകളുള്ള ഥാര്‍ റോക്‌സിന്റെ എക്‌സ്-ഷോറൂം വില 12.99 ലക്ഷം രൂപയില്‍ ആരംഭിച്ച് ഉയര്‍ന്ന മോഡലിന് 23 ലക്ഷം രൂപ വരെ വില ഉയരുന്നു. മഹീന്ദ്ര താറും താര്‍ റോക്‌സും കമ്പനിയുടെ നാസിക് പ്ലാന്റിലാണ് നിര്‍മ്മിക്കുന്നത്.
◾https://dailynewslive.in/ ‘സന്തോഷത്തിന്റെ നിറം എന്താണെന്നറിയാമോ? എനിക്കറിയാം. നമ്മുടെ പ്രിയപ്പെട്ടവരുടെ നിറമാണതിന്.’ കവിത തുളുമ്പുന്ന ഭാഷയില്‍ വിമീഷ് മണിയൂര്‍ കുട്ടികള്‍ക്കായി രചിച്ച പതിനാല് അധ്യായങ്ങളുള്ള നോവല്‍. ‘യൂട്യൂബിന്റെ മുട്ട’. വിമീഷ് മണിയൂര്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 140 രൂപ.
◾https://dailynewslive.in/ മനുഷ്യ ശരീരത്തിലെ 98 ശതമാനം കോശങ്ങളിലും പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഹൃദയം, തലച്ചോര്‍, കരള്‍ ഉള്‍പ്പെടെയുള്ള ശരീരത്തിലെ എല്ലാ പ്രധാനപ്പെട്ട അവയവങ്ങളിലും പൊട്ടാസ്യത്തിന്റെ സന്തുലനം പ്രധാനമാണ്. പൊട്ടാസ്യം ശരീരത്തിലെ രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനൊപ്പം ഹൃദയാഘാത സാധ്യത 39 ശതമാനമായി കുറയ്ക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ആവശ്യത്തിന് പൊട്ടാസ്യം കഴിക്കുന്നത് ശരീരത്തില്‍ നിന്ന് അധിക സോഡിയം ഇല്ലാതാക്കാന്‍ സഹായിക്കും. ഉയര്‍ന്ന സോഡിയത്തിന്റെ അളവ് ഉയര്‍ന്ന രക്തസമ്മര്‍ദത്തിലേക്ക് നയിക്കും. ഇത് വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍, പക്ഷാഘാതം, ഹൃദ്രോഗം എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. അമിതമായ സോഡിയം ഉപഭോഗം വയറ്റിലെ കാന്‍സര്‍, ഓസ്റ്റിയോപൊറോസിസ് തുടങ്ങിയ സങ്കീര്‍ണതകള്‍ക്കും കാരണമാകും. കൂടാതെ ശരീരത്തില്‍ പൊട്ടാസ്യത്തിന്റെ ശരിയായ അളവു രക്തസമ്മര്‍ദം കുറയ്ക്കുന്നതിലൂടെ വൈജ്ഞാനിക കഴിവുകള്‍ വര്‍ധിപ്പിക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മാത്രമല്ല, മൂത്രത്തിലൂടെയുള്ള കാല്‍സ്യം നഷ്ടം കുറയ്ക്കുന്നതിലൂടെയും ശരീരത്തിലെ കാല്‍സ്യം ആഗിരണം വര്‍ധിപ്പിക്കുന്നതിലൂടെയും പൊട്ടാസ്യം അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. പേശിവലിവ് തടയുന്നതിനും പേശികളുടെ പരിക്കു കുറയ്ക്കുന്നതിലും പൊട്ടാസ്യം നിര്‍ണായകമാണ്. മറ്റൊരു പഠനത്തില്‍ പൊട്ടാസ്യത്തിന്റെ ഉപഭോഗം വര്‍ധിപ്പിക്കുന്നത് പക്ഷാഘാതം വരാനുള്ള സാധ്യത 24 ശതമാനമായി കുറയ്ക്കുന്നതായി കണ്ടെത്തി. പ്രതിദിനം പരമാവധി 500 മില്ലിഗ്രാം പൊട്ടാസ്യം ദൈനംദിന ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കണം. കാരണം പൊട്ടാസ്യത്തിന്റെ അമിത ഉപഭോഗം ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാം. വാഴപ്പഴം, ബദാം, കശുവണ്ടി, മത്തങ്ങ, സൂര്യകാന്തി വിത്തുകള്‍, പാല്‍, കിഡ്നി ബീന്‍സ്, ബ്ലാക്ക് ബീന്‍സ് തുടങ്ങിയ ഇനങ്ങള്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ ഉരുളക്കിഴങ്ങ്, ചീര, സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ എന്നിവയിലും പൊട്ടാസ്യം ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.54, പൗണ്ട് – 113.56, യൂറോ – 95.77, സ്വിസ് ഫ്രാങ്ക് – 102.10, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.93, ബഹറിന്‍ ദിനാര്‍ – 226.95, കുവൈത്ത് ദിനാര്‍ -278.18, ഒമാനി റിയാല്‍ – 222.17, സൗദി റിയാല്‍ – 22.80, യു.എ.ഇ ദിര്‍ഹം – 23.29, ഖത്തര്‍ റിയാല്‍ – 23.50, കനേഡിയന്‍ ഡോളര്‍ – 61.16.