◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ മസൂദ് അസ്ഹറിന്റെ ബന്ധുക്കളടക്കം 5 കൊടുംഭീകരരും കൊല്ലപ്പെട്ടെന്ന സ്ഥിരീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. മെയ് 7 ലെ ആക്രമണത്തില്‍ ലഷ്‌കര്‍-ഇ-ത്വയ്ബ, ജയ്‌ഷെ തീവ്രവാദികളെ വധിച്ചതായാണ് റിപ്പോര്‍ട്ട്. കാണ്ഡഹാര്‍ വിമാന റാഞ്ചല്‍ കേസിലെ പിടികിട്ടാപ്പുള്ളിയായ മുഹമ്മദ് യൂസുഫ് അസറാണ് കൊല്ലപ്പെട്ടവരില്‍ ഒരാള്‍. മൗലാന മസൂദ് അസറിന്റെ സഹോദരീ ഭര്‍ത്താവാണ് മുഹമ്മദ് യൂസുഫ് അസര്‍. മൗലാന മസൂദ് അസറിന്റെ മറ്റൊരു സഹോദരിയുടെ ഭര്‍ത്താവ് ഹാഫിസ് മുഹമ്മദ് ജമീലും കൊല്ലപ്പെട്ടിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരരുടെയെല്ലാം സംസ്‌കാരച്ചടങ്ങുകള്‍ നടന്നത് പാക് സര്‍ക്കാരിന്റെ ബഹുമതികളോടെയാണ്. ലഷ്‌കര്‍ ഭീകരനായ മുദസ്സര്‍ ഖാദിയാന്‍, ജമ്മുവില്‍ നിരവധി ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ലഷ്‌കര്‍ ഭീകരന്‍ ഖാലിദ്, പാക് അധീന കശ്മീരിലെ ജയ്‌ഷെ മുഹമ്മദ് കമാന്‍ഡറുടെ മകന്‍, മുഫ്തി അസ്ഹര്‍ ഖാന്‍ കശ്മീരിയുടെ മകന്‍ മുഹമ്മദ് ഹസ്സന്‍ എന്നിവരും കൊല്ലപ്പെട്ട ഭീകരരില്‍ ഉള്‍പ്പെടുന്നു.
◾
◾https://dailynewslive.in/ ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷത്തില്‍ ഇടപെട്ട് അമേരിക്ക. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ ഇന്ത്യയുമായും പാകിസ്ഥാനുമായും സംസാരിച്ച് സംയമനം പാലിക്കണമെന്ന് ആവശ്യപ്പെട്ടു. ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ സംസാരിച്ചു. പാക് സൈനികമേധാവി അസിം മുനീറുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് മാര്‍കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ ബന്ധപ്പെട്ടത്. ഇരുരാജ്യങ്ങളും ആക്രമണങ്ങളില്‍ നിന്നും പിന്നോട്ട് പോകാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടതായാണ് വിവരം. ഇന്ത്യയും പാകിസ്ഥാനും ആശയവിനിമയം പുനസ്ഥാപിക്കണമെന്നും ഭാവിയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതിനായി ചര്‍ച്ചകള്‍ക്ക് സാധിക്കുമെന്നും ചര്‍ച്ചകള്‍ക്ക് അമേരിക്ക പിന്തുണ നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
*പുളിമൂട്ടിൽ സിൽക്സിൽ സൂപ്പർ സമ്മർ കളക്ഷൻസ്*
സമൃദ്ധിയുടെയും സന്തോഷത്തിൻ്റെയും പ്രത്യാശയുടെയും ആഘോഷമായ വിഷു -ഈസ്റ്റർ പ്രമാണിച്ചു ഒട്ടനവധി പ്രത്യേകതകളാണ് പുളിമൂട്ടിൽ സിൽക്സിൽ ഒരുക്കിയിരിക്കുന്നത് . വിവാഹം ,എൻഗേജ്മെൻറ് തുടങ്ങിയ മംഗല്ല്യ മുഹൂർത്തങ്ങൾക്കു അണിഞ്ഞ് ഒരുങ്ങാൻ സാരീസ് ,ലെഹങ്കാസ്, ചുരിദാറുകൾ എന്നിവയുടെ ഏറ്റവും പുതിയ വിപുലമായ ശേഖരം തയ്യാറാക്കിയിട്ടുണ്ട്. ലേഡീസ് റെഡി മൈഡുകൾ ,ഡ്രസ്സ് മെറ്റീരിയൽ കൂടാതെ മെൻസ് വെഡിങ് വെയർ ,പാർട്ടി വെയർ, കിഡ്സ് വെയർ എന്നിവയുടെ ഏറ്റവും ട്രെൻഡിങ് ആയ സമ്മർ കളക്ഷനുകൾ പുളിമൂട്ടിൽ സിൽക്സിൽ എത്തിയിരിക്കുന്നു. സമ്മർ വക്കേഷൻ പ്രമാണിച്ചു ഷോറൂം രാവിലെ 9.30 മുതൽ രാത്രി 9.30 വരെ തുറന്ന് പ്രവർത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ പാകിസ്ഥാന്റെ വ്യാജ പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമെന്ന് വിദേശകാര്യ സെക്രട്ടറി. ഇന്ത്യന്‍ വിദേശ, പ്രതിരോധ മന്ത്രാലയം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഇത്തരത്തില്‍ പരാമര്‍ശിച്ചത്. വലിയ രീതിയില്‍ വ്യാജ പ്രചാരണങ്ങള്‍ പാകിസ്ഥാന്‍ തുടരുകയാണെന്നും ഇന്ത്യന്‍ സൈനിക താവളങ്ങള്‍ ആക്രമിച്ച് തകര്‍ത്തുവെന്ന തരത്തില്‍ പാക് മാധ്യമങ്ങളടക്കം പ്രചാരണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങളും പാക്കിസ്ഥാന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നുവെന്നും കേണല്‍ സോഫിയ ഖുറേഷി വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി, ഉന്നത സൈനിക ഉദ്യോഗസ്ഥയായ വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ ചേര്‍ന്ന് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ പല ആയുധങ്ങള്‍ ഉപയോഗിച്ച് തുടര്‍ച്ചയായി പാകിസ്ഥാന്‍ ആക്രമണങ്ങള്‍ നടത്തിയെന്ന് കേണല്‍ സോഫിയ ഖുറേഷി. ശ്രീനഗര്‍, ഉദ്ധംപുര്‍, പഠാന്‍കോട്ട്, ആദംകോട്ട് അടക്കം സൈനിക താവളങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. കൃത്യമായി അതിന് ഇന്ത്യ തിരിച്ചടി നല്‍കിയെന്ന് കേണല്‍ സോഫിയ ഖുറേഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
◾https://dailynewslive.in/ ഇന്ത്യയ്ക്കെതിരെ ആക്രമണം തുടങ്ങിയെന്ന് പാകിസ്ഥാന്‍ സൈന്യത്തിന്റെ അവകാശവാദം. ഓപ്പറേഷന്‍ ‘ബുന്യാനുല്‍ മര്‍സൂസ്’ എന്നാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ ആക്രമണത്തിന് പേരിട്ടിരിക്കുന്നതെന്ന് റേഡിയോ പാകിസ്ഥാന്‍ അറിയിച്ചു. ശക്തമായ കോട്ട എന്ന അര്‍ത്ഥം വരുന്ന അറബി വാക്കാണിത്. പാകിസ്ഥാന്റെ സൈനിക വ്യോമ താവളങ്ങള്‍ക്ക് നേരെ ഇന്ത്യ ശക്തമായ ആക്രമണം നടത്തിയതിന് പിന്നാലെയാണ് പാകിസ്ഥാന്‍ ആക്രമണം തുടങ്ങിയെന്ന് പ്രഖ്യാപിച്ചത്.
◾https://dailynewslive.in/ ഗുജറാത്തിലെ കച്ച് ആദിപ്പൂര്‍ തോലാനി കോളേജിന് സമീപം ഒരു ഡ്രോണ്‍ തകര്‍ന്നുവീണതായി വിവരം. ഇത് പാകിസ്ഥാന്റേതാണോ എന്ന് സംശയമുയരുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ സേന വിശദമായ പരിശോധന നടത്തിവരികയാണ്. രാവിലെ 8:45 ഓടെയാണ് ഡ്രോണ്‍ തകര്‍ന്നു വീണത്. പാകിസ്ഥാന്‍ ഗുജറാത്ത് അതിര്‍ത്തിയില്‍ നിന്നും 150 കിലോമീറ്റര്‍ ഉള്ളിലുള്ള പ്രദേശമാണിത്.
◾https://dailynewslive.in/ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഇന്നലെ രാത്രി ഇന്ത്യന്‍ അതിര്‍ത്തി പ്രദേശങ്ങളേയും ഇന്ത്യന്‍ സൈനിക മേഖലയേയും ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ ആക്രമണം, ഇന്ത്യയുടെ പ്രത്യാക്രമണം തുടങ്ങിയ വിവരങ്ങള്‍ ഡോവല്‍ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സംയുക്ത സൈനിക മേധാവി ജനറല്‍ അനില്‍ ചൗഹാന്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തി. സുപ്രധാന നീക്കങ്ങളിലേക്ക് രാജ്യം കടന്നേക്കുമെന്നാണ് സൂചന. :
◾
◾https://dailynewslive.in/ ഇന്ത്യാ പാക് സംഘര്‍ഷം രൂക്ഷമാക്കരുതെന്നും ആക്രമണങ്ങള്‍ അവസാനിപ്പിച്ച് സംയമനം പാലിക്കണമെന്നും ആഹ്വാനം ചെയ്ത് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി. ഇന്ത്യയ്ക്കും പാകിസ്ഥാനുമിടയില്‍ നിലവിലുള്ള സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും പ്രശ്നങ്ങള്‍ രാഷ്ട്രീയ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്നും ചൈന ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ഗുജറാത്തിലെ പാക്ക് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മുഴുവന്‍ സൈനിക കേന്ദ്രങ്ങള്‍ക്കും അതീവ സുരക്ഷ ഏര്‍പ്പെടുത്തി സൈന്യം. ഇത്തരം കേന്ദ്രങ്ങള്‍ക്ക് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ വാഹനങ്ങളും മാറ്റിയിരിക്കുകയാണ്. പൊതു ജനങ്ങള്‍ ഈ പ്രദേശത്തുകൂടെ യാത്ര ചെയ്യരുതെന്ന പ്രത്യേക നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ പഞ്ചാബിലും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പഞ്ചാബ് ഭരണകൂടം ജനങ്ങള്‍ക്ക് പ്രത്യേക നിര്‍ദേശങ്ങള്‍ നല്‍കി. ആളുകള്‍ കൂട്ടം കൂടരുത്, കൂട്ടം കൂടി പുറത്തിറങ്ങരുത്, മാളുകള്‍ പോലുള്ള ഇടങ്ങളിലെ സന്ദര്‍ശനം ഒഴിവാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്. ഗുര്‍ദാസ്പൂരില്‍ പാക് സ്ഫോടകവസ്തു പതിച്ച് നിലം കുഴിഞ്ഞു പോയി എന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.
◾https://dailynewslive.in/ മൊഹാലിയിലും ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. ആളുകള്‍ കൂട്ടം കൂടരുതെന്നും കൂട്ടത്തോടെ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ് നല്‍കി. വലിയ കെട്ടിടങ്ങളില്‍ കഴിയുന്നവര്‍ ശ്രദ്ധിക്കണം, സൈറണുകള്‍ കേട്ടാല്‍ ജാഗരൂകരാകണം, രക്ഷാ പ്രവര്‍ത്തകരും ജില്ലാ ഭരണകൂടവും നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നും നിര്‍ദേശമുണ്ട്.
◾https://dailynewslive.in/ ഇന്ത്യയുമായി ചര്‍ച്ച നടത്തിയെന്ന പാക് വിദേശകാര്യ മന്ത്രി ഇഷഖ് ധറിന്റെ പ്രസ്താവനയെ തള്ളി പാക് സൈനിക വക്താവ് ലഫ്. ജനറല്‍ അഹമ്മദ് ഷരീഫ് ചൗധരി. ഒരു തരത്തിലുള്ള ചര്‍ച്ചകളും നടന്നിട്ടില്ലെന്നാണ് ഷരീഫ് ചൗധരി പറയുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി ഇഷഖ് ധര്‍ പാക് പാര്‍ലമെന്റിലുള്‍പ്പെടെ പറഞ്ഞത് ഇന്ത്യയുമായി ചര്‍ച്ച നടന്നെന്നും ഇന്ത്യയുടേയും പാകിസ്ഥാന്റെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കള്‍ കൃത്യമായ ആശയവിനിമയം നടത്തുന്നുണ്ട് എന്നുമാണ്.
◾https://dailynewslive.in/ മദ്രസകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ രാജ്യത്തിന്റെ രണ്ടാമത്തെ പ്രതിരോധ നിര ആണെന്ന് പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം വര്‍ധിക്കുന്നതിനിടെ പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി.
◾https://dailynewslive.in/ പാകിസ്ഥാനില്‍ പല മേഖലകളിലും രൂക്ഷമായ ഇന്ധന ക്ഷാമം നേരിടുന്നതായി അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇസ്ലാമാബാദ് തലസ്ഥാന മേഖലയിലെ എല്ലാ പെട്രോള്‍, ഡീസല്‍ സ്റ്റേഷനുകളും അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
◾https://dailynewslive.in/ എന്ത് അടിയന്തിര സാഹചര്യവും നേരിടാന്‍ തയ്യാറെടുത്ത് രാജ്യത്തെ ആരോഗ്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എല്ലാത്തരം അവധികളും റദ്ദാക്കുന്നതായി എയിംസ് ഭുവനേശ്വര്‍ അറിയിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ എല്ലാ ഉദ്യാഗസ്ഥരുടെയും അവധികള്‍ ഒഴിവാക്കിയതിന് പിന്നാലെയാണ് ഭൂവനേശ്വര്‍ എയിംസും അതേ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
◾https://dailynewslive.in/ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍, സംഘര്‍ഷമേഖലയില്‍ കുടുങ്ങിയവര്‍ക്ക് സഹായം എത്തിക്കുന്നതിനായി കേരള സര്‍ക്കാര്‍ ഗവ. സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിന്റെ മെയില്‍ ഐ.ഡി.യില്‍ മാറ്റം. പുതിയ ഇ-മെയില്‍ ഐഡി: cdmdkerala@kfon.in
◾https://dailynewslive.in/ അതിര്‍ത്തിയില്‍ സംഘര്‍ഷം കനക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ പൊതുപരിപാടികളും മാറ്റിവെക്കാന്‍ സിപിഐ നിര്‍ദ്ദേശം. മണ്ഡലം ,ലോക്കല്‍ സമ്മേളനങ്ങള്‍ പ്രതിനിധിസമ്മേളനം മാത്രമായേ നടത്താവൂഎന്നും അവയോട് അനുബന്ധിച്ച് പ്ലാന്‍ ചെയ്ത പ്രകടനങ്ങളും പൊതുസമ്മേളനങ്ങളും മാറ്റിവയ്ക്കണമെന്നും പാര്‍ട്ടി ഘടകങ്ങള്‍ക്ക് സിപിഐ സ്റ്റേറ്റ് കൗണ്‍സില്‍ നിര്‍ദേശം നല്‍കി.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തില്‍ സംഘര്‍ഷ ബാധിതമായ അതിര്‍ത്തി സംസ്ഥാനങ്ങളിലെ യൂണിവേഴ്സിറ്റികളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥികള്‍ ഡല്‍ഹി കേരള ഹൗസിലെത്തി. ജമ്മു , രാജസ്ഥാന്‍ , പഞ്ചാബ് എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര – സംസ്ഥാന യൂണിവേഴ്സിറ്റികളില്‍ നിന്നായി ഇന്നലെ രാത്രിയോടെയും ഇന്ന് പുലര്‍ച്ചയുമായി എഴുപത്തഞ്ചോളം വിദ്യാര്‍ത്ഥികളാണ് കേരള ഹൗസിലെത്തിയത്.
◾https://dailynewslive.in/ ഇന്ത്യക്ക് 16 ലക്ഷം സൈനികരുണ്ടെന്നും തങ്ങളുടേത് വെറും ആറ് ലക്ഷം മാത്രമെയുള്ളൂ എന്ന വീഡിയോയുമായി പാകിസ്ഥാന്റെ മുന്‍ എയര്‍ മാര്‍ഷല്‍ മസൂദ് അക്തര്‍. എത്ര യുദ്ധം നടത്തിയാലും നമ്മള്‍ രക്ഷിപെടില്ല എന്നാണ് വീഡിയോയില്‍ പറയുന്നത്. നമ്മുടെ നേതൃത്വത്തിന്റെ ജോലി ഭാവിയിലേക്ക് നോക്കുക എന്നതാണെന്നും വീഡിയോയില്‍ പറയുന്നു.
◾https://dailynewslive.in/ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് ഐപിഎല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ ടൂര്‍ണമെന്റിലെ ശേഷിക്കുന്ന മത്സരങ്ങള്‍ നടത്താന്‍ സന്നദ്ധത അറിയിച്ച് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഐപിഎല്ലില്‍ പ്ലേ ഓഫും ഫൈനലും ഉള്‍പ്പെടെ 16 മത്സരങ്ങളാണ് ഇനി അവശേഷിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഐപിഎല്ലിലെ ബാക്കി മത്സരങ്ങള്‍ നടത്താന്‍ തയാറാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ ബിസിസിഐയെ അറിയിച്ചത്.
◾https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കൂടി. ഇന്ന് പവന് 240 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 72, 360 രൂപയാണ്. ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. 9045 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. സ്വര്‍ണവില 75,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ ഏപ്രില്‍ 23 മുതല്‍ സ്വര്‍ണവില ഇടിയുന്നതാണ് കണ്ടത്. 22ന് രേഖപ്പെടുത്തിയ 74,320 എന്ന റെക്കോര്‍ഡ് ഉയരത്തില്‍ നിന്ന് ദിവസങ്ങളുടെ വ്യത്യാസത്തില്‍ നാലായിരം രൂപയാണ് താഴ്ന്നത്. തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ സ്വര്‍ണവില തിരിച്ചുകയറാന്‍ തുടങ്ങി. എന്നാല്‍ വ്യാഴാഴ്ച 73000ന് മുകളിലേക്ക് ഉയര്‍ന്ന സ്വര്‍ണവില ഉച്ചയോടെ കുത്തനെ ഇടിയുന്നതാണ് പിന്നീട് കണ്ടത്. ഒറ്റയടിക്ക് ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. തുടര്‍ന്ന് ഇന്നലെ ഉയര്‍ന്ന സ്വര്‍ണവില ഇന്നും കൂടുകയായിരുന്നു. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വമാണ് സ്വര്‍ണ വിലയെ സ്വാധീനിക്കുന്നത്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍ പേര്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞതാണ് ഉയര്‍ന്ന നിലവാരത്തില്‍ നില്‍ക്കാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ വിലയിരുത്തുന്നു.
◾https://dailynewslive.in/ ചാറ്റ് ജി.പി.ടിയില്‍ പഴയ ഫോട്ടോകള്‍ അപ്ലോഡ് ചെയ്താല്‍ അതിന്റെ ഇമേജ് ജനറേഷന്‍ സവിശേഷതകള്‍ ഉപയോഗിച്ച് യഥാര്‍ഥ ചിത്രത്തിന്റെ സത്ത നഷ്ടപ്പെടാതെ അവയെ കളര്‍ ചിത്രമാക്കി മാറ്റാന്‍ സഹായിക്കുന്നു. ചാറ്റ് ജി.പി.ടിയുടെ ഈ സവിശേഷതയില്‍ യഥാര്‍ഥ ലൈറ്റിങ്, കോണ്‍ട്രാസ്റ്റ്, ടെക്സ്ചറുകള്‍ എന്നിവ നിലനിര്‍ത്താന്‍ കഴിയും.ഉപയോക്താക്കള്‍ പഴയ ചിത്രങ്ങളെ നിമിഷങ്ങള്‍ക്കുള്ളില്‍ സ്വാഭാവികമായി കാണപ്പെടുന്ന നിറമുള്ള ഫോട്ടോകളാക്കി മാറ്റുന്നു. ഈ സവിശേഷതയിലൂടെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോകള്‍ റിയലിസ്റ്റിക്കായി പുനഃസ്ഥാപിക്കാന്‍ കഴിയുന്നു. സോഷ്യല്‍ മീഡിയയില്‍ തരംഗമായികൊണ്ടിരിക്കുകയാണ് ഇത്തരം ചിത്രങ്ങള്‍. ചിത്രം ഉപയോക്താകേകളുടെ മുന്‍ഗണനകള്‍ക്കനുസരിച്ച് കൂടുതല്‍ പരിഷ്‌കരിക്കാന്‍ കഴിയും. ഫോട്ടോകള്‍ക്ക് നിറം നല്‍കാനുള്ള ഘട്ടങ്ങള്‍ആദ്യം, ചാറ്റ് ജി.പി.ടി യുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഓപണ്‍ ചെയ്യുക. (ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ഏറ്റവും പുതിയ പതിപ്പ് ഉപയോഗിക്കണം) ശേഷം പ്ലസ് ചിഹ്നത്തില്‍ ക്ലിക്ക് ചെയ്ത് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം അപ് ലോഡ് ചെയ്യുക. ശേഷം പ്രോംപ്റ്റ് നല്‍കുക. ശേഷം ചിത്രം ഡൗണ്‍ലോഡോ സേവോ ചെയ്യുക.
◾https://dailynewslive.in/ ‘തുടരും’ എന്ന മോഹന്‍ലാല്‍ ചിത്രത്തിലെ ‘കണ്‍മണിപ്പൂവേ..’ എന്ന ഗാനത്തിന്റെ വീഡിയോ റിലീസ് ചെയ്തു. നേരത്തെ റിലീസ് ചെയ്ത ഈ പാട്ടിന്റെ ലിറിക് വെര്‍ഷന്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. ജേക്സ് ബിജോയ് ആണ് സംഗീതം. എം ജി ശ്രീകുമാര്‍ ആണ് പാടിയിരിക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം മോഹന്‍ലാലിന് വേണ്ടി എംജി പാടി എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ശോഭന ആയിരുന്നു ചിത്രത്തിലെ നായിക. 15 വര്‍ഷത്തിന് ശേഷം മോഹന്‍ലാല്‍- ശോഭന കോമ്പോ ഒരുമിക്കുന്നു എന്ന പ്രത്യേകതയും തുടരുമിനുണ്ട്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഇതുവരെ 184 കോടി രൂപ കളക്ട് ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ 85 കോടി നേടിയിട്ടുണ്ട്.
◾https://dailynewslive.in/ മുകേഷും ധ്യാനും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളായതാണ് ‘അയ്യര്‍ ഇന്‍ അറേബ്യ’. മുകേഷും ഉര്‍വശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായി ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്ന അയ്യര്‍ ഇന്‍ അറേബ്യയില്‍ ദുര്‍ഗാ കൃഷ്ണ, ഡയാന ഹമീദ്, ഷൈന്‍ ടോം ചാക്കോ, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത നമ്പൂതിരി, രശ്മി അനില്‍, വീണ നായര്‍, നാന്‍സി, ദിവ്യ എം നായര്‍, ബിന്ദു പ്രദീപ്, സൗമ്യ തുടങ്ങിയവും വേഷമിട്ടിരിക്കുന്നു. ഒരു വര്‍ഷത്തിനിപ്പുറം ധ്യാന്‍ ചിത്രം ഒടിടിയിലേക്ക് സണ്‍ നെക്സ്റ്റിലൂടെ സ്ട്രീമിംഗിന് എത്തുകയാണ്. മെയ് 16നാണ് സ്ട്രീമിംഗ് തുടങ്ങുന്നത്. സംവിധാനം എം എ നിഷാദാണ്. സംഗീതം ആനന്ദ് മധുസൂദനനാണ്. സിദ്ധാര്‍ഥ് രാമസ്വാമിയും വിവേക് മേനോനുമാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തിരക്കഥയും എം എ നിഷാദാണ്.
◾https://dailynewslive.in/ വലിയ 52.9 കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കും പുതിയ ഫീച്ചറുകളുമായി എംജി വിന്‍ഡ്‌സര്‍ ഇവി പ്രോ അവതരിപ്പിച്ചു. 449 കിലോമീറ്റര്‍ റേഞ്ചും മെച്ചപ്പെട്ട സവിശേഷതകളും ഈ പുതിയ വകഭേദത്തെ വേറിട്ടു നിര്‍ത്തുന്നു. 17.50 ലക്ഷം രൂപ എക്സ്-ഷോറൂം വിലയുള്ള ഈ പുതിയ വകഭേദത്തില്‍ അധിക ഫീച്ചറുകള്‍, പുതിയ അപ്ഹോള്‍സ്റ്ററി, അലോയി വീലുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ആദ്യത്തെ 8,000 വാങ്ങുന്നവര്‍ക്ക് മാത്രമായി ഇത് ബാധകമായ ഒരു ആമുഖ വിലയാണെന്ന് കമ്പനി ഇതിനകം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ഇലക്ട്രിക് എംപിവിക്ക് ആദ്യ ദിവസം തന്നെ 15,000 ല്‍ അധികം ബുക്കിംഗുകള്‍ ലഭിച്ചു. 7.4 കിലോവാട്ട്അവര്‍ എസി ചാര്‍ജര്‍ ഉപയോഗിച്ച് എംജി വിന്‍ഡ്‌സര്‍ ഇവി പ്രോ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ ഏകദേശം 9.5 മണിക്കൂര്‍ എടുക്കുമെന്ന് കാര്‍ നിര്‍മ്മാതാവ് വെളിപ്പെടുത്തി. 60കിലോവാട്ട്അവര്‍ ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് വെറും 50 മിനിറ്റിനുള്ളില്‍ ഇതിന്റെ ബാറ്ററി 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. അറോറ സില്‍വര്‍, സെലാഡണ്‍ ബ്ലൂ, ഗ്ലേസ് റെഡ് എന്നീ മൂന്ന് പുതിയ നിറങ്ങളിലാണ് എംജി വിന്‍ഡ്‌സര്‍ ഇവി പ്രോ അവതരിപ്പിച്ചിരിക്കുന്നത്.
◾https://dailynewslive.in/ 12 സമകാലിക കന്നട സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരനായ വസുധേന്ദ്ര. അഞ്ചു നൂറ്റാണ്ടുമുമ്പുള്ള ലോകത്തിന്റെ ചരിത്രത്തെ വൈകാരികമായി പുനര്‍നിര്‍മ്മിക്കുകയാണ് തേജോ-തുഗഭദ്ര എന്ന നോവലിലൂടെ. ഒരര്‍ത്ഥത്തില്‍ രണ്ടു നദികളുടെ കഥയാണിത്. പോര്‍ച്ചുഗലിലെ നദിയായ തേജായുടെയും വിജയനഗരത്തിലെ തുംഗഭദ്രയുടെയും അതോടൊപ്പം അവയ്ക്കു ചുറ്റും രൂപംകൊള്ളുന്ന സംസ്‌കാരത്തിന്റെ ചരിത്ര സന്ദര്‍ഭങ്ങളുടെ മതഭ്രാന്തിന്റെ വാണിജ്യസഞ്ചാരങ്ങളുടെ അധിനിവേശതാത്പര്യങ്ങളുടെ ഒരു ബഹദാഖ്യാനമായി ഈ കൃതി മാറുന്നുണ്ട്. ഈ രണ്ടു നദികള്‍ക്കിടയില്‍ ഒരന്തര്‍ധാരപോലെ ഒഴുകിക്കൊണ്ടിരിക്കുന്ന അസാധാരണമായ പ്രണയത്തിന്റെ പ്രവാഹം ‘തേജോ-തുംഗഭദ്രയെ ജീവിതഗന്ധിയായ ഒരു ഇതിഹാസമാക്കി ഉയര്‍ത്തുന്നു. ‘തേജോ തുംഗഭദ്ര’. വാസുദേവേന്ദ്ര. ഡിസി ബുക്സ്. വില 474 രൂപ.
◾https://dailynewslive.in/ അവസാന ഘട്ടത്തില്‍ എത്തുമ്പോഴാണ് പലപ്പോഴും സ്ത്രീകളിലെ അണ്ഡാശയ അര്‍ബുദം തിരിച്ചറിയുക. ഇത് ചികിത്സ വൈകാനും മരണനിരക്ക് വര്‍ധിക്കാനും കാരണമാകുന്നു. രോഗ ലക്ഷണങ്ങള്‍ അവ്യക്തവും മറ്റ് രോഗ ലക്ഷണങ്ങള്‍ക്ക് സാമാനമായ ലക്ഷണങ്ങളാണെന്നതുമാണ് പലപ്പോഴും അണ്ഡാശയ അര്‍ബുദത്തെ തിരിച്ചറിയാല്‍ വൈകുന്നത്. അണ്ഡാശയ അര്‍ബുദം പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നത് രോഗമുക്തിക്കുള്ള സാധ്യത 92 ശതമാനമാണെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. എന്നാല്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ അണ്ഡാശയ അര്‍ബുദത്തെ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ക്വീന്‍സ്ലാന്‍ഡ് ബ്രിസ്ബേന്‍ സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ പറയുന്നു. പ്രധാനമായും നാല് ലക്ഷണങ്ങളാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്. വയറു വീര്‍ക്കല്‍, ഭക്ഷണം കഴിക്കുമ്പോള്‍ പെട്ടെന്ന് വയറു നിറഞ്ഞതായി തോന്നുക, അടിക്കടി മൂത്രമൊഴിക്കാനുള്ള തോന്നല്‍, വയറു വേദന. ഈ നാല് ലക്ഷണങ്ങളില്‍ ഒന്നെങ്കിലും സ്ഥിരമായി അല്ലെങ്കില്‍ ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്ത 1,741 സ്ത്രീകളെ രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധിക്കുകയും അവരില്‍ കാന്‍സര്‍ ആന്റിജന്‍ 125 അളക്കുന്ന ഒരു രക്തപരിശോധന നടത്തിയതായും പഠനത്തില്‍ പറയുന്നു. ആന്റിജന്‍ 125 ലെവല്‍ കൂടുതല്‍ കണ്ടെത്തിയവരില്‍ അള്‍ട്രാസൗണ്ട് ചെയ്തു. രോഗലക്ഷണങ്ങളില്ലാത്തവരില്‍ പൊതുവായ സ്‌ക്രീനിങ്ങിനെക്കാള്‍ അണ്ഡാശയ അര്‍ബുദം കണ്ടെത്തുന്നതില്‍ ഈ പ്രക്രിയ മികച്ചതാണെന്ന് പഠനം കണ്ടെത്തി. പ്രാരംഭഘട്ടത്തില്‍ കണ്ടെത്തുന്നത് അതിജീവന സാധ്യത 92 ശതമാനമാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. അര്‍ബുദം മറ്റ് അവയവങ്ങളിലേക്കും വ്യാപിച്ച സാഹചര്യമാണെങ്കില്‍ അതിജീവന സാധ്യത 31 ശതമാനമാണെന്നും പഠനത്തില്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 85.42, പൗണ്ട് – 113.61, യൂറോ – 96.08, സ്വിസ് ഫ്രാങ്ക് – 102.77, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.75, ബഹറിന്‍ ദിനാര്‍ – 226.62, കുവൈത്ത് ദിനാര്‍ -278.56, ഒമാനി റിയാല്‍ – 221.89, സൗദി റിയാല്‍ – 22.81, യു.എ.ഇ ദിര്‍ഹം – 22.78, ഖത്തര്‍ റിയാല്‍ – 23.46, കനേഡിയന്‍ ഡോളര്‍ – 61.28.