◾https://dailynewslive.in/ ലഹരിവിരുദ്ധഭാരതം പടുത്തുയര്‍ത്താന്‍ ശ്രമം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ കര്‍ശന നടപടികള്‍ തുടരുമെന്നും വെറുതെ വിടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 29 കള്ളക്കടത്തുകാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുത്തുവെന്നും യുവാക്കളെ ഇതിലേക്ക് വലിച്ചിഴക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ സംസ്ഥാനത്ത് എസ് എസ് എല്‍ സി, രണ്ടാം വര്‍ഷ ഹയര്‍സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകള്‍ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തൊട്ടാകെ 2964 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലും, ഗള്‍ഫ് മേഖലയിലെ 7 കേന്ദ്രങ്ങളിലുമായി 4,27,021 വിദ്യാര്‍ത്ഥികള്‍ റഗുലര്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്നുണ്ട്. മാര്‍ച്ച് 26-നാണ് പരീക്ഷകള്‍ അവസാനിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് മന്ത്രി വി ശിവന്‍കുട്ടി വിജയാശംസകള്‍ നേര്‍ന്നു.
*കെ.എസ്.എഫ്.ഇ*
*
class="selectable-text copyable-text false x117nqv4">സ്‌ക്രീന്‍ ഷോട്ട് മത്സരം*സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*മാര്‍ച്ച് 2 ലെ വിജയി : മോഹനന്‍ പൂഴിക്കല്‍, നെടുവ പോസ്റ്റ്, പരപ്പനങ്ങാടി, മലപ്പുറം*
◾https://dailynewslive.in/ വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത ബാധിതര്‍ക്ക് മുസ്ലിം ലീഗ് പ്രഖ്യാപിച്ച 100 വീടുകള്‍ സ്വന്തംനിലയ്ക്ക് നിര്‍മിച്ചുനല്‍കുമെന്ന് മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനും സംസ്ഥാന പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. സ്ഥലം കണ്ടെത്തിക്കഴിഞ്ഞെന്നും സര്‍ക്കാര്‍ തീരുമാനത്തിന് കുറേ കാത്തുനിന്നെന്നും സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. റമദാന് ശേഷം വീടുകളുടെ നിര്‍മാണം തുടങ്ങുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
◾https://dailynewslive.in/ തിരുവനന്തപുരം ജില്ലയില്‍ കനത്ത വേനല്‍ മഴ. അരുവിക്കര ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടര്‍ന്നതിനാല്‍ ഉച്ചകഴിഞ്ഞു 3.30ന് ഒന്നു മുതല്‍ അഞ്ച് വരെയുള്ള ഷട്ടറുകള്‍ 10 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. ഡാമിന്റെ കരകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലെര്‍ട്ട് പ്രഖ്യാപിച്ചു.
◾https://dailynewslive.in/ മഴയത്തും ചോരാത്ത സമരവീര്യവുമായി ആശാവര്‍ക്കര്‍മാര്‍. മഴയില്‍ നിന്ന് രക്ഷപെടാന്‍ ടാര്‍പോളിന്‍ ഉയര്‍ത്തിപ്പിടിച്ചാണ് സമരം ചെയ്യുന്ന പ്രവര്‍ത്തകര്‍ നിന്നത്. എന്നാല്‍, ഹൈക്കോടതി ഉത്തരവ് ഉണ്ടെന്ന് കാണിച്ച് പോലീസ് ടാര്‍പോളിന്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തെരുവ് വിളക്കുകള്‍ കത്തുന്നില്ലെന്ന പരാതിയും സമരക്കാര്‍ക്ക് ഉണ്ട്.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ സമരം ചെയ്യുന്ന ആശാവര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തിരുവനന്തപുരത്ത് കനത്തമഴ തുടരുന്നതിനിടെ ആശാവര്‍ക്കര്‍മാര്‍ക്ക് കുടയും കോട്ടും വിതരണം ചെയ്യുകയും ചെയ്തു. ആശാവര്‍ക്കര്‍മാര്‍ക്ക് നേരെ ഗൂഢശ്രമങ്ങളൊന്നുമുണ്ടാകാതെ കരുതല്‍ കണ്ണുകള്‍ വെയ്ക്കണമെന്ന് സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
◾https://dailynewslive.in/ ആശാവര്‍ക്കര്‍മാരെ ബുദ്ധിമുട്ടിക്കാനാണ് സമരപ്പന്തല്‍ മറച്ചുകെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് പോലീസ് എടുത്തു മാറ്റിയതെന്നും പോലീസിനെ കൊണ്ട് സര്‍ക്കാര്‍ ചെയ്യിപ്പിക്കുന്നതാണിതെന്നും ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ്. പാവപ്പെട്ട സഹോദരിമാര്‍ മഴ നനഞ്ഞ് ഇരിക്കട്ടെ എന്നതാണ് ഇവരുടെ ചിന്തയെന്നും അത് ന്യായീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും മഴയും നനഞ്ഞുകൊണ്ട് ഇവിടെ ഇരുന്നാല്‍ അസുഖം പിടിച്ചെങ്കിലും സമരത്തില്‍ നിന്ന് പിന്മാറട്ടെ എന്നതാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ കേരളത്തിലെ നേതാക്കളെല്ലാം ഒരുമിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് രാഹുല്‍ഗാന്ധി. ‘മുന്നിലുള്ള ലക്ഷ്യത്തിന്റെ വെളിച്ചത്തില്‍ അവര്‍ ഒന്നായി നിലകൊള്ളുന്നു, ടീം കേരള’ എന്ന കുറിപ്പോടെയാണ് രാഹുല്‍ഗാന്ധി ചിത്രം പോസ്റ്റ് ചെയ്തത്. കേരളത്തില്‍നിന്നുള്ള നേതാക്കളുടെ ഡല്‍ഹിയിലെ യോഗത്തിന് പിന്നാലെയാണ് രാഹുല്‍ഗാന്ധി വ്യത്യസ്തമായ ചിത്രം സാമൂഹികമാധ്യമത്തില്‍ പങ്കുവെച്ചത്.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കേരളത്തിലെ വ്യവസായ രംഗത്തെ പുരോഗതി സംബന്ധിച്ച പ്രശംസ തിരുത്തി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. സ്റ്റാര്‍ട്ടപ്പുകളില്‍ കേരളത്തിന്റെ മുന്നേറ്റം കടലാസില്‍ മാത്രം ഒതുങ്ങുന്നതാകരുതെന്നും ‘കേരളത്തിന്റെ സ്റ്റാര്‍ട്ടപ് സംരംഭങ്ങളെക്കുറിച്ചുള്ള കഥകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതുപോലെ അല്ല എന്നറിഞ്ഞത് ഞെട്ടിക്കുന്നുവെന്നും തരൂര്‍ എക്‌സില്‍ പോസ്റ്റ് ചെയ്തു. കഴിഞ്ഞ 9 വര്‍ഷത്തിനിടെ കേരളത്തില്‍ 42,000ല്‍ ഏറെ സൂക്ഷ്മചെറുകിടഇടത്തരം സംരംഭങ്ങള്‍ അടച്ചുപൂട്ടിയെന്ന പത്രവാര്‍ത്ത പങ്കുവച്ചായിരുന്നു തരൂരിന്റെ പ്രതികരണം.
◾https://dailynewslive.in/ ശശി തരൂരിനെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. തരൂര്‍ മാറ്റിപ്പറയാനും തിരുത്താനും തയ്യാറായതിനെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരന്‍ പറഞ്ഞു. വലിയ അബദ്ധം ഒന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ല. പറഞ്ഞതിനെല്ലാം അദ്ദേഹം വ്യക്തത വരുത്തിയിട്ടുമുണ്ട്. തരൂരിന്റെ വലിയ മനസ്സിന് നന്ദിയെന്നും കെ സുധാകരന്‍ പറഞ്ഞു.
◾https://dailynewslive.in/ മുല്ലപ്പള്ളി രാമചന്ദ്രനും താനും ഒരമ്മപെറ്റ മക്കളേപ്പോലെയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. ഇടതുസര്‍ക്കാരിനെതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുല്ലപ്പള്ളിയെ ആവശ്യമുണ്ടെന്നും തങ്ങള്‍ക്കിടയില്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പ് ആണ് ഉണ്ടായിരുന്നതെന്നും ഇനി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു. മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
◾https://dailynewslive.in/ ചുങ്കത്തറ ഭീഷണി പ്രസംഗത്തില്‍ പി വി അന്‍വറിനെതിരെ കേസെടുത്ത് എടക്കര പൊലീസ്. തന്നെയും യുഡിഎഫ് പ്രവര്‍ത്തകരെയും ആക്രമിക്കാന്‍ ശ്രമിച്ചാല്‍ വീട്ടില്‍ കയറി തലയടിച്ചു പൊട്ടിക്കുമെന്ന പി വി അന്‍വറിന്റെ പ്രസംഗത്തിനെതിരെ സിപിഎം നേതൃത്വം നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.
◾https://dailynewslive.in/ പാലിയേറ്റീവ് പരിചരണ രംഗത്ത് മറ്റൊരു സുപ്രധാന ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി കേരളം. ‘കേരള കെയര്‍’ എന്ന പേരില്‍ പാലിയേറ്റീവ് സംവിധാനങ്ങളുടെ ഒരു കെയര്‍ ഗ്രിഡിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കുന്നു. ഇന്ന് രാവിലെ 11.30 മണിക്ക് നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറില്‍ വച്ച് പാലിയേറ്റീവ് കെയര്‍ ഗ്രിഡിന്റെ ലോഞ്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് എന്നിവര്‍ ഈ ചടങ്ങില്‍ സന്നിഹിതരാകും.
◾https://dailynewslive.in/ മാര്‍ച്ച് മാസം വൈദ്യുതി ബില്‍ വീണ്ടും കുറയുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്ധന സര്‍ചാര്‍ജിന്റെ നിരക്ക് കുറയുന്നതിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് ബില്ലില്‍ ആശ്വാസം ലഭിക്കുകയെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. പ്രതിമാസം ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഓരോ യൂണിറ്റിനും ഇന്ധന സര്‍ചാര്‍ജ് 6 പൈസയും രണ്ടുമാസത്തിലൊരിക്കല്‍ ബില്‍ ലഭിക്കുന്ന ഉപഭോക്താക്കള്‍ക്ക് 8 പൈസയുമായിരിക്കും മാര്‍ച്ച് മാസത്തിലെ ഇന്ധന സര്‍ചാര്‍ജ്.
◾https://dailynewslive.in/ രാസലഹരിക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പെടെ ഒരുമിച്ചിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരളം പോലെ ഒരു സമൂഹത്തിന് നിശബ്ദമായിരിക്കാന്‍ കഴിയില്ലെന്നും ബിനോയ് വിശ്വം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ലഹരിക്കെതിരെ വിപുലമായ ജനകീയ പ്രക്ഷോഭമാണ് ഉയര്‍ന്നുവരേണ്ടതെന്നും ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട തിരൂര്‍ സതീശന്റ വെളിപ്പെടുത്തലില്‍ ഇഡി അന്വേഷണം ആവശ്യപ്പെട്ട് അന്വേഷണസംഘം ഇഡിക്കും ഇന്‍കം ടാക്സിനും തെരഞ്ഞെടുപ്പ് കമ്മീഷനും കത്ത് നല്‍കി. കൊടുങ്ങല്ലൂര്‍ ഡിവൈഎസ്പി രാജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇഡി അടക്കമുള്ള ഏജന്‍സികള്‍ക്ക് കത്ത് നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് തൃശൂര്‍ ബിജെപി ഓഫീസിലേക്ക് കള്ളപ്പണം വന്നുവെന്നായിരുന്നു മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശന്റെ വെളിപ്പെടുത്തല്‍.
◾https://dailynewslive.in/ പത്തനംതിട്ട കലഞ്ഞൂരില്‍ ഭാര്യയെയും ഒപ്പമുണ്ടായിരുന്ന സുഹ്യത്തിനെയും യുവാവ് വെട്ടിക്കൊന്നു. പാടം പടയണിപ്പാറ എരുത്വാപ്പുഴ ബൈജു വിലാസത്തില്‍ വൈഷ്ണവിയേയും (28) ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാടം വിഷ്ണു ഭവനില്‍ വിഷ്ണുവിനെയുമാണ് (30) വൈഷ്ണവിയുടെ ഭര്‍ത്താവ് ബൈജു വെട്ടിക്കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ വാടക വീടിന്റെ മുന്നിലിട്ടാണ് രണ്ട് പേരെയും ബൈജു ആക്രമിച്ചത്.
◾https://dailynewslive.in/ കോഴിക്കോട് താമരശ്ശേരിയില്‍ കൊല്ലപ്പെട്ട പത്താം കാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് പൊലീസ് കണ്ടെടുത്തു. പ്രതികളുടെ വീട്ടില്‍ ഇന്ന് നടത്തിയ റെയ്ഡിലാണ് ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച ആയുധം ലഭിച്ചത്. പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നാണ് ആയുധം കിട്ടിയത്. പ്രധാന പ്രതിയുടെ വീട്ടില്‍ ആദ്യം ആളുണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാരെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത്.
◾https://dailynewslive.in/ താമരശ്ശേരിയിലെ ഷഹബാസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷന്‍ രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്ന് വിവരം. പ്രധാന പ്രതിയുടെ പിതാവ് ടിപി വധക്കേസ് പ്രതി ടികെ രജീഷിനൊപ്പം നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. ഇയാള്‍ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ പ്രതിയാണ്. ആക്രമണ സമയം ഇയാള്‍ സ്ഥലത്ത് ഉണ്ടായിരുന്നതായി ഷഹബാസിന്റെ പിതാവ് പറഞ്ഞു. ഷഹബാസിനെ ആക്രമിക്കാന്‍ ഉപയോഗിച്ച നഞ്ചക്ക് കിട്ടിയതും ഇയാളുടെ വീട്ടില്‍ നിന്നാണ്.
◾https://dailynewslive.in/ തിരുവനന്തപുരം വിതുരയില്‍ പെണ്‍കുട്ടിയോട് മോശം പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് പതിനാറുകാരന് സമപ്രായക്കാരുടെ ക്രൂര മര്‍ദ്ദനം. കഴിഞ്ഞ മാസം 16ന് തൊളിക്കോട് പനയ്ക്കോട് മേഖലയിലാണ് സംഭവം. പതിനാറുകാരനെ സുഹൃത്തുക്കളായ മൂന്ന് പേര്‍ വീട്ടില്‍ നിന്ന് വിളിച്ചിറക്കി സമീപത്തെ വാഴത്തോട്ടത്തില്‍ എത്തിച്ച ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവം പുറത്തുപറയരുതെന്ന് പറഞ്ഞ് കുട്ടിയെ ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. മര്‍ദ്ദനദൃശ്യങ്ങള്‍ മര്‍ദ്ദമേറ്റ കുട്ടിയുടെ അമ്മയുടെ ഫോണില്‍ കിട്ടിയതോടെയാണ് വിവരം പുറത്തായത്. വീഡിയോ കണ്ട മാതാപിതാക്കള്‍ ആര്യനാട് പോലീസില്‍ പരാതി നല്‍കി.
◾https://dailynewslive.in/ എറണാകുളം കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്‌കൂളിലെ പത്താംക്ലാസുകാരിക്കുനേരെ നായ്ക്കുരുണയെറിഞ്ഞ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ജുവനൈല്‍ നിയമപ്രകാരം സഹപാഠികളായ 5 വിദ്യാര്‍ഥിനികള്‍ക്കെതിരെയും ബിഎന്‍എസ് നിയമ പ്രകാരം സ്‌കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയുമാണ് കേസ്. എസ്എസ്എല്‍സി പരീക്ഷ പൂര്‍ത്തിയാല്‍ ഉടന്‍ തുടര്‍ നടപടികളിലേക്ക് പൊലീസ് കടക്കും. പെണ്‍കുട്ടിക്ക് പരീക്ഷ എഴുതാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.
◾https://dailynewslive.in/ കേസ് അന്വേഷണത്തിന്റെ പേരില്‍ ഫോണില്‍ വിളിച്ച് അതിജീവിതയുടെ വ്യക്തിപരമായ കാര്യങ്ങള്‍ ചോദിച്ചറിയുകയും ഭീഷണിപ്പെടുത്തുകയുംചെയ്ത പോലീസുകാരന് സസ്പെന്‍ഷന്‍. അടിമാലി സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ.യായിരുന്ന പി.എല്‍.ഷാജിയെയാണ് എറണാകുളം റേഞ്ച് ഐ.ജി. സസ്‌പെന്‍ഡുചെയ്തത്.
◾https://dailynewslive.in/ തിരുവനന്തപുരം വര്‍ക്കലയില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് നൂറിലധികം പേര്‍ ചികിത്സ തേടി. വര്‍ക്കല വിളഭാഗം അമ്മന്‍ നട ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന കഞ്ഞി സദ്യ കഴിച്ചവര്‍ക്കാണ് രണ്ട് ദിവസത്തിന് ശേഷം വിഷബാധയുടെ ലക്ഷണങ്ങള്‍ ഉണ്ടായത്. ആരുടെയും നില ഗുരുതരമല്ല.
◾https://dailynewslive.in/ ബ്രൂവറിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. മദ്യവും മയക്കുമരുന്നും വ്യാപകമായിട്ടും വീണ്ടും മദ്യശാലകളും ബ്രൂവറികളും തുറക്കുന്ന ഭരണാധികാരികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്ന് സഭാധ്യക്ഷന്‍ ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ വാട്സ്ആപ്പിലൂടെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു. കാസര്‍കോട് നെല്ലിക്കട്ട സ്വദേശി അബ്ദുല്‍ റസാഖിനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ മാസം 21 ന്് കല്ലൂരാവി സ്വദേശിയായ 21 വയസുകാരിയെയാണ് വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയത്. സ്ത്രീധന പീഡന നിയമ പ്രകാരം അബ്ദുല്‍ റസാഖിന്റെ ഉമ്മ, സഹോദരി എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
◾https://dailynewslive.in/ കായംകുളം പുതുപ്പള്ളിയില്‍ തൊണ്ടയില്‍ മീന്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. തയ്യില്‍ തറയില്‍ അജയന്‍-സന്ധ്യ ദമ്പതികളുടെ മകനായ ആദര്‍ശ്(26) ആണ് മരിച്ചത്. കരട്ടി എന്ന മത്സ്യമാണ് വായില്‍ കുടുങ്ങിയത്. കുളം വറ്റിച്ച് മീന്‍ പിടിക്കുന്നതിനിടെ കിട്ടിയ മീനിനെ കടിച്ചുപിടിച്ചപ്പോള്‍ മീന്‍ ഉള്ളിലേക്ക് പോകുകയായിരുന്നു.
◾https://dailynewslive.in/ കണ്ണൂരില്‍ കാട്ടുപന്നി ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചു. കണ്ണൂര്‍ മൊകേരിയിലെ ശ്രീധരന്‍ (75) ആണ് മരിച്ചത്. ഇന്നലെ രാവിലെ കൃഷിയിടത്തില്‍ പോയപ്പോഴായിരുന്നു കാട്ടുപന്നി ആക്രമണം. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ആക്രമണം. നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ കാട്ടുപന്നി കുത്തുന്നതാണ് കണ്ടതെന്ന് പ്രദേശവാസികള്‍ പറയുന്നു. പിന്നീട് പന്നിയെ പ്രദേശത്തെ തോട്ടത്തില്‍ ചത്ത നിലയില്‍ കണ്ടെത്തി.
◾https://dailynewslive.in/ കൊല്ലം കാട്ടുപന്നിയുടെ ആക്രമണത്തില്‍ എഴുപതുകാരന്റെ കാലൊടിഞ്ഞു. കൊല്ലം ആനയടി സ്വദേശി ഡാനിയേലിനെയാണ് (70) കാട്ടുപന്നി ആക്രമിച്ചത്. പശുവിന് തീറ്റയെടുക്കാന്‍ ഡാനിയേല്‍ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
◾https://dailynewslive.in/ ആശാ വര്‍ക്കര്‍മാര്‍ക്ക് ഗ്രാറ്റിവിറ്റി പ്രഖ്യാപിക്കുന്ന ആദ്യ സംസ്ഥാനമായി ആന്ധ്രാ പ്രദേശ്. മുപ്പത് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ ആശമാര്‍ക്ക് ഒന്നരലക്ഷം രൂപയാണ് ഗ്രാറ്റിവിറ്റി നല്‍കുക. ഇതോടൊപ്പം ആശമാര്‍ക്ക് 180 ദിവസം മെറ്റേണിറ്റി ലീവും പ്രഖ്യാപിച്ചിട്ടുണ്ട്. മെറ്റേണിറ്റി ലീവ് കാലാവധിയില്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് അറുപതിനായിരം രൂപ ശമ്പളയിനത്തിലും നല്‍കും.
◾https://dailynewslive.in/ ഹരിയാനയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ മൃതദേഹം സ്യൂട്ട് കേസില്‍ കണ്ടെത്തി. റോഹ്തക് ജില്ലയിലെ ബസ് സ്റ്റാന്‍ഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. യൂത്ത് കോണ്‍ഗ്രസ് റോഹ്തക് ജില്ല വൈസ് പ്രസിഡന്റായ 22 കാരി ഹിമാനി നര്‍വാളാണ് കൊല്ലപ്പെട്ടത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാണയില്‍ എത്തിയപ്പോള്‍ സജീവ സാന്നിധ്യമായിരുന്നു ഹിമാനി. സംഭവത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
◾https://dailynewslive.in/ രണ്ട് വോട്ടര്‍മാര്‍ക്ക് ഒരേ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ വന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. തിരിച്ചറിയല്‍ നമ്പര്‍ മാത്രം നോക്കിയല്ല മറിച്ച് ഒരു മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് നോക്കിയാണ് വോട്ടു ചെയ്യാന്‍ അനുവദിക്കുന്നതെന്ന് കമ്മീഷന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ ഉയര്‍ന്ന അളവില്‍ ബാക്ടീരിയ സാന്നിധ്യമുള്ളതിനാല്‍ ബിഹാറിലെ പല സ്ഥലങ്ങളിലും ഗംഗാ നദിയിലെ വെള്ളം കുളിക്കാന്‍ അനുയോജ്യമല്ലെന്ന് കണ്ടെത്തിയതായി 2024-25 ലെ ബീഹാര്‍ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട്. മഹാ കുംഭമേളയ്ക്കിടെ പ്രയാഗ്രാജിലെ പല സ്ഥലങ്ങളിലും അമിതമായ കോളിഫോം ബാക്ടീരിയയുടെ അളവ് കാരണം ജലത്തിന്റെ ഗുണനിലവാരം കുത്തനെ ഇടിഞ്ഞെന്നും കുളിയ്ക്കാന്‍ യോഗ്യമല്ലെന്നും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (സിപിസിബി) കണ്ടെത്തിയതിന് പിന്നാലെയാണ് ബിഹാറിലെ റിപ്പോര്‍ട്ട് പുറത്തുവന്നത്.
◾https://dailynewslive.in/ ഉത്തരാഖണ്ഡ് ഹിമപാതത്തില്‍ മരണം എട്ടായി. കാണാതായ അവസാന തൊഴിലാളിയുടെയും മൃതദേഹം ഇന്നലെ വൈകുന്നേരത്തോടെ കണ്ടെത്തി. തെര്‍മല്‍ ഇമേജ് ക്യാമറകളും പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെയും എത്തിച്ചായിരുന്നു തെരച്ചില്‍. മൂന്നാം ദിവസമാണ് രക്ഷാദൗത്യം അവസാനിപ്പിച്ചത്.
◾https://dailynewslive.in/ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ഡയറക്ടര്‍ബോര്‍ഡ് അംഗമായിരിക്കെ ഓഹരി വിപണി തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മുന്‍ മേധാവി മാധബി പുരി ബുച്ചിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ അഞ്ച് മുതിര്‍ന്ന ഉദ്യാഗസ്ഥര്‍ക്കെതിരേയും കേസെടുക്കാന്‍ മുംബൈ പോലീസിനോട് നിര്‍ദേശിച്ചിട്ടുണ്ട്.
◾https://dailynewslive.in/ പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ നൗഷേര ജില്ലയിലെ യൂണിവേഴ്സിറ്റി ഓഫ് ജിഹാദ് എന്നറിയപ്പെടുന്ന ഇസ്ലാമിക് മതപാഠശാലയുടെ പള്ളിയിലുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അഫ്ഗാന്‍ താലിബാന്‍ നേതാക്കള്‍ പഠിച്ചിരുന്ന നൗഷേരയിലെ അകോറ ഖട്ടക് ടൗണിലെ സെമിനാരിയായ ദാര്‍-ഉല്‍-ഉലൂം ഹഖാനിയ സ്‌കൂള്‍ മേധാവി മൗലാന ഹമീദ്-ഉല്‍-ഹഖ് ഹഖാനിയും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.
◾https://dailynewslive.in/ റമദാന്‍ പ്രമാണിച്ച് ഈ വര്‍ഷവും സൗദി അറേബ്യയിലെ തടവുകാര്‍ക്ക് പൊതുമാപ്പ്. സല്‍മാന്‍ രാജാവിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മാപ്പ് നല്‍കാനുള്ള നടപടിക്രമങ്ങള്‍ക്ക് തുടക്കമായി. പബ്ലിക് റൈറ്റ് പ്രകാരം ശിക്ഷിക്കപ്പെട്ട് കഴിയുന്നവരെയാണ് മാപ്പ് നല്‍കി മോചിപ്പിക്കാനും സ്വദേശങ്ങളിലേക്ക് തിരിച്ചയക്കാനുമുള്ള നടപടികള്‍ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചത്.
◾https://dailynewslive.in/ റമദാനില്‍ വിശ്വാസികളുടെ തിരക്ക് വര്‍ധിക്കുന്നത് പ്രമാണിച്ച് മക്കക്കും മദീനക്കുമിടയില്‍ സര്‍വിസ് നടത്തുന്ന ഹറമൈന്‍ എക്‌സ്പ്രസ് ട്രെയിനുകളിലെ സീറ്റ് വര്‍ധിപ്പിക്കുന്നതുള്‍പ്പടെയുള്ള റമദാനിലേക്കുള്ള പ്രവര്‍ത്തന തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കിയെന്ന് സൗദി അറേബ്യന്‍ റെയില്‍വേ അറിയിച്ചു. റമദാനില്‍ മക്കക്കും മദീനക്കുമിടയിലെ യാത്രക്ക് ഏകദേശം 16 ലക്ഷം സീറ്റുകളാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ധനവാണിത്.
◾https://dailynewslive.in/ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായുള്ള വിവാദ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബ്രിട്ടനിലെത്തിയ യുക്രൈന്‍ പ്രസിഡന്റ് വ്ലോദിമിര്‍ സെലന്‍സ്‌കിക്ക് വന്‍ സ്വീകരണമൊരുക്കി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മര്‍. ഓവല്‍ ഓഫീസിലെ കൂടിക്കാഴ്ചക്കിടയില്‍ ട്രംപില്‍ നിന്ന് നേരിടേണ്ടിവന്നത് ആക്രോശമായിരുന്നെങ്കില്‍ ബ്രിട്ടനില്‍ സെലന്‍സ്‌കിയെ കാത്തിരുന്നത് പ്രധാനമന്ത്രി സ്റ്റാര്‍മറുടെ ആലിംഗനമായിരുന്നു.
◾https://dailynewslive.in/ ഗാസ മുനമ്പിലേക്കുള്ള സഹായങ്ങള്‍ എത്തിക്കുന്നത് തടഞ്ഞ് ഇസ്രയേല്‍. ഇസ്രയേല്‍-ഹമാസ് വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം അവസാനിച്ചതിനു പിന്നാലെയാണ് ഗാസയ്ക്കുള്ള സഹായങ്ങള്‍ ഇസ്രയേല്‍ തടഞ്ഞത്. വെടിനിര്‍ത്തല്‍ കരാര്‍ നീട്ടിയില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെത്യാഹുവിന്റെ ഓഫീസ് മുന്നറിയിപ്പ് നല്‍കി.
◾https://dailynewslive.in/ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ആകാശ മധ്യത്തില്‍ എഞ്ചിന് തീപിടിച്ച ഫെഡ്എക്‌സ് കാര്‍ഗോ വിമാനം അടിയന്തരമായി ഇറക്കി. ന്യൂജേഴ്‌സിയിലെ നെവാര്‍ക്ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ചിറകില്‍ തീജ്വാലകളുമായുള്ള വിമാനത്തിന്റെ ദൃശ്യം പുറത്തുവന്നു.
◾https://dailynewslive.in/ രഞ്ജി ട്രോഫി കിരീടം വിദര്‍ഭയ്ക്ക്. കേരളത്തിനെതിരായ ഫൈനല്‍ സമനിലയില്‍ അവസാനിച്ചെങ്കിലും ആദ്യ ഇന്നിംഗ്സിലെ ലീഡിന്റെ മുന്‍തൂക്കത്തിലാണ് വിദര്‍ഭ കിരീടം നേടിയത്. വിദര്‍ഭയുടെ മൂന്നാം രഞ്ജി കിരീടമായിരുന്നു ഇത്. വിദര്‍ഭയുടെ രണ്ടാം ഇന്നിംഗ്‌സ് ഒമ്പതിന് 375 എന്ന നിലയില്‍ നില്‍ക്കെ സമനിലയ്ക്ക് ഇരു ക്യാപ്റ്റന്മാരും സമ്മതിക്കുകയായിരുന്നു. സ്‌കോര്‍: വിദര്‍ഭ 379 & 375/9, കേരളം 342.
◾https://dailynewslive.in/ രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വെച്ച് ചരിത്രത്തിലാദ്യമായി ഫൈനല്‍ മത്സരത്തിനര്‍ഹരായി റണ്ണര്‍ അപ്പായ കേരള ടീമിന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ വന്‍ സ്വീകരണം ഒരുക്കുന്നു. കേരള ടീം ഇന്ന് രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ്, സെക്രട്ടറി വിനോദ് എസ് കുമാര്‍ എന്നിവര്‍ ടീമിനെ തിരികെ കൊണ്ടുവരാന്‍ നാഗ്പൂരിലെത്തിയിട്ടുണ്ട്. നാളെ നടക്കുന്ന അനുമോദന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
◾https://dailynewslive.in/ ചാമ്പ്യന്‍സ് ട്രോഫിയുടെ ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ന്യൂസീലന്‍ഡിനെ 44 റണ്‍സിന് കീഴടക്കി ഗ്രൂപ്പ് ജേതാക്കളായി ഇന്ത്യ. നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 249 റണ്‍സെടുത്തു. അപ്രതീക്ഷിതമായി മുന്‍നിര തകര്‍ന്നപ്പോള്‍ നാലാം വിക്കറ്റില്‍ ഒന്നിച്ച ശ്രേയസ് അയ്യര്‍ – അക്ഷര്‍ പട്ടേല്‍ സഖ്യമാണ് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചത്. ശ്രേയസ് അയ്യര്‍ 79 റണ്‍സെടുത്തപ്പോള്‍ അക്ഷര്‍ പട്ടേല്‍ 42 റണ്‍സെടുത്തു. 250 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസ് 45.3 ഓവറില്‍ 205 റണ്‍സിന് ഓള്‍ഔട്ടായി. അഞ്ചു വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് കിവീസിനെ തകര്‍ത്തത്. മാര്‍ച്ച് നാലിന് ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന സെമി ഫൈനലില്‍ ഓസ്‌ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. മാര്‍ച്ച് 5 ന് രണ്ടാമത്തെ സെമിയില്‍ ദക്ഷിണാഫ്രിക്ക ന്യൂസിലാണ്ടുമായി ഏറ്റുമുട്ടും.
◾https://dailynewslive.in/ ഓഹരി വിപണിയിലെ പത്തു മുന്‍നിര കമ്പനികളില്‍ എട്ടെണ്ണത്തിന്റെ വിപണി മൂല്യത്തില്‍ വന്‍ഇടിവ്. വിപണി മൂല്യത്തില്‍ ഒന്നടങ്കം മൂന്ന് ലക്ഷം കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് ടിസിഎസ് ആണ്. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 2112 പോയിന്റ് ആണ് താഴ്ന്നത്. 2.80 ശതമാനം. നിഫ്റ്റിക്ക് ഉണ്ടായ ഇടിവ് 671 പോയിന്റ് ആണ്. ഫെബ്രുവരിയില്‍ ഇതുവരെ സെന്‍സെക്‌സ് 4302 പോയിന്റിന്റെ നഷ്ടമാണ് നേരിട്ടത്. 1,09,211 കോടിയുടെ നഷ്ടമാണ് ടിസിഎസ് കഴിഞ്ഞയാഴ്ച നേരിട്ടത്. ഇതോടെ വിപണി മൂല്യത്തില്‍ ടിസിഎസ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. എച്ച്ഡിഎഫ്‌സി ബാങ്ക് ആണ് ടിസിഎസിനെ മറികടന്നത്. ഇന്‍ഫോസിസ് 52,697 കോടി, ഭാരതി എയര്‍ടെല്‍ 39,230 കോടി, റിലയന്‍സ് 38,025 കോടി, എസ്ബിഐ 29,718 കോടി, ഐസിഐസിഐ ബാങ്ക് 20,775 കോടി എന്നിങ്ങനെയാണ് മറ്റു കമ്പനികളുടെ വിപണി മൂല്യത്തില്‍ ഉണ്ടായ ഇടിവ്. അതേസമയം എച്ച്ഡിഎഫ്‌സി ബാങ്ക്, ബജാജ് ഫിനാന്‍സ് എന്നിവയുടെ വിപണി മൂല്യത്തില്‍ വര്‍ധന ഉണ്ടായി. 30,258 കോടിയുടെ വര്‍ധനയോടെ 13,24,411 കോടിയായാണ് എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം ഉയര്‍ന്നത്. ബജാജ് ഫിനാന്‍സിന് 9,050 കോടിയുടെ നേട്ടമാണ് ഉണ്ടായത്. 5,29,516 കോടിയായാണ് ബജാജ് ഫിനാന്‍സിന്റെ വിപണി മൂല്യം ഉയര്‍ന്നത്.
◾https://dailynewslive.in/ അജിത് ആരാധകര്‍ മാത്രമല്ല വിജയ് ആരാധകരും ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ് ‘ഗുഡ് ബാഡ് അഗ്ലി’യുടെ ടീസര്‍. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. ഇതുവരെയുണ്ടായിരുന്ന റെക്കോഡുകളെല്ലാം കാറ്റില്‍ പറത്തി ഗുഡ് ബാഡ് അഗ്ലി ടീസര്‍ മുന്നേറുകയാണ്. ‘എകെ ഒരു റെഡ് ഡ്രാഗണ്‍’ എന്ന് പറഞ്ഞു കൊണ്ടാണ് ടീസര്‍ തുടങ്ങുന്നത്. നിരവധി പഞ്ച് ഡയലോഗുകളും ചേര്‍ത്താണ് ടീസര്‍ ഒരുക്കിയിരിക്കുന്നത്. ‘മൈ ഡാര്‍ലിങ്സ് മിസ്ഡ് യു ഓള്‍’ എന്ന് പറഞ്ഞാണ് ടീസര്‍ അവസാനിക്കുന്നതും. 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട തമിഴ് സിനിമാ ടീസറായി ഗുഡ് ബാഡ് അഗ്ലി മാറിയിരിക്കുകയാണ്. വിജയ് ചിത്രം മാസ്റ്ററിനെയും ഇത് പിന്നിലാക്കി. വിജയ്യുടെ ‘മാസ്റ്റര്‍’ ടീസര്‍ 19.35 മില്യണ്‍ വ്യൂ ആണ് ആദ്യ 24 മണിക്കൂറില്‍ നേടിയത്. ഈ റെക്കോഡാണ് ഗുഡ് ബാഡ് അഗ്ലി തകര്‍ത്തിരിക്കുന്നത്. 31.1 മില്യണ്‍ വ്യൂ ആണ് ആദ്യ 24 മണിക്കൂറിനുള്ളില്‍ അജിത് ചിത്രം നേടിയിരിക്കുന്നത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഇന്ത്യന്‍ ടീസറുകളുടെ പട്ടികയില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടാനും അജിത്തിന്റെ ഗുഡ് ബാഡ് അഗ്ലിക്കായി. ഏപ്രില്‍ 10 ന് ചിത്രം തിയറ്ററുകളിലെത്തും.
◾https://dailynewslive.in/ തെലുങ്ക് സിനിമയിലെ യുവതാരങ്ങളില്‍ ഏറെ ആരാധകരുള്ള നാഗ ചൈതന്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് പബ്ലിസിറ്റി നേടിയ ചിത്രമായിരുന്നു ‘തണ്ടേല്‍’. ചന്ദു മൊണ്ടെറ്റി തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ഫെബ്രുവരി 7 നാണ് തിയറ്ററുകളില്‍ എത്തിയത്. റൊമാന്റിക് ആക്ഷന്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സായ് പല്ലവി ആയിരുന്നു നായിക. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. വന്‍ തുകയാണ് ഒടിടി റൈറ്റ്സ് ഇനത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത് എന്നും. 50 കോടി രൂപയാണ് ഒടിടി റൈറ്റ്സ് ഇനത്തില്‍ നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ട്. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം എത്തും. 75 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചതായും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
◾https://dailynewslive.in/ കഴിഞ്ഞ മാസം, അതായത് ഫെബ്രുവരിയില്‍, ദക്ഷിണ കൊറിയന്‍ വാഹന ബ്രാന്‍ഡായ കിയ ഇന്ത്യ വാര്‍ഷികാടിസ്ഥാനത്തില്‍ 24 ശതമാനം വമ്പിച്ച വളര്‍ച്ച കൈവരിച്ചു. എങ്കിലും അവരുടെ ആഡംബര ഇലക്ട്രിക് കാറായ ഇവി6 വീണ്ടും മോശം അവസ്ഥയിലായിരുന്നു. കിയ സോനെറ്റ്, കാരന്‍സ്, സെല്‍റ്റോസ് എന്നിവ കമ്പനിക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. എന്നാല്‍ ഇവി6നെ സംബന്ധിച്ചിടത്തോളം ഇത് തുടര്‍ച്ചയായ രണ്ടാം മാസമാണ് അക്കൗണ്ട് തുറക്കാത്തത്. 2024 ഡിസംബറില്‍ 61 യൂണിറ്റുകള്‍ വിറ്റു. ഇതിനുശേഷം അതിന്റെ വില്‍പ്പന പൂജ്യം ആയി തുടരുന്നു. അതായത് 2025 ജനുവരിയിലും ഫെബ്രുവരിയിലും വില്‍പ്പന പൂജ്യം ആയിരുന്നു എന്നതാണ് അമ്പരപ്പിക്കുന്നത്. കിയ ഇവി6 ക്രോസ്ഓവറിന്റെ എക്സ്-ഷോറൂം വില 61 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. ഇന്ത്യയില്‍ വില്‍ക്കുന്ന ഈ പൂര്‍ണ്ണ ഇലക്ട്രിക് ഇവി6 കാറില്‍ 77.4 കിലോവാട്ട്അവറിന്റെ ഒരൊറ്റ ബാറ്ററി പായ്ക്ക് സജ്ജീകരിച്ചിരിക്കുന്നു.
◾https://dailynewslive.in/ ഇതൊരു മരണ പുസ്തകമാണ്. വിട്ടു പോകാതെ എന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന മരണങ്ങളുടെ ഓര്‍മ്മകള്‍. ഒന്നു കണ്ണടച്ചാല്‍ എനിക്കിപ്പോഴും കാണാം കഴുത്തില്‍ കിടന്ന സ്‌കാര്‍ഫ് കാറിന്റെ ടയറില്‍ ചുറ്റി ഇസഡോറ ഡങ്കന്‍ ശ്വാസം മുട്ടി പിടയുന്നത്, കാറ് മരത്തിലിടിച്ച് അല്‍ബേര്‍ കാമു മരിക്കുന്നത്, റോഡ് കടക്കുമ്പോള്‍ റൊളാങ് ബാര്‍ഥിനെ വാനിടിക്കുന്നത്, കഴുത്തില്‍ ചുറ്റിമുറുക്കിയ കയറിന്റെ മറുതല ജിനേഷ് ആകാശത്തേക്ക് ചുഴറ്റിയെറിയുന്നത്. എല്ലാം ഞാന്‍ കാണുന്നുണ്ട്. എന്നെ മോഹിപ്പിച്ചവരെല്ലാം എന്നെ പേടിപ്പിച്ച് മരിച്ചവരാണ്. ‘ഓര്‍മ്മകള്‍ എന്റെ ഉറക്കം കെടുത്തുന്നു’. ലിജീഷ് കുമാര്‍. മാക്ബെത്ത് പബ്ളിക്കേഷന്‍സ്. വില 190 രൂപ.
◾https://dailynewslive.in/ ഒരു പിടി മത്തന്‍കുരു വറുത്ത് കഴിക്കുന്നതിലൂടെ പല തരം രോഗങ്ങള്‍ക്ക് ശമനമുണ്ടാകും. ഹൃദയാരോഗ്യം സംരക്ഷിക്കുന്ന കാര്യത്തില്‍ മത്തന്‍കുരുവിന് പ്രത്യേക സ്ഥാനമാണ് ഉള്ളത്. ഇതില്‍ വലിയ തോതില്‍ മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രതിസന്ധികള്‍ ചില്ലറയല്ല. അതിന് പരിഹാരം കാണുന്നതിന് അല്‍പം മത്തന്‍ കുരു ഉപയോഗിക്കാവുന്നതാണ്. രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കൃത്യമാക്കുന്നതിനും മത്തന്‍ കുരു വറുത്ത് കഴിക്കുന്നത് നല്ലതാണ്. പ്രമേഹത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു മത്തന്‍കുരു. പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെ ഇല്ല എന്നതാണ് സത്യം. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട് എന്നതാണ് മറ്റൊരു കാര്യം. ഇത് ആരോഗ്യത്തിന് അത്രയേറെ ഗുണം നല്‍കുന്നതാണ്. അതുകൊണ്ട് അല്‍പം മത്തന്‍കുരു വറുത്ത് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. പുരുഷന്‍മാരെ വലയ്ക്കുന്ന ഒന്നാണ് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ ഒന്നാണ് മത്തന്‍കുരു. ഇത് വറുത്ത് കഴിക്കുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സാധ്യതയെ ഇല്ലാതാക്കുന്നു. സ്ത്രീകളെ വലക്കുന്ന ആര്‍ത്തവ വിരാമ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കുന്നതിനും മത്തന്‍ കുരുവിന് കഴിയും. മത്തന്‍ കുരു ദിവസവും കഴിയ്ക്കുന്നത് ഇത്തരത്തിലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഏറ്റവും മികച്ചതാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. രോഗപ്രതിരോധ ശേഷി നല്‍കുന്ന സിങ്ക് ധാരാളം മത്തനില്‍ അടങ്ങിയിട്ടുണ്ട്. മത്തിനില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ മത്തന്‍ കുരുവിലാണ് ഉള്ളത്. അതുകൊണ്ട് തന്നെ മത്തന്‍കുരുവിന്റെ ഉപയോഗം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
വരള്‍ച്ചമൂലം ആളുകള്‍ ഉപേക്ഷിച്ചു പോയ നാടായിരുന്നു അത്. അവിടെ പിന്നീട് എലികള്‍ താമസമാക്കി. തുടര്‍ന്ന് അടുത്തടുത്തുള്ള കാടുകളിലും വരള്‍ച്ച ബാധിച്ചുതുടങ്ങി. അപ്പോഴാണ് ഉപേക്ഷിക്കപ്പെട്ട ഗ്രാമത്തില്‍ ഒരു ഉറവ ഉണ്ടായതായി വാര്‍ത്ത പരന്നത്. വാര്‍ത്ത കേട്ട് കാട്ടിലെ ആനകളെല്ലാം അവിടേക്ക് നടന്നു. ധാരാളം എലികള്‍ ആനകളുടെ കാലിനിടയില്‍ പെട്ട് ചത്തു. പരാതിയുമായി അവര്‍ മൂഷികരാജന്റെ അടുത്തെത്തി,. രാജന്‍ ഗജരാജനുമായി സംസാരിച്ചു. തങ്ങളുടെ അശ്രദ്ധയില്‍ ഗജരാജന്‍ ക്ഷമ ചോദിച്ചു. പിന്നീട് അവിടെ എലികളൊന്നും ആനകളുടെ അശ്രദ്ധകൊണ്ട് ചത്തതേയില്ല. ആ സമയത്താണ് അയല്‍ രാജ്യത്തെ രാജാവ് തന്റെ സൈന്യബലം കൂട്ടാന്‍ ആനകളെ പിടിക്കാന്‍ തുടങ്ങിയത്. ഗജരാജനും ആ കെണിയില്‍ വീണു. വിവരമറിഞ്ഞ മൂഷികരാജനും സംഘവും പാഞ്ഞെത്തി വലമുറിച്ച് ഗജരാജനെ രക്ഷപ്പെടുത്തി. ആരും ചെറുതല്ല, ആരും പ്രയോജനരഹിതരുമല്ല. ആകാരവും ആരോഗ്യവും കണക്കിലെടുത്ത് ആരുടേയും ഉപയോഗക്ഷമതയെ കുറിച്ച് തീരുമാനമെടുക്കരുത്. പ്രതികരണശേഷിയും കര്‍മ്മനിരതയുമാണ് ഓരോരുത്തരുടേയും വൈശിഷ്ട്യം വെളിവാക്കുന്നത്. ആര്‍ക്ക് ആരെക്കൊണ്ട് എപ്പോഴാണ് ഉപകാരമുണ്ടാവുക എന്നത് അപ്രതീക്ഷിതമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ഓരോരുത്തരുടേയും വില തീരുമാനിക്കപ്പെടുന്നത്. – ശുഭദിനം.