yt cover 32

https://dailynewslive.in/ ഈദ് ദിനം നിര്‍ബന്ധിത പ്രവൃത്തി ദിനമാക്കിയ വിവാദ ഉത്തരവ് പിന്‍വലിച്ച് കസ്റ്റംസ് കേരള ചീഫ് കമ്മീഷണര്‍. 29,30,31 പ്രവൃത്തി ദിനമായിരിക്കുമെന്നും, ആര്‍ക്കും അവധി നല്‍കരുതെന്നുമായിരുന്നു നിര്‍ദേശം. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഉത്തരവ് പിന്‍വലിച്ചത്. മറ്റ് റീജിയണുകളിലേതും പോലെ, കേരളത്തിലും ലീവ് എടുക്കാമെന്നാണ് പുതിയ നിര്‍ദേശം.

https://dailynewslive.in/ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തിലെ ആത്മഹത്യാ പ്രേരണ കേസില്‍ കുറ്റപത്രം ഇന്ന് നല്‍കും. പി പി ദിവ്യയാണ് കേസിലെ ഏക പ്രതി, ദിവ്യയുടെ പ്രസംഗമാണ് എഡിഎമ്മിന് ജീവനൊടുക്കാന്‍ പ്രേരണയായെന്ന് കുറ്റപത്രം വിശദമാക്കുന്നത്. നവീന്‍ ബാബുവിനെ അപമാനിക്കാന്‍ പി പി ദിവ്യ ആസൂത്രണം നടത്തിയെന്നും യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണമില്ലാതെ പോയത് എഡിഎമ്മിനെ അപമാനിക്കാന്‍ ലക്ഷ്യമിട്ടായിരുന്നുവെന്നും കുറ്റപത്രം വിശദമാക്കുന്നു.

*സ്വപ്നസമാനമായ യാത്രകള്‍ പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം*

വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെ നിധികുംഭങ്ങള്‍ സമ്മാനിക്കുന്ന അക്ഷയ ഖനിയാണ് യാത്രകള്‍. ഓരോ യാത്രയും നമുക്കായി കരുതി വെക്കുന്നത് എന്ത് മാത്രം അവര്‍ണനീയമായ മുഹൂര്‍ത്തങ്ങളാണ്. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് ഈ അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ പരീക്ഷക്ക് ചോദ്യപേപ്പറിന് പകരം ഉത്തരസൂചിക നല്‍കി പിഎസ്എസി. ഇന്ന് നടന്ന സര്‍വേ വകുപ്പിലെ വകുപ്പ് തല പരീക്ഷയിലാണ് ഗുരുതര പിഴവ് സംഭവിച്ചത്. സര്‍വേയര്‍മാര്‍ക്ക് സൂപ്രണ്ട് തസ്തികയിലേക്കുള്ള പ്രൊമോഷന്‍ പരീക്ഷയിലാണ് സംഭവം. അബദ്ധം മനസ്സിലായതോടെ ഉത്തരസൂചിക തിരികെ വാങ്ങി, പരീക്ഷ റദ്ദ് ചെയ്യുകയായിരുന്നു.

https://dailynewslive.in/ ടാഗോര്‍ ഹാളില്‍ വെളിച്ചം കുറഞ്ഞതില്‍ സംഘാടകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയില്‍ പങ്കെടുക്കുന്നവരെ കാണുന്ന തരത്തില്‍ വെളിച്ചം വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ നടന്ന ജിടെക് – സ്‌കില്‍ ഫെസ്റ്റിവലിന്റെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലായിരുന്നു വിമര്‍ശനം. ഇത്തവണ മൈക്കിന് പകരം മുഖ്യമന്ത്രിയെ പ്രകോപ്പിച്ചത് ഹാളിലെ വെളിച്ച സംവിധാനമാണ്.

https://dailynewslive.in/ കേരള സര്‍വകലാശാലയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ കാണാതായ സംഭവത്തില്‍ നടന്നത് ഗുരുതര വീഴ്ച. ബൈക്കില്‍ പോകുമ്പോള്‍ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നാണ് അധ്യാപകന്റെ വിശദീകരണം. പാലക്കാട് നിന്നുള്ള യാത്രക്കിടെ ഉത്തരക്കടലാസുകള്‍ നഷ്ടമായെന്നും മൂല്യനിര്‍ണയം നടത്തിയ അധ്യാപകന്‍ സര്‍വകലാശാല അധികൃതരെ അറിയിച്ചു. അധ്യാപകനെതിരെ നടപടിയെടുക്കാനാണ് സര്‍വകലാശാലയുടെ തീരുമാനം.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ കേരള യൂണിവേഴ്സിറ്റിയിലെ എംബിഎ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയത്തിനായി കൊണ്ടുപോയ അധ്യാപകന്‍ നഷ്ടപ്പെടുത്തിയ സംഭവത്തില്‍ പരീക്ഷ വിഭാഗത്തിന്റെ അടിയന്തര യോഗം വിളിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സിലര്‍. ഒന്നാം തീയതി അടിയന്തര യോഗം ചേരും. സംഭവത്തില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും വിസി ഡോ. മോഹന്‍ കുന്നുമ്മല്‍ അറിയിച്ചു. ഉത്തരക്കടലാസുകള്‍ നഷ്ടപ്പെട്ട വിഷയത്തില്‍ പരീക്ഷ കണ്‍ട്രോളറോട് മുഴുവന്‍ വിവരങ്ങളും അറിയിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

https://dailynewslive.in/ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഇനി ദേവസ്വം കമ്മീഷണറും പങ്കെടുക്കും. ബോര്‍ഡ് തീരുമാനങ്ങളില്‍ കമ്മീഷണര്‍മാര്‍ക്ക് പങ്കാളിത്തമില്ലെന്ന പരാതികളെ തുടര്‍ന്നാണ് നിയമഭേഗതിക്ക് സര്‍ക്കാര്‍ തീരുമാനിച്ചത്. ദേവസ്വം ബോര്‍ഡ് രൂപീകരിച്ച് 75 വര്‍ഷം പിന്നിടുമ്പോഴാണ് സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനം.

https://dailynewslive.in/ ആശ വര്‍ക്കര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യവുമായി യുഡിഎഫ്, ബിജെപി നേതൃത്വത്തിലുളള പല പഞ്ചായത്തുകളും അധിക വേതനം പ്രഖ്യാപിച്ചെങ്കിലും ഈ പ്രഖ്യാപനം യാഥാര്‍ത്ഥ്യമാകുന്നതിന് തടസങ്ങള്‍ ഏറെ. പദ്ധതി നിര്‍വഹണ മാര്‍ഗ്ഗരേഖയ്ക്ക് പുറത്തുളള ഏത് തീരുമാനവും സര്‍ക്കാര്‍ അനുമതിയോടെ മാത്രമെ നടപ്പാക്കാനാകുവെന്നതാണ് പ്രധാന പരിമിതി. ആശമാരുടെ നിയമന അധികാരി ആരോഗ്യ വകുപ്പാണെന്നതും വ്യത്യസ്ത വേതനമെന്നത് ഏകീകൃത വേതന വ്യവസ്ഥയ്ക്കെതിരാണെന്നതും പ്രതിസന്ധിയാണ്.

https://dailynewslive.in/ ആശമാരുടെ പ്രശ്‌നപരിഹാരത്തിന് കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആദ്യ ഘട്ടത്തില്‍ ഒരുകോടി രൂപ താന്‍ താന്‍ സംഭാവന നല്‍കുമെന്നും ബാക്കി സമൂഹത്തില്‍ നിന്നും സ്വരൂപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് എത്തിയാലുടന്‍ ആശമാരുടെ സമരപ്പന്തലില്‍ എത്തി അവരുമായി കൂടിക്കാഴ്ച നടത്തുമെന്നും മുടിമുറി സമരത്തെപ്പറ്റിയുള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നും സുരേഷ് ഗോപി എംപി മാധ്യമങ്ങളോട് പറഞ്ഞു.

https://dailynewslive.in/ ലഹരിക്കേസ് പ്രതിയുടെ സ്വത്ത് പൊലീസ് കണ്ടുകെട്ടി. മലപ്പുറം സ്വദേശി കണ്ണനാരി പറമ്പില്‍ സിറാജിന്റെ സ്വത്ത് ആണ് കണ്ടുകെട്ടിയത്. ലഹരി വിറ്റ് നേടിയ സ്വത്ത് കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. കോഴിക്കോട് ടൗണ്‍ പൊലീസ് ആണ് നടപടിയെടുത്തത്.

https://dailynewslive.in/ കരുനാഗപ്പള്ളിയില്‍ യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കൊലപാതകം നടത്തുന്നതിന് മുമ്പ് റിഹേഴ്സല്‍ നടത്തിയെന്ന് പൊലീസിന് വിവരം ലഭിച്ചു. ഓച്ചിറ മേമന സ്വദേശിയായ കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടില്‍ വെച്ചായിരുന്നു ഈ പരിശീലനം. കൊലപാതകം നടത്തേണ്ട രീതി ഇവിടെ വെച്ച് പരിശീലിച്ചു എന്നാണ് വിവരം.

https://dailynewslive.in/ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഒന്നോ രണ്ടോ നേതാക്കള്‍ക്ക് മാത്രമായിരിക്കും പ്രായപരിധിയില്‍ ഇളവ് ആലോചിക്കുകയെന്ന് സിപിഎം പിബി കോഡിനേറ്റര്‍ പ്രകാശ് കാരാട്ട് പറഞ്ഞു. പ്രായപരിധിയില്‍ ഇളവു കിട്ടുന്നവര്‍ക്കും ജനറല്‍ സെക്രട്ടറിയാകാന്‍ തടസമില്ലെന്നും കാരാട്ട് വ്യക്തമാക്കി. പിബിയിലെ ഏറ്റവും മുതിര്‍ന്ന അംഗം തന്നെ ജനറല്‍ സെക്രട്ടറിയാകണമെന്നില്ലെന്നും കാരാട്ട് പറഞ്ഞു.

https://dailynewslive.in/ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന്റെ കമ്പനിക്കെതിരായ ഇപ്പോഴത്തെ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ട് പറഞ്ഞു. കോടതി ഉത്തരവനുസരിച്ചാണ് അന്വേഷണമെങ്കില്‍ മാത്രം അംഗീകരിക്കാമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.

https://dailynewslive.in/ സെക്രട്ടറിയേറ്റിന് മുന്നിലെ ആശാ വര്‍ക്കര്‍മാരുടെ സമരം 48ാം ദിവസത്തിലേക്ക് കടന്നു. ആശ വര്‍ക്കര്‍മാരുടെ നിരഹാര സമരം ഒമ്പതാം ദിവസത്തിലേക്കും കടന്നു. രാപ്പകല്‍ സമരം അമ്പത് ദിവസം തികയുന്ന തിങ്കളാഴ്ച മുടിമുറിച്ച് പ്രതിഷേധം കടുപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. ഇതിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രാദേശിക തലത്തിലും ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിക്കും.

https://dailynewslive.in/ ഷൊര്‍ണൂര്‍ കുളപ്പുള്ളിയില്‍ വീണ്ടും തൊഴില്‍ തര്‍ക്കം. സിഐടിയു തൊഴിലാളികള്‍ മര്‍ദിച്ചതായി പ്രകാശ് സ്റ്റീല്‍സ് ആന്റ് സിമന്റ്സ് കടയുടമ ജയപ്രകാശ് ആരോപിച്ചു. മൂന്ന് കെട്ട് കമ്പി വണ്ടിയില്‍ കയറ്റുമ്പോഴാണ് തൊഴിലാളികള്‍ എത്തിയതെന്ന് ഉടമ പറഞ്ഞു. തന്നെ തള്ളിമാറ്റുന്നതിന്റെ ദൃശ്യങ്ങളും കടയുടമ പുറത്തുവിട്ടു. അതേസമയം സിമന്റ് ലോഡ് ഇതര സംസ്ഥാനക്കാരെ കൊണ്ട് ഇറക്കുമ്പോഴാണ് തടഞ്ഞതെന്ന് സിഐടിയു വ്യക്തമാക്കി.

https://dailynewslive.in/ സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി സഞ്ജു വില്ലേജ് ഓഫീസറെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ വഴിത്തിരിവ്. ഏരിയാ സെക്രട്ടറിക്കെതിരെ ഒരു പരാതിയും ഇല്ലെന്ന് ഭീഷണി നേരിട്ട വില്ലേജ് ഓഫീസര്‍ ജോസഫ് ജോര്‍ജ്. പത്തനംതിട്ട ആറന്മുള പൊലീസ് മാവേലിക്കരയിലെത്തി വില്ലേജ് ഓഫീസറുടെ മൊഴിയെടുത്തു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തില്ല.

https://dailynewslive.in/ തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ജീവനക്കാരിയുടെ മരണത്തില്‍ സാമ്പത്തിക ചൂഷണം നടന്നുവെന്ന ആരോപണവുമായി പിതാവ് മധുസൂദനന്‍. മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സാമ്പത്തികമായി ചൂഷണം ചെയ്തുവെന്നാണ് പിതാവ് ആരോപിക്കുന്നത്. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം മലപ്പുറം സ്വദേശിയുടെ അക്കൗണ്ടിലേക്ക് മകള്‍ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കി. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 80 രൂപ മാത്രമെന്നും പിതാവ് മധുസൂദനന്‍ ആരോപിച്ചു.

https://dailynewslive.in/ കാസര്‍ഗോഡ് തളങ്കരയില്‍ ഹാഷിഷും കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയിലായി. അഷ്‌കര്‍ അലി ബി (36) ആണ് 212 ഗ്രാം ഹാഷിഷും 122 ഗ്രാം കഞ്ചാവുമായി പിടിയിലായത്. മയക്കുമരുന്ന് സംബന്ധിച്ച രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ എക്സൈസ് ഇന്റലിജന്‍സ് ടീമിന്റെ മാസങ്ങളോളം നീണ്ട നിരീക്ഷണത്തിലായിരുന്നു ഇയാളെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

https://dailynewslive.in/ ചിറയിന്‍കീഴ് അഴൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം എആര്‍ ക്യാമ്പിലെ സബ് ഇന്‍സ്പെക്ടര്‍ റാഫി (56) യാണ് മരണപ്പെട്ടത്. ശനിയാഴ്ച വിരമിക്കാനിരിക്കെയാണ് സംഭവം. അഴൂരിലെ കുടുംബവീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

https://dailynewslive.in/ അശ്ലീല വെബ് സൈറ്റുകള്‍ക്കായുള്ള വീഡിയോ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് 21.6 കോടി രൂപയുടെ അനധിക്യത പണമിടപാട് കണ്ടെത്തി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിപണി ഗവേഷണം, പരസ്യം തുടങ്ങിയതിന്റെ പേരിലാണ് പണം ഇന്ത്യയിലേക്ക് എത്തിച്ചത്. സൈപ്രസ് ആസ്ഥാനമായി ടെക്നീഷ്യസ് ലിമിറ്റഡ് എന്ന കമ്പനിയാണ് പണം നല്‍കിയത്. സമാനമായി പോണ്‍ സൈറ്റുകള്‍ക്ക് ഇന്ത്യന്‍ കണ്ടന്റ് നിര്‍മിക്കുന്നവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുമെന്ന് ഇഡി പറഞ്ഞു.

https://dailynewslive.in/ ഛത്തീസ്ഗഡിലെ സുക്മയില്‍ ശനിയാഴ്ച നടന്ന ഏറ്റുമുട്ടലില്‍ 16 മാവോയിസ്റ്റുകള്‍ കൊല്ലപ്പെടുകയും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പൊലീസ്. മാവോയിസ്റ്റുകളും സംയുക്ത സുരക്ഷാ സംഘവും കേര്‍ലാപാല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ വനത്തില്‍ രാവിലെയാണ് വെടിവയ്പ്പ് ഉണ്ടായതെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

https://dailynewslive.in/ സ്വര്‍ണ വില റെക്കോഡ് ഭേദിച്ച് തുടര്‍ച്ചയായ മുന്നേറ്റത്തിലാണ്. കേരളത്തില്‍ നാല് ദിവസം കൊണ്ട് പവന്‍ വില 1,400 രൂപയാണ് ഉയര്‍ന്നത്. ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 8,360 രൂപയായി. പവന്‍വില 160 രൂപ ഉയര്‍ന്ന് 66,880 രൂപയുമായി. ഇന്നലെ കുറിച്ച പവന് 66,720 രൂപയെന്ന റെക്കോഡാണ് ഒറ്റരാത്രികൊണ്ട് മറികടന്നത്. ഈ സാമ്പത്തിക വര്‍ഷം ഇതോടെ കേരളത്തില്‍ 32 ശതമാനത്തിലധികം വിലവര്‍ധനയാണ് രേഖപ്പെടുത്തുന്നത്. കനം കുറഞ്ഞതും കല്ലുപതിപ്പിച്ചതുമായ ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം വിലയും ഇന്ന് കൂടി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 6,855 രൂപയിലാണ് വ്യാപാരം. വിവിധ ലോകരാജ്യങ്ങള്‍ സ്വര്‍ണം വാങ്ങുന്നത് കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷമായി ഉയര്‍ത്തുകയാണ്. ഇതും സ്വര്‍ണ വിലയെ ബാധിക്കുന്നുണ്ട്. നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 38.24 ശതമാനത്തോളമാണ് സ്വര്‍ണ വില ഉയര്‍ന്നത്. ഇക്കാരണങ്ങളെല്ലാം തുടര്‍ന്നാലും വീണ്ടും ഉയരാനുള്ള സാധ്യതകളാണ് കണക്കാക്കുന്നത്, ബാങ്ക് ഓഫ് അമേരിക്ക ഈ വര്‍ഷം സ്വര്‍ണവില ഔണ്‍സിന് 3,063 ഡോളര്‍ എത്തുമെന്നാണ് പ്രവചിക്കുന്നത്. ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പ്രവചനം 3,300 ഡോളറാണ്.

https://dailynewslive.in/ 2024ല്‍ ഇന്ത്യക്കാരെല്ലാം കൂടി സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ച സമയം ഏകദേശം 1.1 ലക്ഷം കോടി മണിക്കൂര്‍ വരുമെന്നാണ് കണ്ടെത്തല്‍. ഇന്റര്‍നെറ്റ് സര്‍വത്രികമായതും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് നിരക്ക് കുറഞ്ഞു നില്‍ക്കുന്നതും സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗം വര്‍ധിപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാം മുതല്‍ നെറ്റ്ഫ്‌ളിക്‌സ് വരെയുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ കാഴ്ച്ചക്കാരുടെ എണ്ണവും ഇന്ത്യയില്‍ കൂടുതലാണ്. ശരാശരി അഞ്ചു മണിക്കൂര്‍ ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണ്‍ സ്‌ക്രീനില്‍ സമയം ചെലവഴിക്കുന്നുണ്ടെന്നാണ് ഇ.വൈ പുറത്തുവിട്ട വാര്‍ഷിക വിനോദ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാര്‍ കൂടുതലും ഫോണില്‍ സമയം ചെലവഴിക്കുന്നതിലേറെയും സോഷ്യല്‍മീഡിയ, വീഡിയോ, ഗെയിമിംഗ് എന്നീ കാര്യങ്ങള്‍ക്കാണ്. വിപണിമൂല്യത്തിലും കാഴ്ച്ചക്കാരുടെ എണ്ണത്തിലും ഡിജിറ്റല്‍ ചാനലുകള്‍ ടെലിവിഷന്‍ ചാനലുകളെ മറികടക്കുന്നതിനും 2024 സാക്ഷ്യംവഹിച്ചു. അതേസമയം, പ്രതിദിനം കൂടുതല്‍ നേരം മൊബൈല്‍ ഫോണില്‍ സമയം ചെലവഴിക്കുന്നവരില്‍ ഇന്ത്യക്കാര്‍ മൂന്നാമതാണ്. ഇന്തോനേഷ്യയും ബ്രസീലുമാണ് ഇക്കാര്യത്തില്‍ ആദ്യ സ്ഥാനങ്ങളില്‍. ബില്‍ബോര്‍ഡുകള്‍, ടിവി പരസ്യങ്ങള്‍, പത്രപരസ്യങ്ങള്‍ എന്നിവയെ അപേക്ഷിച്ച് ഡിജിറ്റല്‍ പരസ്യങ്ങളുടെ സ്വീകാര്യത വര്‍ധിക്കാനും ഇതു വഴിയൊരുക്കി.

https://dailynewslive.in/ ‘എമ്പുരാന്‍’ നൂറ് കോടി ക്ലബ്ബില്‍ കയറി. ലോകത്താകമാനം റിലീസ് ചെയ്ത് 48 മണിക്കൂറിനുള്ളിലാണ് എമ്പുരാന്‍ ഈ നേട്ടം കൈവരിച്ചത്. സിനിമയിലെ ചരിത്രത്തിലെ പുതിയ നേട്ടമാണിതെന്ന് മോഹന്‍ലാലും, പൃഥ്വിരാജും മറ്റ് അണിയറ പ്രവര്‍ത്തകരും പറഞ്ഞു. അസാധാരണമായ ഈ വിജയത്തിന്റെ ഭാഗമായതിന് എല്ലാവര്‍ക്കും നന്ദിയെന്ന് പൃഥ്വിരാജ് എടുത്തു പറഞ്ഞു. മുരളി ഗോപി രചിച്ച ഈ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ ആദ്യത്തെ ഐമാക്സ് റിലീസായി എത്തിയ ചിത്രം കൂടിയാണ്. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരന്‍, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിന്‍, ബൈജു, സായ്കുമാര്‍, ആന്‍ഡ്രിയ ടിവാടര്‍, അഭിമന്യു സിങ്, സാനിയ ഇയ്യപ്പന്‍, ഫാസില്‍, സച്ചിന്‍ ഖഡ്കര്‍, നൈല ഉഷ, ജിജു ജോണ്‍, നന്ദു, മുരുകന്‍ മാര്‍ട്ടിന്‍, ശിവജി ഗുരുവായൂര്‍, മണിക്കുട്ടന്‍, അനീഷ് ജി മേനോന്‍, ശിവദ, അലക്സ് ഒനീല്‍, എറിക് എബണി, കാര്‍ത്തികേയ ദേവ്, മിഹയേല് നോവിക്കോവ്, കിഷോര്‍, സുകാന്ത്, ബെഹ്‌സാദ് ഖാന്‍, നിഖാത് ഖാന്‍, സത്യജിത് ശര്‍മ്മ, നയന്‍ ഭട്ട്, ശുഭാംഗി, ജൈസ് ജോസ് എന്നിവരാണ് മറ്റു താരങ്ങള്‍.

https://dailynewslive.in/ ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ‘മരണമാസ്സ്’ എന്ന ചിത്രത്തിലെ പ്രൊമോ സോംഗ് അണിയറക്കാര്‍ പുറത്തുവിട്ടു. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് ഇലക്ട്രോണിക് കിളി സംഗീതം പകര്‍ന്ന ഗാനം ആലപിച്ചിരിക്കുന്നത് വിജയ് ആനന്ദ് ആണ്. വിഷു റിലീസ് ആയി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രമാണിത്. നവാഗതനായ ശിവപ്രസാദ് ആണ് സംവിധാനം. ചിത്രം നിര്‍മ്മിക്കുന്നത് ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രോജെക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ്. ആദ്യാവസാനം നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് സമകാലിക സംഭവങ്ങളെ പരാമര്‍ശിക്കുന്ന, നേരത്തെ പുറത്തെത്തിയ ടീസര്‍ നല്‍കിയത്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ബേസില്‍ ജോസഫിനൊപ്പം രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകരുന്നത്.

https://dailynewslive.in/ വരാനിരിക്കുന്ന എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ് കാറിന്റെ ബുക്കിംഗ് രാജ്യവ്യാപകമായി ആരംഭിച്ചു. 50,000 രൂപ ടോക്കണ്‍ തുകയ്ക്ക് ഈ വാഹനം ബുക്ക് ചെയ്യാം. താല്‍പ്പര്യമുള്ളവര്‍ക്ക് എംജി സെലക്ട് പ്രീമിയം ഡീലര്‍ഷിപ്പ് നെറ്റ്വര്‍ക്ക് വഴി ഓണ്‍ലൈനായും ഓഫ്‌ലൈനായും വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാം. ഇന്ത്യയിലെ ഏറ്റവും താങ്ങാനാവുന്ന സ്‌പോര്‍ട്‌സ് കാറായിരിക്കും ഇത്. ഏകദേശം 60 ലക്ഷം രൂപ മുതല്‍ 70 ലക്ഷം രൂപ വരെയായിരിക്കും എക്സ്-ഷോറൂം വില. എംജി സെലക്ട് വഴി എംജി എം9 ഇലക്ട്രിക് പ്രീമിയം എംപിവിക്കൊപ്പം സൈബര്‍സ്റ്ററും വില്‍ക്കും. രണ്ട് മോഡലുകളും പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത യൂണിറ്റുകളായിട്ടായിരിക്കും വരുന്നത്. ഈ പുതിയ എംജി കാറുകളുടെ ഡെലിവറികള്‍ അടുത്ത രണ്ട് മാസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. എംജി സൈബര്‍സ്റ്ററില്‍ 77കിലോവാട്ട്അവര്‍ ബാറ്ററി പായ്ക്കും ഫ്രണ്ട് ആക്‌സിലില്‍ ഘടിപ്പിച്ചിരിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും ഉപയോഗിക്കുന്നു. ഈ കോണ്‍ഫിഗറേഷന്‍ പരമാവധി 510ബിഎച്പി പവറും 725എന്‍എം ടോര്‍ക്കും നല്‍കുന്നു.

https://dailynewslive.in/ വാര്‍ദ്ധക്യം വൈകിപ്പിക്കുന്നതെങ്ങനെ? അതിനുള്ള വിദ്യയും ഇതിലുണ്ട്. ആയുസ്സ് കൂട്ടുന്നതെങ്ങനെ? വായിച്ചുനോക്കൂ. പക്ഷേ ഒരു കാര്യം. വായിക്കുന്നത് ജീവിതമാണ്. അതായത് അവനവനെപ്പറ്റി. ജീവനും ജീവിതവും അല്ലെ നമ്മള്‍ ഓരോരുത്തരും. ആകയാല്‍ ഒരു സെക്കന്റെങ്കില്‍ ഒരു സെക്കന്റ് ആയുസ്സ് നീട്ടാന്‍ കഴിയുമെങ്കില്‍ ആ കഴിവ് ഒരു മഹാനുഗ്രഹമല്ലെ – അതും നമ്മെപ്പറ്റിയുള്ള ചിന്തയും ശ്രദ്ധയും ഒന്നുകൊണ്ട് മാത്രം! ഓര്‍ത്തുനോക്കൂ – ‘ഏറ്റവും കൂടുതല്‍ എന്നെ ശ്രദ്ധിക്കേണ്ടതും ഞാന്‍ തന്നെയല്ലേ?’. ‘സുഖമായി കഴിയാന്‍’. കെ.കെ. വാസു. ഗ്രീന്‍ ബുക്സ്. വില 290 രൂപ.

https://dailynewslive.in/ ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത അവസ്ഥ പല വിധത്തിലുള്ള ശാരീരിക പ്രശ്‌നങ്ങളിലേക്ക് നയിക്കാറുണ്ട്. ഒറ്റ രാത്രിയിലെ ഉറക്കമില്ലായ്മ പോലും ശരീരത്തിലെ നീര്‍ക്കെട്ട് വര്‍ധിപ്പിച്ച് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ താളം തെറ്റിക്കുമെന്ന് കുവൈറ്റിലെ ഡാസ്മാന്‍ ഡയബറ്റീസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. നീര്‍ക്കെട്ടിനെ പല മടങ്ങ് വര്‍ധിപ്പിക്കുന്ന പ്രതിരോധ കോശങ്ങളായ നോണ്‍ ക്ലാസിക്കല്‍ മോണോസൈറ്റുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാക്കാന്‍ ഉറക്കമില്ലായ്മ കാരണമാകുമെന്ന് ജേണല്‍ ഓഫ് ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാട്ടുന്നു. മെലിഞ്ഞ ആരോഗ്യവാന്മാരായ വ്യക്തികളില്‍ പോലും ഇത്തരത്തിലുള്ള നീര്‍ക്കെട്ട് ഉറക്കമില്ലായ്മയുടെ ഫലമായി ഉണ്ടാകാമെന്ന് ഗവേഷകര്‍ പറയുന്നു. പ്രോ-ഇന്‍ഫ്‌ളമേറ്ററി, ആന്റി-ഇന്‍ഫ്‌ളമേറ്ററി പ്രതിരോധ പ്രതികരണങ്ങള്‍ തമ്മിലുള്ള താളം തെറ്റിക്കാന്‍ ഉറക്കക്കുറവ് കാരണമാകുമെന്ന് റിപ്പോര്‍ട്ട് അടിവരയിടുന്നു. 237 ആരോഗ്യവാന്മാരായ വ്യക്തികളിലാണ് പഠനം നടത്തിയത്. കൈയ്യില്‍ അണിയുന്ന ട്രാക്കറുകള്‍ ഉപയോഗിച്ച് ഇവരുടെ ഉറക്കത്തിന്റെ പാറ്റേണ്‍ അളന്നു. നിരന്തരമായ ഉറക്കമില്ലായ്മ ഹൃദ്രോഗം, പ്രമേഹം, അമിതവണ്ണം പോലുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഉറക്കമില്ലാത്തവരുടെ പ്രതിരോധശേഷി കുറയുന്നത് വഴി അവര്‍ക്ക് പെട്ടെന്ന് അണുബാധകള്‍ പിടിപെടാമെന്നും പ്രതിരോധകുത്തിവയ്പ്പുകളുടെ കാര്യക്ഷമത ഇവരില്‍ കുറവായിരിക്കുമെന്നും ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ മുന്നറിയിപ്പ് നല്‍കുന്നു. ധാരണശേഷിയെയും മൂഡിനെയും ജീവിതനിലവാരത്തെയുമെല്ലാം ഉറക്കമില്ലായ്മ പ്രതികൂലമായി ബാധിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 85.56, പൗണ്ട് – 110.71, യൂറോ – 92.54, സ്വിസ് ഫ്രാങ്ക് – 96.98, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.76, ബഹറിന്‍ ദിനാര്‍ – 226.96, കുവൈത്ത് ദിനാര്‍ -277.46, ഒമാനി റിയാല്‍ – 222.25, സൗദി റിയാല്‍ – 22.81, യു.എ.ഇ ദിര്‍ഹം – 23.28, ഖത്തര്‍ റിയാല്‍ – 23.50 കനേഡിയന്‍ ഡോളര്‍ – 59.78.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *