yt cover 27

https://dailynewslive.in/ കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ പ്രകാരം സ്‌കീം തൊഴിലാളികള്‍ക്ക് പൂര്‍ണ്ണ തൊഴിലാളി പദവി നല്‍കണമെന്ന് കേരള മന്ത്രി വി. ശിവന്‍കുട്ടി കേന്ദ്ര തൊഴില്‍ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യയോട് ആവശ്യപ്പെട്ടു. കേന്ദ്ര മന്ത്രിയെ അഭിസംബോധന ചെയ്ത കത്തില്‍, അംഗന്‍വാടി തൊഴിലാളികള്‍, ആശാ തൊഴിലാളികള്‍, ഉച്ചഭക്ഷണ തൊഴിലാളികള്‍, മറ്റ് സ്‌കീം അധിഷ്ഠിത തൊഴിലാളികള്‍ എന്നിവര്‍ക്ക് അര്‍ഹമായ അവകാശങ്ങള്‍ നല്‍കേണ്ടതിന്റെ ആവശ്യകത മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

https://dailynewslive.in/ ആശാവര്‍ക്കര്‍മാരുടെ സമരത്തോട് സംസ്ഥാന സര്‍ക്കാര്‍ അനുഭാവം കാണിക്കണമെന്നും അവരുടെ പ്രശ്നം വേഗത്തില്‍ പരിഹരിക്കാനുള്ള നടപടിയാണ് സ്വീകരിക്കേണ്ടതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ആശമാര്‍ക്ക് കുറഞ്ഞ പണമാണ് നല്‍കുന്നതെന്നും അവരുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ ഉചിതമായ നടപടിയെടുത്ത് പ്രശ്നം അടിയന്തരമായി പരിഹരിക്കുകയാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

https://dailynewslive.in/ സാമ്പത്തിക ഞെരുക്കത്തിന്റെ പേരിലാണ് ആശാ വര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും ഓണറേറിയം കൂട്ടാന്‍ സര്‍ക്കാര്‍ വിസമ്മതിക്കുന്നതെങ്കില്‍ അത്രയും തുക കണ്ടെത്താനുള്ള വഴികള്‍ താന്‍ നിര്‍ദേശിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഏപ്രില്‍ മെയ് മാസങ്ങളില്‍ നടത്താനിരിക്കുന്ന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷ ആര്‍ഭാട പരിപാടികള്‍ ഉപേക്ഷിക്കുകയോ വെട്ടിച്ചുരുക്കുകയോ ചെയ്താല്‍ ഇവര്‍ക്ക് നല്കാനുള്ള പണം അനായാസം ലഭിക്കും എന്നും അദ്ദേഹം വ്യക്തമാക്കി .

*അജന്ത എല്ലോറയിലേക്ക് ഫോര്‍ച്ചൂണിനൊപ്പം*

ഇന്ത്യന്‍ ചരിത്രത്തെയും മുന്‍കാലങ്ങളില്‍ നിലനിന്നിരുന്ന ശ്രദ്ധേയമായ കലാവൈഭവത്തെയും പ്രതിനിധീകരിക്കുന്ന രത്‌നങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുള്ള മഹാരാഷ്ട്രയിലെ ഔറംഗബാദ് നഗരത്തില്‍ നിന്ന് വളരെ അടുത്തായി സ്ഥിതി ചെയ്യുന്ന അജന്ത എല്ലോറയിലേക്ക് ആറ് ദിവസം നീണ്ടു നില്‍ക്കുന്ന ഒരു യാത്ര പോകാം, കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ ആശാവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44-ാം ദിവസത്തിലേക്ക്. സമരസമിതി നേതാവ് എം.എ ബിന്ദുവിന്റെ നേതൃത്വത്തില്‍ സമര കേന്ദ്രത്തില്‍ നടക്കുന്ന നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും. ഇതിനിടെ സമരവുമായി ബന്ധപ്പെട്ട് എസ്.യു.സി.ഐ യ്ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് രാവിലെ 11 മണിക്ക് സംസ്ഥാന സെക്രട്ടറി ജെയ്സണ്‍ ജോസഫ് വാര്‍ത്താ സമ്മേളനത്തില്‍ മറുപടി നല്‍കുകം. അതേ സമയം ആശ വര്‍ക്കര്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍ടിയുസിയുടെ നേതൃത്വത്തില്‍ ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാര്‍ച്ച് നടത്തും.

https://dailynewslive.in/ സംസ്ഥാനത്ത് യുഡിഎഫ് ഭരിക്കുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ആശാ വര്‍ക്കര്‍മാരുടെ വേതനം കൂട്ടാന്‍ ആലോചനയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിക്കാന്‍ പോഷകസംഘടനയായ രാജീവ് ഗാന്ധി പഞ്ചായത്തിരാജിനെ കെപിസിസി ചുമതലപ്പെടുത്തി.

https://dailynewslive.in/ മിഷന്‍ 2026 തന്നെയാണ് പ്രധാന പ്ലാനെന്ന് പുതിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. കേരളത്തിന്റെ ധനസ്ഥിതി ദുര്‍ബലമാണെന്നും മാറ്റം കൊണ്ടുവരാന്‍ കഴിയുന്നത് എന്‍ഡിഎയ്ക്ക് മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എല്ലാ മാറ്റവും ഒരു വര്‍ഷത്തിനുള്ളില്‍ കൊണ്ടുവരാനാണ് ആഗ്രഹം. റിസ്‌ക് എടുക്കാന്‍ പേടി ഉള്ള ആളല്ല താനെന്നും തിരുവനന്തപുരത്ത് മത്സരിച്ചപ്പോഴും റിസ്‌ക് നോക്കിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ വാര്‍ഷിക പരീക്ഷ അവസാനിക്കുന്ന ദിവസം സ്‌കൂളുകളില്‍ സംഘര്‍ഷം ഉണ്ടാകുന്ന തരത്തില്‍ ആഘോഷപരിപാടികള്‍ പാടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി നിര്‍ദേശം നല്‍കി. ഇക്കാര്യത്തില്‍ അധ്യാപകരുടെ പ്രത്യേക ശ്രദ്ധ വേണം. സ്‌കൂള്‍ കോമ്പൗണ്ടില്‍ വാഹനങ്ങളിലുള്ള പ്രകടനവും അനുവദിക്കരുത്. ആവശ്യമെങ്കില്‍ പൊലീസിന്റെ സാന്നിധ്യം ഉറപ്പുവരുത്തണം. വിദ്യാഭ്യാസ ഓഫീസര്‍മാരുടെ മേഖലാ യോഗങ്ങളില്‍ ആണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

https://dailynewslive.in/ ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് ഉപയോഗവും വില്‍പനയും സംശയിച്ച് 2997 പേരെ പരിശോധിച്ചു. വിവിധ തരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 194 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 204 പേരാണ് അറസ്റ്റിലായത്.

https://dailynewslive.in/ താനൂരില്‍ ലഹരി കേസില്‍ പൊലീസ് പിടികൂടിയ താമിര്‍ ജിഫ്രി എന്ന യുവാവ് കസ്റ്റഡിയില്‍ മരിച്ച കേസില്‍ അന്വേഷണം നടത്തി സിബിഐ സമര്‍പ്പിച്ച കുറ്റപത്രം കോടതി മടക്കി. എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കുറ്റപത്രത്തിലെ ചില തീയതികള്‍ രേഖപ്പെടുത്തിയതില്‍ സംഭവിച്ച പിഴവുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കോടതി കുറ്റപത്രം മടക്കിയത്. ഇത് സ്വാഭാവിക നടപടി മാത്രമാണെന്നും സിബിഐ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ഈ മാസം 27ന് നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് തടസമില്ലെന്ന് ഹൈക്കോടതി. ഈ മാസം 27നാണ് വയനാട് ടൗണ്‍ഷിപ്പിന്റെ തറക്കല്ലിടല്‍ ചടങ്ങ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവോടെ തറക്കല്ലിടല്‍ ചടങ്ങുമായി സര്‍ക്കാരിന് മുന്നോട്ടുപോകാനാകും. ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച പ്രതിഫലം കുറഞ്ഞുപോയെന്നാരോപിച്ച് എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

https://dailynewslive.in/ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സപ്ലൈകോ റംസാന്‍ ഫെയറുകള്‍ മാര്‍ച്ച് 30 വരെ സംഘടിപ്പിക്കും. തിരുവനന്തപുരത്ത് 25നും മറ്റു ജില്ലകളില്‍ 26നുമാണ് റംസാന്‍ ഫെയറിന് തുടക്കമാവുക. വിഷു- ഈസ്റ്റര്‍ ഫെയര്‍ ഏപ്രില്‍ 10 മുതല്‍ 19 വരെയാണ് സംഘടിപ്പിക്കുക. ഈ വര്‍ഷത്തെ റംസാന്‍- വിഷു- ഈസ്റ്റര്‍ ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ തിരുവനന്തപുരം ഫോര്‍ട്ട് പീപ്പിള്‍സ് ബസാറില്‍ ഇന്ന് രാവിലെ പത്തരയ്ക്ക് നിര്‍വഹിക്കും.

https://dailynewslive.in/ ബിജെപി ദേശീയ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതില്‍ നീരസം പ്രകടമാക്കി ബിജെപി ദേശീയ കൗണ്‍സില്‍ അംഗമായിരുന്ന മുതിര്‍ന്ന നേതാവ് എന്‍ ശിവരാജന്‍. ബിജെപി സ്ഥാനം നല്‍കിയില്ലെങ്കിലും ആര്‍എസ്എസുകാരനെന്ന ലേബല്‍ ഒഴിവാക്കാന്‍ ആര്‍ക്കുമാകില്ലെന്ന് എന്‍ ശിവരാജന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ സ്ഥാനമില്ലെങ്കിലും പ്രവര്‍ത്തകനായി തുടരും എന്ന് അദ്ദേഹം വ്യക്തമാക്കി.

https://dailynewslive.in/ എയിംസ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസംഘം ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് കേരള സര്‍ക്കാരിന്റെ ദില്ലിയിലെ പ്രത്യേക പ്രതിനിധി കെ വി തോമസ്. പാര്‍ലമെന്റ് സമ്മേളനത്തിനുശേഷം ഇതു സംബന്ധിച്ച തീരുമാനമെടുക്കും. കോഴിക്കോട് എയിംസ് സ്ഥാപിക്കണമെന്നാണ് കേരള സര്‍ക്കാരിന്റെ നിര്‍ദ്ദേശം.ആശാവര്‍ക്കര്‍മാരുടെ വിഷയം ചര്‍ച്ചയുടെ ഭാഗമായില്ലെന്നും തന്നെ ഏല്‍പ്പിക്കുന്ന വിഷയം മാത്രമേ തനിക്ക് കൈകാര്യം ചെയ്യാന്‍ സാധിക്കൂവെന്നും കെ വി തോമസ് വ്യക്തമാക്കി.

https://dailynewslive.in/ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എം ആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കി കൊണ്ട് വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് അന്തിമ റിപ്പോര്‍ട്ട് നല്‍കി. വീട് നിര്‍മ്മാണം, ഫ്ലാറ്റ് വാങ്ങല്‍, സ്വര്‍ണകടത്ത് എന്നിവയില്‍ അഴിമതി നടന്നിട്ടില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍ അജിത് കുമാറിനുള്ള സ്ഥാനകയറ്റത്തിനുള്ള തടസം മാറും. പി വി അന്‍വറിന്റെ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്.

https://dailynewslive.in/ കെ.ടി. ജലീല്‍ എംഎല്‍എയോട് രൂക്ഷമായി പ്രതികരിച്ച് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. നിയമസഭയില്‍ പ്രസംഗം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടും ജലീല്‍ അതിന് തയ്യാറാകാതിരുന്നതാണ് സ്പീക്കറെ ചൊടിപ്പിച്ചത്. ചെയറിനെ ജലീല്‍ മാനിക്കുന്നില്ലെന്നും സമയം കഴിഞ്ഞിട്ടും പ്രസംഗം നിര്‍ത്താത്തത് ധിക്കാരമെന്നും സ്പീക്കര്‍ പറഞ്ഞു. ഒരുപാട് തവണ ആവശ്യപ്പെട്ടിട്ടും സഹകരിച്ചില്ലെന്നും ഷംസീര്‍ പറഞ്ഞു.

https://dailynewslive.in/ സംസ്ഥാനത്തെ 100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ എന്‍.എ.ബി.എച്ച്. ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭാരതീയ ചികിത്സാ വകുപ്പിന് കീഴിലെ 61 ആയുര്‍വേദ ഡിസ്പെന്‍സറികള്‍ക്കും ഒരു സിദ്ധ ഡിസ്പെന്‍സറിക്കും ഹോമിയോപ്പതി വകുപ്പിലെ 38 ഡിസ്പെന്‍സറികള്‍ക്കുമാണ് എന്‍.എ.ബി.എച്ച്. അംഗീകാരം ലഭ്യമായിരിക്കുന്നത്.

https://dailynewslive.in/ വാളയാര്‍ കേസില്‍ സുപ്രധാന നീക്കവുമായി കുട്ടികളുടെ മാതാപിതാക്കള്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. തങ്ങളെ കൂടി പ്രതിചേര്‍ത്ത സി ബി ഐ നടപടിക്കെതിരെയാണ് ഹര്‍ജി നല്‍കിയത്. സി ബി ഐ കുറ്റപത്രം റദ്ദാക്കണമെന്നതാണ് കുട്ടികളുടെ മാതാപിതാക്കളുടെ പ്രധാന ആവശ്യം. കേസില്‍ തുടരന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി സിബിഐയുടെ മറുപടിയ്ക്കായി ഏപ്രില്‍ ഒന്നിലേക്ക് മാറ്റി.

https://dailynewslive.in/ പത്തില്‍ കൂടുതല്‍ തൊഴിലാളികളുള്ള എല്ലാ തൊഴില്‍ സ്ഥാപനങ്ങളിലും സ്ത്രീകള്‍ക്കെതിരായ അതിക്രമവും ചൂഷണവും തടയുന്ന പോഷ് നിയമം 2013 പ്രകാരമുള്ള ഇന്റേണല്‍ കമ്മിറ്റികള്‍ നിര്‍ബന്ധമായും രൂപീകരിക്കേണ്ടതുണ്ടെന്ന് കേരള വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി സതീദേവി. ഇന്റേണല്‍ കമ്മിറ്റികള്‍ രൂപീകരിച്ചില്ലെങ്കില്‍ തൊഴിലുടമയ്‌ക്കെതിരെ നിയമനടപടി ഉണ്ടാവുമെന്നും 50,000 രൂപവരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്നും ചെയര്‍പേഴ്‌സണ്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ ഒരു മണിക്കൂര്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ ലിഫ്റ്റില്‍ കുടുങ്ങി യാത്രക്കാര്‍. സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഒരു കുട്ടിയടക്കം അഞ്ച് പേരാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഒരു മണിക്കൂറിന് ശേഷമാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.

https://dailynewslive.in/ ഏറ്റുമാനൂരില്‍ അമ്മയും മക്കളും ആത്മഹത്യ ചെയ്ത കേസിലെ പ്രതി നോബി ലൂക്കോസിന് ജാമ്യം കൊടുക്കരുതെന്ന് പൊലീസ്. നോബിക്ക് ജാമ്യം കൊടുത്താല്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നാണ് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

https://dailynewslive.in/ കേരളത്തിലേക്ക് വില്‍പനക്കായി കൊണ്ടുവന്ന 65 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ കോയമ്പത്തൂരില്‍ പിടിയില്‍. അഞ്ച് സ്ത്രീകളും ഒരു പുരുഷനും അടങ്ങുന്ന സംഘമാണ് പിടിയിലായത്. തൃശൂര്‍, പെരുമ്പാവൂര്‍ എന്നിവിടങ്ങളിലേക്ക് കഞ്ചാവ് കടത്താനായിരുന്നു ശ്രമമെന്ന് ആര്‍പിഎഫ് പറയുന്നു.

https://dailynewslive.in/ ആലപ്പുഴ പല്ലനയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു. തോട്ടപ്പള്ളി മലങ്കര സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ കുമാരകോടി സാന്ദ്രമുക്ക് സ്വദേശി അഭിമന്യു (14), ഒറ്റപ്പന സ്വദേശി ആല്‍ഫിന്‍ ജോയ് (13) എന്നിവരാണ് മരിച്ചത്.

https://dailynewslive.in/ കോഴിക്കോട് ബാലുശ്ശേരിയില്‍ മാനസിക പ്രശ്നമുള്ള മകന്‍ അച്ഛനെ വെട്ടിക്കൊന്നു. പനായില്‍ സ്വദേശി അശോകനാണ് മരിച്ചത്. മകന്‍ സുധീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രി 8 മണിയോടെ ബാലുശ്ശേരി പനായിയിലാണ് സംഭവം. അശോകനും മകനും മാത്രമായിരുന്നു ഈ വീട്ടില്‍ താമസിച്ചിരുന്നത്. അശോകന് ഭക്ഷണവുമായി എത്തിയ അയല്‍വാസിയാണ് മൃതദേഹം ആദ്യം കാണുന്നത്. അശോകന്റെ ഭാര്യയെ 8 വര്‍ഷം മുമ്പ് മറ്റൊരു മകന്‍ കൊലപ്പെടുത്തിയിരുന്നു.

https://dailynewslive.in/ ആരോപണം നേരിടുന്ന ദില്ലി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ സ്ഥലം മാറ്റാനുള്ള ശുപാര്‍ശ കേന്ദ്രത്തിന് കൈമാറി സുപ്രീംകോടതി. ജസ്റ്റിസ് വര്‍മ്മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടതില്‍ കൊളീജിയത്തില്‍ അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് സ്ഥലംമാറ്റത്തിനുള്ള അന്തിമ തീരുമാനമായത്. സംഭവത്തില്‍ തല്‍ക്കാലം പാര്‍ലമെന്റില്‍ പ്രത്യേക ചര്‍ച്ച വേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ വിളിച്ച യോഗം ധാരണയിലെത്തി. അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മ്മ പുറപ്പെടുവിച്ച എല്ലാ വിധിന്യായങ്ങളും പുനഃപരിശോധിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍. വര്‍മ്മയെ ഇംപീച്ച് ചെയ്യാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അനില്‍ തിവാരി ആവശ്യപ്പെട്ടു.

https://dailynewslive.in/ സ്ത്രീകളുടെ മാറിടം സ്പര്‍ശിക്കുന്നതും പൈജാമയുടെ ചരട് പൊട്ടിക്കാന്‍ ശ്രമിക്കുന്നതും വലിച്ചിഴയ്ക്കുന്നതും ബലാത്സംഗശ്രമത്തിനുള്ള തെളിവായി കണക്കാക്കാനാകില്ലെന്ന അലഹബാദ് ഹൈക്കോടതിയുടെ വിവാദ ഉത്തരവിനെതിരായ ഹര്‍ജിയില്‍ ഇടപെടാന്‍ വിസ്സമ്മതിച്ച് സുപ്രീംകോടതി. ഹൈക്കോടതി ഉത്തരവിനെതിരെ അഞ്ജലി പട്ടേല്‍ എന്ന സ്വകാര്യ വ്യക്തി റിട്ട് ഹര്‍ജിയാണ് സമര്‍പ്പിച്ചത്. എന്നാല്‍ ക്രിമിനല്‍ കേസുകളിലടക്കം അപ്പീലുകള്‍ സമര്‍പ്പിക്കുമ്പോള്‍ പ്രത്യേകാനുമതി ഹര്‍ജിയായി വേണം സമീപിക്കാനെന്ന് കോടതി വ്യക്തമാക്കി.

https://dailynewslive.in/ എം പിമാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. എം പിമാരുടെ ശമ്പളം 1 ലക്ഷത്തില്‍ നിന്ന് 1,24,000 രൂപയായി ഉയര്‍ത്തി. പ്രതിദിന അലവന്‍സ് 2000 രൂപയില്‍ നിന്ന് 2500 രൂപയാക്കിട്ടും ഉയര്‍ത്തിയിട്ടുണ്ട്. 2023 ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള പരിഷ്‌കരണം.

https://dailynewslive.in/ വിദ്യാഭ്യാസ മേഖലയുടെ പൂര്‍ണ നിയന്ത്രണം ആര്‍എസ്എസ് ഏറ്റെടുത്താല്‍ രാജ്യം തകരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യാ മുന്നണിയിലെ വിവിധ കക്ഷികള്‍ക്ക് അവരുടെ പ്രത്യയശാസ്ത്രങ്ങളിലും നയങ്ങളിലും ചെറിയ വ്യത്യാസങ്ങള്‍ ഉണ്ടാകാം. പക്ഷേ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് ഒരിക്കലും വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ ഇന്ത്യാ സഖ്യത്തിലെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പാര്‍ലമെന്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റസിനെതിരെ ഒരു വിക്കറ്റിന്റെ അവിശ്വസനീയ വിജയവുമായി ഡല്‍ഹി ക്യാപിറ്റല്‍സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗ 30 പന്തില്‍ 75 റണ്‍സെടുത്ത നിക്കോളാസ് പൂരന്റേയും 36 പന്തില്‍ 72 റണ്‍സെടുത്തമിച്ചല്‍ മാര്‍ഷിന്റേയും കരുത്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹി 7 ന് 3 എന്ന നിലയിലും 65 ന് 5 എന്ന നിലയിലും പരുങ്ങിയപ്പോള്‍ 31 പന്തില്‍ 66 റണ്‍സ് നേടിയ അശുതോഷ് ശര്‍മ്മ ഡല്‍ഹിയെ വിജയത്തിലേക്ക നയിച്ചു. 34 റണ്‍സെടുത്ത ട്രിസ്റ്റാന്‍ സ്റ്റബ്സും 39 റണ്‍സെടുത്ത വിപ്രജ് നിഗവും ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. അവസാന ഓവറില്‍ അശുതോഷ് സിക്‌സടിച്ച് കളി ജയിപ്പിക്കുമ്പോള്‍ മൂന്ന് പന്തുകൂടി ബാക്കിയുണ്ടായിരുന്നു.

https://dailynewslive.in/ കടല്‍ കടക്കാന്‍ ഒരുങ്ങി ഗോലി സോഡ. പുതിയ ഫ്‌ളേവറുകളില്‍ മനോഹരമായ ബ്രാന്‍ഡിങ്ങില്‍ യുഎസ്, യുകെ, യൂറോപ്പ്, ഗള്‍ഫ് രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലകള്‍ എന്നിവ ലക്ഷ്യമിട്ടാണ് ഗോലി സോഡ റീ ബ്രാന്‍ഡിങ്ങ് ചെയ്യപ്പെടുന്നത്. വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സംസ്‌കരിച്ച കാര്‍ഷിക ഭക്ഷ്യ ഉല്‍പ്പന്ന കയറ്റുമതി വികസന അതോറിറ്റിയാണ് ഗോലി സോഡയുടെ റീബ്രാന്‍ഡിങ്ങിന് പിന്നില്‍. ‘പഴയ കുപ്പിയില്‍ പുതിയ പാനീയം’ എന്ന നിലയിലാണ് സിഗ്‌നേച്ചര്‍ പോപ്പ് ഓപ്പണര്‍ നിലനിര്‍ത്തിക്കൊണ്ട് വ്യത്യസ്ത തരം ഫ്‌ളേവറുകളില്‍ സോഡ വിദേശ വിപണികളിലേക്ക് എത്തുന്നത്. പേരിലും ചെറിയൊരു പരിഷ്‌കാരം പുതിയ ദൗത്യത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. ഗോലി സോഡ എന്നതിന് പകരം ഗോലി പോപ് സോഡ എന്നാണ് പുതിയ പേര്. ഗള്‍ഫിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലകളിലൊന്നായ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഇതിനോടകം ഗോലി പോപ് സോഡ ഇടം പിടിച്ചുകഴിഞ്ഞിട്ടുണ്ട്. ഇന്ത്യയില്‍ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം പറയാനുണ്ട് ഗോലി സോഡകള്‍ക്ക്. കാര്‍ബണേഷന്‍ പ്രക്രിയയിലൂടെ തയ്യാറാക്കുന്ന പാനീയം പ്രത്യേകം രൂപകല്‍പന ചെയ്തതും കഴുത്തില്‍ ഗോലിയുള്ളതുമായ കുപ്പിയില്‍ ഉപഭോക്താക്കളിലേക്ക് എത്തുകയും ചെയ്തതോടെയാണ് ഗോലി സോഡ ജനപ്രിയമായത്.

https://dailynewslive.in/ നടന്‍ അക്ഷയ് കുമാര്‍ നായകനാകുന്ന കേസരി ചാപ്റ്റര്‍ 2 ന്റെ ടീസര്‍ പുറത്തിറങ്ങി. ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഒരു മിനിറ്റ് മുപ്പത് സെക്കന്‍ഡിലധികം ദൈര്‍ഘ്യമുള്ള ടീസറാണ് എത്തിയിരിക്കുന്നത്. അമൃത്സറിലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ പാശ്ചത്തലത്തില്‍ ഉള്ള ശബ്ദങ്ങളോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. ചിത്രത്തില്‍, ഒരു ബ്രിട്ടീഷ് ജഡ്ജി ഇരിക്കുന്ന കോടതിയില്‍ ഒരു കര്‍ക്കശക്കാരനായ അഭിഭാഷകനായി അക്ഷയ് കുമാര്‍ എത്തുന്നു. കേസരി പാര്‍ട്ട് 2 ഏപ്രില്‍ 18 ന് തിയേറ്ററുകളില്‍ എത്തും. അനന്യ പാണ്ഡെ, ആര്‍ മാധവന്‍ എന്നിവരും ചിത്രത്തിലുണ്ട്. ടീസര്‍ പ്രകാരം കേസരി ചാപ്റ്റര്‍ 2 ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയുടെ ഇതുവരെ പറയാത്ത കഥയെ കേന്ദ്രീകരിച്ചായിരിക്കും എന്നാണ് സൂചന. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റര്‍ സി. ശങ്കരന്‍ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്‌കരിക്കുന്നത് എന്നാണ് വിവരം. ആറ് വര്‍ഷം മുന്‍പാണ് കേസരി ഇറങ്ങിയത്. 1897-ല്‍ 10,000 അഫ്ഗാന്‍ ഗോത്രവര്‍ഗക്കാര്‍ക്കെതിരെ സാരാഗര്‍ഹിയെ പ്രതിരോധിച്ച ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ 21 സിഖ് സൈനികരുടെ കഥയാണ് ചിത്രം പറഞ്ഞത്. അക്ഷയ് കുമാറിന്റെ ഇഷാര്‍ സിംഗ് എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

https://dailynewslive.in/ തെലുങ്ക് യുവതാരം നിഥിനെ നായകനാക്കി വെങ്കി കുഡുമുല രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘റോബിന്‍ഹുഡ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പുഷ്പ ഫ്രാഞ്ചൈസി അടക്കം നിര്‍മ്മിച്ച മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. 70 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ടുകള്‍. നിഥിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ആണ് ഇത്. ശ്രീലീലയാണ് ചിത്രത്തിലെ നായിക ഒരു കോമഡി ആക്ഷന്‍ ഹീസ്റ്റ് ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രത്തില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണറുടെ ക്യാമിയോ റോളും ഉണ്ട്. ഇത് ട്രെയിലറിലെ പ്രധാന ഘടകമാണ്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ നടന്ന ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിലെ പ്രധാന ആകര്‍ഷണവും ഡേവിഡ് വാര്‍ണര്‍ ആയിരുന്നു. നിഥിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയ ഭീഷ്മയുടെ സംവിധായകന്‍ ഒരുക്കുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷ ഉയര്‍ത്തിയിരിക്കുന്ന ചിത്രമാണ് റോബിന്‍ഹുഡ്. കരിയറില്‍ ഒരു ഹിറ്റിന് വേണ്ടി നിഥിന്‍ ഏറ്റവും ആഗ്രഹിക്കുന്ന സമയവുമാണ് ഇത്. ആരാധകര്‍ ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസ് മാര്‍ച്ച് 28 ന് ആണ്.

https://dailynewslive.in/ ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ 2025 ആസ്റ്റണ്‍ മാര്‍ട്ടിന്‍ വാന്‍ക്വിഷ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8.85 കോടി രൂപ എക്സ്-ഷോറൂം വിലയിലാണ് വാഹനം പുറത്തിറക്കിയത്. ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ വച്ച് ഏറ്റവും മികച്ച ഗ്രാന്‍ഡ് ടൂററുകളില്‍ ഒന്നാണിത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മെച്ചപ്പെട്ട സ്റ്റൈലിംഗ്, പ്രീമിയം മെറ്റീരിയലുള്ള നവീകരിച്ച ഇന്റീരിയര്‍, വി12 പെട്രോള്‍ എഞ്ചിന്റെ ശക്തി എന്നിവയോടെയാണ് ഇത് മൂന്നാം തലമുറ മോഡലായി വരുന്നത്. ഉയര്‍ന്ന പ്രകടനമുള്ള ഈ സ്പോര്‍ട്സ് കാറിന്റെ 1,000 യൂണിറ്റുകള്‍ മാത്രമേ ലോകമെമ്പാടും വില്‍ക്കുകയുള്ളൂ. ഈ യൂണിറ്റുകളില്‍ ചിലത് ഇന്ത്യയിലും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യയില്‍ എത്ര യൂണിറ്റുകള്‍ വില്‍പ്പനയ്ക്കായി എത്തിച്ചിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. 8സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായി ജോടിയാക്കിയ 5.2 ലിറ്റര്‍ ട്വിന്‍-ടര്‍ബോ വി12 പെട്രോള്‍ എഞ്ചിനാണ് പുതിയ വാന്‍ക്വിഷിന് കരുത്ത് പകരുന്നത്. ഈ എഞ്ചിന്‍ 835 ബിഎച്പി പവറും 1,000 എന്‍എം ടോര്‍ക്കും നല്‍കുന്നു. 3.3 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100കിമീ വേഗത കൈവരിക്കുന്ന ഈ സ്പോര്‍ട്സ് കാറിന് ശ്രദ്ധേയമായ പ്രകടന കണക്കുകള്‍ ഉണ്ട്.

https://dailynewslive.in/ ഉല്പത്തിയോളം പഴക്കമുള്ള പാരസ്പര്യത്തിന്റെ കഥയാണിത്. തങ്ങളുടെ ബാല്യത്തെ ചാരുത ഉള്ളതാക്കി മാറ്റിയ ഒരു അസാധാരണ സാന്നിധ്യത്തെ ഓര്‍മ്മിച്ചെടുക്കുകയാണ് എഴുത്തുകാരി വേദപുസ്തക ഭാഷയില്‍ അവള്‍ അതിനെ പേരിട്ട് വിളിക്കുകയാണ്. മനുഷ്യര്‍ക്കിടയില്‍ മാത്രം സംഭവിക്കുന്നതെന്ന് ചിലരിപ്പോഴും വിചാരിക്കുന്ന അഗാധമായ ഒരു തീക്ഷ്ണ ബന്ധത്തിന്റെ വാഴ്ത്തുപ്പാട്ടാവുന്നിടത്താണ് ഈ പുസ്തകത്തിന്റെ പ്രസക്തി. വീട്ടിലെ കുഞ്ഞു മാഞ്ഞു പോയൊരു നാളില്‍ തന്റെ അന്നത്തെ നിരാകരിച്ച് പട്ടിണി കിടക്കുന്ന ഈ കുഞ്ഞനാന് ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിലെ അനേകം മിഴിവുള്ള ചിത്രങ്ങളില്‍ ഒന്നാണ്. അയാളിപ്പോള്‍ മധ്യവയസ്സനാണ്. ഒപ്പം എല്ലാ അര്‍ത്ഥത്തിലും വീട് നഷ്ടമായ ഒരു ആനക്കുട്ടിക്കും അയാള്‍ക്കും ഇടയില്‍ ജീവിതം വല്ലാതെ പിണഞ്ഞു പോവുകയാണ്. അങ്ങനെയാണിത് നമുക്ക് പരിചയമുള്ള ഒരു ആനക്കഥയോടും ചേര്‍ന്ന് നില്‍ക്കാത്തത്. ‘എന്റെ അപ്പയ്ക്ക് ഒരാന ഉണ്ടായിരുന്നു’. ഡോ. കുഞ്ഞമ്മ ജോര്‍ജ്. കൈരളി ബുക്സ്. വില 304 രൂപ.

https://dailynewslive.in/ ആര്‍ത്തവ കാലത്തെ വേദനയും അസ്വസ്ഥതയും മൂലം വിഷമിക്കുന്ന ധാരാളം സ്ത്രീകളുണ്ട്. ഡിസ്മെനോറിയ എന്നാണ് ആര്‍ത്തവ വേദനയുടെ മറ്റൊരു പേര്. ആര്‍ത്തവത്തിന് തൊട്ടു മുന്‍പോ ആര്‍ത്തവ സമയത്തോ വേദന വരാം. അടിവയര്‍, പുറം, തുടകള്‍ തുടങ്ങിയ ഇടങ്ങളിലെല്ലാം വേദന വരാം. ആര്‍ത്തവ വേദനയോടൊപ്പം മൂഡ്സ്വിങ്ങ്സ്, തലവേദന, ബ്ലോട്ടിങ്ങ് എന്നിവയും വരാം. സ്വാഭാവിക മാര്‍ഗങ്ങളിലൂടെ ആര്‍ത്തവ വേദന നിയന്ത്രിക്കാന്‍ സാധിക്കും. വേദന കുറയ്ക്കാന്‍ ഹോട്ട് വാട്ടര്‍ ബാഗ് വേദനയുള്ള സ്ഥലത്ത് അമര്‍ത്തിവയ്ക്കുന്നത് നല്ലതാണ്. ആര്‍ത്തവത്തിന് ഒരാഴ്ച മുന്‍പേ ധാരാളം പൈനാപ്പിള്‍ കഴിക്കുന്നത് ആര്‍ത്തവവേദന കുറയ്ക്കാന്‍ സഹായിക്കും. പൈനാപ്പിളില്‍ ബ്രോമെലെയ്ന്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍ഫ്ലമേഷനും വീക്കവും കുറയ്ക്കാന്‍ സഹായിക്കും. പേശികള്‍ക്കുണ്ടാകുന്ന പരുക്കുകള്‍ ഭേദമാക്കാനും ബ്രോമെലെയ്ന്‍ സഹായിക്കും. പൈനാപ്പിളില്‍ വൈറ്റമിന്‍ സി, മാംഗനീസ് തുടങ്ങിയവ ധാരാളമുണ്ട്. ഇവ രണ്ടും ആര്‍ത്തവകാലത്തെ ഓക്സീകരണ സമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കും. പൈനാപ്പിള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ പല മാര്‍ഗങ്ങളുണ്ട്. ദിവസവും ഫ്രഷ് ആയ പൈനാപ്പിള്‍ മുറിച്ച് ചെറിയ കഷണങ്ങളാക്കി കഴിക്കാം. വൈറ്റമിനുകള്‍, ആന്റി ഓക്സിഡന്റുകള്‍, ബ്രോമെലെയ്ന്‍ ഇവ അടങ്ങിയതിനാല്‍ ഇന്‍ഫ്ലമേഷനും ആര്‍ത്തവവേദനയും കുറയ്ക്കാന്‍ സഹായിക്കും.

*ശുഭദിനം*

*കവിത കണ്ണന്‍*

ബസില്‍ യാത്ര ചെയ്തുകൊണ്ടിരുന്ന ഒരു വിദ്യാര്‍ത്ഥിയുടെ അടുക്കല്‍ ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍ വന്നിരുന്നു. ഒരു ആഫ്രിക്കന്‍ വംശജന്‍ തന്റെ സീറ്റില്‍ തൊട്ടുരുമ്മിയിരിക്കുന്നത് ആ കുട്ടിക്ക് ഇഷ്ടപ്പെട്ടില്ല. അവന്‍ തന്റെ നീരസം പ്രകടമാക്കിക്കൊണ്ട് സഹയാത്രികനെ തള്ളിനീക്കികൊണ്ടിരുന്നു. അയാള്‍ ഒന്നും പ്രതികരിക്കാതെ ഒതുങ്ങിക്കൂടി ഇരുന്നു. പക്ഷേ ആ കൗമാരക്കാരന്‍ അടുത്തിരിക്കുന്ന തടിച്ച മനുഷ്യനെ വീണ്ടും വീണ്ടും തള്ളിനീക്കാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു. അപ്പോഴും യാതൊന്നും പ്രതികരിക്കാതെ അദ്ദേഹം കുറേക്കൂടി ഒതുങ്ങി ഇരുന്നു. അല്പദൂരം ചെന്നപ്പോള്‍ ആ തടിച്ച മനുഷ്യന് ഇറങ്ങാനുള്ള സ്ഥലം അടുത്തു. ഇറങ്ങുന്നതിനു മുമ്പ് അദ്ദേഹം തന്റെ business card ആ വിദ്യാര്‍ത്ഥിക്ക് നല്‍കി.അതിന് ശേഷം ഒന്ന് പുഞ്ചിരിച്ചു ബസില്‍ നിന്നും ഇറങ്ങിപ്പോയി. തന്റെ കൈയ്യിലിരിക്കുന്ന കാര്‍ഡിലേക്ക് അലസഭാവത്തില്‍ കണ്ണോടിച്ച വിദ്യാര്‍ത്ഥി ഞെട്ടിപ്പോയി. ആ കാര്‍ഡില്‍ അച്ചടിച്ച പേര് ഇങ്ങനെയായിരുന്നു: Joe Louis… ലോക heavy weight boxing champion…1937മുതല്‍ 1949വരെ ലോക boxing ചാമ്പ്യന്‍ ആയിരുന്ന Joe Louis ന് വേണമെങ്കില്‍ തന്നെ തള്ളിനീക്കാന്‍ ശ്രമിച്ച കൗമാരക്കാരനുമേല്‍ തന്റെ ശക്തിയുടെ ചെറിയൊരംശമെങ്കിലും പ്രകടിപ്പിക്കാമായിരുന്നു. പക്ഷേ അദ്ദേഹം ശാന്തനായിരുന്നതേയുള്ളൂ. അദ്ദേഹത്തിന്റെ ശരീരത്തിനേക്കാള്‍ കരുത്ത് ആ മനസ്സിനുണ്ടായിരുന്നു. തിരിച്ചടിക്കാന്‍ ന്യായവും ബലവും ഉണ്ടാകുമ്പോഴും തിരിച്ചടിക്കാതിരിക്കണമെങ്കില്‍ നമുക്ക് ആ ന്തരിക ബലം ഉണ്ടായിരിക്കണം. പ്രതികരണം ന്യായവും ക്രിയാത്മകവും കാര്യക്ഷമവും ആകണം. മനസ്സിന് ശക്തിയില്ലാത്തവര്‍ എപ്പോഴും എല്ലാറ്റിനോടും പ്രതികരിച്ചുകൊണ്ടിരിക്കും. കാണുന്നതും കേള്‍ക്കുന്നതുമായ എല്ലാ കാര്യങ്ങളോടും പ്രതികരിച്ചുകൊണ്ടിരുന്നാല്‍ നമ്മുടെയും മറ്റുള്ളവരുടെയും ജീവിതം ദുരിത പൂര്‍ണമായിത്തീരുകയെ ഉള്ളൂ. ശുഭദിനം

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *