yt cover 18

https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയേറ്റ് ഉപരോധം പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തന്ത്രം. സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച നാളെ വിവിധ ജില്ലകളില്‍ ആരോഗ്യവകുപ്പ് പരിശീലന പരിപാടി വെച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ആശാ പ്രവര്‍ത്തകര്‍ക്ക് നാളെ പരിശീലന പരിപാടി വെച്ചത്. എല്ലാ ആശാ പ്രവര്‍ത്തകരും പരിശീലന പരിപാടിയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ ആശാവര്‍ക്കര്‍മാരെ തെറ്റിദ്ധരിപ്പിച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ കൊണ്ടുവന്നിരുത്തി അനാവശ്യമായ സമരമുണ്ടാക്കി ആ സ്ത്രീകളെ ബുദ്ധിമുട്ടിക്കുകയാണെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന്‍. എത്രയും പെട്ടെന്ന് അവര്‍ ഈ സമരം അവസാനിപ്പിക്കണമെന്നും ആവശ്യമില്ലാത്ത സമയത്ത് നടത്തിയ ഈ സമരം രാഷ്ട്രീയലക്ഷ്യത്തോടുകൂടി ചിലരുടെ ബുദ്ധിയില്‍നിന്ന് ഉദിച്ചുവന്നതാണെന്നും ആ സമരത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*മാര്‍ച്ച് 15 ലെ വിജയി : ജിറ്റോ, അമ്പൂരി പോസ്റ്റ്, തിരുവനന്തപുരം*

https://dailynewslive.in/ കരുവന്നൂര്‍ കേസിലെ ചോദ്യം ചെയ്യലിന് നാളെ ദില്ലിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാട്ടി സിപിഎം നേതാവും എംപിയുമായ കെ.രാധാകൃഷ്ണന് ഇഡി സമന്‍സ് അയച്ചു. ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ലോക്‌സഭ സമ്മേളനത്തിനു ശേഷം ഹാജരാകാമെന്ന് ഇ.ഡിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ച കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് രാധാകൃഷ്ണന് ഇ ഡി നേരത്തെ സമന്‍സ് അയച്ചിരുന്നു. അതേസമയം കരുവന്നൂര്‍ കളളപ്പണ ഇടപാട് കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ ചുമലപ്പെടുത്തി.

https://dailynewslive.in/ ഓപ്പറേഷന്‍ ഡി -ഹണ്ടിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2,362 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 222 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 234 പേരാണ് അറസ്റ്റിലായത്.നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 14ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

https://dailynewslive.in/ എറണാകുളത്തെ കോളേജുകളിലെ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകല്‍ും താമസ സ്ഥലങ്ങളിലും പൊലീസിന്റെ മിന്നല്‍ പരിശോധന. കുസാറ്റ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലുകളിലും പിജികളിലുമാണ് കളമശേരി പൊലീസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നത്. കളമശേരി പോളി ടെക്‌നിക് കോളേജിലെ റെയ്ഡിന് പിന്നാലെയാണ് മറ്റിടങ്ങളിലും പരിശോധന നടക്കുന്നത്. ചില രഹസ്യവിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ എത്തിയതെന്നാണ് പൊലീസ് പറയുന്നത്. പരിശോധനയില്‍ ലഹരി വസ്തുക്കള്‍ കണ്ടെത്തിയതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

*

class="selectable-text copyable-text false x117nqv4">സ്വപ്നസമാനമായ യാത്രകള്‍ പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം*

വൈവിധ്യമാര്‍ന്ന അനുഭവങ്ങളുടെ നിധികുംഭങ്ങള്‍ സമ്മാനിക്കുന്ന അക്ഷയ ഖനിയാണ് യാത്രകള്‍. ഓരോ യാത്രയും നമുക്കായി കരുതി വെക്കുന്നത് എന്ത് മാത്രം അവര്‍ണനീയമായ മുഹൂര്‍ത്തങ്ങളാണ്. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് ഈ അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ കളമശ്ശേരി പോളിടെക്‌നിക് ഹോസ്റ്റല്‍ മുറിയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ പരസ്പരം പഴിചാരി വിദ്യാര്‍ഥി സംഘടനകളായ എസ്എഫ്‌ഐയും കെ എസ് യുവും. കഞ്ചാവ് കേസില്‍ ശനിയാഴ്ച പോലീസ് പിടിയിലായ ഷാലിഖ് കെ എസ് യു യൂണിറ്റ് സെക്രട്ടറിയാണെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ് പറഞ്ഞു. അതേസമയം പോലീസ് പിടികൂടിയ അഭിരാജിന് എസ്എഫ്‌ഐ അംഗത്വമില്ലെന്നും വെള്ളിയാഴ്ച നടന്ന യൂണിറ്റ് സമ്മേളനത്തില്‍ അഭിരാജിനെ പുറത്താക്കിയതാണെന്നും സഞ്ജീവ് പറഞ്ഞു.

https://dailynewslive.in/ കളമശ്ശേരി പോളിടെക്‌നിക് കോളേജിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട് എസ് എഫ് ഐ യെ മാധ്യമങ്ങള്‍ വേട്ടയാടുന്നുവെന്ന് സംസ്ഥാന സെക്രട്ടറി പി.എസ് സഞ്ജീവ്. കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഈ പ്രചരണത്തിന് നേതൃത്വം നല്‍കുകയാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ എന്ന പേരില്‍ പിടിയിലായ ഷാലിക്കും ആഷിക്കുമാണ് കഞ്ചാവ് എത്തിച്ചത്. ഇവര്‍ കെ എസ് യു പ്രവര്‍ത്തകരാണെന്ന് ഒരു മാധ്യമവും പറയുന്നില്ല. 2 കിലോ കഞ്ചാവുമായി പിടിയിലായ ആകാശും കെ എസ് യു പ്രവര്‍ത്തകനാണെന്നും സഞ്ജീവ് പറഞ്ഞു. അറസ്റ്റിലായ പ്രതികളും കെ എസ് യു സംസ്ഥാന നേതാവുമടക്കം നില്‍ക്കുന്ന ഫോട്ടോ ഉയര്‍ത്തിക്കാട്ടിയാണ് എസ്എഫ്ഐ നേതാവ് രാഷ്ട്രീയ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കിയത്.

https://dailynewslive.in/ കടയ്ക്കല്‍ ദേവീക്ഷേത്രത്തിലെ തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയില്‍ വിപ്ലഗാനം പാടിയതില്‍ നടപടിക്ക് ഒരുങ്ങി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അംഗീകരിക്കാനാകാത്ത കാര്യമെന്നും ദേവസ്വം വിജലിന്‍സ് അന്വേഷിക്കുമെന്നും പ്രസിഡന്റ് പി.എസ് പ്രശാന്ത് പറഞ്ഞു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഗവര്‍ണര്‍ക്ക് പരാതി നല്‍കി.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ഉപഭോക്തൃ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സര്‍ക്കാര്‍ ഇടപെടലുകള്‍ കൂടുതല്‍ ശക്തമാക്കുമെന്നും ഓണ്‍ലൈന്‍, ഡയറക്ട് മാര്‍ക്കറ്റിംഗ് തുടങ്ങിയ പുതിയ കച്ചവടരീതികളുടെ കാലഘട്ടത്തില്‍ ഉപഭോക്തൃ സംരക്ഷണത്തിനും അവകാശത്തിനും വളരെ പ്രാധാന്യമുണ്ടെന്നും പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി ആര്‍ അനില്‍. ലീഗല്‍ മെട്രോളജി വകുപ്പ് സംഘടിപ്പിച്ച ഉപഭോക്തൃ ദിനാചരണം ലീഗല്‍ മെട്രോളജി ഭവനില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ ബെംഗളൂരുവില്‍ ദുരൂഹ സാഹചര്യത്തില്‍ തൊടുപുഴ സ്വദേശിയായ യുവാവ് മരിച്ച സംഭവത്തില്‍ കാഞ്ഞിരപ്പളളി സ്വദേശിയെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. തൊടുപുഴ സ്വദേശി ലിബിന്റെ മരണത്തിലാണ് കൂടെ താമസിച്ചിരുന്ന കാഞ്ഞിരപ്പളളി സ്വദേശിയായ എബിനെ ബെംഗളൂരു ബെന്നാര്‍ഘട്ട പൊലീസ് കസ്റ്റഡിയിലെടുത്തത്. കോട്ടയം കാഞ്ഞിരപ്പളളിയിലെത്തിയാണ് എബിനെ കസ്റ്റഡിയിലെടുത്തത്. ഇയാളെ അന്വേഷണ സംഘം കര്‍ണാടകത്തിലേക്ക് കൊണ്ടുപോയി.

https://dailynewslive.in/ താമരശേരിയില്‍ 13 വയസുകാരിയെ കാണാതായി. പുതുപ്പാടി സര്‍ക്കാര്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ബന്ധുവായ മറ്റൊരു യുവാവിനെയും കാണാതായിട്ടുണ്ട്. പുതുപ്പാടി ആച്ചി കോളനി സ്വദേശിയായ അജ്നാസിനെയും (26) കാണാതായിട്ടുണ്ട്. ഈ യുവാവിനെതിരെ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ നേരത്തെ പരാതി നല്‍കിയിരുന്നു.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*

ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ അട്ടപ്പാടിയിലും, അതിരപ്പിള്ളിയിലും ജോലിക്കിടെ ഷോക്കേറ്റ് കെഎസ്ഇബി തൊഴിലാളികള്‍ മരിച്ചു. അട്ടപ്പാടിയില്‍ ചീരക്കടവില്‍ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിനിടയിലാണ് ഷോക്കടിച്ച് താത്കാലിക ജീവനക്കാരനായ നെല്ലിപ്പതി സ്വദേശി നഞ്ചന്‍ (52) മരിച്ചത്. അതിരപ്പിള്ളിയില്‍ വൈദ്യുതി പോസ്റ്റിലെ അറ്റകുറ്റപ്പണിക്കിടെയാണ് ലൈന്‍മാന്‍ പത്തനംതിട്ട സ്വദേശി സി.കെ.റെജി (53) മരിച്ചത്. അതിരപ്പിള്ളി ജങ്ഷനില്‍ വൈകിട്ട് അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്.

https://dailynewslive.in/ അട്ടപ്പാടിയില്‍ ചീരക്കടവില്‍ വൈദ്യുതി ലൈന്‍ സ്ഥാപിക്കുന്നതിനിടയില്‍ കെഎസ്ഇബി താത്കാലിക ജീവനക്കാരന്‍ മരിച്ച സംഭവം ഉദ്യോഗസ്ഥ അനാസ്ഥയെന്ന് ആരോപണം. ജോലിക്കിടെ വൈദ്യുതി തൂണില്‍ നിന്നുള്ള കമ്പി സമീപത്തെ ഹൈ ടെന്‍ഷന്‍ ലൈനില്‍ തട്ടിയാണ് ഷോക്കേറ്റാണ് നെല്ലിപ്പതി സ്വദേശി നഞ്ചന്‍ (52) മരിച്ചത്. ഹൈടെന്‍ഷന്‍ ലൈനില്‍ വൈദ്യുതി കടത്തിവിട്ടത് ഉദ്യോഗസ്ഥര്‍ അറിയിച്ചില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്നുമാണ് നഞ്ചനൊപ്പം ഉണ്ടായിരുന്ന തൊഴിലാളികള്‍ പറയുന്നത്.

https://dailynewslive.in/ പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച മൂന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പാലക്കാട് അട്ടപ്പാടി ജല്ലിപ്പാറ ഒമ്മലയില്‍ മുണ്ടാനത്ത് ലിതിന്‍ -ജോമറിയ ദമ്പതികളുടെ മകള്‍ നേഹ റോസ് ആണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

https://dailynewslive.in/ വ്ലോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ അസ്വഭാവികതയില്ലെന്ന് പൊലീസ്. അപകട മരണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജുനൈദ് മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിന് മൊഴി നല്‍കി. മദ്യപിച്ച് അപകടകരമായ രീതിയില്‍ വാഹനമോടിച്ചുണ്ടായ അപകടമാണ് മരണത്തിന് കാരണമെന്ന നിഗമനത്തിലാണ് പൊലീസ്.

https://dailynewslive.in/ തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ അത്യാധുനിക സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ തെറാപ്പി (എസ്.ജി.ആര്‍.ടി.) ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സാധാരണ കോശങ്ങള്‍ക്ക് കേടുപാട് വരുത്താതെ കാന്‍സര്‍ കോശങ്ങളില്‍ മാത്രം കൃത്യമായ റേഡിയേഷന്‍ നല്‍കാനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കാനും ഇതിലൂടെ സാധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്‍ സുരക്ഷാ വീഴ്ച. രോഗനിര്‍ണായത്തിനായി അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി വില്‍പ്പനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പാത്തോളജിയില്‍ പരിശോധനയ്ക്കയച്ച ശസ്ത്രക്രിയ ശരീരഭാഗങ്ങളാണ് ആക്രിക്കാരന്‍ മോഷ്ടിച്ചത്. 17 രോഗികളുടെ സ്പെസിമെനാണ് മോഷണം പോയത്.

https://dailynewslive.in/ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പാത്തോളജി ലാബില്‍ പരിശോധനക്ക് അയച്ച ശരീര ഭാഗങ്ങള്‍ ആക്രിക്കാരന്‍ കൊണ്ടുപോയതാണെന്ന് സ്ഥിരീകരിച്ചു. രോഗ നിര്‍ണയത്തിനയച്ച സാംപിളുകള്‍ ഇയാളുടെ പക്കല്‍ നിന്നും കണ്ടെത്തി. ആക്രിയാണെന്ന് കരുതി എടുത്തതാണെന്ന് വില്‍പനക്കാരന്‍ മൊഴി നല്‍കി. വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

https://dailynewslive.in/ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പനമ്പള്ളി നഗറിലുള്ള ഓഫീസിലെ സെയില്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്‌സ് മാത്യു കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളത്ത് പിടിയിലായി. ഗ്യാസ് ഏജന്‍സി ഉടമയായ കവടിയാര്‍ സ്വദേശി മനോജിന്റെ കയ്യില്‍ നിന്ന് രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. 2013 മുതല്‍ ഇയാള്‍ പരാതിക്കാരനില്‍ പണം കൈപ്പറ്റുന്നുണ്ട്. ഒടുവില്‍ വീട്ടില്‍ വന്ന് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതോടെയാണ് പരാതിപ്പെടാന്‍ മനോജ് തീരുമാനിച്ചത്.

https://dailynewslive.in/ ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി മലപ്പുറം എടപ്പാള്‍ കവപ്രമാറത്ത് മന അച്യുതന്‍ നമ്പൂതിരി (52) യെ തെരഞ്ഞെടുത്തു. യോഗ്യരായ 38 പേരില്‍നിന്ന് നറുക്കെടുപ്പിലൂടെയാണ് അച്യുതന്‍ നമ്പൂതിരിയെ ഏപ്രില്‍ ഒന്നുമുതല്‍ അടുത്ത ആറുമാസത്തേക്കുള്ള മേല്‍ശാന്തിയായി തെരഞ്ഞെടുത്തത്. വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സംസ്‌കൃതം അധ്യാപകനാണ് ഇദ്ദേഹം. കവപ്ര മാറത്ത് മന നീലകണ്ഠന്‍ നമ്പുതിരിയുടേയും പാര്‍വതി അന്തര്‍ജനത്തിന്റേയും മകനാണ്.

https://dailynewslive.in/ കൊല്ലത്ത് എംഡിഎംഎയുമായി ബോക്സിങ് പരിശീലകനായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. പന്മന സ്വദേശി ഗോകുലാണ് 16 ഗ്രാമിലധികം എംഡിഎംഎയുമായി പിടിയിലായത്. കൊല്ലം എക്സൈസ് എന്‍ഫോഴ്‌സ്മെന്റ് ആന്റ് ആന്റി നര്‍കോട്ടിക് സ്പെഷ്യല്‍ സ്‌ക്വാഡ് എക്സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് സി.പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

https://dailynewslive.in/ അമേരിക്കയില്‍ കോടികളുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് നടത്തിയ കേസില്‍ തിരുവനന്തപുരത്ത് പിടിയിലായ ലിത്വാനിയന്‍ പൗരന്‍ അലക്സേജ് ബെസിക്കോവിനെ ദില്ലി കോടതി തിഹാര്‍ ജയിലിലേക്ക് മാറ്റി. കേരള പൊലീസ് കനത്ത സുരക്ഷയില്‍ ദില്ലിയിലെത്തിച്ച പ്രതിയെ ഇന്റര്‍പോളിന് കൈമാറാനുള്ള നടപടികള്‍ സിബിഐ ഉടന്‍ തുടങ്ങും.

https://dailynewslive.in/ ബിജെപി നേതാക്കള്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ വിമര്‍ശനമുന്നയിച്ച അസം കോണ്‍ഗ്രസ് വക്താവ് റീതം സിംഗിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുവാഹത്തി പോലീസിന്റെ സഹായത്തോടെ ലഖിംപൂര്‍ പോലീസിലെ ഒരു സംഘമാണ് ഗുവാഹത്തിയിലെ വീട്ടില്‍ നിന്ന് റീതം സിംഗിനെ കസ്റ്റഡിയിലെടുത്തത്. രണ്ട് ദിവസം മുമ്പ് എക്‌സില്‍ റീതം സിംഗ് നടത്തിയ പരാമര്‍ശത്തില്‍ ബിജെപി എംഎല്‍എ മനാബ് ദേകയുടെ ഭാര്യ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.

https://dailynewslive.in/ അസമിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് താന്‍ മര്‍ദനത്തിന് ഇരയായിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഏഴ് ദിവസം ജയിലില്‍ കഴിയേണ്ടിവന്നതായും അമിത് ഷാ പറഞ്ഞു. ഇന്നലെ ഡെറാഗണിലെ ലചിത് ബര്‍ഫുക്കന്‍ പോലീസ് അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രി.

https://dailynewslive.in/ ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്ന ഭാഷ വിവാദത്തില്‍ തമിഴ് രാഷ്ട്രീയ നേതാക്കളെ വിമര്‍ശിച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവന്‍ കല്ല്യാണ്‍ രംഗത്ത്. ഹിന്ദിക്കെതിരായി തമിഴ്നാട് സര്‍ക്കാര്‍ അടക്കം നടത്തുന്ന പ്രതിഷേധം കാപട്യമാണെന്നാണ് വെള്ളിയാഴ്ച പവന്‍ കല്ല്യാണ്‍ ആരോപിച്ചത്. തമിഴ്നാട്ടിലെ നേതാക്കള്‍ ഹിന്ദിയെ എതിര്‍ക്കുമ്പോള്‍ സാമ്പത്തിക നേട്ടത്തിനായി തമിഴ് സിനിമകള്‍ ആ ഭാഷയിലേക്ക് ഡബ്ബ് ചെയ്യാന്‍ അനുവദിക്കുന്നുവെന്ന് പവന്‍ കല്ല്യാണ്‍ ചൂണ്ടിക്കാട്ടി.

https://dailynewslive.in/ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കമുള്ള ലോകനേതാക്കള്‍ അമേരിക്ക സന്ദര്‍ശിക്കുന്ന വേളയില്‍ നഗരത്തിലെ ടെന്റുകളോ ചുവരെഴുത്തുകളോ അവര്‍ കാണരുതെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നതായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മനോഹരമായിട്ടാണ് രാജ്യതലസ്ഥാനം കാണപ്പെടേണ്ടതെന്നും കുറ്റകൃത്യങ്ങളിലാത്ത ഒന്നായി വാഷിങ്ടണ്‍ നഗരത്തെ മാറ്റാനാണ് ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

https://dailynewslive.in/ ചെങ്കടലില്‍ കപ്പലുകള്‍ക്കു നേരെ ഹൂതികള്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ യെമനിലെ ഹൂതി കേന്ദ്രങ്ങളില്‍ വന്‍ ആക്രമണത്തിനു തുടക്കമിട്ട് അമേരിക്ക. തലസ്ഥാനമായ സനായില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഒന്‍പതു പേര്‍ കൊല്ലപ്പെട്ടെന്നും ഒന്‍പതു പേര്‍ക്കു പരുക്കേറ്റെന്നും വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. കപ്പലുകള്‍ക്കു നേരെയുള്ള ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ‘നിങ്ങളുടെ മേലെ നരകം പെയ്യും’ എന്ന് ട്രംപ് ഹൂതികള്‍ക്കു മുന്നറിയിപ്പ് നല്‍കി. ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണമെന്ന് ഇറാനോടും ആവശ്യപ്പെട്ടു. യുഎസിനെ ഇറാന്‍ ഭീഷണിപ്പെടുത്തിയാല്‍ തുടര്‍ന്നുള്ള ഭവിഷ്യത്തുകള്‍ക്ക് ഇറാന്‍ മാത്രമായിരിക്കും ഉത്തരവാദിയെന്ന് ട്രംപ് വ്യക്തമാക്കി.

https://dailynewslive.in/ വനിതാ പ്രീമിയര്‍ ലീഗ് കിരീടം മുംബൈ ഇന്ത്യന്‍സിന്. ഫൈനലില്‍ ഡല്‍ഹി കാപിറ്റല്‍സിനെ എട്ട് റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ ഇന്ത്യന്‍സ് രണ്ടാം കിരീടം നേടുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ 44 പന്തില്‍ 66 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിംഗ്‌സിന്റെ കരുത്തില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഡല്‍ഹിക്ക് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. തുടര്‍ച്ചയായ മൂന്നാം തവണയാണ് ഡല്‍ഹി ഫൈനലില്‍ തോല്‍ക്കുന്നത്.

https://dailynewslive.in/ രാജ്യത്ത് മൊബൈല്‍ ഫോണ്‍ വരിക്കാരുടെ എണ്ണത്തില്‍ റിലയന്‍സ് ജിയോ മുന്നേറ്റം തുടരുന്നു. 46.5 കോടിയിലധികം വരിക്കാരുള്ള ജിയോക്ക് 40.42 ശതമാനം വിപണി പങ്കാളിത്തമുണ്ടെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍. ജിയോക്ക് പിന്നില്‍ 38.5 കോടി വരിക്കാരും 33.49 ശതമാനം വിപണി പങ്കാളിത്തവുമുള്ള ഭാരതി എയര്‍ടെല്‍ ആണ്. മൂന്നാം സ്ഥാനത്തുള്ള വോഡഫോണ്‍ ഐഡിയക്ക് (വി.ഐ) 20.7 കോടി വരിക്കാരാണുള്ളത്. 18.01 ശതമാനമാണ് വി.ഐയുടെ വിപണി പങ്കാളിത്തം. ഏറ്റവും പിന്നിലുള്ള ബി.എസ്.എന്‍.എല്ലിന് 7.99 ശതമാനം വിപണി പങ്കാളിത്തവും 9.19 കോടി വരിക്കാരുമാണുള്ളത്. വരിക്കാരെ ചേര്‍ക്കുന്നതില്‍ ജിയോ ഇപ്പോഴും പ്രഥമ സ്ഥാനത്താണ്. ഡിസംബറില്‍ നാല് ടെലികോം കമ്പനികളുടെയും നേട്ടവും നഷ്ടവും സംബന്ധിച്ച കണക്കെടുപ്പില്‍ ജിയോ തന്നെയാണ് മുന്നില്‍. ഡിസംബറില്‍ മാത്രം 39 ലക്ഷം മൊബൈല്‍ വരിക്കാരാണ് ജിയോക്ക് അധികമായി കിട്ടിയത്. എയര്‍ടെലിന് 10 ലക്ഷം വരിക്കാരെ ലഭിച്ചു. അതേസമയം വി.ഐയും ബി.എസ്.എന്‍.എല്ലും ഇക്കാര്യത്തില്‍ പിന്നിലാണ്. ബി.എസ്.എന്‍.എല്ലിന് 3.4 ലക്ഷം കണക്ഷനാണ് നഷ്ടപ്പെട്ടതെങ്കില്‍ ഒരു മാസംകൊണ്ട് 17 ലക്ഷം വരിക്കാരാണ് വി.ഐ ഉപേക്ഷിച്ച് പോയത്. ബി.എസ്.എന്‍.എല്ലിന് നവംബറിലും 3.4 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടിരുന്നു. വി.ഐക്കും ബി.എസ്.എന്‍.എല്ലിനും നഷ്ടപ്പെടുന്ന വരിക്കാരില്‍ ഏറെയും ജിയോയിലേക്ക് ചേക്കേറുന്നതായാണ് ‘ട്രായ്’ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

https://dailynewslive.in/ മലയാളത്തില്‍ നിന്ന് ഈ വര്‍ഷമെത്തിയ അപൂര്‍വ്വം ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നാണ് കുഞ്ചാക്കോ ബോബന്‍ നായകനായ ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’. വ്യത്യസ്തമായ പൊലീസ് കഥകളിലൂടെ പ്രേക്ഷകരെ മുന്‍പും അമ്പരപ്പിച്ചിട്ടുള്ള ഷാഹി കബീര്‍ തിരക്കഥ രചിച്ച ചിത്രമാണിത്. നവാഗതനായ ജിത്തു അഷ്റഫ് ആണ് സംവിധാനം. ആക്ഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം തിയറ്ററുകളില്‍ എത്തിയത് ഫെബ്രുവരി 20 ന് ആയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിംഗ്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും കാണാനാവും. മാര്‍ച്ച് 20 നാണ് സ്ട്രീമിംഗ് ആരംഭിക്കുക. ഹരിശങ്കര്‍ എന്ന ചൂടന്‍ പൊലീസ് ഓഫീസര്‍ ആയാണ് ചാക്കോച്ചന്‍ സ്‌ക്രീനില്‍ എത്തുന്നത്. പ്രിയാമണി, ജഗദീഷ്, വിശാഖ് നായര്‍, മനോജ് കെ യു, റംസാന്‍ മുഹമ്മദ്, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കര്‍, വിഷ്ണു ജി വാര്യര്‍, ലേയ മാമ്മന്‍, ഐശ്വര്യ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://dailynewslive.in/ ബാലു വര്‍ഗീസ് നായകനായി എത്തിയ ‘പ്രേമാസൂത്രം’ എന്ന ചിത്രത്തിലെ ഗാനം റിലീസ് ചെയ്തു. പൊന്‍ കനിയെ എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത് മണികണ്ഠന്‍ പെരുമ്പടപ്പ് ആണ്. ജിജു അശോകന്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് വിദ്യാധരന്‍ മാസ്റ്ററാണ്. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയിലൂടെ ശ്രദ്ധേയനായ ജിജു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് പ്രേമസൂത്രം. ചെമ്പന്‍ വിനോദ്, ബാലു, ലിജോ മോള്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. സ്‌കൂള്‍ വിദ്യാര്‍ഥിയായ പ്രകാശന് തന്റെ സഹപാഠിയായ അമ്മുവിനോട് പ്രണയമാണ്. അത് പക്ഷേ പ്രകാശന് തുറന്നുപറയാന്‍ കഴിയുന്നില്ല. അമ്മുവിന് പ്രകാശനെ ഇഷ്ടവുമല്ല. അമ്മുവിന്റെ പ്രണയം നേടാനുള്ള വഴികള്‍ തേടി പ്രകാശന്‍ വികെപിയുടെ സമീപത്ത് എത്തുന്നത്. വികെപിയുടെ സഹായത്തോടെ അമ്മുവിന്റെ സ്നേഹം പിടിച്ചുപറ്റാന്‍ പ്രകാശന്‍ നടത്തുന്ന ശ്രമങ്ങളാണ് പ്രേമസൂത്രത്തില്‍ പറഞ്ഞത്. അമ്മുവായി ലിജോമോളും വികെപിയായി ചെമ്പന്‍ വിനോദും പ്രകാശനായി ബാലുവും വേഷമിട്ടിരുന്നു.

https://dailynewslive.in/ ചൈനീസ് – ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് ഫോര്‍ വീലര്‍ കാറായ കോമറ്റ് ഇവിക്ക് മികച്ച കിഴിവ് വാഗ്ദാനം ചെയ്യുന്നു. ഈ മാസം നിങ്ങള്‍ ഒരു ഇലക്ട്രിക് കാര്‍ വാങ്ങിയാല്‍ 45,000 രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. കോമറ്റ് ഇവിയുടെ നാല് വകഭേദങ്ങള്‍ ലഭ്യമാണ്. ഇതില്‍ എക്സിക്യൂട്ടീവ്, എക്സ്‌ക്ലൂസീവ്, 100-ഇയര്‍ പതിപ്പുകള്‍ ഉള്‍പ്പെടുന്നു. ജനുവരിയിലും കമ്പനി വിലയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. എംജി കോമറ്റിന്റെ രൂപകല്‍പ്പന വുളിംഗ് എയര്‍ ഇവിയുടേതിന് സമാനമാണ്. കോമറ്റ് ഇവിയുടെ നീളം 2974 മില്ലിമീറ്റര്‍, വീതി 1505 മില്ലിമീറ്റര്‍, ഉയരം 1640 മില്ലിമീറ്റര്‍ എന്നിവയാണ്. കോമറ്റിന്റെ വീല്‍ബേസ് 2010 എംഎം ആണ്, ടേണിംഗ് റേഡിയസ് വെറും 4.2 മീറ്ററാണ്. എംജി കോമറ്റ് ഇവിയില്‍ 17.3 കിലോവാട്ട്സ് ബാറ്ററി പായ്ക്ക് നല്‍കിയിട്ടുണ്ട്. ഈ കാര്‍ 42 ബിഎച്പി കരുത്തും 110 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ഇതിനുപുറമെ, ഈ കാറില്‍ 3.3 കിലോവാട്ട് ചാര്‍ജറും നല്‍കിയിട്ടുണ്ട്, അതിന്റെ സഹായത്തോടെ ഈ കാര്‍ അഞ്ച് മണിക്കൂറിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യപ്പെടും.

https://dailynewslive.in/ നാല് യുവാക്കള്‍ ഒരേദിവസം രാത്രിയില്‍ തങ്ങളുടെ മുറികളില്‍ വച്ച് ഫോറന്‍സിക് ഡിപ്പാര്‍ട്ട്‌മെന്റിനുപോലും തിരിച്ചറിയാന്‍ സാധിക്കാത്ത രീതിയില്‍ മരണത്തിന് കീഴടങ്ങുന്നു. യുവാക്കള്‍ക്ക് എന്താണ് സംഭവിച്ചിരിക്കുക? ആത്മഹത്യയാണോ? അതോ കൊലപാതകമോ? ആത്മഹത്യകളെങ്കില്‍ പരസ്പരം യാതൊരു ബന്ധവുമില്ലാത്ത നാലുപേര്‍ എന്തിന് ഒരേ ദിവസം ഒര വിഷം കഴിച്ച് ആത്മഹത്യ ചെയ്യണം? ഫോറെന്‍സിക് ഡിപ്പാര്‍ട്ടുമെന്റിന് പോലും തിരിച്ചറിയാന്‍ സാധിക്കാത്ത വിഷം സാധാരണക്കാരായ ചെറുപ്പക്കാര്‍ക്ക് എങ്ങനെ ലഭ്യമായി? കൊലപാതകങ്ങളാണെങ്കില്‍ അതിനു പിന്നിലെ കാരണമെന്ത്? യുവാക്കളുടെ ശരീരത്തില്‍ എങ്ങനെ ആ വിഷമെത്തി? ഇങ്ങനെ നാല് മരണങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന ഒട്ടനവധി ചോദ്യങ്ങള്‍. അതിന്റെ ഉത്തരങ്ങള്‍ തേടിയുള്ള കുറ്റാന്വേഷകരുടെ അനുമാനങ്ങളിലൂടെയും അപഗ്രഥനങ്ങളിലൂടെയും കുരുക്കഴിയുന്ന നോവല്‍. ‘കോഡ് സരോവര്‍’. അഡ്വ. തോമസ് സെബാസ്റ്റിയന്‍. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 331 രൂപ.

https://dailynewslive.in/ തലച്ചോറ് എന്നത് മനുഷ്യ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ്. അതിനാല്‍ തന്നെ തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനപ്പെട്ട കാര്യമാണ്. നമ്മുടെ ചില ശീലങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ബുദ്ധിവികാസത്തിനും ഗുണം ചെയ്യും. തലച്ചോറിന്റെ ആരോഗ്യത്തിനായി ആരോഗ്യകരമായ ഭക്ഷണക്രമം പ്രധാനമാണ്. ഇതിനായി പോഷകാഹാരം തന്നെ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. ഒമേഗ 3 ഫാറ്റി ആസിഡുകള്‍, ആന്റിഓക്സിഡന്റുകള്‍, ഇരുമ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക. ഇതിനായി പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍ തുടങ്ങിയവ തെരഞ്ഞെടുക്കുക. അതുപോലെ സംസ്‌കരിച്ച ഭക്ഷണങ്ങള്‍, മധുരപലഹാരങ്ങള്‍, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവ ഡയറ്റില്‍ നിന്നും ഒഴിവാക്കുക. തലച്ചോറിന്റെ ആരോഗ്യത്തിന് ഉറക്കം ഏറെ പ്രധാനമാണ്. കാരണം ഉറക്കം ശരിയായില്ലെങ്കില്‍ അത് തലച്ചോറിനെ ബാധിക്കാം. ഉറക്കക്കുറവ് ഓര്‍മ്മശക്തി കുറയാനും, പഠനത്തില്‍ ശ്രദ്ധ കൊടുക്കാതിരിക്കാനും കാരണമാകും. മാനസികാരോഗ്യത്തെയും ഇത് ബാധിക്കാം. അതിനാല്‍ രാത്രി ഏഴ്- എട്ട് മണിക്കൂര്‍ ഉറങ്ങുക. പതിവായി വ്യായാമം ചെയ്യുന്നത് തലച്ചോറിലേയ്ക്കുള്ള രക്തയോട്ടം കൂട്ടാനും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഓര്‍മ്മശക്തി കൂടാനും സഹായിക്കും. തലച്ചോറ് എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കാന്‍ പസിലുകളും ബ്രെയിന്‍ ഗെയിമുകളും കളിക്കുന്നത് ഏറെ നല്ലതാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഏകാഗ്രത ലഭിക്കാനും വായന സഹായിക്കും. ഇതിനായി വായന ജീവിതത്തിന്റെ ഭാഗമാക്കുക. നല്ല സൗഹൃദങ്ങള്‍, എല്ലാവരുമായി നല്ലൊരു സ്നേഹബന്ധം തുടങ്ങിയവയൊക്കെ തലച്ചോറിനെ പോസിറ്റീവായിരിക്കാന്‍ സഹായിക്കും. യോഗ പോലെയുള്ള കാര്യങ്ങള്‍ ചെയ്യുന്നതും തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്.

*ശുഭദിനം*

*കവിത കണ്ണന്‍*

യുദ്ധമുന്നണിയിലേക്ക് പോകുവാന്‍ തന്റെ വെള്ളക്കുതിരയെ കൊണ്ടുവരാന്‍ രാജാവ് ഭടന്മാരോട് ആവശ്യപ്പെട്ടു. കുതിരയെ അഴിക്കാനെത്തിയ ഭടന്‍ അപ്പോഴാണ് ലാടം തറക്കാന്‍ കുതിരയെ ആലയില്‍ ഏല്‍പ്പിച്ച കാര്യം ഓര്‍ത്തത്. ആലയിലെത്തിയപ്പോള്‍ അയാള്‍ പറഞ്ഞു: ഞാന്‍ ലാടം ഉണ്ടാക്കുന്നതേയുളളൂ. ഉണ്ടാക്കിയ ലാടം തറക്കാനെടുത്തപ്പോള്‍ ആവശ്യത്തിന് ആണികളില്ല. ആണികള്‍ ഉണ്ടാക്കിതീരുന്നതിന് മുമ്പേ യുദ്ധകാഹളം മുഴങ്ങി. മുഴുവന്‍ ആണികളും തറക്കുന്നതിന് മുമ്പ് ഭടന്‍ കുതിരയുമായി പാഞ്ഞു. രാജാവ് ആ കുതിരപ്പുറത്ത് കയറി യുദ്ധഭൂമിയിലേക്ക് പുറപ്പെട്ടു. അധികം പോകുന്നതിന് മുമ്പ് തന്നെ ലാടം ഊരിത്തെറിച്ച് കുതിരയും രാജാവും നിലം പതിച്ചു. രക്ഷിക്കാന്‍ കഴിയുന്നതിന് മുമ്പ് തന്നെ ശത്രുക്കള്‍ കുതിരയെയും രാജാവിനെയും പിടിച്ചുകെട്ടി കൊണ്ടുപോയി. ആണിയുടെ കുറവ് കൊണ്ട് ലാടവും ലാടത്തിന്റെ കുറവ്‌കൊണ്ട് കുതിരയും കുതിരയുടെ കുറവ് കൊണ്ട് രാജാവും രാജാവിന്റെ കുറവ് കൊണ്ട് രാജ്യവും നഷ്ടമാകാം. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ ഒരു ആണിയുടെ കുറവ് മൂലവും ഒരു രാജ്യം നഷ്ടപ്പെടാം.,.. ചെറിയ ചെറിയ പോരായ്മകളാണ് വലിയ വീഴ്ചകളുടെ കാരണം. ചെറിയ പോരായ്മകളെ തിരിച്ചറിയുകയും പെട്ടെന്ന് തന്നെ അവ പരിഹരിക്കുകയും ചെയ്യണം. പ്രശ്‌നങ്ങളെ സമീപിക്കേണ്ടത് അവയുടെ വരുംകാല അപകടസാധ്യതകളെ കണ്ടുകൊണ്ടാകണം. ചെറിയ അശ്രദ്ധ വലിയ അപകടങ്ങളിലേക്ക് നയിക്കാതിരിക്കാന്‍ നമുക്ക് ശ്രദ്ധിക്കാം – ശുഭദിനം.