yt cover 13

https://dailynewslive.in/ പത്ത് സെന്റ് ഭൂമിയുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അംഗീകരിക്കാത്ത സാഹചര്യത്തില്‍ സമ്മതപത്രം ഒപ്പിട്ട് നല്‍കേണ്ടെന്ന തീരുമാനത്തില്‍ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതര്‍. ഇന്നലെ 89 ദുരന്തബാധിതരുമായി കളക്ടര്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും 8 പേര്‍ മാത്രമാണ് സമ്മതപത്രം നല്‍കിയത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രില്‍ 20 ന് പ്രസിദ്ധീകരിക്കും. ഏഴ് സെന്റ് ഭൂമിയും വീടും ടൗണ്‍ഷിപ്പില്‍ നല്‍കാമെന്നും താല്‍പര്യമില്ലാത്തവര്‍ക്ക് പതിനഞ്ച് ലക്ഷം നല്‍കാമെന്നതടക്കമുള്ള സര്‍ക്കാര്‍ പാക്കേജിലെ തീരുമാനങ്ങള്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ദുരന്തബാധിതര്‍. പത്ത് സെന്റ് ഭൂമിയും വീടും അല്ലെങ്കില്‍ 40 ലക്ഷം രൂപ വേണമെന്നാണ് ജനകീയ ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടിരിക്കുന്നത്.

https://dailynewslive.in/ കേരളം ഇപ്പോള്‍ എന്റെ സംസ്ഥാനം ആണെന്നും കേരളത്തിന്റെ എല്ലാ ആവശ്യങ്ങള്‍ക്കും ഒപ്പം ഉണ്ടാകുമെന്നും മുഖ്യമന്ത്രിയുമായി നിരന്തരം ആശയവിനിമയം നടത്തുമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. എംപിമാര്‍ക്കായി ഒരുക്കിയ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം നേരിടുന്ന ഏറ്റവും വലിയ ഭീഷണി ലഹരിയെന്നും ലഹരി സംഘങ്ങള്‍ക്ക് എതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*മാര്‍ച്ച് 11 ലെ വിജയി : സരിത നായര്‍, കൊയിലാണ്ടി, കോഴിക്കോട്‌*

https://dailynewslive.in/ ആരോഗ്യ രംഗത്തെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് തരാനുള്ള മുഴുവന്‍ തുകയും അനുവദിച്ചു എന്ന തരത്തിലുള്ള പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കുന്നതല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കോ-ബ്രാന്‍ഡിംഗിന്റെ പേരില്‍ തടഞ്ഞുവച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ക്യാഷ് ഗ്രാന്റില്‍ ഒരു രൂപ പോലും കേന്ദ്രം നല്‍കിയിട്ടില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ മന്ത്രി പറഞ്ഞു.

https://dailynewslive.in/ ആശ വര്‍ക്കര്‍മാര്‍ക്ക് നല്‍കാനുള്ള കേന്ദ്രവിഹിതം സംബന്ധിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ രാജസ്യസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് പി. സന്തോഷ് കുമാര്‍ എം.പി. മന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും സന്തോഷ് കുമാര്‍ വ്യക്തമാക്കി. മൊത്തം 600 കോടിയാണ് നല്‍കാനുള്ളതെന്നും കഴിഞ്ഞ വര്‍ഷം മാത്രം നല്‍കാനുള്ളത് 100 കോടിയാണെന്നും രാജ്യസഭ പോലെ ഏറ്റവും പ്രധാനപ്പെട്ടൊരു സ്ഥലത്ത് കേന്ദ്ര ആരോഗ്യ മന്ത്രി ഇത്തരത്തില്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്താവന നടത്തുന്നു എന്നത് വളരെ ഗുരുതരമായ പ്രശ്‌നമാണെന്നും പി. സന്തോഷ് കുമാര്‍ വ്യക്തമാക്കി.

https://dailynewslive.in/ ആശാ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി വീണ്ടും സമരപ്പന്തലില്‍. ആശമാര്‍ക്ക് കേന്ദ്രം കൊടുക്കേണ്ടതെല്ലാം കേന്ദ്രം കൊടുത്തുവെന്നും യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും സമരപ്പന്തലിലെത്തിയ സുരേഷ് ഗോപി ആശാ വര്‍ക്കര്‍മാരോട് പറഞ്ഞു. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ലെങ്കില്‍ അടുത്ത ഗഡു നല്‍കില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. യൂട്ടിലൈസേഷന്‍ സര്‍ട്ടിഫിക്കറ്റ് കേരളം കൈമാറിയിരുന്നുവെന്ന കേരളത്തിന്റെ വാദം മാധ്യമങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ കേന്ദ്ര ആരോഗ്യമന്ത്രി പാര്‍ലമെന്റില്‍ കള്ളം പറയുമോ എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിക്കണമെന്നും കേന്ദ്രത്തില്‍ നിന്നും സര്‍ജിക്കല്‍ സ്ട്രൈക്ക് പ്രതീക്ഷിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.

*ആസാം, മേഘാലയ യാത്ര ഫോര്‍ച്ചൂണിനൊപ്പം*

സമൃദ്ധമായ തേയിലത്തോട്ടങ്ങളും അതിശയകരമായ പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ ആസാം, മേഘാലയത്തിലേക്ക് ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സ്വപ്നസമാനമായൊരു യാത്ര പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്‌സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.

https://dailynewslive.in/ സെക്രട്ടറിയേറ്റിന് മുമ്പിലെ ആശാവര്‍ക്കര്‍മാരുടെ സമരം നീതിക്ക് വേണ്ടിയുള്ളതാണെന്ന് തെളിഞ്ഞുവെന്നും കേരളത്തിന് കേന്ദ്രം കുടിശ്ശികയൊന്നും നല്‍കാനില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെപി നദ്ദ പാര്‍ലമെന്റില്‍ പറഞ്ഞതോടെ ആശാവര്‍ക്കര്‍മാരുടെ പേരില്‍ നടത്തിയ കേന്ദ്രവിരുദ്ധ പ്രചരണത്തിന് സംസ്ഥാനം മാപ്പ് പറയണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേന്ദ്രം കേരളത്തെ അവഗണിക്കുകയാണെന്ന് എന്ത് അടിസ്ഥാനത്തിലാണ് പ്രതിപക്ഷം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും യുഡിഎഫ് എംപിമാര്‍ സെക്രട്ടറിയേറ്റിന്റെ മുമ്പില്‍ പോയാണ് സമരം ചെയ്യേണ്ടതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കേരളത്തിലെ ദേവസ്വം ബോര്‍ഡുകള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 2016-17 കാലയളവ് മുതല്‍ ഇതുവരെ അനുവദിച്ചത് അറുനൂറു കോടി എഴുപത് ലക്ഷം രൂപ. മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം നിയമസഭയെ അറയിച്ചത്. തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം, കൂടല്‍മാണിക്യം ദേവസ്വം, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്, ശ്രീപത്മനാഭസ്വാമി ക്ഷേത്രം എന്നിവയടക്കമുള്ള സ്ഥാപനങ്ങള്‍ക്കായാണ് ഈ തുക അനുവദിച്ചിരിക്കുന്നത്.

https://dailynewslive.in/ പി.സി ജോര്‍ജിന്റെ നാവിന്റെ താക്കോല്‍ പൂട്ടി പോലീസിന് കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മകന്‍ ഷോണ്‍ ജോര്‍ജ്. എന്തു പറഞ്ഞാലും കേസ് എടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.ലൗ ജിഹാദ് ആരോപണത്തില്‍ 400 അല്ല 4000 പേരുടെ കണക്കുണ്ടെന്നും ചോദിച്ചാല്‍ ബോധ്യപ്പെടുത്തേണ്ട ഇടത്ത് നല്‍കുമെന്നും ഷോണ്‍ ജോര്‍ജ് വ്യക്തമാക്കി.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*

നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍. ആനന്ദകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം ജില്ലയിലെ കേസിലാണ് അറസ്റ്റ്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തി ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തിരുന്നു.

https://dailynewslive.in/ ചോദ്യ പേപ്പര്‍ ചോര്‍ച്ചാ കേസില്‍ മുഖ്യ പ്രതിയായ എംഎസ് സൊല്യൂഷന്‍ സിഇഒ മുഹമ്മദ് ഷുഹൈബിനെ കൊടുവള്ളിയിലെ സ്ഥാപനത്തില്‍ എത്തിച്ച് തെളിവെടുത്തു. ചോദ്യപേപ്പര്‍ ചോര്‍ത്തി നല്‍കിയ മലപ്പുറത്തെ മഅ്ദിന്‍ സ്‌കൂള്‍ ജീവനക്കാരന്‍ അബ്ദുല്‍ നാസറിനെ ഇന്ന് സ്‌കൂളിലെത്തിച്ച് തെളിവെടുക്കും. അതിനിടെ എസ്എസ്എല്‍സി പരീക്ഷക്ക് ഉറപ്പുള്ള ചോദ്യങ്ങളും ഉത്തരങ്ങളും എന്ന വാഗ്ദാനവുമായി എം.എസ് സോല്യൂഷന്‍സ് വീണ്ടും ഓണ്‍ലൈനില്‍ സജീവമായതായും റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ കനത്ത ചൂട് കണക്കിലെടുത്ത് കറുത്ത ഗൗണും കോട്ടും ഒഴിവാക്കി നല്‍കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകര്‍ രംഗത്ത്. കേരള ഹൈക്കോടതിയിലെ അഭിഭാഷക അസോസിയേഷനാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നല്‍കിയത്.

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*

ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ചാലക്കുടിയിലെ ബ്യൂട്ടി പാര്‍ലര്‍ ഉടമ ഷീല സണ്ണിയെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കിയ സംഭവത്തില്‍ ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഡിവൈഎസ്പി വി.കെ. രാജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.

https://dailynewslive.in/ ആറ്റുകാല്‍ പൊങ്കാല മഹോത്സവവുമായി ബന്ധപ്പെട്ട് തലസ്ഥാന നഗരിയില്‍ മദ്യത്തിന് 24 മണിക്കൂര്‍ നിയന്ത്രണം. ഇന്ന് വൈകീട്ട് 6 മണിമുതല്‍ നാളെ വൈകീട്ട് 6 വരെയാണ് നിയന്ത്രണം. ആറ്റുകാല്‍ പൊങ്കാലയിടാനായി എത്തുന്ന ഭക്തജനങ്ങള്‍ക്ക് വളരെ സുരക്ഷിതമായി പൊങ്കാല അര്‍പ്പിക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കുകയാണ് തിരുവനന്തപുരം സിറ്റി പൊലീസ്. നാളെയാണ് ആറ്റുകാല്‍ പൊങ്കാല.

https://dailynewslive.in/ വിനോദയാത്ര പോയ ടൂറിസ്റ്റ് ബസില്‍ നിന്ന് കഞ്ചാവുമായി വിദ്യാര്‍ത്ഥികളെ പിടികൂടി. കൊല്ലം നഗരത്തിലെ കോളജില്‍ നിന്ന് വയനാട്ടിലേക്ക് യാത്ര പുറപ്പെട്ട സംഘത്തിലെ മൂന്ന് പേരെയാണ് വെസ്റ്റ് പൊലീസ് പിടികൂടിയത്. ബിരുദ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.

https://dailynewslive.in/ കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ പൊലീസിനെ ആക്രമിച്ചതിന് നൂറോളം ബിജെപി – സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ണൂര്‍ മുഴപ്പിലങ്ങാട് കുറുമ്പക്കാവിലെ ഉത്സവത്തിനിടെ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സിപിഎം-ബിജെപി സംഘര്‍ഷം തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസിനെ ആക്രമിച്ചത്.

https://dailynewslive.in/ കണ്ണൂര്‍ പാനൂര്‍ പൊയിലൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കൊല്ലമ്പറ്റ സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മെന്ന് ബിജെപി ആരോപിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

https://dailynewslive.in/ കോഴിക്കോട് പാലാഴിക്ക് സമീപം കളിക്കുന്നതിനിടെ ഏഴ് വയസുകാരന്‍ ഫ്ലാറ്റില്‍ നിന്ന് വീണു മരിച്ചു. നല്ലളം കീഴ് വനപാടം എം.പി.ഹൗസില്‍ മുഹമ്മദ് ഹാജിഷ്-ആയിശ ദമ്പതികളുടെ മകന്‍ ഇവാന്‍ ഹൈബല്‍ ആണ് മരിച്ചത്. ഇരിങ്ങല്ലൂര്‍ ലാന്‍ഡ് മാര്‍ക്ക് ‘അബാക്കസ്’ ബില്‍ഡിങ്ങില്‍ ഇന്നലെ വൈകിട്ട് 8 മണിയോടെയാണ് അപകടം.

https://dailynewslive.in/ കരിക്കു വില്‍ക്കുന്ന പെട്ടിക്കടയിലേക്ക് കാര്‍ പാഞ്ഞുകയറി യുവതി മരിച്ചു. എറണാകുളം കോതമംഗലത്ത് ഇന്ന് വൈകീട്ടായിരുന്നു അപകടം. ഇടുക്കി സ്വദേശിനി ശുഭയാണ് മരിച്ചത്. 33 വയസായിരുന്നു.

https://dailynewslive.in/ ജോര്‍ദ്ദാനില്‍ വെടിയേറ്റ് മരിച്ച തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം സംസ്‌കരിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് ഗബ്രിയേലിന്റെ മൃതദേഹം ജോര്‍ദാനില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. കഴിഞ്ഞ മാസം പത്താം തിയതിയായിരുന്നു ഗബ്രിയേല്‍ കൊല്ലപ്പെട്ടത്. ജോര്‍ദാനില്‍ നിന്ന് ഇസ്രയേലിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ദുരന്തം. ഒപ്പമുണ്ടായിരുന്ന ബന്ധു എഡിസണ്‍ പരുക്കേറ്റ നിലയില്‍ നാട്ടിലെത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. തോമസിനെയും എഡിസണയും ജോര്‍ദാനിലേക്ക് കൊണ്ടു പോയ തുമ്പ സ്വദേശിക്കെതിരെ പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് കുടുംബം.

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി സമ്മാനിച്ച് മൗറീഷ്യസ്. മൗറീഷ്യസ് പ്രധാനമന്ത്രി നവീന്‍ചന്ദ്ര രാംഗൂലമാണ് രാജ്യത്തെ പരമോന്നത ബഹുമതിയായ ‘ദി ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ആന്‍ഡ് കീ ഓഫ് ദി ഇന്ത്യന്‍ ഓഷ്യന്‍’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചത്. മൗറീഷ്യസിന്റെ പരമോന്നത ബഹുമതി ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനായി ഇതോടെ മോദി മാറി. വിദേശ രാജ്യങ്ങളില്‍ നിന്ന് പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 21 -ാമത്തെ അന്താരാഷ്ട്ര ബഹുമതി കൂടിയാണിത്. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി മൗറീഷ്യസിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന്റെ സമ്മാനമായി ഗംഗാജലവും ബിഹാറിന്റെ വിശിഷ്ട ഭക്ഷണമായ മഖാനയും മൗറീഷ്യസ് പ്രധാനമന്ത്രിക്കും പ്രസിഡണ്ടിനും സമ്മാനിച്ചു.

https://dailynewslive.in/ കബഡി മത്സരത്തില്‍ ജയിച്ച ദളിത് വിദ്യാര്‍ത്ഥിയെ വെട്ടിപ്പരിക്കേല്‍പിച്ച് പ്രബല ജാതിക്കാര്‍. തമിഴ്നാട് തൂത്തുക്കുടിയിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥി ദേവേന്ദ്ര രാജയെ ആണ് പ്രബലജാതിക്കാര്‍ ആയ മൂന്ന് യുവാക്കള്‍ സ്‌കൂളിലേക്ക് പോകും വഴി ആക്രമിച്ചത്. ബസില്‍ നിന്ന് വിളിച്ചിറക്കിയാണ് ദേവേന്ദ്ര രാജയെ വെട്ടിയത്. ദേവേന്ദ്രന്റെ വിരലുകള്‍ അറ്റുപോയിട്ടുണ്ട്.

https://dailynewslive.in/ കന്നട നടി രന്യ റാവു പ്രതിയായ സ്വര്‍ണക്കടത്ത് കേസില്‍ ബംഗളുരുവില്‍ റസ്റ്റോറന്റ് ബിസിനസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന തരുണ്‍ രാജു എന്നയാള്‍ അറസ്റ്റിലായി. എന്നാല്‍ ഇയാളുടെ കൃത്യമായ പശ്ചാത്തലം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്ന് റവന്യൂ ഇന്റലിജന്‍സ് ഡയറക്ടറേറ്റ് അറിയിച്ചു. അതേസമയം നടി രന്യ റാവുവിന്റെ രണ്ടാനച്ഛനായ കര്‍ണാടക ഡിജിപി കെ രാമചന്ദ്ര റാവുവിനെതിരെ ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു. രാമചന്ദ്ര റാവുവിന്റെ സ്വാധീനം ഉപയോഗിച്ചാണോ രന്യ റാവു എയര്‍പോര്‍ട്ടിലെ പരിശോധനയില്‍ നിന്ന് രക്ഷപ്പെട്ടത് എന്നതടക്കം കര്‍ണാടക അഡീഷണല്‍ ചീഫ് സെക്രട്ടറി ഗൗരവ് ഗുപ്തയുടെ നേതൃത്വത്തില്‍ അന്വേഷിക്കും.

https://dailynewslive.in/ മുംബൈയിലും സമീപ ജില്ലകളിലും ഉഷ്ണതരംഗ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ നഗരത്തിലെ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഉയര്‍ന്ന താപനിലയുടെ ദോഷകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ താമസക്കാര്‍ ജലാംശം നിലനിര്‍ത്താനും മറ്റ് മുന്‍കരുതലുകള്‍ സ്വീകരിക്കാനും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

https://dailynewslive.in/ ബിഹാറിലെ ഗോപാലി ചൗക്കിലെ തനിഷ്‌ക് ജ്വല്ലറിയില്‍ മോഷണം നടത്തിയ പ്രതികളെ സിനിമ സ്റ്റൈല്‍ ഓപ്പറേഷനിലൂടെ പിടികൂടി പോലീസ്. വാഹനത്തിലെ ചേസിങ്ങും പരസ്പരമുള്ള വെടിവയ്പ്പും ഉള്‍പ്പെടെ സാഹസികവും നാടകീയവുമായ രംഗങ്ങളിലൂടെയാണ് പോലീസ് മോഷ്ടാക്കളെ കീഴടക്കിയത്.

https://dailynewslive.in/ ഗുജറാത്തില്‍ നാലുവയസുകാരിയെ അയല്‍വാസി കഴുത്തറുത്ത് കൊന്നത് നരബലിയെന്ന് സ്ഥിരീകരിച്ച് പോലീസ്. ഛോട്ടാ ഉദയ്പുര്‍ സ്വദേശി ലാലാ ഭായ് തഡ്വിയെ പൊലീസ് അറസ്റ്റുചെയ്തു. അമ്മക്കൊപ്പം ഗ്രാമത്തിലൂടെ നടന്നു പോവുകയായിരുന്ന കുട്ടിയെ പ്രതി തട്ടികൊണ്ടുപോയി. പുറകെ ഓടിയെത്തിയ അമ്മയുടെ മുന്നില്‍ വെച്ച് പ്രതിയുടെ വീട്ടില്‍ താല്‍കാലികമായി ഉണ്ടാക്കിയ ക്ഷേത്രത്തില്‍ മഴു ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

https://dailynewslive.in/ പൊതുധനം ദുര്‍വിനിയോഗം ചെയ്തുവെന്ന കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. സ്വന്തം രാഷ്ട്രീയ താല്‍പര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി കൂറ്റന്‍ ഹോര്‍ഡിങ്ങുകളില്‍ പരസ്യങ്ങള്‍ സ്ഥാപിക്കാന്‍ പൊതുധനം ദുര്‍വിനിയോഗം ചെയ്തുവെന്നാണ് കേസ്.

https://dailynewslive.in/ നൂറിന്റെയും ഇരുന്നൂറിന്റെയും പുതിയ നോട്ടുകള്‍ പുറത്തിറക്കാന്‍ റിസര്‍വ് ബാങ്ക്. അതേസമയം പ്രചാരത്തിലുള്ള പഴയ നോട്ടുകളുടെ സാധുതയെ ഇത് ബാധിക്കില്ല. നിലവിലുള്ള നോട്ടിന്റെ തുടര്‍ച്ച തന്നെയായിരിക്കും പുതിയ നോട്ടുകളും. വിപണിയില്‍ കൂടുതല്‍ നോട്ടുകള്‍ എത്തിച്ച് പണ വ്യവസ്ഥയുടെ തുടര്‍ച്ചയായ ഒഴുക്ക് ഉറപ്പാക്കാന്‍ വേണ്ടി മാത്രമാണ് പുതിയ നോട്ടുകള്‍ ഇറക്കുന്നത്.

https://dailynewslive.in/ മണിപ്പൂരിലെ സേനാപതി ജില്ലയിലെ ചങ്കൗബംഗ് ഗ്രാമത്തില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് ബിഎസ്എഫ് ജവാന്‍മാര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റു.

https://dailynewslive.in/ പാകിസ്താനില്‍ പാസഞ്ചര്‍ ട്രെയിന്‍ റാഞ്ചിയ വിഘടനവാദികള്‍ 182 പേരെ ബന്ദികളാക്കി. പാകിസ്താനിലെ തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വെറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്സ്പ്രസ് ആണ് വിഘടനവാദികള്‍ റാഞ്ചിയത്. വിഘടനവാദികള്‍ നടത്തിയ വെടിവെപ്പില്‍ 20 പാകിസ്താന്‍ സൈനികര്‍ കൊല്ലപ്പെട്ടു. സൈനികര്‍ പിന്‍മാറിയില്ലെങ്കില്‍ ബന്ദികളെ വധിക്കുമെന്നും വിഘടനവാദികള്‍ ഭീഷണി മുഴക്കി. ബലൂചിസ്ഥാനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പോരാട്ടം നടത്തുന്ന ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയാണ് ട്രെയിന്‍ റാഞ്ചലിന് പിന്നില്‍. 400-ല്‍ ഏറെ യാത്രക്കാരുണ്ടായിരുന്ന ട്രെയിനില്‍ നിന്ന് സ്ത്രീകളെയും കുട്ടികളേയും ബലൂചിസ്ഥാന്‍ സ്വദേശികളായ യാത്രക്കാരെയും വിട്ടയച്ചുവെന്നാണ് വിഘടനവാദികള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

https://dailynewslive.in/ കാനഡയില്‍ നിന്ന് അമേരിക്കയിലെത്തുന്ന അലുമിനിയം, സ്റ്റീല്‍ ഉത്പന്നങ്ങളുടെ തീരുവ ഇരട്ടിയാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 25 ശതമാനം തീരുവ ഈടാക്കുമെന്നാണ് മുമ്പ് അറിയിച്ചിരുന്നതെങ്കില്‍ പുതിയ തീരുമാനം അനുസരിച്ച് 50 ശതമാനം ഇറക്കുമതി തീരുവ ചുമത്തുമെന്നാണ് യു.എസ്. അറിയിച്ചിരിക്കുന്നത്. യു.എസിലേക്കുള്ള വൈദ്യുതി കയറ്റുമതിക്ക് കാനഡയുടെ ഒന്റാറിയോ പ്രവിശ്യ 25 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിലുള്ള തിരിച്ചടിയായാണ് ട്രംപ് നികുതി ചുമത്തിയിരിക്കുന്നത്.

https://dailynewslive.in/ ടെസ്ല ഉടമ ഇലോണ്‍ മസ്‌കിനുള്ള പിന്തുണ ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ‘രാജ്യത്തെ സഹായിക്കാന്‍ മസ്‌ക് സ്വയം മുന്നോട്ട് വരികയാണെന്നും പക്ഷേ ചില ഇടതു ഭ്രാന്തന്മാര്‍ അദ്ദേഹത്തെ എതിര്‍ക്കുന്നുവെന്നുമാണ് ട്രംപ് പറഞ്ഞത്. ഇലോണ്‍ മസ്‌കിനോടുള്ള ഐക്യദാര്‍ഡ്യത്തിന്റെ ഭാഗമായി താന്‍ അടുത്തദിവസം തന്നെ പുതിയ ടെസ്ല ഇലക്ട്രിക് കാര്‍ വാങ്ങുമെന്നും ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി.

https://dailynewslive.in/ റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ വെടിനിര്‍ത്തലിന് വഴിയൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. അമേരിക്ക മുന്നോട്ട് വെച്ച കരാര്‍ യുക്രൈന്‍ അംഗീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ സാഹചര്യത്തില്‍ നിര്‍ത്തിവെച്ച യുക്രൈനുള്ള സാമ്പത്തിക സഹായം അമേരിക്ക പുനസ്ഥാപിക്കും. ഇന്റലിജന്‍സ് വിവരങ്ങള്‍ നിര്‍ത്തിവെച്ച അമേരിക്കന്‍ നടപടിയും പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വിഷയത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

https://dailynewslive.in/ മുംബൈ സിറ്റി എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫില്‍. ലീഗില്‍ അവരുടെ അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ആദ്യ ആറ് സ്ഥാനക്കാരാനാണ് പ്ലേ ഓഫിന് യോഗ്യത നേടുക. ആറാം സ്ഥാനത്താണ് മുംബൈ. ഇതോടെ ഒഡീഷ എഫ്‌സി ഐഎസ്എല്ലില്‍ നിന്ന് പുറത്തായി.

https://dailynewslive.in/ തെറ്റായ തീരുമാനങ്ങള്‍ മൂലം പാകിസ്താന്‍ ക്രിക്കറ്റ് ഐസിയുവിലാണെന്ന് മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. ബോര്‍ഡിന്റെ തീരുമാനങ്ങളിലും നയങ്ങളിലും തുടര്‍ച്ചയും സ്ഥിരതയുമില്ലെന്നും ക്യാപ്റ്റന്മാരെയും പരിശീലകരെയും ചില താരങ്ങളെയും മാറ്റിക്കൊണ്ടേയിരിക്കുന്ന ബോര്‍ഡ് അധികൃതര്‍ക്ക് എന്ത് ഉത്തരവാദിത്തമാണുള്ളതെന്നും’ അഫ്രീദി ചോദിച്ചു. പരിശീലകര്‍ അവരുടെ ജോലി സംരക്ഷിക്കാന്‍ താരങ്ങളെ കുറ്റപ്പെടുത്തുന്നുവെന്നും മാനേജ്‌മെന്റ് അവരുടെ കസേര സംരക്ഷിക്കാന്‍ താരങ്ങളെയും പരിശീലകരെയും

കുറ്റപ്പെടുത്തുന്നുവെന്നും ഇത് ദുഃഖകരമാണെന്നും’ അഫ്രീദി കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ടെസ്ലയുടെ ഓഹരികള്‍ ഇടിഞ്ഞത് മസ്‌കിന് വന്‍ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ന്റെ തുടക്കം മുതലാണ് ടെസ്ലയുടെ ഓഹരികള്‍ തകരാന്‍ തുടങ്ങിയത്. 2024 ഡിസംബറില്‍ ഓഹരി ഒന്നിന് 479.86 ഡോളര്‍ വിലയാണ് ഉണ്ടായിരുന്നത്. 2024 ഡിസംബറിനെ അപേക്ഷിച്ച് 2025 ജനുവരി മുതല്‍ ടെസ്ലയുടെ ഓഹരികള്‍ പകുതിയോളം ഇടിഞ്ഞു. മാര്‍ക്കറ്റ് വിദഗ്ദ്ധരുടെ വിലയിരുത്തലില്‍ മസ്‌കിന്റെ 145 ബില്യണ്‍ ഡോളര്‍ നഷ്ടം 122 രാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ കൂടുതലാണെന്ന് പറയുന്നു. ഇന്ത്യയുടെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ പ്രതിരോധ ബജറ്റിന്റെ ഇരട്ടിയും നാസയുടെ വാര്‍ഷിക ബജറ്റിന്റെ ആറ് മടങ്ങുമാണിത്. 319.6 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള മസ്‌ക് ഇപ്പോഴും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയാണ്, രണ്ടാമത് 216 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസും. മസ്‌കിന്റെ സമ്പത്തിന്റെ ഭൂരിഭാഗവും ടെസ്ല സ്റ്റോക്കുകളില്‍ നിന്നാണ്. കൂടാതെ കമ്പനി ഓഹരി വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ അസ്ഥിരമായ നിലയിലാണ്. വാഹന വില്‍പ്പനയും ലാഭവും കുറയുന്നത് നഷ്ടത്തിനുള്ള കാരണങ്ങളാണ്.

https://dailynewslive.in/ ഇപ്പോഴിതാ ആരാധകരുടെ ആവശ്യം അനുസരിച്ച് ഇന്ത്യയില്‍ വീണ്ടും റീ റിലീസിന് എത്തുകയാണ് ഹോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്റെ മാസ്റ്റര്‍പീസ് ചിത്രമായ ‘ഇന്റെര്‍സ്റ്റെല്ലാര്‍’. സിനിമയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ത്യ ഒഴികെയുള്ള രാജ്യങ്ങളില്‍ ചിത്രം വീണ്ടും ഐമാക്സില്‍ റീ റിലീസിനെത്തിയിരുന്നു. ഫെബ്രുവരി 7നായിരുന്നു ഇന്ത്യയില്‍ സിനിമ റീ റിലീസിന് എത്തിയത്. എന്നാല്‍ വെറും ഏഴ് ദിവസത്തെ സ്‌ക്രീനിംഗ് മാത്രമേ ഇന്റെര്‍സ്റ്റെല്ലാറിന് ഉണ്ടായിരുന്നുള്ളു എന്നതുകൊണ്ട് തന്നെ ടിക്കറ്റ് കിട്ടാനുണ്ടേയെന്ന് ചോദിച്ചു നടക്കുകയായിരിക്കുന്നു സിനിമാപ്രേമികള്‍. മാര്‍ച്ച് 14 നാണ് ചിത്രം ഐമാക്സ്, എപ്പിക്യു ഫോര്‍മാറ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുക. കേരളത്തിലെ രണ്ട് ഐമാക്സ് സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഇന്റെര്‍സ്റ്റെല്ലാറിനൊപ്പം കഴിഞ്ഞ വര്‍ഷത്തെ മാഗ്നം ഓപ്പസ് ചിത്രമായ ഡ്യൂണ്‍ പാര്‍ട്ട് 2 ഉം റീറിലീസ് ചെയ്യുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മാര്‍ച്ച് 14 ന് തന്നെയാണ് ഈ ചിത്രവും എത്തുക. ഏഴ് ദിവസം മാത്രമേ ഈ ചിത്രവും പ്രദര്‍ശിപ്പിക്കുകയുള്ളൂ. 165 മില്യണ്‍ ഡോളറില്‍ ഒരുക്കിയ സിനിമ 759 മില്യണ്‍ ഡോളറാണ് ആഗോള ബോക്സ് ഓഫീസില്‍ നിന്നും ഇതുവരെ നേടിയത്.

https://dailynewslive.in/ മലയാളത്തിന്റെ പൃഥ്വിരാജ് നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. സംവിധാനം നിര്‍വഹിക്കുന്നത് ജയന്‍ നമ്പ്യാരാണ്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. വിവിധ ഷെഡ്യൂളകളിലായി നൂറ്റിഇരുപതോളം ദിവസം നീണ്ടുനിന്ന ചിത്രീകരണത്തോടെയാണ് ചിത്രീകരണം പൂര്‍ത്തിയായത്. ഉര്‍വ്വശി തീയേറ്റേഴ്സിഴ്സിന്റെ ബാനറില്‍ സന്ധീപ് സേനന്‍ നിര്‍മ്മിക്കുന്നതാണ് വിലായത്ത് ബുദ്ധ. എമ്പുരാന്‍ പൂര്‍ത്തിയാക്കിക്കൊണ്ടാണ് വിലായത്ത് ബുദ്ധയിലെ ഡബിള്‍ മോഹന്‍ എന്ന ചന്ദനക്കള്ളകടത്തുകാരനെ അവതരിപ്പിക്കാനായി പ്രഥ്വിരാജ് മറയൂരില്‍ എത്തിയത്. മറയൂര്‍ , ചെറുതോണി, പാലക്കാട്, നെല്ലിയാമ്പതി എന്നിവിടങ്ങളിലായിട്ടാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിരിക്കുന്നത്. സമീപകാല പൃഥ്വിരാജ് ചിത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ദിവസം ചിത്രീകരിക്കുകയും, മുടക്കു മുതലുള്ളതുമായ ചിത്രമാണ് വിലായത്ത് ബുദ്ധ’. ചന്ദനമരത്തെച്ചൊല്ലി ഗുരുവായ ഭാസ്‌ക്കരന്‍ മാഷും, ഡബിള്‍ മോഹനും തമ്മില്‍ നടത്തുന്ന യുഡം അരങ്ങുതകര്‍ക്കുമ്പോള്‍ അത് കാത്തുവച്ച പ്രതികാരത്തിന്റെ ഭാഗം കൂടിയാകുകയാണ്. ഷമ്മി തിലകനാണ് ഭാസ്‌ക്കരന്‍ മാഷ് എന്ന കഥാപാത്രത്തെഅവതരിപ്പിക്കുന്നത്. പ്രിയംവദാ കൃഷ്ണനാണു നായിക.

https://dailynewslive.in/ ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്വാഗണ്‍ തങ്ങളുടെ ഏറ്റവും വിലകുറഞ്ഞ ഹാച്ച്ബാക്ക് ഇലക്ട്രിക് കാര്‍ കണ്‍സെപ്റ്റ് ഫോക്സ്വാഗണ്‍ ഐഡി എവരി1 പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്. ഐഡി എവരി1 ന്റെ പ്രൊഡക്ഷന്‍ പതിപ്പ് ഈ കണ്‍സെപ്റ്റ് മോഡലില്‍ നിന്ന് വളരെ അകലെയായിരിക്കില്ലെന്ന് ഫോക്‌സ്വാഗണ്‍ പറയുന്നു. ഈ ചെറിയ ഇലക്ട്രിക് കാറിന്റെ മോട്ടോര്‍ 95 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്നു. മണിക്കൂറില്‍ 130 കിലോമീറ്ററാണ് ഈ കാറിന്റെ പരമാവധി വേഗത എന്നും ഒറ്റ ചാര്‍ജില്‍ 250 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നും കമ്പനി പറയുന്നു. നഗരപ്രദേശങ്ങളിലെ ദൈനംദിന ഡ്രൈവിംഗിന് ഇത് മികച്ചതായിരിക്കും എന്നാണ് കമ്പനി പറയുന്നത്. എങ്കിലും ഫോക്സ്വാഗണ്‍ അതിന്റെ ബാറ്ററി പായ്ക്ക് മുതലായവയെക്കുറിച്ച് ഒരു വിവരവും പങ്കുവെച്ചിട്ടില്ല. 2027-ല്‍ യൂറോപ്യന്‍ വിപണിയില്‍ ഫോക്‌സ്വാഗണ്‍ ഈ കാര്‍ ആദ്യമായി അവതരിപ്പിക്കും. ഇതിനുശേഷം, ഈ കാര്‍ മറ്റ് വിപണികളിലും അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഈ കാറിന്റെ വില ഏകദേശം 20,000 യൂറോ (18.95 ലക്ഷം രൂപ) ആയിരിക്കുമെന്ന് കമ്പനി പറയുന്നു.

https://dailynewslive.in/ പക്കറ്റവാഗണ്‍ എന്ന പ്രദേശത്തിന്റെ സമസ്ത ഭാവങ്ങളും കടന്നുവരുന്ന പുസ്തകമാണിത്. ഭൂമിശാസ്ത്രപരമായ സവിശേഷതകള്‍ മാത്രമല്ല അവിടുത്തെ സാ മൂഹ്യജീവിതം, മിത്തുകള്‍, പുരാവൃത്തങ്ങള്‍, ചിത്രകല, കായിക കല, സംഗീതം എല്ലാം ഈ പുസ്തകത്തിലുണ്ട്. നരവംശ ശാസ്ത്രപരമായ അന്വേഷണങ്ങളുണ്ട്. പക്കറ്റവാഗണിലെ നാടോടിക്കഥകള്‍ പോലും ഈ പുസ്തകത്തിന്റെ ഭാഗമായി മാറുന്നു. പക്കറ്റവാഗണില്‍ ജീവിക്കാന്‍ ഒരു മലയാളിയ്ക്കും ഇതിനുമുമ്പ് അവസരമുണ്ടായിട്ടില്ല. അതാണ് മലയാള ഭാഷയിലുണ്ടായ അസാധാരണമായ അനുഭവപുസ്തകമായി ഈ കൃതി മാറാന്‍ കാരണം. ‘പക്കറ്റവാഗണ്‍’. എല്‍സി താരമംഗലം. ടെല്‍ബ്രെയ്ന്‍ ബുക്സ്. വില 142 രൂപ.

https://dailynewslive.in/ ചൂട് ശരീരത്തെ മാത്രമല്ല, മനസിനെയും ബാധിക്കുന്നുണ്ട്. ലോകാരോഗ്യ സംഘടന ചൂടിനെ ഒരു പ്രധാന പാരിസ്ഥിതിക അപകടമായാണ് കണക്കാക്കുന്നത്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, ശ്വസന രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. ഇപ്പോള്‍, ആഗോള താപനില അപകടകരമായ നിലയിലേക്ക് ഉയരുന്നതിനാല്‍, ജനങ്ങളുടെ ശാരീരികവും മാനസികവുമായ ക്ഷേമം ഉറപ്പാക്കുന്നതിന് മുന്‍കരുതലുകള്‍ എടുക്കാന്‍ ആരോഗ്യ വിദഗ്ധര്‍ അഭ്യര്‍ത്ഥിക്കുന്നു. നിര്‍ജ്ജലീകരണം, ഹൃദയ സംബന്ധമായ ബുദ്ധിമുട്ടുകള്‍ എന്നിവയെല്ലാം ഉയര്‍ന്ന താപനിലയുടെ ശാരീരിക പ്രത്യാഘാതങ്ങളാണ്. സമാനമായ നിലയില്‍ മാനസികാരോഗ്യത്തിലും ഇത് ഒരുപോലെ ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. കൂടുതല്‍ വെയില്‍ കൊള്ളുന്നത് ഉയര്‍ന്ന സമ്മര്‍ദ്ദം, ക്ഷോഭം, ഉത്കണ്ഠ, തിരിച്ചറിയാനുള്ള ബുദ്ധിമുട്ടുകള്‍ എന്നിവയ്ക്ക് കാരണമാകും. തീരുമാനമെടുക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ഉയര്‍ന്ന താപനില തടസ്സം സൃഷ്ടിക്കാം. ചൂട് കൂടിയ രാത്രികളില്‍ ഉണ്ടാകുന്ന ഉറക്ക അസ്വസ്ഥതകള്‍ വൈകാരിക ആരോഗ്യത്തെ കൂടുതല്‍ വഷളാക്കുകയും ഏകാഗ്രത, ഓര്‍മ്മശക്തി, മൊത്തത്തിലുള്ള ഉല്‍പ്പാദനക്ഷമത എന്നിവയെ ബാധിക്കുകയും ചെയ്യും. താപ സമ്മര്‍ദ്ദം തലകറക്കം, ഓക്കാനം, തലവേദന തുടങ്ങിയവയ്ക്കും കാരണമാകും. ഇത് അപസ്മാരം, അപസ്മാരം അല്ലെങ്കില്‍ വിഭ്രാന്തി എന്നിവയിലേക്കും നയിച്ചേക്കാം. ഉയര്‍ന്ന താപനില കുട്ടികള്‍ മുതല്‍ മുതിര്‍ന്നവരെ വരെ ബാധിക്കുന്നു. പകല്‍ മാത്രമല്ല. ഇപ്പോള്‍ രാത്രിയിലും കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഉറക്കക്കുറവ് ആളുകളെ ദിവസം മുഴുവന്‍ ക്ഷീണിതരാക്കുന്നു. ഇത് ഓര്‍മ്മ, ഉല്‍പ്പാദനക്ഷമത, പഠിക്കാനുള്ള കഴിവ് എന്നിവയെയും ബാധിക്കുന്നു. രാത്രിയില്‍ സംഭവിക്കുന്ന തലച്ചോറിന്റെ ‘മാലിന്യ നിര്‍മാര്‍ജന പ്രക്രിയ’ക്ക് ഉറക്കം അത്യാവശ്യമാണ്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ ഈ പ്രക്രിയ തടസ്സപ്പെടുകയും കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നയിക്കുകയും ചെയ്യും.

*ശുഭദിനം*

*കവിത കണ്ണന്‍*

അയാള്‍ ഒരു ബിസിനസ്സുകാരനാണ്. തനിക്ക് ഉറക്കം ലഭിക്കുന്നില്ലെന്ന പരാതിയുമായി അയാള്‍ മനഃശാസ്ത്രജ്ഞന്റെ അടുത്തെത്തി. ശരിയായ കണക്കുകാണിക്കാതെ നികുതിവെട്ടിപ്പുനടത്തിയതിന്റെ കുറ്റബോധമാണ് അയാളുടെ പ്രശ്‌നമെന്ന് മനഃശാസ്ത്രജ്ഞന്‍ കണ്ടെത്തി. അയാള്‍ ആദായനികുതി വകുപ്പിന് ഒരു കത്തെഴുതി. ഇതോടൊപ്പം 50 ലക്ഷം രൂപയുടെ ചെക്ക് ഞാന്‍ വെക്കുന്നു. ഞാന്‍ അടക്കേണ്ടിയിരുന്ന നികുതിയാണിത്. ആ കത്തയച്ച അന്ന് മുതല്‍ അയാള്‍ സുഖമായി ഉറങ്ങി. തെറ്റു ചെയ്യാതിരിക്കുക എന്നത് അത്രയ്ക്കും സാധ്യമായ കാര്യമല്ല. മുന്‍കൂട്ടി പദ്ധതി തയ്യാറാക്കിയോ പിടിക്കപ്പെടില്ലെന്ന് കരുതിയോ അല്ല ആരും തെറ്റുകള്‍ ചെയ്യുന്നത്. എല്ലാ സാമാന്യബോധത്തേയും മറികടക്കുന്ന ബുദ്ധിമോശം എല്ലാവരിലും ഏതെങ്കിലുമൊക്കെ അളവിലുണ്ടാകും. മനസ്സ് അനുവദിക്കുക എന്നതാണ് ഏതൊരു കര്‍മ്മത്തിന്റെയും നൈതികത. മനസമ്മതമില്ലാതെ ചെയ്യുന്ന കാര്യങ്ങളെല്ലാം ഏതെങ്കിലുമൊരു സമയത്ത് മനഃസാക്ഷിക്കുത്തായി തിരിച്ചുവരും. പരിഹാരം ചെയ്യുന്നത് വരെ പതിയിരുന്ന് അവ ആക്രമിച്ചുകൊണ്ടേയിരിക്കും. മറ്റാരേയും ബോധ്യപ്പെടുത്തുക എന്നതല്ല, സ്വയം ബോധ്യപ്പെടുക എന്നതാണ് ഓരോ പ്രവര്‍ത്തിയുടേയും നേരും നെറിയും തീരുമാനിക്കുന്നത്. ഓരോ പ്രവൃത്തിയിലും നമുക്കിനി മുതല്‍ ശ്രദ്ധിക്കാം… മനസ്സ് പറയുന്നതെന്താണ് എന്ന് -ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *