◾https://dailynewslive.in/ ആശാ വര്‍ക്കര്‍മാരുടെ സമരം പാര്‍ലമെന്റില്‍ ഉന്നയിച്ച് കേരളത്തില്‍ നിന്നുള്ള എംപിമാര്‍. നിലവിലുള്ള 7,000 രൂപയ്ക്ക് പകരം ആശാ വര്‍ക്കര്‍മാര്‍ക്ക് 21,000 രൂപ വേതനവും മറ്റ് വിരമിക്കല്‍ ആനുകൂല്യങ്ങളും നല്‍കണമെന്ന് കെ.സി വേണുഗോപാല്‍ എംപി ആവശ്യപ്പെട്ടു. പൊതുജനാരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അവസ്ഥയാണ് തിരുവനന്തപുരത്ത് നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരം വ്യക്തമാക്കുന്നതെന്നും ആശമാര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം നല്‍കണമെന്നും ശശി തരൂര്‍ എംപി ആവശ്യപ്പെട്ടു. മലയാളത്തില്‍ വിഷയമുന്നയിച്ച വി കെ ശ്രീകണ്ഠന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ കുറ്റപ്പെടുത്തി. കൊടിക്കുന്നില്‍ സുരേഷ് എംപിയാണ് ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
◾https://dailynewslive.in/ കമ്യൂണിസ്റ്റുകാര്‍ ഒരിയ്ക്കലും പാര്‍ട്ടിയില്‍ നിന്ന് പടിയിറങ്ങില്ലെന്നും മൂന്നാം എല്‍ഡിഎഫ് സര്‍ക്കാര്‍ ഉറപ്പായും തിരിച്ചു വരുമെന്നും അത്രയക്കും ആത്മവിശ്വാസം തനിക്കുണ്ടെന്നും എ.കെ ബാലന്‍. എല്ലാവരെയും സംസ്ഥാന കമ്മിറ്റിയില്‍ എടുക്കാന്‍ പറ്റില്ലെന്നും പത്മകുമാറിന്റെ വിഷമം പുറത്ത് പ്രകടിപ്പിക്കേണ്ടതല്ല എന്നും നടത്തുന്ന പരസ്യ പ്രതികരണം വര്‍ഗശത്രുക്കള്‍ക്ക് സഹായകരമാകരുതെന്നും പത്മകുമാറിന്റെ വിമര്‍ശനം പെട്ടെന്നുള്ള വികാരത്തിന്റെ പുറത്താകാമെന്നും എ.കെ ബാലന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം പാര്‍ട്ടിക്കകത്ത് ഒരു വെല്ലുവിളിയുമില്ലെന്നും പൂര്‍ണമായും യോജിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പത്മകുമാറൊന്നും പാര്‍ട്ടിക്കു പ്രശ്നമുള്ള കാര്യമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*മാര്‍ച്ച് 9 ലെ വിജയി : സുനില്‍, പൂത്തോള്‍, തൃശൂര്‍*
◾https://dailynewslive.in/ സിപിഎം സംസ്ഥാന സമിതിയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച നടപടിയില്‍ ഉറച്ചുനിന്ന് സിപിഎം മുതിര്‍ന്ന നേതാവ് എ പത്മകുമാര്‍. 50 വര്‍ഷം പരിചയമുള്ള തന്നെ തഴഞ്ഞു 9 വര്‍ഷം മാത്രമായ വീണാ ജോര്‍ജിനെ പരിഗണിച്ചുവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണെന്നും പദ്മകുമാര്‍ പറഞ്ഞു. പാര്‍ട്ടിയുടെ, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍നിന്നും ഒഴിയുകയാണെന്നും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും പത്മകുമാര്‍ അറിയിച്ചു
◾https://dailynewslive.in/ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവ് പദ്കുമാര്‍ പത്തനംതിട്ടയില്‍ നിന്നുള്ള പാര്‍ട്ടിയുടെ പ്രധാന നേതാവാണെന്നും ഏതു സാഹചര്യത്തിലാണ് അദ്ദേഹം അതൃപ്തി പറഞ്ഞതെന്ന് അറിയില്ലെന്നും രാജു എബ്രഹാം. മന്ത്രിയെന്ന നിലയിലാണ് വീണ ജോര്‍ജിനെ സംസ്ഥാന സമിതിയില്‍ ക്ഷണിതാവായി ഉള്‍പ്പെടുത്തിയതെന്നും പത്മകുമാറിന്റെ പരാമര്‍ശങ്ങള്‍ സംസ്ഥാന കമ്മിറ്റിയിലോ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റിയോ പരിശോധിക്കുമെന്നും രാജു എബ്രഹാം പറഞ്ഞു. ഇതിന്റെ ഭാഗമായി സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു എബ്രഹാം ആറന്മുളയിലെ പദ്മകുമാറിന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി.
◾https://dailynewslive.in/ സിപിഎം സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടറിയേറ്റിലും ഇടം ലഭിക്കാത്തതില്‍ അസാധാരണ പ്രതിഷേധവുമായി നേതാക്കള്‍. പത്മകുമാര്‍ പരസ്യമായി പ്രതിഷേധിക്കുമ്പോള്‍ പി ജയരാജനെ തഴഞ്ഞതിനെതിരെ മകന്‍ ഫേസ് ബുക്കില്‍ പോസ്റ്റിട്ടു. നേതൃത്വത്തെ പരോക്ഷമായി വിമര്‍ശിച്ച് എന്‍ സുകന്യയും ഫേസ്ബുക്ക് പോസ്റ്റിട്ടു. എംബി രാജേഷിനെയും കടകം പള്ളി സുരേന്ദ്രനെയും തഴഞ്ഞതിലും പാര്‍ട്ടിയില്‍ അമര്‍ഷമുണ്ട്.
*കാശ്മീരിലേക്കൊരു യാത്ര ഫോര്‍ച്ചൂണിനൊപ്പം*
ഭൂമിയിലെ സ്വര്‍ഗം എന്നറിയപ്പെടുന്ന കാശ്മീരിലേക്ക് അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന സ്വപ്നസമാനമായൊരു യാത്ര പോകാം കേരളത്തിലെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്ററായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം. ഗൂഗിളില്‍ 4.9 റിവ്യു റേറ്റിംഗുള്ള, 18 വര്‍ഷത്തെ പരിചയ സമ്പത്തുള്ള കേരളത്തിലെ ഏറ്റവും വിശ്വസ്ത ടൂര്‍ ഓപ്പറേറ്റേഴ്‌സായ ഫോര്‍ച്ചൂണ്‍ ടൂര്‍സിനൊപ്പം ഇന്ത്യക്കകത്തും വിദേശത്തുമുള്ള ഓരോ യാത്രകളും നിങ്ങള്‍ക്കും സമ്മാനിക്കുന്നത് അവര്‍ണനീയ മുഹൂര്‍ത്തങ്ങളാകും. തിരുവനന്തപുരത്തും എറണാകുളത്തും തൃശൂരിലും കണ്ണൂരിലുമുള്ള ഞങ്ങളുടെ ഓഫീസുമായി ബന്ധപ്പെടുന്നതിനും ടൂര്‍ ഡെസ്റ്റിനേഷനുകളെ കുറിച്ചും ടൂര്‍ പാക്കേജുകളെ കുറിച്ചും അറിയുന്നതിനും ഞങ്ങളുടെ ഡിജിറ്റല്‍ ബ്രോഷര്‍ ലഭിക്കുന്നതിനും *7025811999* എന്ന നമ്പറില്‍ ബന്ധപ്പെടുക.
◾https://dailynewslive.in/ പാലക്കാട് എലപ്പുള്ളിയില്‍ എഥനോള്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുന്നതിനുളള വെളളത്തിന് വാട്ടര്‍ അതോറിറ്റി ഒയാസിസ് കമ്പനിയ്ക്ക് അനുമതി നല്‍കിയത് അതിവേഗമെന്ന് റിപ്പോര്‍ട്ട്. കമ്പനി അപേക്ഷ നല്‍കിയ അതേ ദിവസം തന്നെ വാട്ടര്‍ അതോറിറ്റി അനുമതി നല്‍കി. എഥനോള്‍ നിര്‍മ്മാണ യൂണിറ്റിന് എത്ര വെള്ളം വേണമെന്ന് കമ്പനിയുടെ അപേക്ഷയില്‍ പോലും ഇല്ലാതിരിക്കെയാണ് വാട്ടര്‍ അതോറിറ്റിയുടെ അതിവേഗ ഇടപെടലെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ തൃശൂര്‍ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചന വിവാദത്തില്‍ തന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാനും രംഗത്തെത്തി. സര്‍ക്കാര്‍ തീരുമാനിച്ച ഉദ്യോഗാര്‍ത്ഥിയെ 100 ശതമാനം അതേ പോസ്റ്റിലേക്ക് തന്നെ ദേവസ്വം മാനേജ്മെന്റ് നിയമിച്ചിരിക്കുമെന്നും കഴകക്കാരനായി ബാലുവിനെ നിയമിക്കുമെന്നും തന്ത്രിമാര്‍ക്ക് വഴങ്ങില്ലെന്നും സഹകരിച്ചില്ലെങ്കില്‍ അവര്‍ക്ക് നേരെ നടപടിയെടുക്കുമെന്നും ദേവസ്വം ചെയര്‍മാന്‍ സികെ ഗോപി പറഞ്ഞു. നിയമാവലി പ്രകാരമാണ് റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമനം നടത്തിയിട്ടുള്ളതെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. മോഹന്‍ദാസും വ്യക്തമാക്കി.
◾
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്സ്*
നൂറ് വര്‍ഷങ്ങളുടെ നിറവില്‍ നില്‍ക്കുന്ന നിങ്ങളുടെ പ്രിയപ്പെട്ട പുളിമൂട്ടില്‍ സില്‍ക്‌സിലെ അണ്‍സ്‌കിപ്പബിള്‍ കളക്ഷന്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം നിങ്ങളുടെ മനസ്സറിഞ്ഞ ഏറ്റവും വലിയ ഉത്സവകാല കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടില്‍ സില്‍ക്സില്‍ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി വിവേചനത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കൊച്ചിന്‍ ദേവസ്വം കമ്മീഷണറും കൂടല്‍മാണിക്യം എക്സിക്യൂട്ടിവ് ഓഫീസറും അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ അംഗം വി ഗീത ആവശ്യപ്പെട്ടു.
◾https://dailynewslive.in/ മലപ്പുറം ചെമ്മാട് റംസാന്‍ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കവെ ലഹരിക്കെതിരെ മുന്നറിയിപ്പുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. ശ്രദ്ധ വീട്ടില്‍ നിന്ന് തുടങ്ങണമെന്നും അശ്രദ്ധയുണ്ടായാല്‍ എവിടെ വേണമെങ്കിലും ലഹരി കടന്നു വരാമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. തന്റെ കുട്ടി ലഹരി ഉപയോഗിക്കില്ലെന്ന് നമ്മള്‍ ആശ്വസിക്കും. പക്ഷെ സംഭവിക്കുന്നത് മറിച്ചാണ്. നാളെ നമ്മുടെ വീട്ടിലും ഇതെല്ലാം വന്നേക്കാമെന്ന ജാഗ്രത എല്ലാവര്‍ക്കും വേണമെന്നും കുട്ടികളേയും യുവതീ യുവാക്കളേയും പ്രത്യേകമായി നിരീക്ഷിക്കണമെന്നും പാണക്കാട് തങ്ങള്‍ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ കേരളത്തിലേക്ക് അടക്കം ലഹരി കടത്തുന്ന സംഘത്തിലുള്ള വിദേശ പൗരനെ വയനാട് പൊലീസ് അറസ്റ്റ് ചെയ്തു. ടാന്‍സാനിയന്‍ സ്വദേശി പ്രിന്‍സ് സാംസണ്‍ ആണ് ബംഗളൂരുവില്‍ നിന്ന് പിടിയിലായത്. കഴിഞ്ഞ 24ന് മുത്തങ്ങയിലെ ഷെഫീഖ് എന്നയാളില്‍ നിന്ന് 90ഗ്രാം എംഡിഎംഎ പൊലീസ് പിടിച്ചെടുത്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നാണ് ടാന്‍സാനിയന്‍ സ്വദേശിയുടെ വിവരങ്ങള്‍ ലഭിച്ചത്. പ്രിന്‍സ് സാംസണ്‍ ബിസിഎ വിദ്യാര്‍ത്ഥിയാണെന്നും അനധികൃതമായ ബാങ്ക് അക്കൗണ്ടില്‍ ഇയാള്‍ക്ക് 80 ലക്ഷം രൂപയോളം ഉണ്ടായിരുന്നുവെന്നും എസ് പി പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 3):*
ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ അഭിഭാഷകയെ അപമാനിക്കുന്ന രീതിയില്‍ ഹൈക്കോടതി ജസ്റ്റിസ് എ. ബദറുദ്ദീന്‍ പെരുമാറിയെന്ന വിവാദത്തില്‍ നടപടിയുമായി ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍. അസോസിയേഷന്റ അനുമതിയില്ലാതെ ഈ വിഷയം ചര്‍ച്ച ചെയ്തതിന് മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടത്തെ സസ്‌പെന്‍ഡ് ചെയ്തു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ ചര്‍ച്ചയിലായിരുന്നു ജസ്റ്റിസ് ബദറുദ്ദീന്‍ ഖേദം പ്രകടിപ്പിച്ചത്.
◾https://dailynewslive.in/ കൊച്ചി വിമാനത്താവളം വഴിയുള്ള ലഹരി കടത്തിന്റെ മുഖ്യസൂത്രധാരനെ പൊലീസ് പിടികൂടി. മലപ്പുറം നെടിയിരുപ്പ് സ്വദേശിയായ ആഷിക്കിനെയാണ് അറസ്റ്റ് ചെയ്തത്. ഒമാനില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ പ്രതി മയക്കുമരുന്ന് കടത്ത് ആസൂത്രണം ചെയ്തു പലരിലൂടെയും ലഹരി കേരളത്തില്‍ എത്തിക്കുകയായിരുന്നു.
◾https://dailynewslive.in/ കാസര്‍കോട് കാണാതായ പതിനഞ്ചുകാരിയെ ആഴ്ചകള്‍ക്കുശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കാണാതായി ആഴ്ചകള്‍ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്നും ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലീസ് ഇങ്ങനെയാകുമോ പ്രവര്‍ത്തിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു.
◾https://dailynewslive.in/ കാസര്‍കോട് പൈവളിഗെയിലെ പതിനഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവര്‍ പ്രദീപിന്റേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍ ആയിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്മോര്‍ട്ടം നടന്നത്. അതേസമയം, ആത്മഹത്യയ്ക്ക് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
◾https://dailynewslive.in/ മലപ്പുറം താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ തുടരന്വേഷണത്തിനായി പൊലീസ് സംഘം വീണ്ടും മുംബൈയിലേക്ക് പോകും. കുട്ടികള്‍ സന്ദര്‍ശിച്ച മുംബൈയിലെ ബ്യൂട്ടിപാര്‍ലര്‍ കേന്ദ്രീകരിച്ചും, മുംബൈയില്‍ പ്രാദേശികമായി ആരെങ്കിലും കുട്ടികളെ സഹായിച്ചോ എന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കും.
◾https://dailynewslive.in/ തിരുവനന്തപുരം ജില്ലയില്‍ നാളെ രാവിലെ 08.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.2 മീറ്റര്‍ വരെയും കന്യാകുമാരി തീരത്ത് 12 ന് രാത്രി 11.30 വരെ 0.1 മുതല്‍ 1.3 മീറ്റര്‍ വരെയും കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
◾https://dailynewslive.in/ പാലക്കാട് കൂനത്തറയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം കടപുഴകി വീണ് അപകടം. ഓട്ടോ പൂര്‍ണമായും തകര്‍ന്നു. ഷൊര്‍ണൂര്‍ ചുടുവാലത്തൂര്‍ സ്വദേശി സതീശനും എട്ടുവയസ്സുകാരനായ മകന്‍ ആശിര്‍വാദും ചേര്‍ന്ന് കൂനത്തറയില്‍ നിന്നും ചുടുവാലത്തൂരിലേക്ക് പോകുന്നതിനിടയായിരുന്നു അപകടം. പരിക്കേറ്റ ഇരുവരെയും വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾https://dailynewslive.in/ ഭക്ഷണം കഴിക്കാതിരുന്നതിനെ തുടര്‍ന്നുളള ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് കണ്ണൂരില്‍ പതിനെട്ടുകാരിയായ മെരുവമ്പായി സ്വദേശിയായ ശ്രീനന്ദ തലശ്ശേരിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചു. വണ്ണം കൂടുമെന്ന ചിന്തയില്‍ ശ്രീനന്ദ ഭക്ഷണം കഴിക്കാതിരിക്കുകയും വ്യായാമം ചെയ്യുകയും ചെയ്തിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. അനോറെക്സിയ നെര്‍വോസ എന്ന രോഗാവസ്ഥയാണിതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ നാളെ നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കന്യാകുമാരി, തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കുടി ജില്ലകളിലെ ചില സ്ഥലങ്ങളിലാണ് അതിശക്ത മഴ മുന്നറിയിപ്പുള്ളത്. ഇന്നും 12, 13 തിയ്യതികളിലും തമിഴ്‌നാട്, പുതുച്ചേരി, കാരക്കല്‍ മേഖലകളില്‍ ഒന്നോ രണ്ടോ സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
◾https://dailynewslive.in/ കര്‍ണാടക എംഎല്‍എ നടത്തിയ ഭീഷണിക്ക് പിന്നാലെ നടി രശ്മിക മന്ദാനയ്ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്ന് കോഡവ സമുദായം ആവശ്യപ്പെട്ടു. ഇത് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും, കര്‍ണാടക ആഭ്യന്തര മന്ത്രിക്കും കോഡവ നാഷണല്‍ കൗണ്‍സിലിന്റെ പ്രസിഡന്റ് എന്‍.യു.നച്ചപ്പ കത്ത് എഴുതി. ബെംഗലൂരുവില്‍ നടത്തിയ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ നടി വിസമ്മതിച്ചു എന്ന വാര്‍ത്ത വന്നതിന് പിന്നാലെ കര്‍ണാടക എംഎല്‍എ രവി കുമാര്‍ ഗൗഡ രശ്മികയെ ഒരു പാഠം പഠിപ്പിക്കണം എന്ന പ്രസ്താവന നടത്തിയിരുന്നു.
◾https://dailynewslive.in/ ഒമാന്‍ എയറിന്റെ ജിദ്ദ-മസ്‌കറ്റ്-കോഴിക്കോട് വിമാനം തകരാറിലായി. ഇതോടെ കോഴിക്കോടേക്കുള്ള യാത്രക്കാരും കോഴിക്കോട് നിന്ന് മസ്‌കറ്റിലേക്കുളള യാത്രക്കാരും പ്രതിസന്ധിയിലായി. മണിക്കൂറുകളോളം യാത്രക്കാര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. ഇന്നലെ രാത്രി 8.15ന് കരിപ്പൂരില്‍ എത്തേണ്ടതായിരുന്നു വിമാനം. പകരം വിമാനത്തില്‍ യാത്രക്കാരെ ഇന്ന് കരിപ്പൂരില്‍ എത്തിച്ച് തുടര്‍ സര്‍വീസ് നടത്തുമെന്നാണ് വിവരം.
◾https://dailynewslive.in/ ജമ്മു കാശ്മീരിലെ ഗുല്‍മാര്‍ഗില്‍ റംസാന്‍ മാസത്തില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചതിനെതിരെ പ്രതിഷേധം. സംഭവത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള റിപ്പോര്‍ട്ട് തേടി. പ്രാദേശിക സാഹചര്യം പരിഗണിക്കാതെയുള്ള നടപടിക്കെതിരെ റിപ്പോര്‍ട്ട് ലഭിച്ചയുടന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൂറിസത്തിന്റെ പേരില്‍ അശ്ലീലം അനുവദിക്കില്ലെന്ന് ഹുറിയത്ത് കോണ്‍ഫറന്‍സ് നേതാവ് മിര്‍വയ്സ് ഉമര്‍ ഫാറൂഖും പ്രതികരിച്ചു.
◾https://dailynewslive.in/ കുപ്രസിദ്ധ സീരിയല്‍ കില്ലര്‍ റോബര്‍ട്ട് മൗഡ്സ്ലി ജയിലില്‍ നിരാഹാരസമരം തുടരുന്നതായി റിപ്പോര്‍ട്ടുകള്‍. ജയില്‍ മുറിക്കുള്ളിലെ തന്റെ പ്ലേ സ്റ്റേഷനും ടിവിയും പുസ്തകവും റേഡിയോയുമുള്‍പ്പെടെ അധികൃതര്‍ അവിടെ നിന്ന് മാറ്റിയതിനാലാണ് ഈ പ്രതിഷേധമെന്ന് റോബര്‍ട്ടിന്റെ സഹോദരനായ പോള്‍ മൗഡ്സ്ലി പറഞ്ഞു.
◾https://dailynewslive.in/ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മടക്കത്തിന് മുമ്പ് നിലയത്തിന്റെ ഔദ്യോഗിക ചുമതല റഷ്യന്‍ ബഹിരാകാശ സഞ്ചാരിയായ അലെക്സി ഒവ്ചിനിന് കൈമാറി സുനിത വില്യംസ്. വൈകാരിക പ്രസംഗത്തോടെയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ കമാന്‍ഡര്‍ പദവി സുനിത കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ സാമ്പത്തിക കുറ്റകൃത്യകേസില്‍ അന്വേഷണം നേരിട്ടതോടെ ഇന്ത്യ വിട്ട ഐപിഎല്‍ മുന്‍ മേധാവി ലളിത് മോദിയുടെ പൗരത്വം റദ്ദാക്കാന്‍ ദ്വീപ് രാഷ്ട്രമായ വനുവാറ്റു പ്രധാനമന്ത്രി ജോതം നപാറ്റ് നിര്‍ദേശം നല്‍കി. മാധ്യമങ്ങളിലൂടെ പുറത്തുവന്ന വിവരങ്ങളില്‍ ലളിത് മോദിയുടെ ലക്ഷ്യം എന്തെന്ന് വ്യക്തമായെന്ന് ജോതം നപാറ്റ് പറഞ്ഞു. നടപടികളില്‍നിന്നും ഒഴിവാകാനായി വനുവാറ്റു പൗരത്വം നല്‍കാനാവില്ലെന്നും അദ്ദേഹം നിലപാട് സ്വീകരിച്ചു.
◾https://dailynewslive.in/ മുംബൈയില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടത്തിലെ വാട്ടര്‍ ടാങ്കില്‍ ഇറങ്ങിയ നാല് തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു. നാല്‍പതിലധികം നിലകളുള്ള കെട്ടിടത്തിലെ ബേസ്മെന്റിലുള്ള ടാങ്കിലാണ് ഞായറാഴ്ച തൊഴിലാളികള്‍ ഇറങ്ങിയത്.
◾https://dailynewslive.in/ രാജ്യത്തിനെതിരെ ശത്രുക്കള്‍ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ ഉപയോഗിക്കുമെന്ന് ഭയന്ന് റഷ്യയിലെ രണ്ട് പ്രദേശങ്ങളില്‍ ടെലഗ്രാം ആപ്പ് നിരോധിച്ചു. തീവ്രവാദം വര്‍ധിച്ചുവരുന്നതായി അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് തെക്കന്‍ റഷ്യന്‍ പ്രദേശങ്ങളായ ഡാഗെസ്താന്‍, ചെച്‌നിയ എന്നിവിടങ്ങളിലാണ് ടെലഗ്രാമിന് നിരോധനം ഏര്‍പ്പെടുത്തിയത്.
◾https://dailynewslive.in/ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലന്‍ഡിനെ നാലു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ കിരീടം നേടിയതിന് പിന്നാലെ കിരീടം സമ്മാനിക്കുമ്പോള്‍ ടൂര്‍ണെമന്റിന്റെ ആതിഥേയരായ പാകിസ്ഥാന്റെ പ്രതിനിധികളാരും വേദിയില്‍ ഇല്ലാതിരുന്നതിനെച്ചൊല്ലി വിവാദം. പാക് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവും ടൂര്‍ണമെന്റ് ഡയറക്ടറുമായ സുമൈര്‍ അഹമ്മദ് സ്ഥലത്തുണ്ടായിട്ടും വേദിയിലേക്ക് ക്ഷണിക്കാതിരുന്നതാണ് വിവാദത്തിന് കാരണമായത്. എന്നാല്‍ ആശയക്കുഴപ്പം മൂലമാകാം പാക് പ്രതിനിധിയെ ഒഴിവാക്കിയതെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങള്‍ നല്‍കുന്ന വിശദീകരണം.
◾https://dailynewslive.in/ എ.ടി.എം വഴിയുള്ള സ്വര്‍ണവായ്പ അനുവദിച്ച് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ചാണ് ബാങ്കിന്റെ എ.ടി.എം വഴിയുള്ള സ്വര്‍ണവായ്പ. തെലങ്കാനയിലാണ് ഭാവിയില്‍ മറ്റ് ധനകാര്യ സ്ഥാപനങ്ങളും മാതൃകയാക്കിയേക്കാവുന്ന പരീക്ഷണത്തിന് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ തുടക്കം കുറിച്ചിരിക്കുന്നത്. വാറങ്കല്‍ നഗരത്തിലെ ഗോള്‍ഡ് എ.ടി.എം പ്രവര്‍ത്തിക്കുന്നത് എ.ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ്. 10-12 മിനിറ്റ് മാത്രമാകും മൊത്തം ലോണ്‍ പ്രക്രിയയ്ക്ക് എടുക്കുക. ഇതിനായി ആധാര്‍ കാര്‍ഡും ഫോണ്‍ നമ്പറും നല്‍കിയാല്‍ പണം ഉടന്‍ കൈയില്‍ കിട്ടും. ആദ്യ ഘട്ടത്തില്‍ 916 സ്വര്‍ണം മാത്രമേ മെഷീന്‍ തിരിച്ചറിയുകയുള്ളൂ. സ്വര്‍ണം നിക്ഷേപിക്കുന്നയാള്‍ മുഖംമറച്ചോ മറ്റേതെങ്കിലും തരത്തില്‍ ആളെ വ്യക്തമായി മനസിലാക്കാത്ത രീതിയിലോ വായ്പയ്ക്കായി ശ്രമിച്ചാലും ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. ആകെ തുകയുടെ 10 ശതമാനം എ.ടി.എം വഴി ലഭിക്കും. ബാക്കി തുക അക്കൗണ്ടിലേക്കാകും വരിക. തുടക്കത്തില്‍ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ സൗകര്യം ലഭിക്കുകയുള്ളൂ. വാറങ്കലിലെ പരീക്ഷണം വിജയകരമായാല്‍ മറ്റ് ശാഖകളിലേക്കും വ്യാപിപ്പിക്കാനാണ് സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ നീക്കം.
◾https://dailynewslive.in/ യുപിഐ ലൈറ്റ് വാലറ്റിലുള്ള പണം തിരിച്ച് ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാനുള്ള ‘ട്രാന്‍സ്ഫര്‍ ഔട്ട്’ ഫീച്ചറുമായി നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഈ മാസം 31നു മുന്‍പ് നടപ്പാക്കാന്‍ ബാങ്കുകള്‍ക്കും യുപിഐ ആപ്പുകള്‍ക്കും എന്‍പിസിഐ നിര്‍ദേശം നല്‍കി. യുപിഐ ലൈറ്റില്‍ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ലോഗിന്‍ ചെയ്യുമ്പോള്‍ പാസ്‌കോഡ്, ബയോമെട്രിക് വെരിഫിക്കേഷന്‍ അല്ലെങ്കില്‍ പാറ്റേണ്‍ അധിഷ്ഠിത ലോക്ക് എന്നിവയിലൂടെയുള്ള ഓതന്റിക്കേഷന്‍ ആവശ്യമാണ്. പിന്‍ നമ്പര്‍ നല്‍കാതെ അതിവേഗം പണമിടപാട് നടത്താന്‍ കഴിയുന്ന വാലറ്റ് സംവിധാനമാണ് ‘യുപിഐ ലൈറ്റ്’. ഈ വാലറ്റിലേക്ക് ഇടുന്ന തുക തിരിച്ച് അക്കൗണ്ടിലേക്ക് മാറ്റാന്‍ സൗകര്യമില്ല. യുപിഐ ലൈറ്റ് വാലറ്റ് ഡിസേബിള്‍ ചെയ്താല്‍ മാത്രമേ പണം നിലവില്‍ തിരിച്ചുപോകൂ. വാലറ്റ് ഡിസേബിള്‍ ചെയ്യാതെ തന്നെ പണം തിരിച്ചെടുക്കാനുള്ള സംവിധാനമാണ് ‘ട്രാന്‍സ്ഫര്‍ ഔട്ട്’.
◾https://dailynewslive.in/ ഈച്ച മരിച്ചാല്‍ പ്രേതമാകുമോ? ഈച്ചയ്ക്ക് മനുഷ്യരോട് സംസാരിക്കാനാവുമോ?… തുടങ്ങി ഒട്ടേറെ ചോദ്യശരങ്ങളുമായി കൗതുകം ജനിപ്പിച്ചിരിക്കുകയാണ് ത്രീഡി ചിത്രമായി തിയേറ്ററുകളില്‍ എത്തുനൊരുങ്ങുന്ന ‘ലൗലി’യുടെ ടീസര്‍. മാത്യു തോമസിനെ നായകനാക്കി ദിലീഷ് കരുണാകരന്‍ സംവിധാനം ചെയ്യുന്ന ‘ലൗലി’ ഏപ്രില്‍ നാലിന് റിലീസിനായി ഒരുങ്ങുകയാണ്. ചിത്രത്തില്‍ ഒരു ഈച്ചയാണ് നായികയായി എത്തുന്നത് എന്നതാണ് പ്രത്യേകത. ഒരു ആനിമേറ്റഡ് ക്യാരക്ടര്‍ മുഖ്യ കഥാപാത്രമായെത്തുന്ന ഹൈബ്രിഡ് ചിത്രം എന്ന പ്രത്യേകതയും ‘ലൗലി’യ്ക്കുണ്ട്. ചിത്രത്തില്‍ നായികയായെത്തുന്ന ഈച്ചയ്ക്ക് ശബ്ദം കൊടുത്തിരിക്കുന്നത് മലയാള സിനിമയില്‍ സജീവമായ ഒരു താരമാണ്. മാത്യു തോമസിനെ കൂടാതെ മനോജ് കെ ജയന്‍, കെപിഎസി ലീല തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സംവിധായകന്‍ ആഷിഖ് അബുവാണ്. വിഷ്ണു വിജയ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് കിരണ്‍ ദാസ് ആണ്.
◾https://dailynewslive.in/ ‘മച്ചാന്റെ മാലാഖ’ എന്ന ചിത്രത്തിലെ മനോഹര വീഡിയോ ഗാനം റിലീസ് ചെയ്തു. ഔസേപ്പച്ചന്‍ സംഗീതം ഒരുക്കിയ ഗാനം ആലപിച്ചിരിക്കുന്നത് അമല്‍ ആന്റോ അഗസ്റ്റിന്‍ ആണ്. സിന്റേ സണ്ണിയുടേതാണ് വരികള്‍. സൗബിന്‍ ഷാഹിര്‍, ധ്യാന്‍ ശ്രീനിവാസന്‍, ദിലീഷ് പോത്തന്‍, നമിത പ്രമോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മച്ചാന്റെ മാലാഖ’. ഫെബ്രുവരി 27ന് ആയിരുന്നു ചിത്രത്തിന്റെ റിലീസ്. മഞ്ഞുമ്മല്‍ ബോയ്സ്, പ്രാവിന്‍കൂട് ഷാപ്പ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സൗബിന്‍ നായകനായ ചിത്രം കൂടിയാണിത്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിച്ചത്. അബാം മൂവീസിന്റെ പതിമൂന്നാമത് ചിത്രമാണിത്. ജക്സണ്‍ ആന്റണിയുടെ കഥക്ക് അജീഷ് പി. തോമസ് തിരക്കഥ രചിക്കുന്നു. ചിത്രത്തില്‍ മനോജ് കെ.യു, വിനീത് തട്ടില്‍, ശാന്തി കൃഷ്ണ, ലാല്‍ ജോസ്, രാജേഷ് പറവൂര്‍, ആല്‍ഫി പഞ്ഞിക്കാരന്‍, ആര്യ, ശ്രുതി ജയന്‍, ബേബി ആവണി, ബേബി ശ്രേയ ഷൈന്‍, അഞ്ജന അപ്പുകുട്ടന്‍, നിത പ്രോമി, സിനി വര്‍ഗീസ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രം തീയേറ്ററുകളില്‍ എത്തിച്ചത്.
◾https://dailynewslive.in/ ബെംഗളൂരു ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് അള്‍ട്രാവയലറ്റ് 2025 മാര്‍ച്ച് 5 നാണ് ഇന്ത്യയില്‍ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടര്‍ ടെസറാക്റ്റും പുതിയ ഇലക്ട്രിക് ബൈക്ക് ഷോക്ക്വേവും അവതരിപ്പിച്ചത്. യഥാക്രമം 1.20 ലക്ഷം രൂപയും 1.50 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിലായിരുന്നു ഇവ എത്തിയത്. ആ സമയത്ത്, ഇവിയുടെ പ്രാരംഭ വില ആദ്യത്തെ 10,000 ബുക്കിംഗുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ലോഞ്ച് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ 20,000-ത്തിലധികം ബുക്കിംഗുകളുമായി അള്‍ട്രാവയലറ്റ് ടെസറാക്റ്റ് കുതിച്ചു. വലിയ ഡിമാന്‍ഡ് ലഭിച്ചതിനെത്തുടര്‍ന്ന് ആവേശഭരിതരായി ഓഫറുകള്‍ നീട്ടിയിരിക്കുകയാണ് ഇപ്പോള്‍ കമ്പനി. അള്‍ട്രാവയലറ്റ് ടെസറാക്ടിന്റെ പ്രാരംഭ വിലകള്‍ ഇനി മുതല്‍ ആദ്യത്തെ 50,000 ബുക്കിംഗുകള്‍ക്ക് സാധുതയുള്ളതായിരിക്കും എന്നാണ് കമ്പനിയുടെ ഏറ്റവും പുതിയ പ്രഖ്യാപനം. ഈ സ്‌കൂട്ടറിന് വെറും 2.9 സെക്കന്‍ഡിനുള്ളില്‍ 0-60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും. ഇതിന്റെ ഇലക്ട്രിക് മോട്ടോര്‍ പരമാവധി 20.4 എച്ച്പി പവര്‍ ഉത്പാദിപ്പിക്കുന്നു, പരമാവധി വേഗത മണിക്കൂറില്‍ 125 കിലോമീറ്ററാണ്. ഈ സ്‌കൂട്ടറിന്റെ വിതരണം 2026 ന്റെ ആദ്യ പാദത്തില്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
◾https://dailynewslive.in/ ഡോ. അവിനാശ് ബാലചന്ദ്രന്റെയും ഡോ. കൃതികയുടെയും സന്തോഷപൂര്‍ണ്ണമായ ജീവിതം മാറിമറിഞ്ഞത് നിമിഷങ്ങള്‍കൊണ്ടായിരുന്നു. അതിന് ആധാരമായതാകട്ടെ ഡോ. അവിനാശിന്റെ ഫോണിലേക്ക് അവിചാരിതമായി എത്തിയ ഇ- മെയില്‍ സന്ദേശങ്ങളും… എന്തായിരുന്നു ദുരൂഹമായ ആ ഇ- മെയില്‍ സന്ദേശങ്ങളിലുണ്ടായിരുന്നത്? കൂടെ ചേര്‍ത്തിരുന്ന വീഡിയോ ക്ലിപ്പുകള്‍ക്ക് പറയാനുണ്ടായിരുന്നത് ആരുടെ കഥയാണ്? ആ കുടുംബത്തെ മുഴുവന്‍ ഒരു നിഴല്‍പോലെ പിന്തുടര്‍ന്നതെന്താണ്? നഗരത്തിലെ പ്രശസ്ത റേഡിയോളജിസ്റ്റ് ആയ ഡോ. അലക്സ് മാത്യുവിന്റെ തിരോധാനവും തുടര്‍ന്നുള്ള പോലീസ് അന്വേഷണവും ചെന്നെത്തുന്നത് എവിടേക്കാണ്? പ്രണയത്തിലും യുദ്ധത്തിലും ന്യായമല്ലാത്തതായി ഒന്നുമില്ലെന്ന് ഉറപ്പിച്ചുകൊണ്ട് അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ മുന്നേറുന്ന ഡൊമെസ്റ്റിക് ത്രില്ലര്‍’. ‘പ്രീമ ഫൈസി’. നിഖിലേഷ് മേനോന്‍. ഡിസി ബുക്സ്. വില 237 രൂപ.
◾https://dailynewslive.in/ ആര്‍ത്തവ സമയത്തെ വേദന കുറയ്ക്കുന്നതിന് ഭക്ഷണക്രമം പ്രധാന ഘടകമാണ്. ഇരുമ്പിന്റെ അംശം, വിവിധ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങള്‍ ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കും. ആര്‍ത്തവ സമയത്തെ വേദന അകറ്റാന്‍ മികച്ച ഒരു ഭക്ഷണമാണ് പാലക്ക് ചീര. ആര്‍ത്തവ സമയത്ത് ശരീരത്തില്‍ ഇരിമ്പിന്റെ അംശം കുറയാനിടയാകും. പാലക്ക് ചീരയില്‍ ധാരാളം അടങ്ങിയിരിക്കുന്ന ഇരുമ്പ് ക്ഷീണവും അസ്വസ്ഥതയും കുറയാന്‍ സഹായിക്കും. കൂടാതെ ഇതില്‍ അടങ്ങിയ മഗ്നീഷ്യം ആര്‍ത്തവ വേദന കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഫുഡ്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പ്രോസ്റ്റാഗ്ലാന്‍ഡിനുകള്‍ എന്ന സംയുക്തങ്ങള്‍ പ്രകാശനം മഗ്നീഷ്യം തടയുന്നതിലൂടെയാണ് പേശി സങ്കോചത്തിനും വേദനയും കുറയുന്നതെന്ന് പഠനത്തില്‍ വിശദീകരിക്കുന്നു. ഇത് കൂടാതെ ചീരയില്‍ അടങ്ങിയ കാല്‍സ്യം, വിറ്റാമിന്‍ കെ, മഗ്നീഷ്യം എന്നിവ ധാരാളമടങ്ങിയ പാലക്ക് ചീര എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കും. ആന്റി-ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയതിനാല്‍ പാലക്ക് ചീര ഡയറ്റില്‍ പതിവാക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും മികച്ചതാണ്. ഗ്ലൈസമിക് സൂചിക വളരെ കുറവായതിനാല്‍ തന്നെ പാക്ക് ചീര പ്രമേഹ രോഗികള്‍ക്കും കഴിക്കാം. വയറിന് ദീര്‍ഘനേരം സംതൃപ്തി നല്‍കുമെന്നതിനാല്‍ അമിത ഭക്ഷണം കഴിക്കുന്ന ശീലം ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 87.25, പൗണ്ട് – 112.42, യൂറോ – 94.36, സ്വിസ് ഫ്രാങ്ക് – 99.26, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.12, ബഹറിന്‍ ദിനാര്‍ – 231.44, കുവൈത്ത് ദിനാര്‍ -283.14, ഒമാനി റിയാല്‍ – 226.62, സൗദി റിയാല്‍ – 23.26, യു.എ.ഇ ദിര്‍ഹം – 23.76, ഖത്തര്‍ റിയാല്‍ – 23.94, കനേഡിയന്‍ ഡോളര്‍ – 60.69.