◾https://dailynewslive.in/ ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്രവ്യാപാര കരാറിന് അംഗീകാരം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുകെ സന്ദര്‍ശനത്തിനിടെയാണ് ഇരു രാജ്യങ്ങളിലേയും പ്രധാനമന്ത്രിമാര്‍ കരാറില്‍ ഒപ്പുവെച്ചത്. ‘ചരിത്രപരമായ ദിവസമെന്നും ഏറെ നാളത്തെ പ്രയത്നത്തിന്റെ ഫലമാണിതെന്നും മോദി പ്രതികരിച്ചു. ഇരു രാജ്യങ്ങള്‍ക്കും ഗുണംചെയ്യുന്ന കരാറാണ് ഇതെന്ന് ബ്രിട്ടണ്‍ പ്രധാനമന്ത്രി കെയ്ര് സ്റ്റാര്‍മറും പറഞ്ഞു.
◾https://dailynewslive.in/ ഇന്ത്യ-യുകെ വ്യാപാരക്കരാര്‍ യാഥാര്‍ഥ്യമാകുന്നതോടെ ഇരു രാജ്യങ്ങള്‍ക്കും ഉഭയകക്ഷി വ്യാപാരംവഴി പ്രതിവര്‍ഷം 3400 കോടി ഡോളറിന്റെ നേട്ടമുണ്ടാകുമെന്ന് പ്രതീക്ഷ. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇന്ത്യ ഒപ്പുവെച്ച ഏറ്റവും വലിയ വ്യാപാരക്കരാറാണിത്. ബ്രെക്സിറ്റിന് ശേഷമുള്ള യുകെയുടെ ആദ്യത്തെ സുപ്രധാന കരാറുമാണിത്.
◾
◾https://dailynewslive.in/ സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി, എറണാകുളം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്. കോട്ടയം ജില്ലയിലെ മൂന്ന് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ഇന്ന് അവധി നല്‍കിയിട്ടുണ്ട്. കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലാണ് അവധി.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ സ്‌കൂള്‍ സമയമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മതസംഘടനകള്‍ക്ക് വഴങ്ങരുതെന്ന് ബിജെപി. ചര്‍ച്ച നടത്തുന്നത് തന്നെ തെറ്റാണെന്നും സംസ്ഥാന സര്‍ക്കാര്‍ നിലപാട് മാറ്റിയാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും ബിജെപി അറിയിച്ചു. സ്‌കൂളുകളുടെ സമയം നിശ്ചയിക്കേണ്ടത് മതസംഘടനകള്‍ അല്ലെന്നും ബിജെപി പ്രതികരിച്ചു.
◾
◾https://dailynewslive.in/ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അഗാധമായ ദുഃഖം രേഖപ്പെടുത്തി. ഉജ്ജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാര്‍ഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ട നിലപാടുകളുടെയും പ്രതീകമായിരുന്നു വി എസ് അച്യുതാനന്ദനെന്ന് യോഗം അനുശോചിച്ചു. ദേശീയ സ്വാതന്ത്ര്യ സമരഘട്ടത്തെ വര്‍ത്തമാനകാല രാഷ്ട്രീയവുമായി ഇണക്കി നിര്‍ത്തിയ മൂല്യവത്തായ ഒരു രാഷ്ട്രീയ സാന്നിദ്ധ്യമാണ് അസ്തമിച്ചതെന്നും അനുശോചന യോഗത്തെ കുറിച്ചുള്ള വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അപമാനിച്ച ഇരിക്കൂര്‍ സ്വദേശി പിടിയില്‍. ഇരിക്കൂര്‍ ചെറുവണ്ണികുന്നുമ്മല്‍ സ്വദേശി ടി കെ ആഷിഫിനെ (34) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 2018 ല്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന പി പി ദിവ്യയെ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതാണ് കേസ്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെതിരെ മുസ്ലീം ലീഗ് നടപടി. ഇദ്ദേഹത്തെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ പദ്ധതികളില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെന്ന പരാതിയിലാണ് നടപടി.
◾https://dailynewslive.in/ ഷാര്‍ജയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കൊല്ലം ചവറ സ്വദേശി അതുല്യയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകും. ഫോറന്‍സിക് ഫലം ഇനിയും ലഭിച്ചിട്ടില്ല. വാരാന്ത്യ അവധി കഴിഞ്ഞ് തുടര്‍ നടപടികള്‍ തീരാന്‍ തിങ്കളാഴ്ച ആയേക്കും എന്നാണ് വിവരം. മൃതദേഹത്തിലെ പാടുകള്‍ വിശദമായി പരിശോധിക്കും. മരണത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് അതുല്യയുടെ സഹോ?ദരി അഖില ഷാര്‍ജ പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ ഇടുക്കി കരിമ്പനില്‍ തെരുവ് നായ ആക്രമണം. കടയിലും റോഡിലുമായി നിന്നിരുന്ന നാല് പേര്‍ക്കാണ് കടിയേറ്റത്. ആക്രമിച്ച നായയെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി. പരിക്കേറ്റവര്‍ ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്.
◾https://dailynewslive.in/ വാളയാര്‍ എക്സൈസ് ചെക്ക്പോസ്റ്റില്‍ നടന്ന വാഹന പരിശോധനയില്‍ സ്വകാര്യ ബസ്സിലെ യാത്രക്കാരനില്‍ നിന്നും 7 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. മലപ്പുറം താണലൂര്‍ സ്വദേശി അരുണ്‍.സി.പി (28 ) ആണ് കഞ്ചാവുമായി പിടിയിലായത്. മലപ്പുറത്തെത്തിച്ച് ചില്ലറ വില്‍പ്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ് കഞ്ചാവെന്നാണ് വിവരം.
◾https://dailynewslive.in/ കാസര്‍കോട് ചെറുവത്തൂരില്‍ വീരമലകുന്നിലെ മണ്ണിടിച്ചില്‍ വിഷയത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയോട് പരാതി പറഞ്ഞു. മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ആത്മാര്‍ത്ഥതയില്ലെന്നും 1.75 കോടി രൂപയുടെ മണ്ണ് കമ്പനി കടത്തിയെന്നും എംപി ആരോപിച്ചു. കമ്പനിക്ക് എതിരെ നടപടിയെടുക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയെന്നും എം പി പറഞ്ഞു.
◾https://dailynewslive.in/ കോഴിക്കോട് കുറ്റ്യാടി ചൂരണിയില്‍ നാട്ടുകാര്‍ക്കരികിലേക്ക് പാഞ്ഞടുത്ത് കാട്ടാന. സ്ഥലത്ത് പ്രതിഷേധിക്കുന്ന ആളുകള്‍ക്കിടയിലേക്കാണ് ആന പാഞ്ഞുവന്നത്. പ്രദേശവാസികള്‍ തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.സ്ഥലത്ത് തുടര്‍ച്ചയായി കാട്ടാന ശല്ല്യം അനുഭവപ്പെടുന്നതിനാല്‍ നാട്ടുകാര്‍ പ്രതിഷേധം ശക്തമാക്കിയിരുന്നു. രാവിലെ സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞിരുന്നു.
◾https://dailynewslive.in/ താന്‍ യെമനില്‍ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി. മകളെ യെമനില്‍ വിട്ടിട്ട് നാട്ടിലേക്ക് വരാന്‍ കഴിയില്ലെന്നും ആരും നിര്‍ബന്ധിച്ച് യെമനില്‍ പിടിച്ച് വെച്ചിട്ടില്ലെന്നും, അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും അമ്മ പ്രേമകുമാരി ഫേസ്ബുക്ക് വീഡിയോയിലൂടെ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ സര്‍ക്കാര്‍ അംഗീകൃതമെന്ന അവകാശവാദം ഉന്നയിച്ച് ഓണ്‍ലൈന്‍ ട്രേഡിംഗിന്റെ പരസ്യം യൂട്യൂബ് വഴി പ്രചരിപ്പിച്ച് പണം തട്ടിയ ദില്ലി സ്വദേശി അറസ്റ്റില്‍. നോര്‍ത്ത് വെസ്റ്റ് ദില്ലി പിതംപുര സ്വദേശി ഇന്ദര്‍ പ്രീത് സിംഗ് (42) ആണ് അറസ്റ്റിലായത്. ട്രേഡിംഗ് നടത്തിയാല്‍ മികച്ച ലാഭം നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത വെബ് സൈറ്റാണെന്നും യൂട്യൂബിലൂടെ കാഴ്ചക്കാരെ വിശ്വസിപ്പിച്ച് അക്കൗണ്ടുകളില്‍ പണം നിക്ഷേപിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു.
◾https://dailynewslive.in/ അന്തരിച്ച രാഷ്ട്രീയ നേതാക്കളെ അധിക്ഷേപിച്ച് കൊണ്ടുള്ള പോസ്റ്റിട്ട വിനായകനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പരാതി. വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് ഈഡന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു പോസ്റ്റ്.
◾https://dailynewslive.in/ അന്തരിച്ച രാഷ്ട്രീയ നേതാക്കന്‍മാരെ അധിക്ഷേപിച്ച് കൊണ്ട് പോസ്റ്റിട്ട നടന്‍ വിനായകന് ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.എ.നോബല്‍ കുമാര്‍. ഇനിയും നിലക്കുനിര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കൈക്കരുത്തുള്ള യൂത്ത് കോണ്‍ഗ്രസുകാര്‍ എറണാകുളത്ത് ഉണ്ടെന്ന് വിനായകന്‍ അറിയുമെന്ന് നോബല്‍ കുമാര്‍ ഫേസ്ബുക്കില്‍ പറയുന്നു.
◾https://dailynewslive.in/ ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകരയിലുണ്ടായ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദത്തില്‍ സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനത്തില്‍ സിപിഎമ്മിന് വിമര്‍ശനം. വടകരയിലെ തോല്‍വിക്ക് കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം വഴിയൊരുക്കിയെന്നാണ് പ്രതിനിധി സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നത്. അനാവശ്യമായുണ്ടാക്കിയ ഈ വിവാദം ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുമെന്നും പ്രതിനിധികള്‍ അഭിപ്രായം ഉയര്‍ത്തി.
◾https://dailynewslive.in/ കാഞ്ഞങ്ങാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ചു. പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ് പ്രസവിച്ചത്. കുട്ടിയെ പീഡിപ്പിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി ഡിഎന്‍എ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴി എടുത്തിട്ടുണ്ട്. പ്രതി ഇവരുടെ ഒരു ബന്ധുവാണെന്ന് സംശിയിക്കുന്നതായി അന്വേഷണ സംഘം അറിയിച്ചു.
◾https://dailynewslive.in/ ഇടുക്കി പീരുമേട്ടില്‍ വനത്തിനുള്ളില്‍ വെച്ച് ആദിവാസി സ്ത്രീ സീത മരിച്ചത് കാട്ടാന ആക്രമണം തന്നെയെന്ന് പൊലീസ് നിഗമനം. ശരീരത്തിലെ പരിക്കുകള്‍ കാട്ടാന ആക്രമണത്തിലുണ്ടായതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.വാരിയെല്ലുകള്‍ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും തോളിലിട്ട് ചുമന്ന് കൊണ്ട് വരുമ്പോഴുമുണ്ടായത് ആകാമെന്നാണ് പൊലീന്റെ നിഗമനം.
◾https://dailynewslive.in/ താരസംഘടനയായ അമ്മയുടെ ഓഗസ്റ്റ് 15 ന് നടക്കാനിരിക്കുന്ന ഭരണസമിതി തെരഞ്ഞെടുപ്പിലേക്കുള്ള പത്രികാ സമര്‍പ്പണം അവസാനിച്ചപ്പോള്‍ ആകെ ലഭിച്ചത് 93 പത്രികകള്‍. സംഘടനാ തെരഞ്ഞെടുപ്പില്‍ ആരോപണ വിധേയര്‍ക്കും മത്സരിക്കാമെന്ന് നടി സരയൂ അഭിപ്രായപ്പെട്ടു. തങ്ങള്‍ കോടതിയല്ലെന്നും 500 പേര്‍ മാത്രമുള്ള സംഘടനയാണെന്നും സരയൂ മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകള്‍ മത്സരിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും സരയൂ പ്രതികരിച്ചു.
◾https://dailynewslive.in/ റംബൂട്ടാന്‍ തൊണ്ടയില്‍ കുരുങ്ങി പെരുമ്പാവൂരില്‍ ഒരു വയസുകാരന്‍ മരിച്ചു. പെരുമ്പാവൂര്‍ മരുതുകവലയില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി സ്വദേശിനി ആതിരയുടെ മകന്‍ അവ്യുക്ത് ആണ് മരിച്ചത്. മുത്തശ്ശിക്കൊപ്പം കളിച്ചുകൊണ്ടിരുന്ന കുട്ടി കയ്യില്‍ കിട്ടിയ റംബൂട്ടാന്‍ വിഴുങ്ങുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
◾https://dailynewslive.in/ പാലക്കാട് വടക്കഞ്ചേരി കാരപ്പറ്റയില്‍ നേഘ എന്ന യുവതി ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവ് പ്രദീപിനെതിരെ ആത്മഹത്യ പ്രേരണകുറ്റം ചുമത്തി പൊലീസ് കേസെടുത്തു. യുവതിയുടേത് തൂങ്ങിമരണമാണെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു. മരണത്തില്‍ നേഘയുടെ ഭര്‍ത്താവ് പ്രദീപിന്റെ പങ്ക് ആരോപിച്ച് ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അസ്വാഭാവിക മരണത്തിന് പാലക്കാട് ആലത്തൂര്‍ പൊലീസ് കേസെടുത്തത്.
◾https://dailynewslive.in/ തൃശൂര്‍ അരിമ്പൂരില്‍ പിതാവിന്റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാതെ മകന്‍ വീട് പൂട്ടിപ്പോയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ജില്ലാ കളക്ടര്‍. ജില്ലാ സാമൂഹിക നീതി ഓഫീസറോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം. അരിമ്പൂര്‍ കൈപ്പിള്ളി സ്വദേശി പ്ലാക്കന്‍ തോമസിന്റെ മൃതദേഹമാണ് വീടിനുള്ളില്‍ കയറ്റാനാകാതെ മുറ്റത്ത് പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്‌കരിച്ചത്. മണലൂരിലെ അഗതി മന്ദിരത്തില്‍ കഴിയവേയാണ് തോമസ് (79) മരിച്ചത്. മകന്റെയും മരുമകളുടെയും മര്‍ദനത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയ തോമസും ഭാര്യ റോസിലിയും വിവിധ അഗതി മന്ദിരങ്ങളിലായി കഴിയുകയായിരുന്നു.
◾https://dailynewslive.in/ ഐടിഐ വിദ്യാര്‍ഥിനിയായ വെണ്ണിയൂര്‍ നെല്ലിവിള നെടിഞ്ഞല്‍ കിഴക്കരിക് വീട്ടില്‍ അജുവിന്റെയും സുനിതയുടെയും മകള്‍ അനുഷയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അയല്‍വാസിയായ വീട്ടമ്മ അറസ്റ്റില്‍. വെണ്ണിയൂര്‍ നെടിഞ്ഞല്‍ എ.ആര്‍ ഭവനില്‍ രാജം(54) ആണ് അറസ്റ്റിലായത്. രാജം അസഭ്യം പറഞ്ഞതില്‍ മനംനൊന്താണ് അനുഷ ജീവനൊടുക്കിയതെന്നായിരുന്നു പരാതി. ഇതിന് തെളിവായി അനുഷയുടെ ഫോണ്‍ റെക്കോര്‍ഡ് അടക്കം പൊലീസിന് ലഭിച്ചു.
◾https://dailynewslive.in/ പ്രായമായ മാതാപിതാക്കളെ പരിചരിക്കുന്നത് ഉള്‍പ്പെടെയുള്ള വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ദിവസം വരെ അവധിയെടുക്കാമെന്ന് കേന്ദ്ര പേഴ്‌സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യാഴാഴ്ച രാജ്യസഭയില്‍ പറഞ്ഞു. സര്‍വീസ് നിയമങ്ങള്‍ അനുസരിച്ച്, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 30 ദിവസത്തെ അവധിക്ക് അര്‍ഹതയുണ്ട്. ഈ അവധി പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നത് പോലുള്ള വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ കേരളത്തിലെ ദേശീയപാത 66ല്‍ 15 ഇടങ്ങളില്‍ തകരാറുകള്‍ കണ്ടെത്തിയതായി കേന്ദ്രം. കൂരിയാട് ദേശീയപാത തകര്‍ച്ചക്ക് ശേഷം നിയോഗിച്ച ആദ്യ സമിതി സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍. കൂരിയാട് സംരക്ഷണഭിത്തി തകര്‍ന്നതടക്കം 15 തകരാറുകളാണ് സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചത്.
◾https://dailynewslive.in/ കേരളത്തില്‍ നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത തകര്‍ച്ചയുടെ കാരണങ്ങള്‍ കണ്ടെത്തുന്നതിനായി കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു ശാസ്ത്രീയ പഠനമോ സാങ്കേതിക വിലയിരുത്തലോ നടത്തിയിട്ടില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പാര്‍ലമെന്റില്‍ സ്ഥിരീകരിച്ചു. ദേശീയപാതയില്‍ ഉണ്ടാകുന്ന ഏതെങ്കിലും നാശനഷ്ടങ്ങള്‍ അതത് കണ്‍സെഷനര്‍മാരോ കരാറുകാരോ സ്വന്തം ചെലവില്‍ പരിഹരിക്കണമെന്നും ഗഡ്കരി സ്ഥിരീകരിച്ചു.
◾https://dailynewslive.in/ മണിപ്പുരില്‍ രാഷ്ട്രപതി ഭരണം നീട്ടും. ആറുമാസത്തേക്ക് കൂടി നീട്ടാനാണ് ധാരണ. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വെള്ളിയാഴ്ച രാജ്യസഭയില്‍ പ്രമേയം അവതരിപ്പിക്കും.
◾https://dailynewslive.in/ അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്നാരോപിച്ച് നാല് യുവാക്കളെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് എടിഎസ്. ഗുജറാത്ത്, ദില്ലി, ഉത്തര്‍പ്രദേശ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലെ നാല് നഗരങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖ്വയ്ദയുടെ നാല് അംഗങ്ങളെ ബുധനാഴ്ച അറസ്റ്റ് ചെയ്തതെന്ന് ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറിയിച്ചു.
◾https://dailynewslive.in/ അഹമ്മദാബാദില്‍ ബോയിംഗ് 787-ഡ്രീംലൈനര്‍ വിമാനം തകര്‍ന്നുവീണതിന് പിന്നാലെ, നാല് ദിവസത്തിന് ശേഷം 100-ലധികം എയര്‍ ഇന്ത്യ പൈലറ്റുമാര്‍ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചതായി ജൂനിയര്‍ വ്യോമയാന മന്ത്രി മുരളീധര്‍ മൊഹോള്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. പൈലറ്റുമാരുടെ മാനസികാരോഗ്യം, പ്രത്യേകിച്ച് അപകടത്തിന് ശേഷം, തിരിച്ചറിയുകയും കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം പറഞ്ഞു. 51 കമാന്‍ഡര്‍മാരും 61 ഫ്ലൈറ്റ് ഓഫീസര്‍മാരും ആ ദിവസം അവധിക്ക് അപേക്ഷിച്ചതായി മന്ത്രി വ്യക്തമാക്കി.
◾https://dailynewslive.in/ ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തില്‍ പുകഞ്ഞ് പാര്‍ലമെന്റ്. ചര്‍ച്ച വേണമെന്ന ആവശ്യം തള്ളിയതിലെ പ്രതിഷേധത്തില്‍ സ്തംഭിച്ച ലോക്സഭ രണ്ട് മണി വരെ നിര്‍ത്തിവച്ചു. കള്ളവോട്ട് പ്രോത്സാഹിപ്പിക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചോദിച്ചു. ജഗദീപ് ധന്‍കറിന്റെ രാജിയില്‍ ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ നിലപാട് രാജ്യസഭയില്‍ ഉപാധ്യക്ഷന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ മുസ്ലീം മത നേതാക്കളുമായും മത പണ്ഡിതരുമായും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കൂടികാഴ്ച നടത്തി. ദില്ലിയിലെ ഹരിയാന ഭവനിലായിരുന്നു കൂടികാഴ്ച നടന്നത്. ഇരു വിഭാഗവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനാണ് കൂടികാഴ്ചയെന്ന് ആര്‍എസ്എസ് വൃത്തങ്ങള്‍ പറയുന്നു.
◾https://dailynewslive.in/ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും രണ്ട് ദിവസത്തിനകം സാധാരണനിലയില്‍ ഔദ്യോഗിക ചുമതലകള്‍ നിര്‍വ്വഹിച്ച് തുടങ്ങാനാകുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ആശുപത്രിയില്‍ ഇരുന്നും വീഡിയോ കോണ്‍ഫറന്‍സ് വഴി അവലോകന യോഗങ്ങളില്‍ സ്റ്റാലിന്‍ പങ്കെടുത്തിരുന്നു.
◾https://dailynewslive.in/ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ വന്യജീവി സങ്കേതങ്ങളിലൊന്നിന്റെ ഉടമയായ കോടീശ്വരനെ കാട്ടാന ചവിട്ടിക്കൊന്നു. സങ്കേതത്തിന്റെ ഉടമ ഫ്രാങ്കോയിസ് ക്രിസ്റ്റ്യന്‍ കോണ്‍റാഡിയാണ് (39) കൊല്ലപ്പെട്ടത്. ജൂലൈ 22 ന് രാവിലെ 8 മണിക്ക് ഗോണ്ട്വാന പ്രൈവറ്റ് ഗെയിം റിസര്‍വിലാണ് കാട്ടാന ആക്രമണമുണ്ടായത്. ടൂറിസ്റ്റ് സ്പോട്ടിലിറങ്ങിയ ആനക്കൂട്ടത്തെ തുരത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഫ്രാങ്കോയിസ് ക്രിസ്റ്റ്യന്‍ കോണ്‍റാഡിയെ ആന ആക്രമിച്ചത്.
◾https://dailynewslive.in/ സൗദി തലസ്ഥാന നഗരത്തില്‍ ഡ്രൈവറില്ലാതെ ഓടും ടാക്സി സര്‍വിസിന് തുടക്കം. റിയാദ് നഗരത്തിലെ ആദ്യത്തെ ‘സെല്‍ഫ് ഡ്രൈവിങ് ടാക്സി’ സര്‍വിസ് ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി എന്‍ജി. സ്വാലിഹ് അല്‍ജാസര്‍ ഉദ്ഘാടനം ചെയ്തു. തുടക്കത്തില്‍ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ട്, അഞ്ച് ടെര്‍മിനലുകള്‍, റോഷന്‍ ബിസിനസ് ഫ്രന്റ് എന്നിവിടങ്ങളടക്കം നഗരത്തിലെ ഏഴിടങ്ങളിലാണ് സെല്‍ഫ് ഡ്രൈവിങ് ടാക്സി കാര്‍ സര്‍വിസ് ലഭ്യമാക്കിയിരിക്കുന്നത്.
◾https://dailynewslive.in/ അമേരിക്കയിലെ ഇലോണ്‍ മസ്‌കിന്റെ കമ്പനികളെ നശിപ്പിക്കുമെന്ന് താന്‍ പ്രഖ്യാപിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇലോണ്‍ മസ്‌കിന്റെ കമ്പനികള്‍ക്കുള്ള ഫെഡറല്‍ സബ്സിഡികള്‍ നിര്‍ത്തലാക്കുമെന്ന വാദങ്ങള്‍ ട്രംപ് നിഷേധിച്ചു.
◾https://dailynewslive.in/ അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്നുള്ള തായ്‌ലാന്‍ഡ്-കംബോഡിയ സംഘര്‍ഷം രൂക്ഷം. ഇരുരാജ്യങ്ങളും പരസ്പരം ആക്രമണം കടുപ്പിച്ചതോടെ ആകെ 12 പേര്‍ ഇതുവരെ കൊല്ലപ്പെട്ടതായാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ജനവാസമേഖലകളെ ലക്ഷ്യമിട്ട് കംബോഡിയ വ്യാഴാഴ്ചയും ആക്രമണം നടത്തിയെന്നാണ് തായ്‌ലാന്‍ഡിന്റെ ആരോപണം.
◾https://dailynewslive.in/ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഉന്നതര്‍ക്കു കാഴ്ചവച്ചെന്ന കേസുകളിലെ പ്രതി ജെഫ്രി എപ്സ്റ്റൈനുമായുള്ള പൂര്‍വകാല ബന്ധം സംബന്ധിച്ച് ട്രംപിനെ വീണ്ടും വെട്ടിലാക്കി വോള്‍സ്ട്രീറ്റ് ജേണല്‍ പത്രത്തിന്റെ പുതിയ റിപ്പോര്‍ട്ട്. എപ്സറ്റൈന്‍ അന്വേഷണ ഫയലില്‍ മറ്റു പല പ്രമുഖര്‍ക്കുമൊപ്പം യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും പേരുണ്ടെന്ന് കഴിഞ്ഞ മേയില്‍ അറ്റോണി ജനറല്‍ പാം ബാന്‍ഡി അദ്ദേഹത്തെ രഹസ്യമായി അറിയിച്ചെന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
◾https://dailynewslive.in/ ‘തൊലി കറുത്തവര്‍ നാട് വിട്ടുപോകൂ’. ഇന്ത്യക്കാര്‍ക്കെതിരെ വംശീയ അധിക്ഷേപവുമായി ഓസ്ട്രേലിയയിലെ ക്ഷേത്രത്തിലും ഏഷ്യന്‍ റെസ്റ്റോറന്റുകളിലും ചുവരെഴുത്ത്. മെല്‍ബണിലെ സ്വാമിനാരായണ ക്ഷേത്രത്തിലും രണ്ട് റെസ്റ്റോറന്റുകളിലുമാണ് വിദ്വേഷകരമായ ചുവരെഴുത്തുകള്‍ പ്രത്യക്ഷപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്ക് ഓസ്ട്രേലിയയില്‍ ക്രൂരമായി മര്‍ദനമേറ്റതിന് പിന്നാലെയാണിത്.
◾https://dailynewslive.in/ ചരിത്രത്തില്‍ ആദ്യമായി ഫിഡെ വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയിലേക്ക്. ദിവ്യ ദേശ്മുഖിന് പിന്നാലെ കൊനേരു ഹംപിയും ഫൈനലില്‍ കടന്നതോടെയാണ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍താരങ്ങള്‍ ആദ്യ രണ്ടു സ്ഥാനങ്ങള്‍ ഉറപ്പാക്കിയത്. ആവേശകരമായ രണ്ടാം സെമിയില്‍ ചൈനയുടെ ഗ്രാന്റ്മാസ്റ്റര്‍ ലെയ് ടിന്‍ജിയെ ടൈബ്രേക്കറില്‍ കീഴടക്കിയാണ് കൊനേരു ഹംപി ഫൈനലിലെത്തിയത്.
◾https://dailynewslive.in/ ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ഇംഗ്ലണ്ടിന് മികച്ച തുടക്കം. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 358 റണ്‍സിന് മറുപടിയായി 84 റണ്‍സെടുത്ത സാക് ക്രോളിയുടെയും 94 റണ്‍സെടുത്ത ബെന്‍ ഡക്കറ്റിന്റെയും ഓപ്പണിംഗ് കൂട്ടുകെട്ടിന്റെ മികവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെന്ന ശക്തമായ നിലയിലാണ് ഇംഗ്ലണ്ട്. 20 റണ്‍സോടെ ഒല്ലി പോപ്പും 11 റണ്‍സുമായി ബെന്‍ ഡക്കറ്റുമാണ് നിലവില്‍ ക്രീസില്‍. നേരത്തെ 264ന് 4 എന്ന സ്‌കോറില്‍ രണ്ടാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 94 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ 358 റണ്‍സിന് ഓള്‍ ഔട്ടാവുകായിരുന്നു. കാല്‍പ്പാദത്തിലെ പരിക്ക് വകവെക്കാതെ രണ്ടാം ദിനം ക്രീസിലിറങ്ങി പൊരുതിയ റിഷഭ് പന്തിന്റെ അര്‍ധസെഞ്ചുറിയുടെയും ഷാര്‍ദ്ദുല്‍ താക്കൂര്‍, വാഷിംഗ്ടണ്‍ സുന്ദര്‍ എന്നിവരുടെ ചെറുത്തു നില്‍പ്പിന്റെയും കരുത്തിലാണ് ഇന്ത്യ 358 റണ്‍സിലെത്തിയത്.
◾https://dailynewslive.in/ ഡബ്ല്യു ഡബ്ല്യു ഇ റസ്ലിംഗ് ഇതിഹാസം ഹള്‍ക്ക് ഹോഗന്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. 71 വയസായിരുന്നു. ഇന്നലെ പുലര്‍ച്ചെ ഫ്ലോറിഡയിലുള്ള ഹോഗന്റെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഈ വര്‍ഷം ആദ്യം കഴുത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ഹള്‍ക്ക് ഹോഗന്‍ അബോധവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഭാര്യ സ്‌കൈ തള്ളിക്കളഞ്ഞിരുന്നു.
◾https://dailynewslive.in/ ഇന്ത്യയും യുകെയും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ യാഥാര്‍ത്ഥ്യമായതോടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള വ്യാപാരം പ്രതിവര്‍ഷം 3,400 കോടി ഡോളര്‍ വര്‍ധിക്കുമെന്ന് റിപ്പോര്‍ട്ട്. ടെക്‌സ്റ്റൈല്‍, പാദരക്ഷകള്‍, ജെംസ്, ജുവലറി, എഞ്ചിനിയറിംഗ് എന്നീ മേഖലകളിലെ ഉല്‍പ്പന്നങ്ങള്‍ക്ക് യുകെ വിപണിയില്‍ കൂടുതല്‍ നേട്ടം കൊയ്യാനാകും. ഇവയില്‍ പലതും നികുതിയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. 90 ശതമാനം ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങളുടെയും നികുതി ഇന്ത്യ കുറക്കും. വിസ്‌കി, ജിന്‍, ഓട്ടോമൊബൈല്‍ എന്നിവയിലാണ് പ്രധാന ഇളവുകള്‍. വിസ്‌കിയുടെ നികുതി 150 ശതമാനത്തില്‍ നിന്ന് 75 ശതമാനമായി ആദ്യഘട്ടത്തില്‍ കുറക്കും. പത്തു വര്‍ഷത്തിനുള്ളില്‍ ഇത് 40 ശതമാനമായും കുറക്കും. യുകെയില്‍ നിന്നുള്ള ഓട്ടോമൊബൈല്‍ ഉല്‍പ്പന്നങ്ങളുടെ നികുതി 100 ശതമാനത്തില്‍ നിന്ന് 10 ശതമാനമായി കുറക്കും. ഇന്ത്യയില്‍ നിന്നുള്ള ടെക്‌സ്റ്റൈല്‍, കാര്‍ഷികോല്‍പ്പന്നങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവക്കാണ് പ്രധാനമായും യുകെ ഇളവുകള്‍ ലഭിക്കുന്നത്. എഐ, എയ്‌റോസ്‌പേസ്, ഡയറി മേഖലകളില്‍ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനും ഇരുരാജ്യങ്ങളും ധാരണയില്‍ എത്തിയിട്ടുണ്ട്. യുകെയില്‍ ഇന്ത്യന്‍ പ്രവാസികള്‍ ഏറെ കാലമായി ആവശ്യപ്പെടുന്ന സോഷ്യല്‍ സെക്യൂരിറ്റി പെയ്‌മെന്റുകള്‍ റദ്ദാക്കാനുള്ള തീരുമാനം ശ്രദ്ധേയമാണ്. യുകെയില്‍ 36 മേഖലകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് പ്രത്യേക സാമ്പത്തിക പരിശോധന കൂടാതെ പ്രവര്‍ത്തന അനുമതി നല്‍കും.
◾https://dailynewslive.in/ ഇന്ത്യന്‍ സംസ്‌കാരത്തില്‍ ഊന്നി നിന്ന് കൊണ്ട് ചരിത്രവും പുരാണവും കോര്‍ത്തിണക്കിയ ഇതിഹാസ കഥയുമായി ‘മഹാവതാര്‍ നരസിംഹ’ ജൂലൈ 25ന് തിയറ്ററുകളില്‍. ക്ലീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശില്‍പ ധവാന്‍, കുശാല്‍ ദേശായി, ചൈതന്യ ദേശായി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ഈ ബ്രഹ്‌മാണ്ഡ ആനിമേഷന്‍ ചിത്രം അവതരിപ്പിക്കുന്നത് ഹോംബാലെ ഫിലിംസ് ആണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഇതുവരെ കാണാത്ത തരത്തിലുള്ള ആനിമേഷന്‍ മാജിക് ആണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്നത്. പ്രഹ്ളാദന്റെ ദിവ്യമായ ഭക്തി, തന്റെ പിതാവായ ഹിരണ്യകശിപുവിന്റെ ക്രൂരമായ അഹങ്കാരവും സ്വേച്ഛാധിപത്യവുമായി ഏറ്റുമുട്ടുന്ന ഒരു പുരാതന ലോകത്തേക്ക് ഈ കഥ പ്രേക്ഷകരെ കൊണ്ടുപോകുന്നു. വിശ്വാസം അപകടത്തിലാകുമ്പോള്‍, നരസിംഹയുടെ ഉഗ്രവും വിസ്മയകരവുമായ രൂപത്തില്‍ ദൈവത്വം അവതാരമെടുക്കുന്നു. ഈ മഹത്തായ ദൃശ്യവിസ്മയത്തിന് ആഴവും വൈകാരിക തീവ്രതയും നല്‍കുന്നത് സാം സി എസിന്റെ സംഗീതമാണ്. ഇന്ത്യന്‍ ആനിമേഷന്റെ സിനിമാറ്റിക് നാഴികക്കല്ലാണ് ‘മഹാവതാര്‍ നരസിംഹ’.
◾https://dailynewslive.in/ ഫോര്‍മുല വണ്‍ കാറോട്ടം പശ്ചാത്തലമാക്കുന്ന സ്പോര്‍ട്സ് ഡ്രാമ ചിത്രം ജൂണ്‍ 27 നാണ് തിയറ്ററുകളില്‍ എത്തിയത്. 27 ദിവസത്തെ കണക്കുകള്‍ പുറത്തെത്തുമ്പോള്‍ ചിത്രം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് 100 കോടി ഗ്രോസ് പിന്നിട്ടു. കണക്ക് പ്രകാരം ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഇന്നലെ വരെയുള്ള ചിത്രത്തിന്റെ ഗ്രോസ് 102 കോടിയാണ്. നെറ്റ് കളക്ഷന്‍ 85.08 കോടിയും. കേരളത്തില്‍ നിന്ന് ചിത്രം ഇന്നലെ വരെ നേടിയിരിക്കുന്നത് 7.74 കോടിയാണ്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കളക്ഷനില്‍ ചിത്രം 4051 കോടിയില്‍ എത്തിയെന്ന് സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മുപ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റേസിംഗ് ട്രാക്കിലേക്ക് വരുന്ന റേസ് കാര്‍ ഡ്രൈവര്‍ സോണി ഹയെസ് എന്ന കഥാപാത്രത്തെയാണ് ബ്രാഡ് പിറ്റ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ടോപ്പ് ഗണ്‍: മാവെറിക് അടക്കമുള്ള ചിത്രങ്ങള്‍ ഒരുക്കിയ ജോസഫ് കോസിന്‍സ്‌കിയാണ് എഫ് 1 സംവിധാനം ചെയ്തിരിക്കുന്നത്. എഹ്രെന്‍ ക്രൂഗറിന്റേതാണ് തിരക്കഥ. നാല് ഭാഷകളിലാണ് ചിത്രം ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്.
◾https://dailynewslive.in/ എംജി മോട്ടോഴ്സ് തങ്ങളുടെ കരുത്തുറ്റ എസ്യുവിയായ ഹെക്ടര്‍ പ്ലസിന്റെ വില വര്‍ദ്ധിപ്പിച്ചു. ഹെക്ടര്‍ പ്ലസിന്റെ വില ഇപ്പോള്‍ 19.35 ലക്ഷം രൂപയില്‍ നിന്ന് ആരംഭിച്ച് 23.72 ലക്ഷം രൂപയായി. എംജി ഹെക്ടര്‍ പ്ലസ് പെട്രോള്‍ ശ്രേണിയില്‍, 7 സീറ്റര്‍ ലേഔട്ടിലുള്ള സെലക്ട് പ്രോ എംടി, സെലക്ട് പ്രോ സിവിടി എന്നിവയ്ക്കാണ് ഏറ്റവും കുറഞ്ഞ വില വര്‍ധനവ് ഉണ്ടായത്. മാനുവലിന് 28,100 രൂപയും സിവിടിക്ക് 29,300 രൂപയും നല്‍കേണ്ടിവരും. എംജി ഹെക്ടര്‍ പ്ലസ് സാവി പ്രോ സിവിടിയില്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടെങ്കില്‍ അത് 6 സീറ്ററായാലും 7 സീറ്ററായാലും, 30,400 രൂപ അധികമായി ചെലവഴിക്കേണ്ടി വരും. രണ്ട് വേരിയന്റുകളിലെയും ഏറ്റവും ഉയര്‍ന്ന വില വര്‍ധനവാണിത്. എംജി ഹെക്ടര്‍ പ്ലസ് ഡീസല്‍ വിലയും വര്‍ദ്ധിച്ചു, ഇപ്പോള്‍ ട്രിം അനുസരിച്ച് 23,900 രൂപയില്‍ നിന്ന് 29,600 രൂപയായി. എന്‍ട്രി ലെവല്‍ ഹെക്ടര്‍ പ്ലസ് സ്റ്റൈല്‍ ഡീസല്‍ എംടിക്ക് 23,900 രൂപ എന്ന ഏറ്റവും കുറഞ്ഞ വില വര്‍ധനവാണ് ലഭിച്ചത്. അതേസമയം സെലക്ട് പ്രോ ഡീസല്‍ എംടിക്ക് 28,200 രൂപ വില വര്‍ധനവുണ്ടായി. ടോപ്പ്-സ്പെക്ക് ഷാര്‍പ്പ് പ്രോ ഡീസല്‍ എംടിക്ക് ഇപ്പോള്‍ 29,600 രൂപ കൂടി.
◾https://dailynewslive.in/ പാരമ്പര്യത്തില്‍ നിലീനമായ നന്മകളുടെ ഈടുവയ്പാണ് വെള്ളിനേഴിയിലെ ഒളപ്പമണ്ണ മന. ഒളപ്പമണ്ണമനയിലെ ഋഗ്വേദപണ്ഡിതന്‍ ഒ.എം.സി നാരായണന്‍ നമ്പൂതിരിപ്പാടിന്റെ മകളും ബാലസാഹിത്യകൃതികളിലൂടെ ശ്രദ്ധേയയായ എഴുത്തുകാരിയുമാണ് സുമംഗല. സുമംഗലയുടെ ജനനവും വിദ്യാഭ്യാസവും ദാമ്പത്യജീവിതവും ചിത്രീകരിക്കുന്നതോടൊപ്പം ആ കാലഘട്ടത്തേയും വിശദമാക്കുന്നു. കൂടാതെ സുമംഗലയുടെ കഥാലോകവും കലാമണ്ഡലത്തിലെ സേവനവും എല്ലാം വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. അനുബന്ധമായി ഒളപ്പമണ്ണ മന-വൈദികപാരമ്പര്യം, കഥകളിപാരമ്പര്യം, ദേശമംഗലം മന-ഒരുകുടുംബഘടന എന്നീ വിവരണങ്ങളും. ഡോ.കെ.ജി. പൗലോസിന്റെ അവതാരിക. നിരവധി അപൂര്‍വചിത്രങ്ങളും. ‘മാനസസരോവരം’. ഡോ. വിനി എ. ഡിസി ബുക്സ്. വില 188 രൂപ.
◾https://dailynewslive.in/ ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയതാണ് ബദാം. വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ഓര്‍മശക്തി കൂട്ടാനും തലച്ചോറിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. കുതിര്‍ത്ത ബദാം കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും നല്ല കൊളസ്ട്രോളിനെ കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. നാരുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും. നാരുകള്‍ അടങ്ങിയ ബദാം കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 100 ഗ്രാം ബദാമില്‍ 264 മില്ലി ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ബദാം കുതിര്‍ത്ത് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. വിറ്റാമിനുകളും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാനും നല്ലതാണ്. ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, നാരുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയ ബദാം കുതിര്‍ത്ത് കഴിക്കുന്നത് പ്രായമാകുന്നതിന്റെ ലക്ഷണങ്ങളില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കും.
*ശുഭദിനം*
*കവിത കണ്ണന്‍*
ധനികനായ ഒരു പ്രഭു ദൂരയാത്ര പോകുന്നതിനുമുന്‍പായി തന്റെ മൂന്ന് സേവകന്മാരെ വിളിച്ച് ഓരോരുത്തര്‍ക്കും സ്വര്‍ണ നാണയങ്ങള്‍ നല്‍കി. വളരെ നാളുകള്‍ക്ക് ശേഷം പ്രഭു യാത്രയൊക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ താന്‍ കൊടുത്ത സ്വര്‍ണ നാണയങ്ങള്‍ സേവകന്മാര്‍ എങ്ങനെ ചിലവഴിച്ചു എന്നറിയാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. പത്തു സ്വര്‍ണനാണയങ്ങള്‍ ലഭിച്ചയാള്‍ സന്തോഷത്തോടെ പറഞ്ഞു: ‘അങ്ങ് എനിക്ക് നല്‍കിയ സ്വര്‍ണ നാണയങ്ങള്‍ കൊണ്ട് ഞാന്‍ വ്യാപാരം ചെയ്തു. അത് ഇരട്ടിയാക്കി’. പ്രഭുവിന് വളരെ സന്തോഷമായി. ആ സേവകനെ പത്തു നഗരങ്ങളുടെ അധികാരിയായി വാഴിച്ചു. അടുത്തതായി അഞ്ച് സ്വര്‍ണ നാണയങ്ങള്‍ ലഭിച്ച സേവകന്‍ അത് വര്‍ധിപ്പിച്ച കാര്യം പറഞ്ഞപ്പോഴും പ്രഭുവിന് സന്തോഷമായി. അയാള്‍ക്കും തക്കതായ പാരിതോഷികം നല്‍കി. എന്നാല്‍ മൂന്ന് സ്വര്‍ണനാണയങ്ങള്‍ ലഭിച്ച സേവകന്‍ പറഞ്ഞു: ‘പ്രഭോ അങ്ങ് ക്രൂരനും കഠിന ഹൃദയനും ആണെന്നാണ് എന്റെ അനുമാനം. അതിനാല്‍ അങ്ങ് തന്ന സ്വര്‍ണ നാണയങ്ങള്‍ ചിലവാക്കിയാല്‍ എന്നെ വഴക്ക് പറയുമോ എന്ന് പേടിച്ച് ഞാന്‍ അവ കുഴിച്ചിടുകയായിരുന്നു. ഇതാ ആ സ്വര്‍ണ നാണയങ്ങള്‍ അങ്ങ് തന്നെ വെച്ചുകൊള്ളുക’ മണ്ടനായ ആ സേവകന്റെ വാക്കുകള്‍ കേട്ട് പ്രഭുവിന് വല്ലാത്ത ദേഷ്യം വന്നു. പ്രഭു അയാളെ അന്ധകാരത്തിലേക്ക് ഇറക്കിവിട്ടു. നമ്മുടെയൊക്കെ ജീവിതത്തില്‍ കര്‍മത്തിനും വിവേകപൂര്‍വമായ പ്രവര്‍ത്തികള്‍ക്കും മഹനീയമായ സ്ഥാനമാണുള്ളത്. തനിക്ക് ലഭിച്ച അവസരങ്ങളെ യഥാവിധി ഉപയോഗിക്കാത്തവരുടെ ജീവിതം ഇരുട്ടില്‍ തപ്പിത്തടയും. എന്നാല്‍ അവസരങ്ങളെ മുതലാക്കി സ്വപ്രയത്നം കൊണ്ട് പുരോഗതി കൈവരിക്കാന്‍ ശ്രമിക്കുന്നവരുടെ ജീവിതം പ്രകാശപൂരിതമാകും. – ശുഭദിനം.