◾https://dailynewslive.in/ വി.എസ് ഇനി ഓര്‍മകളില്‍ ജീവിക്കും, ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലും. അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ആലപ്പുഴയിലെ പുന്നപ്രയിലുള്ള വലിയ ചുടുകാട്ടില്‍ സംസ്‌കരിച്ചു. ചൊവ്വാഴ്ച 2.30-ഓടെ തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട വിലാപയാത്ര പ്രതീക്ഷിച്ചതില്‍ ഏറെ വൈകി ഇന്നലെ ഉച്ചയോടെയാണ് ആലപ്പുഴയിലെത്തിയത്. വഴിനീളെയുള്ള അന്ത്യാഭിവാദ്യങ്ങള്‍ ഏറ്റുവാങ്ങി 22 മണിക്കൂറുകൊണ്ടാണ് പുന്നപ്രയിലെ വേലിക്കകത്ത് വീട്ടിലെത്തിയത്. പിന്നീട്, സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും ബീച്ച് റിക്രീയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനത്തിന് എത്തിച്ചു. പ്രിയനേതാവിനെ അവസാനമായി കാണാന്‍ ജനസാഗരം ഇരമ്പിയെത്തിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്. ബീച്ച് റിക്രിയേഷന്‍ ഗ്രൗണ്ടില്‍നിന്ന് മൃതദേഹം വലിയ ചുടുകാട്ടിലെത്തിച്ചപ്പോള്‍ രാത്രി ഒന്‍പത് മണിയായി. 9.15-ഓടെ മകന്‍ അരുണ്‍കുമാര്‍ ചിതയില്‍ അഗ്നിപകര്‍ന്നു. ആലപ്പുഴയുടെ മണ്ണില്‍ ആ ചുവന്ന നക്ഷത്രം ജ്വലിച്ചമരുമ്പോഴും കണ്ണേ കരളേ വി.എസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ, ഇല്ലായില്ല മരിക്കില്ല, സഖാവ് വി.എസ്. മരിക്കുന്നില്ല…’ എന്ന മുദ്രാവാക്യം വിളികള്‍ ആലപ്പുഴയുടെ തീരങ്ങളിലും ജനലക്ഷങ്ങളുടെ ഹൃദയങ്ങളിലും അലയടിക്കുകയായിരുന്നു.
◾https://dailynewslive.in/ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അതുല്യനായ സംഘാടകനും നേതാവുമാണ് ആലപ്പുഴ വലിയ ചുടുകാട്ടില്‍ എരിഞ്ഞടങ്ങിയതെന്നും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച ജനാവലിയും സമയക്രമവും സഖാവ് വിഎസ് നമുക്ക് എല്ലാവര്‍ക്കും എന്തായിരുന്നു എന്ന് തെളിയിച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ആധുനിക കേരളത്തിന്റെ സൃഷ്ടിയില്‍ അതുല്യമായ പങ്കുവഹിച്ചവരിലൊരാളാണ് വി.എസെന്നും ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ സംസ്‌കാരച്ചടങ്ങുകള്‍ പൂര്‍ത്തിയായതിനു പിന്നാലെ നടന്ന അനുശോചന സമ്മേളനത്തില്‍ പിണറായി വിജയന്‍ അനുസ്മരിച്ചു.
◾https://dailynewslive.in/ കര്‍ക്കിടക വാവ് ബലി ഇന്ന്. കര്‍ക്കടകവാവിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അമാവാസി ദിനത്തില്‍ എല്ലാ മാസവും ബലിതര്‍പ്പണം നടത്താമെങ്കിലും രാമായണ മാസം കൂടിയായ കര്‍ക്കടകത്തിലെ വാവുബലിക്ക് പ്രത്യേക പ്രാധാന്യമാണുള്ളതെന്ന് വിശ്വസിക്കപ്പെടുന്നു.
◾https://dailynewslive.in/ നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന്റെ വിശദപദ്ധതിരേഖ കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചു. 7047 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നേരത്തെ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരിന്റെ സൈറ്റ് ക്ലിയറന്‍സ് ലഭിച്ചതിനാല്‍ വിശദപദ്ധതിരേഖയ്ക്കും അംഗീകാരത്തിന് തടസ്സമുണ്ടാകില്ലെന്നാണ് കരുതുന്നത്. വര്‍ഷം ഏഴുലക്ഷം യാത്രികരെ പ്രതീക്ഷിക്കുന്ന വിമാനത്താവളം ശബരിമല തീര്‍ഥാടകര്‍ക്കും പ്രവാസികള്‍ക്കും ഏറെ പ്രയോജനംചെയ്യുമെന്ന് പദ്ധതിരേഖ പറയുന്നു.
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*
(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾
◾https://dailynewslive.in/ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ലാബില്‍ തീപിടിത്തം. ജെ ബ്ലോക്കില്‍ പ്രവര്‍ത്തിക്കുന്ന ബാക്ടീരിയോളജിക്കല്‍ ലാബിലാണ് തീ പടര്‍ന്നത്. ഫ്രിഡ്ജില്‍ നിന്നാണ് തീപടര്‍ന്നതെന്നാണ് സൂചന. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ എന്നാണ് സംശയിക്കുന്നത്. അടുത്തുള്ള മുറികളിലേക്ക് പുക വ്യാപിച്ചതോടെ ആശങ്ക വര്‍ധിച്ചു. ആലപ്പുഴയില്‍ നിന്നും അഗ്നി രക്ഷസേന സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കി.
◾https://dailynewslive.in/ കേരള സര്‍വ്വകലാശാലയില്‍ കൂടുതല്‍ കടുത്ത നടപടികളിലേക്ക് കടന്ന് വിസി മോഹനന്‍ കുന്നുമ്മല്‍. സസ്പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ കെഎസ് അനില്‍കുമാറിന്റെ ശമ്പളം തടഞ്ഞു വയ്ക്കാന്‍ വിസി ഫൈനാന്‍സ് ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ അനുരഞ്ജനത്തിന് ശ്രമിക്കുമ്പോഴാണ് വിട്ടു വീഴ്ച ഇല്ലാതെ വിസിയുടെ നീക്കം.
◾https://dailynewslive.in/ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ ഫര്‍സീന്‍ മജീദിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ഫര്‍സീന്റെ ഒരു വര്‍ഷത്തെ ശമ്പള വര്‍ധന തടയുമെന്ന് സ്‌കൂള്‍ മാനേജ്മെന്റ് അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടം 75 അനുസരിച്ച് കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫര്‍സീന്‍ ജോലി ചെയ്യുന്ന മട്ടന്നൂര്‍ സ്‌കൂള്‍ മാനേജ്‌മെന്റിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ നോട്ടീസയച്ചിരുന്നു. 2022 ലാണ് ഫര്‍സീന്‍ ഉള്‍പ്പടെ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ മാസപ്പടി ഇടപാടില്‍ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. വീണയും സിഎംആര്‍എല്‍ ഉദ്യോഗസ്ഥരുമടക്കം 13 പേര്‍ക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോണ്‍ ജോര്‍ജിന്റെ ഹര്‍ജിയിലാണ് കോടതി നടപടി.
◾https://dailynewslive.in/ തമിഴ്നാട്ടില്‍ നിന്നും കൂട്ടത്തോടെ തത്തകളെ എത്തിച്ച് വില്‍പ്പന നടത്തുന്നതിനിടെ മൂന്ന് തമിഴ്നാട് സ്വദേശിനികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ഇവര്‍ കൂട്ടിലാക്കി വില്‍പ്പനയ്ക്ക് കൊണ്ടുവന്ന 139 തത്തകളെയും പിടികൂടി. തമിഴ്നാട് പൊള്ളാച്ചി കൊത്തൂര്‍ സ്വദേശിനികളെയാണ് വനം വകുപ്പിന്റെ ഇടുക്കി ഫ്ലെയിംഗ് സ്‌ക്വാഡ് ഉദ്യോഗസ്ഥരും കട്ടപ്പന ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥരും ചേര്‍ന്ന് കാമാക്ഷി പ്രകാശില്‍ പിടികൂടിയത്.
◾https://dailynewslive.in/ കാനഡയില്‍ പരിശീലന പറക്കലിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ജൂലൈ 26ന് നാട്ടിലെത്തിക്കും. ടൊറന്റോയിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ഗിരീഷ് ജുനേജ സംസ്ഥാന സര്‍ക്കാറിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസിനെ ഇക്കാര്യം അറിയിച്ചു.
◾https://dailynewslive.in/ ഷാര്‍ജയില്‍ സ്ത്രീധന പീഡനത്തെ തുര്‍ന്ന് മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി. മരണ കാരണം ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായതാണെന്നും ഫൊറന്‍സിക് ഡോക്ടര്‍മാരുടെ സംഘം പൊലിസിനെ അറിയിച്ചു. മൃതദേഹം ഇന്നലെ കൊല്ലം കേരളപുരത്തെ വീട്ടു വളപ്പില്‍ സംസ്‌കരിച്ചു.
*Head & Neck Cancer* : തലയുടെയും കഴുത്തിന്റെയും കാൻസർ *മറ്റു കാൻസറുകളെ അപേക്ഷിച്ച് അപകടം നിറഞ്ഞതാണ് ഇവ നേരത്തെ കണ്ടെത്തുന്നതിലൂടെ ചികിത്സ ഫലങ്ങൾ മെച്ചപ്പെടുത്ത)നുo രോഗമുക്തി നേടാനും മരണനിരക്ക് കുറയ്ക്കാnum സാധിക്കും*.
*പുകവലിയും മദ്യപാനവും ആണ് ഏറ്റവും അപകടകരമായ ശീലങ്ങൾ പുകയില ഏതു രൂപത്തിൽ ഉപയോഗിച്ചാലും അപകടം തന്നെയാണ്*. ഇത് കൂടാതെ human papiloma virurs(ഹ്യൂമൻ പാപിലോമ virus ). പാരിസ്ഥിതിക അണുബാധകൾ, കെമിക്കലുകൾ അടങ്ങുന്ന പുക ജനിതക മാറ്റങ്ങൾ, പാരമ്പര്യം എന്നിവയും പ്രധാന കാരണങ്ങളാണ്.
*വായ മൂക്ക് തൊണ്ട എന്നിവ വിശദമായി പരിശോധിക്കാനായി വീഡിയോ ലാരിngoസ് കോപ്പി, nasaൽ എൻഡോസ്കോപ്പി, കുത്തിപരിശോധന, ബയോപ്സി എന്നിവ ചെയ്യുന്നതിലൂടെ കാൻസർ കണ്ടെത്താനാകും. ആധുനിക സ്കാനിങ് സംവിധാനങ്ങൾ ആയ CT. MRI, PET SCAN, MICROSCOPY പരിശോധന എന്നിവയിലൂടെ ഏതുതരം അസുഖമാണെന്ന് അസുഖത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും സാധിക്കുന്നു*.
അസുഖം കണ്ടെത്തിയാൽ ശസ്ത്രക്രിയയിലൂടെയും റേഡിയേഷൻ, കീമോതെറാപ്പിലുടെയും ഭേദമാക്കാനും സാധിക്കും.
*ശബ്ദ വ്യത്യാസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, കഴുത്തിലെ മുഴകൾ, മൂക്കിലൂടെയുള്ള രക്തസ്രാവം* എന്നിവ തള്ളിക്കളയാതെ ഉടനെE. N. T ഡോക്ടറെ സമീപിക്കുക. *Head & Neck Cancer* ന് എല്ലാവിധ ചികിത്സകളും അമല ആശുപത്രിയിൽ ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക 0487 2304000.
◾https://dailynewslive.in/ അഗതി മന്ദിരത്തില്‍ പിതാവ് മരിച്ചതറിഞ്ഞ മകനും മരുമകളും വീട് പൂട്ടി സ്ഥലം വിട്ടു. ഇതോടെ വീട്ടിലെത്തിച്ച പിതാവിന്റെ മൃതദേഹം വീടിനുള്ളിലേക്ക് കയറ്റാനായില്ല. മകനു വേണ്ടി മൃതദേഹം വീടിന് പുറത്ത് വെച്ച് കാത്തിരുന്നെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് മകന്‍ പിതാവിന്റെ അന്ത്യയാത്രാ ചടങ്ങുകളില്‍ പങ്കെടുക്കാതെ മാറി നിന്നെന്ന് ബന്ധുക്കള്‍ പറയുന്നു. തൃശൂര്‍ അരിമ്പൂര്‍ കൈപ്പിള്ളി റിംഗ് റോഡില്‍ തോമസ് (78) ആണ് ബുധനാഴ്ച രാവിലെ മണലൂരിലെ അഗതി മന്ദിരത്തില്‍ മരിച്ചത്. ഏതാനും മാസം മുന്‍പാണ് മകനും മരുമകളും മര്‍ദ്ദിക്കുന്നതായി ആരോപിച്ച് തോമസ് ഭാര്യ റോസിലിയോടൊപ്പം വീട് വിട്ട് ഇറങ്ങിയത്. സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ മണലൂരിലെ അഗതി മന്ദിരത്തിലേക്ക് മാറ്റുകയായിരുന്നു.
◾https://dailynewslive.in/ ഫുട്ബോള്‍ കളി കഴിഞ്ഞ് വീട്ടിലെത്തിയ പതിനാലുകാരന്‍ കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് ചാലിശ്ശേരി പടിഞ്ഞാറെ പട്ടിശ്ശേരി മുല്ലശ്ശേരി മാടേക്കാട്ട് മണികണ്ഠന്റെ മകന്‍ അതുല്‍ കൃഷ്ണയാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കളി കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ അതുല്‍ കൈകാലുകള്‍ കഴുകുന്നതിനിടെ തളര്‍ന്ന് വീഴുകയായിരുന്നു. കോക്കൂര്‍ ടെക്നിക്കല്‍ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു.
◾https://dailynewslive.in/ ശക്തമായ കാറ്റില്‍ ഒടിഞ്ഞു വീണ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനിടെ പോസ്റ്റ് മറിഞ്ഞ് ദേഹത്ത് വീണ് ഹരിപ്പാട് കരാര്‍ തൊഴിലാളി മരിച്ചു. ചങ്ങനാശേരി കോട്ടമുറി തൃക്കൊടിത്താനം പുതുപറമ്പില്‍ ഭാസ്‌കരന്റെയും ജഗദമ്മയുടെയും മകന്‍ അനില്‍ കുമാര്‍ (45) ആണ് മരിച്ചത്. കെ.എസ്.ഇ.ബി കരുവാറ്റ സെക്ഷന്‍ പരിധിയിലെ ആനാരി വടക്ക് പ്രതിഭ ജംഗ്ഷന് പടിഞ്ഞാറ് ഇന്നലെ രാവിലെ 10 മണിയോടെയായിരുന്നു അപകടം.
◾https://dailynewslive.in/ കാക്കൂരില്‍ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബാലുശ്ശേരി അറപ്പീടിക തോട്ടത്തില്‍ ഷെറീജ് (18) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത ബന്ധു പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
◾https://dailynewslive.in/ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ഹരിപ്പാട് കരുവാറ്റ പുത്തന്‍ പറമ്പില്‍ ഷമീറിന്റെ മകനായ മുഹമ്മദ് സുഹൈല്‍ (17) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടു കൂടി കരുവാറ്റ നൂറുല്‍ ഇസ്ലാം സംഘം പള്ളിക്ക് സമീപമുള്ള കുളത്തില്‍ കൂട്ടുകാരോടൊപ്പം കുളിക്കുമ്പോള്‍ മുങ്ങിതാഴുകയായിരുന്നു.
◾https://dailynewslive.in/ ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കള്‍ക്ക് വാട്സ്ആപ്പ് മെസ്സേജ് അയച്ച് വനിതാ ഡോക്ടര്‍ തൂങ്ങി മരിച്ചു. മഞ്ചേരി മെഡിക്കല്‍ കോളേജ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റീഹാബിലിറ്റേഷന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡെന്റ്റ് ഡോക്ടര്‍ കല്പകഞ്ചേരി സ്വദേശി സി.കെ. ഫര്‍സീന (35) യെയാണ് ഇന്നലെ വൈകീട്ട് വെള്ളാരം കല്ലിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ നാലുദിവസത്തെ യുകെ, മാലദ്വീപ് സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി യാത്രതിരിച്ചു. യു.കെ.യിലെത്തിയ മോദി ഇന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാമറുമായി ചര്‍ച്ചനടത്തും. ചാള്‍സ് മൂന്നാമന്‍ രാജാവിനെയും കാണും. ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാരക്കരാര്‍ ഒപ്പുവെക്കുമെന്നും സൂചനയുണ്ട്.
◾https://dailynewslive.in/ പരിശീലന കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലെ ബിച്ച്ഹിയയിലെ പിഎസി. ക്യാമ്പില്‍ ഇന്നലെ ധര്‍ണ നടത്തി. ഏകദേശം 600 ഓളം വനിതാ കോണ്‍സ്റ്റബിള്‍മാര്‍ പരിശീലന കേന്ദ്രത്തിന് പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയും ധര്‍ണ നടത്തുകയും ചെയ്തു. കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യങ്ങള്‍ എന്നിവ അപര്യാപ്തമാണെന്ന് ഇവര്‍ ആരോപിച്ചു.
◾https://dailynewslive.in/ ഓപ്പറേഷന്‍ സിന്ദൂറില്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറായി കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയിലും രാജ്യസഭയിലും 16 മണിക്കൂര്‍ വീതം ചര്‍ച്ചയ്ക്ക് സമയം നീക്കിവച്ചു. ലോക്‌സഭയില്‍ തിങ്കളാഴ്ചയും രാജ്യസഭയില്‍ ചൊവ്വാഴ്ചയുമാണ് ചര്‍ച്ച. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍ വിഷയങ്ങളുയര്‍ത്തി ലോക്‌സഭയും രാജ്യസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.
◾https://dailynewslive.in/ ജഗദീപ് ധന്‍കറിന്റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നടപടികള്‍ തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ധന്‍കറിന്റെ രാജിയടക്കം വിഷയങ്ങളുന്നയിച്ച് പ്രതിപക്ഷം ഇന്നലേയും പാര്‍ലമെന്റ് സ്തംഭിപ്പിച്ചു.
◾https://dailynewslive.in/ ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഉടന്‍ ഒഴിയും. തിങ്കളാഴ്ചയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. അന്നേദിവസം രാത്രിതന്നെ വസതിയൊഴിയാനുള്ള കാര്യങ്ങള്‍ ചെയ്തുതുടങ്ങിയിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
◾https://dailynewslive.in/ വിവാഹബന്ധം പിരിഞ്ഞതിന് പിന്നാലെ ഭര്‍ത്താവില്‍ നിന്നും ജീവനാംശമായി ഭീമമായ തുക ആവശ്യപ്പെട്ട യുവതിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ഉന്നതവിദ്യാഭ്യാസമുള്ള നിങ്ങള്‍ക്ക് ഉന്നത ജോലി ലഭിക്കില്ലേ എന്ന് കോടതി ചോദിച്ചു. ഒന്നരവര്‍ഷം മാത്രം നീണ്ടു നിന്ന വിവാഹ ജീവീതത്തില്‍ മുംബൈയില്‍ വീട്, ബിഎംഡബ്ല്യു കാര്‍, 12 കോടി രൂപ എന്നിവയാണ് ജീവനാംശമായി യുവതി ആവശ്യപ്പെട്ടത്. കേവലം ഒന്നര വര്‍ഷം മാത്രമാണ് വിവാഹബന്ധം മുന്നോട്ട് പോയതെന്നും എന്നിട്ട് നിങ്ങളിപ്പോള്‍ അതില്‍ നിന്നുള്ള നഷ്ടപരിഹാരമായി ബിഎംഡബ്ല്യു ആവശ്യപ്പെടുകയാണോ എന്നും ചീഫ് ജസ്റ്റിസ് ചോദ്യമുയര്‍ത്തി.
◾https://dailynewslive.in/ ശിവഗംഗയില്‍ പോലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട ക്ഷേത്രസുരക്ഷാ ജീവനക്കാരന്‍ അജിത്കുമാറിന്റെ കുടുംബത്തിന് ഇടക്കാല സഹായധനമായി 25 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
◾https://dailynewslive.in/ ബെംഗളൂരുവില്‍ ബസ് സ്റ്റാന്‍ഡില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ബെംഗളൂരു കലാശിപാളയ ബിഎംടിസി ബസ് സ്റ്റാന്‍ഡിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ആറ് ജലാറ്റിന്‍ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവികളടക്കം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
◾https://dailynewslive.in/ വസ്ത്രത്തിനുള്ളില്‍ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് 28 കിലോ സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ അറസ്റ്റില്‍. സൂററ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍വെച്ചാണ് ഇവരെ സിഐഎസ്എഫ് പിടികൂടിയത്. ദുബൈയില്‍ നിന്നാണ് ദമ്പതികള്‍ എത്തിയത്. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തില്‍ ചുറ്റിയാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു.
◾https://dailynewslive.in/ സ്വപ്ന പദ്ധതിയായ ക്രൂയിസ് ഭാരത് മിഷന്‍ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 2027ഓടെ 14 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 51 പുതിയ ക്രൂയിസ് സര്‍ക്യൂട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയെ നദി അധിഷ്ഠിത ടൂറിസത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം.
◾https://dailynewslive.in/ ഇന്ത്യന്‍ ഫാഷന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്രയ്‌ക്കെതിരേ വിദേശ നിക്ഷേപ വ്യവസ്ഥകള്‍ (എഫ്ഡിഐ) ലംഘിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. 1654.35 കോടി രൂപയുടെ നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് കേസ്. മിന്ത്രയുടെ അനുബന്ധ സ്ഥാപനങ്ങള്‍, ഡയറക്ടര്‍മാര്‍ എന്നിവയ്‌ക്കെതിരേയും കേസുണ്ട്.
◾https://dailynewslive.in/ തങ്ങള്‍ക്ക് ലഭിച്ച മൃതദേഹം മാറിപ്പോയെന്ന ആരോപണവുമായി അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരായ രണ്ടുപേരുടെ കുടുംബങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്.വിമാനാപകടത്തില്‍ മരിച്ചവരുടെ 13 മൃതദേഹാവശിഷ്ടങ്ങളാണ് യു.കെയിലേയ്ക്ക് കൊണ്ടുപോയത്.
◾https://dailynewslive.in/ എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുമരിച്ച യുകെ പൗരന്‍മാരുടെ മൃതദേഹം മാറിപ്പോയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഇന്ത്യ. കുടുംബാംഗങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന്.യുകെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
◾https://dailynewslive.in/ ഹിമാചല്‍പ്രദേശിലെ വിവിധ സ്‌കൂളുകളില്‍ ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെയോടെയാണ് ഇ-മെയിലായി ഭീഷണി സന്ദേശങ്ങളെത്തിയത്. തൊട്ടുപിന്നാലെ പോലീസ് ബോംബ് സ്‌ക്വാഡുമായി സ്‌കൂളുകളിലെത്തി നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
◾https://dailynewslive.in/ പാര്‍ലമെന്റിന് സമീപത്തെ മുസ്ലിം പള്ളിയില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി. പള്ളിക്കുള്ളില്‍ എസ്പി, രാഷ്ട്രീയയോഗം സംഘടിപ്പിച്ചുവെന്ന് ആരോപിച്ച് ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ജമാല്‍ സിദ്ദിഖി രംഗത്തെത്തി. ഭാര്യയും എംപിയുമായ ഡിംപിള്‍ യാദവും മറ്റ് നേതാക്കളും സന്ദര്‍ശനവേളയില്‍ അഖിലേഷിനൊപ്പമുണ്ടായിരുന്നു.
◾https://dailynewslive.in/ എംപരിവാഹന്‍ ആപ്ലിക്കേഷന്റെ പേരില്‍ വാരാണസി കേന്ദ്രീകരിച്ചുള്ള സംഘം കേരളത്തില്‍ നിന്ന് മാത്രം തട്ടിയെടുത്തത് 45 ലക്ഷം രൂപ. ഇതുവരെയുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍നിന്ന് 575 പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. കൊച്ചി സിറ്റിയില്‍ മാത്രം 96 പരാതികളുണ്ട്. പണം നഷ്ടപ്പെട്ടവര്‍ ഇതിലും കൂടാമെന്നാണ് പോലീസ് കരുതുന്നത്.
◾https://dailynewslive.in/ സര്‍ക്കാര്‍ കരാറുകളിലെ തസ്തികകള്‍ കുവൈത്തികള്‍ക്ക് മാത്രമായി മാറ്റിവയ്ക്കുന്ന പദ്ധതി തുടരുമെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് മീഡിയാ ഡിപ്പാര്‍ട്ട്‌മെന്റ് ആക്ടിംഗ് ഡയറക്ടര്‍ മുഹമ്മദ് അല്‍ മുസൈനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
◾https://dailynewslive.in/ ഫിഡെ വനിതാ ചെസ് ലോകകപ്പില്‍ ചരിത്രംകുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഫൈനലില്‍. ചൈനയുടെ മുന്‍ ലോകചാമ്പ്യന്‍ ടാന്‍ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമില്‍ കീഴടക്കിയാണ് ദിവ്യ ഫൈനലില്‍ കടന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍താരം ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തുന്നത്. ഇന്ത്യയുടെ കൊനേരു ഹംപിയും ചൈനയുടെ ഗ്രാന്റ്മാസ്റ്റര്‍ ലെയ് ടിന്‍ജിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലില്‍ നേരിടുക.
◾https://dailynewslive.in/ ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ദിവസത്തെ കളിയവസാനിക്കുമ്പോള്‍ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 264 റണ്‍സെന്ന നിലയില്‍. 19 റണ്‍സ് വീതമെടുത്ത് രവീന്ദ്ര ജഡേജയും ശാര്‍ദുല്‍ താക്കൂറുമാണ് ക്രീസില്‍. 46 റണ്‍സെടുത്ത കെ.എല്‍ രാഹുല്‍, 58 റണ്‍സെടുത്ത യശസ്വി ജയ്‌സ്വാള്‍, 12 റണ്‍സെടുത്ത ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, 61 റണ്‍സെടുത്ത സായ് സുദര്‍ശന്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഇതിനിടെ 37 റണ്‍സെടുത്ത ഋഷഭ് പന്ത് കാലിന് പരിക്കേറ്റ് റിട്ടയേര്‍ഡ് ഹര്‍ട്ടായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.
◾https://dailynewslive.in/ ഇന്ത്യയുടെ പ്രത്യക്ഷ വിദേശ നിക്ഷേപ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ മിന്ത്രക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മൊത്തക്കച്ചവടത്തിന്റെ മറവില്‍ വിവിധ ബ്രാന്‍ഡുകളിലൂടെ കമ്പനി ചില്ലറക്കച്ചവടം ചെയ്യുകയാണെന്ന് ഇ.ഡി ആരോപിക്കുന്നു. ഹോള്‍സെയില്‍ ക്യാഷ് ആന്‍ഡ് ക്യാരി ബിസിനസ് എന്ന വ്യാജേന മിന്ത്രയും സഹ കമ്പനികളും മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡ് രീതികളാണ് അവലംബിച്ചിരുന്നത്. ഇത് ഇന്ത്യയുടെ വിദേശ നിക്ഷേപ ചട്ടങ്ങളുടെ ലംഘനമാണ്. മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയില്‍ ട്രേഡ് മേഖലയിലെ വിദേശ നിക്ഷേപത്തിന് കര്‍ശന നിയന്ത്രണങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിദേശ നിക്ഷേപ ചട്ടങ്ങളുമായി ബന്ധപ്പെട്ട് മിന്ത്ര 1,654 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നും ഇ.ഡി ആരോപിക്കുന്നു. ഫ്‌ളിപ്കാര്‍ട്ടിന്റെ പിന്തുണയുള്ള മിന്ത്രയുടെ ഉപകമ്പനികളിലൊന്നായ വെക്ടര്‍ ഇ-കൊമേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് വഴിയായിരുന്നു തട്ടിപ്പ്. മിന്ത്ര നടത്തിയ വില്‍പ്പനയുടെ സിംഹഭാഗവും ഈ കമ്പനി വഴിയായിരുന്നു. ഉപയോക്താക്കള്‍ക്ക് നേരിട്ട് നടത്തിയ ചില്ലറ വില്‍പ്പന ഹോള്‍സെയില്‍ വില്‍പ്പനയെന്ന പേരിലായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
◾https://dailynewslive.in/ ഫഹദ് ഫാസില്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ‘മാരീസന്‍’. 2023ല്‍ റിലീസ് ചെയ്ത തെന്നിന്ത്യ ഒട്ടാകെ ശ്രദ്ധനേടിയ ‘മാമന്നന്’ ശേഷം വടിവേലുവിനൊപ്പം ഫഹദ് ഫാസില്‍ ഒന്നിക്കുന്ന ചിത്രമാണ് മാരീശന്‍ എന്ന പ്രത്യേകതയുമുണ്ട് മാരീശന്. ചിത്രം 20205 ജൂലൈ 25ന് ആണ് ചിത്രം റിലീസ് ചെയ്യുക. ഫഹദിന്റെ മാരീസന്റെ ദൈര്‍ഘ്യം 152 മിനിറ്റാണെന്നാണ് റിപ്പോര്‍ട്ട്. സുധീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മാരീസന്‍. മാമന്നന്‍ ഗൗരവമുള്ള ജാതിരാഷ്ട്രീയം പറഞ്ഞ പൊളിറ്റിക്കല്‍ ഡ്രാമ ആയിരുന്നെങ്കില്‍ മാരീശന്‍ കോമഡിക്കും പ്രാധാന്യമുള്ള ഒരു റോഡ് മൂവി ആയിരിക്കുമെന്നാണ് സൂചനകള്‍. മാരി സെല്‍വരാജിന്റെ സംവിധാനത്തില്‍ റിലീസ് ചെയ്ത ചിത്രം ആയിരുന്നു മാമന്നന്‍. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരുന്നു. പുഷ്പ 2 ആയിരുന്നു ഫഹദിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.
◾https://dailynewslive.in/ ബിഗ് ബോസ് മലയാളം സീസണ്‍ 5 ടൈറ്റില്‍ വിജയി അഖില്‍ മാരാര്‍ നായകനാവുന്ന ചിത്രമാണ് ‘മിഡ്നൈറ്റ് ഇന്‍ മുള്ളന്‍കൊല്ലി’. അതിര്‍ത്തിയിലുള്ള മലയോര ഗ്രാമം പശ്ചാത്തലമാക്കുന്ന ചിത്രം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തെത്തി. ഒട്ടേറെ ആക്ഷന്‍ രംഗങ്ങള്‍ അടങ്ങിയതാണ് 2.20 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5 ല്‍ അഖില്‍ മാരാരുടെ സഹമത്സരാര്‍ഥി ആയിരുന്നു സെറീന ജോണ്‍സണ്‍ ആണ് ചിത്രത്തിനെ നായിക. ബിഗ് ബോസ് സീസണ്‍ 6 മത്സരാര്‍ഥി അഭിഷേക് ശ്രീകുമാറും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാബു ജോണ്‍ ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും. സ്റ്റാര്‍ ഗേറ്റ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. അഞ്ച് ചെറുപ്പക്കാരുടെ ജീവിതത്തിലൂടെ, അവര്‍ക്ക് നേരിടേണ്ടി വരുന്ന ഗുരുതരമായ ചില പ്രശ്നങ്ങളാണ് തികഞ്ഞ ഉദ്വേഗത്തോടെ ചിത്രം അവതരിപ്പിക്കുന്നത്. അഭിഷേക് ശ്രീകുമാര്‍, നവാസ് വള്ളിക്കുന്ന്, അതുല്‍ സുരേഷ്, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണന്‍ എന്നിവര്‍ ഈ അഞ്ച് ചെറുപ്പക്കാരെ അവതരിപ്പിക്കുന്നു.
◾https://dailynewslive.in/ ഫ്രഞ്ച് വാഹന ബ്രാന്‍ഡായ റെനോ ഇന്ത്യ തങ്ങളുടെ 7 സീറ്റര്‍ ട്രൈബര്‍ എംപിവിയുടെ പുതിയ പതിപ്പിനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന എംപിവികളില്‍ ഒന്നായ ട്രൈബറിനെ ആകെ നാല് വേരിയന്റുകളിലാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാന വേരിയന്റായ ഓതന്റിക്കിന് 6.29 ലക്ഷം രൂപയാണ് വില. ഇതില്‍ ചില അടിസ്ഥാന സവിശേഷതകള്‍ നല്‍കിയിട്ടുണ്ട്. രണ്ടാമത്തെ വേരിയന്റായ എവല്യൂഷന്റെ വില 7.24 ലക്ഷം രൂപയാണ്. 7.99 ലക്ഷം രൂപ വിലയുള്ള മിഡ് വേരിയന്റായ ടെക്നോയില്‍ ചില സവിശേഷതകള്‍ കൂടി നല്‍കിയിട്ടുണ്ട്. അതേസമയം 8.64 ലക്ഷം രൂപയാണ് ടോപ്പ് വേരിയന്റായ ഇമോഷന്റെ വില. റെനോ ട്രൈബര്‍ ഫെയ്സ്ലിഫ്റ്റ് നിലവിലുള്ള മോഡലില്‍ വാഗ്ദാനം ചെയ്യുന്ന അതേ പവര്‍ട്രെയിന്‍ നിലനിര്‍ത്തുന്നു, അതായത് 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് 3-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍, അഞ്ച് സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ക്കൊപ്പം. റിട്രോഫിറ്റഡ് സിഎന്‍ജി എഞ്ചിന്‍ ഓപ്ഷനുകളും ഇതിന് ലഭിക്കുന്നു.
◾https://dailynewslive.in/ ജെല്ലിക്കെട്ടുകാര്‍, ഉരുവില്‍ കടലില്‍പ്പോവുന്ന പൊന്നാനിയിലെ മഞ്ചൂക്കാര്‍, ചവിട്ടുനാടകക്കാര്‍, വെളിച്ചപ്പാട്, പോക്കറ്റടിക്കാര്‍, മട്ടാഞ്ചേരിയിലെ സാറയും താഹയും, ഗോതുരുത്തും അവിടത്തെ മനുഷ്യരും അങ്ങനെ എത്രയെത്ര ലോകങ്ങള്‍! ഈ മനുഷ്യരെയെല്ലാം സുനില്‍ സമീപിക്കുന്നതും അവരുടെ കഥകള്‍ കേള്‍ക്കുന്നതും സഹജമായ മനുഷ്യസ്നേഹത്തോടെയും കാരുണ്യത്തോടെയുമാണ്. ഇതിലെ ഒരു ജീവിതത്തെയും ഈ എഴുത്തുകാരന്‍ വിധിക്കുന്നില്ല. ഇങ്ങനെയും ജീവിതങ്ങളുണ്ട് എന്നു കാണിച്ചുതരിക മാത്രം ചെയ്യുന്നു. എഴുത്തില്‍ അലങ്കാരങ്ങളുടെ പൊലിപ്പിക്കലുകളില്ല. കെട്ടിപ്പറച്ചിലുകളില്ല. പോവുന്ന യാത്രികന്റെ കണ്ണിലെ തെളിമയാണ് എല്ലാറ്റിലും. കേട്ടതും അനുഭവിച്ചതും മനസ്സിനെ സ്പര്‍ശിച്ചതും മാത്രമേ എഴുതിയിട്ടുള്ളൂ. അതുകൊണ്ട് ഹൃദയത്തില്‍നിന്നും ഹൃദയത്തിലേക്കാണ് സുനിലിന്റെ എഴുത്തിന്റെ സഞ്ചാരം. ആരാലും രേഖപ്പെടുത്തപ്പെടാതെപോയ അസംഖ്യം സാധാരണ മനുഷ്യരുടെ അസാധാരണമായ ജീവിതത്തിലൂടെ സഞ്ചരിച്ച ഒരു ഫോട്ടോഗ്രാഫറുടെ ഹൃദ്യമായ ഓര്‍മ്മപ്പുസ്തകം. ‘വെളിച്ചപ്പാടും പോക്കറ്റടിക്കാരും’. കെ.ആര്‍ സുനില്‍. മാതൃഭൂമി. വില 204 രൂപ.
◾https://dailynewslive.in/ ചെറുപ്പക്കാര്‍ക്കിടയില്‍ ക്യാന്‍സര്‍ കേസുകള്‍ കൂടി വരുന്നതായി ദേശീയ കാന്‍സര്‍ രജിസ്ട്രിയില്‍ നിന്നുള്ള സമീപകാല ഡാറ്റ വ്യക്തമാക്കുന്നു. പലരും ലക്ഷണങ്ങള്‍ കണ്ടാല്‍ തന്നെ അത് നിസാരമായി കാണാറാണ് പതിവ്. ആളുകള്‍ക്കിടയില്‍ ഇപ്പോഴും ക്യാന്‍സറിന്റെ പ്രധാന മുന്നറിയിപ്പ് ലക്ഷണങ്ങളെക്കുറിച്ചുള്ള അവബോധമില്ല. പല ലക്ഷണങ്ങളും കൂടുതല്‍ സാധാരണവും ദോഷകരമല്ലാത്തതുമായ ആരോഗ്യ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാല്‍ അധികം ആളുകളും നിസാരമായി കാണുന്നു. ഇത് രോഗനിര്‍ണയത്തിലും ചികിത്സയിലും കാലതാമസത്തിന് കാരണമാകുന്നു. അമിത ക്ഷീണം, സ്ഥിരമായ ശരീരവേദന അല്ലെങ്കില്‍ സന്ധി വേദന, വിശപ്പില്ലായ്മ, മലബന്ധം, ഛര്‍ദ്ദി, പെട്ടെന്ന് ഭാരം കുറയുക തുടങ്ങിയ സാധാരണ ലക്ഷണങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുകയും മരുന്നുകള്‍ ഉപയോഗിച്ച് സ്വയം ചികിത്സിക്കുകയും ചെയ്യുന്നു. ഈ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സ നടത്താതെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തുകയാണ് വേണ്ടത്. വിളര്‍ച്ച, മഞ്ഞപ്പിത്തം, ഉറങ്ങാത്ത മുറിവുകള്‍, വയറുവേദന, മുഴകള്‍ തുടങ്ങിയ ഗുരുതരമായ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ നിസാരമായി കാണരുത്. സ്ത്രീകള്‍ മാസത്തിലൊരിക്കല്‍ സ്തനങ്ങളില്‍ സ്വയം പരിശോധനകള്‍ ചെയ്യുകയും പതിവായി മാമോഗ്രാമുകള്‍ക്ക് വിധേയമാകുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണക്രമം ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കൂട്ടുന്നു. അനിയന്ത്രിതമായ കോശ വളര്‍ച്ചയും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരാനും സാധ്യതയുള്ള രോഗമാണ് ക്യാന്‍സര്‍. തുടക്കത്തില്‍ തന്നെ കണ്ടെത്തി ഫലപ്രദമായി ചികിത്സിച്ചാല്‍ പല ക്യാന്‍സറുകളും ഭേദമാക്കാന്‍ കഴിയും.
*ശുഭദിനം*
*കവിത കണ്ണന്‍*
അമേരിക്കയിലെ ഒരു പടിഞ്ഞാറന്‍ ഗ്രാമത്തില്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന റെഡ് ഇന്ത്യന്‍സിന്റെ ആക്രമണത്തെ പ്രതീക്ഷിച്ചിരിക്കുകയാണ് രണ്ട് സൈനികര്‍. അതില്‍ ഒരു സൈനികന്‍ പുറത്തൊക്കെ ഒന്ന് റോന്ത് ചുറ്റി വന്നിട്ട് രണ്ടാമത്തെ സൈനികനോട് പറഞ്ഞു: ‘എനിക്ക് നിന്നോട് ഒരു മോശം വാര്‍ത്തയും ഒരു നല്ല വാര്‍ത്തയും പറയാനുണ്ട്… മോശം വാര്‍ത്ത ഇതാണ്: നമ്മുടെ പക്കലുള്ള വെടിയുണ്ടകളുടെ സ്റ്റോക്ക് തീര്‍ന്നുപോയിരിക്കുന്നു. നമ്മെ സഹായിക്കാന്‍ ഇവിടെ അടുത്തെങ്ങും സൈനിക ക്യാമ്പുകളോ സൈനികരോ ഇല്ല…..’ ഇത് കേട്ടപ്പോള്‍ രണ്ടാം സൈനികന്‍ പേടിച്ചുവിറച്ചു. കാരണം മരണം വരെ പോരാടാനാണ് മേലുദ്യോഗസ്ഥരുടെ നിര്‍ദ്ദേശം. എന്നാല്‍ റെഡ് ഇന്ത്യന്‍സ് ആണെങ്കില്‍ എന്ത് ക്രൂരതയും കാണിക്കാന്‍ മടിയില്ലാത്തവരാണ്. അവരുടെ മുന്‍പില്‍ വെറുംകൈയ്യോടെ ആക്രമണത്തിന് പോയാല്‍ തങ്ങള്‍ക്ക് സംഭവിക്കാന്‍ പോകുന്ന ദാരുണാന്ത്യം ഓര്‍ത്ത് അയാളുടെ ദേഹമാസകലം വിറച്ചു. അല്‍പ നേരം കഴിഞ്ഞ് അയാള്‍ സമനില വീണ്ടെടുത്തു ചോദിച്ചു: ‘എന്നോട് പറയാനുള്ള നല്ല വാര്‍ത്ത എന്തായിരുന്നു?’ ‘നിന്നോട് പറയാനുള്ള നല്ല വാര്‍ത്ത ഇതാണ്: ഇവിടെ അടുത്തെങ്ങും റെഡ് ഇന്ത്യന്‍സിന്റെ ആക്രമണം ഉണ്ടാവാനിടയില്ല എന്നാണ് എനിക്ക് കിട്ടിയ വിവരം.’ ഇത് കേട്ടപ്പോള്‍ രണ്ടാം സൈനികന് ആശ്വാസമായി. എപ്പോള്‍ വേണമെങ്കിലും നമ്മെ തകര്‍ക്കാവുന്ന ദുരന്തങ്ങളെ നേരിടാന്‍ അമിതമായ പ്രതിരോധത്തിലൂന്നിയാണ് നമ്മള്‍ ഓരോ ദിവസവും മുന്നോട്ട് കൊണ്ടുപോകുന്നത്. നമ്മുടെ സമയവും ധനവും അദ്ധ്വാനവുമൊക്കെ നാം ഏറെ ചിലവാക്കുന്നത് നമ്മുടെ സന്തോഷം ഇല്ലാതാക്കുമെന്ന് നാം കരുതുന്ന ചില കാര്യങ്ങള്‍ക്കു പ്രതിരോധം തീര്‍ക്കാന്‍ വേണ്ടിയാണ്. അമിതമായ പ്രതിരോധ വലയത്തില്‍ ഭയപ്പാടോടെ കൊണ്ടുനടക്കേണ്ടതല്ല നമ്മുടെ ജീവിതം. തിന്മകള്‍ക്കും ദുഷ്ട ശക്തികള്‍ക്കും എതിരെ പോരാടാനുള്ള നമ്മിലെ ആന്തരിക ശക്തിയെ നാം തിരിച്ചറിയണം. നമുക്ക് സംഭവിക്കാവുന്ന അപ്രതീക്ഷിത ദുരന്തങ്ങളെ നേരിടാന്‍ നമ്മുടെ മനസ്സിനെ സജ്ജമാക്കാന്‍ അത് സഹായിച്ചേക്കും. കായിക ബലത്തിനും മീതെ വേണ്ടതാണല്ലോ മനോബലം. – ശുഭദിനം.