yt cover 53

https://dailynewslive.in/ പ്രതിപക്ഷ നേതാവിനെ വനവാസത്തിന് പോകാന്‍ വിട്ട് കൊടുക്കില്ലന്നും 2026 ല്‍ ഭരണം പിടിക്കുമെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി യു ഡി എഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നും 2026 ല്‍ ഭരണം പിടിക്കും എന്നതില്‍ പ്രതിപക്ഷ നേതാവിനെക്കാള്‍ ഇരട്ടി ആത്മവിശ്വാസം മുസ്ലീം ലീഗിനുണ്ടെന്നും മുസ്ലിം ലീഗ് നേതാക്കള്‍ വ്യക്തമാക്കി. യു.ഡി.എഫ് തിരഞ്ഞെടുപ്പ് ഒരുക്കത്തിലേക്ക് കടക്കുകയാണെന്നും കോണ്‍ഗ്രസും ലീഗും ഒറ്റക്കെട്ടായി നിന്ന് യു.ഡി.എഫിനെ ശക്തിപ്പെടുത്തി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ വലിയ തിരിച്ചു വരവിന് വേണ്ടിയുള്ള പ്രയത്‌നത്തിലാണെന്നും മുസ്ലിംലീഗ് വ്യക്തമാക്കി.

https://dailynewslive.in/ യു.ഡി.എഫിനെ നല്ല ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിച്ചില്ലെങ്കില്‍ രാഷ്ട്രീയ വനവാസത്തിനു പോകുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രഖ്യാപനം ധീരവും കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെയും യു.ഡി.എഫിന്റെയും അന്തസ് ഉയര്‍ത്തിപ്പിടിക്കുന്നതാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. തന്റെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി പദം ദുരുപയോഗപ്പെടുത്തിവരുന്ന വെള്ളാപ്പള്ളി നടേശന്റെ വെല്ലുവിളിക്കുള്ള സതീശന്റെ ഈ മറുപടി തികച്ചും പ്രസക്തവും അഭിനന്ദനാര്‍ഹവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് സ്വദേശി പുരുഷോത്തനമാണ് മരിച്ചത്. രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. പെരുവന്താനം പഞ്ചായത്തില്‍പെട്ട മതമ്പ എന്ന സ്ഥലത്താണ് ആക്രമണമുണ്ടായിരിക്കുന്നത്. റബര്‍തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിംഗ് നടത്തുന്ന ആളാണ് പുരുഷോത്തമന്‍. മകനും ഒപ്പമുണ്ടായിരുന്നു. രണ്ട് പേരും കൂടെ ടാപ്പിംഗ് നടത്തുന്നതിനിടെ കാട്ടാനക്കൂട്ടം ഇവരെ ആക്രമിക്കുകയായിരുന്നു.

https://dailynewslive.in/ ഗോവിന്ദച്ചാമിക്ക് ജയില്‍ ചാടാന്‍ ആരുടെയും സഹായം ലഭിച്ചില്ലെന്ന് ജയില്‍ ഡിഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട്. ജീവനക്കാരോ തടവുകാരോ സഹായിച്ചതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ജയിലില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നും രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന അസിസ്റ്റന്റ് ജയില്‍ സൂപ്രണ്ടിനടക്കം വീഴ്ച സംഭവിച്ചെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ നിമിഷപ്രിയയുടെ ശിക്ഷ റദ്ദാക്കിയെന്ന പ്രചാരണങ്ങള്‍ തള്ളി വിദേശകാര്യ മന്ത്രാലയം. നിമിഷപ്രിയയുടെ കേസിനെക്കുറിച്ച് ചില വ്യക്തികള്‍ പങ്കുവെക്കുന്ന വിവരങ്ങള്‍ തെറ്റിദ്ധാരണജനകമാണെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കി എന്ന വാര്‍ത്ത പിന്‍വലിച്ച് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ ഷെയര്‍ ചെയ്ത വാര്‍ത്തയാണ് ഡിലീറ്റ് ചെയ്തത്. വധശിക്ഷ ഒഴിവാക്കി എന്ന വാര്‍ത്തയാണ് കാന്തപുരം എക്സില്‍ പങ്കുവെച്ചിരുന്നത്. കാന്തപുരം ഓഫീസിനെ കോട്ട് ചെയ്തുള്ള വാര്‍ത്ത ഏജന്‍സിയുടെ വാര്‍ത്ത ആണ് ഷെയര്‍ ചെയ്തിരുന്നത്. ഈ വാര്‍ത്തയാണ് ഡിലീറ്റ് ചെയ്തിട്ടുള്ളത്. എന്നാല്‍ നിമിഷപ്രിയയുടെ വധശിക്ഷ സംബന്ധിച്ച് ഇന്നലെ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് കാന്തപുരത്തിന്റെ ഓഫീസ് വ്യക്തമാക്കി. വാര്‍ത്ത ഏജന്‍സിയാണ് എക്സിലെ പോസ്റ്റ് ഒഴിവാക്കിയതെന്നും കാന്തപുരത്തിന്റെ ഓഫീസ് വിശദീകരിച്ചു.

https://dailynewslive.in/ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്നും ഇക്കാര്യത്തില്‍ യെമനില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചെന്നും യെമനിലെ സൂഫി പണ്ഡിതന്റെ ശിഷ്യനായ ജവാദ് മുസ്തഫാനി വ്യക്തമാക്കി. കഴിഞ്ഞ 14നാണ് വധശിക്ഷ മരവിപ്പിച്ചതായുള്ള വിവരം ലഭിക്കുന്നതെന്നും അതിനുശേഷം വധശിക്ഷ റദ്ദാക്കുന്നതിലടക്കം നിരന്തരം ചര്‍ച്ചകള്‍ യെമനില്‍ നടന്നിരുന്നുവെന്നും അതിന്റെ ഭാഗമായാണ് വധശിക്ഷ റദ്ദാക്കാന്‍ ധാരണയായതെന്നും ജവാദ് മുസ്തഫാനി പറഞ്ഞു.

https://dailynewslive.in/ ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ചുള്ള വിവാദ അറസ്റ്റില്‍ പ്രതികരിച്ച് കന്യാസ്ത്രീകള്‍ക്കൊപ്പം വന്ന പെണ്‍കുട്ടികള്‍. കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോകുന്നത് വീട്ടുകാരെ അറിയിച്ചതാണെന്നും നേരത്തെ തന്നെ തങ്ങള്‍ ക്രിസ്തു മത വിശ്വാസികള്‍ ആണെന്നും പെണ്‍കുട്ടി പറയുന്നു. ബജ്റംഗ്ദളിന്റെയും പൊലീസിന്റെയും ആരോപണം തള്ളിയ ഇവര്‍, അറസ്റ്റ് നടന്ന ദിവസം പ്രാദേശിക മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ മലയാളി കന്യാസ്ത്രീകള്‍ ഛത്തീസ്ഗഡില്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കേരള ബിജെപി പ്രതിനിധികള്‍ ഛത്തീസ്ഗഡിലെത്തി. കന്യാസ്ത്രീകളുടെ അറസ്റ്റില്‍ നീതിപൂര്‍വമായ പരിഹാരമുണ്ടാകുമെന്ന് അനൂപ് ആന്റണി പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി വിജയ് ശര്‍മയുമായി കൂടിക്കാഴ്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അനൂപ് ആന്റണി. വിഷയത്തില്‍ പ്രതിപക്ഷം കളിക്കുന്നത് കഴുകന്റെ രാഷ്ട്രീയമാണെന്നും നീതിപൂര്‍വമായ ഇടപെടലുണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെന്നും നിയമത്തെ അട്ടിമറിച്ചല്ല സര്‍ക്കാര്‍ ഇടപെട്ടതെന്നും അനൂപ് ആന്റണി പറഞ്ഞു.

https://dailynewslive.in/ ഛത്തീസ്ഗഢില്‍ രണ്ട് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റിലായ സംഭവം മതപരിവര്‍ത്തനമോ മനുഷ്യക്കടത്തോ ആയിരുന്നില്ലെന്ന് ബിജെപിക്ക് വിശ്വാസമുണ്ടെന്നും രണ്ട് കന്യാസ്ത്രീകളും പുറത്തെത്തുന്നതുവരെ ബിജെപി അവര്‍ക്കൊപ്പമുണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തെറ്റിദ്ധാരണമൂലമുണ്ടായ വിഷയമാണെന്ന് നൂറുശതമാനം ഉറപ്പുണ്ടെന്നും പ്രൈവറ്റ് പ്ലേസ്‌മെന്റ് റെഗുലേഷന്‍ നിയമപ്രകാരം, പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യേണ്ടിയിരുന്നുവെന്നും അത് ചെയ്തിട്ടില്ല എന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഹിന്ദുക്കളെ മതം മാറ്റുന്നവരെ മര്‍ദിക്കുന്നത് ഇനിയും തുടരുമെന്ന് ഛത്തീസ്ഗഡിലെ തീവ്ര ഹിന്ദു സംഘടന നേതാവ് ജ്യോതി ശര്‍മ. താന്‍ എല്ലാവരെയും മര്‍ദിച്ചിട്ടില്ലെന്നും മത പരിവര്‍ത്തനം നടത്തിയവരെ ആണ് മര്‍ദിച്ചതെന്നും അവരെ തല്ലുന്നത് ഇനിയും തുടരുമെന്നും ബജ്രംഗ്ദള്‍ നേതാവ് ജ്യോതി ശര്‍മ പറഞ്ഞു.

https://dailynewslive.in/ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് സിസ്റ്റര്‍ പ്രീതി മേരിയുടെ കുടുംബം ഛത്തീസ്ഗഡിലേക്ക്. സഹോദരനും എം എല്‍ എ റോജി എം ജോണുമാണ് ഛത്തീസ്ഗഡിലേക്ക് തിരിച്ചത്. സര്‍ക്കാരില്‍ നിന്ന് അടക്കം എല്ലാവരില്‍ നിന്നും ലഭിക്കുന്നത് വലിയ പിന്തുണയാണെന്നും പെണ്‍കുട്ടികളുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നത് ആശ്വാസകരമെന്നും സിസ്റ്റര്‍ പ്രീതിയുടെ സഹോദരി പ്രതികരിച്ചു.

https://dailynewslive.in/ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തിനുള്ള അരി കിട്ടാത്തില്‍ പ്രതിഷേധിച്ച് പ്രധാന അധ്യാപകര്‍ കാലിച്ചാക്കുകളുമായി സമര രംഗത്തിറങ്ങി. തൊടുപുഴയിലുള്ള ഇടുക്കി ജില്ല വിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിന് മുന്നിലാണ് എയ്ഡഡ് സ്‌കൂളുകളിലെ പ്രധാന അധ്യാപകര്‍ സമരം ചെയ്തത്.

https://dailynewslive.in/ തലസ്ഥാനത്തെ അഞ്ചരകോടിയുടെ ഭൂമി തട്ടിപ്പിലെ മുഖ്യകണ്ണിയായ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗവും ആധാരമെഴുത്തുകാരനുമായ മണികണ്ഠന്‍ പിടിയില്‍. അനന്തപുരി മണികണ്ഠനെ കേസില്‍ പൊലീസ് പ്രതിയാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് മ്യൂസിയം പൊലീസ് പ്രതിയെ പിടികൂടിയത്. പ്രവാസിയായ സ്ത്രീയുടെ പേരിലുണ്ടായിരുന്ന ഭൂമി തട്ടിയെടുക്കാന്‍ വ്യാജ ഇഷ്ടദാന കരാര്‍ ഉള്‍പ്പെടെ ഉണ്ടാക്കിയത് മണികണ്ഠനെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

https://dailynewslive.in/ താന്‍ പാര്‍ട്ടി വിടുന്നു എന്ന് തരത്തിലുള്ള പ്രചരണങ്ങള്‍ വ്യാജമാണെന്ന് ജെ.ഡി.എസ് സംസ്ഥാന പ്രസിഡന്റ് മാത്യൂ ടി. തോമസ് എംഎല്‍എ പറഞ്ഞു . ഞാന്‍ രാഷ്ട്രീയ മലക്കം മറിച്ചിലിന് ഒരുങ്ങുന്നു എന്നൊരു വ്യാജ വാര്‍ത്ത ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നതായി കണ്ടു. എന്നെ അറിയുന്നവര്‍ അത് വിശ്വസിക്കില്ല എന്നെനിക്കുറപ്പുണ്ട്. ബിജെപി വിരുദ്ധ, കോണ്‍ഗ്രസ്സ് ഇതര നിലപാടാണ് തന്റേതെന്ന് മാത്യു ടി തോമസ് എംഎല്‍എ ഫേസ്ബുക്കില്‍ കുറിച്ചു.

https://dailynewslive.in/ മൃഗ ജനന നിയന്ത്രണ നിയമപ്രകാരം കേരളത്തിലെ അമ്പതുലക്ഷത്തോളം വരുന്ന തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുകയും വാക്സിനേഷന്‍ നല്‍കുകയും ചെയ്യുന്നത് അപ്രായോഗികമായതിനാല്‍, പേ വിഷബാധ പരത്തുന്ന അവയെ കൊന്നൊടുക്കുകയല്ലാതെ മറ്റൊരു പരിഹാര മാര്‍ഗ്ഗമില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുകയും അവര്‍ പുറത്തുള്ള ആരെയെങ്കിലും കടിച്ചാല്‍ ഉടമകളെ ശിക്ഷിക്കാന്‍ നിയമമുണ്ടാക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ആക്ഷന്‍ ഹീറോ ബിജു-2 എന്ന സിനിമയുടെ പേര് വ്യാജ ഒപ്പിട്ട് സ്വന്തമാക്കിയെന്ന പരാതിയില്‍ നിര്‍മ്മാതാവ് പിഎ ഷംനാസിനെതിരെ പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു. ചിത്രത്തിന്റെ നിര്‍മ്മാതാവും നായകനുമായ നിവിന്‍ പോളി നല്‍കിയ പരാതിയേത്തുടര്‍ന്നാണ് നടപടി.

https://dailynewslive.in/ വന്‍ തുക ഈടാക്കി നിയമവിരുദ്ധമായി കൃത്രിമ ഗര്‍ഭധാരണത്തിനായി പെണ്‍കുട്ടികളുടെ അണ്ഡം ശേഖരിച്ചു നല്‍കിയതായി ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് കളമശ്ശേരിയിലെ സ്ഥാപനത്തിന്റെ ഓഫീസിലും ഹോസ്റ്റലിലും പരിശോധന. ഹോസ്റ്റലില്‍ താമസിപ്പിച്ചുവന്ന ആറ് ഇതര സംസ്ഥാനക്കാരായ പെണ്‍കുട്ടികളെ കണ്ടെത്തി. പോലീസ് ഇടപെട്ട് ഇവരെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി.

https://dailynewslive.in/ നടന്‍ ബാബുരാജിനെതിരെ സാമ്പത്തിക തട്ടിപ്പിന് കേസെടുത്തു അടിമാലി പൊലീസ്. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നടന് നോട്ടീസ് അയച്ചു. റിയല്‍ എസ്റ്റേറ്റ് ബിസിനസിനായി ആന്ധ്ര, കര്‍ണാടക, പഞ്ചാബ് സ്വദേശികളില്‍ നിന്നായി ബാബുരാജ് ഒരുകോടി 61 ലക്ഷം രൂപ തട്ടിയെന്നാണ് പരാതി. ആലുവ പൊലീസിന് നല്‍കിയ പരാതി അടിമാലിയിലേക്ക് കൈമാറുകയായിരുന്നു. അതേസമയം, നോട്ടീസ് അയച്ചെങ്കിലും ബാബുരാജിനെ കണ്ടെത്താനായിട്ടില്ലെന്ന് പൊലീസ് പറയുന്നു. ഗ്രേറ്റ് വെസ്റ്റേണ്‍ ഡെവലപ്പേഴ്സ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്കായാണ് ബാബുരാജ് നിക്ഷേപം സ്വീകരിച്ചത്. വഞ്ചനാ കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

https://dailynewslive.in/ ചേര്‍ത്തലയില്‍ കണ്ടെത്തിയ അസ്ഥികൂട അവശിഷ്ടങ്ങള്‍ മനുഷ്യന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. കത്തിയനിലയില്‍ ആയിരുന്നു അസ്ഥികള്‍ കണ്ടെടുത്തത്. അതേസമയം, മരിച്ചത് കാണാതായ ജൈനമ്മയാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. ഇത് സ്ഥിരീകരിക്കുന്നതിനായി ഡിഎന്‍എ പരിശോധനയ്ക്കായി ജൈനമ്മയുടെ കുടുംബം ഇന്ന് സാമ്പിളുകള്‍ നല്‍കും. ഇന്നലെയാണ് അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

https://dailynewslive.in/ നിലമ്പൂര്‍ മുണ്ടേരി ഉള്‍വനത്തില്‍ കഴിയുന്ന മുന്നൂറോളം ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി വേണമെന്ന ഹര്‍ജിയില്‍നിന്ന് പിന്‍മാറാന്‍ അനുവദിക്കണമെന്ന ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയുടെ ആവശ്യത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ഹൈക്കോടതി. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഹര്‍ജിക്കാരന്‍, താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരം കാണാനുള്ള നടപടികള്‍ ഏറ്റെടുക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.

https://dailynewslive.in/ വി.എസ്. എന്ന രണ്ടക്ഷരത്തെ വിവാദത്തില്‍ കുരുക്കാനാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ്. കാപ്പിറ്റല്‍ പണിഷ്മെന്റ് വിവാദത്തിനിടെ സിപിഎം കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച വി.എസ്. അച്യുതാനന്ദന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ജഡ്ജ് ചമഞ്ഞ് വീട്ടമ്മയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കണ്ണൂര്‍ ചിറയ്ക്കല്‍ കവിതാലയത്തില്‍ കെ. എം ജിഗേഷ് (40), മാന്നാര്‍ ഇരുമന്തൂര്‍, അച്ചത്തറ വടക്കതില്‍ വീട്ടില്‍ സുമേഷ് (36) എന്നിവരെയാണ് വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. വായ്പാ കുടിശിക എഴുതി തള്ളാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് വീട്ടമ്മയെ പറ്റിച്ച് പണം തട്ടിയ കേസിലാണ് അറസ്റ്റ്.

https://dailynewslive.in/ ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ അതിര്‍ത്തി സംഘര്‍ഷത്തില്‍ മാതാപിതാക്കളെയോ കുടുംബത്തിന്റെ അത്താണിയെയോ നഷ്ടപ്പെട്ട 22 കുട്ടികളെ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഏറ്റെടുക്കും. പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ അനാഥരായ ഈ കുട്ടികളുടെ വിദ്യാഭ്യാസം, ബിരുദം പൂര്‍ത്തിയാകുന്നത് വരെ രാഹുല്‍ ഗാന്ധി പൂര്‍ണമായും ഏറ്റെടുക്കുമെന്ന് ജമ്മു കശ്മീര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ താരിഖ് ഹമീദ് കാറയെ ഉദ്ധരിച്ച് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

https://dailynewslive.in/ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തലിനെ നിഷേധിച്ച് ധര്‍മസ്ഥല പഞ്ചായത്ത്. മൃതദേഹം മറവ് ചെയ്തെന്ന് ശുചീകരണത്തൊഴിലാളി കാണിച്ച് കൊടുത്ത ഇടങ്ങളില്‍ ആത്മഹത്യകളോ അജ്ഞാതമൃതദേഹമോ കണ്ടെത്തിയ സംഭവങ്ങളാകാമെന്ന് ധര്‍മസ്ഥല പഞ്ചായത്ത്. പണ്ട് പിഎച്ച്സിയിലെ ഡോക്ടര്‍ വന്ന് പരിശോധിച്ച് അവിടെ തന്നെ കുഴിച്ചിടാറാണ് പതിവെന്ന് വാദം. 1989 മുതലെങ്കിലും ഇതിന് കൃത്യം രേഖകളുണ്ടെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീനിവാസ് റാവു അറിയിച്ചു.

https://dailynewslive.in/ ധര്‍മ്മസ്ഥലയില്‍ വെളിപ്പെടുത്തല്‍ നടത്തിയ സ്ഥലങ്ങളില്‍ നിന്ന് മൃതദേഹാവശിഷ്ടം ലഭിച്ചാല്‍ എസ്ഐടി അതില്‍ നിന്ന് മണ്ണും എല്ലിന്റെ ഭാഗങ്ങളില്‍ നിന്ന് സാമ്പിളുകളും ശേഖരിക്കും. മൃതദേഹ അവശിഷ്ടം കിട്ടിയതിന് 20 മീറ്ററോളം ചുറ്റളവ് കെട്ടിയടച്ച് പരിശോധിക്കും. വസ്ത്രമോ മറ്റെന്തെങ്കിലും വസ്തുക്കളോ ഇവിടെ ഉണ്ടോ എന്നും പരിശോധന നടത്തും. സമീപപ്രദേശങ്ങളില്‍ പുതുതായി കാല്‍ അടയാളങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കാനുമാണ് എസ്ഐടിയുടെ നീക്കം.

https://dailynewslive.in/ തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനക്കൊല. കീഴ്ജാതിക്കാരനായ യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായെന്നറിഞ്ഞതിനെത്തുടര്‍ന്നാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുമായി പ്രണയ ബന്ധം പുലര്‍ത്തിയിരുന്ന 27കാരനെയാണ് കൊലപ്പെടുത്തിയത്. സി. കവിന്‍ സെല്‍വഗണേഷ് എന്ന യുവാവാണ് മരിച്ചത്. പെണ്‍കുട്ടിയുടെ സഹോദരനും 23 വയസുകാരനുമായ സുര്‍ജിത് ആണ് പ്രതി.

https://dailynewslive.in/ അന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്ക് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 12.11 ഓടെയാണ് ഭൂചലനമുണ്ടായത്. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജിയുടെ കണക്കനുസരിച്ച്, ഭൂകമ്പത്തിന് 10 കിലോമീറ്റര്‍ ആഴമുണ്ട്. ഭൂകമ്പത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

https://dailynewslive.in/ മേഘാലയയില്‍ നാലായിരം മെട്രിക് ടണ്‍ കല്‍ക്കരി ഡിപ്പോകളില്‍നിന്ന് കാണാതായ സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി സംസ്ഥാന കാബിനറ്റ് മന്ത്രി കിര്‍മെന്‍ ഷൈല്ല. മണ്‍സൂണ്‍ മഴയില്‍ കല്‍ക്കരി ഒഴുകിപ്പോയിട്ടുണ്ടാകാമെന്നാണ് മന്ത്രിയുടെ വിശദീകരണം.

https://dailynewslive.in/ ഓപ്പറേഷന്‍ മഹാദേവിലൂടെ മൂന്ന് ഭീകരരെ വധിച്ചെന്ന് ലോക്സഭയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരരെയാണ് വധിച്ചതെന്നും അമിത് ഷാ വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ ദൗത്യവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ മറുപടി പറയുകയായിരുന്നു അമിത് ഷാ. അതേസമയം പഹല്‍ഗാം ഭീകരവാദികളെ വധിച്ചെന്ന് കേള്‍ക്കുമ്പോള്‍ പ്രതിപക്ഷത്തിന് സന്തോഷമാകുമെന്നാണ് താന്‍ കരുതിയിരുന്നതെന്നും എന്നാല്‍, അവര്‍ക്ക് സന്തോഷമുള്ളതായി തോന്നുന്നില്ലെന്നും അമിത് ഷാ വിമര്‍ശിച്ചു.

https://dailynewslive.in/ ജമ്മുകശ്മീരിലെ ഓപ്പറേഷന്‍ മഹാദേവില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കിയത് ആട്ടിടയന്മാരെന്ന് സേനാവൃത്തങ്ങള്‍. ഭീകരര്‍ ഉപയോഗിച്ചിരുന്ന അള്‍ട്രാസെറ്റുകളിലെ സിഗ്നലുകള്‍ ചോര്‍ത്തിയത് വഴിത്തിരിവായെന്നും കൃത്യമായ നീക്കത്തിലൂടെയാണ് ഭീകരരെ വധിച്ചത് എന്നും സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ട ഭീകരന്‍ സുലൈമാന്‍ പാക്ക് സേനയിലെ മുന്‍ കമാന്‍ഡോ ആണെന്നും സൈന്യം അറിയിച്ചു.

https://dailynewslive.in/ ലോകത്തെ മാറിയ ആണവ യാഥാര്‍ത്ഥ്യം ഉള്‍ക്കൊണ്ട് ഉത്തര കൊറിയയെയും ആണവായുധ രാജ്യമായി യുഎസ് അംഗീകരിക്കണമെന്ന് ഉത്തര കൊറിയന്‍ തലവന്‍ കിം ജോങ് ഉന്നിന്റെ സഹോദരി കിം യോ ജോങ് പറഞ്ഞതായി സര്‍ക്കാര്‍ നിയന്ത്രിത മാധ്യമമായ കെസിഎന്‍എ റിപ്പോര്‍ട്ട് ചെയ്തു. മുന്‍കാലങ്ങളില്‍ നടത്തിയ രാജ്യങ്ങളുടെ ഉച്ചകോടി യോഗങ്ങള്‍ക്ക് ശേഷം ലോകത്തെ ആണവ യാഥാര്‍ത്ഥ്യം മാറിയെന്നും അത് യുഎസ് അംഗീകരിക്കണമെന്നും അവകാശപ്പെട്ട കിം യോ ജോങ്, ഭാവിയിലെ ചര്‍ച്ചകള്‍ കൊണ്ട് ഉത്തരകൊറിയ ആണവായുധ പദ്ധതി ഉപേക്ഷിക്കില്ലെന്നും കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലുണ്ടായ വെടിവെയ്പ്പില്‍ പരിക്കേറ്റ പൊലീസ് ഓഫീസര്‍ അടക്കം 4 പേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അക്രമി 27 കാരനായ ലാസ് വേഗസ് സ്വദേശി ഷെയ്ന്‍ ഡെവോണ്‍ ടമൂറയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രണത്തിന് ശേഷം ഇയാളും സ്വയം വെടിയുതിര്‍ത്ത് ജീവനൊടുക്കിയിരുന്നു.

https://dailynewslive.in/ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യ -പാകിസ്ഥാന്‍ മത്സരത്തെ വിമര്‍ശിച്ച് അസദുദ്ദീന്‍ ഒവൈസി എംപി. രക്തവും വെള്ളവും ഒന്നിച്ചൊഴുകാത്തപ്പോള്‍ എങ്ങനെ ക്രിക്കറ്റ് കളിക്കുമെന്ന് ഒവൈസി ലോക്സഭയില്‍ ചോദിച്ചു. ക്രിക്കറ്റ് മത്സരം കാണാന്‍ തന്റെ മനസാക്ഷി അനുവദിക്കില്ലെന്നും ലോക്സഭയിലെ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട ചര്‍ച്ചക്കിടെ എഐഎംഐഎം അധ്യക്ഷന്‍ ഒവൈസി വ്യക്തമാക്കി.

https://dailynewslive.in/ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 73,200 രൂപയാണ്. ഇന്നലത്തെ അപേക്ഷിച്ച് പവന് 80 രൂപയാണ് ഇന്ന് താഴ്ന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ കുറഞ്ഞ് 9,150 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,510 രൂപയാണ്. വെള്ളിവില 123 രൂപയില്‍ തന്നെ തുടരുന്നു. ബുധനാഴ്ച 75,000 കടന്ന് കുതിച്ച് റെക്കോര്‍ഡിട്ട സ്വര്‍ണവില തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറയുന്നതാണ് ദൃശ്യമായത്. മൂന്ന് ദിവസത്തിനിടെ 1700 രൂപയില്‍പ്പരമാണ് കുറഞ്ഞത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 72,160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 9ന് 72,000 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. പിന്നീട് വില ഉയര്‍ന്ന് റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയ ശേഷമാണ് വില കുറയാന്‍ തുടങ്ങിയത്. വരും ദിവസങ്ങളില്‍ വലിയ തോതിലുള്ള വിലവര്‍ധനവിന് സാധ്യത കാണുന്നില്ലെന്നാണ് വ്യാപാരികള്‍ പറയുന്നത്.

https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ വിവോ വി60 ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. 37,000 മുതല്‍ 40,000 രൂപ വരെ വിലയ്ക്ക് വിവോ വി60 ഫൈവ്ജി ഇന്ത്യയില്‍ ലോഞ്ച് ചെയ്‌തേക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആഗോളതലത്തില്‍ വിവോ എസ്30-ന്റെ റീബാഡ്ജ് ചെയ്ത പതിപ്പായി വിവോ വി60 അരങ്ങേറുമെന്ന് കിംവദന്തിയുണ്ട്. കൃത്യമാണെങ്കില്‍, 1.5 കെ റെസല്യൂഷനും 120ഹെര്‍ട്സ് റിഫ്രഷ് റേറ്റും ഉള്ള 6.67 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ ഫോണില്‍ ഉള്‍പ്പെടുത്തിയേക്കാം. 6,500 എംഎഎച്ച് ബാറ്ററിയായിരിക്കാം ഫോണില്‍ ഉണ്ടാവുക. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 7 ജെന്‍ 4 പ്രോസസറായിരിക്കും ഫോണിന് കരുത്തുപകരുക. എല്‍പിഡിഡിആര്‍4എക്‌സ് റാമും യുഎഫ്എസ് 2.2 ഇന്റേണല്‍ സ്റ്റോറേജുമായി ഇണക്കിചേര്‍ത്തായിരിക്കും പ്രോസസര്‍ അവതരിപ്പിക്കുക. വിവോ വി60 മൂന്ന് പുതിയ കളര്‍ വേരിയന്റുകളില്‍ എത്താന്‍ സാധ്യതയുണ്ട്. മിസ്റ്റ് ഗ്രേ, മൂണ്‍ലിറ്റ് ബ്ലൂ, ഓസ്പിഷ്യസ് ഗോള്‍ഡ്.

https://dailynewslive.in/ മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ‘ഹൃദയപൂര്‍വം’ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെതായി അടുത്തിടെ പുറത്തിറങ്ങിയ ടീസര്‍ സിനിമാപ്രേമികള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ ഉണ്ടായ രസകരമായ ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയ വിഡിയോ കൂടി പുറത്തിറക്കിയിരിക്കുന്നു. ലാഫ്സ് ഓണ്‍ സെറ്റ് എന്നാണ് വിഡിയോയ്ക്കു നല്‍കിയിരിക്കുന്ന ടൈറ്റില്‍. മോഹന്‍ലാലിനൊപ്പം മാളവിക മേനോന്‍, സംഗീത് പ്രതാപ്, ജനാര്‍ദനന്‍, ലാലു അലക്സ്, സിദ്ദിഖ്, ബാബുരാജ്, സംവിധായകന്‍ സത്യന്‍ അന്തിക്കാട്, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ എന്നിവരെയും വിഡിയോയില്‍ കാണാം. മകനും സംവിധായകനുമായ അഖില്‍ സത്യന്റെ കഥയിലാണ് സത്യന്‍ അന്തിക്കാട് സിനിമ അണിയിച്ചൊരുക്കുന്നത്. ടി.പി. സോനു എന്ന നവാഗതന്‍ തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യനാണ് ചിത്രത്തിന്റെ പ്രധാന സംവിധാന സഹായി. ഗാനങ്ങള്‍ മനു മഞ്ജിത്ത്, സംഗീതം ജസ്റ്റിന്‍ പ്രഭാകര്‍. അനു മൂത്തേടത്ത് ഛായാഗ്രഹണവും കെ രാജഗോപാല്‍ എഡിറ്റിങും നിര്‍വ്വഹിക്കുന്നു.

https://dailynewslive.in/ ജയിംസ് കാമറൂണിന്റെ എപിക് സയന്‍സ് ഫിക്ഷന്‍ ചിത്രം ‘അവതാറി’ന്റെ മൂന്നാം ഭാഗം ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’ ട്രെയിലര്‍ എത്തി. മറ്റൊരു ദൃശ്യ വിസ്മയമാകും ചിത്രം സമ്മാനിക്കുക എന്ന ഉറപ്പ് ട്രെയിലര്‍ നല്‍കുന്നു. കൂടാതെ വരാന്‍ങ് എന്ന പുതിയ കഥാപാത്രത്തെയും അണിയറക്കാര്‍ പരിചയപ്പെടുത്തുന്നു. ഊന ചാപ്ലിന്‍ ആണ് വരാന്‍ങ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരു അഗ്നി പര്‍വതത്തിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ആഷ് ഗ്രാമത്തിലുളള ഗോത്ര വിഭാഗക്കാരെയാണ് ഇത്തവണ കാമറൂണ്‍ പരിചയപ്പെടുത്തുന്നത്. പയാക്കാന്‍ എന്ന തിമിംഗലവും ഈ ചിത്രത്തിലുണ്ട്. 2022ല്‍ പുറത്തിറങ്ങിയ ‘അവതാര്‍: ദ് വേ ഓഫ് വാട്ടര്‍’ എന്ന സിനിമയുടെ തുടര്‍ച്ചയാണ് ‘അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ്’. സാം വര്‍തിങ്ടണ്‍, സോയ് സല്‍ദാന, സ്റ്റീഫന്‍ ലാങ്, ജോയല്‍ ഡേവിഡ്, ദിലീപ് റാവു, ബ്രിട്ടന്‍ ഡാല്‍ടണ്‍, ഫിലിപ് ഗെല്‍ജോ, ജാക്ക് ചാമ്പ്യന്‍ എന്നിവര്‍ അതേ കഥാപാത്രങ്ങളായി മൂന്നാം ഭാഗത്തിലുമെത്തും. ട്വന്റീത്ത് സെഞ്ചറി സ്റ്റുഡിയോസ് വിതരണം ചെയ്യുന്ന സിനിമ ഈ വര്‍ഷം ഡിസംബര്‍ 19ന് തിയറ്ററുകളിലെത്തും.

https://dailynewslive.in/ ഫ്രോങ്‌സിന്റെ എല്ലാ മോഡലുകള്‍ക്കും ആറ് എയര്‍ബാഗ് സുരക്ഷ ലഭ്യമാക്കി മാരുതി സുസുക്കി. പുതിയ സുരക്ഷാ ഫീച്ചറുകള്‍ വന്നതോടെ ഫ്രോങ്‌സിന്റെ വില 7.59 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ(എക്‌സ് ഷോറൂം) വരെയായി ഉയര്‍ന്നിട്ടുണ്ട്. ഇതുവരെ ഫ്രോങ്‌സിന്റെ ഡെല്‍റ്റ+, സെറ്റ, ആല്‍ഫ എന്നീ ഉയര്‍ന്ന വകഭേദങ്ങളില്‍ മാത്രമായിരുന്നു ആറ് എയര്‍ബാഗ് സുരക്ഷ ഉണ്ടായിരുന്നത്. ഇനി മുതല്‍ അടിസ്ഥാന വകഭേദങ്ങളായ സിഗ്മ, ഡെല്‍റ്റ എന്നിവയിലും ആറ് എയര്‍ബാഗുകള്‍ ലഭിക്കും. പുതിയ സുരക്ഷാ സൗകര്യങ്ങള്‍ എത്തിയതോടെ ഫ്രോങ്‌സിന്റെ വിലയിലും മാറ്റമുണ്ടായിട്ടുണ്ട്. ഡെല്‍റ്റ+ പെട്രോള്‍ വകഭേദം ഒഴികെയുള്ള മോഡലുകളിലാണ് 4000 രൂപയുടെ വിലവര്‍ധന. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് ഫ്രോങ്‌സ് എത്തുക. 1.2 ലീറ്റര്‍ ഫോര്‍ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 90 എച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 1.0 ത്രീ സിലിണ്ടര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിന്‍ 100 എച്ച്പി കരുത്തും 147 എന്‍എം ടോര്‍ക്കും പുറത്തെടുക്കും. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേഡായി എത്തുന്നത്. നാച്ചുറലി അസ്പയേഡ് പെട്രോള്‍ വകഭേദത്തിന് എഎംടി ഓപ്ഷനും ടര്‍ബോ പെട്രോളില്‍ ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടമാറ്റിക് ഓപ്ഷനുമുണ്ട്. സിഗ്മയിലും ഡെല്‍റ്റയിലും ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റും ലഭ്യമാണ്.

https://dailynewslive.in/ മാനവികതയുടെ മൂല്യങ്ങളെ ഭ്രാന്തമായി തല്ലിക്കൊഴിച്ചു കടന്നുപോയ ലോകമഹായുദ്ധങ്ങളില്‍ പിടഞ്ഞുമരിച്ച ലക്ഷോപലക്ഷം ജീവിതങ്ങളോടൊപ്പം ആരോരുമറിയാതെ ഒഴുകിപ്പോയ കോടാനുകോടി സ്വപ്നങ്ങളും പ്രണയങ്ങളുമുണ്ട്. ലോകമഹായുദ്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഇതളറ്റ് കൊഴിഞ്ഞുവീണ ഒരു പ്രണയത്തിന്റെ കൂടിച്ചേരലിന്റെ കഥ. ‘യുദ്ധവും പ്രണയവും’. അഡ്വ. സുരേഷ് ചിറക്കര. ഗ്രീന്‍ ബുക്സ്. വില 199 രൂപ.

https://dailynewslive.in/ ഇടയ്ക്കിടെ ഉണ്ടാകുന്ന ദേഷ്യം, സ്ട്രെസ്സ്, അസ്വസ്ഥത ഇതൊക്കെ ജീവിതശൈലീരോഗമായ ഉയര്‍ന്ന രക്തസമ്മര്‍ദം അഥവാ ഹൈപ്പര്‍ടെന്‍ഷന്‍ മൂലമാകാം. നിങ്ങള്‍ ദേഷ്യപ്പെടുമ്പോള്‍ ശരീരം സ്ട്രെസ്സ് ഹോര്‍മോണുകളുടെ പുറന്തള്ളുകയും ഇത് ഹൃദയമിടിപ്പ് വേഗത്തിലാകാന്‍ കാരണമാകുകയും ചെയ്യും. ഇതുമൂലം രക്തക്കുഴലുകള്‍ സങ്കോചിക്കുകയും രക്തസമ്മര്‍ദം ഉയരുകയും ചെയ്യും. എന്നാല്‍ ഇത് ശീലമാകുകയാണെങ്കില്‍ ദീര്‍ഘകാലത്തേക്ക് ക്ഷതങ്ങള്‍ക്ക് സാധ്യതയുണ്ട്. മധ്യവയസ്സുള്ളവര്‍ക്കാണ് ഉയര്‍ന്ന രക്തസമ്മര്‍ദം വരാനുള്ള സാധ്യത കൂടുതല്‍. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ജോലി സമ്മര്‍ദം, വീട്ടിലെ ചുമതലകള്‍, ജീവിതശൈലി എന്നിവയാണ് രോഗസാധ്യത കൂട്ടുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം പരിശോധിക്കാതിരുന്നാല്‍ അത് ഹൃദ്രോഗം, പക്ഷാഘാതം, വൃക്കയിലെ പ്രശ്നങ്ങള്‍ ഇവയ്ക്കുള്ള സാധ്യത കൂട്ടും. ഇത് പൂര്‍ണമായി ഭേദമാക്കാനാവില്ലെങ്കിലും നല്ല മാറ്റം വരുത്താന്‍ സാധിക്കും. ഇതിനായി ജീവിതശൈലിയില്‍ വരുത്തേണ്ട മാറ്റങ്ങളറിയാം. പഴങ്ങള്‍, പച്ചക്കറികള്‍, മുഴുധാന്യങ്ങള്‍, കൊഴുപ്പു കുറഞ്ഞ പാലുല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെയും ഉപ്പിന്റെയും ഉപയോഗം കുറയ്ക്കുക. മിതമായ അളവിലെങ്കിലും ശാരീരികപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണം. ബ്രിസ്‌ക് വോക്കിങ്ങ്, സൈക്ലിങ്ങ് ഇവ ചെയ്യാം. ശ്വസനവ്യായാമങ്ങള്‍, ധ്യാനം ഇവ പരിശീലിക്കാം. അല്ലെങ്കില്‍ ഇഷ്ടവിനോദങ്ങളിലേര്‍പ്പെടാം. മദ്യപാനവും കഫീന്റെ ഉപയോഗവും നിയന്ത്രിക്കാം. പുകവലി ശീലം ഉണ്ടെങ്കില്‍ അതുപേക്ഷിക്കാം. ഉറക്കരീതികള്‍ കൃത്യമായി പിന്തുടരാം. കൊളസ്ട്രോളും ബ്ലഡ് ഷുഗറും പതിവായി പരിശോധിക്കാം. എപ്പോഴും ദേഷ്യം വരുന്നുണ്ടെങ്കില്‍ രക്തസമ്മര്‍ദം കൂടുതലാണ് എന്ന് ശരീരം നല്‍കുന്ന സൂചനയാകാം. നേരത്തെ തിരിച്ചറിഞ്ഞ് രോഗം നിയന്ത്രിച്ചു നിര്‍ത്തുന്നത് ഏറെ ഗുണം ചെയ്യും.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക്: ഡോളര്‍ – 86.84, പൗണ്ട് – 115.77, യൂറോ – 100.36, സ്വിസ് ഫ്രാങ്ക് – 107.77, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.49, ബഹറിന്‍ ദിനാര്‍ – 230.38, കുവൈത്ത് ദിനാര്‍ -284.25, ഒമാനി റിയാല്‍ – 225.86, സൗദി റിയാല്‍ – 23.15, യു.എ.ഇ ദിര്‍ഹം – 23.65, ഖത്തര്‍ റിയാല്‍ – 23.85, കനേഡിയന്‍ ഡോളര്‍ – 63.14.

*ഖത്തറിലെ അല്‍ ഖോര്‍*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -19*

ഖത്തറിലെ അല്‍ ഖോര്‍, പ്രകൃതി മനോഹാരിതയും ശാന്തതയും ഇഴചേര്‍ന്ന ഒരു നഗരമാണ്, തിരക്കേറിയ നഗരജീവിതത്തില്‍ നിന്ന് സമാധാനപരമായ ഒരു രക്ഷപ്പെടല്‍ ഇത് പ്രദാനം ചെയ്യുന്നു. ഇവിടുത്തെ കണ്ടല്‍ സംരക്ഷണ കേന്ദ്രങ്ങള്‍, തീരദേശ പാര്‍ക്കുകള്‍, അല്‍ ഖോര്‍ മ്യൂസിയം പോലുള്ള ചരിത്ര സ്ഥലങ്ങള്‍ എന്നിവ കയാക്കിംഗ്, പക്ഷിനിരീക്ഷണം, പ്രാദേശിക സമുദ്ര ചരിത്രം പര്യവേക്ഷണം ചെയ്യല്‍ എന്നിവയ്ക്ക് പുതിയ അവസരങ്ങള്‍ നല്‍കുന്നു.ഖത്തറിലെ ഒളിഞ്ഞിരിക്കുന്ന രത്‌നമായ അല്‍ ഖോര്‍, അത്ഭുതങ്ങളുടെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ഒരു മിശ്രിതമാണ്.ദോഹയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന അല്‍ ഖോര്‍ നഗരത്തില്‍ നിര്‍മ്മലമായ ബീച്ചുകള്‍, സമൃദ്ധമായ കണ്ടല്‍ക്കാടുകള്‍, തിളങ്ങുന്ന ഭൂഗര്‍ഭ ഗുഹകള്‍ എന്നിവയുണ്ട്.വടക്കന്‍ ഖത്തറിലെ അല്‍ ഖോര്‍ , നിരവധി താമസക്കാരുള്ള ഒരു ആകര്‍ഷകമായ സ്ഥലമാണ്. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന പലതും ഈ മനോഹരമായ നഗരം വാഗ്ദാനം ചെയ്യുന്നു. .ഒരുകാലത്ത് മത്സ്യബന്ധന കേന്ദ്രമായിരുന്ന അല്‍ ഖോര്‍ ഇന്ന് ഊര്‍ജ്ജസ്വലമായ ഒരു സാംസ്‌കാരിക കേന്ദ്രമായി മാറിയിരിക്കുന്നു. ആകര്‍ഷകമായ മനോഹാരിത നിറഞ്ഞ മറക്കാനാവാത്ത ഒരു യാത്രയാണ് അല്‍ ഖോര്‍ വാഗ്ദാനം ചെയ്യുന്നത്. നഗരത്തിന്റെ ഊഷ്മളമായ ആതിഥ്യമര്യാദയും സമ്പന്നമായ ചരിത്രവും അതിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിക്കുന്നു.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *