yt cover 6

https://dailynewslive.in/ തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. മരിച്ചവരില്‍ മൂന്നു പേര്‍ സ്ത്രീകളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി.

https://dailynewslive.in/ ഇസ്രോയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം വീണ്ടും മാറ്റി. സ്പേഡെക്സ് ദൗത്യത്തില്‍ അപ്രതീക്ഷിത പ്രതിസന്ധി ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്ന രാവിലെ നടത്താനിരുന്ന ഉപഗ്രഹങ്ങളുടെ കൂടിചേരല്‍ മാറ്റിവെച്ചത്. ഡോക്കിങ് പരീക്ഷണം മാറ്റിവെയ്ക്കുകയാണെന്നും ഉപഗ്രഹങ്ങള്‍ സുരക്ഷിതമാണെന്നും ഐഎസ്ആര്‍ഒ അറിയിച്ചു. ഡോക്കിങിനായി ഉപഗ്രഹങ്ങള്‍ തമ്മില്‍ ദൂരം കുറച്ച് കൊണ്ടുവരുന്നതിന്റെ വേഗം കൂടിയതോടെയാണ് ദൗത്യം മാറ്റിവെച്ചത്. ഉപഗ്രഹങ്ങള്‍ തമ്മില്‍ അടുക്കുന്നതിന്റെ വേഗത പ്രതീക്ഷിച്ചതിലും കൂടുതലായിരുന്നുവെന്നും ഇസ്രോ അറിയിച്ചു. ചേസര്‍, ടാര്‍ഗറ്റ് എന്നീ ഉപഗ്രഹങ്ങളുടെ ഡോക്കിങ് ബഹിരാകാശത്ത് വെച്ച് നടത്തുന്ന ചരിത്രപരമായ ദൗത്യമായിരുന്നു ഇന്ന് നടക്കേണ്ടിയിരുന്നത്.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ജനുവരി 8 ലെ വിജയി : നജീബ്, തണ്ടേക്കാട്, പൊഞ്ഞശ്ശേരി, പെരുമ്പാവൂര്‍, എറണാകുളം*

https://dailynewslive.in/ വയനാട് പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ണാടകയിലെ കുട്ട സ്വദേശിയായ വിഷ്ണു (22) എന്ന യുവാവ് മരിച്ചു. പുല്‍പ്പള്ളിക്കടുത്ത് പാതിരി റിസര്‍വ് വനത്തില്‍ പൊളന്ന കൊല്ലിവയല്‍ ഭാഗത്ത് വെച്ചാണ് കാട്ടാന ആക്രമിക്കുന്നത്. റിസര്‍വ് വനത്തിനുള്ളിലൂടെ കബനി നദി കടന്ന് കര്‍ണാടകയിലേക്ക് പോകുന്ന വഴിയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. രാത്രികാല പരിശോധനയിലുണ്ടായിരുന്ന വനപാലകര്‍ ഉടന്‍ സ്ഥലത്തെത്തി യുവാവിനെ ചുമന്ന് വനപാതയിലെത്തിച്ച് വനം വകുപ്പ് ജീപ്പില്‍ മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും യാത്രാ മധ്യേ മരിക്കുകയായിരുന്നു.

https://dailynewslive.in/ അറുപത്തി മൂന്നാമത് സ്‌കൂള്‍ കലോത്സവത്തിലെ സ്വര്‍ണക്കപ്പ് തൃശ്ശൂരിന് സ്വന്തം. കാല്‍നൂറ്റാണ്ടിന് ശേഷമാണ് കലാകിരീടം തൃശ്ശൂരിലെത്തുന്നത്. 1008 പോയിന്റ് നേടിയാണ് തൃശ്ശൂര്‍ സ്വര്‍ണക്കപ്പ് സ്വന്തമാക്കിയത്. സ്‌കൂളുകളില്‍ ആലത്തൂര്‍ ഗുരുകുലം 12ാം തവണയും ചാംപ്യന്‍മാരായി. ഒരു പോയിന്റിന്റെ വ്യത്യാസത്തില്‍ 1007 പോയിന്റോടെ പാലക്കാട് രണ്ടാം സ്ഥാനത്താണ്. തുടക്കം മുതല്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയിരുന്ന കണ്ണൂര്‍ ജില്ലയാണ് മൂന്നാം സ്ഥാനത്ത്. സമാപനസമ്മേളനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആവേശമായി ആസിഫ് അലിയും ടൊവിനോ തോമസും അതിഥികളായെത്തി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തത്.

https://dailynewslive.in/ ലോകത്തിനു മുന്നില്‍ നമുക്ക് തലയെടുപ്പോടെ അവതരിപ്പിക്കാന്‍ കഴിയുന്ന മഹാമേളയാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പരാതികള്‍ ഇല്ലാതെ ഭംഗിയായി കലോത്സവം സംഘടിപ്പിച്ചതിനു പൊതു വിദ്യാഭ്യാസ മന്ത്രിയെയും വിദ്യാഭ്യാസ വകുപ്പിനെയും പ്രതിപക്ഷ നേതാവ് അഭിനന്ദിച്ചു. 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ നടി ഹണി റോസിന്റെ ലൈംഗീകാധിക്ഷേപ പരാതിയില്‍ ഇന്നലെ രാവിലെ വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വയനാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതിയെ കൊച്ചി പൊലീസ് 7 മണിയോടെയാണ് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചത്. ജാമ്യമില്ലാ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

https://dailynewslive.in/ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ തെളിവുകള്‍ ശേഖരിക്കാനുള്ള നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. അറസ്റ്റിലായ ബോബി ചെമ്മണ്ണൂരിന്റെ ഐ ഫോണ്‍ പൊലീസ് പിടിച്ചെടുത്തു. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

https://dailynewslive.in/ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് രാവിലെ 11 മണിക്ക് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി 11.30 ഓടെ വൈദ്യ പരിശോധന പൂര്‍ത്തിയായിരുന്നു. തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്നും ആരെയും അധിക്ഷേപിച്ചിട്ടില്ലെന്നും കുറ്റബോധമില്ലെന്നും ബോബി ചെമ്മണ്ണൂര്‍ ആവര്‍ത്തിച്ചു.

https://dailynewslive.in/ ബോബി ചെമ്മണ്ണൂര്‍ വിഷയത്തില്‍ തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്. ലൈംഗികാധിക്ഷേപ പരാതിയില്‍ വ്യവസായി ബോബി ചെമ്മണ്ണൂരിനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി നന്ദി അറിയിച്ചത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ ബോബി ചെമ്മണ്ണൂരിനെതിരായ നിയമ നടപടി സ്ത്രീകളെ അധിക്ഷേപിക്കുന്നവര്‍ക്കും അപമാനിക്കുന്നവര്‍ക്കും സ്ത്രീ വിരുദ്ധ നിലപാട് സ്വീകരിക്കുന്നവര്‍ക്കുമുള്ള ശക്തമായ താക്കീതാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശക്തമായ നിലപാട് സ്വീകരിക്കുകയും നിയമത്തിന്റെ വഴി തേടുകയും ചെയ്ത ചലച്ചിത്ര താരത്തിന്റെ നടപടി ശ്ലാഘനീയമാണെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയ്ക്ക് ഹൈക്കോടതിയുടെ അറസ്റ്റ് വാറണ്ട്. ഈ മാസം 20ന് അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ പൊലീസിന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. ഭിന്നശേഷിക്കാരനായ ഡോക്ടര്‍ക്ക് പ്രൊമോഷന്‍ നല്‍കണമെന്ന ഉത്തരവിറക്കാത്തതിലാണ് കടുത്ത നടപടി.

https://dailynewslive.in/ സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യ മുക്തമാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. തൈക്കാട് അതിഥി മന്ദിരത്തില്‍ രണ്ട് ദിവസമായി ചേരുന്ന ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ മരണത്തില്‍ നിര്‍ണായക നീക്കവുമായി പൊലീസ്. സംഭവത്തില്‍ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താനുള്ള നീക്കത്തിലാണ് പൊലീസ്. വിജയന്റെ കത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വ്യക്തികള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തും.

https://dailynewslive.in/ ശബരിമല മാസ്റ്റര്‍ പ്ലാനിന് അനുസൃതമായി തയ്യാറാക്കിയ സന്നിധാനത്തിന്റെയും പമ്പ ആന്‍ഡ് ട്രക്ക് റൂട്ടിന്റെയും ലേ ഔട്ട് പ്ലാനിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടി രൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നത്.

https://dailynewslive.in/ ക്ഷീരമേഖലയിലെ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കര്‍ഷകര്‍ക്കായുള്ള ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നതിനുമായി മില്‍മയും കേരള ബാങ്കും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.

https://dailynewslive.in/ പാലക്കാട് പനയംപാടത്ത് ചരക്ക് ലോറി മറിഞ്ഞ് മരണമടഞ്ഞ നാല് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ക്ക് 2 ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ധനസഹായം പ്രഖ്യാപിച്ചത്. പാലക്കാട് – കോഴിക്കോട് ദേശീയ പാതയില്‍ പനയംപാടത്ത് പരീക്ഷ കഴിഞ്ഞ് മടങ്ങവെയാണ് അപകടമുണ്ടായത്. ഇര്‍ഫാന ഷെറിന്‍, റിദ ഫാത്തിമ, നിദ ഫാത്തിമ കെ.എം, ഐഷ എ.എസ് എന്നിവരുടെ മാതാപിതാക്കള്‍ക്കാണ് ധനസഹായം ലഭിക്കുക.

https://dailynewslive.in/ ഭരണഘടനാ ശില്‍പിയായ അംബേദ്കര്‍ വിഭാവനം ചെയ്ത സാഹോദര്യം രാജ്യത്ത് ഇതുവരെ കൈവരിക്കാനായില്ലെന്ന് ഡോ.ശശി തരൂര്‍ എംപി. കേരള നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തില്‍ ആധുനിക ഇന്ത്യയ്ക്ക് പാത തെളിയിച്ച ആശയങ്ങളും ഇതിഹാസങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ കമ്മീഷന്‍ മാത്രം ലക്ഷ്യമിട്ട് അനില്‍ അംബാനിയുടെ മുങ്ങിക്കൊണ്ടിരുന്ന കമ്പനിയില്‍ ഭരണത്തിലെ ഉന്നതരുടെയും ഉദ്യോഗസ്ഥരുടെയും അറിവോടെ നടത്തിയ നിക്ഷേപത്തിന്റെ ഉത്തരവാദിത്തം കെ.എഫ്.സിയുടെ മാത്രം തലയില്‍ കെട്ടിവയ്ക്കാനാണ് സര്‍ക്കാരും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അതിന്റെ ഭാഗമാണ് കെ.എഫ്.സി എം.ഡി ഇറക്കിയ വര്‍ത്താക്കുറിപ്പെന്നും സതീശന്‍ പറഞ്ഞു.

https://dailynewslive.in/ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. അണക്കെട്ട് സുരക്ഷിതമാണെന്ന വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ഡാം സുരക്ഷാ നിയമപ്രകാരം എന്തെല്ലാം നടപടികളെടുത്തുവെന്ന് അറിയിക്കാനാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ നോട്ടീസില്‍ സുപ്രീം കോടതി ആവശ്യപ്പെട്ടത്.

https://dailynewslive.in/ കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്ക് സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് 29 കോടി 10 ലക്ഷം രൂപ കൂടി നല്‍കി. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാലാണ് ആരോഗ്യ വകുപ്പു മന്ത്രി വീണാ ജോര്‍ജിന് തുക കൈമാറിയത്. സംസ്ഥാന ഭാഗ്യക്കുറിയുടെ കാരുണ്യ, കാരുണ്യ പ്ലസ് ടിക്കറ്റുകള്‍ വിറ്റു കിട്ടുന്ന മുഴുവന്‍ തുകയും കാരുണ്യ ആരോഗ്യ ചികിത്സാ പദ്ധതിയിലേക്കാണ് ഭാഗ്യക്കുറി വകുപ്പ് നല്‍കുന്നത്.

https://dailynewslive.in/ പ്രവാസികള്‍ക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനായ ഉദ്ഘാടന പ്രവാസി ഭാരതീയ എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. അത്യാധുനിക ടൂറിസ്റ്റ് ട്രെയിന്‍ ദില്ലിയിലെ നിസാമുദ്ദീന്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടും. പ്രധാന വിനോദസഞ്ചാര, തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കായിരിക്കും യാത്ര. 45 നും 65 നും ഇടയില്‍ പ്രായമുള്ള പ്രവാസി ഇന്ത്യക്കാര്‍ക്ക് മാത്രമുള്ളതാണ് ട്രെയിന്‍. ട്രെയിനില്‍ 156 പേര്‍ക്ക് യാത്ര ചെയ്യാം. തീവണ്ടിയുടെ കന്നി യാത്ര ഇന്ന് ആരംഭിക്കും. അടുത്ത മൂന്നാഴ്ചയ്ക്കുള്ളില്‍ ഒന്നിലധികം സ്ഥലങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കുമെന്നും റെയില്‍വേ അറിയിച്ചു.

https://dailynewslive.in/ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാജവോട്ടുകള്‍ ചേര്‍ക്കാന്‍ ബിജെപിയുടെ ഏഴ് എംപിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയെന്ന് ആരോപിച്ച് ആംആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി അതിഷി സിങ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണുമെന്നും അദ്ദേഹം ബുധനാഴ്ച എക്‌സില്‍ കുറിച്ചു.

https://dailynewslive.in/ സൈന്യത്തിന് യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിലെ കാലതാമസത്തില്‍ അതൃപ്തി പരസ്യമാക്കി വ്യോമസേന തലവന്‍ എ.പി. സിങ്. 2009- 10 കാലത്ത് ഓര്‍ഡര്‍ നല്‍കിയ 40 തേജസ് യുദ്ധവിമാനങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലെന്ന് എ.പി. സിങ് പറഞ്ഞു.

https://dailynewslive.in/ മുന്‍ എം.പിയായ രമേശ് ബിധുരി തനിക്ക് എതിരായി നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശത്തില്‍ പ്രതികരണവുമായി വയനാട് എം.പി പ്രിയങ്ക ഗാന്ധി. ബിധുരിയുടെ പരാമര്‍ശത്തെ പരിഹാസ്യം എന്ന് വിശേഷിപ്പിച്ച പ്രിയങ്ക ഗാന്ധി, ഇത്തരം അപ്രസക്തമായ കാര്യങ്ങളല്ല ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യേണ്ടതെന്നും പറഞ്ഞു.

https://dailynewslive.in/ താലിബാനുമായി ആദ്യമായി ഉന്നത തലത്തില്‍ തുറന്ന ചര്‍ച്ച നടത്തി ഇന്ത്യ. താലിബാന്‍ ആക്ടിംഗ് വിദേശകാര്യമന്ത്രിയെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി കണ്ടു. ദുബായിലാണ് വിദേശകാര്യ സെക്രട്ടറി താലിബാന്‍ പ്രതിനിധിയെ കണ്ടത്. അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ പുനരധിവാസത്തിന് സഹായം ഉണ്ടാകുമെന്ന് ഇന്ത്യ ഉറപ്പു നല്കി.

https://dailynewslive.in/ കായിക മന്ത്രാലയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷ. കായിക ഫെഡറേഷനുകളില്‍ കായിക മന്ത്രാലയം അനാവശ്യമായി ഇടപെടുന്നതായി കായിക മന്ത്രിക്കയച്ച കത്തില്‍ പിടി ഉഷ ആരോപിച്ചു. കായിക മേഖലയിലെ പ്രവര്‍ത്തനങ്ങളുടെ സുതാര്യതയെ ഉള്‍പ്പെടെ ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ് മന്ത്രാലയത്തിന്റെ ഇടപെടലെന്നും പിടി ഉഷ കത്തില്‍ പറയുന്നു.

https://dailynewslive.in/ ഓണ്‍ലൈന്‍ ഭക്ഷണവിതരണ രംഗത്തെ മുന്‍നിരക്കാരായ സ്വിഗ്ഗി സ്‌നാക് എന്ന പേരില്‍ പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. നിലവില്‍ ബെംഗളൂരു നഗരത്തില്‍ മാത്രമാണ് ഈ സേവനം അവതരിപ്പിച്ചിരിക്കുന്നത്. 15 മിനിറ്റില്‍ ഭക്ഷണപാനീയങ്ങള്‍ വിതരണം ചെയ്യുകയാണ് കമ്പനിയുടെ ലക്ഷ്യം. പൈലറ്റ് പദ്ധതിയെന്ന രീതിയില്‍ ബെംഗളൂരുവില്‍ നടപ്പാക്കുന്ന സേവനത്തിന്റെ ഫീഡ്ബാക്ക് അനുസരിച്ചായിരിക്കും രാജ്യമാകെ പദ്ധതി വിപുലപ്പെടുത്തുക. ചായ, കാപ്പി, പ്രഭാതഭക്ഷണം, തുടങ്ങിയവ 15 മിനിറ്റില്‍ ലഭ്യമാക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സ്‌നാക് എന്നപേരില്‍ സ്വതന്ത്ര ആപ്പായിട്ടാകും സ്വിഗ്ഗി ഈ പ്ലാറ്റ്‌ഫോമിനെ അവതരിപ്പിക്കുക. ഈ രംഗത്തെ എതിരാളികളായ സെപ്‌റ്റോ കഫേ, ബ്ലിങ്കിറ്റ് ബിസ്‌ട്രോ എന്നിവയ്ക്ക് കനത്ത വെല്ലുവിളിയാകും സ്‌നാക്. അടുത്തിടെ 15 മിനിറ്റില്‍ അതിവേഗ വിതരണം നടത്തുന്ന സേവനം സൊമാറ്റോയും അവതരിപ്പിച്ചിരുന്നു. ഉപഭോക്താവ് ഓര്‍ഡര്‍ ചെയ്യുന്ന റെസ്റ്റോറന്റിന്റെ 2 കിലോമീറ്റര്‍ ചുറ്റളവിലാണ് ഇതുവഴി വിതരണം ചെയ്യുന്നത്. സ്വിഗിയുടെ 10 മിനിറ്റില്‍ ഭക്ഷണം ലഭ്യമാക്കുന്ന ‘ബോള്‍ട്ട്’ സേവനം കൊച്ചി ഉള്‍പ്പെടെ 400 നഗരങ്ങളിലേക്ക് കമ്പനി വ്യാപിപ്പിച്ചിരുന്നു.

https://dailynewslive.in/ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പേഴ്സ്’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. പ്രേക്ഷകരെ ചിരിപ്പിച്ചും രസിപ്പിച്ചും മുന്‍പോട്ടു പോകുന്ന ട്രെയിലറിനൊടുവില്‍ ത്രില്ലിങ് മുഹൂര്‍ത്തങ്ങളും കാത്തിരിക്കുന്നുണ്ട്. ഒരു ഇടവേളയ്ക്കു ശേഷം മമ്മൂട്ടി കോമഡി ട്രാക്കിലെത്തുന്ന ചിത്രം ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഡൊമിനിക് എന്ന ഡിറ്റക്ടീവ് ആയാണ് താരം ചിത്രത്തിലെത്തുന്നത്. നര്‍മ മുഹൂര്‍ത്തങ്ങളുടെ പുറംമോടിക്കപ്പുറം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ത്രില്ലര്‍ കൂടിയാകും സിനിമയെന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. മമ്മൂട്ടിക്കൊപ്പം ഒരു മുഴുനീള വേഷത്തില്‍ ഗോകുല്‍ സുരേഷും ചിത്രത്തിലുണ്ട്. പാച്ചുവും അദ്ഭുതവിളക്കും എന്ന ചിത്രത്തിലെ ഉമ്മച്ചി എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ വിജി വെങ്കിടേഷും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ജനുവരി 23ന് ചിത്രം തിയറ്ററുകളിലെത്തും. ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം, സൂരജ് രാജന്‍, നീരജ് രാജന്‍ എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

https://dailynewslive.in/ കങ്കണ റണൗട്ട് സംവിധാനം ചെയ്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം എമര്‍ജെന്‍സി പുതിയ ട്രെയിലര്‍ എത്തി. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതകഥ പ്രമേയമാകുന്ന സിനിമയില്‍ ഗംഭീര പ്രകടനമാണ് കങ്കണ കാഴ്ച വയ്ക്കുന്നത്. മലയാളി താരം വിശാഖ് നായരും സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്നു. സഞ്ജയ് ഗാന്ധിയുടെ വേഷത്തിലാകും വിശാഖ് എത്തുക. വിശാഖ് നായരുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. റിതേഷ് ഷാ ആണ് തിരക്കഥ ഒരുക്കുന്നത്. ജി.വി. പ്രകാശ് കുമാര്‍ സംഗീതം നല്‍കുന്നു. മണികര്‍ണികയ്ക്കു ശേഷം കങ്കണ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് എമര്‍ജെന്‍സി. എമര്‍ജന്‍സി ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്ര സിനിമയല്ലെന്നും രാഷ്ട്രീയ ചിത്രമാണെന്നും ഒരു മഹത്തായ കാലഘട്ടത്തെ തന്റെ തലമുറയ്ക്ക് പരിചയപ്പെടുത്തി നല്‍കുന്ന ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കുമെന്നും കങ്കണ നേരത്തെ വ്യക്തമാക്കിയിരുന്നു.

https://dailynewslive.in/ 2025 ജനുവരി 1 മുതല്‍ എംജി വിന്‍ഡ്സര്‍ ഇവിയുടെ മൂന്ന് വേരിയന്റുകളുടെയും വില 50,000 രൂപ വര്‍ധിപ്പിച്ചു. ഈ കാറിന്റെ മൂന്ന് വേരിയന്റുകളിലും 3.25% മുതല്‍ 3.70% വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് വേരിയന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. എംജി വിന്‍ഡ്സര്‍ ഇവിയുടെ പ്രാരംഭ വില ഇപ്പോള്‍ 14 ലക്ഷം രൂപയാണ്. ടോപ് എന്‍ഡ് വേരിയന്റിന് 16 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്. വില വര്‍ധനവ് നിലവില്‍ വന്ന ശേഷം എംജി വിന്‍ഡ്സര്‍ ഇവിയുടെ എക്സൈറ്റ് വേരിയന്റിന്റെ വില 13,99,800 രൂപയായി. 13,49,800 രൂപയായിരുന്നു പഴയ വില. 14,99,800 രൂപയുണ്ടായിരുന്ന എക്സ്‌ക്ലൂസീവ് ട്രിമ്മിന്റെ വില 14,99,800 രൂപയാണ്. ടോപ് എന്‍ഡ് എസെന്‍സ് വേരിയന്റിന് ഇനി മുതല്‍ 15,99,800 രൂപ ചിലവ് വരും. മുമ്പ് ഈ വേരിയന്റ് 15,49,800 രൂപയ്ക്ക് കിട്ടിയിരുന്നു. എക്സ്ഷോറൂം വിലകളാണിത്. വിപണിയില്‍ എത്തിയ അന്ന് മുതല്‍ എംജി വിന്‍ഡ്‌സര്‍ ഇവിക്ക് നല്ല ഡിമാന്‍ഡ് ആണ്. പ്രതിമാസം 3,000-ലധികം കാറുകളാണ് വിതരണം ചെയ്യുന്നത്. വിലയിലെ മാറ്റം ഒരുപക്ഷേ വില്‍പ്പനയില്‍ പ്രതിഫലിച്ചേക്കാം.

https://dailynewslive.in/ ഏതൊരു വായനക്കാരനെയും ഇടവേളയില്ലാതെ വായിക്കാന്‍ പ്രേരിപ്പിക്കുന്ന ആഖ്യാനശൈലിയാണ് എഴുത്തുകാരന്‍ പിന്തുടര്‍ന്നിരിക്കുന്നത്. അനായാസമായ വാക്കുകള്‍ കൊണ്ടുതന്നെ കഥയുടെ ഓരോ ചുവടിലും വായനക്കാരന്റെ മനസ്സില്‍ ചിത്രീകരണം നടത്താ നടത്താന്‍ ഗണം എന്ന നോവലിന് കഴിഞ്ഞിട്ടുണ്ട്. വിന്‍സെന്റ് എന്ന കഥാപാത്രം അകപ്പെട്ടുപോയ പ്രതിസന്ധികളെ അയാള്‍ തരണം ചെയ്യുന്ന രീതികള്‍ അക്ഷമയോടെ മാത്രമേ വായിക്കുവാന്‍ സാധിക്കുകയുള്ളൂ. മനുഷ്യ മൃഗ ബന്ധങ്ങളുടെ മറ്റൊരു തലമാണ് ഈ നോവലിന്റെ പ്രധാന പ്രതിപാദ്യവിഷയം, അത് മനുഷ്യമനസ്സിന്റെ ഭ്രാന്തമായ വികാരത്തോടൊപ്പം ചേര്‍ത്തുവായിക്കുമ്പോള്‍ ഒരു ത്രില്ലര്‍ നോവലിന്റെ എല്ലാ അനുഭവങ്ങളും ഈ നോവല്‍ സമ്മാനിക്കുന്നുണ്ട്. ‘ഗണം’. ഷിബു ആര്‍.എസ് കൃഷ്ണ. കെസീറോ പബ്ളിക്കേഷന്‍സ്. വില 114 രൂപ.

https://dailynewslive.in/ പ്രമേഹത്തെ നിയന്ത്രിക്കേണ്ടതിന് ദിനചര്യയുടെ ഭാഗമാക്കാം ഈ അഞ്ച് കാര്യങ്ങള്‍. പ്രമേഹം നിയന്ത്രിക്കുന്നതിന് മികച്ചതാണ് ഉലുവ. ഇവയില്‍ അടങ്ങിയ നാരുകള്‍ കാര്‍ബോഹൈഡ്രേറ്റുകളുടെ ആഗിരണം മന്ദഗതിയിലാക്കും. തലേന്ന് ഉലുവ വെള്ളത്തില്‍ കുതിര്‍ത്തു വയ്ക്കുക. ആ വെള്ളം അടുത്ത ദിവസം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും സഹായിക്കും. ഉള്ളി അല്ലെങ്കില്‍ സവോള രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. 100 ഗ്രാം ഉള്ളി പച്ചയ്ക്ക് കഴിക്കുന്നത് നാല് മണിക്കൂറിനുള്ളില്‍ രക്തത്തിലെ ഉയര്‍ന്ന പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. ഉള്ളിയില്‍ സല്‍ഫര്‍ സംയുക്തങ്ങളും ഫ്ലവൊനോയിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിക്കാന്‍ സഹായിക്കും. ദിവസവുമുള്ള ഭക്ഷണത്തില്‍ സാലഡായും അല്ലാതെയും ഉള്ളി ഉള്‍പ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. വെളിച്ചെണ്ണ, കടുകെണ്ണ, എക്ട്ര വെര്‍ജിന്‍ ഓയില്‍ എന്നിവ ഉപയോഗിച്ച പാകം ചെയ്യുന്നത് കൊളസ്‌ട്രോള്‍ ക്രമീകരിക്കാന്‍ സഹായിക്കും. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവു ക്രമീകരിച്ചുകൊണ്ട് ഭക്ഷണത്തിന്റെ പോഷകമൂല്യം വര്‍ധിപ്പിക്കാനും സഹായിക്കും. പ്രമേഹം നിയന്ത്രിക്കുന്നതില്‍ ശാരീരിക വ്യായാമം വളരെ പ്രധാനമാണ്. ഭക്ഷണത്തിന് ശേഷം ദിവസവും 500 സ്റ്റേപ് നടക്കുന്നത് പേശികള്‍ക്ക് കരുത്തും രക്തത്തിലെ പഞ്ചസാരയുടെ സ്‌പൈക്കുകള്‍ കുറയ്ക്കുകയും ചെയ്യും. പ്രമേഹത്തെ നിയന്ത്രിക്കുന്നതില്‍ നെല്ലിക്കയും മഞ്ഞളും പ്രധാനികളാണ്. നെല്ലിക്കയില്‍ ക്രോമിയം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കും. കൂടാതെ മഞ്ഞളില്‍ കുര്‍കുമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. രാത്രി കിടക്കുന്നതിന് മുന്‍പ് ഒരു ടീസ്പൂണ്‍ നെല്ലിക്ക ജ്യൂസിനൊപ്പം ഒരു നുള്ള് മഞ്ഞളും ചേര്‍ത്തു കുടിക്കാം.

*ശുഭദിനം*

*കവിത കണ്ണന്‍*

ഒരിക്കല്‍ അക്ബര്‍ ചക്രവര്‍ത്തിയും ബീര്‍ബലും കൂടി വേഷപ്രച്ഛന്നരായി നടക്കുകയായിരുന്നു. അപ്പോള്‍ അതുവഴി വലിയ ഭാരമുളള വിറകുകെട്ടുമായി ഒരാള്‍ പ്രയാസപ്പെട്ട് നടന്ന് അവരുടെ അരികിലെത്തി. അയാളോട് ചക്രവര്‍ത്തി ചോദിച്ചു: താങ്കള്‍ ഇത്രയും വലിയ ഭാരം ചുമന്ന് കൊണ്ടാണോ നിത്യവൃത്തി കഴിക്കുന്നത്? അപ്പോള്‍ ആ യുവാവ് പറഞ്ഞു: മഹാനായ അക്ബര്‍ ചക്രവര്‍ത്തി ചുമക്കുന്ന രാജ്യഭാരം വെച്ച് നോക്കുമ്പോള്‍ ഇതെത്ര ചെറുതാണ്. ചക്രവര്‍ത്തി അപ്പോള്‍ മറ്റൊരു അടവെടുത്തു. ചക്രവര്‍ത്തി വിഷമം അഭിനയിച്ചുകൊണ്ടുപറഞ്ഞു: നിങ്ങളറിഞ്ഞില്ലേ, അക്ബര്‍ ചക്രവര്‍ത്തി ഇന്ന് രാവിലെ മരിച്ചുപോയി. ഇത് കേട്ട് ദുഃഖത്തോടെ അയാള്‍ പറഞ്ഞു: കഷ്ടമായിപ്പോയി ദൈവം ഇത്രയും വേഗം അദ്ദേഹത്തെ വിളിക്കണ്ടായിരുന്നു. ചക്രവര്‍ത്തിക്ക് സന്തോഷമായി. അവര്‍ യാത്ര തുടര്‍ന്നു. അടുത്ത ഗ്രാമത്തിലെത്തിയപ്പോള്‍ ഒരു സ്ത്രീ സംഭാരം വില്‍ക്കുന്നത് കണ്ടു. അവരില്‍ നിന്നും സംഭാരം വാങ്ങികുടിക്കവേ ചക്രവര്‍ത്തിചോദിച്ചു: നമ്മുടെ ചക്രവര്‍ത്തിയുടെ കുറിച്ച് എന്താണ് അഭിപ്രായം.? അവര്‍ പറഞ്ഞു: എന്ത് പറയാന്‍. അദ്ദേഹം അവിടിരുന്ന് ഭരിക്കുന്നു. എന്നെപ്പോലുളള പാവങ്ങള്‍ ഇങ്ങനെ കഷ്ടപ്പെടുന്നു. ആ സ്ത്രീയോടും ചക്രവര്‍ത്തി മരിച്ചുപോയെന്ന് അക്ബര്‍ പറഞ്ഞു. ഇത് കേട്ട് അവര്‍ പറഞ്ഞു: മരിച്ചുപോയോ, എന്നാല്‍ ഞാന്‍ അവിടേക്ക് പോകട്ടെ, ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് ധാരാളം പേര്‍ വരും. എനിക്ക് നല്ല കച്ചവടം കിട്ടും. അദ്ദേഹം മരച്ചത് ഏതായാലും നന്നായി. ഇത് കേട്ട് ചക്രവര്‍ത്തി വിഷണ്ണനായി. ഇത് കണ്ട് ബീര്‍ബല്‍ പറഞ്ഞു: മറ്റുളളവരുടെ അഭിപ്രായത്തിന് ഒരു പരിധി മാത്രമേ വിലകൊടുക്കാവൂ.. കാരണം ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ചാണ് അപരനെക്കുറിച്ചുളള അഭിപ്രായം രൂപപ്പെടുത്തുന്നത്. പുകഴ്ത്തലില്‍ അമിതമായി സന്തോഷിക്കുകയോ ഇകഴ്ത്തലില്‍ അതിയായി ദുഃഖിക്കുകയോ ചെയ്യരുത്. നമ്മുടെ കര്‍മ്മം നാം ഭംഗിയായി ചെയ്താല്‍ മാത്രം മതിയാകും – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *