◾https://dailynewslive.in/ ശബരിമല മകരവിളക്ക് ഇന്ന്. അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകീട്ടോടെ ശരംകുത്തിയിലെത്തും. തുടര്‍ന്ന് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി ദൃശ്യമാവും. ശബരിമലയിലെ മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും പിഎസ് പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. മകരവിളക്ക് ദര്‍ശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പര്‍ണശാലകള്‍ നിറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്. ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീര്‍ത്ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിക്കുക.
◾
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 13 ലെ വിജയി : സതീഷ് വി, മഞ്ഞളൂര്‍ പോസ്റ്റ്, പാലക്കാട്*
◾https://dailynewslive.in/ റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി യുദ്ധത്തില്‍ കൊല്ലപ്പെട്ടു. യുക്രൈന്‍- റഷ്യ യുദ്ധത്തിനിടെ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച് നോര്‍ക്കയുടെ അറിയിപ്പ് തൃശ്ശൂര്‍ ജില്ലാ ഭരണകൂടത്തിന് ലഭിച്ചു.
◾https://dailynewslive.in/ പത്തനംതിട്ടയിലെ കായികതാരമായ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ആകെ 58 പ്രതികളെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി വി.ജി. വിനോദ് കുമാര്‍. കേസിലെ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു. പത്തനംതിട്ട, ഇലവുംതിട്ട, മലയാലപ്പുഴ, പന്തളം എന്നീ പോലീസ് സ്റ്റേഷനുകളിലായി 29 കേസുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്.
◾https://dailynewslive.in/ ഹണി റോസിനെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയ രാഹുല്‍ ഈശ്വറിന് ഹൈക്കോടതിയില്‍ തിരിച്ചടി. രാഹുല്‍ ഈശ്വറിന് മുന്‍കൂര്‍ ജാമ്യം നല്‍കാന്‍ ഹൈക്കോടതി തയ്യാറായില്ല. കേസ് ഈ മാസം 27-ലേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് സംബന്ധിച്ച് ഹൈക്കോടതി പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുമുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും ചാനല്‍ ചര്‍ച്ചകളിലൂടെയും തന്നെ അധിക്ഷേപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹണി റോസ് രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കിയത്. എന്നാല്‍ രാഹുല്‍ ഈശ്വറിനെതിരെ പോലീസ് ഇതുവരെ കേസെടുത്തിട്ടില്ല. പരാതി വിശദമായി പഠിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഒരു അതിക്രമം നേരിട്ടാല്‍ അത് എത്ര വര്‍ഷം കഴിഞ്ഞാലും അതിക്രമം തന്നെയാണെന്നും അതില്‍ പ്രതികരിച്ചില്ലെങ്കില്‍ പോലും അതിക്രമം അതിക്രമം അല്ലാതാകുകയില്ലെന്നും എഴുത്തുകാരി കെ.ആര്‍ മീര. അഞ്ചോ പത്തോ മിനിറ്റിനുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതാകാന്‍ ഒ.ടി.പി അല്ല സ്ത്രീയുടെ പൗരാവകാശങ്ങളെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് എഴുത്തുകാരിയുടെ പ്രതികരണം.
◾https://dailynewslive.in/ യു ഡി എഫിന് നിരുപാധികമായി പിന്തുണ നല്‍കാനുള്ള പി വി അന്‍വര്‍ എം എല്‍ എ യുടെ തീരുമാനം സ്വാഗതം ചെയ്ത് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥി ആര് വേണമെന്നുള്ളത് നിശ്ചയിക്കാന്‍ പാര്‍ട്ടിക്ക് ഒരു സിസ്റ്റം ഉണ്ടെന്നും പാര്‍ട്ടി എല്ലാവരും ആയി ചര്‍ച്ച ചെയ്താകും ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും ചെന്നിത്തല വ്യക്തമാക്കി.
◾https://dailynewslive.in/ യു.ഡി.എഫ് അനുവദിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെയും മത്സരിക്കുമെന്ന് പി.വി അന്‍വര്‍. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിലും പിണറായി മത്സരിച്ചിരിക്കും. അദ്ദേഹം എവിടെ മത്സരിക്കുന്നുവോ അവിടെ മത്സരിക്കാന്‍ തയ്യാറാണെന്നും അന്‍വര്‍ പറഞ്ഞു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ യുഡിഎഫ് തയ്യാറാക്കിയ തിരക്കഥയിലൂടെയാണ് പി.വി അന്‍വര്‍ സഞ്ചരിക്കുന്നതെന്നും സിപിഎമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും കടന്നക്രമിക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ നോക്കിയാല്‍ അത് മനസിലാകുമെന്നും സിപിഎം നേതാവ് എ വിജയരാഘവന്‍ പറഞ്ഞു. പി.വി അന്‍വര്‍ പറയുന്നതെല്ലാം പതിരാണ് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചെറിയ രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഏറ്റവും മോശപ്പെട്ട പ്രവര്‍ത്തനങ്ങളാണ് യു.ഡി.എഫ് നടത്തുന്നതെന്നും എല്ലാ വര്‍ഗീയതയും അവര്‍ പ്രോത്സാഹിപ്പിക്കുകയാണെന്നും എല്ലാ മനുഷ്യരേയും വര്‍ഗീയവാദികളാക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്നും വിജയരാഘവന്‍ പറഞ്ഞു.
◾https://dailynewslive.in/ പിവി അന്‍വറിന്റെ മാപ്പ് സ്വീകരിക്കുന്നുവെന്നും അന്ന് ഉന്നയിച്ച അഴിമതിയാരോപണങ്ങള്‍ക്ക് അപ്പോള്‍ തന്നെ മറുപടി പറഞ്ഞിരുന്നുവെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെച്ചത് സ്വന്തം തീരുമാനമാണ് എന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ എം.കെ.രാഘവന്‍ എം.പിക്കെതിരെ കണ്ണൂരില്‍ വീണ്ടും പ്രതിഷേധം. പയ്യന്നൂരിലെ പ്രവര്‍ത്തകരാണ് രാഘവനെതിരെ പരസ്യമായി പോസ്റ്ററുകള്‍ പതിച്ചത്. എം.കെ രാഘവന്റ ബന്ധുവായ സിപിഎം പ്രവര്‍ത്തകന് നല്‍കിയ നിയമനം റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. പാര്‍ട്ടിയെ വിറ്റ് പണം ഉണ്ടാക്കും രാഘവന്‍മാര്‍ തുലയട്ടെ എന്നും പോസ്റ്ററിലുണ്ട്.
◾https://dailynewslive.in/ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ പി.സി.ജോര്‍ജ് മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കി. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പ്രസ്താവനയിലെടുത്ത കേസിലാണ് ജാമ്യ ഹര്‍ജി നല്‍കിയത്.
◾https://dailynewslive.in/ മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി ഭരണഘടനയും ന്യൂനപക്ഷ അവകാശങ്ങളും എന്ന വിഷയത്തില്‍ ആലപ്പുഴയില്‍ സംഘടിപ്പിച്ച സെമിനാറില്‍ നിന്ന് അവസാന നിമിഷം പിന്മാറി മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍ . ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സെമിനാറില്‍ നിന്നുള്ള പിന്മാറ്റം. പരിപാടിയില്‍ സിപിഎം പ്രതിനിധിയായി നിശ്ചയിച്ചിരുന്നത് ജി സുധാകരനെയായിരുന്നു. രമേശ് ചെന്നിത്തലയാണ് സെമിനാര്‍ ഉദ്ഘാടനം ചെയ്തത്.
◾https://dailynewslive.in/ ആര്‍ടിഒ ചെക്പോസ്റ്റുകളില്‍ നടത്തിയ മിന്നല്‍ റെയ്ഡിന് പിന്നാലെ പാലക്കാട് ജില്ലയിലെ 13 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് വിജിലന്‍സ് ശുപാര്‍ശ നല്‍കി. വാളയാര്‍, ഗോവിന്ദാപുരം, ഗോപാലപുരം, നടുപ്പുണി ചെക്ക് പോസ്റ്റുകളിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. രണ്ടു ദിവസമായി വിജിലന്‍സ് 26 പേര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട് നല്‍കിയത്.
◾https://dailynewslive.in/ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ‘ ദുരൂഹ സമാധി’ കല്ലറ പൊളിക്കുമെന്ന് സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ്. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കല്ലറ എന്ന് പൊളിക്കണം എന്ന തീരുമാനം നാളെ എടുക്കുമെന്നും സബ് കളക്ടര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും ഇനിയൊരു ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സബ് കളക്ടര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എക്ക് പരിക്കേറ്റ സംഭവത്തില്‍ ഓസ്‌കാര്‍ ഇവന്റ്സ് ഉടമ പി.എസ് ജനീഷിന് ജാമ്യം. എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി. കേസില്‍ മൃദംഗ വിഷന്‍ എം.ഡി നിഗോഷ് കുമാര്‍ അടക്കമുള്ളവര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.
◾https://dailynewslive.in/ തൈപ്പൊങ്കല്‍ ആഘോഷം പ്രമാണിച്ച് സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് ഇന്ന് പ്രാദേശിക അവധി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് ഇന്ന് പ്രാദേശിക അവധിയുണ്ടായിരിക്കുക. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകള്‍ക്കാണ് അവധി.
◾https://dailynewslive.in/ പത്തുവര്‍ഷത്തോളമായി തുടരുന്ന മുത്തൂറ്റ് ഫിനാന്‍സിലെ തൊഴില്‍ തര്‍ക്കത്തില്‍ തൊഴിലാളികളെ തിരിച്ചെടുക്കാന്‍ ഉത്തരവ്. എറണാകുളം ജില്ലാ ലേബര്‍ കോടതിയാണ് നിര്‍ണായക ഉത്തരവിറക്കിയത്. പിരിച്ചുവിട്ട 164 തൊഴിലാളികളെയും മുന്‍കാലപ്രാബല്യത്തോടെ തിരിച്ചെടുക്കണമെന്നാണ് മുത്തൂറ്റ് ഫിനാന്‍സിനോട് ജില്ലാ ലേബര്‍ കോടതി ഉത്തരവിട്ടത്.
◾https://dailynewslive.in/ മുതിര്‍ന്ന പൗരയായ ഉമ്മയെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് സീനിയര്‍ സിറ്റിസണ്‍ ആക്ട് പ്രകാരം ആര്‍ഡിഒ പുറപ്പെടുവിച്ച ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാന്‍ കേരളാ വനിതാ കമ്മീഷന്‍ ആണ്‍മക്കളോട് നിര്‍ദേശിച്ചു. പാലക്കാട് ഗസ്റ്റ്ഹൗസ് ഹാളില്‍ നടന്ന അദാലത്തിലാണ് 85 വയസായ ഉമ്മ പരാതിയുമായി എത്തിയത്. ഉമ്മയെ സംരക്ഷിക്കാന്‍ നാല് ആണ്‍മക്കളും തയാറാവുന്നില്ലെന്നതായിരുന്നു പരാതി.
◾https://dailynewslive.in/ പ്രമുഖ ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍ ബിജെപി സംഘടനാ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ട് നിന്നെന്ന് റിപ്പോര്‍ട്ടുകള്‍. ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ശോഭ സുരേന്ദ്രന്‍ വോട്ട് രേഖപ്പെടുത്തിയില്ല. ആലപ്പുഴ നോര്‍ത്ത് ജില്ലയിലായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്നത്. ഇന്നലെ വൈകീട്ട് 3മണി മുതല്‍ 5 മണി വരെയായിരുന്നു വോട്ട് രേഖപ്പെടുത്തേണ്ട സമയം എന്നാല്‍ നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് വ്യക്തമായിരിക്കുന്നത്.
◾https://dailynewslive.in/ ഒറ്റ രാത്രിയിലെ മലവെള്ളപ്പാച്ചില്‍ വേര്‍പിരിച്ച ജീവിതങ്ങള്‍ ജ്യോതി ദ4ശനത്തിനായി അയ്യപ്പ സന്നിധിയില്‍. ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് മകരജ്യോതി ദര്‍ശനത്തിനായി മല കയറിയെത്തിയത്. ഞായറാഴ്ച രാത്രിയാണ് ഇവര്‍ സന്നിധാനത്ത് എത്തിയത്.
◾https://dailynewslive.in/ കൊല്ലം മൈനാഗപ്പള്ളിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മൈനാഗപ്പള്ളി മണ്ണൂര്‍കാവ് ദിയ സദനത്തില്‍ ശ്യാമയെ (27) ഇക്കഴിഞ്ഞ ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് വീടിനുള്ളില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വീട്ടിനുള്ളില്‍ വീണ് കിടന്ന ഭാര്യയെ സുഹൃത്തുക്കളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെന്നായിരുന്നു ഭര്‍ത്താവ് രാജീവിന്റെ മൊഴി. പോസ്റ്റ്മോര്‍ട്ടത്തിലാണ് യുവതിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്. ശ്യാമയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് രാജീവ് മൊഴി നല്‍കി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.
◾https://dailynewslive.in/ തിരുവനന്തപുരം കണിയാപുരം കരിച്ചാറയില്‍ വീട്ടിനുള്ളില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്നാട് സ്വദേശിയെ കാണാനില്ല. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കണിയാപുരം കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനു എന്ന വിജിയെയാണ് വീട്ടിനുള്ളിലെ ഹാളിലെ തറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ ഇടവേളക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ സജീവമാകുന്നു. കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതചുഴി സ്ഥിതിചെയ്യുന്നതാണ് കേരളത്തിലെ മഴ സാഹചര്യം വീണ്ടും ശക്തമാക്കുന്നത്. ജനുവരി 13 മുതല്‍ 16 വരെയുള്ള 4 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്.
◾https://dailynewslive.in/ മഹാ കുംഭമേളയ്ക്ക് ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ തുടക്കമായി. ആദ്യദിനം ഒന്നര കോടി ജനങ്ങളാണ് ത്രിവേണീ സംഗമത്തിലെ സ്നാനത്തില്‍ പങ്കെടുത്തത് എന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. കാലാതീതമായ സാംസ്‌കാരിക പൈതൃകത്തിന്റെ അടയാളമായ കുംഭമേള രാജ്യത്തെ ഐക്യമാണ് ആഘോഷിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മഹാ കുംഭമേളയുടെ രണ്ടാം ദിനമായ ഇന്ന് മകര സംക്രാന്തി ദിനത്തിലെ പവിത്ര സ്നാനം നടക്കും. 45 ദിവസം നീളുന്ന കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണിത്. 3 കോടി പേര്‍ ഇന്ന് സ്നാനത്തിനായി പ്രയാഗ് രാജില്‍ എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
◾https://dailynewslive.in/ ജമ്മു കശ്മീരിലെ സോന്‍മാര്‍ഗ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേളയില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രധാനമന്ത്രിയുടെ സമീപത്തുണ്ടായിരുന്നു. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി, ജമ്മു കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം സോന്‍മാര്‍ഗ് തുരങ്കത്തിലൂടെ പ്രധാനമന്ത്രി യാത്ര ചെയ്തു. തുരങ്കത്തിന്റെ നിര്‍മ്മാണത്തിനായി പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരുമായും നിര്‍മ്മാണ തൊഴിലാളികളുമായും പ്രധാനമന്ത്രി സംവദിച്ചു.
◾https://dailynewslive.in/ പറ്റ്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് മലയാളിയായ ജസ്റ്റിസ് കെ വിനോദ് ചന്ദ്രനെ സുപ്രീം കോടതി ജഡ്ജിയായി നിയമിച്ചു. സുപ്രീം കോടതി കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചതിന് പിന്നാലെ രാഷ്ട്രപതി ഉത്തരവില്‍ ഒപ്പുവച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ പരമോന്നത നീതിപീഠത്തിലേക്ക് ശുപാര്‍ശ ചെയ്തത്.
◾https://dailynewslive.in/ രാജസ്ഥാനിലെ പൊഖ്റാനില്‍ നടന്ന ഇന്ത്യയുടെ മൂന്നാം തലമുറ ടാങ്ക് വേധ മിസൈലായ നാഗ് മാര്‍ക്ക് 2 ആന്റി ടാങ്ക് ഗൈഡഡ് മിസൈലിന്റെ പരീക്ഷണം വിജയകരം. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണിത്. മൂന്ന് ഫീല്‍ഡ് ട്രയലുകളാണ് ഇതിനോടകം വിജയകരമായി പൂര്‍ത്തികരിച്ചത്. മൂന്ന് ട്രയലുകളിലും മിസൈല്‍ ലക്ഷ്യം ഭേദിച്ചതായി ഡിആര്‍ഡിഒ അധികൃതര്‍ വ്യക്തമാക്കി. ഇതോടെ മിസൈല്‍ സംവിധാനം ഉടന്‍ സൈന്യത്തിന്റെ ഭാഗമാകും.
◾https://dailynewslive.in/ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അവസാന നിമിഷ ഗോളില്‍ ഒഡീഷ എഫ്‌സിയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ജയം. ഒരു ഗോളിന് പിറകില്‍ നിന്ന ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തിരിച്ചുവരവ്. ഈ ജയത്തോടെ ബ്ലാസ്റ്റേഴ്‌സ് എട്ടാം സ്ഥാനത്തേക്ക് കയറി. 16 മത്സരങ്ങളില്‍ ആറ് ജയവും രണ്ട് സമനിലയും എട്ട് തോല്‍വിയുമുള്ള ടീമിന് 20 പോയിന്റാണുള്ളത്. ഒഡീഷ ഏഴാം സ്ഥാനത്താണ്.
◾https://dailynewslive.in/ പാന്‍കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണമെന്നാവശ്യപ്പെടുന്ന സന്ദേശങ്ങളില്‍ ജാഗ്രതപാലിക്കണമെന്ന് ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്ക്. പാന്‍ കാര്‍ഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തില്ലെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ ബാങ്ക് അക്കൗണ്ടുകള്‍ ബ്ലോക്ക് ആകുമെന്ന തരത്തിലാണ് ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ ലഭിക്കുന്നത്. ഉപയോക്താക്കളില്‍ നിന്ന് ആവര്‍ത്തിച്ച് പരാതികള്‍ എത്തുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകള്‍ ഓപ്പണ്‍ ചെയ്യുന്നത് വഴി ഉപയോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തട്ടിപ്പ് സംഘം ചോര്‍ത്തുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ത്യ പോസ്റ്റ്, ഉപയോക്താക്കള്‍ക്ക് ഇത്തരത്തില്‍ സന്ദേശങ്ങള്‍ അയച്ചിട്ടില്ലെന്നും അജ്ഞാത ലിങ്കുകളില്‍ കയറുന്നത് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നതിലേക്ക് എത്തുമെന്ന് പിഐബി എക്‌സില്‍ കുറിച്ചു. പാന്‍കാര്‍ഡ് വിവരങ്ങള്‍ അത്യാവശ്യമെങ്കില്‍ മാത്രം നല്‍കുക, വിശ്വസ്യതയുള്ള ഏജന്‍സികള്‍ക്കും പ്ലാറ്റ്‌ഫോമുകള്‍ക്കും മാത്രമെ ആവശ്യമെങ്കില്‍ വ്യക്തി വിവരങ്ങള്‍ നല്‍കാവൂ എന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇമെയില്‍ വഴിയോ എസ്എംഎസ് വഴിയോ വരുന്ന സന്ദേശങ്ങളിലെ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
◾https://dailynewslive.in/ ചിയാന്‍ വിക്രം നായകനായി വരാനിരിക്കുന്ന ചിത്രം ആണ് ‘വീര ധീര സൂരന്‍’. വിക്രത്തിന്റെ വീര ധീര സൂരന്റെ സംവിധാനം എസ് യു അരുണ്‍ കുമാറാണ്. വേറിട്ട മേയ്ക്കോവറിലാണ് വിക്രം വരാനിരിക്കുന്ന ചിത്രത്തില്‍ ഉണ്ടാകുക. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ചിയാന്‍ വിക്രം നായകനാകുന്ന ചിത്രത്തിലെ ആദ്യ ഗാനം കള്ളൂരുവാണ് ഇന്നലെ പുറത്തുവിട്ടത്. ചിയാന്‍ വിക്രം നിറഞ്ഞാടുന്ന വരാനിരിക്കുന്ന ചിത്രത്തില്‍ ദുഷറ വിജയനും നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ദൃശ്യങ്ങള്‍ ഞെട്ടിക്കുന്നതാകുമെന്നും സൂചനയുണ്ട്. വിക്രമിന്റെ വീര ധീര സൂര സിനിമയില്‍ ഛായാഗ്രാഹകന്‍ തേനി ഈശ്വര്‍ ആണ്. ജി വി പ്രകാശ് കുമാറിന്റെ സംഗീതത്തിനും വീര ധീര സൂരനില്‍ പ്രാധാന്യം ഉണ്ടാകും എന്ന് ഉറപ്പാണെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ ബോക്സ്ഓഫിസില്‍ റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുമ്പോള്‍ ആരാധകരെ ആവേശത്തിലാക്കുന്ന മറ്റൊരു വാര്‍ത്തയുമായി ‘പുഷ്പ 2’ ടീം. ജനുവരി 17 മുതല്‍ 20 മിനിറ്റ് അധികമുള്ള സിനിമയുടെ പുതിയ പതിപ്പ് ആകും പ്രദര്‍ശിപ്പിക്കുക. റീലോഡഡ് വേര്‍ഷന്‍ എന്ന ക്യാപ്ഷനോടെയാണ് നിര്‍മാതാക്കള്‍ ഈ വിവരം പങ്കുവച്ചിരിക്കുന്നത്.ഇതോടെ, ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്ന് മണിക്കൂര്‍ 40 മിനിറ്റ് ആയി ഉയരും. സിനിമയില്‍ നിന്നും കട്ട് ചെയ്തു കളഞ്ഞ ചില പ്രധാനപ്പെട്ട രംഗങ്ങള്‍ പുതിയ പതിപ്പിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് മണിക്കൂര്‍ 20 മിനിറ്റായിരുന്നു ആദ്യം പുറത്തിറങ്ങിയ പതിപ്പിന്റെ ദൈര്‍ഘ്യം. ചിത്രത്തിന്റെ പുതിയ ടീസറില്‍ ഈ രംഗങ്ങളുെട ചില ഗ്ലിംപ്സുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ അതിവേഗം 1000 കോടി കലക്ഷന്‍ നേടുന്ന ചിത്രമായി മാറിയ ‘പുഷ്പ 2: ദ റൂള്‍’ 32 ദിവസം കൊണ്ട് 1831 കോടി ആഗോള കലക്ഷന്‍ സ്വന്തമാക്കി കഴിഞ്ഞു. ഇതോടെ ബാഹുബലി 2ന്റെ കലക്ഷനെയും ചിത്രം മറികടന്നു. 2000 കോടി കലക്ഷന്‍ നേടിയ ആമിര്‍ ഖാന്‍ ചിത്രം ദങ്കല്‍ ആണ് ഇന്ത്യയിലെ ഏറ്റവും വലിയ പണംവാരി ചിത്രം.
◾https://dailynewslive.in/ ഫോഡിന്റെ രണ്ടാം വരവില്‍ എന്‍ഡവര്‍ എന്ന എവറസ്റ്റിന് 3 ലീറ്റര്‍ വി6 എന്‍ജിന്‍ ലഭിച്ചേക്കും. ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക തുടങ്ങിയ വിപണികള്‍ക്ക് വേണ്ടി പുറത്തിറക്കുന്ന 3 ലീറ്റര്‍ വി6 എന്‍ജിനായിരിക്കും ഇന്ത്യന്‍ വിപണിയിലുമെത്തുക. 250 ബിഎച്ച്പി കരുത്തും 600 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന കരുത്തുറ്റ എന്‍ജിന്‍ വിപണിയില്‍ കൂടുതല്‍ ആരാധകരെ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഇതു കൂടാതെ രണ്ട് ലീറ്റര്‍ ബൈ ടര്‍ബോ എന്‍ജിനും വാഹനത്തിലുണ്ടാകും. ഇന്ത്യയിലെത്തുന്ന എവറസ്റ്റിന്റെ പവര്‍ട്രെയിന്‍ സംബന്ധിച്ച് ഇപ്പോഴും ഫോര്‍ഡ് ഉറപ്പു നല്‍കിയിട്ടില്ല. സിംഗിള്‍ ടര്‍ബോ അല്ലെങ്കില്‍ ട്വിന്‍ ടര്‍ബോ 2.0 ലീറ്റര്‍ ഡീസല്‍ എന്‍ജിനോ 3.0 ലീറ്റര്‍ വി6 ഡീസല്‍ എന്‍ജിനോ ആണ് എവറസ്റ്റിന് വിദേശവിപണികളിലുള്ളത്. 6 സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ 10 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് നല്‍കുക. ടുവീല്‍ അല്ലെങ്കില്‍ ഫോര്‍വീല്‍ ഡൈവിങ് ഓപ്ഷനുകള്‍. ടൊയോട്ട ഫോര്‍ച്യുണര്‍, എംജി ഗ്ലോസ്റ്റര്‍, സ്‌കോഡ കോഡിയാക് എന്നിങ്ങനെയുള്ള വലിയ ഏഴു സീറ്റ് വാഹനങ്ങള്‍ക്കുള്ള വെല്ലുവിളിയായിട്ടാണ് ഫോര്‍ഡ് എവറസ്റ്റിന്റെ വരവ്.
◾https://dailynewslive.in/ കൂട്ടുകാരായ ഇള, മനു, ആദി എന്നിവരുടെ ലോകത്തിലേക്ക് സാഹസികതയുടെ വാതില്‍ തുറക്കുന്നത് വെക്കേഷന്‍കാലത്ത് ഇള നാട്ടിലേക്ക് നടത്തുന്ന യാത്രയാണ്. ആ യാത്രയില്‍ ഇളയോടൊപ്പം ചേരുന്ന ലിറ്റി എന്ന എലിക്കുട്ടിയും തിളങ്ങുന്ന വെള്ളിനൂലുകെട്ടിയ പുസ്തകവും സ്വപ്നമാണോ യാഥാര്‍ത്ഥ്യമാണോ എന്നറിയാത്ത ലോകത്തേക്കാണ് അവരെ എത്തിക്കുന്നത്. തുടര്‍ന്ന് നടത്തുന്ന സാഹസികയാത്രയില്‍ പതിയിരിക്കുന്ന അപകടങ്ങളില്‍നിന്ന് അവര്‍ക്ക് രക്ഷപ്പെടാനാവുമോ? രഹസ്യാന്വേഷണത്തില്‍ അവര്‍ കണ്ടെത്തുന്ന കാര്യങ്ങളിലെ വാസ്തവം എന്താണ്? പൊലീസിന് എന്താണ് ചെയ്യാനാകുന്നത്? കുട്ടികളില്‍ ഉദ്വേഗം ജനിപ്പിക്കുന്ന നോവല്‍. ബ്ലാക്ക് ഫോറസ്റ്റ്. സൂധ തെക്കേമഠം. ഡിസി ബുക്സ്. വില 198 രൂപ.
◾https://dailynewslive.in/ ചില ഭക്ഷണങ്ങള്‍ക്കൊപ്പം ചെമ്മീന്‍ കഴിക്കുന്നത് ചിലരില്‍ പെട്ടെന്ന് അലര്‍ജിയുണ്ടാക്കാനും ദഹനത്തെ ബാധിക്കാനും കാരണമായേക്കാം. ചെമ്മീനിനൊപ്പം ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല. ചെമ്മീനിനൊപ്പം പാലോ ക്രീം സോസോ ചേര്‍ക്കുന്നത് ചിലരില്‍ അലര്‍ജി ഉണ്ടാക്കാം. കാരണം പാലുല്‍പ്പന്നങ്ങളിലെ കാത്സ്യം കൊഞ്ചിലെ പ്രോട്ടീനുകളുമായി ചേരുമ്പോള്‍ ഇത് വയറ്റില്‍ പുളിപ്പ് ഉണ്ടാക്കും. ഇത് ദഹനസംബന്ധമായ അസ്വസ്ഥതകള്‍ക്കും വയറുവേദനയ്ക്കും കാരണമാകും. ചെമ്മീനിനൊപ്പം ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കുക. കാരണം ചെമ്മീനില്‍ മിതമായ അളവില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ചുവന്ന മാംസം അല്ലെങ്കില്‍ ചീര പോലുള്ള ഇരുമ്പ് ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ചെമ്മീന്‍ കഴിക്കുന്നത് ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കും. ഇരുമ്പിന്റെ കുറവുള്ള വ്യക്തികള്‍ക്ക് ഇത് പ്രയോജനകരമാകുമെങ്കിലും അധിക ഇരുമ്പ് ആവശ്യമില്ലാത്തവര്‍ക്ക് അമിതമായ ഇരുമ്പ് കഴിക്കുന്നത് ദോഷകരമാണ്. അന്നജം കൂടുതലുള്ള ഭക്ഷണങ്ങളായ ബ്രെഡ്, പാസ്ത എന്നിവയും ചെമ്മീനിനൊപ്പം കഴിക്കരുത്. ചെമ്മീനിനൊപ്പം ഭാരിച്ച അന്നജം കഴിക്കുന്നത് വയര്‍ വീര്‍ത്തിരിക്കാനും ദഹനത്തെ മോശമായി ബാധിക്കാനും കാരണമായേക്കാം. ചെമ്മീന്‍ വിഭവങ്ങളില്‍ ചില നാരങ്ങ പിഴിഞ്ഞൊഴിക്കാറുണ്ട്. എന്നാല്‍ ചെമ്മീനിനൊപ്പം സിട്രസ് പഴങ്ങള്‍ അമിതമായി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ക്ക് കാരണമാകും. കാരണം സിട്രസ് പഴങ്ങളിലെ അസിഡ് ചെമ്മീനിലെ പ്രോട്ടീനുകളുമായി ചേരുമ്പോള്‍ വയറിന് അസ്വസ്ഥത ഉണ്ടാക്കുകയും ചെയ്യും.
*ശുഭദിനം*
*കവിത കണ്ണന്‍*
അന്ന് മകന്‍ വളരെ ദേഷ്യത്തോടെയാണ് വന്നത്. കൂട്ടുകാരന്‍ താന്‍ പ്രതീക്ഷിച്ചത് പോലെയല്ല തന്നോട് പെരുമാറിയത്. അതായിരുന്നു ദേഷ്യത്തിന്റെ മൂലകാരണം. ഇത് കേട്ട് വന്ന് മുത്തശ്ശന്‍ അവനെ മാവിന്‍തോട്ടത്തിലേക്ക് കൊണ്ടുപോയി. ഓരോ കണ്ണിമാങ്ങയേയും എടുത്ത് ശ്രദ്ധാപൂര്‍വ്വം മാവിന്‍ചൊന ദേഹത്തേക്ക് തെറിക്കാതെ ഞെട്ട് പൊട്ടിച്ച് മുത്തശ്ശന്‍ അവന് നല്‍കി. അവന്‍ ഓരോ മാങ്ങയായി കഴിക്കാന്‍ തുടങ്ങി. ചിലത് അവന്‍ ആസ്വദിച്ചു കഴിച്ചു. പക്ഷേ ചില കണ്ണിമാങ്ങകള്‍ കടിച്ചപ്പോള്‍ തന്നെ അവന്റെ മുഖം പുളികൊണ്ട് ചുളിഞ്ഞു, ദേഹം ഒന്ന് കുടഞ്ഞു. ഭയങ്കര പുളിയെന്ന് പറഞ്ഞ് അവനാ മാങ്ങ എറിഞ്ഞുകളയാന്‍ നോക്കിയപ്പോള്‍ മുത്തശ്ശന്‍ അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു: നമുക്ക് ആ മാങ്ങ ഉപ്പ് കൂട്ടി കഴിക്കാം. എന്നാലും മാങ്ങക്ക് മാങ്ങയായിരിക്കാനേ സാധിക്കൂ.. ആ പുളി നിലനിര്‍ത്തിക്കൊണ്ടുതന്നെ ഉപ്പുകൂട്ടി മാങ്ങ കഴിക്കാം. മുത്തശ്ശന്‍ തുടര്‍ന്നു : ഈ കണ്ണിമാങ്ങപോലെയാണ് നമ്മള്‍ ബന്ധങ്ങളേയും വിലയിരുത്തുന്നത്. ഓരോ കണ്ണിമാങ്ങ കടിക്കുമ്പോഴും നമുക്കിഷ്ടപ്പെട്ട പുളിയേ പാടുളളൂ എന്നാണ് നാം ആഗ്രഹിക്കുന്നത്. അതല്ലാതെ വരുമ്പോഴാണ് നമ്മുടെ മുഖം ചുളിയുന്നതും. നമ്മുടെ പാകത്തിനാണ് പുളിയെങ്കില്‍ അത് നാം കടിച്ചുമുറിച്ചു തിന്നും. ഓരോ മാങ്ങയും വ്യത്യസ്തമായിരിക്കുന്നത് പോലെ ഓരോ വ്യക്തിയും വ്യത്യസ്തമാണ്. ഒരു വ്യക്തിയെ ആ വ്യക്തിയുടെ തനതു രുചികളോടെ അംഗീകരിക്കാന്‍ നാം ശ്രമിക്കാറില്ല. അവിടെയാണ് പിണക്കങ്ങളും പരിഭവങ്ങളുമെല്ലാം തുടങ്ങുന്നത്. നാം ആഗ്രഹിക്കുന്നതുപോലെ ആ വ്യക്തി പെരുമാറണമെന്നു നാം ആഗ്രഹിക്കുന്നു. മാത്രമല്ല, അങ്ങനയേ പാടുള്ളൂ എന്നൊരു വാശിയും നമുക്കുണ്ടാകും. ഒരാളെ അയാളുടെ തനതായ സ്വഭാവവിശേഷങ്ങളോടെ , മുഖം ചുളിക്കാതെ സ്വീകരിക്കാന്‍ സാധിക്കുമ്പോഴാണ് ഏത് ബന്ധങ്ങളായാലും അവ മനോഹരമാകുന്നത്. – ശുഭദിനം.