◾https://dailynewslive.in/ നിലമ്പൂര്‍ എംഎല്‍എ സ്ഥാനം രാജി വെച്ച് പി വി അന്‍വര്‍. രാവിലെ 9.30 ഓടെ സ്പീക്കര്‍ എ എന്‍ ഷംസീറിനെ കണ്ട് അന്‍വര്‍ രാജിക്കത്ത് കൈമാറുകയായിരുന്നു. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അന്‍വര്‍ സ്പീക്കറെ കാണാന്‍ എത്തിയത്. കാലാവധി തീരാന്‍ ഒരു വര്‍ഷം ബാക്കിനില്‍ക്കെയാണ് അന്‍വറിന്റെ നിര്‍ണായക നീക്കം. രാജി സ്ഥിരീകരിച്ചതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കേരളത്തിലെ ജനങ്ങള്‍ക്കും നിലമ്പൂരിലെ വോട്ടര്‍മാര്‍ക്കും അന്‍വര്‍ നന്ദി അറിയിച്ചു.
◾https://dailynewslive.in/ യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച് രാജിവെച്ച നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍. ഇനി വരുന്ന തിരഞ്ഞെടുപ്പില്‍ നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയാകാനില്ലെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളത്തില്‍ പ്രഖ്യാപിച്ചു. ഉപ തെരഞ്ഞെടുപ്പ് പിണറായിസത്തിനെതിരായ അവസാനത്തെ ആണി ആകണമെന്നും മലയോര മേഖലയായ നിലമ്പൂരിനെ അറിയുന്ന ആളെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആക്കണമെന്നും പ്രദേശത്ത് ഏറ്റവും പ്രശ്‌നം നേരിടുന്നത് ക്രൈസ്തവ വിഭാഗമാണെന്നും മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയിയെ സ്ഥാനാര്‍ഥി ആക്കണമെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ജനുവരി 12 ലെ വിജയി : അഭിരാമി, കാട്ടുകുളം പോസ്റ്റ്, പാലക്കാട്*
◾https://dailynewslive.in/ സിപിഎമ്മിലെ ഉന്നത നേതാക്കള്‍ പറഞ്ഞിട്ടാണ് അജിത്കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കുമെതിരെ പരസ്യമായി പ്രതികരിച്ചതെന്ന് രാജിവെച്ച നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍. പിന്നീട് ആ നേതാക്കള്‍ ഫോണ്‍ എടുത്തില്ലെന്നും അവര്‍ ആരാണെന്ന് പറയുന്നില്ലെന്നും അന്‍വര്‍ വിശദീകരിച്ചു. സുജിത് ദാസ് എസ്പിയായിരുന്ന കാലത്ത് മലപ്പുറം ജില്ലയില്‍ ഏകപക്ഷീയമായി ഒരു സമുദായത്തെ ക്രിമിനലുകളായി ചിത്രീകരിക്കുന്ന നിലപാട് സ്വീകരിച്ചെന്ന് അന്‍വര്‍ ആരോപിച്ചു. ഈ വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയായിട്ടും ഒരു നടപടിയുമുണ്ടാവാത്ത സാഹചര്യത്തിലാണ്, ഉത്തരവാദപ്പെട്ട സിപിഎം നേതാക്കളുടെ നിര്‍ദേശ പ്രകാരം പരസ്യമായി പ്രതികരിച്ചതെന്നും അന്‍വര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ വി.ഡി സതീശനെതിരെ ഉന്നയിച്ച 150 കോടി രൂപയുടെ കോഴ ആരോപണം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഡ്രാഫ്റ്റ് ചെയ്തതാണെന്ന് രാജി വെച്ച നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. പാര്‍ട്ടി തന്നെ ഏല്‍പിച്ച ജോലി മാത്രമാണ് സ്പീക്കറുടെ അറിവോടെ താന്‍ ചെയ്തതെന്നും അതിന്റെ പാപഭാരം താനിപ്പോഴും ചുമക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അന്ന് നടന്ന സംഭവത്തില്‍ വി.ഡി സതീശനുണ്ടായ മാനഹാനിക്ക് കേരളസമൂഹത്തോട് മാപ്പ് പറയുകയാണെന്നും പ്രതിപക്ഷ നേതാവിനും കുടുംബത്തിനും അദ്ദേഹത്തെ സ്‌നേഹിക്കുന്നവര്‍ക്കും ഉണ്ടായ വിഷമത്തിന് മാപ്പ് ചോദിക്കുന്നുവെന്നും മാപ്പപേക്ഷ സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവിനോട് അഭ്യര്‍ഥിക്കുന്നുവെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ അന്‍വറിന്റെ തീരുമാനം അറിഞ്ഞിരുന്നില്ലെന്നും സര്‍പ്രൈസ് ആയെന്നും മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ. ഇതോടെ ഉപതിരഞ്ഞെടുപ്പ് ആസന്നമായെന്നും ഇനി തീരുമാനം യു.ഡി.എഫ് കൈക്കൊള്ളുമെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
◾https://dailynewslive.in/ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സീറ്റ് പിടിച്ചെടുക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. അന്‍വറിന്റെ രാജി വളരെ ഗൗരവതരമാണെന്നും പിണറായി വിജയനെ പിതൃസ്ഥാനീയനായി കണ്ടയാളാണ് രാജിവെക്കുന്നതെന്നും സിപിഎം രാഷ്ട്രീയ ജീര്‍ണതയാണ് പ്രകടമാകുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. നിലമ്പൂര്‍ വിജയം കൂടി പൂര്‍ത്തിയാക്കിയാകും അടുത്ത തെരഞ്ഞെടുപ്പിലേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ എം.എല്‍.എ സ്ഥാനം രാജി വെച്ച പി.വി അന്‍വറിനെ കേരള സംസ്ഥാന കണ്‍വീനറായി തൃണമൂല്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് തങ്ങളുടെ ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് പി.വി അന്‍വറിനെ സംസ്ഥാന കണ്‍വീനറായി തിരഞ്ഞെടുത്ത വിവരം അറിയിച്ചത്. എം.എല്‍.എ. സ്ഥാനം രാജിവെച്ചശേഷം അന്‍വര്‍ പത്രസമ്മേളനം നടത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തെ സംസ്ഥാന കണ്‍വീനറാക്കിയ പ്രഖ്യാപനമുണ്ടായത്.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാന്‍ താന്‍ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ തികച്ചും അടിസ്ഥാന രഹിതവും ദുരുദ്ദേശത്തോട് കൂടിയുള്ളതുമാണെന്നും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി. അത്തരമൊരു സംഭവമെ ഉണ്ടായിട്ടില്ലെന്നും പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അന്‍വര്‍ ഇന്ന് പത്രസമ്മേളനത്തില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നിലനില്‍പിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തന്റെ മുന്‍കാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ കെട്ടിവെച്ച് രക്ഷപെടാനാണ് അന്‍വര്‍ ശ്രമിക്കുന്നതെന്നും ശശി കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ക്കൂടി മരിച്ചു. ചികിത്സയിലായിരുന്ന ആന്‍ ഗ്രേസ് (16) ആണു മരിച്ചത്. പട്ടിക്കാട് പാറാശേരി സജി-സെറീന ദമ്പതികളുടെ മകളായ ആന്‍, തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. അപകടത്തില്‍പ്പെട്ട മറ്റൊരു പെണ്‍കുട്ടിയായ അലീന ഇന്നു പുലര്‍ച്ചെ മരിച്ചിരുന്നു. ഇതോടെ അപകടത്തില്‍ മരണം രണ്ടായി.
◾https://dailynewslive.in/ വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഏറ്റെടുത്ത ഭൂമിയില്‍ നിയമ പ്രശ്നങ്ങളുണ്ടെന്നും 5 സെന്റ് ഭൂമിയില്‍ 1000 സ്‌ക്വയര്‍ ഫീറ്റ് വീട് ഉണ്ടാക്കിയാല്‍ പിന്നെ ആടിനെ കെട്ടാന്‍ പോലും സ്ഥലം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. വീടിന് 30 ലക്ഷം ചെലവ് എന്നത് പദ്ധതി അനിശ്ചിതത്തിലാക്കിയെന്നും 6 മാസം കഴിഞ്ഞിട്ടും ദുരന്തബാധിതര്‍ക്ക് ഒരു ചികിത്സ പദ്ധതി പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന് ആയില്ലെന്നും പ്രധാനമന്ത്രി ചുരം ഇറങ്ങിയപ്പോള്‍ മന്ത്രിസഭ ഉപസമിതിയും വയനാട് വിട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സിപിഎം പ്രതിഷേധ സദസ്സ് സംഘടിപ്പിക്കും. ആത്മഹത്യാ പ്രേരണാക്കേസില്‍ ഒന്നാം പ്രതിയായ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ രാജിവയ്ക്കുക, പ്രതി ചേര്‍ക്കപ്പെട്ട മുഴുവന്‍ കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.16, 17 തീയതികളില്‍ ഡിവൈഎഫ്ഐ രാപ്പകല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
◾https://dailynewslive.in/ പാലക്കാട്ടെ ആര്‍ടിഒ ചെക്ക് പോസ്റ്റുകളില്‍ നടത്തിയ വിജിലന്‍സ് റെയ്ഡിനെ തുടര്‍ന്ന് അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി 1.77 ലക്ഷം രൂപ പിടികൂടി. വാളയാര്‍, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്. മിന്നല്‍ പരിശോധനയില്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് ചരക്കുവാഹനങ്ങള്‍, കരിങ്കല്‍ ഉത്പ്പന്നങ്ങള്‍, കന്നുകാലികള്‍ എന്നിവ കയറ്റി വരുന്ന വാഹനങ്ങള്‍, ശബരിമല തീര്‍ഥാടകരുടെ വാഹനങ്ങള്‍ എന്നിവരില്‍ നിന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തിയിരുന്നു.
◾https://dailynewslive.in/ പത്തനംതിട്ടയില്‍ കായിക താരമായ ദലിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ ജില്ലയിലെ നാല് പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. വൈകിട്ടോടെ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പ്രതികളില്‍ ചിലര്‍ വിദേശത്താണുള്ളത്. ഈ പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുമെന്ന് പൊലീസ് വ്യക്തമാക്കി. പത്തനംതിട്ട ഡിവൈഎസ്പി എസ് നന്ദകുമാറിന്റെ നേതൃത്വത്തില്‍ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
◾https://dailynewslive.in/ സാദിഖലി തങ്ങള്‍ക്കെതിരായ പരാമര്‍ശത്തില്‍ സമസ്ത നേതാവ് ഹമീദ് ഫൈസി അമ്പലക്കടവിനെതിരെ നടപടി ആവശ്യപ്പെട്ട് സമസ്തയിലെ ലീഗ് അനുകൂല വിഭാഗം ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് കത്ത് നല്‍കി. പരസ്പരം സഹകരിച്ച് നീങ്ങുന്ന മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ വിളളലുണ്ടാക്കുന്നവിധം ഹമീദ് ഫൈസി അമ്പലക്കടവ് രാഷട്രീയ പരാമര്‍ശം നടത്തുകയാണെന്നും ഫമീദ് ഫൈസിയെ സമസ്തയുടെ ഘടകങ്ങളില്‍നിന്ന് മാറ്റിനിര്‍ത്തി അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് കത്ത്.
◾https://dailynewslive.in/ നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ ദുരൂഹ സമാധി സ്ഥലത്ത് നാടകീയ രംഗങ്ങള്‍. സമാധി തുറക്കാന്‍ അനുവദിക്കില്ലെന്ന നിലപാടില്‍ ഗോപന്‍ സ്വാമിയുടെ ഭാര്യയും മകനും കല്ലറയ്ക്ക് മുന്നിലിരുന്ന് പ്രതിഷേധിച്ചു. നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അതേസമയം സാമുദായിക സംഘടനകളുടേയും കുടുംബത്തിന്റേയും എതിര്‍പ്പിനെ തുടര്‍ന്ന് ഗോപന്‍സ്വാമിയുടെ ‘സമാധി’ പൊളിച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്താനുള്ള നീക്കം താത്കാലികമായി നിര്‍ത്തിവെച്ചു. ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക.
◾https://dailynewslive.in/ മകരജ്യോതി ദര്‍ശിച്ചശേഷം പുല്ലുമേട് നിന്നും സന്നിധാനത്തേക്ക് തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ വി വിഘ്നേശ്വരി അറിയിച്ചു. വന്യമൃഗങ്ങളുടെ സഞ്ചാരപാതയില്‍ രാത്രി യാത്ര ഒരുകാരണവശാലും അനുവദിക്കാന്‍ കഴിയില്ലെന്നും തീര്‍ത്ഥാടകര്‍ പുല്ലുമേട്ടില്‍ മകരവിളക്ക് ദര്‍ശിച്ച ശേഷം തിരികെ സത്രത്തിലേക്ക് മടങ്ങണമെന്നും കളക്ടര്‍ അറിയിച്ചു.
◾https://dailynewslive.in/ കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ മതിയായ ചികിത്സ കിട്ടാതെ രോഗി മരിച്ചതായി പരാതി. കാല്‍ വിരലുകളുടെ പഴുപ്പുമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച അത്തോളി സ്വദേശി രാജന്‍ ഗുരുതരാവസ്ഥയിലായിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തില്‍ ആരോഗ്യ മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് ഇന്ന് പരാതി നല്‍കുമെന്ന് കുടുംബം അറിയിച്ചു.
◾https://dailynewslive.in/ തൃശ്ശൂര്‍ വിയ്യൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. വിയ്യൂര്‍ ഡി.കെ ജ്വല്ലറിയില്‍ നിന്നാണ് 8 കിലോയോളം വെള്ളി ആഭരണങ്ങള്‍ മോഷണം പോയത്. വിയ്യൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ 2 മണിയോട് കൂടിയാണ് സംഭവം. ഉടമ രാവിലെ കടതുറക്കാനെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്.
◾https://dailynewslive.in/ വയനാട് പുല്‍പ്പള്ളി അമരക്കുനിയില്‍ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവന്‍ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകള്‍ വച്ച് വ്യാപക തെരച്ചില്‍ നടത്തുന്നതിനിടെയാണ് വളര്‍ത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. കടുവയിറങ്ങിയ സാഹചര്യത്തില്‍ അമരക്കുനി മേഖലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
◾https://dailynewslive.in/ തൈപ്പൊങ്കല്‍ പ്രമാണിച്ച് തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്തെ ആറ് ജില്ലകള്‍ക്ക് നാളെ പ്രാദേശിക അവധി. സംസ്ഥാന സര്‍ക്കാറിന്റെ ഔദ്യോഗിക കലണ്ടര്‍ പ്രകാരമുള്ള അവധിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ് പ്രാദേശിക അവധി. ശബരിമലയിലെ മകരവിളക്ക്, ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ മകരശീവേലി എന്നിവയും നാളെയാണ്.
◾https://dailynewslive.in/ ഒറ്റപ്പാലത്ത് പെട്രോള്‍ ബോംബേറില്‍ കോഴിക്കോട് സ്വദേശികളായ നിര്‍മാണ തൊഴിലാളികള്‍ക്ക് പരിക്കേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. നിര്‍മാണത്തിലിരുന്ന വീട്ടില്‍ വിശ്രമിക്കുന്നതിനിടെയാണ് ഇരുവര്‍ക്കും നേരെ അതിക്രമുണ്ടായത്. ജിഷ്ണു ( 27 ), കൊയിലാണ്ടി സ്വദേശി പ്രജീഷ് (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
◾https://dailynewslive.in/ തൃശൂര്‍ കുന്നംകുളം കമ്പിപാലത്ത് കാര്‍ ഷോറൂമില്‍ തീപിടുത്തം. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടുത്തത്തില്‍ സ്ഥാപനത്തിലെ ഫര്‍ണിച്ചറുകളും കമ്പ്യൂട്ടറുകളും കത്തി നശിച്ചു. അഗ്നി രക്ഷാസേനാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ അണച്ചു.
◾https://dailynewslive.in/ മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു. ചെമ്മാട് സി കെ നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ് – കടവത്ത് വീട്ടില്‍ നസീമ എന്നിവരുടെ മകന്‍ മുഹമ്മദ് നിഹാല്‍ (14) ആണ് മരിച്ചത്. മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു.
◾https://dailynewslive.in/ കൊല്ലം ചിതറയില്‍ സിനിമ തിയേറ്ററിനുളളില്‍ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂരിയാട് സ്വദേശിയായ 22കാരന്‍ അന്‍സറാണ് മരിച്ചത്. കാഞ്ഞിരത്തിന്‍മൂട് ശ്രീധന്യാ സിനിമാക്സിലെ ജീവനക്കാരനായിരുന്നു അന്‍സാര്‍. രാവിലെ തിയേറ്ററിലെത്തിയ മറ്റൊരു തൊഴിലാളിയാണ് മൃതദേഹം കണ്ടത്.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ടെമ്പോയും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എട്ട് പേര്‍ മരിച്ചു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 16 പേര്‍ സഞ്ചരിച്ചിരുന്ന ടെമ്പോയാണ് ട്രക്കുമായി കൂട്ടിയിടിച്ചത്.
◾https://dailynewslive.in/ 15 വര്‍ഷത്തിലധികം പഴക്കമുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ ഉപയോഗിക്കുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കാലാവധി കഴിഞ്ഞാല്‍ ഇനി പുതുക്കില്ലെന്ന് രാജസ്ഥാന്‍ ഗതാഗത വകുപ്പ് അധികൃതര്‍ അറിയിച്ചു. റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയത്തിന്റെ നിയമങ്ങള്‍ അടുത്തിടെ അപ്‌ഡേറ്റ് ചെയ്തതിനെ തുടര്‍ന്നാണ് ഈ നീക്കം എന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട് .
◾https://dailynewslive.in/ ജമ്മു കശ്മീരിലെ സോനമാര്‍ഗ് നഗരത്തിലേക്ക് വര്‍ഷം മുഴുവന്‍ യാത്ര സാധ്യമാക്കാന്‍ സഹായിക്കുന്ന Z മോഡ് തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഗാന്ദര്‍ബാല്‍ ജില്ലയിലെ സോനമാര്‍ഗിനെയും ഗഗന്‍മാര്‍ഗിനെയുമാണ് ഈ തുരങ്കം ബന്ധിപ്പിക്കുന്നത്.
◾https://dailynewslive.in/ റഷ്യന്‍ കൂലി പട്ടാളത്തില്‍ അകപ്പെട്ട് റഷ്യയില്‍ കുടുങ്ങിയ തൃശ്ശൂര്‍ സ്വദേശികളായ യുവാക്കളില്‍ ഒരാള്‍ മോസ്‌കോയില്‍ എത്തിയതായി റിപ്പോര്‍ട്ട്. തൃശ്ശൂര്‍ കുറാഞ്ചേരി സ്വദേശി ജെയിന്‍ ആണ് റഷ്യന്‍ അധിനിവേശ യുക്രെയ്നില്‍ നിന്നും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തിയത്. ജെയിന്‍ തന്നെയാണ് വാട്സ്ആപ്പ് കോളിലൂടെ മോസ്‌കോയിലെത്തിയ വിവരം കുടുംബാംഗങ്ങളെ അറിയിച്ചത്.
◾https://dailynewslive.in/ കാനഡയെ അമേരിക്കയില്‍ ലയിപ്പിക്കാമെന്ന് പറഞ്ഞ നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് കര്‍ശന താക്കീതുമായി മുന്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ സര്‍ക്കാരില്‍ സഖ്യകക്ഷിയായിരുന്ന ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജഗ്മീത് സിങ്. ഡൊണാള്‍ഡ് ട്രംപിന് ഒരു സന്ദേശം കൈമാറാനുണ്ടെന്നും ഞങ്ങളുടെ രാജ്യമായ കാനഡ വില്‍പ്പനയ്ക്ക് വച്ചിട്ടില്ലെന്നും അവര്‍ തങ്ങളുടെ രാജ്യത്തെക്കുറിച്ച് അഭിമാനിക്കുന്നുവെന്നും രാജ്യത്തിനായി ഏതറ്റം വരെയും പോരാടാന്‍ തയ്യാറാണെന്നുമാണ് ജഗ്മീത് സിങ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞത്.
◾https://dailynewslive.in/ സിറിയയെ പിന്തുണയ്ക്കാന്‍ അറബ് രാജ്യങ്ങളുടെ തീരുമാനം. സൗദി അറേബ്യയിലെ റിയാദില്‍ ചേര്‍ന്ന അറബ് രാജ്യങ്ങളിലെ മന്ത്രിതല യോഗം സിറിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര ഉപരോധം നീക്കാന്‍ സമ്മര്‍ദ്ദം ശക്തമാക്കാനാണ് യോഗത്തിലെ തീരുമാനം. സിറിയ ഇനി അശാന്തിയുടെ ഉറവിടമാകാതിരിക്കാന്‍ കരുതല്‍ വേണമെന്നും യോഗം വിലയിരുത്തി.
◾https://dailynewslive.in/ പ്രഥമ ഖൊ ഖൊ ലോകകപ്പിന് ഇന്ന് ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തുടക്കമാകും. പുരുഷ-വനിതാ വിഭാഗങ്ങളിലായി 24 രാജ്യങ്ങളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഇന്ന് രാത്രി 8.30-ന് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ പുരുഷ ടീം നേപ്പാളിനെ നേരിടും. നാളെ ദക്ഷിണ കൊറിയക്കെതിരെയാണ് വനിതാ ടീമിന്റെ ആദ്യ മത്സരം. ഈ മാസം 19നാണ് ഫൈനല്‍.
◾https://dailynewslive.in/ ഈ സീസണിലെ ക്രിക്കറ്റ് സീസണ്‍ പൂര്‍ണമായും മുതലെടുക്കാനുറച്ച് റിലയന്‍സ് ഗ്രൂപ്പ്. അടുത്ത മാസം പാക്കിസ്ഥാനില്‍ ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെയും മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ നടക്കുന്ന ഐ.പി.എല്ലിന്റെയും സംപ്രേക്ഷണാവകാശം റിലയന്‍സും സ്റ്റാര്‍ ഇന്ത്യയും നേതൃത്വം നല്‍കുന്ന പുതിയ സംയുക്ത സംരംഭത്തിനാണ്. രണ്ട് പ്രധാന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നായി ഏകദേശം 6,000 കോടി രൂപയുടെ വരുമാനമാണ് ജിയോ സ്റ്റാര്‍ ലക്ഷ്യം വയ്ക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്ന് 1,500 കോടി രൂപ വരുമാനവും. ചാമ്പ്യന്‍സ് ട്രോഫി സംപ്രേക്ഷണം ചെയ്യുന്നത് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലാണ്. കോ പ്രസന്റിംഗ് സ്‌പോണ്‍സര്‍ഷിപ്പിനായി സ്റ്റാര്‍ മുന്നോട്ടുവച്ചിരിക്കുന്നത് 55 കോടി രൂപയാണ്. പ്രസന്റിംഗ് സ്‌പോണ്‍സറായി എത്തണമെങ്കില്‍ 44 കോടി രൂപ നല്‍കണം. ഇന്ത്യയുടെ മല്‍സരങ്ങളുടെ പരസ്യനിരക്ക് 10 സെക്കന്‍ഡിന് 28 ലക്ഷം രൂപയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് 4,500 കോടി രൂപ സ്വന്തമാക്കാമെന്നാണ് ജിയോ സ്റ്റാറിന്റെ പ്രതീക്ഷ. 10 സെക്കന്‍ഡുള്ള പരസ്യ സ്സോട്ടിന് 5.45 ലക്ഷം രൂപയാണ് നിരക്ക്. മുന്‍വര്‍ഷത്തേക്കാള്‍ വരുമാനത്തില്‍ 15-20 ശതമാനം വര്‍ധനയുണ്ടാകും.
◾https://dailynewslive.in/ പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി ഗൂഗിള്‍. ലോകത്ത് നടക്കുന്ന പ്രധാന വാര്‍ത്തകളില്‍ ഓരോ ഉപയോക്താവിന്റെയും അഭിരുചിക്കനുസരിച്ചുള്ളവ പ്രത്യേകം തിരഞ്ഞെടുത്ത് ചെറിയ ഓഡിയോ വാര്‍ത്തകളാക്കി ലഭ്യമാക്കുന്ന ഫീച്ചറാണിത്. ‘ഗൂഗിള്‍ ഡിസ്‌കവറി’ല്‍ ഉപയോക്താവിന്റെ സെര്‍ച്ച് ഹിസ്റ്ററിയും ആക്ടിവിറ്റിയും വിശകലനം ചെയ്യും. തുടര്‍ന്ന് അതിനനുസരിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകളുടെ അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോകളാണ് നല്‍കുക. ‘ഡെയ്ലി ലിസണ്‍’ എന്ന് പേരിട്ട പുതിയ പരീക്ഷണം ഒരു വാര്‍ത്താ പോഡ്കാസ്റ്റിന് സമാനമാണ്. നിലവില്‍ അമേരിക്കയിലാണ് ഈ ഫീച്ചര്‍ ലഭ്യമാക്കിയിരിക്കുന്നത്.
◾https://dailynewslive.in/ ‘ബെസ്റ്റി’ എന്ന സിനിമയ്ക്കായി ഒന്നിച്ച് ഔസേപ്പച്ചനും ഷിബു ചക്രവര്‍ത്തിയും. ‘വെള്ളമഞ്ഞിന്റെ തട്ടുമായി’ എന്ന ഗാനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്. സച്ചിന്‍ ബാലുവും നിത്യ മാമ്മനും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ മാസം 24ന് റിലീസ് ചെയ്യുന്ന സിനിമ ഷാനു സമദ് ആണ് സംവിധാനം ചെയ്തത്. ഷാനു സമദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ബെസ്റ്റി സൗഹൃദത്തിനും കുടുംബത്തിനും പ്രാധാന്യം നല്‍കുന്ന കോമഡി ത്രില്ലറാണ്. സിനിമയുടെ കഥ പൊന്നാനി അസീസിന്റെതാണ്. സുരേഷ് കൃഷ്ണ, അബു സലിം എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ബെസ്റ്റിയില്‍ അഷ്‌കര്‍ സൗദാന്‍, ഷഹീന്‍ സിദ്ധിഖ്, സാക്ഷി അഗര്‍വാള്‍, ശ്രവണ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം സുധീര്‍ കരമന, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ഗോകുലന്‍, സാദിക്ക്, ഹരീഷ് കണാരന്‍, നിര്‍മ്മല്‍ പാലാഴി, ഉണ്ണിരാജ, നസീര്‍ സംക്രാന്തി, അപ്പുണ്ണി ശശി, സോന നായര്‍, മെറിന മൈക്കിള്‍, അംബിക മോഹന്‍, പ്രതിഭ പ്രതാപ് ചന്ദ്രന്‍, സന്ധ്യ മനോജ് തുടങ്ങിയവരുമുണ്ട്.
◾https://dailynewslive.in/ ലിജു തോമസിന്റെ സംവിധാനത്തില്‍ അര്‍ജുന്‍ അശോകനും അനഘ നാരായണനും പ്രധാനവേഷങ്ങളിലെത്തുന്ന ‘അന്‍പോട് കണ്‍മണി’യിലെ ‘രാ ശലഭങ്ങളായി നമ്മള്‍’ എന്ന ഗാനം പുറത്തിറങ്ങി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഈ ഗാനം കെ എസ് ഹരിശങ്കറാണ് ആലപിച്ചിരിക്കുന്നത്. 123 മ്യൂസിക്സിനാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ്. ജീവിതത്തിലെ സമ്മര്‍ദ്ദങ്ങളെ അകറ്റി നിര്‍ത്തി, പ്രണയം വീണ്ടും കണ്ടെത്താന്‍ പുറപ്പെട്ട ഒരു ദമ്പതികളുടെ ഹൃദയ സ്പര്‍ശിയായ യാത്രയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിക്കുന്നത്. ക്രിയേറ്റീവ് ഫിഷിന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് അനീഷ് കൊടുവള്ളിയാണ്. ചിത്രത്തില്‍ അല്‍ത്താഫ് സലിം, മാലാ പാര്‍വതി, ഉണ്ണി രാജ, നവാസ് വള്ളിക്കുന്ന്, മൃദുല്‍ നായര്‍, ഭഗത് മാനുവല്‍, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നു.
◾https://dailynewslive.in/ ടിയാഗോയുടേയും ടിയാഗോ ഇവിയുടേയും 2025 മോഡലുകള്‍ അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്. സ്റ്റൈലിങിലും ഫീച്ചറുകളിലും മാറ്റങ്ങളുമായി സാങ്കേതികവിദ്യക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിക്കൊണ്ടാണ് ടിയാഗോ, ടിയാഗോ ഇവി മോഡലുകള്‍ ഒരുക്കിയിരിക്കുന്നത്. ടാറ്റ ടിയാഗോ പെട്രോള്‍ മോഡലിന്റെ വില അഞ്ചു ലക്ഷം രൂപ മുതല്‍ 7.20 ലക്ഷം രൂപ വരെയാണ്. സിഎന്‍ജിയിലേക്കു വരുമ്പോള്‍ വില ആറു ലക്ഷം മുതല്‍ 8.20 ലക്ഷം രൂപ വരെയാവും. ടിയാഗോ ഇവിയുടെ വില ആരംഭിക്കുന്നത് 7.99 ലക്ഷം മുതലാണ്. ഉയര്‍ന്ന ടിയാഗോ ഇവി മോഡലിന് 11.14 ലക്ഷം രൂപയാണ് വില. എക്‌സ്ഇ, എക്‌സ്എം, എക്‌സ്ടി, എക്‌സ്ഇസെഡ്, എക്‌സ്ഇസെഡ് പ്ലസ് എന്നിങ്ങനെ അഞ്ച് മോഡലുകളാണ് ടിയാഗോ പെട്രോള്‍ മോഡലിലുള്ളത്. 2025 മോഡലിലും ടിയാഗോയുടെ പവര്‍ട്രെയിനില്‍ മാറ്റങ്ങളില്ല. 1.2 ലീറ്റര്‍ ത്രീ സിലിണ്ടര്‍ എന്‍ജിനാണ് പെട്രോള്‍ മോഡലിലുള്ളത്. ടിയാഗോ ഇവിയില്‍ രണ്ട് ബാറ്ററി ഓപ്ഷനുകള്‍. 19.2കിലോവാട്ട് 250 കിലോമീറ്റര്‍ റേഞ്ചും 24 കിലോവാട്ട് ബാറ്ററി 315 കിലോമീറ്റര്‍ റേഞ്ചും വാഗ്ദാനം ചെയ്യുന്നു.
◾https://dailynewslive.in/ എനിക്കും എനിക്കു മുമ്പുള്ള തലമുറയിലെ സ്ത്രീകള്‍ക്കും ലൂസിയ മെയ് ആല്‍കോട്ടിന്റെ ‘ലിറ്റില്‍ വുമെണ്‍’ എത്രമാത്രം പ്രിയങ്കരമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാകില്ല. ജോ മാര്‍ച്ച് എന്റെ ഹീറോയായിരുന്നു. അവളുടെ അഭിലാഷങ്ങളും ആത്മബോധവുമാണ് ഇന്നത്തെ എന്നെ സൃഷ്ടിച്ചത്.-ജെ.കെ. റൗളിങ് ‘ലിറ്റില്‍ വുമെണി’ലെ ജോ മാര്‍ച്ചിനെ എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അവളാകുന്നതു ഞാന്‍ സ്വപ്നം കാണുമായിരുന്നു. അവള്‍ എന്നോടു സംസാരിച്ചു, ഒരു സ്ത്രീയെന്നതിന്റെ പേരില്‍ എനിക്കു നീക്കിവെക്കപ്പെടുന്ന വേഷങ്ങളോടു കലഹിക്കാന്‍അവളിലൂടെ ഞാന്‍ പഠിച്ചു. -സിമോണ്‍ ദെ ബുവെ ഏഴിലധികം തവണ ചലച്ചിത്രമാക്കപ്പെട്ട ബാലസാഹിത്യ ക്ലാസിക്കിന്റെ ആദ്യ മലയാള പുനരാഖ്യാനം. ‘മാര്‍ച്ച് സഹോദരിമാര്‍’. പുനരാഖ്യാനം – ദേവി ജെ.എസ്. മാതൃഭൂമി. വില 152 രൂപ.
◾https://dailynewslive.in/ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഒരു സിംപിള്‍ ഹെയര്‍ സ്റ്റൈല്‍ ആണ് പോണിടെയില്‍. എന്നാല്‍ ഇത് മുടി പെട്ടെന്ന് പൊട്ടി പോകാനും മുടി കൊഴിച്ചിലിനും കാരണമാകുമത്രെ. ചര്‍മം പോലെ തന്നെ തലമുടിയേയും ശ്വസിക്കാന്‍ അനുവദിക്കേണ്ടതുണ്ട്. തലമുടി പതിവായി പിന്നിലേക്ക് വലിച്ചു മുറുക്കെ കെട്ടുന്നത് മുടിയുടെ വേരുകളില്‍ സമ്മര്‍ദം ഉണ്ടാക്കും. ഇത് മുടിയുടെ ആരോഗ്യം മോശമാകാനും പെട്ടെന്നു പൊട്ടിപോകാനും കാരണമാകും. മാത്രമല്ല പോണിടെയില്‍ സ്റ്റൈലില്‍ മുടി കെട്ടുന്നത് ട്രാക്ഷന്‍ അലോപ്പീസിയ എന്ന ഗുരുതര അവസ്ഥയിലേക്ക് നയിക്കാം. ദീര്‍ഘനേരം മുടി മുറുക്കി കെട്ടുന്നതു കാരണം തലയോട്ടിയില്‍ ഉണ്ടാക്കുന്ന സമ്മര്‍ദം മൂലമുണ്ടാകുന്ന ഒരു തരം മുടി കൊഴിച്ചിലാണ് ട്രാക്ഷന്‍ അലോപ്പീസിയ. തലയോട്ടിയില്‍ വേദന, ശിരോചര്‍മത്തില്‍ ചെറിയ മുഴകള്‍, നെറ്റി കയറുക എന്നിവയാണ് ട്രാക്ഷന്‍ അലോപ്പീസിയയുടെ പ്രാരംഭ ലക്ഷണങ്ങള്‍. എന്നാല്‍ പോണിടെയില്‍ സ്റ്റൈല്‍ പൂര്‍ണമായും ഉപേക്ഷിക്കണമെന്നല്ല, പകരം പോണിടെയില്‍ കെട്ടുമ്പോള്‍ മുടി അല്‍പം അയച്ചു കെട്ടാന്‍ ശ്രദ്ധിക്കുക. ടൈറ്റ് ആയി ഇരിക്കുന്നുവെന്ന് തോന്നാന്‍ ഹെയര്‍ ക്രീം അല്ലെങ്കില്‍ ഹയര്‍ സ്പ്രേ ഉപയോഗിക്കാം. മുടി അയഞ്ഞു കിടക്കാന്‍ അനുവദിക്കേണ്ടത് പ്രധാനമാണ്.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 86.48, പൗണ്ട് -105.13. യൂറോ – 88.42, സ്വിസ് ഫ്രാങ്ക് – 94.38, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.19, ബഹറിന്‍ ദിനാര്‍ – 229.42, കുവൈത്ത് ദിനാര്‍ -281.24, ഒമാനി റിയാല്‍ – 224.65, സൗദി റിയാല്‍ – 23.04, യു.എ.ഇ ദിര്‍ഹം – 23.54, ഖത്തര്‍ റിയാല്‍ – 23.58, കനേഡിയന്‍ ഡോളര്‍ – 59.95.