yt cover

https://dailynewslive.in/ പുതുവര്‍ഷം പിറന്നു. 2025 നെ പ്രതീക്ഷയോടെ വരവേറ്റ് ലോകം. ഏവര്‍ക്കും ഡെയ്‌ലി ന്യൂസിന്റെ പുതുവത്സരാശംസകള്‍.

https://dailynewslive.in/ പുതുവത്സര ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജാതിമതവര്‍ഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവര്‍ഷത്തിന്റെ പ്രത്യേകതയെന്നും അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശമെന്നും ആശംസാക്കുറിപ്പിലൂടെ മുഖ്യമന്ത്രി അറിയിച്ചു.

https://dailynewslive.in/ ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് സ്ഥാനമൊഴിഞ്ഞ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ . ഐക്യവും സുരക്ഷിതത്വബോധവും ശക്തിപ്പെടുത്തിയും ചിന്തയിലും പ്രവൃത്തിയിലുമുള്ള ഒരുമയിലൂടെയും നമ്മുടെ പ്രിയപ്പെട്ട സംസ്ഥാനം വര്‍ദ്ധിച്ച പുരോഗതിയും സമൃദ്ധിയും കൈവരിക്കുന്ന വര്‍ഷമാകട്ടെ 2025 എന്ന് ആശംസിക്കുന്നുവെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ സന്ദേശത്തില്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഡിസംബര്‍ 31 ലെ വിജയി : രവീന്ദ്രന്‍, കൊവ്വല്‍പ്പള്ളി, കാഞ്ഞങ്ങാട്, കാസറഗോഡ്‌*

https://dailynewslive.in/ മലയാള ഭാഷാ പ്രതിജ്ഞ നമുക്കായി തയ്യാറാക്കിത്തന്ന വ്യക്തിയും തുഞ്ചന്‍ പറമ്പിനെ ലോകത്തെങ്ങുമുള്ള സാഹിത്യകാരന്മാരുടെ തീര്‍ത്ഥാടന കേന്ദ്രമാക്കി വളര്‍ത്തിയ വ്യക്തിയുമാണ് എം ടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എം ടി വാസുദേവന്‍ നായര്‍ അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. എല്ലാവരേയും പോലെ താനും ഏറെ വേദനയോടെയാണ് ഈ യോഗത്തില്‍ പങ്കെടുക്കുന്നതെന്നും എം ടി ആരായിരുന്നു എന്നു ചിന്തിക്കാനുള്ള ഘട്ടമാണിതെന്നും മുഖ്യമന്ത്രി അനുസ്മരണ പ്രസംഗത്തില്‍ പറഞ്ഞു.

https://dailynewslive.in/ ഗുരുദേവന്‍ സനാതന ധര്‍മ്മി അല്ലെന്നുള്ള പിണറായി വിജയന്റെ പ്രസ്താവന വിവരക്കേടാണെന്നും ശ്രീനാരായണ ഗുരുവിന്റെ സന്നിധിയില്‍ പോയി സനാതന ധര്‍മ്മത്തെ വിമര്‍ശിക്കുന്ന പിണറായി വിജയന്റെ നിലപാട് അപക്വവും മുതിര്‍ന്ന രാഷ്ട്രീയ നേതാവിനും മുഖ്യമന്ത്രി പദവിക്കും യോജിച്ചതല്ലെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മറ്റ് യുക്തിവാദികള്‍ ചെയ്യുന്നതുപോലെ ഖൂര്‍ ആനെ വിമര്‍ശിക്കാന്‍ പിണറായി വിജയന്‍ തയ്യാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

https://dailynewslive.in/ ഉമാ തോമസ് എംഎല്‍എക്കുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി ഡെമോക്രാറ്റിക് ഹ്യൂമന്‍ റൈറ്റ്സ് ആന്‍ഡ് എന്‍വിയോണ്‍മെന്റ് പ്രൊട്ടക്ഷന്‍ ഫോറം. അതിഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നും തികഞ്ഞ ലാഘവത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും പ്രസിഡന്റ് ഡിജോ കാപ്പന്‍ പരാതിയില്‍ ആരോപിക്കുന്നു. ഉത്തരവാദികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്നും ചീഫ് സെക്രട്ടറിക്കുള്ള പരാതിയില്‍ പറയുന്നു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ മെഗാ ഇവന്റ് സംഘടിപ്പിക്കുമ്പോള്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പാക്കേണ്ട ബാധ്യത ഉദ്യോഗസ്ഥര്‍ക്കും ജിസിഡിഎക്കും ഉണ്ടായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പരിപാടിയുടെ സംഘാടനത്തില്‍ പിഴവ് ഉണ്ടായെന്നും സമഗ്രമായ അന്വേഷണം വേണമെന്നും ഇനിയും ഇങ്ങനെയുള്ള സംഭവങ്ങള്‍ കേരളത്തില്‍ ഉണ്ടാകരുതെന്നും ചെന്നിത്തല പറഞ്ഞു.

https://dailynewslive.in/ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മൃദംഗ വിഷന്റെ മെഗാ നൃത്ത പരിപാടിയുടെ സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്ല്യാണ്‍ സില്‍ക്‌സ്. മൃദംഗ നാദം പരിപാടിയുടെ സംഘാടകര്‍ 12,500 സാരിയുടെ ഓര്‍ഡറാണ് നല്‍കിയതെന്നും പ്രസ്തുത പരിപാടിക്കുവേണ്ടി മാത്രം കുറഞ്ഞ സമയത്തിനുള്ളില്‍ ഡിസൈന്‍ ചെയ്ത ഓരോ സാരിക്കും 390 രൂപ വീതമാണ് വാങ്ങിയതെന്നും എന്നാല്‍ പിന്നീടാണ് സംഘാടകര്‍ ഒരു സാരിക്ക് 1600 രൂപ വീതമാണ് ഈടാക്കിയതെന്ന് അറിയുന്നതെന്നും കല്ല്യാണ്‍ സില്‍ക്.സ് വിശദീകരിച്ചു.

https://dailynewslive.in/ എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ എംഎല്‍എ ഉമ തോമസിന് അപകടമുണ്ടാക്കിയ സംഭവവുമായി ബന്ധപ്പെട്ട് എടുത്ത കേസില്‍ അറസ്റ്റിലായ മൂന്ന് പ്രതികള്‍ക്ക് ഇടക്കാല ജാമ്യം. മൃദംഗവിഷന്‍ സിഇഒ ഷമീര്‍, ഇവന്റ് കമ്പനി മാനേജര്‍ കൃഷ്ണകുമാര്‍, ബെന്നി എന്നിവര്‍ക്കാണ് ഇടക്കാല ജാമ്യം ലഭിച്ചത്.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പെരിയ ഇരട്ടകൊലപാതക കേസില്‍ ശിക്ഷാവിധി വരാനിരിക്കെ കൊല്ലപ്പെട്ട ശരത് ലാലിനെയും കൃപേഷിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ സിപിഎം ഉദുമ ഏരിയാ സെക്രട്ടറി ഉള്‍പ്പെടയുള്ളവര്‍ക്കെതിരെ പരാതിയുമായി കുടുംബങ്ങള്‍. സിപിഎം ഉദുമ ഏരിയ സെക്രട്ടറി മധു മുതിയക്കാല്‍, അഖില്‍ പുലിക്കോടന്‍ എന്നിവര്‍ക്കെതിരെ ശരത് ലാലിന്റെ പിതാവ് സത്യനാരായണനും കൃപേഷിന്റെ പിതാവ് കൃഷ്ണനുമാണ് പരാതി നല്‍കിയത്.

https://dailynewslive.in/ സംസ്ഥാനത്തെ പോലീസില്‍ വന്‍ അഴിച്ചുപണി. തിരുവനന്തപുരം കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ ഐപിഎസിനെ ഇന്റലിജന്‍സ് ഐജിയായി നിയമിച്ചു. ആഭ്യന്തര സുരക്ഷാ ഐജി ചുമതലയും അദ്ദേഹത്തിനായിരിക്കും. ഉത്തരമേഖലാ ഐജിയായിരുന്ന കെ.സേതുരാമന്‍ ഐപിഎസിനെ പോലീസ് അക്കാദമി ഡയറക്ടറായി നിയമിച്ചു. പകരം രാജ് പാല്‍ മീണ ഐപിഎസ് ആണ് ഉത്തരമേഖല ഐജി. ജെ ജയനാഥ് ഐപിഎസിന് മനുഷ്യാവകാശ കമ്മീഷന്‍ ഐജിയായി നിയമനം നല്‍കി. കാളിരാജ് മഹേഷ് കുമാര്‍ ഐപിഎസിനെ ഗതാഗത സുരക്ഷാ ഐജിയായി ചുമതലപ്പെടുത്തി.

https://dailynewslive.in/ എസ്. സതീഷ് ബിനോ ഐപിഎസ് ആണ് പുതിയ എറണാകുളം റേഞ്ച് ഡിഐജി. തൃശൂര്‍ റേഞ്ച് ഡിഐജി ആയിരുന്ന തോംസണ്‍ ജോസ് ഐപിഎസിനെ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറായി നിയമനം നല്‍കി. യതീഷ് ചന്ദ്ര ജിഎച്ച് ഐപിഎസിനെ കണ്ണൂര്‍ റേഞ്ച് ഡിഐജി ആയും ഹരിശങ്കര്‍ ഐപിഎസിനെ തൃശൂര്‍ റേഞ്ച് ഡിഐജി ആയും സ്ഥാനക്കയറ്റം നല്‍കി. കെ കാര്‍ത്തിക് ഐപിഎസിന് വിജിലന്‍സ് ഡിഐജിയായി സ്ഥാനക്കയറ്റം ലഭിച്ചു. വിജിലന്‍സ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഐജി ചുമതലയും ഇദ്ദേഹത്തിനാണ്. നാരായണന്‍ ടി. ഐപിഎസിന് ഡിഐജിയായും കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായും സ്ഥാനക്കയറ്റം നല്‍കി.

https://dailynewslive.in/ കട്ടപ്പനയില്‍ ആത്മഹത്യ ചെയ്ത നിക്ഷേപകന്‍ സാബു തോമസിനെക്കുറിച്ച് നടത്തിയ പരാമര്‍ശം നിഷേധിച്ച് എംഎം മണി. സാബുവിന് മാനസികാരോഗ്യ പ്രശ്നം ഉണ്ടെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ എം എം മണി എന്തെങ്കിലും പ്രശ്നങ്ങള്‍ അലട്ടിയിരുന്നോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞു. നിലപാടില്‍ മാറ്റമില്ലെന്ന് പറഞ്ഞ എംഎം മണി വി ആര്‍ സജിക്ക് തെറ്റ് പറ്റിയെന്ന കാര്യം ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ശബരിമല ദര്‍ശനത്തിനായി കാനന പാത വഴി വരുന്ന ഭക്തര്‍ക്ക് നല്‍കുന്ന പ്രത്യേക പാസ് നിര്‍ത്തലാക്കി. വര്‍ധിച്ചു വരുന്ന തിരക്ക് പരിഗണിച്ചാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇന്നലെ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകളാണ് കാനനപാത വഴി എത്തിയതെന്നും ഈ സാഹചര്യത്തില്‍ പ്രത്യേക പാസ് താല്‍ക്കാലികമായി മാത്രമാണ് നിര്‍ത്തലാക്കുന്നതെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

https://dailynewslive.in/ ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ ഡി സി ബുക്സിന്റെ മുന്‍ പബ്ലിക്കേഷന്‍ മേധാവി എ വി ശ്രീകുമാറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു. ബിഎന്‍എസ് 316, 318 വകുപ്പുകള്‍, ഐ ടി ആക്ട് 79 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

https://dailynewslive.in/ വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിന് സന്നദ്ധത അറിയിച്ചവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൂടിക്കാഴ്ച തുടങ്ങും. 50 വീടുകളില്‍ കൂടുതല്‍ നിര്‍മ്മിക്കാമെന്ന് വാഗ്ദാനം ചെയ്തവരെയാണ് ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രി കാണുന്നത്. കര്‍ണാടക സര്‍ക്കാരിന്റെയും രാഹുല്‍ ഗാന്ധിയുടേയും പ്രതിനിധികള്‍ യോഗത്തിന് എത്തും. മുസ്ലീം ലീഗ് ഡിവൈഎഫ്ഐ സംഘടനകളേയും കൂടിക്കാഴ്ചയ്ക്ക് വിളിച്ചിട്ടുണ്ട്.

https://dailynewslive.in/ ആലപ്പുഴ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പികെ ജയരാജിനെ സ്ഥലം മാറ്റിയ സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി എംബി രാജേഷ്. എക്സൈസ് കമ്മീഷണറുടെ സ്ഥലം മാറ്റം പ്രമോഷന്‍ ട്രാന്‍സ്ഫര്‍ ആണെന്ന് എംബി രാജേഷ് പറഞ്ഞു. വാര്‍ത്ത വന്നത് ദുരുദ്ദേശത്തോടെയാണെന്നും എല്ലാറ്റിനും അതിരും പരിധിയുമുണ്ടെന്നും എംബി രാജേഷ് പറഞ്ഞു.

https://dailynewslive.in/ സ്‌കൂളുകളിലെ പഠനയാത്രയില്‍ വിദ്യാര്‍ഥികള്‍ക്ക് അകമ്പടിയായി പോകുന്ന അദ്ധ്യാപകരുടെയും പി.ടി.എ അംഗങ്ങളുടെയും യാത്രാച്ചെലവ് കുട്ടികളില്‍ നിന്ന് ഈടാക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെ സര്‍ക്കുലര്‍. പഠനയാത്രകള്‍ക്ക് എല്ലാ കുട്ടികള്‍ക്കും പ്രാപ്യമായ രീതിയില്‍ തുക നിശ്ചയിക്കേണ്ടതാണെന്നും പൊതുവിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ ഷാനവാസ്.എസ് ഒപ്പിട്ട സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.

https://dailynewslive.in/ ഉത്രവധക്കേസ് പ്രതി സൂരജിന്റെ അമ്മ രേണുകയ്ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സൂരജിന് പരോള്‍ ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിയെന്ന് ആരോപിച്ച് പൊലീസ് അമ്മക്കെതിരെ കേസെടുത്തിരുന്നു. അറസ്റ്റ് ചെയ്താല്‍ ജാമ്യത്തില്‍ വിട്ടയക്കണമെന്നും ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി നിര്‍ദേശിച്ചു.

https://dailynewslive.in/ കാസര്‍കോട് ചായ്യോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. 46 വിദ്യാര്‍ഥികളെ ഇതുവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാഞ്ഞങ്ങാട് ലോക്കല്‍ അസോസിയേഷന് കീഴിലെ 240 വിദ്യാര്‍ഥികളാണ് ക്യാമ്പില്‍ പങ്കെടുത്തത്.

https://dailynewslive.in/ എറണാകുളം മാറമ്പള്ളി എംഇഎസ് കോളേജില്‍ വാഹനങ്ങളുടെ മുകളില്‍ അഭ്യാസ പ്രകടനം നടത്തിയുള്ള ക്രിസ്മസ് ആഘോഷത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. മൂന്ന് ഡ്രൈവര്‍മാരുടെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തു. കൂടുതല്‍ പേര്‍ക്കെതിരെ വരും ദിവസങ്ങളില്‍ നടപടി ഉണ്ടാകും. പുതുവര്‍ഷാഘോഷത്തിനിടെ ഇത്തരത്തില്‍ അപകടകരമായ രീതിയില്‍ വാഹനമോടിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ കെ.എസ്.ആര്‍.ടി.സി. റോയല്‍ വ്യൂ ഡബിള്‍ ഡെക്കര്‍ ബസിന്റെ സര്‍വീസ് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. കേരളത്തിലെ ജനങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനമാണ് പുതിയ ബസ് എന്ന് മന്ത്രി പറഞ്ഞു.

https://dailynewslive.in/ കരിപ്പൂര്‍ വിമാനത്താവള വികസനത്തിന്റെ മാസ്റ്റര്‍ പ്ലാനിന് സര്‍ക്കാര്‍ അംഗീകാരം ലഭിക്കുന്നതുവരെ കെട്ടിട നിര്‍മാണത്തിനുള്ള എന്‍.ഒ.സി.നല്‍കാമെന്ന് മന്ത്രി വി.അബ്ദുറഹിമാന്‍. സര്‍ക്കാര്‍ അംഗീകാരം ആകുന്നതിന് മുമ്പ് എന്‍.ഒ.സി. നിഷേധിക്കേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ തീരുമാനം സര്‍ക്കാര്‍ തലത്തില്‍ കൈക്കൊണ്ട് അറിയിക്കുമെന്നും വിമാനത്താവള വികസനവുമായി ബന്ധപ്പെട്ട് കളക്ടറുടെ ചേംബറില്‍ വിളിച്ച് ചേര്‍ത്ത യോഗത്തില്‍ മന്ത്രി പറഞ്ഞു.

https://dailynewslive.in/ തൃശൂര്‍ പാലിയം റോഡ് സ്വദേശി ലിവിന്‍ (30) തൃശൂര്‍ ജില്ലാ ആശുപത്രിക്കു സമീപം കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ 14 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യലഹരിയില്‍ ലിവിന്‍ ആക്രമിച്ചെന്ന് 14 കാരന്‍ പൊലീസിന് മൊഴി നല്‍കി.

https://dailynewslive.in/ അണ്ണാ സര്‍വകലാശാല ബലാത്സംഗക്കേസില്‍ ചെന്നൈ പൊലീസിന്റെ വാദം പിന്തുണച്ച് കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ (എന്‍ഐസി). അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയുടെ വ്യക്തിവിവരങ്ങള്‍ അടങ്ങിയ എഫ്ഐആര്‍ ചോര്‍ന്നതിന് കാരണം സാങ്കേതിക തകരാര്‍ ആകാമെന്ന് എന്‍ഐസിയും അറിയിച്ചു.

https://dailynewslive.in/ വിവേകാനന്ദ പാറയും തിരുവള്ളുവര്‍ പ്രതിമയെയും ബന്ധിപ്പിച്ച് നിര്‍മിച്ച പുതിയ ഗ്ലാസ് ബ്രിഡ്ജ് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു. താഴെ കടലിന്റെ മനോഹാരിത ആസ്വദിക്കാന്‍ സാാധിക്കുന്ന തരത്തില്‍ മികച്ച ദൃശ്യാനുഭവം നല്‍കുന്ന രീതിയിലാണ് പാലത്തിന്റെ നിര്‍മിതി. വില്ലിന്റെ രൂപത്തില്‍ നിര്‍മിച്ച പാലത്തിന്റെ വീഡിയോ സ്റ്റാലിന്‍ തന്നെ എക്സില്‍ പങ്കുവച്ചു.

https://dailynewslive.in/ മണിപ്പൂരിനെ പിടിച്ചുകുലുക്കിയ വംശീയ അക്രമങ്ങളില്‍ സംസ്ഥാനത്തെ ജനങ്ങളോട് പുതുവത്സരത്തലേന്ന് ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്. ഈ വര്‍ഷം മുഴുവന്‍ ദൗര്‍ഭാഗ്യകരമായിരുന്നുവെന്നും അതില്‍ തനിക്ക് ഖേദമുണ്ടെന്നും ജനങ്ങളോട് ക്ഷമ ചോദിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ബിരേന്‍ സിങ് പറഞ്ഞു. അതേസമയം ലോകവും രാജ്യവും ചുറ്റിക്കറങ്ങുന്ന പ്രധാനമന്ത്രിക്ക് എന്തുകൊണ്ടാണ് മണിപ്പുരില്‍ പോയി മുഖ്യമന്ത്രി പറഞ്ഞതുപോലെ മാപ്പുപറയാനാകാത്തതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേഷ് ചോദിച്ചു.

https://dailynewslive.in/ നല്ല സംഭാഷണങ്ങള്‍ നടക്കുന്ന കുടുംബങ്ങള്‍ മാത്രമാണ് മാതൃകാ കുടുംബങ്ങളെന്നും മൊബൈല്‍ ഫോണുകള്‍ മാറ്റിവെച്ച് കുടുംബാംഗങ്ങള്‍ പരസ്പരം സംസാരിക്കണമെന്നും ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പ്പാപ്പ. ഭക്ഷണം കഴിക്കുമ്പോഴും മറ്റും ഫോണില്‍ നോക്കിയിരിക്കാതെ കുടുംബാംഗങ്ങള്‍ തുറന്നു സംസാരിക്കണമെന്നും സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവെ മാര്‍പ്പാപ്പ പറഞ്ഞു.

https://dailynewslive.in/ സന്തോഷ് ട്രോഫിയില്‍ ബംഗാളിന് 33-ാം കിരീടം. ഇന്നലെ നടന്ന ഫൈനലില്‍ എക്സ്ട്രാ ടൈമില്‍ നേടിയ ഒരു ഗോളിന് കേരളത്തെ തോല്‍പിച്ചാണ് ബംഗാള്‍ കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്ത് ഗോള്‍ രഹിത സമനിലയിലായതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങിയത്. ഈ ടൂര്‍ണമെന്റിലെ ടോപ് സ്‌കോററായ റോബി ഹന്‍സ്ദയാണ് ബംഗാളിന്റെ വിജയഗോള്‍ നേടിയത്.

https://dailynewslive.in/ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 375 കോടി രൂപയ്ക്ക് ഹെല്‍ത്ത് കെയര്‍ പ്ലാറ്റ്ഫോമായ കാര്‍കിനോസിനെ ഏറ്റെടുത്തു. ക്യാന്‍സര്‍ നേരത്തേ കണ്ടെത്തുന്നതിനും രോഗനിര്‍ണയത്തിനും സാങ്കേതികവിദ്യാധിഷ്ഠിതമായി പരിഹാരങ്ങള്‍ നല്‍കുന്ന കമ്പനിയാണ് കാര്‍കിനോസ്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 22 കോടി രൂപയുടെ വിറ്റുവരവാണ് കമ്പനി നേടിയത്. കാര്‍കിനോസിന്റെ 10 രൂപയുടെ 1 കോടി ഓഹരികള്‍ 10 കോടി രൂപയ്ക്കും 10 രൂപയുടെ 36.5 കോടി പൂര്‍ണ്ണമായി പരിവര്‍ത്തനം ചെയ്യാവുന്ന കടപ്പത്രങ്ങള്‍ 365 കോടി രൂപയ്ക്കും ഡിസംബര്‍ 27 ന് സമാഹരിച്ചതായി റിലയന്‍സ് സ്ട്രാറ്റജിക് ബിസിനസ് വെഞ്ചേഴ്‌സ് ലിമിറ്റഡ് ഓഹരി വിപണിയെ അറിയിച്ചു. പഴയ ഓഹരി ഉടമകളുടെ കൈവശമുള്ള 30,075 ഓഹരികള്‍ കാര്‍കിനോസ് റദ്ദാക്കിയിട്ടുണ്ട്. എവാര്‍ട്ട് ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, റിലയന്‍സ് ഡിജിറ്റല്‍ ഹെല്‍ത്ത് ലിമിറ്റഡ്, മയോ ക്ലിനിക്ക്, സുന്ദര്‍ രാമന്‍, രവികാന്ത് എന്നിവരായിരുന്നു കമ്പനിയുടെ പ്രമുഖ നിക്ഷേപകര്‍. ഏകദേശം 60 ആശുപത്രികളുമായി കാര്‍കിനോസ് 2023 ഡിസംബര്‍ വരെ പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. മണിപ്പൂരിലെ ഇംഫാലില്‍ 150 കിടക്കകളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ക്യാന്‍സര്‍ ഹോസ്പിറ്റല്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് കമ്പനി.

https://dailynewslive.in/ മറ്റൊരു മലയാള ചിത്രം കൂടി ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി ഒടിടിയില്‍. സിജു വില്‍സണെ നായകനാക്കി പി ജി പ്രേംലാല്‍ സംവിധാനം ചെയ്ത ‘പഞ്ചവത്സര പദ്ധതി’ എന്ന ചിത്രമാണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രമാണിത്. എട്ട് മാസത്തിന് ഇപ്പുറമാണ് ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ മനോരമ മാക്സില്‍ ചിത്രം കാണാനാവും. പുതുമുഖം കൃഷ്ണേന്ദു എ മേനോന്‍ ആണ് ചിത്രത്തിലെ നായിക. പി പി കുഞ്ഞികൃഷ്ണന്‍, സുധീഷ്, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍, സിബി തോമസ്, ജിബിന്‍ ഗോപിനാഥ്, നിഷ സാരംഗ്, മുത്തുമണി, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി എം തുടങ്ങിയ മറ്റ് പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. കിച്ചാപ്പൂസ് എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ കെ ജി അനില്‍കുമാര്‍ നിര്‍മ്മിക്കുന്ന പഞ്ചവത്സര പദ്ധതിയുടെ തിരക്കഥ, സംഭാഷണം സജീവ് പാഴൂര്‍ എഴുതിയിരിക്കുന്നു. ആല്‍ബിയാണ് ഛായാഗ്രഹണം. റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഷാന്‍ റഹ്‌മാന്‍ സംഗീതം പകരുന്നു.

https://dailynewslive.in/ ഇന്ദ്രന്‍സ് പ്രധാന കഥാപാത്രമായി വരാനിരിക്കുന്ന ചിത്രമാണ് ‘ഒരുമ്പെട്ടവന്‍’. ഒരുമ്പെട്ടവന്‍ എന്ന വേറിട്ട ചിത്രത്തിന്റെ സംവിധാനം സുജീഷ് ദക്ഷിണകാശി, ഹരിനാരായണന്‍ കെ എം എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിക്കുന്നത്. ജാഫര്‍ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര, സുധീഷ്, ഐ എം വിജയന്‍, സുനില്‍ സുഖദ, സിനോജ് വര്‍ഗ്ഗീസ്, കലാഭവന്‍ ജിന്റോ, ശിവദാസ് കണ്ണൂര്‍, ഗൗതം ഹരിനാരായണന്‍, സുരേന്ദ്രന്‍ കാളിയത്ത്, സൗമ്യ മാവേലിക്കര, അപര്‍ണ്ണ ശിവദാസ്, വിനോദ് ബോസ് തുടങ്ങിയവരും ഉള്ള ചിത്രം ജനുവരി മൂന്നിന് പ്രദര്‍ശനത്തിനെത്തും. സുജീഷ് ദക്ഷിണകാശിയും ഗോപിനാഥ് പാഞ്ഞാളുമാണ് തിരക്കഥ എഴുതുന്നത്. കെ എല്‍ എം സുവര്‍ദ്ധന്‍, അനൂപ് തൊഴുക്കര എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഉണ്ണി നമ്പ്യാര്‍ സംഗീതം പകരുന്നു. വിജയ് യേശുദാസ്, വൈക്കം വിജയലക്ഷ്മി, സിത്താര കൃഷ്ണകുമാര്‍, ബേബി കാശ്മീര എന്നിവരാണ് ഗായകര്‍. സെല്‍വ കുമാര്‍ എസ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

https://dailynewslive.in/ 2024 അവസാനിക്കുന്നതിന് മുമ്പ്, അപ്രീലിയ അതിന്റെ ജനപ്രിയ 125 സിസി സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണി അപ്‌ഡേറ്റ് ചെയ്തു. ഈ ശ്രേണിയില്‍ ആര്‍എസ്125, ട്യുണോ 125 എന്നിവ ഉള്‍പ്പെടുന്നു. ഈ രണ്ട് ബൈക്കുകളുടെയും 2025 പതിപ്പുകളാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ അപ്‌ഡേറ്റിനൊപ്പം അവരുടെ എഞ്ചിനില്‍ മാറ്റമുണ്ടായി. കൂടാതെ, അവരെ കൂടുതല്‍ ആകര്‍ഷകമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടത്തിയിട്ടുണ്ട്. കിംഗ്‌സ്‌നേക്ക് വൈറ്റ്, സയനൈഡ് യെല്ലോ എന്നീ രണ്ട് പുതിയ കളര്‍ ഓപ്ഷനുകള്‍ ആര്‍എസ് 125ല്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, വൈപ്പര്‍ യെല്ലോ, മാംബ ഗ്രേ എന്നിവ ട്യൂണോയില്‍ ലഭ്യമാകും. ഇവയുടെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ബൈക്കിന് 125 സിസി ലിക്വിഡ് കൂള്‍ഡ് എഞ്ചിനാണുള്ളത്. ഈ മോട്ടോര്‍ ഇപ്പോള്‍ യൂറോ 5 പ്ലസ് എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നു. ഇത് 10,5000 ആര്‍പിഎമ്മില്‍ 15 ബിഎച്ച്പി കരുത്തും 8,500 ആര്‍പിഎമ്മില്‍ 12 എന്‍എം പരമാവധി ടോര്‍ക്കും സൃഷ്ടിക്കും. ഈ എഞ്ചിന്‍ 6-സ്പീഡ് ഗിയര്‍ബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.

https://dailynewslive.in/ മനുഷ്യരുണ്ടാക്കിവെച്ച മതത്തിന്റെയും ദേശീയതയുടെയും മലിനവസ്ത്രങ്ങളെ ഊരിയെറിഞ്ഞ് മനുഷ്യരെന്ന നിലയില്‍ നഗ്‌നരാവേണ്ടതുണ്ടെന്ന് പി.ജിംഷാറിന്റെ ‘ലൈലാക്കുല്‍സു’ എന്ന കൃതി നമ്മോട് ഉറച്ചുപറയുന്നു. ഇന്നത്തെ ഇന്ത്യന്‍ ജീവിതത്തില്‍ ഏറ്റവും പ്രശ്‌നം നിറഞ്ഞ രണ്ട് വ്യവഹാരങ്ങളാണ് മതവും ദേശീയതയും. അതുകൊണ്ട് ഈ കഥയെ ധീരനൂതനമായ കഥ എന്നു വിളിക്കാന്‍ സംശയമൊന്നുമില്ല. ‘ലൈലാക്കുല്‍സു’. പി.ജിംഷാര്‍. ഡിസി ബുക്സ്. വില 162 രൂപ.

https://dailynewslive.in/ ദീര്‍ഘകാല ഏകാന്തത ഒരു വ്യക്തിയുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും ബാധിക്കാം. അടുത്തിടെ ടിയാന്‍ജിന്‍ സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഏകാന്തത ഹൃദയാരോഗ്യത്തെയും ബാധിക്കാമെന്ന് നിരീക്ഷിച്ചു. സാമൂഹിക സമ്മര്‍ദമുള്ള സാഹചര്യങ്ങളില്‍ ഏകാന്തത ഹൃദയമിടിപ്പ് കുറയ്ക്കാന്‍ കാരണമാകുന്നു. ഇത് ഹൃദയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ഓട്ടോണമിക് നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനക്ഷമതയെ വലിയതോതില്‍ ബാധിക്കും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍, പക്ഷാഘാത സാധ്യത എന്നിവ പോലുള്ള വിട്ടുമാറാത്ത രോഗങ്ങളിലേക്കും നയിച്ചേക്കാമെന്നും ബയോളജിക്കല്‍ സൈക്കോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. പുരുഷന്മാരേക്കാള്‍ സ്ത്രീകളിലാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 17 നും 29 നും ഇടയില്‍ പ്രായമുള്ള 97 കോളജ് വിദ്യാര്‍ഥികളിലാണ് പഠനം നടത്തിയത്. ന്യൂറോട്ടിസിസം, സോഷ്യല്‍ നെറ്റ്വര്‍ക്കിന്റെ വലുപ്പം, ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള മാനസികാവസ്ഥ എന്നിവ വിലയിരുത്തിയാണ് ഇവര്‍ അനുഭവിക്കുന്ന ഏകാന്തതയുടെ അളവ് മനസിലാക്കിയത്. ഏകാന്തത അനുഭവപ്പെടുന്നവരില്‍ സാമൂഹിക സമ്മര്‍ദത്തിനിടയില്‍ ഹൃദയമിടിപ്പ് വ്യതിയാന പ്രതിപ്രവര്‍ത്തനം കുറയുന്നതായി കണ്ടെത്തി. ഇത്തരം വ്യക്തികളില്‍ ഹൃദയ സംബന്ധമായ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതില്‍ ഓട്ടോണമിക് നാഡീവ്യൂഹം ഫലപ്രദമല്ലെന്ന് ഇത് സൂചിപ്പിക്കുന്നു. സമ്മര്‍ദത്തോടുള്ള പ്രതികരണമായി ഹൃദയമിടിപ്പ്, രക്തസമ്മര്‍ദ്ദം, ഹൃദയ പ്രതിരോധം തുടങ്ങിയവ മുന്‍ പഠനങ്ങള്‍ വിലയിരുത്തിയിട്ടുണ്ട്. എന്നാല്‍ ഹൃദയമിടിപ്പിന്റെ വ്യതിയാനം വലിയതോതില്‍ അവഗണിക്കപ്പെട്ടിരിക്കുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

ആ പ്രാസംഗികന്‍ അന്ന് സംസാരിച്ചതെല്ലാം ജീവിതത്തില്‍ സംഭവിക്കുന്ന തെറ്റുകളെകുറിച്ചാണ്. അദ്ദേഹം പറഞ്ഞു: പാല് ഒന്ന് പിരിയുമ്പോഴാണ് തൈരാകുന്നത്, തൈര് ഒന്നൂകൂടി ഇരിക്കുമ്പോള്‍ അതില്‍ നിന്നും ബട്ടറും ചീസും ഒക്കെ ലഭിക്കുന്നു. പാലിനേക്കാള്‍ മൂല്യമുണ്ട് ബട്ടറിനും ചീസിനും, മുന്തിരി നീര് പുളിക്കുമ്പോഴാണ് അത് വീഞ്ഞാകുന്നത്. മുന്തിരി നീരിനേക്കാള്‍ പലമടങ്ങ് വിലയുണ്ട് വീഞ്ഞിന്. അതുപോലെ ക്രിസ്റ്റഫര്‍ കൊളംബസിന് യാത്രയ്ക്കിടെ ഒന്ന് വഴിതെറ്റി, അതായിരുന്നു അമേരിക്ക. അതുപോലെ അലക്‌സാണ്ടര്‍ ഫ്‌ളെമിങ്ങിന് തന്റെ പരീക്ഷണങ്ങള്‍ക്കിടെ സംഭവിച്ച ഒരു തെറ്റായിരുന്നു ന്യൂമോണിയക്കുളള മരുന്നായി മാറിയത്. ജീവിതത്തില്‍ ഒരിക്കല്‍ ഒരു തെറ്റുപറ്റിയെന്ന് കരുതി നിങ്ങള്‍ ചീത്തയാകുന്നില്ല. അല്ലെങ്കില്‍ നിങ്ങളുടെ മൂല്യം കുറയുന്നില്ല. നേരെ മറിച്ച് തെറ്റുകള്‍ തരുന്ന അനുഭവങ്ങള്‍ നമ്മെ കൂടുതല്‍ മൂല്യമുള്ളൊരു വ്യക്തിയാക്കി മാറ്റുകയാണ് ചെയ്യുന്നത്. തോറ്റുപോയെന്ന് കരുതി തലകുനിച്ചിരിക്കാതെ, ആ തോല്‍വിയില്‍ നിന്നും പാഠങ്ങളുള്‍ക്കൊണ്ട് നമുക്ക് ഈ പുതിയ വര്‍ഷത്തില്‍ മുന്നേറാം – ശുഭദിനം