◾https://dailynewslive.in/ ഡല്‍ഹിയില്‍ ബിജെപിയുടെ തിരിച്ചു വരവ്. ആംആദ്മി പാര്‍ട്ടിക്ക് അടി തെറ്റി. നിലം തൊടാനാകാതെ കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടിയുടെ നായകന്‍ അരവിന്ദ് കെജ്രിവാളും ഉപനായകന്‍ മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ തോറ്റ മത്സരത്തില്‍ 48 മണ്ഡലങ്ങളില്‍ ബിജെപിയുടെ തേരോട്ടം. 2020ല്‍ 62 സീറ്റുനേടിയ ആം ആദ്മി പാര്‍ട്ടിക്ക് ഇത്തവണ 22 മണ്ഡലങ്ങളിലെ മുന്നേറ്റം ഉണ്ടാക്കാനായുള്ളൂ. പ്രതാപം വീണ്ടെടുക്കാനെത്തിയ കോണ്‍ഗ്രസിന് പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടായെങ്കിലും ഒരു സീറ്റ് പോലും ലഭിച്ചില്ല.
◾https://dailynewslive.in/ ആം ആദ്മി പാര്‍ട്ടിയിലെ ഒന്നാമനും രണ്ടാമനും അടിപതറിയപ്പോള്‍ ‘താത്കാലിക’ മുഖ്യമന്ത്രി അതീഷിക്ക് സസ്‌പെന്‍സ് ത്രില്ലറിനൊടുവില്‍ നേരിയ ആശ്വാസ വിജയം. കല്‍ക്കാജി മണ്ഡലത്തില്‍ ബിജെപിയുടെ രമേശ് ബിദൂരിയെയാണ് അതിഷി പരാജയപ്പെടുത്തിയത്. കടുത്ത മത്സരം നേരിട്ട ശേഷമായിരുന്നു അതിഷിയുടെ വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അല്‍ക ലാംബ മൂന്നാം സ്ഥാനത്തായി. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയിലെ രണ്ടാമനുമായ മനീഷ് സിസോദിയ ജംഗ്പുര മണ്ഡലത്തില്‍ നിന്നാണ് പരാജയപ്പെട്ടത്. ബി.ജെ.പിയുടെ തര്‍വീന്ദര്‍ സിങ്ങാണ് മനീഷ് സിസോദിയയെ 675 വോട്ടിന് തോല്‍പിച്ചത്. അതേസമയം ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പിയുടെ പര്‍വേശ് സാഹിബ് സിങ്ങിനോട് 1844 വോട്ടിനായിരുന്നു അരവിന്ദ് കെജ്രിവാള്‍ പരാജയപ്പെട്ടത്. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും ഷീലാ ദീക്ഷിതിന്റെ മകനുമായ സന്ദീപ് ദീക്ഷിത് നേടിയ 3503 വോട്ടും കെജ്രിവാളിന്റെ പരാജയത്തില്‍ നിര്‍ണായകമായി.
*കെ.എസ്.എഫ്.ഇ*
*സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഫെബ്രുവരി 7 ലെ വിജയി : ബിജു, കുണ്ടുകാട് പോസ്റ്റ്, തൃശൂര്‍*
◾https://dailynewslive.in/ തുടര്‍ച്ചയായ മൂന്നാം തവണയും ഡല്‍ഹി നിയമസഭ കോണ്‍ഗ്രസ് മുക്തം. ഒരേയൊരിടത്ത് മാത്രമാണ് രണ്ടാംസ്ഥാനത്തെങ്കിലും കോണ്‍ഗ്രസിന് എത്താന്‍ കഴിഞ്ഞത്. കസ്തൂര്‍ബാ നഗറിലാണ് ബി.ജെ.പിയുടെ നീരജ് ബസോയ്ക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തെങ്കിലും എത്താന്‍ കോണ്‍ഗ്രസിനായത്. ആപ്പുമായുള്ള സഖ്യം അവസാനിപ്പിച്ച് ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് ആകെ ആശ്വസിക്കാനുള്ളത് വോട്ട് വിഹിതത്തിലെ വര്‍ധന മാത്രമാണ്. കഴിഞ്ഞ തവണ 4.26 ശതമാനം വോട്ടുണ്ടായിരുന്നത് ഇത്തവണ രണ്ട് ശതമാനം വര്‍ധിച്ചു.
◾https://dailynewslive.in/ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി വന്‍തിരിച്ചടി നേരിട്ടതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രി കെജ്രിവാളിനെതിരെ വിമര്‍ശനവുമായി അണ്ണാ ഹസാരെ. സ്ഥാനാര്‍ത്ഥികള്‍ സംശുദ്ധരായിരിക്കണമെന്ന് ചൂണ്ടിക്കാട്ടിയ ഹസാരെ കെജ്രിവാള്‍ പണം കണ്ട് മതി മറന്നുവെന്നും തന്റെ മുന്നറിയിപ്പുകള്‍ ചെവിക്കൊണ്ടില്ലെന്നും അണ്ണാ ഹസാരെ കുറ്റപ്പെടുത്തി.
◾https://dailynewslive.in/ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിക്ക് പിന്നാലെ ആദ്യ പ്രതികരണവുമായി ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. തെരഞ്ഞെടുപ്പിലെ പരാജയം സമ്മതിക്കുന്നുവെന്നും ക്രിയാത്മകമായ പ്രതിപക്ഷം ആയിരിക്കുമെന്നും ബിജെപി വാഗ്ദാനങ്ങള്‍ പാലിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.
*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*
പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ് വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.
*പുളിമൂട്ടില്‍ സില്‍ക്‌സ്*
*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*
◾https://dailynewslive.in/ ഡല്‍ഹിയില്‍ വന്‍വിജയം നേടിയതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യാന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി ഇന്ന് വൈകീട്ട് 7 മണിക്ക് ദേശീയ ആസ്ഥാനത്തെത്തും. 25 വര്‍ഷത്തിന് ശേഷമാണ് രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തുന്നത്. തെരഞ്ഞെടുപ്പില്‍ കേവലഭൂരിപക്ഷം കടന്നതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചയിലേക്ക് കടന്നിരിക്കുകയാണ് ബിജെപി. ഡല്‍ഹി അധ്യക്ഷനുമായി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ സംസാരിച്ചു.
◾https://dailynewslive.in/ ഡല്‍ഹിയുടെ ഹൃദയത്തില്‍ മോദിയെന്നും ഡല്‍ഹിയില്‍ നുണകളുടെ ഭരണം അവസാനിച്ചുവെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ പ്രതികരിക്കുയായിരുന്നു അദ്ദേഹം. നുണകളുടെയും വഞ്ചനയുടെയും അഴിമതിയുടെയും ചില്ലുകൊട്ടാരം തകര്‍ത്ത് ഡല്‍ഹിയെ ആം ആദ്മി പാര്‍ട്ടിയില്‍നിന്ന് മോചിപ്പിക്കാന്‍ ജനങ്ങള്‍ പ്രയത്‌നിച്ചുവെന്നും വാഗ്ദാനം പാലിക്കാത്തവരെ ഡല്‍ഹിയിലെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചുവെന്നും രാജ്യത്തെമ്പാടും ജനങ്ങള്‍ക്ക് വ്യാജവാഗ്ദാനം നല്‍കുന്നവര്‍ക്ക് ഇതൊരു പാഠമായിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️
*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*
2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ കിഫ്ബിയുടെ ടോള്‍ ബൂത്തുകള്‍ തുടങ്ങിയാല്‍ അടിച്ചുപൊളിച്ചിരിക്കുമെന്ന് കെ മുരളീധരന്‍. ഇത്രകാലവും ഞങ്ങള്‍ നടത്തിയത് വെജിറ്റേറിയന്‍ സമരം ആണെങ്കില്‍ ഇനി നോണ്‍ വെജിറ്റേറിയന്‍ സമരം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കിഫ്ബി ഫണ്ടില്‍ നിര്‍മ്മിക്കുന്ന റോഡുകളില്‍ ജനങ്ങളെ കൊള്ളയടിക്കുന്ന ടോള്‍ പിരിവുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ ശക്തമായ പ്രക്ഷോഭവുമായി കോണ്‍ഗ്രസ് കേരളത്തിലെ തെരുവുകളിലേക്ക് ഇറങ്ങുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
◾https://dailynewslive.in/ വിനോദ സഞ്ചാരികള്‍ക്കായി കെഎസ്ആര്‍ടിസി റോയല്‍ വ്യൂ ഡബിള്‍ ഡക്കര്‍ ബസ് സര്‍വീസ് ഗതാഗതമന്ത്രി കെബി ഗണേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു. എന്നാല്‍ ബസില്‍ വച്ചിരിക്കുന്ന ലൈറ്റുകള്‍ ഒന്നും തെളിക്കാനുള്ളതല്ലെന്ന് അദ്ദേഹം പറഞ്ഞു. രാത്രിയില്‍ ഈ ബസ് സര്‍വീസ് നടത്തുന്നില്ല ലൈറ്റ് ഇടേണ്ട എന്നും ജീവനക്കാര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കി. നിയമം ലംഘിച്ച് കെഎസ്ആര്‍ടിസി ബസ്സില്‍ അലങ്കാര ലൈറ്റുകള്‍ വച്ചിരിക്കുന്നുവെന്ന വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ നിര്‍ദേശം .
◾https://dailynewslive.in/ മൂന്നു ദിവസങ്ങളിലായി വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ പരിപാടികളില്‍ പങ്കെടുക്കാനായി പ്രിയങ്ക ഗാന്ധി എം.പി എത്തി. എല്ലായിടത്തും ബൂത്ത് തല നേതാക്കന്മാരുടെ കണ്‍വെന്‍ഷനുകളില്‍ പ്രിയങ്ക പങ്കെടുക്കും. പെരുന്നാള്‍ നടക്കുന്ന പള്ളിക്കുന്ന് ലൂര്‍ദ് മാതാ ദേവാലയത്തിലും പ്രിയങ്ക സന്ദര്‍ശനം നടത്തിയേക്കും.
◾https://dailynewslive.in/ സിഎസ്ആര്‍ ഫണ്ട് തട്ടിപ്പില്‍ പൊലീസ് അന്വേഷണം തുടരുന്നു. വന്‍ തട്ടിപ്പ് നടന്നത് സ്‌കൂട്ടര്‍ വാഗ്ദാനം ചെയതെന്നാണ് അനന്തകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച രേഖകളില്‍ നിന്നു നിഗമനം. കേസിലെ മുഖ്യപ്രതി അനന്തു കൃഷ്ണനുമായി പൊലീസ് ഇന്ന് കൂടുതല്‍ സ്ഥലങ്ങളിലെത്തി തെളിവെടുക്കും.
◾https://dailynewslive.in/ മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തുന്ന പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. ധാര്‍മിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണിതെന്നും വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുര്‍ബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് പറഞ്ഞു. മലപ്പുറം വളാഞ്ചേരി എടയൂരിലെ 74-കാരന് ആണ്‍മക്കള്‍ മാസം തോറും 20,000 രൂപ നല്‍കണമെന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
◾https://dailynewslive.in/ കാസര്‍കോട് വെള്ളരിക്കുണ്ട് താലൂക്കില്‍ നേരിയ ഭൂചലനം. ബിരിക്കുളം, കൊട്ടമടല്‍, പരപ്പ ഒടയംചാല്‍, ബളാല്‍, കൊട്ടോടി എന്നീ ഭാഗങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു സംഭവം. ഭൂചലനത്തിനൊപ്പം അസാധാരണ ശബ്ദവും അനുഭവപ്പെട്ടു.
◾https://dailynewslive.in/ പെരിയാര്‍ കടുവാ സാങ്കേതത്തില്‍ പക്ഷി സര്‍വേ പൂര്‍ത്തിയായി. സര്‍വേയുടെ ഭാഗമായി നടന്ന കണക്കെടുപ്പില്‍ 228 ഇനത്തില്‍പ്പെട്ട പക്ഷികളെ കണ്ടെത്തി രേഖപ്പെടുത്തി, ഇവയില്‍ വംശനാശ ഭീഷണി നേരിടുന്ന 16 എണ്ണവും ഉള്‍പ്പെടുന്നു. വന്യജീവി സംരക്ഷണ നിയമത്തില്‍ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട 33 ഇനത്തില്‍പ്പെട്ട പക്ഷികളെയും, പശ്ചിമഘട്ടത്തില്‍ മാത്രമായി കാണുന്ന 24 ഇനം പക്ഷികളും ഇവയില്‍ ഉള്‍പ്പെടുന്നു.
◾https://dailynewslive.in/ മലപ്പുറം വീണാലുക്കലില്‍ യുവാവിനെ പതിനെട്ടുകാരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വീണാലുക്കല്‍ സ്വദേശി സുഹൈബ് ചെമ്മൂക്ക(28)നാണ് വെട്ടേറ്റത്. സംഭവത്തില്‍ മലപ്പുറം സ്വദേശിയായ റാഷിദ്(18) പൊലീസില്‍ കീഴടങ്ങി. യുവാവ് 7 തവണ വെട്ടിയെന്നാണ് പൊലീസ് നല്‍കുന്ന വിവരം. റാഷിദിന് സുഹൈബിനോടുള്ള പകയ്ക്ക് കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.
◾https://dailynewslive.in/ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റിനെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട ഇലന്തൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെപി മനോജ് കുമാറിനെയാണ് രാവിലെ കുടുംബ ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് പൊലീസ് പറയുന്നു. എന്താണ് മരണകാരണമെന്ന് വ്യക്തമല്ല.
◾https://dailynewslive.in/ കൊച്ചിയില്‍ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. മലയാറ്റൂര്‍ സ്വദേശിനി ലീലയാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്‌കരന് പരിക്കേറ്റു. മറ്റൂര്‍ വിമാനത്താവള റോഡില്‍ ചെത്തിക്കോട് വച്ചായിരുന്നു സംഭവം. ബൈക്ക് ടോറസില്‍ ഇടിച്ച് അപകടത്തില്‍പെടുകയായിരുന്നു.
◾https://dailynewslive.in/ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ് മണ്ഡലത്തിലും ഉത്തര്‍ പ്രദേശിലെ മില്‍കിപുറിലും നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നു. ഈറോഡ് ഈസ്റ്റില്‍ ഡി.എം.കെ സ്ഥാനാര്‍ഥി വി.സി ചന്ദ്രകുമാറും മില്‍കിപുറില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ചന്ദ്രഭാനു പാസ്വാനും വിജയിച്ചു.
◾https://dailynewslive.in/ രാജ്യതലസ്ഥാനത്തെ ജനങ്ങള്‍ മാറ്റത്തിനുവേണ്ടി വോട്ട് രേഖപ്പെടുത്തിയെന്നും കാര്യങ്ങള്‍ നടക്കുന്ന രീതിയില്‍ ജനങ്ങള്‍ അസംതൃപ്തരായിരുന്നുവെന്നും കോണ്‍ഗ്രസ് എം.പി. പ്രിയങ്കാ ഗാന്ധി. വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങളെന്നും പരാജയപ്പെട്ടവര്‍ കൂടുതല്‍ കഠിനമായി പരിശ്രമിക്കുകയും ആളുകളുടെ വിഷയങ്ങളില്‍ പ്രതികരിക്കുകയും വേണമെന്നും പ്രിയങ്ക പറഞ്ഞു.
◾https://dailynewslive.in/ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇന്ത്യ സഖ്യത്തിനെതിരെ വിമര്‍ശനവുമായി സി പി ഐ. ഇന്ത്യ സഖ്യത്തിനിടയിലെ ഐക്യമില്ലായ്മയാണ് തോല്‍വിക്ക് കാരണമെന്നാണ് സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ വിമര്‍ശനം. ഇന്ത്യ മുന്നണിയുടെ ശക്തിയെക്കുറിച്ച് കോണ്‍ഗ്രസ് ആത്മ പരിശോധന നടത്തണമെന്നും രാജ ആവശ്യപ്പെട്ടു.
◾https://dailynewslive.in/ ജനങ്ങള്‍ക്ക് ഡബിള്‍ എഞ്ചിന്‍ സര്‍ക്കാര്‍ വേണം എന്നതാണ് ഡല്‍ഹി നല്‍കുന്ന സന്ദേശമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി. കേന്ദ്ര സര്‍ക്കാരിലുള്ള വിശ്വാസം നിര്‍ണായകമായി എന്നും മുന്നോട്ട് പോകണം എങ്കില്‍ ബിജെപിയെ തെരഞ്ഞെടുക്കണം എന്ന കേരളത്തിനുള്ള സന്ദേശം ആണ് ഈ ജനവിധിയെന്നും അനില്‍ ആന്റണി പറഞ്ഞു.
◾https://dailynewslive.in/ ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ എഎപിക്കും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയും നാഷനല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുല്ല. ‘ഇനിയും തമ്മിലടിക്കൂ, പോരാടി പരസ്പരം അവസാനിപ്പിക്കൂ’ എന്നാണ് ഒമര്‍ അബ്ദുല്ല എക്‌സില്‍ കുറിച്ചത്.
◾https://dailynewslive.in/ അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്‌സിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു നദിയുടെ നിറം കടും ചുവപ്പായി ഒഴുകുന്നുവെന്ന് റിപ്പോര്‍ട്ട്. നദിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതായും പ്രദേശവാസികള്‍ പറയുന്നു. ബ്യൂണസ് അയേഴ്‌സില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയുള്ള അവെല്ലനെഡ എന്ന പട്ടണത്തിലാണ് സംഭവം. ഈ നദിയുടെ തീരത്തുള്ള ടെക്സ്റ്റൈല്‍ ഫാക്ടറികളില്‍ നിന്ന് പുറത്തുവരുന്ന മാലിന്യമാകാം നദിയുടെ നിറം മാറ്റത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
◾https://dailynewslive.in/ അലാസ്‌കയില്‍ പറന്നുയര്‍ന്ന ശേഷം കാണാതായ വിമാനം കണ്ടെത്തി. 10 പേരുമായി നോമിലെ ഹബ് കമ്മ്യൂണിറ്റിയിലേക്കുള്ള യാത്രാമധ്യേ വ്യാഴാഴ്ച അലാസ്‌കയില്‍ അപ്രത്യക്ഷമായ പ്രാദേശിക സിംഗിള്‍ എഞ്ചിന്‍ എയര്‍ലൈന്‍ വിമാനമാണ് യുഎസ് കോസ്റ്റ് ഗാര്‍ഡ് ഒടുവില്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയത്. വിമാനത്തിലുണ്ടായിരുന്ന പത്ത് യാത്രക്കാരും മരിച്ചു. മൂന്ന് മൃതദേഹങ്ങളാണ് വിമാനത്തിനുള്ളില്‍ നിന്ന് കണ്ടെത്തിയത്. മറ്റ് ഏഴ് പേരും മരിച്ചെന്നാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്.
◾https://dailynewslive.in/ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍വലിച്ചേക്കും. പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം രഹസ്യ വിവരങ്ങള്‍ ലഭിക്കാനുള്ള അവകാശം ജോ ബൈഡന് ഇല്ലെന്ന് ട്രംപ് പറഞ്ഞു. പരമ്പരാഗതമായി അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞവര്‍ക്കും രഹസ്യ വിവരങ്ങള്‍ ലഭിക്കാനുള്ള അവകാശം ഉണ്ടാകാറുണ്ട്. എന്നാല്‍ 2020ലെ തെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് ശേഷം ബൈഡന്‍ തന്റെ സുരക്ഷാ അനുമതികള്‍ ഒഴിവാക്കിയിരുന്നുവെന്ന് ട്രംപ് ചൂണ്ടികാട്ടി.
◾https://dailynewslive.in/ കേരളത്തിലെ സ്വര്‍ണ വില ഇന്നും റെക്കോഡിലെത്തി. ഗ്രാമിന് 15 രൂപ വര്‍ധിച്ച് ഇന്നത്തെ വില 7,945 രൂപയാണ്. പവന് 120 രൂപ വര്‍ധിച്ച് 63,560 രൂപയുമായി. ഇതാദ്യമായാണ് സ്വര്‍ണ വില ഇത്രയുമെത്തുന്നത്. ജനുവരി ഒന്നിന് പവന് 57,200 രൂപയായിരുന്ന സ്വര്‍ണ വിലയാണ് ദിവസങ്ങള്‍ക്കുള്ളില്‍ പവന് 63,560 രൂപയായത്. ഇക്കൊല്ലം തുടങ്ങിയതിന് ശേഷം മാത്രം കൂടിയത് 6,360 രൂപ. ലൈറ്റ് വെയിറ്റ് സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 6,515 രൂപയായി. വെള്ളിവില മാറ്റമില്ലാതെ ഗ്രാമിന് 106 രൂപ എന്ന നിലയിലാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മുതല്‍ സ്വര്‍ണ വില മുകളിലേക്കാണ്. യു.എസ് ഫെഡ് നിരക്കിലെ അഭ്യൂഹങ്ങളാണ് ആദ്യം കാരണമായതെങ്കില്‍ ട്രംപ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ കയറ്റത്തിന് ആക്കം കൂടി. ഡോളര്‍ കരുത്താര്‍ജിച്ചതും ഇന്ത്യന്‍ രൂപ റെക്കോഡ് താഴ്ചയിലേക്ക് പോയതും സ്വര്‍ണ വിലക്കയറ്റത്തിന് കാരണമായെന്നാണ് വിലയിരുത്തല്‍. ആഗോള തലത്തില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് വര്‍ധിച്ചതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ടും പുറത്തുവന്നതോടെ സ്വര്‍ണവില റെക്കോഡുകള്‍ ഭേദിച്ച് പുതിയ ഉയരങ്ങളിലേക്ക് കുതിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു.
◾https://dailynewslive.in/ സ്മാര്‍ട്ട് ഫോണുകളെ ആക്രമിക്കുന്ന അപകടകാരിയായ സ്പാര്‍ക്ക്കാറ്റ് മാല്‍വെയര്‍ അതിവേഗം പടരുന്നതായി റിപ്പോര്‍ട്ട്. ആയിരക്കണക്കിന് ഡിവൈസുകളെ ഈ വൈറസ് ബാധിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സാധാരണ വൈറസുകളില്‍ നിന്ന് വ്യത്യസ്തമായി, സ്പാര്‍ക്ക്കാറ്റിന് ക്രിപ്റ്റോകറന്‍സി വാലറ്റ് റിക്കവറി ഉള്‍പ്പെടെയുള്ള വ്യക്തി വിവരങ്ങള്‍ മോഷ്ടിക്കാന്‍ കഴിയും. കാസ്പെര്‍സ്‌കിയുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ഗൂഗിള്‍ പ്ലേ സ്റ്റോറിലെയും ആപ്പിള്‍ ആപ്പ് സ്റ്റോറിലെയും ഒന്നിലധികം ആപ്പുകളില്‍ കാണപ്പെടുന്ന അപകടകരമായ സോഫ്റ്റ്വെയര്‍ ഡെവലപ്മെന്റ് കിറ്റ് ആണ് സ്പാര്‍ക്ക്കാറ്റ്. ഉപയോക്താക്കളുടെ ഡിവൈസുകളിലുള്ള ചിത്രങ്ങള്‍ സ്‌കാന്‍ ചെയ്തുകൊണ്ട് ഈ മാല്‍വെയര്‍ വ്യക്തിഗത ഡാറ്റ മോഷ്ടിക്കുന്നു. നിങ്ങള്‍ അറിയാതെ ഒരു വൈറസുള്ള ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കില്‍ സാമ്പത്തിക, വ്യക്തിഗത വിവരങ്ങള്‍ അപകടത്തിലാകാം. 18 ആന്‍ഡ്രോയിഡ് ആപ്പുകളിലും 10 ഐഒഎസ് ആപ്പുകളിലും ഈ മാല്‍വെയര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ ആപ്പ് അല്ലെങ്കില്‍ മറ്റേതെങ്കിലും സംശയാസ്പദമായ ആപ്പ് ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെങ്കിലോ, നിങ്ങളുടെ വ്യക്തി വിവരങ്ങള്‍ ചോരാതിരിക്കാന്‍ ഇത്തരം ആപ്പുകള്‍ ഉടന്‍ അണ്‍ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് വിദഗ്ധ നിര്‍ദേശം.
◾https://dailynewslive.in/ നവാഗതനായ ഇല്യാസ് മുടങ്ങാശ്ശേരി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘ഒരു വയനാടന്‍ പ്രണയകഥ’യുടെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. എം.കെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവര്‍ ചിത്രത്തിന്റെ നിര്‍മ്മാണം. ലെജിന്‍ ചെമ്മാനി എഴുതിയ വരികളില്‍ മുരളി അപ്പാടത്ത് സംഗീതം നല്‍കിയ ഗാനത്തില്‍ വിജയ് യേശുദാസ് ആണ് ആലപിച്ചിരിക്കുന്നത്. സ്‌കൂള്‍ കാലഘട്ടങ്ങളില്‍ ആണ് കൗമാരക്കാരില്‍ കൂടുതലും പ്രണയം എന്ന മനോഹരമായ വികാരം സംഭവിക്കുന്നത്. കൂടെ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗത്തിന്റെ വേളയില്‍, നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാം കോര്‍ത്തിണക്കിയാണ് സിനിമയുടെ ദൃശ്യാവിഷ്‌ക്കരണം. പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി എന്നിവരാണ് പ്രധാനകഥാപാത്രങ്ങളാവുന്നത്. ഒരു വയനാടന്‍ പ്രണയകഥയ്ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് മധു മാടശ്ശേരിയാണ്.
◾https://dailynewslive.in/ സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ‘ഒറ്റക്കൊമ്പനില്‍’ പ്രധാന വേഷത്തില്‍ ഗോകുല്‍ സുരേഷും. ‘പാപ്പന്‍’ എന്ന സിനിമയ്ക്കു ശേഷം അച്ഛനും മകനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാകും ‘ഒറ്റക്കൊമ്പന്‍’. സുരേഷ് ഗോപി അവതരിപ്പിക്കുന്ന കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രത്തിനൊപ്പമുള്ള വേഷത്തിലാകും ഗോകുലും എത്തുക. സുരേഷ് ഗോപിയുടെ 250-ാമത് ചിത്രമായാണ് ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന ‘ഒറ്റക്കൊമ്പന്‍’ ഒരുങ്ങുന്നത്. കേന്ദ്രമന്ത്രി ആയതിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ഈ ആദ്യ മലയാള ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്യൂസ് തോമസ് ആണ്. രചന നിര്‍വഹിച്ചത് ഷിബിന്‍ ഫ്രാന്‍സിസ്. മീനച്ചില്‍ താലൂക്കിലെ പാലായും പരിസര പ്രദേശങ്ങളും ഒരു കാലത്ത് തന്റെ കൈപ്പിടിയില്‍ ഒതുക്കിയ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന യഥാര്‍ഥ കഥാപാത്രത്തിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ‘ഒറ്റക്കൊമ്പന്‍’ ഒരുക്കുന്നത്. സുരേഷ് ഗോപിയാണ് ഈ മാസ്സ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, വിജയരാഘവന്‍, ലാലു അലക്സ്, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ബിജു പപ്പന്‍, കബീര്‍ ദുവാന്‍ സിങ്, മേഘന രാജ്, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.
◾https://dailynewslive.in/ പുതിയ വര്‍ഷത്തിലെ ആദ്യ മാസത്തെ വില്‍പന കണക്കുകള്‍ പുറത്തുവന്നപ്പോള്‍ വാഗണ്‍ ആര്‍ ഒന്നാമന്‍. മാരുതിയുടെ ജനപ്രിയ ഹാച്ചിന്റെ 24078 യൂണിറ്റികളാണ് പുറത്തിറങ്ങിയത്. കഴിഞ്ഞ വര്‍ഷം ഇത് 17756 യൂണിറ്റായിരുന്നു, 36 ശതമാനം വര്‍ധനവ്. ഒന്നും രണ്ടും സ്ഥാനങ്ങള്‍ മാരുതിയുടെ വാഗണ്‍ ആറിനും ബലേനോയ്ക്കും സ്വന്തമാണ്. വാഗണ്‍ ആര്‍ 24078 യൂണിറ്റുകള്‍ വിറ്റപ്പോള്‍ ബലേനോയുടെ വിഹിതം 19965 യൂണിറ്റുകളായിരുന്നു. ദക്ഷിണ കൊറിയന്‍ കമ്പനിയായ ഹ്യുണ്ടേയ് യുടെ മിഡ് സൈസ് എസ് യു വി യായ ക്രെറ്റയാണ് മൂന്നാം സ്ഥാനത്ത്. ക്രെറ്റയുടെ 18522 യൂണിറ്റുകളാണ് വിറ്റഴിഞ്ഞത്. നാലാം സ്ഥാനത്ത് മാരുതി സ്വിഫ്റ്റാണ്. 17081 യൂണിറ്റ് സ്വിഫ്റ്റുകളാണ് ഉപഭോക്താക്കളുടെ കൈകളില്‍ എത്തിയത്. ടാറ്റ പഞ്ചിനു അഞ്ചാം സ്ഥാനം. പഞ്ചിന്റെ 16231 യൂണിറ്റുകളും വിപണിയിലിറങ്ങി. ആറാമതും ഏഴാമതും യഥാക്രമം മാരുതിയുടെ ഗ്രാന്‍ഡ് വിറ്റാരയും മഹീന്ദ്രയുടെ സ്‌കോര്‍പിയോയുമാണ്. 15784 യൂണിറ്റാണ് ഗ്രാന്‍ഡ് വിറ്റാരയുടെ വില്‍പന കണക്ക്. 15442 യൂണിറ്റുമായി സ്‌കോര്‍പിയോയും തൊട്ടുപുറകില്‍ തന്നെയുണ്ട്. ടാറ്റ നെക്‌സോണും ആദ്യ പത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. 15397 യൂണിറ്റ് വിറ്റുകൊണ്ടാണ് നെക്‌സോണിന്റെ എട്ടാം സ്ഥാനത്തേക്കുള്ള തിരിച്ചു വരവ്. ഒമ്പതും പത്തും സ്ഥാനങ്ങളില്‍ മാരുതിയുടെ ഡിസയറും ഫ്രോങ്‌സുമാണ്. 15383 യൂണിറ്റാണ് ഡിസയറിന്റെ വില്‍പന. ഫ്രോങ്സിന്റേതാകട്ടെ 15192 യൂണിറ്റാണ്.
◾https://dailynewslive.in/ രാമായണത്തിലെ മര്യാദാപുരുഷോത്തമനായ രാമന്‍ പ്രകടിപ്പിക്കുന്ന സ്വഭാവഗുണങ്ങള്‍ അദ്ദേഹത്തെ ശ്രേഷ്ഠനായ മനുഷ്യന്റെയും അസാധാരണനായ നേതാവിന്റെയും സമന്വയമാക്കിത്തീര്‍ത്തിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തെ ഉത്തമപുരുഷന്‍ എന്നു വിശേഷിപ്പിക്കുന്നത്. രാമനെ ഇതര മനുഷ്യരില്‍നിന്നു വ്യത്യസ്തനാക്കുന്ന കഴിവുകള്‍ വിവിധ സംഭവങ്ങളിലൂടെ ഇതിഹാസകര്‍ത്താവ് കാണിച്ചുതരുന്നുണ്ട്. ഉത്കൃഷ്ടനായ ഒരു നേതാവിന്റെ പദവിയിലേക്ക് രാമനെ ഉയര്‍ത്തുന്ന സുപ്രധാന ഗുണങ്ങളെക്കുറിച്ച് ഈ പുസ്തകത്തില്‍ പഠനവിധേയമാക്കുന്നു. ഇവ നമ്മുടെ ദൈനംദിന ജീവിതത്തില്‍ പ്രയോഗിക്കാവുന്ന മൗലിക തത്ത്വങ്ങളാണ്. രാമായണകാവ്യത്തെ അടിസ്ഥാനമാക്കി രാമനെ ഉത്കൃഷ്ടനാക്കുന്ന ഗുണവിശേഷങ്ങള്‍ വിശകലനം ചെയ്യുന്ന കൃതി. ‘രാമായണത്തിലെ മാനേജ്മെന്റ് തത്ത്വങ്ങള്‍’. ഡോ.കെ.എന്‍ രാഘവന്‍. മാതൃഭൂമി. വില 228 രൂപ.
◾https://dailynewslive.in/ ആഗോളതലത്തില്‍ വളരെ സാധാരണയായി കാണപ്പെടുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്‌കിന്‍ കാന്‍സര്‍ അഥവാ ചര്‍മാര്‍ബുദം. ചര്‍മകോശങ്ങള്‍ നിയന്ത്രണാതീതമായി വളര്‍ന്നാണ് ചര്‍മാര്‍ബുദം ഉണ്ടാകുന്നത്. എന്നാല്‍ നേരത്തെ കണ്ടെത്തുന്നതിലൂടെ അര്‍ബുദത്തെ പൂര്‍ണമായും ചികിത്സിച്ചു മാറ്റാനുമാകും.
ചികിത്സയുടെ വിജയത്തിനും നേരത്തേ രോഗം തിരിച്ചറിയുന്നതിനും സ്‌കിന്‍ കാന്‍സറിന്റെ പ്രകടമാകുന്ന ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. എന്നാല്‍ ശരീരത്തിലെ മറുകുകള്‍ക്ക് സ്‌കിന്‍ കാന്‍സര്‍ സാധ്യതയെ കുറിച്ച് സൂചന നല്‍കാനാകുമെന്ന് നിങ്ങള്‍ക്ക് അറിയാമോ? മറുകുകളെ നമ്മള്‍ പലപ്പോഴും ശ്രദ്ധിക്കാറില്ല. എന്നാല്‍ ചര്‍മാര്‍ബുദത്തിന്റെ ഏറ്റവും പ്രധാന സൂചനയാണ് ശരീരത്തിലെ മറുകുകളുടെ നിറത്തിലും രൂപത്തിലും വലുപ്പത്തിലുണ്ടാകുന്ന വ്യത്യാസം. എബിസിഡിഇ നിയമത്തിലൂടെ മറുകുകളെ വിശകലനം ചെയ്തു സ്‌കിന്‍ കാന്‍സര്‍ സാധ്യത കണ്ടെത്താം. മറുകിന്റെ ഒരു വശം അസമത്വത്തോടെ കാണപ്പെടുന്നു. മുറുകുകളുടെ ആകൃതിയില്‍ മാറ്റം വരുന്നുണ്ടോയെന്നും അവയുടെ അതിരുകള്‍ ക്രമരഹിതവും കൂര്‍ത്തതുമാകുന്നുണ്ടോയെന്ന് പരിശോധിക്കുക. മറുകുകള്‍ക്ക് നിറ വ്യത്യാസം ഉണ്ടാകുന്നുണ്ടോയെന്ന് പരിശോധിക്കുക. മറുകുകളുടെ വളര്‍ച്ച ശ്രദ്ധിക്കുക. മറുകുകള്‍ കാലക്രമേണ വളരുന്നതോ വേഗത്തില്‍ വളരുന്നതോ ആശങ്കാജനകമാണ്. മറുകിന് കനം കൂടുന്നതും ചിലപ്പോള്‍ ചര്‍മാര്‍ബുദ ലക്ഷണമാകാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 87.79, പൗണ്ട് – 108.90. യൂറോ – 90.52, സ്വിസ് ഫ്രാങ്ക് – 96.25, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.97, ബഹറിന്‍ ദിനാര്‍ – 233.07, കുവൈത്ത് ദിനാര്‍ -284.50, ഒമാനി റിയാല്‍ – 228.20, സൗദി റിയാല്‍ – 23.41, യു.എ.ഇ ദിര്‍ഹം – 23.90, ഖത്തര്‍ റിയാല്‍ – 24.11, കനേഡിയന്‍ ഡോളര്‍ – 61.31.