yt cover 7

https://dailynewslive.in/ ജന്മാവകാശ പൗരത്വം അനുവദിക്കുന്നത് റദ്ദാക്കിക്കൊണ്ടുള്ള യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് കോടതി അനിശ്ചിതകാലത്തേക്ക് സ്റ്റേ ചെയ്തു. ട്രംപ് ഭരണഘടനയെ മറികടക്കാന്‍ ശ്രമിക്കുകയാണെന്നും രാഷ്ട്രീയമോ വ്യക്തിപരമോ ആയ നേട്ടങ്ങള്‍ക്കായി നിയമവാഴ്ച അവഗണിക്കുകയാണെന്നും യു.എസ്. ഡിസ്ട്രിക്ട് ജഡ്ജി ജോണ്‍ കഫ്നൂര്‍ കുറ്റപ്പെടുത്തി. യു.എസില്‍ വര്‍ഷങ്ങളായി ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരടക്കമുള്ളവര്‍ക്ക് വലിയ ആശ്വാസമാകും ഈ കോടതിവിധി.

https://dailynewslive.in/ വയനാട്ടിലെ മുണ്ടക്കൈ -ചൂരല്‍മല പ്രദേശത്തെ പുനരധിവാസത്തിന് സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് തുക കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി. പുനരധിവാസത്തിന് കേന്ദ്രസര്‍ക്കാരിനെ പൂര്‍ണ്ണമായി ആശ്രയിക്കരുതെന്നും കേന്ദ്രസഹായം എത്രയെന്നത് അറിയാന്‍ ഇനിയും കാത്തിരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

*

class="selectable-text copyable-text false x117nqv4">കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 7 ലെ വിജയി : ബിജു, കുണ്ടുകാട് പോസ്റ്റ്, തൃശൂര്‍*

https://dailynewslive.in/ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ഒരുക്കുന്ന ടൗണ്‍ഷിപ്പിന്റെ നവീകരിച്ച ഗുണഭോക്താപട്ടികയുടെ അന്തിമ ലിസ്റ്റിന് ഡിഡിഎംഎയുടെ അംഗീകാരം. ആദ്യഘട്ട പട്ടികയില്‍ 242 ഗുണഭോക്താക്കള്‍ ഉള്‍പ്പെട്ടു. ചൂരല്‍മല വാര്‍ഡിലെ 108 പേരും, അട്ടമല വാര്‍ഡിലെ 51 പേരും മുണ്ടക്കൈ വാര്‍ഡിലെ 83 പേരുമാണ് പട്ടികയിലുള്ളത്. മറ്റൊരിടത്തും വീട് ഇല്ലാത്തവരെയാണ് ആദ്യഘട്ട പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. അന്തിമ ലിസ്റ്റിന്മേലുള്ള പരാതികളും ആക്ഷേപങ്ങളും സംസ്ഥാന ദുരന്ത നിവാരണ വകുപ്പില്‍ സമര്‍പ്പിക്കാമെന്ന് ഡിഡിഎംഎ ചെയര്‍പേഴ്സണ്‍കൂടിയായ ജില്ല കളക്ടര്‍ മേഘശ്രീ ഐഎഎസ് വ്യക്തമാക്കി.

https://dailynewslive.in/ കേന്ദ്ര അവഗണനക്കിടയിലും ആരോഗ്യ മേഖലയുടെ പുരോഗതിയ്ക്കായുള്ളതാണ് സംസ്ഥാന ബജറ്റെന്ന് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ മേഖലയ്ക്ക് 10,431.73 കോടി രൂപയാണ് വകയിരുത്തിയത്. ക്യാന്‍സര്‍ പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ‘ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം’ എന്ന പേരില്‍ ഒരു വര്‍ഷം നീണ്ട ജനകീയ ക്യാന്‍സര്‍ ക്യാമ്പയിന്‍ സംഘടിപ്പിച്ച് വരികയാണെന്നും അതിന് സഹായകരമാണ് ഈ ബജറ്റെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ കണ്ണൂര്‍ എ.ഡി.എം. ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ഹൈക്കോടതിയില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട അഭിഭാഷകനെ മാറ്റിയതായി കുടുംബം. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെടാന്‍ സീനിയര്‍ അഭിഭാഷകനായ എസ്. ശ്രീകുമാറിനെ ചുമതലപ്പെടുത്തിയിരുന്നില്ലെന്നും ക്രൈംബ്രാഞ്ച് അന്വേഷണമെന്ന ആവശ്യം കുടുംബത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണെന്നും തങ്ങള്‍ ആവശ്യപ്പെട്ടത് സി.ബി.ഐ. അന്വേഷണം മാത്രമാണെന്നും കുടുംബം അറിയിച്ചു.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സിന്റെ X’mas, New Year Celebrations*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ മുസ്ലിം വിദ്വേഷ പരാമര്‍ശ കേസില്‍ പി സി ജോര്‍ജ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അനുവദിച്ചു. പിസി ജോര്‍ജ് മുതിര്‍ന്ന രാഷ്ട്രീയ നേതാവാണെന്നും ശ്രദ്ധ പുലര്‍ത്തണമെന്നും കോടതി വ്യക്തമാക്കി. കേസ് ഇനി പരിഗണിക്കുന്നതുവരെയാണ് അറസ്റ്റ് തടഞ്ഞുകൊണ്ട് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഹര്‍ജിയില്‍ പൊലീസിനോട് കോടതി വിശദീകരണം തേടി. ഇക്കഴിഞ്ഞ ജനുവരി ആറിന് ഒരു ചാനല്‍ ചര്‍ച്ചയില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശത്തിനെതിരെ ഈരാറ്റുപേട്ട പൊലീസ് ആണ് കേസെടുത്തത്.

https://dailynewslive.in/ എലപ്പുള്ളിയിലെ ബ്രൂവറിക്കായി ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരം മാറ്റ അപേക്ഷ റവന്യൂ വകുപ്പ് തള്ളി. പാലക്കാട് ആര്‍ഡിഒ ആണ് അപേക്ഷ തള്ളിയത്. എലപ്പുള്ളിയില്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമിയെ തരംമാറ്റാന്‍ ഉള്ള അപേക്ഷ അനുവദിക്കാന്‍ കഴിയില്ലെന്നും ഭൂമിയില്‍ നിര്‍മാണം അനുവദിക്കില്ലെന്നും കൃഷി ചെയ്യണം എന്നും ആര്‍ഡിഒ പറഞ്ഞു.

https://dailynewslive.in/ വഴിതടസ്സപ്പെടുത്തി രാഷ്ട്രീയപാര്‍ട്ടികള്‍ പരിപാടികള്‍ സംഘടിപ്പിച്ചതിലുള്ള കോടതിയലക്ഷ്യ കേസില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ ഫെബ്രുവരി 12-ന് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം.തിരുവനന്തപുരം വഞ്ചിയൂരില്‍ റോഡ് തടസപ്പെടുത്തി സി.പി.എം സമ്മേളനം സംഘടിപ്പിച്ചതിനാണ് എം.വി.ഗോവിന്ദന്‍ നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടത്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ വാളയാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതില്‍ അമ്മയ്ക്കും പങ്കുണ്ടെന്ന് സിബിഐ. ഇളയകുട്ടിയെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയത് അമ്മയുടെ അറിവോടെയന്നും കുറ്റപത്രത്തില്‍ അന്വേഷണ സംഘം വ്യക്തമാക്കി. സംസ്ഥാന പൊലീസ് അന്വേഷണത്തിനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ അമ്മയെ രണ്ടാം പ്രതിയും അച്ഛനെ മൂന്നാം പ്രതിയുമാക്കിയാണ് കുറ്റപത്രം നല്‍കിയത്. 13ഉം, 9ഉം വയസ്സുള്ള രണ്ട് പെണ്‍കുട്ടികളെ വീട്ടിലെ ഒറ്റമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ കേസിലായിരുന്നു സിബിഐ അന്വേഷണം.

https://dailynewslive.in/ പകുതി വിലയ്ക്ക് സ്‌കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കേസില്‍ അറസ്റ്റിലായ അനന്തുകൃഷ്ണനെ ചോദ്യം ചെയ്തതിലാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്. സമാഹരിച്ച പണത്തില്‍ നിന്ന് രണ്ടു കോടി സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറിന് നല്‍കിയെന്ന് അനന്തു മൊഴി നല്‍കി. അനന്തുകൃഷ്ണന്റെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചതില്‍ നിന്ന് ഇക്കാര്യം വ്യക്തമായെന്നും പൊലീസ് അറിയിച്ചു. കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന് 46 ലക്ഷം രൂപ കൈമാറിയതിന്റെ തെളിവുകളും കിട്ടിയെന്ന് പൊലീസ് അറിയിച്ചു. 450 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് നിലവിലെ നിഗമനം.

https://dailynewslive.in/ പാതിവിലക്ക് സ്‌കൂട്ടറും ലാപ്ടോപ്പുമടക്കമുള്ളവ നല്‍കുമെന്ന തരത്തില്‍ നടത്തിയ തട്ടിപ്പില്‍ ഭാഗവാക്കായ അക്ഷയ കേന്ദ്രങ്ങളുടെ അനുമതി റദ്ദാക്കണമെന്ന് ഇന്റര്‍നെറ്റ് ഡിടിപി ഫോട്ടോസ്റ്റാറ്റ് വര്‍ക്കേഴ്സ് യൂണിയന്‍. തട്ടിപ്പ് കമ്പനികള്‍ക്ക് പണം കൈമാറിയിട്ടുള്ളത് ഏതാനും അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ്. അതിനാല്‍ അത്തരം അക്ഷയ കേന്ദ്രങ്ങളുടെ ലൈസന്‍സ് റദ്ദാക്കി ഇതിന്റെ ഉടമകള്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും സംഘടനാ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

https://dailynewslive.in/ പകുതി വില’ തട്ടിപ്പില്‍ നജീബ് കാന്തപുരം എംഎല്‍എക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തു. പുലാമന്തോള്‍ സ്വദേശിനി അനുപമയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വഞ്ചനാക്കുറ്റത്തിനുള്ള വകുപ്പുകളാണ് എംഎല്‍എയ്ക്കെതിരെ ചുമത്തിയിട്ടുള്ളത്.

https://dailynewslive.in/ സംസ്ഥാന ബജറ്റ് ജനങ്ങള്‍ക്ക് നിരാശയാണ് സമ്മാനിച്ചതെന്ന് കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന്‍. ജനങ്ങള്‍ ഏറെ പ്രതീക്ഷയര്‍പ്പിച്ച ക്ഷേമ പെന്‍ഷനില്‍ വര്‍ധന ഉണ്ടായില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. അടുക്കും ചിട്ടയും ഇല്ലാത്ത ബജറ്റ് പ്രസംഗം ആയിരുന്നു ധനമന്ത്രി നടത്തിയതെന്നും കേരളം കടക്കെണിയില്‍ ആണെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണ്ടുള്ള ബജറ്റാണിതെന്നും മുരളീധരന്‍ പറഞ്ഞു.

https://dailynewslive.in/ പുനരുപയോഗ ഊര്‍ജ സ്രോതസുകളുടെ ഉപയോഗം വ്യാപകമാക്കി അതിലൂടെ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയിലൂടെ സ്വയം പര്യാപ്തയിലെത്തുക എന്നതാണ് സംസ്ഥാനത്തിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കേരള സര്‍ക്കാര്‍ ഊര്‍ജ വകുപ്പിന് കീഴിലുള്ള എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ തൈക്കാട് പോലീസ് മൈതാനിയില്‍ സംഘടിപ്പിക്കുന്ന രാജ്യാന്തര ഊര്‍ജമേളയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

https://dailynewslive.in/ സി.പി.എം. കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം. രാജഗോപാല്‍ എം.എല്‍.എയെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറിയായിരുന്ന എം.വി. ബാലകൃഷ്ണന്‍ ഉള്‍പ്പെടെ ഏഴുപേര്‍ പുതിയ കമ്മിറ്റിയില്‍നിന്ന് ഒഴിവായിട്ടുണ്ട്. ഒന്‍പത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 36 അംഗ ജില്ലാ കമ്മിറ്റിയില്‍ അഞ്ച് പേര്‍ വനിതകളാണ്.

https://dailynewslive.in/ ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍. കല്‍പ്പറ്റ യൂണിറ്റിലെ ഡ്രൈവറായ എച്ച് സിയാദിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. മൊബൈല്‍ ഉപയോഗിച്ചുകൊണ്ട് വാഹനം ഓടിക്കുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍ക്കെതിരെ നടപടിയുണ്ടായത്.

https://dailynewslive.in/ ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ കൊലപാതകവുമായും കുടുംബവുമായി ബന്ധപ്പെട്ടുമുള്ള ദുരൂഹത നീങ്ങുന്നില്ല. സാമ്പത്തിക തട്ടിപ്പില്‍ പ്രതിയായ കുട്ടിയുടെ അമ്മ ശ്രീതു ദേവസ്വം ബോര്‍ഡിന് കീഴില്‍ ജോലി ചെയ്തിട്ടില്ലെന്ന് തിരുവനന്തപുരം ദേവസ്വം ബോര്‍ഡ് പൊലീസിനെ രേഖാമൂലം അറിയിച്ചു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്ഷന്‍ ഓഫീസര്‍ എന്ന പേരില്‍ വ്യാജ നിയമന ഉത്തരവ് തയ്യാറാക്കിയ ശ്രീതു, നിയമന ഉത്തരവ് അച്ചടിച്ചുണ്ടാക്കിയത് എവിടെവെച്ചാണെന്ന് പറയാന്‍ ഇതുവരെ തയ്യാറായിട്ടില്ല. പല തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ടും പ്രതി അനങ്ങാതായതോടെ തെളിവെടുപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.

https://dailynewslive.in/ ഭാസ്‌കരകാരണവര്‍ വധക്കേസിലെ ഒന്നാംപ്രതി ഷെറിനെതിരേ വെളിപ്പെടുത്തലുമായി സഹതടവുകാരി സുനിത. അട്ടക്കുളങ്ങര ജയിലില്‍ ഷെറിന് ലഭിച്ചത് വിഐപി പരിഗണനയായിരുന്നുവെന്ന് സുനിത പറഞ്ഞു. ഷെറിന് ജയിലില്‍ മൊബൈല്‍ഫോണും കണ്ണാടിയും മേക്കപ്പ് സെറ്റും വരെ ലഭിച്ചിരുന്നുവെന്നും സുനിത പറഞ്ഞു. ഷെറിന് വി.ഐ.പി. പരിഗണന നല്‍കിയത് അന്നത്തെ ജയില്‍ ഡി.ഐ.ജി. പ്രദീപ് ആണെന്നും പലദിവസങ്ങളിലും രാത്രി ഏഴുമണിക്ക് ശേഷം ഷെറിനെ സെല്ലില്‍നിന്ന് പുറത്തുകൊണ്ടുപോകാറുണ്ടെന്നും രണ്ടുമണിക്കൂറോളം കഴിഞ്ഞതിന് ശേഷമാണ് ഇവര്‍ തിരികെവരാറുള്ളതെന്നും സുനിത വ്യക്തമാക്കി. മന്ത്രിസഭായോഗം ഷെറിന് ശിക്ഷായിളവ് ശുപാര്‍ശ ചെയ്തതിന് പിന്നാലെയാണ് സഹതടവുകാരിയായിരുന്ന സുനിത വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.

https://dailynewslive.in/ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മാലിന്യക്കുഴിയില്‍ വീണ് മരിച്ചത് രാജസ്ഥാന്‍ സ്വദേശിയായ മൂന്ന് വയസ്സുകാരന്‍ റിദാന്‍ ജാജു . ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു .ഡൊമസ്റ്റിക് ആഗമന ടെര്‍മിനലിനടുത്ത് വെച്ച് ഇന്നലെ ഉച്ചയോടെയാണ് അപകടം ഉണ്ടായത്. പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത സ്ഥലത്ത് വെച്ചാണ് അപകടം നടന്നതെന്നാണ് സിയാല്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്.

https://dailynewslive.in/ വൃക്കരോഗബാധിതരായ ഇരട്ടക്കുട്ടികളേയും അമ്മയേയും വീട് പൂട്ടി പുറത്താക്കി അച്ഛന്‍. തിരുവനന്തപുരം വിഴിഞ്ഞം വവ്വാമൂലയിലാണ് സംഭവം. അഞ്ച് വയസ്സുളള ഇരട്ടക്കുട്ടികളേയും അമ്മയേയുമാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ അജിത് റോബിനെതിരേ കുഞ്ഞുങ്ങളുടെ അമ്മയായ നീതു മുന്‍പ് ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയിരുന്നു. നെയ്യാറ്റിന്‍കര കോടതിയില്‍ നിന്ന് യുവതി പ്രൊട്ടക്ഷന്‍ ഓര്‍ഡറും വാങ്ങിയിരുന്നു.

https://dailynewslive.in/ തമിഴ്നാട് തിരുച്ചിറപ്പള്ളി മണപ്പാറയിലെ സ്വകാര്യ സ്‌കൂളില്‍ നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗിതിക്രമം. സംഭവത്തില്‍ സ്‌കൂളിലെ പ്രധാന അധ്യാപികയുടെ ഭര്‍ത്താവ് അടക്കം നാല് പ്രതികള്‍ പിടിയിലായി. വിവരമറിഞ്ഞ് പ്രകോപിതരായ പെണ്‍കുട്ടിയുടെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് സ്‌കൂള്‍ തല്ലിതകര്‍ത്തു.

https://dailynewslive.in/ തമിഴ്‌നാട്ടില്‍ സ്ത്രീകളും കുട്ടികളും തുടര്‍ച്ചയായി അക്രമിക്കപ്പെടുന്നതില്‍ പ്രതികരിച്ച് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി. ഡിഎംകെ യുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും കുറ്റക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

https://dailynewslive.in/ റാഗിങ് തടയുന്നതിന് വേണ്ടിയുള്ള നിയമങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച പറ്റിയ മെഡിക്കല്‍ കോളേജുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷന്‍. നോട്ടീസ് നല്‍കിയ 18 മെഡിക്കല്‍ കോളേജുകളുടെ പട്ടികയും യുജിസി പുറത്തിറക്കി. സ്ഥാപനങ്ങളില്‍ എന്തുകൊണ്ടാണ് നടപടികള്‍ കൈകൊള്ളാത്തതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് യുജിസി മെഡിക്കല്‍ കോളേജുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.

https://dailynewslive.in/ ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ ഇന്ന് രാവിലെ 8 മണിക്ക് തുടങ്ങും. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. അതേസമയം, എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍ നല്‍കിയ ആത്മവിശ്വാസത്തിലാണ് ബിജെപി. എക്സിറ്റ് പോളുകളില്‍ ഭൂരിഭാഗവും ബിജെപിക്ക് വിജയം പ്രഖ്യാപിച്ചതോടെ വലിയ ആശങ്കയിലാണ് ആംആദ്മി പാര്‍ട്ടി ക്യാമ്പ്.

https://dailynewslive.in/ എ.എ.പി. സ്ഥാനാര്‍ഥികളെ ബി.ജെ.പി വലവീശിപ്പിടിക്കാന്‍ ശ്രമിക്കുന്നെന്ന അരവിന്ദ് കെജ്രിവാളിന്റെ ആരോപണത്തിന് പിന്നാലെ അന്വേഷണത്തിന് ഉത്തരവിട്ട് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്‌സേന.ആരോപണത്തെ സാധൂകരിക്കുന്ന തെളിവുകള്‍ കൈമാറാന്‍ ആവശ്യപ്പെട്ട് കെജ്രിവാളിന് നോട്ടീസ് നല്‍കി.

https://dailynewslive.in/ മഹാകുംഭമേളയില്‍ വിദേശികളായ സന്ദര്‍ശകര്‍ക്ക് ഇതുവരെ 10000-ത്തോളം സുവനീറുകളും ചെടികളും പ്രസാദമായി വിതരണം ചെയ്തതായി യുപി സര്‍ക്കാര്‍.റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, ഇസ്രായേല്‍, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ത്രിവേണി സംഗമത്തിലെത്തിയ 10,000-ത്തിലധികം സന്ദര്‍ശകര്‍ക്കാണ് സുവനീറും തൈകളും നല്‍കിയത്. മഹാകുംഭമേളയുടെ ആത്മീയമായ അനുഭവത്തിനൊപ്പം സാംസ്‌കാരിക അന്തസത്ത കൂടി സന്ദര്‍ശകര്‍ക്ക് പകര്‍ന്ന് നല്‍കുകയാണ് ലക്ഷ്യമെന്ന് സംഘാടകര്‍ പറയുന്നു.

https://dailynewslive.in/ മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ വന്‍ ക്രമേക്കേട് നടന്നുവെന്ന് ആരോപണമുയര്‍ത്തി രാഹുല്‍ ഗാന്ധി. ആകെ വോട്ടര്‍മാരുടെ എണ്ണം 9.5 കോടിയാണെന്നിരിക്കേ 9.7 കോടി പേര്‍ വോട്ട് ചെയ്തെന്നാണ് കണക്കെന്ന് വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ലോക്സഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനും ഇടയിലുള്ള അഞ്ച് മാസത്തില്‍ 32 ലക്ഷം പേരെ പുതുതായി വോട്ടര്‍പട്ടികയില്‍ ചേര്‍ത്തെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. തങ്ങളുടെ ചോദ്യങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നല്‍കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

https://dailynewslive.in/ അമേരിക്കയില്‍ കഴിയുന്ന 487 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെക്കൂടി തിരിച്ചറിഞ്ഞതായും ഇവരെ ഉടന്‍ തിരിച്ചയക്കുമെന്നും യു.എസ്. അധികൃതര്‍ അറിയിച്ചതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റിയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

https://dailynewslive.in/ ഇന്ത്യക്കാരുടെ നാടുകടത്തലിനെ ന്യായീകരിച്ച് വിദേശകാര്യ സെക്രട്ടറി വിക്രം മിര്‍സി. എന്നാല്‍ തിരിച്ചയക്കുന്നവരോട് മോശം പെരുമാറ്റം പാടില്ലെന്ന് അമേരിക്കയെ അറിയിക്കുമെന്നും സൈനിക വിമാനം ഇറങ്ങാന്‍ അനുമതി നല്‍കിയത് നിലവിലെ ചട്ടപ്രകാരമെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. നിയമ വിരുദ്ധപ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ ആവില്ലെന്നും അമേരിക്ക ഇന്ത്യക്കാരെ തിരിച്ചയയ്ക്കുന്നത് ആദ്യമായല്ലെന്നുമായിരുന്നു വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റെ പ്രതികരണം.

https://dailynewslive.in/ കഴിഞ്ഞ 15 വര്‍ഷത്തിനിടെ അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുടെ കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. യുഎസ് ആദ്യമായല്ല ഇന്ത്യക്കാരെ തിരിച്ചയക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 2009 മുതല്‍ 15,756 അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരെ യുഎസില്‍ നിന്ന് ഇന്ത്യയിലേക്ക് നാടുകടത്തിയതായി മന്ത്രി രാജ്യസഭയില്‍ പറഞ്ഞു.

https://dailynewslive.in/ ആര്‍ഭാടങ്ങളില്ലാതെ മകന്റെ വിവാഹം നടത്തി ഗൗതം അദാനി. അതേസമയം മകന്‍ ജീത് അദാനിയുടെ വിവാഹത്തോടനുബന്ധിച്ച് 10,000 കോടി രൂപ സാമൂഹിക സേവനത്തിനായി മാറ്റിവെച്ചിരിക്കുകയാണ് ശതകോടീശ്വരന്‍ ഗൗതം അദാനി.

https://dailynewslive.in/ നിയന്ത്രണരേഖയ്ക്ക് സമീപത്തുകൂടി ഇന്ത്യയിലേക്ക് കടക്കാനുള്ള പാകിസ്താനി നുഴഞ്ഞുകയറ്റക്കാരുടെ ശ്രമം പരാജയപ്പെടുത്തി ഇന്ത്യന്‍സൈന്യം. ഏഴ് നുഴഞ്ഞുകയറ്റക്കാരെ സൈന്യം വധിച്ചു. ഇവരില്‍ രണ്ടോ മൂന്നോ പേര്‍ പാകിസ്താന്‍ സൈനികരാണ്.കൊല്ലപ്പെട്ട ഭീകരവാദികള്‍ അല്‍ ബദര്‍ എന്ന എന്ന സംഘടനയില്‍പ്പെട്ടവരാണെന്നാണ് സൂചന.

https://dailynewslive.in/ ഷേക്ക് ഹസീന നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതിഷേധം അറിയിച്ച ബംഗ്ലാദേശിന് മറുപടിയുമായി ഇന്ത്യ. ഹസീന നടത്തിയ പരാമര്‍ശങ്ങള്‍ വ്യക്തിപരമാണെന്നും ഇന്ത്യയ്ക്ക് അതില്‍ പങ്കില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം ഹസീന നടത്തിയ പരാമര്‍ശങ്ങളളെ തുടര്‍ന്ന് ബംഗ്ലാദേശില്‍ കലാപം രൂക്ഷമായി തുടരുകയാണ്. സംഭവവികാസങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും കലാപത്തെ ശക്തമായി നേരിടുമെന്നും ഇടക്കാല സര്‍ക്കാര്‍ പറഞ്ഞു.

https://dailynewslive.in/ ഇറാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ച അമേരിക്കയിലെ ട്രംപ് ഭരണകൂടത്തിന് മറുപടിയുമായി ഇറാന്‍. തങ്ങള്‍ക്കുനേരെ ഇനിയും ഭീഷണി തുടര്‍ന്നാല്‍ തിരിച്ചടിക്കാന്‍ യാതൊരു മടിയുമുണ്ടാവില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമീനി പറഞ്ഞു.

https://dailynewslive.in/ ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന് സ്വര്‍ണം. ഫൈനലില്‍ ആതിഥേയരായ ഉത്തരാഖണ്ഡിനെ എതിരില്ലാത്ത ഒരുഗോളിനാണ് കേരളം തോല്‍പ്പിച്ചത്. ദേശീയ ഗെയിംസ് ഫുട്‌ബോളില്‍ കേരളത്തിന്റെ മൂന്നാംസ്വര്‍ണമാണിത്. 1997ലാണ് കേരളം അവസാനമായി ദേശീയ ഗെയിംസ് ഫുട്ബോളില്‍ സ്വര്‍ണം നേടിയത്.

https://dailynewslive.in/ ഇന്‍ഫോസിസില്‍ 700ഓളം ജീവനക്കാരെ പിരിച്ചുവിടുന്നതായി റിപ്പോര്‍ട്ട്. കമ്പനിയില്‍ കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ എടുത്ത ട്രെയിനി ബാച്ചിലെ പകുതിയിലധികം പേരെയും പിരിച്ചുവിട്ടെന്നാണ് റിപ്പോര്‍ട്ട്. ഇതുവരെ 400ലധികം പേരെ പിരിച്ചുവിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഫോസിസിന്റെ മൈസൂരു ക്യാംപസിലെ ട്രെയിനികളെയാണ് കൂട്ടത്തോടെ പിരിച്ച് വിട്ടത്. സിസ്റ്റം എഞ്ചിനീയേഴ്‌സ് ഡിജിറ്റല്‍ സ്‌പെഷ്യലിസ്റ്റ് എഞ്ചിനീയേഴ്‌സ് തസ്തികകളിലെ ട്രെയിനികള്‍ക്കെതിരെയാണ് നടപടി. ബാച്ചുകളായി വിളിച്ച് ഉദ്യോഗാര്‍ത്ഥികളോട് പിരിച്ച് വിടുന്നെന്ന് അറിയിപ്പ് നല്‍കുകയായിരുന്നു. അതേസമയം ഇന്റര്‍ണല്‍ അസസ്മെന്റുകള്‍ പാസാകാനുള്ള ഒന്നിലധികം ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ജീവനക്കാരെ പിരിച്ചുവിട്ടതെന്നാണ് ഇന്‍ഫോസിസിന്റെ വിശദീകരണം. കൂട്ടപ്പിരിച്ചുവിടലിനെതിരെ കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന് പരാതി നല്‍കുമെന്ന് ഐടി ജീവനക്കാരുടെ സംഘടനയായ എന്‍ ഐ ടി ഇ എസ് പറഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് ജോലിയില്‍ പ്രവേശിച്ച 700 ഓളം ട്രെയിനികളെ ഇന്‍ഫോസിസ് നിര്‍ബന്ധിതമായി പിരിച്ചുവിടാന്‍ തുടങ്ങിയതായും സംഘടന അറിയിച്ചു.

https://dailynewslive.in/ നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’യുടെ റിലീസ് നീട്ടി വച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഏപ്രില്‍ 10 ന് വേള്‍ഡ് വൈല്‍ഡ് ആയി ചിത്രം തിയറ്ററുകളിലെത്തും. പുതിയ റിലീസ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സ്റ്റൈലിഷ് ലുക്കില്‍ കാറിനടുത്ത് നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററില്‍ കാണാനാവുക. മുന്‍പ് ഫെബ്രുവരി 14 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു വിവരം. ബസൂക്കയുടെ സിജിഐ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തത് കാരണമാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം വിഷുക്കാലത്ത് റിലീസിനെത്തുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.

https://dailynewslive.in/ രസകരമായ കളര്‍ഫുള്‍ പോസ്റ്ററുകളും പാട്ടുമായി ഇതിനകം തരംഗമായി മാറിയ സജിന്‍ ഗോപു, അനശ്വര രാജന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ‘പൈങ്കിളി’ സിനിമയുടെ കൗതുകം ജനിപ്പിക്കുന്ന ട്രെയിലര്‍ പുറത്ത്. തികച്ചും പുതുമയാര്‍ന്നൊരു ലവ് സ്റ്റോറിയാണെന്ന സൂചന നല്‍കുന്നതാണ് ട്രെയിലര്‍. വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് ചിത്രം റിലീസ് ചെയ്യുക. നടന്‍ ശ്രീജിത്ത് ബാബു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ‘ആവേശം’ സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഷാനവാസ് ഉള്‍പ്പെടെ നിരവധി താരങ്ങള്‍ ഒരുമിക്കുന്നുണ്ട്. ചന്തു സലീംകുമാര്‍, അബു സലിം, ജിസ്മ വിമല്‍, ലിജോ ജോസ് പെല്ലിശ്ശേരി, റിയാസ് ഖാന്‍, അശ്വതി ബി, അമ്പിളി അയ്യപ്പന്‍, പ്രമോദ് ഉപ്പു, അല്ലുപ്പന്‍, ശാരദാമ്മ, വിജയ് ജേക്കബ്, ദേവനന്ദ, ദീപു പണിക്കര്‍, സുനിത ജോയ്, ജൂഡ്സണ്‍, അജയ്, സുലേഖ, പ്രണവ് യേശുദാസ്, ഷിബുകുട്ടന്‍, അരവിന്ദ്, പുരുഷോത്തമന്‍, നിഖില്‍, സുകുമാരന്‍ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

https://dailynewslive.in/ ജാപ്പനീസ് ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ട ഇന്ത്യ തങ്ങളുടെ പുതിയ സിബി650ആര്‍ സ്ട്രീറ്റ് നേക്കഡ് മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ആരംഭിച്ചു. കമ്പനിയുടെ സോഷ്യല്‍ മീഡിയ പേജിലാണ് ഇതിന്റെ ബുക്കിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്. 9.20 ലക്ഷം രൂപ എക്സ്-ഷോറൂം വിലയില്‍ ഹോണ്ട അടുത്തിടെ ഈ ബൈക്ക് പുറത്തിറക്കി. ഈ മോട്ടോര്‍സൈക്കിള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനിയുടെ ഹോണ്ട ബിഗ് വിംഗ് ഡീലര്‍ഷിപ്പ് സന്ദര്‍ശിച്ച് ബുക്ക് ചെയ്യാം. കമ്പനിയുടെ നിയോ-സ്പോര്‍ട്സ്-കഫേ ഡിസൈന്‍ ഭാഷയെ അടിസ്ഥാനമാക്കിയുള്ളതാണ് ഹോണ്ട സിബി650ആര്‍. ഈ മോട്ടോര്‍സൈക്കിളിലെ 649 സിസി, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ 12,000 ആര്‍പിഎമ്മില്‍ 94 യവു കരുത്തും 9,500 ആര്‍പിഎമ്മില്‍ 63 എന്‍ എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. അസിസ്റ്റ്, സ്ലിപ്പര്‍ ക്ലച്ച് എന്നിവയുള്ള 6-സ്പീഡ് ഗിയര്‍ബോക്‌സുമായി മോട്ടോര്‍ ജോടിയാക്കിയിരിക്കുന്നു. അതേസമയം, ഈ ബൈക്കിന്റെ മൈലേജ് സംബന്ധിച്ച് ഇതുവരെ ഒരു വിവരവും പുറത്തുവന്നിട്ടില്ല.

https://dailynewslive.in/ അഞ്ഞൂറു കൊല്ലം മുമ്പ് കൊച്ചിയില്‍നിന്ന് പോര്‍ച്ചുഗല്‍ വഴി റോമിലെത്തിച്ച ഒരു മലയാളി ആനക്കുട്ടി. അന്നത്തെ മാര്‍പാപ്പയുടെ ഓമനയായി മാറി, ഡാവിഞ്ചി, മൈക്കലാഞ്ജലോ, റാഫേല്‍ തുടങ്ങിയ മഹാശില്‍പ്പികള്‍ക്കൊപ്പം താമസിച്ച്, സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പുനര്‍നിര്‍മ്മിതി കണ്ട ഈ ആനോയുടെ യാത്രാപഥങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാര്‍ നടത്തുന്ന ചരിത്രസഞ്ചാരം. രാജ്യങ്ങളുടെ സാമ്രാജ്യത്വമോഹങ്ങള്‍ മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും അനാഥമാക്കുന്നുവെന്നതിന്റെ തെളിവുകൂടിയാകുന്നു ഈ യാത്രാപുസ്തകം. ‘ആനോയുടെ പിറകേ ഗാമയുടെ പിറകേ’. ബെന്യാമിന്‍, ജി.ആര്‍ ഇന്ദുഗോപന്‍. മാതൃഭൂമി ബുക്സ്. വില 171 രൂപ.

https://dailynewslive.in/ ദഹനം വളരെ പെട്ടെന്നും എളുപ്പത്തിലും നടക്കുന്ന ഒന്നാണെന്നാണ് പലരുടെയും ധാരണ. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണത്തെ കുറിച്ചോ അതിന്റെ അളവിനെ കുറിച്ചോ നമ്മള്‍ അത്ര ഗൗനിക്കാറില്ല. ഒന്നോ രണ്ടോ മണിക്കൂറുകള്‍ കൊണ്ട് ദഹനം പൂര്‍ണമാകുമെന്ന് തെറ്റിദ്ധരിക്കരുത്. ദഹനത്തിന് പ്രധാനമായും 5 ഘട്ടങ്ങളാണ് ഉള്ളത്. ദഹനം വായില്‍ നിന്ന് ആരംഭിക്കുന്നു. ഭക്ഷണം വായില്‍ വെച്ച് ചവയ്ക്കുന്നതിലൂടെ ഉമിനീര്‍ ഗ്രന്ഥികള്‍ ഉമിനീര്‍ ഉല്‍പാദിപ്പിക്കുകയും അവ കാര്‍ബോഹൈഡ്രേറ്റ് വിഘടിപ്പിക്കുകയും ചെയ്യുന്നു. വായില്‍ നിന്ന് ഭക്ഷണത്തെ ആമാശയം വരെ എത്തിക്കുന്ന പേശി നാളിയാണ് അന്നനാളം. ഭക്ഷണം സെക്കന്റുകള്‍ക്കുള്ളില്‍ അന്നനാളത്തിലൂടെ ആമാശയത്തില്‍ എത്തുന്നു. ഭക്ഷണം ആമാശയത്തില്‍ എത്തിക്കഴിഞ്ഞാല്‍ അത് ഗ്യാസ്ട്രിക് ജ്യൂസ്, ദഹന എന്‍സൈമുകള്‍ എന്നിവയുമായി കൂടിക്കലരുന്നു. ഇവിടെയാണ് ഭക്ഷണപദാര്‍ത്ഥങ്ങള്‍ പൂര്‍ണമായും വിഘടിപ്പിക്കുന്നത്. ഇത് സാധാരണയായി രണ്ട് മുതല്‍ നാല് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. തുടര്‍ന്ന് ഇത് കൈം എന്ന അര്‍ദ്ധ ദ്രാവകാവസ്ഥയിലേക്ക് എത്തുന്നു. ആമശയത്തില്‍ ഭാഗികമായി ദഹിച്ച ഭക്ഷണം ചെറുകുടലിലേക്ക് പ്രവേശിക്കുന്നു. ഇവിടെയാണ് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിനുള്ള പ്രാഥമിക ഇടം. ഇത് നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കാം. ഇവിടെ ദഹന എന്‍സൈമുകളും പിത്തരസവും ചേര്‍ന്ന് പ്രോട്ടീനുകളെയും കാര്‍ബോഹൈഡ്രേറ്റുകളെയും കൊഴുപ്പുകളെയും വിഘടിപ്പിക്കുന്നു. തുടര്‍ന്ന് ഇവയെ രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യാന്‍ അനുവദിക്കുന്നു. വെള്ളം, നാരുകള്‍, ദഹിക്കാത്ത വസ്തുക്കള്‍ എന്ന അടങ്ങിയ ശേഷിക്കുന്ന പദാര്‍ത്ഥം വന്‍കുടലിലേക്ക് നീങ്ങുന്നു. 12 മുതല്‍ 48 മണിക്കൂര്‍ വരെ വന്‍കുടല്‍ അവശിഷ്ട വസ്തുക്കളില്‍ നിന്ന് വെള്ളവും ഇലക്ട്രോലൈറ്റുകളും ആഗിരണം ചെയ്യാന്‍ സഹായിക്കുന്നു. ഒടുവില്‍ മലം രൂപപ്പെടുന്നു.

*ശുഭദിനം*

*കവിത കണ്ണന്‍*

വില്‍പത്രപ്രകാരം അച്ഛന്റെ സ്വത്തുമുഴുവന്‍ അവള്‍ക്ക് സ്വന്തമായിരുന്നു. പക്ഷേ, ആ സ്വത്തില്‍ ഒരു കേസ് നിലനില്‍ക്കുന്നുണ്ടായിരുന്നു. മികച്ച അഭിഭാഷകന്‍ തന്നെ അവള്‍ക്ക് വേണ്ടി ഹാജരായി. പക്ഷേ, കേസ് അവള്‍ക്ക് പ്രതികൂലമായി വന്നു. ലഭിച്ച സ്വത്തെല്ലാം നഷ്ടപ്പെട്ടു. വിധികേട്ട് ഒരു ഭാവവ്യത്യാസമില്ലാതെ നിന്ന അവളോട് അഭിഭാഷകന്‍ ചോദിച്ചു: നിനക്ക് വിധി മനസ്സിലായില്ലേ. നിനക്ക് എല്ലാ സ്വത്തും നഷ്ടപ്പെട്ടു. ഇത്‌കേട്ട് അവള്‍ പറഞ്ഞു: ഇതില്‍ ദൈവഹിതം നടക്കണെന്ന് മാത്രമാണ് ഞാന്‍ പ്രാര്‍ത്ഥിച്ചത്. അത് എനിക്കെതിരാണ്. അതെനിക്ക് മാറ്റാനും സാധിക്കില്ല. എനിക്കൊന്നും ചെയ്യാന്‍ പറ്റാത്തകാര്യത്തെ കുറിച്ച് ഞാന്‍ ആകുലപ്പെട്ടിട്ട് എന്താണ് കാര്യം. അവള്‍ കോടതിമുറിയില്‍ നിന്നും പുറത്തേക്ക് നടന്നു. മഴ മാറ്റാനോ വെയില്‍ ഇല്ലാതാക്കാനോ ആര്‍ക്കും സാധിക്കില്ല. രാത്രിയുടെ പകലിന്റെയോ നീളം കൂട്ടാനോ കുറയ്ക്കാനോ സാധിക്കില്ല. എന്നിട്ടും തോരാത്തെ മഴയെക്കുറിച്ചും അവസാനിക്കാത്ത രാത്രിയെകുറിച്ചും പലരും പരാതിപ്പെടുന്നു. ഏതൊക്കെയോ അനിയന്ത്രിത കാരണങ്ങളുടെ പേരില്‍ ആയുസ്സ് മുഴുവന്‍ സ്വയംപഴിചാരി ജീവിക്കുന്നവരുമുണ്ട്. എല്ലാം നഷ്ടപ്പെട്ടെന്ന് വിശ്വസിക്കുന്ന ഒരാള്‍ക്ക് തിരിച്ചുവരാനാവില്ല. എല്ലാം അവസാനിച്ചെന്ന് കരുതുന്നവര്‍ക്ക് പുനര്‍ജന്മവും ഉണ്ടാകില്ല. ചില കാര്യങ്ങള്‍ അങ്ങനെയൊക്കെതന്നെയാണ് . എല്ലാം സ്വന്തം ഇഷ്ടപ്രകാരം നടന്നെന്നുവരില്ല. ചിലപ്പോള്‍ ഒന്ന് വഴിമാറി സഞ്ചരിച്ചാല്‍ പലതിനും പരിഹാരം നമുക്ക് കണ്ടെത്താന്‍ സാധിച്ചേക്കും. – ശുഭദിനം.