P15 yt cover

https://dailynewslive.in/ സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളേയും കണ്ണൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 39 ഡിഗ്രി സെല്‍ഷ്യസ്് വരെയും കാസറഗോഡ് ജില്ലയില്‍ ഉയര്‍ന്ന താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരുമെന്നാണ് പ്രവചനം. കോട്ടയം, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ ഉയര്‍ന്ന താപനില 37 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും ഉയരാം. ഈ ജില്ലകളില്‍ സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ കൂടുതല്‍ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

https://dailynewslive.in/ വയനാട് ദുരന്തബാധിതരെ പുനരധിവസിപ്പിക്കുന്നതിനുള്ള ടൗണ്‍ഷിപ്പിനായി ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരായ ഹരിസണ്‍ മലയാളത്തിന്റെ അപ്പീലില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ഇല്ല. ഇടക്കാല ഉത്തരവ് നല്‍കാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് ഫയലില്‍ സ്വീകരിക്കുകയും പുനരധിവാസം തടസപ്പെടരുതെന്ന് ഡിവിഷന്‍ ബെഞ്ച് പരാമര്‍ശിക്കുകയും ചെയ്തു. കേസ് വരുന്ന 13 ന് വീണ്ടും പരിഗണിക്കും.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 27 ലെ വിജയി : ശര്‍മിള ദേവി, കലഞ്ഞൂര്‍ പോസ്റ്റ്, പത്തനംതിട്ട*

https://dailynewslive.in/ വയനാട് പുനരധിവാസത്തില്‍ വീഴ്ചയെന്നാരോപിച്ച് യുഡിഎഫ് നടത്തിയ കളക്ട്രേറ്റിന്റെ ഗേറ്റുകള്‍ വളഞ്ഞുള്ള ഉപരോധം സംഘര്‍ഷത്തിലായി. സമരം ചെയ്യുന്ന ദുരന്തബാധിതര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചുള്ള രാപ്പകല്‍ സമരത്തിന് ശേഷമായിരുന്നു കളക്ട്രേറ്റിന്റെ ഗേറ്റുകള്‍ വളഞ്ഞ്, ജീവനക്കാരെ ഉള്ളിലേക്ക് കടത്തിവിടാതെയുള്ള യുഡിഎഫ് ഉപരോധം. സമരത്തിനിടെ ചില ജീവനക്കാര്‍ കളക്ടേറ്റിന് ഉള്ളിലേക്ക് കടക്കാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്.

https://dailynewslive.in/ വയനാട്ടിലെ ദുരന്തബാധിതരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന കാര്യങ്ങളിലടക്കം ഫലപ്രദമായ തീരുമാനമെടുത്തതായി റവന്യൂ മന്ത്രി കെ രാജന്‍. 61 ദിവസത്തിനകം ദുരന്തബാധിതരുടെ പുനരധിവാസത്തിനായി രണ്ട് എസ്റ്റേറ്റ് ഏറ്റെടുത്തുവെന്നും ദുരന്തത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവരുടെയും വീടുണ്ടായിരുന്ന സ്ഥലത്തേക്ക് പോകാനാവാത്തവരുടെയും ലിസ്റ്റാണ് തയാറാക്കിയതെന്നും ഇവരെയാണ് ഒന്നും രണ്ടും ഘട്ടമായി തയാറാക്കുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയില്‍ നടന്നിരിക്കുന്നത് മൂന്നാറിനേക്കാള്‍ വലിയ ഭൂമി കയ്യേറ്റമെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കയ്യേറ്റത്തിന് റവന്യൂ സര്‍വേ ഉദ്യോഗസ്ഥര്‍ കൂട്ടു നിന്നതായും ഐജി കെ.സേതുരാമന്‍, മുന്‍ ഇടുക്കി ജില്ല കളക്ടര്‍ എച്ച്. ദിനേശന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. കയ്യേറ്റം മറച്ചു വയ്ക്കാന്‍ റവന്യൂ രേഖകള്‍ ഉദ്യോഗസ്ഥര്‍ മനപൂര്‍വം നശിപ്പിച്ചതായും അന്വേഷണ സംഘം കണ്ടെത്തി.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ ആശാവര്‍ക്കര്‍മാരുടെ സമരത്തെ അധിക്ഷേപിച്ച് വീണ്ടും സിഐടിയു നേതാക്കള്‍. സമരസമിതി നേതാവ് എസ് മിനി സാംക്രമിക രോഗം പരത്തുന്ന കീടമാണെന്ന് സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പിബി ഹര്‍ഷകുമാര്‍ അധിക്ഷേപിച്ചു. സമരത്തിന്റെ ചെലവില്‍ കുറേ ദിവസമായി തിരുവനന്തപുരത്ത് കഴിഞ്ഞു കൂടുകയാണെന്നും കേരളത്തിലെ ബസ് സ്റ്റാന്‍ഡുകളുടെ മുന്നില്‍ പാട്ട കുലുക്കി പിരിവ് നടത്തുന്ന പാര്‍ട്ടിയാണ് സമരത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും അതിന്റെ നേതാവാണ് മിനിയെന്നുമായിരുന്നു പി.ബി. ഹര്‍ഷകുമാറിന്റെ ആരോപണം.

https://dailynewslive.in/ ശശി തരൂരിന് കോണ്‍ഗ്രസ് നല്‍കിയത് ഒരു എംപിക്ക് ലഭിക്കാവുന്ന ഉയര്‍ന്ന പരിഗണനയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിജെ കുര്യന്‍. അദ്ദേഹത്തിന് വ്യക്തിപരമായ സ്വാധീനം വോട്ടര്‍മാര്‍ക്കിടയില്‍ കുറഞ്ഞുവെന്നും മണ്ഡലത്തില്‍ സജീവമല്ലാതിരുന്നതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറഞ്ഞതെന്നും പിജെ കുര്യന്‍ പറഞ്ഞു.

https://dailynewslive.in/ മതവിദ്വേഷ പരാമര്‍ശ കേസില്‍ പിസി ജോര്‍ജിന് ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. പിസി ജോര്‍ജിന്റെ ജാമ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നുവെങ്കിലും കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. റിമാന്റിലായതിന് പിന്നാലെ ഇസിജി വേരിയേഷനെ തുടര്‍ന്ന് പി സി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോളജി ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. നിലവില്‍ ജോര്‍ജിന്റെ ആരോഗ്യം തൃപ്തികരമാണ്.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പിസി ജോര്‍ജിനെതിരേ കേസ് കൊടുത്തവര്‍ക്ക് നന്ദിയെന്ന് ഷോണ്‍ ജോര്‍ജ്. കേസ് ഇല്ലായിരുന്നുവെങ്കില്‍ പിതാവിന്റെ ആരോഗ്യപ്രശ്നങ്ങള്‍ അറിയാന്‍ കഴിയില്ലായിരുന്നുവെന്ന് പി.സി. ജോര്‍ജിന് ജാമ്യം ലഭിച്ചതിനു പിന്നാലെ ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.

https://dailynewslive.in/ സിനിമയിലെ വയലന്‍സ് നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിനിമകളിലെ അക്രമങ്ങള്‍ യുവാക്കളെ സ്വാധീനിക്കുന്നുണ്ടെന്നും ഇതില്‍ സര്‍ക്കാര്‍ ഇടപെടല്‍ അത്യാവശ്യമാണെന്നും ചെന്നിത്തല പറഞ്ഞു. വ്യാപകമായ ആക്രമണം നടക്കുന്നതിനിടയിലാണ് സിനിമയിലെ വയലന്‍സ് കൂടുന്നതെന്നും ആര്‍ഡിഎക്സ്, കൊത്ത, മാര്‍ക്കോ സിനിമകള്‍ അതിന് ഉദാഹരണമാണെന്നും, ഇത്തരം ചിത്രങ്ങള്‍ യുവാക്കളെ വഴിതെറ്റിക്കാനോ ആക്രമണങ്ങളിലേക്ക് നയിക്കുന്ന രീതിയിലോ ശ്രമിക്കുന്നത് ആപത്കരമായ കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് കെ സുധാകരനെ മാറ്റുന്നതിനെ അനുകൂലിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിയെ ഒരുമിച്ച് കൊണ്ടുപോകാന്‍ കഴിയുന്ന നേതാവിനെ പിസിസി അധ്യക്ഷനാക്കാമെന്നാണ് ഖാര്‍ഗെയ്ക്ക് എഴുതിയ കത്തില്‍ മുല്ലപ്പള്ളി അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്. പ്രതിസന്ധിയുടെ കാലത്ത് എല്ലാവശങ്ങളും ആലോചിച്ച് മാത്രം പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനത്തിന് പിന്തുണയുണ്ടെന്നും മുല്ലപ്പള്ളി പറയുന്നു.

https://dailynewslive.in/ തൃശൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ എക്‌സറേ യന്ത്രങ്ങള്‍ പണി മുടക്കിയതോടെ രോഗികള്‍ ദുരിതത്തിലായി. ആശുപത്രിയില്‍ നിലവില്‍ മൂന്ന് ഡിജിറ്റല്‍ എക്‌സറേ യന്ത്രങ്ങളാണുള്ളത്. ഇതില്‍ രണ്ടെണ്ണവും പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. ഒപി യില്‍ എത്തുന്ന രോഗികളും വാര്‍ഡില്‍ കഴിയുന്ന രോഗികളും എക്‌സറേ ലഭിക്കാന്‍ സ്വകാര്യ എക്‌സറേ സെന്ററുകളെ ആശ്രയിക്കേണ്ട അവസ്ഥയിലാണ്.

https://dailynewslive.in/ തിരുവനന്തപുരം വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് റഹീം രാവിലെ 7.45 ഓടുകൂടി സൗദിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. ശേഷം ബന്ധുക്കള്‍ക്കൊപ്പം ചികിത്സയില്‍ കഴിയുന്ന ഭാര്യ ഷെമീനയെ സന്ദര്‍ശിച്ചു. തുടര്‍ന്ന് അബ്ദുല്‍ റഹീം തലസ്ഥാനത്തെ ബന്ധു വീട്ടിലെത്തി. സഹോദരി അടക്കമുള്ളവരാണ് വീട്ടിലുണ്ടായിരുന്നത്. ശേഷം കൊല്ലപ്പെട്ട രണ്ടാമത്തെ മകന്‍ അഫ്നാന്‍, ഉമ്മ ആസിയാബി, സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ തുടങ്ങിയ ബന്ധുക്കളെ അടക്കിയ കബറിടത്തിലെത്തി പ്രാര്‍ത്ഥന നടത്തി.

https://dailynewslive.in/ തിരുവനന്തപുരം വെഞ്ഞാറമ്മൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റേത് അസാധാരണ പെരുമാറ്റമെന്നാണ് പൊലീസ് വിലയിരുത്തല്‍. അഫാനെ മാനസിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും. മജിസ്‌ട്രേറ്റ് ആശുപത്രിയില്‍ എത്തി അഫാനെ റിമാന്‍ഡ് ചെയ്യാനായി പൊലീസ് കോടതിയെ സമീപിച്ചു. തുടര്‍ന്ന് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

https://dailynewslive.in/ കോഴിക്കോട് താമരശ്ശേരിയിലെ സ്വകാര്യ ട്യൂഷന്‍ സെന്ററിന് സമീപം വെച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടിയതില്‍ പരിക്കേറ്റ പത്താം ക്ലാസുകാരന്റെ നില അതീവ ഗുരുതരം. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഹമ്മദ് ഷഹബാസിന്റെ തലയ്ക്കാണ് സാരമായി പരിക്കേറ്റത്. എളേറ്റില്‍ വട്ടോളി എം ജെ ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികളും താമരശ്ശേരി ഹയര്‍ സെക്കന്റി സ്‌കൂളിലെ കുട്ടികളുമാണ് പരസ്പരം ഏറ്റുമുട്ടിയത്. പത്താം ക്ലാസുകാരുടെ ഫെയര്‍വെല്‍ പരിപാടിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം.

https://dailynewslive.in/ തൃശ്ശൂര്‍ കൊരട്ടി ചെറുവാളൂരില്‍ ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചു. വൈക്കോല്‍ കൂന കയറ്റി പോയ വാഹനത്തിനാണ് തീ പിടിച്ചത്. ഇട റോഡില്‍ നിന്നും മെയിന്‍ റോഡിലേക്ക് കയറുന്നിനിടെ ഇലക്ട്രിക് ലൈനില്‍ തട്ടി ഷോര്‍ട്ട് സര്‍ക്യൂട്ട് ആയതാണ് തീപിടുത്തത്തിന് കാരണം. നാട്ടുകാരും ഫയര്‍ഫോഴ്സും കൃത്യസമയത്ത് ഇടപെട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

https://dailynewslive.in/ കൊച്ചി കാക്കനാട് തെങ്ങോട് സര്‍ക്കാര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് സഹപാഠികള്‍ നായ്ക്കരുണപ്പൊടി എറിഞ്ഞതായി പരാതി. ശരീരമാകെ ചൊറിഞ്ഞ് തടിച്ച് പരീക്ഷ പോലും എഴുതാനാവാതെ ഇരിക്കുകയാണ് പത്താം ക്ലാസുകാരി. എന്നാല്‍ ആക്രമണമുണ്ടായിട്ടും ആശ്വസിപ്പിക്കുന്ന ഒരു വാക്കുപോലും സ്‌കൂള്‍ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ കുടുംബം പറയുന്നു.

https://dailynewslive.in/ ഇസ്രയേലില്‍ ജോലി വാങ്ങിക്കൊടുക്കാം എന്ന് പറഞ്ഞ് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് മണക്കടവ് ശ്രീ വത്സം വീട്ടില്‍ ശ്രീതേഷ് (35)നെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്.

https://dailynewslive.in/ കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു. ഏറ്റുമാനൂര്‍ പാറോലിക്കല്‍ സ്വദേശികളായ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ 5.20ന് കോട്ടയം നിലമ്പൂര്‍ എക്സ്പ്രസ് ട്രെയിനാണ് ഇടിച്ചത്. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

https://dailynewslive.in/ കേന്ദ്ര നികുതി വരുമാനത്തില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതം വെട്ടിക്കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യന്‍ ധനകാര്യ കമ്മീഷന് മുന്നില്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2026-27 സാമ്പത്തിക വര്‍ഷം മുതല്‍ നടപ്പിലാക്കുന്നതിനായി സാമ്പത്തിക വിദഗ്ധന്‍ അരവിന്ദ് പനഗരിയയുടെ നേതൃത്വത്തിലുള്ള പാനല്‍ ഒക്ടോബര്‍ 31-നകം ശുപാര്‍ശകള്‍ സമര്‍പ്പിച്ചേക്കും.

https://dailynewslive.in/ കോടികളുടെ ക്രിപ്റ്റോ കറന്‍സി തട്ടിപ്പ് കേസില്‍ നടിമാരായ തമന്ന ഭാട്ടിയ, കാജല്‍ അഗര്‍വാള്‍ എന്നിവരെ ചോദ്യം ചെയ്യും. 60 കോടിയുടെ തട്ടിപ്പ് കേസിലാണ് പുതുച്ചേരി പൊലീസിന്റെ നീക്കം. കോയമ്പത്തൂര്‍ ആസ്ഥാനമായ കമ്പനി, ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുത്തെന്ന് കാണിച്ച് വിരമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ നല്‍കിയ പരാതിയില്‍ ആണ് നീക്കം.

https://dailynewslive.in/ കുവൈത്തില്‍ ദേശീയദിനാഘോഷങ്ങള്‍ പ്രമാണിച്ച് ട്രാഫിക് നിയമലംഘനങ്ങളില്‍ ഇളവ് നല്‍കുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം. ദേശീയദിനാഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ട്രാഫിക് നിയമലംഘനങ്ങളില്‍ 30 ശതമാനം ഇളവ് നല്‍കുമെന്ന രീതിയിലുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതാണ് ആഭ്യന്തര മന്ത്രാലയം നിഷേധിച്ചിരിക്കുന്നത്.

https://dailynewslive.in/ പുണെ ബലാത്സംഗക്കേസിലെ പ്രതി ദത്താത്രേയ ഗഡേ (37) അറസ്റ്റിലായി. പതിമൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു കുറ്റവാളിക്കായുള്ള പോലീസ് അന്വേഷണം. നൂറ് പേരടങ്ങുന്ന സംഘം ഡ്രോണ്‍ ഉള്‍പ്പടെയുള്ള സാധ്യത വിനിയോഗിച്ചാണ് പ്രതിയെ പിടികൂടിയത്.

https://dailynewslive.in/ ഇസ്രായേലിനുള്ളില്‍ പ്രവേശിച്ച് 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് നടത്തിയ ആക്രമണം തടയുന്നതില്‍ പൂര്‍ണമായി പരാജയപ്പെട്ടെന്ന് ഇസ്രായേല്‍. സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. സൈന്യത്തിന്റെ പരാജയങ്ങളുടെ ഉത്തരവാദിത്തം കരസേനാ മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഹെര്‍സി ഹലേവി ഏറ്റെടുത്തു.

https://dailynewslive.in/ അഞ്ചു മില്യണ്‍ ഡോളര്‍ നിക്ഷേപിക്കാന്‍ തയ്യാറുള്ള സമ്പന്നരായ വിദേശ നിക്ഷേപകരെ ആകര്‍ഷിക്കാനായി കൊണ്ടുവന്ന ഗോള്‍ഡ് കാര്‍ഡ് പൗരത്വ പദ്ധതിക്ക് കീഴില്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ നിന്ന് ഇന്ത്യന്‍ ബിരുദധാരികളെ നിയമിക്കാമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിലവിലെ കുടിയേറ്റ സമ്പ്രദായം ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള മികച്ച പ്രതിഭകള്‍ക്ക് യുഎസില്‍ താമസിച്ച് ജോലി ചെയ്യുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്നും കാബിനറ്റ് യോഗത്തില്‍ ട്രംപ് പറഞ്ഞു. കഴിവുള്ള വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുാന്‍ സഹായിക്കുന്നതിന് യുഎസ് കമ്പനികള്‍ക്ക് ഗോള്‍ഡ് കാര്‍ഡ് വാങ്ങാന്‍ കഴിയുമെന്ന് ട്രംപ് അറിയിച്ചു.

https://dailynewslive.in/ രഞ്ജി ട്രോഫി ക്രിക്കറ്റ് ഫൈനലിന്റെ മൂന്നാം ദിനം ഒന്നാം ഇന്നിങ്സ് ലീഡിനായി കേരളം പൊരുതുന്നു. 379 റണ്‍സ് നേടിയ വിദര്‍ഭക്കെതിരെ നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെന്ന നിലയിലാണ് കേരളം. 82 റണ്‍സുമായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 11 റണ്‍സെടുത്ത ജലജ് സക്സേനയുമാണ് ചായക്ക് പിരിയുമ്പോള്‍ ക്രീസില്‍

https://dailynewslive.in/ ആഗോള ഓണ്‍ലൈന്‍ റീട്ടൈല്‍ ശ്യംഖലയായ ആമസോണിന് ഭീമന്‍ പിഴയിട്ട് ഡല്‍ഹി ഹൈക്കോടതി. ട്രേഡ്മാര്‍ക്ക് വ്യവസ്ഥ ലംഘിച്ചെന്ന ആഡംബര വസ്ത്ര ബ്രാന്‍ഡായ ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ പരാതിയിലാണ് നടപടി. 39 ദശലക്ഷം ഡോളര്‍ (340 കോടിയോളം) ആണ് പിഴ ചുമത്തിയിരിക്കുന്നത്. ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ ലോഗോയ്ക്ക് സമാനമായ ലോഗോ രേഖപ്പെടുത്തിയ ഉല്‍പന്നം വില്‍പന നടത്തിയെന്ന് ചൂണ്ടിക്കാട്ടി 2020 ല്‍ നല്‍കിയ പരാതിയിലാണ് നടപടി. പരാതിയുടെ അടിസ്ഥാനത്തില്‍ ബെവര്‍ലി ഹില്‍സ് പോളോ ക്ലബിന്റെ ലോഗോ ഉപയോഗിക്കരുത് എന്നും പരാതിക്ക് അടിസ്ഥാനമായ ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ നിന്ന് പിന്‍മാറണം എന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതു സംബന്ധിച്ച് 2020 ഒക്ടോബര്‍ 12-ന് ഹൈക്കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആമസോണ്‍ ടെക്നോളജീസ് തുടര്‍ന്നുള്ള നടപടികളില്‍ ഹാജരാകാതിരുന്നതോടെയാണ് ഇപ്പോഴത്തെ നടപടി. വ്യാപാര പ്ലാറ്റ്‌ഫോം എന്ന നിലയിലും, ചില്ലറ വ്യാപാര സംവിധാനം എന്ന നിലയിലും ആഗോള തലത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആമസോണ്‍. ഇത്തരം ഒരു കമ്പനി ബ്രാന്‍ഡുകളുടെ കാര്യത്തില്‍ മനപ്പൂര്‍വം തെറ്റിദ്ധരിപ്പിക്കുന്ന നിലയില്‍ പ്രവര്‍ത്തിച്ചെന്ന് വിലയിരുത്താമെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ വിധിച്ചത്.

https://dailynewslive.in/ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ പുതിയ ഫോണ്‍ ആയ ഫൈന്‍ഡ് എക്‌സ്8 അള്‍ട്രാ ഏപ്രിലില്‍ വില്‍പ്പനയ്ക്ക്. നിരവധി അത്യാധുനിക ഫീച്ചറുകളുമായാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. കാമറ വിഭാഗത്തില്‍ അടക്കം നൂതന സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. ഒക്ടോബറില്‍ ചൈനയിലാണ് കമ്പനി ഫൈന്‍ഡ് എക്‌സ്8 സീരീസ് പുറത്തിറക്കിയത്. തുടര്‍ന്ന് നവംബറില്‍ ഫൈന്‍ഡ് എക്‌സ്8, ഫൈന്‍ഡ് എക്‌സ്8 പ്രോ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഫൈന്‍ഡ് എക്‌സ്8 അള്‍ട്രായും വിപണിയില്‍ എത്തുന്നത്. ആകര്‍ഷകമായ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്ന 6.82 ഇഞ്ച് ‘2കെ’ ഒലെഡ് ഡിസ്പ്ലേ ഫൈന്‍ഡ് എക്‌സ്8 അള്‍ട്രായില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് പെരിസ്‌കോപ്പ് ടെലിഫോട്ടോ കാമറകളും ഒരു അള്‍ട്രാവൈഡ് ലെന്‍സും സഹിതം, കാമറ പ്രേമികള്‍ക്ക് ഒരു ഇഞ്ച് പ്രൈമറി കാമറ സെന്‍സര്‍ പ്രതീക്ഷിക്കാം. 7 മില്ലിമീറ്ററിനും 7.99 മില്ലിമീറ്ററിനും ഇടയില്‍ കനം കുറഞ്ഞ മോഡല്‍ അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ സല്‍മാന്‍ ഖാനെ നായകനാക്കി എ.ആര്‍. മുരുകദോസ് സംവിധാനം ചെയ്യുന്ന ‘സിക്കന്ദര്‍’ സിനിമയുടെ പുതിയ ടീസര്‍ എത്തി. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ഗ്യാങ്സ്റ്റര്‍ ആയാകും സല്‍മാന്‍ എത്തുക. വന്‍ മുതല്‍ മുടക്കിലൊരുങ്ങുന്ന ചിത്രം നിര്‍മിക്കുന്നത് സാജിദ് നദിയാദ്വാലയാണ്. രശ്മിക മന്ദാനയാണ് നായിക. സത്യരാജ് ഒരു പ്രധാന വേഷത്തിലെത്തുന്നു. നാല് വര്‍ഷത്തിനു ശേഷമാണ് മുരുകദോസ് സംവിധാന രംഗത്തേക്കു തിരിച്ചെത്തുന്നത്. ചിത്രം 2025ല്‍ ഈദ് റിലീസ് ആയി തിയറ്ററുകളിലെത്തും. സിനിമയ്ക്ക് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത് വിവേക് ഹര്‍ഷനാണ്. മുരുകദോസിന്റെ നാലാം ഹിന്ദി സിനിമയാണിത്. 2016ല്‍ സൊനാക്ഷി സിന്‍ഹയെ നായികയാക്കി ഒരുക്കിയ അകിരയാണ് മുരുകദോസ് അവസാനമായി ചെയ്ത ഹിന്ദി ചിത്രം.

https://dailynewslive.in/ ശ്രീനാഥ് ഭാസി, പ്രതാപ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി തേയോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ അജി ജോണ്‍ പുത്തൂര്‍ നിര്‍മ്മിച്ച് ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രമാണ് ‘വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍’. നിര്‍മ്മാണം പൂര്‍ത്തിയാക്കി ഏറെ വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രം തിയറ്റര്‍ റിലീസിന് ഒരുങ്ങുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തിയിരിക്കുകയാണ്. പ്രശസ്ത ചലച്ചിത്ര സംവിധായകരായ സിബി മലയില്‍, ബി ഉണ്ണികൃഷ്ണന്‍, ജീത്തു ജോസഫ്, സലാം ബാപ്പു, ദിലീഷ് പോത്തന്‍, ജോണി ആന്റണി, ബേസില്‍ ജോസഫ്, ജിസ് ജോയ്, അജയ് വാസുദേവ് തുടങ്ങിയവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. മാര്‍ച്ച് മാസം തിയറ്ററുകളിലെത്തുന്ന ഈ ചിത്രത്തില്‍ സുധീഷ്, കോട്ടയം നസീര്‍, ടിനി ടോം, ശ്രീകുമാര്‍, എ കെ വിജുബാല്‍, ശ്രീലക്ഷ്മി ശ്രീകുമാര്‍, വനിത കൃഷ്ണചന്ദ്രന്‍, ബേബി നന്ദന തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

https://dailynewslive.in/ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് എസ്യുവിയായ ഇ വിറ്റാര ഏതാനും ആഴ്ച്ചകള്‍ക്കുള്ളില്‍ പുറത്തിറങ്ങും. ക്രാഷ് ടെസ്റ്റില്‍ ബാറ്ററിക്കും ആളുകള്‍ക്കും ഒരുപോലെ സുരക്ഷ നല്‍കും പുതിയ വാഹനം എന്നാണ് മാരുതി പറയുന്നത്. മാരുതി സുസുക്കിയുടെ സൂപ്പര്‍ഹിറ്റ് എസ്യുവിയായ ഗ്രാന്‍ഡ് വിറ്റാരയുടെ ഇവി പതിപ്പാണ് ഇ വിറ്റാര. ഏഴ് എയര്‍ബാഗുകളാണ് ഇ വിറ്റാരയിലുള്ളത്. ടയര്‍പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം, എബിഎസ് വിത്ത് ഇബിഡി, ഇപിബി, എവിഎഎസ്, 360 ഡിഗ്രി ക്യാമറ, മുന്നിലും പിന്നിലും പാര്‍ക്ക് സെന്‍സറുകള്‍ എന്നിവക്കൊപ്പം മാരുതി സുസുക്കിയുടെ ആദ്യത്തെ ലെവല്‍ 2 അഡാസ് ഫീച്ചറുകളുമുള്ള വാഹനമായിരിക്കും ഇവിറ്റാര. അടിയന്തരഘട്ടങ്ങളിലെ ബ്രേക്കിങ്, ലൈന്‍ കീപ്പ് അസിസ്റ്റ്, ലൈന്‍ ഡിപ്പാര്‍ച്ചര്‍ പ്രിവെന്‍ഷന്‍, അഡാപ്റ്റീപ് ക്രൂസ് കണ്‍ട്രോള്‍, റിയര്‍ ക്രോസ് ട്രാഫിക് അലര്‍ട്ട് എന്നിവയെല്ലാം അഡാസ് ഫീച്ചറുകളില്‍ പെടും. 49 കിലോവാട്ട്അവര്‍ ബാറ്ററിയില്‍ സിംഗിള്‍ മോട്ടോറും 2വീല്‍ ഡ്രൈവും മാത്രമാണുള്ളത്. 61 കിലോവാട്ട്അവര്‍ ബാറ്ററിയില്‍ ഇരട്ട മോട്ടോറുകളും 4വീല്‍ ഡ്രൈവ് ഓപ്ഷനുമുണ്ട്. ഇന്ത്യയില്‍ 2 വീല്‍ ഡ്രൈവ് ഓപ്ഷന്‍ മാത്രമാവും ലഭ്യമാവുക.

https://dailynewslive.in/ ഒരു ജൂണ്‍മഴക്കാലത്ത് ചിണുങ്ങിക്കരഞ്ഞുകൊണ്ട് തുടക്കംകുറിച്ച വിദ്യാര്‍ത്ഥിജീവിതം അടുക്കളയില്‍ തുടങ്ങി തട്ടുകടവരെ നീളുന്ന വിഭവസമൃദ്ധമായ ഭക്ഷണത്തിന്റെ രുചിയും മണവും: നഗരജീവിതത്തിന്റെ സൂക്ഷമമായ നിരീക്ഷണങ്ങള്‍. സൗഹ്യദത്തിന്റെറെയും പ്രണയത്തിന്റെയും നനുത്ത ഓര്‍മ്മകള്‍. ഒരു കാലിഡോസ്‌കോപ്പിലൂടെന്നപോലെ ഇതള്‍ വിരിയുന്ന സാന്ദ്രസുന്ദരമായ ജീവിതദൃശ്യങ്ങള്‍ കഥാകാരിയും പത്രപ്രവര്‍ത്തകയുമായ രേഖയുടെ ഓര്‍മ്മചിത്രങ്ങളുടെ ആല്‍ബം. ‘സ്നേഹിതനേ സ്നേഹിതനേ’. കെ രേഖ. ഡിസി ബുക്സ്. വില 123 രൂപ.

https://dailynewslive.in/ പ്രഭാതഭക്ഷണത്തിന് മുമ്പ് ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ആരോഗ്യകരമായ ശീലങ്ങള്‍ പാലിക്കേണ്ടത് ആവശ്യമാണ്. ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ പിന്തുടരാം ഈ അഞ്ച് പ്രഭാതശീലങ്ങള്‍. ആവശ്യത്തിന് വെള്ളം കുടിക്കാതെ വരുന്നത് നിര്‍ജ്ജലീകരണത്തിന് കാരണമാകുന്നു. മതിയായ ജലാംശം ഹൃദയാരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. വെറും വയറ്റില്‍ വെള്ളം കുടിച്ച് കൊണ്ട് ദിവസം ആരംഭിക്കുക. വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് രാവിലെ വെയില്‍ കൊള്ളുന്നത് ശീലമാക്കുക. കാരണം ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്താനും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും സഹായിക്കും. രാവിലെ എഴുന്നേറ്റ ഉടന്‍ ഫോണ്‍ പരിശോധിക്കുന്ന ശീലം ഒഴിവാക്കുക. ഫോണ്‍ പരിശോധിക്കുന്നത് സമ്മര്‍ദ്ദത്തിന് ഇടയാക്കും. ഇത് ഹൃദയാരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. എല്ലാ ദിവസവും രാവിലെ അല്‍പം നേരം വ്യായാമം ചെയ്യുക. വ്യായാമം ശരീരഭാരം നിയന്ത്രിക്കുന്നതിന് മാത്രമല്ല, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തടയാനും സഹായിക്കും. കാര്‍ഡിയോ, യോഗ, നടത്തം അല്ലെങ്കില്‍ സൈക്ലിംഗ് പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് ശരീരത്തിലെ രക്തചംക്രമണം വര്‍ദ്ധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കഴിയും. ഭക്ഷണക്രമം ദിനചര്യയുടെ ഒരു പ്രധാന ഭാഗമാണ്. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകള്‍ എന്നിവ പോലുള്ള ഹൃദയാരോഗ്യകരമായ ഭക്ഷണങ്ങള്‍ പ്രഭാതഭക്ഷണത്തിനായി തിരഞ്ഞെടുക്കുക. രക്തസമ്മര്‍ദ്ദവും കൊളസ്ട്രോള്‍ അളവും നിയന്ത്രിക്കുന്നതിന് പൂരിത കൊഴുപ്പുകള്‍, ട്രാന്‍സ് ഫാറ്റുകള്‍, സോഡിയം എന്നിവയുടെ ഉപഭോഗം പരിമിതപ്പെടുത്തേണ്ടത് പ്രധാനമാണ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 87.32, പൗണ്ട് – 109.97. യൂറോ – 90.80, സ്വിസ് ഫ്രാങ്ക് – 96.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.26, ബഹറിന്‍ ദിനാര്‍ – 231.73, കുവൈത്ത് ദിനാര്‍ -282.79, ഒമാനി റിയാല്‍ – 226.81, സൗദി റിയാല്‍ – 23.28, യു.എ.ഇ ദിര്‍ഹം – 23.78, ഖത്തര്‍ റിയാല്‍ – 23.75, കനേഡിയന്‍ ഡോളര്‍ – 60.44.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *