yt cover 23

https://dailynewslive.in/ വയനാട് പുനരധിവാസത്തിനായി ടൗണ്‍ഷിപ്പിന് വേണ്ടി ആദ്യം ഏറ്റെടുക്കുന്നത് എല്‍സ്റ്റോണ്‍ എസ്റ്റേറ്റ് മാത്രമായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ഗുണഭോക്താക്കളുടെ എണ്ണം കണക്കാക്കിയാണ് തീരുമാനം. ഗുണഭോക്തൃ പട്ടിക എത്രയും പെട്ടെന്ന് അന്തിമമാക്കാനാണ് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ഉണ്ടായത്. പുനരധിവാസം വേഗത്തിലാക്കുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് തീരുമാനം.

https://dailynewslive.in/ ശശി തരൂര്‍ എംപിയുടെ ലേഖനവുമായി ബന്ധപ്പെട്ട് ഇനി വിവാദം വേണ്ടെന്നും വിഷയം അടഞ്ഞ അധ്യായമായി കാണാനാണ് കോണ്‍ഗ്രസിന് താല്‍പര്യമെന്നും കെ സി വേണുഗോപാല്‍. ലഭിച്ച ഡാറ്റയുടെ അടിസ്ഥാനത്തിലാണ് തരൂര്‍ എഴുതിയതെന്നും ശരിയായ ഡാറ്റ കിട്ടിയാല്‍ നിലപാട് മാറ്റും എന്ന് തരൂര്‍ പറഞ്ഞിട്ടുണ്ടെന്നും അത് മുഖവിലയ്ക്ക് എടുക്കാനാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇടയില്‍ ഭിന്നാഭിപ്രായം ഇല്ലെന്നും കെ സി വേണുഗോപാല്‍ അവകാശപ്പെട്ടു.

*കെ.എസ്.എഫ്.ഇ*

*സ്‌ക്രീന്‍ ഷോട്ട് മത്സരം*

സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.

ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.

*ഫെബ്രുവരി 17 ലെ വിജയി : അബ്ബാസ്, പുതുവശ്ശേരി, നെടുമ്പാശ്ശേരി പോസ്റ്റ്, ആലുവ, എറണാകുളം.*

https://dailynewslive.in/ പാതിവില തട്ടിപ്പ് കേസില്‍ റിട്ടയേഡ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മനസ്സര്‍പ്പിച്ചാണോ കേസെടുക്കാന്‍ പൊലീസ് തീരുമാനമെടുത്തതെന്നും ഭരണഘടനാ പദവി വഹിച്ച ആള്‍ക്കെതിരെയാണ് കേസെടുത്തതെന്നും ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയോടുള്ള വിശ്വാസ്യതയെ ബാധിക്കുമെന്നും അതിനാല്‍ തെളിവുകളുണ്ടെങ്കില്‍ അറിയിക്കൂവെന്നും കോടതി നിര്‍ദേശിച്ചു.

https://dailynewslive.in/ പാതി വില തട്ടിപ്പില്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്തു വിട്ട് കോണ്‍ഗ്രസ്. സീഡ് സൊസൈറ്റി രജിസ്റ്റര്‍ ചെയ്തത് മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയുടെ പേരിലാണെന്ന് ഡിസിസി വൈസ് പ്രസിഡന്റ് സുമേഷ് അച്ച്യുതന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇതിന്റെ രേഖകളും കോണ്‍ഗ്രസ് നേതാവ് പുറത്തുവിട്ടു.

https://dailynewslive.in/ പാതി വില തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്. കൊച്ചിയില്‍ ലാലി വിന്‍സെന്റിന്റെ വീട്ടിലും ആനന്ദകുമാറിന്റെ ശാസ്ത്മംഗലത്തെ ഓഫീസിലും ഇഡി പരിശോധന നടത്തിവരികയാണ്. തോന്നയ്ക്കല്‍ സായി ഗ്രാമിലും അനന്തു കൃഷ്ണന്റെ ഇടുക്കി കോളപ്രയിലെ ഓഫീസിലും പരിശോധനയുണ്ട്.

*Unskippable കളക്ഷനുമായി പുളിമൂട്ടില്‍ സില്‍ക്‌സ്‌*

പുളിമൂട്ടില്‍ സില്‍ക്‌സിന്റെ നൂറാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ നിങ്ങള്‍ക്കൊരിക്കലും സ്‌കിപ്പ് ചെയ്യാനാകില്ല. കാരണം ഏറ്റവും വലിയ ക്രിസ്തുമസ് കളക്ഷനുകളും കിടിലന്‍ പുതുവത്സര കളക്ഷനുകളും ട്രെന്‍ഡിംഗ്‌ വെഡ്ഡിംഗ് കളക്ഷനുകളും പുളിമൂട്ടിൽ സിൽക്‌സിൽ മാത്രം. നിങ്ങള്‍ ആഗ്രഹിച്ചത് എന്തും ഇവിടെ ഉണ്ട്. വരൂ, നമുക്ക് ആഘോഷങ്ങള്‍ കളറാക്കാം.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*നൂറിന്റെ നിറവിന്റെ വിശ്വാസ്യത*

https://dailynewslive.in/ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഇകെ നായനാരുടെ എഐ വീഡിയോ തയ്യാറാക്കി സിപിഎം . ഭരണത്തുടര്‍ച്ചയെ കുറിച്ചാണ് ഇകെ നായനാരുടെ എഐ വീഡിയോ സംസാരിക്കുന്നത്. എന്തുകൊണ്ട് ഇടതുപക്ഷമെന്നും ഇടതിന്റെ ജനകീയ അടിത്തറ എന്തെന്നും വ്യക്തമാക്കിയാണ് സംസ്ഥാന സമ്മേളന വേദിയിലേക്ക് ഇകെ നായനാര്‍ അണികളെ ക്ഷണിക്കുന്നത്. അതേ സമയം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്നാല്‍ വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുന്നതാണെന്നും അത് സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റമെന്നുമാണ് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി തയ്യാറാക്കിയ കരട് രാഷ്ട്രീയ പ്രമേയത്തില്‍ പറയുന്നത്.

https://dailynewslive.in/ ഫെബ്രുവരിയില്‍ നടത്താനിരുന്ന എട്ട്, ഒന്‍പത് ക്ലാസിലെ ചില പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റിയതായി പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉത്തരവിറങ്ങി. ക്ലാസുകള്‍ പൂര്‍ത്തിയാക്കും മുന്‍പേ പരീക്ഷ നടത്തുന്നതില്‍ പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പരീക്ഷകള്‍ മാര്‍ച്ചിലേക്ക് മാറ്റിയത്.

https://dailynewslive.in/ അമ്മ അഡ്-ഹോക്ക് കമ്മിറ്റി ഭാരവാഹി ജയന്‍ ചേര്‍ത്തല ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഫിലിം ചെമ്പേഴ്സ് ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ട് ആരോപിച്ചു. അമ്മ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് സാമ്പത്തിക സഹായം നല്‍കിയിട്ടില്ലെന്നും ധൈര്യമുണ്ടെങ്കില്‍ ജയന്‍ ചേര്‍ത്തല അമ്മയുടെ അക്കൗണ്ട് വിവരങ്ങള്‍ പുറത്തു വിടണമെന്നും സജി നന്ത്യാട്ട് പറഞ്ഞു. ജയന്‍ ചേര്‍ത്തല മറ്റു പലരും ഇറക്കി വിടുന്ന വെറും നേര്‍ച്ചകോഴി മാത്രമാണെന്നും സജി നന്ത്യാട്ട് പരിഹസിച്ചു. ആരോപണങ്ങള്‍ക്ക് മാപ്പ് പറഞ്ഞില്ലെങ്കില്‍ ജയന്‍ ചേര്‍ത്തലയ്ക്കെതിരെ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നു അദ്ദേഹം പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികളില്‍ ചേരൂ, ജീവിതം അടിപൊളിയാക്കൂ..*

2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ

◼️മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്‌സിഡസ് ബെന്‍സ് കാര്‍ ◼️ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍

*കെ.എസ്.എഫ്.ഇ ഗാലക്‌സി ചിട്ടികള്‍ (സീരീസ് 3):*

2024 നവംബര്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 5,000 ഗിഫ്റ്റ് കാര്‍ഡുകള്‍ ◼️ ഓരോ ചിട്ടിയിലും ഒരാള്‍ക്ക് വീതം.

*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*

https://dailynewslive.in/ പൂക്കോട് വെറെറ്റിനറി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ സിബിഐ പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ച് 10 മാസം കഴിഞ്ഞിട്ടും വിചാരണ തുടങ്ങിയില്ല. കൊലപാതക സാധ്യതയെകുറിച്ചടക്കം അന്വേഷണം തുടരുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും ഉണ്ടായില്ല. ഹോസ്റ്റല്‍ മുറിയില്‍ സിദ്ധാര്‍ത്ഥന് നേരിടേണ്ടി വന്ന അതിക്രൂരമായ ആക്രമണം നിരത്തിയാണ് സിബിഐ ദില്ലി സ്പെഷ്യല്‍ യൂണിറ്റ് എറണാകുളം സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം കുറ്റവാളികളായ വിദ്യാര്‍ഥികളില്‍ ചിലരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കി എന്നതടക്കമുള്ള ആരോപണം കുടുംബം ആവര്‍ത്തിക്കുന്നു.

https://dailynewslive.in/ സിപിഎം വയനാട് ജില്ലാ കമ്മിറ്റി അംഗം എ എന്‍ പ്രഭാകരന്റെ വിവാദ പരാമര്‍ശത്തില്‍ പനമരം പോലീസ് കേസെടുക്കില്ല. എസ് സി എസ് ടി ആക്ട് കേസില്‍ നിലനില്‍ക്കില്ലെന്ന് പോലീസിന് നിയമപദേശം കിട്ടി. കേസെടുക്കാന്‍ കഴിയില്ല എന്ന് പരാതിക്കാരിയായ പനമരം പഞ്ചായത്ത് പ്രസിഡന്റിന് പോലീസ് റിപ്പോര്‍ട്ട് നല്‍കും. മുസ്ലിം വനിതയെ മാറ്റി ആദിവാസി പെണ്ണിനെ പ്രസിഡന്റ് ആക്കിയതില്‍ ലീഗ് നേതാക്കള്‍ മറുപടി പറയേണ്ടിവരും എന്നായിരുന്നു പരാമര്‍ശം.

https://dailynewslive.in/ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്ത കൊടുങ്ങല്ലൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ ഷെഫീര്‍ ബാബു മുമ്പും തട്ടിപ്പ് നടത്തിയതായി പരാതി. ചാഴൂരില്‍ അടിപിടി കേസില്‍ പെട്ടയാളുടെ വീട്ടില്‍ റെയ്ഡ് നടത്തി 18 ഗ്രാം നവരത്‌ന മോതിരം കവര്‍ച്ച ചെയ്തതായാണ് ഇയാള്‍ക്കെതിരെ കേസുള്ളത്. കര്‍ണാടക സ്പീക്കറുടെ ബന്ധുവീട്ടില്‍ ഇ.ഡി.ചമഞ്ഞാണ് റെയ്ഡ് നടത്തിയതെങ്കില്‍ ചാഴൂരിലെ വീട്ടില്‍ പൊലീസ് സംഘമായി എത്തിയാണ് റെയ്ഡ് നടത്തിയത്.

https://dailynewslive.in/ എറണാകുളം ചേരാനല്ലൂരില്‍ കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ജീവനക്കാരെ ആക്രമിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്. കഴിഞ്ഞ പതിനഞ്ചാം തീയയി ഉച്ചക്കാണ് കെഎസ്ആര്‍ടിസി ബസ് ജീവനക്കാര്‍ക്ക് നേരെ ഒരു സംഘം ആക്രമണം നടത്തിയത്. ബസ് ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചവര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുത്തതായി കെഎസ്ആര്‍ടിസി അറിയിച്ചു.

https://dailynewslive.in/ കൊയിലാണ്ടി കുറുവങ്ങാട് ഉത്സവത്തിനിടെ ആനയിടഞ്ഞ് മരിച്ച ലീലയുടെ സ്വര്‍ണ മാലയുടെ രണ്ട് ഭാഗങ്ങള്‍ കണ്ടെത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നാണ് മാലയുടെ ഭാഗങ്ങള്‍ കണ്ടെത്തിയത്. ഇവ ആശുപത്രി അധികൃതര്‍ കുടുംബത്തിന് കൈമാറി. ആരുടേതെന്ന് അറിയാത്തതിനാല്‍ മാലയുടെ ഭാഗങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിയുന്നു. ലീല ധരിച്ചിരുന്ന സ്വര്‍ണ മാലയും കമ്മലുകളും കാണാനില്ലെന്നാണ് കുടുംബം ആരോപിച്ചിരുന്നു.

https://dailynewslive.in/ കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് മറ്റൊരു സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കര്‍ണ്ണപുടം തകര്‍ന്നു. മൂന്ന് മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇരു സ്‌കൂളുകളിലേയും വിദ്യാര്‍ത്ഥികള്‍ തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം.

https://dailynewslive.in/ കോവളത്ത് സ്വകാര്യവ്യക്തിയുടെ അഞ്ചേക്കറോളം വരുന്ന പുരയിടത്തില്‍ തീ പടര്‍ന്നത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. വട്ടവിള ഭദ്രകാളി ക്ഷേത്രത്തിനു സമീപം നിരവധി ഹോം സ്റ്റേകളടക്കം പ്രവര്‍ത്തിക്കുന്നതിന് സമീപത്തെ സ്ഥലത്താണ് തീ പടര്‍ന്നത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞത്ത് നിന്നും ഫയര്‍ ഫോഴ്സ് എത്തി ഒരു മണിക്കൂര്‍ പരിശ്രമിച്ചാണ് തീ അണച്ചത്.

https://dailynewslive.in/ തൃശ്ശൂര്‍ ചാലക്കുടിയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലടിച്ചു. മദ്യലഹരിയിലായിരുന്ന അതിഥി തൊഴിലാളികള്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും പിന്നീട് കൂട്ടത്തല്ലിലേക്ക് പോകുകയുമായിരുന്നു. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മാര്‍ക്കറ്റില്‍ നിരവധി ആളുകള്‍ ഉള്ളപ്പോഴായിരുന്നു സംഘര്‍ഷം.

https://dailynewslive.in/ വയനാട് തലപ്പുഴയില്‍ കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിന് പിന്നാലെ തലപ്പുഴ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജിന് ഒരാഴ്ച അവധി നല്‍കി. ഒരാഴ്ച പഠനം ഓണ്‍ലൈനില്‍ നടത്തുമെന്നാണ് അറിയിപ്പ്. കോളജ് ഹോസ്റ്റലുകളിലും തലപ്പുഴയിലെ സ്വകാര്യ ഹോസ്റ്റലുകളിലും കഴിയുന്ന വിദ്യാര്‍ത്ഥികളോട് വീടുകളിലേക്ക് മടങ്ങാന്‍ നിര്‍ദേശം നല്‍കി.

https://dailynewslive.in/ പൂവന്‍കോഴിയുടെ കൂവല്‍ ശല്യമാണെന്ന പരാതിയില്‍ കോഴിക്കൂട് മാറ്റാന്‍ ആര്‍ഡിഒയുടെ ഉത്തരവ്. അടൂര്‍ പള്ളിക്കല്‍ വില്ലേജില്‍ ആലുംമൂട് പ്രണവത്തില്‍ രാധാകൃഷ്ണക്കുറുപ്പാണ് പരാതിക്കാരന്‍. ഇദ്ദേഹത്തിന്റെ അയല്‍വാസിയായ പള്ളിക്കല്‍ കൊച്ചു തറയില്‍ അനില്‍ കുമാറിന്റെ വീടിനു മുകള്‍നിലയില്‍ സ്ഥാപിച്ചിരിക്കുന്ന കോഴിക്കൂടാണ് തല്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ അടൂര്‍ ആര്‍ഡിഒ ബി രാധാകൃഷ്ണന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പുലര്‍ച്ചെ മൂന്നു മുതല്‍ പൂവന്‍കോഴി കൂവുന്നത് കാരണം സൈ്വര്യ ജീവിതത്തിന് തടസമുണ്ടാക്കുന്നതായി കാണിച്ച് രാധാകൃഷ്ണക്കുറുപ്പ് അടൂര്‍ ആര്‍.ഡി.ഒയ്ക്ക് പരാതി നല്‍കുകയായിരുന്നു.

https://dailynewslive.in/ പ്രവാസി സിന്റിക്കേറ്റ് ഗോള്‍ഡ് ലോണ്‍ ആന്‍ഡ് മണി ട്രാന്‍സ്ഫര്‍ തട്ടിപ്പ് കേസില്‍ വനിത മാനേജിംഗ് ഡയറക്ടര്‍ പിടിയില്‍. പുത്തന്‍പീടിക വാളമുക്ക് കുറുവത്ത് വീട്ടില്‍ ബേബി(65)യെയാണ് ചാവക്കാട് സ്റ്റേഷന്‍ ഹൌസ് ഓഫീസര്‍ വി.വി. വിമലിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. പുത്തന്‍പീടികയിലുള്ള വീട്ടില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സ്വര്‍ണം നിക്ഷേപിച്ച് വന്‍ തുക ലാഭം ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

https://dailynewslive.in/ ബെംഗളൂരു ബന്നാര്‍ഘട്ടയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി വിദ്യാര്‍ത്ഥികള്‍ മരിച്ചു. നിലമ്പൂര്‍ സ്വദേശി അര്‍ഷ് പി ബഷീര്‍ (23 ), കൊല്ലം സ്വദേശി മുഹമ്മദ് ഷാഹൂബ് (28) എന്നിവരാണ് മരിച്ചത്. മരിച്ച അര്‍ഷ് പി ബഷീര്‍ നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പിഎം ബഷീറിന്റെ മകനാണ്.

https://dailynewslive.in/ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമനത്തില്‍ തന്റെ വിയോജനക്കുറിപ്പ് പുറത്ത് വിട്ട് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ എക്സിക്യൂട്ടീവിന്റെ ഇടപെടല്‍ പാടില്ലെന്നാണ് ബി.ആര്‍ അംബേദ്കര്‍ വിഭാവനം ചെയ്തതെന്നും സുപ്രീം കോടതി നടപടികള്‍ക്ക് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനമെന്നും അദ്ദേഹം പറഞ്ഞു. വിയോജനക്കുറിപ്പ് അദ്ദേഹം സമൂഹമാധ്യമത്തില്‍ പങ്കുവച്ചു.

https://dailynewslive.in/ പ്രധാനമന്ത്രിയെ പരിഹസിക്കുന്ന കാര്‍ട്ടൂണിന്റെ പേരില്‍ തമിഴ്നാട്ടിലെ വികടന്‍ വാരികയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കി ബിജെപി. മോദിയെ പരിഹസിച്ചുള്ള കാര്‍ട്ടൂണ്‍ പ്രവാസി ഇന്ത്യക്കാര്‍ക്കിടയില്‍ ഭീതിയും ആശങ്കയും ഉണ്ടാക്കിയെന്നാണ് ബിജെപിയുടെ ആരോപണം. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പോള്‍ കനകരാജ് ആണ് ചെന്നൈ പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

https://dailynewslive.in/ ആദ്യ ‘മെയ്ഡ്-ഇന്‍-ഇന്ത്യ’ സെമികണ്ടക്ടര്‍ ചിപ്പ് 2025 സെപ്റ്റംബര്‍ അല്ലെങ്കില്‍ ഒക്ടോബറില്‍ പുറത്തിറക്കുമെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ്. ബെംഗളൂരുവില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദേഹം ഈ പ്രഖ്യാപനം നടത്തിയത്. രാജ്യത്തിന്റെ സെമികണ്ടക്ടര്‍ വ്യവസായത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രതിബദ്ധതയും അദ്ദേഹം എടുത്തുപറഞ്ഞു.

https://dailynewslive.in/ ബെംഗളൂരുവില്‍ ചൂട് കൂടിയതിനാല്‍ കുടിവെള്ളം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചാല്‍ 5000 രൂപ പിഴ ചുമത്തുമെന്ന് ബെംഗളൂരു വാട്ടര്‍ സപ്ലൈ ബോര്‍ഡ് അറിയിച്ചു. നിയമ ലംഘകര്‍ക്ക് 5,000 രൂപ പിഴയും കുറ്റം ആവര്‍ത്തിച്ചാല്‍ പ്രതിദിനം 500 രൂപ അധിക പിഴയും നല്‍കുമെന്ന് ബോര്‍ഡ് മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ ഒഡീഷയിലെ കലിംഗ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഡസ്ട്രിയല്‍ ടെക്നോളജി സര്‍വകലാശാല ക്യാമ്പസില്‍ വിദേശ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. നേപ്പാളില്‍ നിന്നുള്ള ബിടെക് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയും അധികൃതരുടെ അലംഭാവവും ആരോപിച്ച് പ്രതിഷേധിച്ച നേപ്പാള്‍ പൗരന്മാരായ മറ്റ് വിദ്യാര്‍ഥികളെ അധികൃതര്‍ ബലമായി ഹോസ്റ്റലില്‍ നിന്ന് ഇറക്കിവിട്ടു. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഒഡീഷയിലേക്ക് രണ്ട് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി നേപ്പാള്‍ എംബസി അറിയിച്ചു.

https://dailynewslive.in/ ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചാര്‍ ധാം യാത്ര ഏപ്രില്‍ 30ന് ആരംഭിക്കും. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങള്‍ തുറക്കുന്നതോടെയാണ് യാത്രയ്ക്ക് തുടക്കമാകുക. ബദരീനാഥിന്റെ വാതിലുകള്‍ മെയ് 4 ന് രാവിലെ 6 മണിക്ക് തുറക്കും. കേദാര്‍നാഥ് ധാമിന്റെ വാതിലുകള്‍ തുറക്കുന്ന തീയതി മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് പ്രഖ്യാപിക്കും.

https://dailynewslive.in/ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ശക്തിപ്രകടനമാക്കാനൊരുങ്ങി ബിജെപി. വ്യാഴാഴ്ച വൈകീട്ട് രാംലീല മൈതാനത്ത് ആണ് ചടങ്ങ്, നിയമസഭാ കക്ഷി യോഗം നാളെ ചേര്‍ന്ന് മുഖ്യമന്ത്രിയെ ഔദ്യോഗികമായി തീരുമാനിക്കും. എന്‍ഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപ മുഖ്യമന്ത്രിമാരും പങ്കെടുക്കും. 50 സിനിമാ താരങ്ങള്‍ അടക്കം സെലിബ്രിറ്റികള്‍ക്കും ക്ഷണം ഉണ്ട്. ചടങ്ങിന് ശേഷം മ്യൂസിക് ഷോയുമുണ്ടാകും എന്നാണ് വിവരം

https://dailynewslive.in/ റെയില്‍വേ സ്റ്റേഷനുകളിലെ തിക്കും തിരക്കും കുറയ്ക്കാന്‍ പുതിയ സംവിധാനമൊരുക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. തിരക്ക് നിയന്ത്രിക്കാന്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ഹോള്‍ഡിങ് ഏരിയ സജ്ജമാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി വ്യക്തമാക്കി. ശനിയാഴ്ച ന്യൂഡല്‍ഹി റെയില്‍വേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പതിനെട്ടോളം യാത്രക്കാര്‍ മരിക്കാനിടയായ ദാരുണ സംഭവത്തിനുപിന്നാലെയാണ് പുതിയ സംവിധാനമൊരുക്കുന്നത്.

https://dailynewslive.in/ അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രണ്‍വീര്‍ അലബാദിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. എന്തുതരം പരാമര്‍ശമാണ് നടത്തിയതെന്നും അപലപനീയമായ പെരുമാറ്റം എന്നും കോടതി നിരീക്ഷിച്ചു. മാതാപിതാക്കളെ അപമാനിച്ചുവെന്നും മനസിലെ വൃത്തികേടാണ് പുറത്തുവന്നതെന്നു അതിനാല്‍ എന്തിന് അനൂകൂല തീരുമാനം എടുക്കണമെന്ന് കോടതി ചോദിച്ചു.

https://dailynewslive.in/ അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെട്ട അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതില്‍ സഹകരിക്കാന്‍ തയ്യാറാണെന്ന് കോസ്റ്ററീക്ക. മധ്യേഷ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള 200 കുടിയേറ്റക്കാരെ ബുധനാഴ്ച അമേരിക്ക വാണിജ്യ വിമാനത്തില്‍ കോസ്റ്ററീക്കയിലെത്തിക്കും. ഇവരെ അതാത് രാജ്യങ്ങളിലേക്ക് അയയ്ക്കുന്ന നീക്കത്തിന് അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് കോസ്റ്ററീക്ക പ്രസിഡന്‍ഷ്യല്‍ ഓഫീസ് പ്രസ്താവനയില്‍ അറിയിച്ചത്.

https://dailynewslive.in/ സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. ഇന്നലെ 400 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപയാണ് ഉയര്‍ന്നത്. 63,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 30 രൂപയാണ് വര്‍ധിച്ചത്. 7970 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വീണ്ടും റെക്കോര്‍ഡ് ഉയരത്തിലേക്ക് മുന്നേറുമെന്ന് തോന്നിപ്പിച്ച ഘട്ടത്തില്‍ കഴിഞ്ഞ ദിവസം ഒറ്റയടിക്ക് 800 രൂപ കുറഞ്ഞ സ്വര്‍ണവില വീണ്ടും തിരിച്ചുകയറിയിരിക്കുകയാണ്. കഴിഞ്ഞ മാസം 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങള്‍ കൊണ്ടുതന്നെ 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്.രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. അമേരിക്കയില്‍ ഡൊണള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയില്‍ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്.

https://dailynewslive.in/ ഉപയോക്താക്കള്‍ക്കായി പുതിയ എഐ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഗൂഗിള്‍ പേ. വോയിസ് കമാന്‍ഡ് വഴി യുപിഐ പേയ്മെന്റുകള്‍ നടത്താന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഉപയോക്താക്കള്‍ക്ക് ഫീച്ചര്‍ ഉടന്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ പേയില്‍ വോയ്സ് കമാന്‍ഡുകള്‍ അവതരിപ്പിക്കുന്നതോടെ, നിരക്ഷരര്‍ക്ക് പോലും ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ നടത്തുന്നത് എളുപ്പമാകും. ഉപയോക്താക്കള്‍ക്ക് ശബ്ദ നിര്‍ദ്ദേശങ്ങളിലൂടെ ഇടപാടുകള്‍ നടത്താന്‍ കഴിയും. പ്രാദേശിക ഭാഷകളില്‍ പേയ്മെന്റുകള്‍ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ‘ഭാസിനി’ എഐ പദ്ധതിയില്‍ ഗൂഗിള്‍ കേന്ദ്ര സര്‍ക്കാരുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കുകയാണ്. അതിനാല്‍ ഈ വോയ്സ് ഫീച്ചര്‍ ഉടന്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍, ഫോണ്‍പേയും ഗൂഗിള്‍ പേയുമാണ് യുപിഐ പേയ്മെന്റ് മേഖലയില്‍ ആധിപത്യം പുലര്‍ത്തുന്നത്. 2024 നവംബറിലെ റിപ്പോര്‍ട്ട് അനുസരിച്ച്, മൊത്തം യുപിഐ ഇടപാടുകളുടെ 37 ശതമാനം ഗൂഗിള്‍ പേയിലൂടെയാണ് നടക്കുന്നത്. 47.8 ശതമാനം ഫോണ്‍പേയും.

https://dailynewslive.in/ രാജ്യാന്തര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്ത സൂപ്പര്‍ നാച്ചുറല്‍ ത്രില്ലര്‍ ‘വടക്കന്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ‘കേട്ടിങ്ങോ നിങ്ങ കേട്ടിങ്ങോ നിങ്ങ വെള്ളിടിവെട്ടും കൊടിത്തോറ്റം…’ എന്ന വേറിട്ട ഗാനം ആലപിച്ചത് ഭദ്ര രാജിന്‍ ആണ്. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ബിജിബാല്‍ ഈണമൊരുക്കി. പാട്ടിന്റെ ലിറിക്കല്‍ വിഡിയോ ആണ് റിലീസ് ചെയ്തിരിക്കുന്നത്. സജീദ്.എ സംവിധാനം ചെയ്ത ചിത്രമാണ് ‘വടക്കന്‍’. കിഷോര്‍, ശ്രുതി, മെറിന്‍ ഫിലിപ്പ്, മാലാ പാര്‍വതി, രവി വെങ്കട്ടരാമന്‍, ഗാര്‍ഗി ആനന്ദന്‍, ഗ്രീഷ്മ അലക്സ്, കലേഷ് രാമാനന്ദ്, കൃഷ്ണ ശങ്കര്‍, ആര്യന്‍ കതൂരിയ, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിറാജ് നാസര്‍, രേവതി തുടങ്ങിയവര്‍ ചിത്രത്തില്‍ മുഖ്യവേഷങ്ങളിലെത്തുന്നു. ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നത്. ഉണ്ണി ആറിന്റേതാണ് തിരക്കഥയും സംഭാഷണങ്ങളും. മാര്‍ച്ച് 7ന് ചിത്രം തിയറ്ററുകളില്‍ എത്തും.

https://dailynewslive.in/ ഉണ്ണി മുകുന്ദന്‍ നായകനായ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ഹിറ്റ് ചിത്രം ‘മാര്‍ക്കോ’യില്‍ നിന്നും ഒഴിവാക്കിയ രംഗം പുറത്ത്. ഉണ്ണി മുകുന്ദനും റിയാസ് ഖാനും ഉള്‍പ്പെടുന്ന ഒരു പൊലീസ് സ്റ്റേഷന്‍ ഫൈറ്റ് സീനാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. നായിക യുക്തി തരേജയും സീനിലുണ്ട്. നായികയെ ബസില്‍ വച്ച് ശല്യം ചെയ്യുന്നവരെ കസ്റ്റഡിയില്‍ എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് റിയാസ് ഖാന്‍ എത്തുന്നത്. റിയാസ് ഖാന്‍ അവതരിപ്പിച്ച കഥാപാത്രം ഒടിടി പതിപ്പിലുണ്ടാകുമെന്ന് മുന്‍പ് ചിത്രത്തിന്റെ നിര്‍മാതാവ് ഷെരീഫ് മുഹമ്മദ് പറഞ്ഞിരുന്നു. എന്നാല്‍, തിയേറ്റര്‍ പതിപ്പു തന്നെയാണ് ഒടിടിയിലും റിലീസ് ചെയ്തത്. ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് ചിത്രത്തിന്റെ അണ്‍കട്ട് വേര്‍ഷന്‍ റിലീസ് ചെയ്യാന്‍ കഴിയാതെ പോയത്. അതുകൊണ്ട്, റിയാസ് ഖാന്റെ സീന്‍ ‘ഡിലീറ്റഡ് സീന്‍’ ആയി അണിയറപ്രവര്‍ത്തകര്‍ പുറത്തു വിടുകയായിരുന്നു.

https://dailynewslive.in/ ടാറ്റയുടെ ആദ്യത്തെ മിഡ്സൈസ് ഇലക്ട്രിക് എസ്യുവി ഹാരിയര്‍ ഇവി ഉടന്‍ വിപണിയിലെത്തും. ടാറ്റയുടെ ജെന്‍ 2 ഇവി ആര്‍ക്കിടെച്ചറിലാണ് ഹാരിയര്‍ ഇവി നിര്‍മിക്കുന്നത്. ടാറ്റ വാഹനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന റേഞ്ചുള്ള മോഡലായിരിക്കും ഹാരിയര്‍ ഇവി. ഫെയ്സ്ലിഫ്റ്റ് ഹാരിയറിന്റേതിന് സമാനമായ രൂപത്തില്‍ ക്ലോസ്ഡ് ഓഫ് ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ഇവി ബാഡ്ജിങ് എന്നിവയുണ്ട്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടര്‍ സെറ്റപ്പിലെത്തുന്ന ഹാരിയര്‍ ഇവിയില്‍ ഓള്‍ വീല്‍ ഡ്രൈവുമുണ്ടാവും. ബാറ്ററിയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എങ്കിലും 60 കിലോവാട്ട്അവര്‍ ബാറ്ററി പാക്കും 650 കിലോമീറ്റര്‍ റേഞ്ചും പ്രതീക്ഷിക്കാം. വെഹിക്കിള്‍ ടു ലോഡ്(വി2എല്‍), വെഹിക്കിള്‍ ടു വെഹിക്കിള്‍(വി2വി) ചാര്‍ജിങ് ഫീച്ചറുകളും ഹാരിയറില്‍ ടാറ്റ കൊണ്ടുവരുമെന്ന് കരുതപ്പെടുന്നു. 25 ലക്ഷം മുതല്‍ 30 ലക്ഷം വരെ വില ആകാനാണ് സാധ്യത.

https://dailynewslive.in/ നിസ്വാര്‍ത്ഥനും സ്വാതന്ത്ര്യസമരസേനാനിയുമായ പിതാവുമൂലം ജീവിതത്തില്‍ പരാജയപ്പെട്ടുപോയെന്നു വിശ്വസിക്കുന്ന മഹാദേവന്‍ എന്ന തൊണ്ണൂറുകാരന്റെ തെന്നിപ്പോകുന്ന ഓര്‍മ്മകളിലൂടെ സ്വാതന്ത്ര്യസമരകാലത്തിന്റെ ഒരേസമയം യഥാര്‍ത്ഥവും അയഥാര്‍ത്ഥവുമായേക്കാവുന്ന ചിത്രങ്ങള്‍കൊണ്ട് പൂര്‍ണ്ണമാകുന്ന ഒരുപിടി ഉപ്പ് എന്ന കഥയുള്‍പ്പെടെ, മിണ്ടാസ്വാമി, സ്വച്ഛന്ദമൃത്യു, കൂമന്‍പുഴയിലെ തട്ടുകടക്കാരന്‍, വല്ലപ്പോഴും വന്നുപോവുന്ന ഒരടയാളം, പാതിരാക്കോഴി അഥവാ വഴിതെറ്റിവന്ന ഒരു നാടോടിക്കഥ, ഗ്ലോറിയ എന്നിങ്ങനെ ഏഴു രചനകള്‍. എന്‍. പ്രഭാകരന്റെ ഏറ്റവും പുതിയ കഥാസമാഹാരം. ‘ഒരുപിടി ഉപ്പ്’. മാതൃഭൂമി. വില 119 രൂപ.

https://dailynewslive.in/ വിറ്റാമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും കൊണ്ട് നിറഞ്ഞ ഡ്രൈഫ്രൂട്ടാണ് കറുത്ത ഉണക്കമുന്തിരി. പൊട്ടാസ്യം, കാത്സ്യം, മഗ്നീഷ്യം, വിറ്റാമിന്‍ സി, ഫൈബര്‍ തുടങ്ങിയവ ഇവയില്‍ അടങ്ങിയിരിക്കുന്നു. അയേണ്‍, കോപ്പര്‍, ബി കോംപ്ലക്സ് വിറ്റമിനുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ സ്ത്രീകള്‍ പതിവായി ഇവ കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ചയെ തടയാനും സഹായിക്കും. പ്രത്യേകിച്ച് ആര്‍ത്തവവിരാമം സംഭവിച്ച സ്ത്രീകളില്‍ വിളര്‍ച്ചയും ക്ഷീണവുമൊക്കെ കാണപ്പെടാം. അയേണ്‍ അടങ്ങിയ കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് ഇരുമ്പിന്റെ അഭാവം അകറ്റാനും വിളര്‍ച്ചയെ തടയാനും ക്ഷീണം അകറ്റാനും സഹായിക്കും. ശരീരത്തിന് വേണ്ട ഊര്‍ജ്ജം വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ധാതുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഉണക്ക മുന്തിരിയില്‍ കാത്സ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ എല്ലുകള്‍ക്ക് ശക്തിയേകാനും സഹായിക്കും. നാരുകള്‍ ധാരാളം അടങ്ങിയതിനാല്‍ കറുത്ത ഉണക്ക മുന്തിരി കുതിര്‍ത്ത് കഴിക്കുന്നത് മലബന്ധം അകറ്റാനും കുടലിന്റെ ആരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ആന്റിഓക്സിഡന്റുകളോടൊപ്പം പൊട്ടാസ്യവും ധാരാളം വിറ്റാമിനുകളും അടങ്ങിയതിനാല്‍ ഇവ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഗുണം ചെയ്യും. ഉണക്ക മുന്തിരി ശീലമാക്കുന്നത് നിരവധി ക്യാന്‍സര്‍ സാധ്യതകളെ തടയാന്‍ സഹായിക്കും എന്നും ചില പഠനങ്ങള്‍ പറയുന്നു. പ്രതിരോധശേഷി കൂട്ടാനും ഉറക്ക പ്രശ്നങ്ങള്‍ക്ക് പരിഹാരമേകാനും ഹോര്‍മോണ്‍ പ്രശ്നങ്ങളെ തടയാനും കുതിര്‍ത്ത ഉണക്ക മുന്തിരി കഴിക്കാം. ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കാനും കറുത്ത ഉണക്കമുന്തിരി കുതിര്‍ത്ത് കഴിക്കാം.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 86.94, പൗണ്ട് – 109.68. യൂറോ – 91.01, സ്വിസ് ഫ്രാങ്ക് – 96.54, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 55.30, ബഹറിന്‍ ദിനാര്‍ – 230.68, കുവൈത്ത് ദിനാര്‍ -281.73, ഒമാനി റിയാല്‍ – 225.82, സൗദി റിയാല്‍ – 23.18, യു.എ.ഇ ദിര്‍ഹം – 23.67, ഖത്തര്‍ റിയാല്‍ – 23.18, കനേഡിയന്‍ ഡോളര്‍ – 61.31.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *