◾https://dailynewslive.in/ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ ആര്‍ക്കുമറിയാത്ത പത്ത് രാഷ്ട്രീയപാര്‍ട്ടികള്‍ 4300 കോടി രൂപ തെരഞ്ഞെടുപ്പ് ഫണ്ടായി കൈപ്പറ്റിയെന്നും 39 ലക്ഷം രൂപമാത്രമാണ് ചെലവായി രേഖകളില്‍ കാണിച്ചിരിക്കുന്നതെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതേ കുറിച്ച് അന്വേഷണം നടത്തിയിരുന്നോയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു. ഇക്കാര്യത്തിലും തന്നോട് സത്യവാങ് മൂലം ആവശ്യപ്പെടുമോയെന്നും രാഹുല്‍ പരിഹസിച്ചു. തേജസ്വി യാദവിനൊപ്പം ബിഹാറില്‍ നടത്തുന്ന വോട്ടര്‍ അധികാര്‍ യാത്രക്കിടയിലാണ് രാഹുല്‍ ഗാന്ധിയുടെ ആരോപണം. യാത്ര പത്താം ദിനം പിന്നിട്ടു. പ്രിയങ്ക ഗാന്ധി ഇന്നും യാത്രയുടെ ഭാഗമായി. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും കനിമൊഴിയും യാത്രയില്‍ പങ്കെടുത്തു. അഖിലേഷ് യാദവ്, സിദ്ധരാമയ്യ, ഹേമന്ദ് സോറന്‍, സുഖ്വീന്ദര്‍ സിംഗ് സുഖു എന്നിവരും അടുത്ത ദിവസങ്ങളില്‍ യാത്രക്ക് എത്തും. സെപ്റ്റംബര്‍ ഒന്നിന് പട്നയിലാണ് യാത്രയുടെ സമാപനം.
◾
https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായി ഉയര്‍ന്നുവന്ന ആരോപണം അതീവ ഗൗരവം ഉള്ളതെന്നും ഗര്‍ഭം ധരിച്ച സ്ത്രീയെ കൊന്ന് കളയുമെന്ന് പറയുന്നതൊക്കെ വലിയ ക്രിമിനല്‍ രീതി ആണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എത്രനാള്‍ രാഹുലിന് പിടിച്ച് നില്‍ക്കാന്‍ കഴിയുമെന്ന് അറിയില്ലെന്നും ചില കാര്യങ്ങളൊക്കെ ചില ഘട്ടങ്ങളില്‍ സംഭവിച്ചിട്ടുണ്ട് എന്ന് വ്യക്തമാണെന്നും ബാക്കി കാര്യങ്ങള്‍ സമൂഹം തീരുമാനിക്കേണ്ടതെന്നും അത്തരം കാര്യങ്ങളില്‍ ഇപ്പോള്‍ അഭിപ്രായം പറയേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് മാന്യതയും ധാര്‍മ്മികതയും ഉണ്ടെന്നും അത് നഷ്ടപ്പെടുന്നെന്ന മനോവ്യഥ കോണ്‍ഗ്രസിനകത്ത് ഉണ്ടെന്നും പിണറായി പറഞ്ഞു. പാര്‍ട്ടിയിലെ മുതിര്‍ന്നവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളാതെയാണ് പ്രതിപക്ഷ നേതാവ് ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയതെന്നും രാഹുലിനെപ്പോലൊരാളെ ന്യായീകരിക്കുന്നത് ഇത്തരമാളുകളെ പ്രോത്സാഹിപ്പിക്കുന്ന നിലയാണ് ഉണ്ടാക്കുകയെന്നും പിണറായി വിജയന്‍ പറഞ്ഞു.◾https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരണം നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഉപദേശത്തിന് നന്ദിയുണ്ടെന്നും രാഹുലിനെതിരെ പരാതിയില്ലാതേയും എഫ്ഐആറില്ലാതേയും ധാര്‍മികതയുടെ പേരില്‍ ഞങ്ങള്‍ നടപടി എടുത്തുവെന്നും ലൈംഗിക ആരോപണങ്ങളില്‍പ്പെട്ട 2 പേര്‍ മുഖ്യമന്ത്രിയുടെ മന്ത്രിസഭയിലുണ്ടെന്നും പരാതി കൊടുത്ത മുതിര്‍ന്ന നേതാവിനെ മുഖ്യമന്ത്രി സൈഡ് ലൈന്‍ ചെയ്തുവെന്നും വിഡി സതീശന്‍ പറഞ്ഞു. ബലാത്സംഗ കേസിലെ ഒരു പ്രതിയാണ് മുഖ്യമന്ത്രിക്ക് വേണ്ടി കൈ ഉയര്‍ത്തുന്നതെന്നും തന്റെ നേരെ ഒരു വിരല്‍ നീട്ടുമ്പോള്‍ ബാക്കി നാലു വിരലും മുഖ്യമന്ത്രിയുടെ സ്വന്തം നെഞ്ചിനു നേരെയാണ് ഉയരുന്നതെന്നും സതീശന്‍ പറഞ്ഞു.
◾https://dailynewslive.in/ വിഡി സതീശന്‍ പൊട്ടിക്കാനിരിക്കുന്നത് അഴിമതിയുടെ ബോംബാണെന്നും അത് സര്‍ക്കാരിന്റെ ഏറ്റവും വലിയ അഴിമതിയാണെന്നും കെ.മുരളീധരന്‍. സതീശന്‍ പറഞ്ഞ ബോംബ് ബിജെപി നേതാവ് കൃഷ്ണകുമാറിന്റെയല്ലെന്നും കേരള രാഷ്ട്രീയത്തിന് എ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്നും രാഷ്ട്രീയ നേതാക്കള്‍ക്ക് എതിരായ പീഢന പരാതികള്‍ കേരള രാഷ്ട്രീയത്തിന് നന്നല്ലെന്നും മുഖ്യമന്ത്രി ഉപദേശിക്കാന്‍ വരേണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.
*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*
*Unskippable Onam Collections*
*വെറും 299 രൂപ മുതല്‍*
പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.
*പുളിമൂട്ടില്‍ സില്‍ക്‌സ്
**101 വര്‍ഷത്തെ വിശ്വാസ്യത*
◾https://dailynewslive.in/ കേരളം ഞെട്ടുന്ന വിവരങ്ങള്‍ വരാന്‍ പോകുന്നുവെന്നും ബിജെപിയും സിപിഎമ്മും കരുതി ഇരിക്കണമെന്നുമുള്ള പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെത് വീരവാദം അല്ലെന്നും വൈകാതെ ഞെട്ടുന്ന വാര്‍ത്ത വരുമെന്നും കോണ്‍ഗ്രസ്. എന്നാല്‍ ഇത് ഇന്നുണ്ടാവുമോ എന്ന് വ്യക്തമാക്കിയിട്ടില്ല. വിവരങ്ങള്‍ പ്രതിപക്ഷ നേതാവ് തന്നെ തെളിവു സഹിതം പുറത്തുവിടും എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്. കോര്‍ കമ്മിറ്റി അംഗത്തിനെതിരായ വാര്‍ത്തയാണെങ്കില്‍ വെറും കുടുംബ കാര്യമെന്നാണ് ബിജെപി ക്യാമ്പിന്റെ പ്രതിരോധം. ആര്‍ക്കെതിരെ എന്ന് വ്യക്തമാക്കാതെയാണ് ബിജെപി ക്യാമ്പിന്റെ പ്രതികരണം.
◾https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ ബിജെപിയില്‍ പീഡന പരാതി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാറിനെതിരെയാണ് പരാതി ഉയര്‍ന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനാണ് പാലക്കാട് സ്വദേശി പരാതി നല്‍കിയത്.
◾https://dailynewslive.in/ തനിക്കെതിരെയുണ്ടായ ലൈംഗിക പീഡന ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വ്യാജവുമാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാര്‍. ആരോപണങ്ങള്‍ക്കു പിന്നില്‍ പാര്‍ട്ടി വിട്ടുപോയ ‘അസുര വിത്താണ്’ എന്നും ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ നല്‍കിയ ലൈംഗിക പീഡന പരാതി 2024ല്‍ കോടതി തള്ളിക്കളഞ്ഞതാണെന്നും കോണ്‍ഗ്രസ് ‘അസുരവിത്തി’നെ കൊണ്ട് അനുഭവിക്കാന്‍ ഇരിക്കുകയാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.
◾https://dailynewslive.in/ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ക്ഷേമനിധി ബോര്‍ഡിലെ സജീവ അംഗങ്ങള്‍ക്കും പെന്‍ഷന്‍കാര്‍ക്കുമുള്ള ഓണം ഉത്സവ ബത്ത വര്‍ധിപ്പിച്ചു. ഏജന്റുമാരുടെയും വില്‍പനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയര്‍ത്തി. ഇത്തവണ 7500 രൂപ ലഭിക്കും. അതേസമയം സംസ്ഥാനത്തെ പൂട്ടികിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ഓണം ആശ്വാസമായി 2250 രൂപ വീതം എക്‌സ്ഗ്രേഷ്യേ ലഭിക്കും. ഇത്തവണ 250 രൂപ വര്‍ധിപ്പിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.
*
class="selectable-text copyable-text xkrh14z x117nqv4">കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)
സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം
*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*
(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)
ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍
*TOLL FREE HELPLINE : 1800-425-3455*
◾https://dailynewslive.in/ ആശ വര്‍ക്കര്‍മാര്‍ക്കുള്ള ഓണറേറിയം കൂട്ടാനുള്ള ഉന്നതതല സമിതി ശുപാര്‍ശയെ പോസിറ്റീവായി കാണുന്നുവെന്ന് ആശാ സമരസമിതി. സര്‍ക്കാര്‍ വിഷയത്തില്‍ അനുകൂലമായ തീരുമാനമെടുക്കുമെന്ന് കരുതുന്നതായി ആശമാര്‍ വ്യക്തമാക്കി. ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ ആശവര്‍ക്കര്‍മാര്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് പ്രശ്നങ്ങള്‍ പഠിക്കാന്‍ സമിതിയെ വെച്ചത്.
◾https://dailynewslive.in/ ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്നും സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പാക്കുകയാണെന്നും മലയോര മേഖലയിലെ പ്രശ്നം മന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം റവന്യു മന്ത്രിയും വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു.
◾https://dailynewslive.in/ സംസ്ഥാനത്ത് എഐ ക്യാമറകള്‍ സ്ഥാപിച്ചതില്‍ ക്രമക്കേട് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. എഐ ക്യാമറ അഴിമതിയില്‍ ഹൈക്കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.
◾https://dailynewslive.in/ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എഡിജിപി എംആര്‍ അജിത്ത് കുമാറിനെതിരായ തുടര്‍നടപടിക്ക് ഇടക്കാല സ്റ്റേ. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ വീഴ്ചയുണ്ടെന്ന നിരീക്ഷണത്തോടെയാണ് വരുന്ന സെപ്റ്റംബര്‍ 12-ാം തിയതി വരെ കേസ് സ്റ്റേ ചെയ്തത്.
*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .
കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.
ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!
Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.
Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:
amrutveni.com
Amazon | Meesho | Smytten
കൂടുതൽ വിവരങ്ങൾക്ക് :
✆ https://wa.me/+917559003888
◾https://dailynewslive.in/ ആര്യനാട് പഞ്ചായത്തിലെ കോട്ടയ്ക്കകം വാര്‍ഡ് മെമ്പറും മഹിളാ കോണ്‍ഗ്രസ് നേതാവുമായിരുന്ന ശ്രീജയുടെ ദാരുണമായ മരണത്തിന് സിപിഎം നേരിട്ട് ഉത്തരവാദികളാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ച് ജനങ്ങളുടെ വിശ്വാസം നേടി മുന്നേറിയ ജനപ്രതിനിധിയെ ഇല്ലാതാക്കാനായിരുന്നു സിപിഎം പദ്ധതിയെന്നും കള്ളപ്രചരണവും അപവാദ പ്രചരണവും നടത്തി അവരെ തേജോവധം ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു
◾https://dailynewslive.in/ തൃശൂര്‍ നിയമസഭാ മണ്ഡലത്തില്‍ 8 ബൂത്തുകളിലായി 193 വോട്ടുകളില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. 193 വോട്ടും ബിജെപി തന്നെ ചേര്‍ത്തതാണെന്നും വോട്ട്കൊള്ള കുറുവാ സംഘം അകത്തും പുറത്തും ഉണ്ടെന്നും ക്രമക്കേടില്‍ ഉള്‍പ്പെട്ട ആളുകളുടെ ഐഡി കാര്‍ഡുകള്‍ ഔദ്യോഗിക രേഖകളില്‍ ലഭ്യമല്ലെന്നും ജോസഫ് ടാജറ്റ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആഹ്വാനമാണ് ബിജെപി നേതാക്കള്‍ നടത്തുന്നതെന്നും തദ്ദേശസ്ഥാപനങ്ങളിലും സമാനമായ നീക്കങ്ങള്‍ നടക്കുന്നതായും ജോസഫ് ടാജറ്റ് പറഞ്ഞു.
◾https://dailynewslive.in/ നിമിഷ പ്രിയയുടെ മോചനത്തിനായി ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവ ചര്‍ച്ചകള്‍. യുഎഇയിലും ഖത്തറിലും ചര്‍ച്ചകള്‍ നടന്നതായും അടുത്ത ദിവസങ്ങളില്‍ തന്നെ പോസിറ്റീവായ വിവരം കേള്‍ക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിഷയത്തില്‍ ഇടപെടുന്ന ചാണ്ടി ഉമ്മന്‍ എംഎല്‍എ വ്യക്തമാക്കി.
◾https://dailynewslive.in/ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ഉള്‍ക്കടലിന് മുകളില്‍ ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തി പ്രാപിച്ചതിനാല്‍ കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
◾https://dailynewslive.in/ ഗഗന്‍യാന്‍ ആദ്യ ആളില്ലാ ദൗത്യം ഈ വര്‍ഷം തന്നെ നടത്താനുള്ള കഠിന പരിശ്രമത്തില്‍ ഐഎസ്ആര്‍ഒ യെന്ന് റി്പ്പോര്‍ട്ടുകള്‍. ദൗത്യത്തിനുപയോഗിക്കുന്ന പാരച്യൂട്ടുകളുടെയടക്കം പ്രവര്‍ത്തനക്ഷമത ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ഇന്റഗ്രേറ്റഡ് എയര്‍ഡ്രോപ് ടെസ്റ്റ് തെളിയിച്ചു. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററാണ് ഈ പരീക്ഷണത്തില്‍ സുപ്രധാന പങ്കുവഹിച്ചത്.
◾https://dailynewslive.in/ ലൈംഗിക പീഡന ആരോപണത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ. രാഹുലിനെതിരെ പരാതിയോ എഫ്ഐആറോ ഇല്ല. എന്നിട്ടും കോണ്‍ഗ്രസ് പാര്‍ട്ടി നടപടിയെടുത്തു. എഫ്ഐആര്‍ പോക്കറ്റിലിട്ട് നടക്കുന്ന സ്വന്തം കൂട്ടത്തിലുള്ളവര്‍ക്കെതിരെ സിപിഎം എന്ത് നടപടിയെടുത്തുവെന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു.
◾https://dailynewslive.in/ ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് വീണ്ടും കുരുക്ക്. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാക്കാന്‍ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. പ്രതികളുടെ ശബ്ദരേഖയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേരുമുണ്ട്. ഇതോടെയാണ് വീണ്ടും വിളിപ്പിക്കുന്നത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിന്റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിന്റെ പേര് പരാമര്‍ശിക്കുന്നത്.
◾https://dailynewslive.in/ ഫോര്‍ട്ട് സ്റ്റേഷനില്‍ ഉദയകുമാറിനെ പൊലീസുകാര്‍ ഉരുട്ടിക്കൊന്ന കേസില്‍ എല്ലാ പ്രതികളെയും ഹൈക്കോടതി വെറുതേ വിട്ടു. അന്വേഷണത്തില്‍ സിബിഐ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയാണ് കോടതി വിധി. ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ സിബിഐ പ്രത്യേക കോടതി വിധിച്ച വധശിക്ഷ ഉള്‍പ്പെടെയാണ് ഹൈക്കോടതി റദ്ദാക്കിയത്
◾https://dailynewslive.in/ വിവാഹവാഗ്ദാനം നല്‍കി യുവഡോക്ടറെ ബലാത്സംഗംചെയ്‌തെന്ന കേസില്‍ റാപ്പര്‍ വേടന് മുന്‍കൂര്‍ജാമ്യം. ഹൈക്കോടതിയാണ് കേസില്‍ വേടന് മുന്‍കൂര്‍ജാമ്യം അനുവദിച്ചത്. സെപ്റ്റംബര്‍ 9, 10 തീയതികളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്‍പില്‍ ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
◾https://dailynewslive.in/ പഴയവാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ 12 ഇരട്ടിയോളം ഫീസ് വര്‍ധിപ്പിച്ച കേന്ദ്രതീരുമാനം സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചു. 800 രൂപയ്ക്ക് പകരം 10,000 രൂപ ഈടാക്കാന്‍ സോഫ്റ്റ്വേറില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. ഉയര്‍ന്ന ഫീസെന്നത് കേന്ദ്രതീരുമാനമാണെങ്കിലും നേട്ടം സംസ്ഥാന സര്‍ക്കാരിനാണ്. വര്‍ധിച്ച തുക സംസ്ഥാനസര്‍ക്കാരിന് ലഭിക്കും
◾https://dailynewslive.in/ വല്ലച്ചിറ സ്വദേശിനിയുടെ സ്ഥാപനത്തില്‍ നിന്നും 5000 കിലോ മുളക് പൊടി വാങ്ങി 11 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി അറസ്റ്റില്‍. തമിഴ്നാട് ഈറോഡ് ജില്ല സുറാമം പെട്ടി സ്വദേശി മുത്തു കുമാറി ( 38) നെ തൃശ്ശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ പോലീസ് തമിഴ്നാട്ടില്‍ നിന്നും അറസ്റ്റ് ചെയ്തത്.
◾https://dailynewslive.in/ ബത്തേരി സ്വദേശി ഹേമചന്ദ്രന്‍ കൊലക്കേസില്‍ നിര്‍ണായക തെളിവ് ലഭിച്ചു. മൃതദേഹം ഹേമചന്ദ്രന്റേത് തന്നെയെന്ന് ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചു. കണ്ണൂര്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. മൃതദേഹം ഉടന്‍ കുടുംബാംഗങ്ങള്‍ക്ക് വിട്ടു നല്‍കും. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24 നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ട് പോയത്.
◾https://dailynewslive.in/ ധര്‍മസ്ഥല ഗൂഢാലോചന സംബന്ധിച്ച നിര്‍ണായക തെളിവുകള്‍ ലഭിച്ചെന്ന് പ്രത്യേക അന്വേഷണ സംഘം. ചിന്നയ്യ ഉപയോഗിച്ചത് അടക്കം ആറ് ഫോണുകള്‍ കണ്ടെടുത്തു. ഗൂഢാലോചന തെളിയിക്കുന്ന വീഡിയോകള്‍ ഫോണില്‍ ഉണ്ടെന്നാണ് എസ്ഐടി പറയുന്നത്. ഫോണുകള്‍ കണ്ടെത്തിയത് ധര്‍മസ്ഥല ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് മഹേഷ് തിമരോടിയുടെയും സഹോദരന്‍ മോഹന്‍ ഷെട്ടിയുടെയും വീടുകളില്‍ നിന്നാണ്.
◾https://dailynewslive.in/ ദസറ ഉദ്ഘാടനത്തിന് കന്നഡ എഴുത്തുകാരിയും ബുക്കര്‍ പ്രൈസ് ജേതാവുമായ ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ചൊല്ലി കര്‍ണാടകത്തില്‍ വിവാദം കൊഴുക്കുന്നു. മതവിശ്വാസമില്ലാത്ത ഒരാള്‍ മതപരമായ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപിയും ഇതര ഹൈന്ദവ സംഘടനകളും വ്യക്തമാക്കി. ചാമുണ്ഡി ഹില്‍സ് ഹിന്ദുയിസത്തിന്റെ സ്വത്തല്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ തിരിച്ചടിച്ചു. തന്നെ ക്ഷണിച്ചത് ചാമുണ്ഡേശ്വരി തന്നെയാണെന്ന് ബാനു മുഷ്താഖും പ്രതികരിച്ചു.
◾https://dailynewslive.in/ ജമ്മുകശ്മീരില്‍ മഴക്കെടുതി രൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ 35 ലധികം പേര്‍ മരിച്ചു. വൈഷ്ണോ ദേവി ക്ഷേത്രത്തിലേക്കുള്ള യാത്രാമധ്യേ ഉണ്ടായ മണ്ണിടിച്ചിലില്‍ മാത്രം 31 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. താവി ചനാബ് നദികളില്‍ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലാണ്. താവി നദിക്ക് കുറുകെ ഉണ്ടായിരുന്ന പാലത്തിന്റെ ഒരു ഭാഗം ഒലിച്ചുപോയി. കുടുങ്ങിക്കിടന്ന 3500ലധികം ആളുകളെ രക്ഷപ്പെടുത്തി. കനത്ത മഴ റോഡ് റെയില്‍ ഗതാഗതത്തെ ബാധിച്ചു.
◾https://dailynewslive.in/ ടിവികെ സമ്മേളനത്തില്‍ പങ്കെടുത്ത യുവാവിന്റെ പരാതിയില്‍ നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്ക്കെതിരെ കേസെടുത്തു. ബൗണ്‍സര്‍മാര്‍ റാംപില്‍ നിന്ന് തള്ളിയിട്ടെന്ന പരാതിയിലാണ് നടപടി. വിജയ്ക്കും 10 ബൗണ്‍സര്‍മാര്‍ക്കും എതിരെയാണ് കേസെടുത്തത്. അതിക്രമം നേരിട്ട ശരത്കുമാര്‍ ഇന്നലെ പേരാമ്പലൂര്‍ എസ്പിക്ക് പരാതി നല്‍കിയിരുന്നു.
◾https://dailynewslive.in/ ബംഗ്ലാദേശികളെ അനുകൂലിച്ച് സംസാരിച്ച് ആക്ടിവിസ്റ്റും മുന്‍ പ്ലാനിംഗ് കമ്മീഷന്‍ അംഗവുമായ സയ്യിദ സയ്യിദൈന്‍ ഹമീദ്. വിവാദത്തിന് പിന്നാലെ സയ്യിദ നിലപാട് മാറ്റി. നിയമവിരുദ്ധ നുഴഞ്ഞുകയറ്റക്കാരെ പിന്തുണയ്ക്കുന്നതിന്റെ തെളിവാണ് സയ്യിദയുടെ പരാമര്‍ശമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. അസമിലെ മുസ്ലീങ്ങളെ പലപ്പോഴും ‘ബംഗ്ലാദേശികള്‍’ എന്ന് മുദ്രകുത്തുന്നുവെന്നും ബംഗ്ലാദേശിയാകുന്നതിലെ കുറ്റമെന്താണെന്നുമായിരുന്നു സയ്യിദയുടെ വിവാദ പരാമര്‍ശം.
◾https://dailynewslive.in/ അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും അക്കാര്യം പറയുമ്പോള്‍ എതിര്‍ക്കുന്നത് ക്രിമിനലുകളാണെന്നും അനുര കുമാര ദിസനായകെ ചൂണ്ടിക്കാട്ടി.
◾https://dailynewslive.in/ ദൈവത്തെ ആയുധമാക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. വിനായക ചതുര്‍ഥിയോട് അനുബന്ധിച്ച് ഗണേശ വിഗ്രഹങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി തേടിയുള്ള ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ച് കോടതി ഹര്‍ജി തീര്‍പ്പാക്കി. പണക്കൊഴുപ്പ് കാണിക്കുന്നതിനായാണ് പലരും വിഗ്രഹം സ്ഥാപിക്കുന്നതെന്നും ആഡംബരം കാണിക്കുന്നതാണോ ഭക്തി എന്ന് ഭക്തര്‍ ആലോചിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
◾https://dailynewslive.in/ ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്താന്‍ പുതിയ നീക്കവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുമായുള്ള പിഴച്ചുങ്കമടക്കം തീരുവച്ചര്‍ച്ചകള്‍ പുരോഗമിക്കവെ, ആറുലക്ഷം ചൈനക്കാരായ വിദ്യാര്‍ഥികള്‍ക്ക് യുഎസ് സര്‍വകലാശാലകളില്‍ പ്രവേശനം അനുവദിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ചൈനയുമായുള്ള ബന്ധം യുഎസിന് പ്രധാനമാണെന്നും അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമാക്കി.
◾https://dailynewslive.in/ സംസ്ഥാനത്ത് 20 ദിവസത്തിന് ശേഷം സ്വര്‍ണവില വീണ്ടും 75,000 കടന്നു. ഇന്ന് പവന് 280 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 75,000 കടന്നത്. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 9,390 രൂപയിലെത്തിയപ്പോള്‍ പവന്‍ വില 75,120 രൂപയായി. ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ വര്‍ധിച്ച് 7,710 രൂപയായി. വെള്ളിവില 126 രൂപയില്‍ തന്നെ നില്‍ക്കുന്നു. അന്താരാഷ്ട്ര വിപണിയിലെ ഉയര്‍ച്ചയാണ് സംസ്ഥാനത്തും സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. വിവാഹ സീസണ്‍ സജീവമായിരിക്കേ പൊന്നിന്റെ വില വര്‍ധിക്കുന്നത് വില്പനയെ ബാധിക്കുമെന്ന ആശങ്ക വ്യാപാരികള്‍ക്കുണ്ട്. എട്ടാം തീയതി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 75,760 രൂപയാണ് റെക്കോഡ് ഉയരം. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്. ഏഴുദിവസത്തിനിടെ 1700 രൂപയാണ് വര്‍ധിച്ചത്.
◾https://dailynewslive.in/ ഏതാനും ദിവസങ്ങള്‍ റീചാര്‍ജ് ചെയ്യാതെ ഉപയോഗിക്കാവുന്ന ബാറ്ററി ഉള്‍പ്പെടുത്തിയ ഫോണ്‍ വിപണിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ചൈനീസ് ടെക് കമ്പനിയായ റിയല്‍മി. 15,000 എം.എ.എച്ച് ബാറ്ററിയുള്ള ഈ ഫോണ്‍ ഒരുതവണ ചാര്‍ജ് ചെയ്താല്‍ അഞ്ച് ദിവസം വരെ ഉപയോഗിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 50 മണിക്കൂര്‍ വിഡിയോ പ്ലേബാക്കാണ് ഒറ്റത്തവണ ചാര്‍ജിങ്ങില്‍ ലഭിക്കുക. നിലവിലുള്ള മിക്ക സ്മാര്‍ട്ട്‌ഫോണുകളേക്കാളും ഇരട്ടിയിലധികം ശേഷി വരുമിത്. പുതിയ ഫോണ്‍ ഉപയോഗിച്ച് ഒറ്റ ചാര്‍ജില്‍ 18.75 മണിക്കൂര്‍ വരെ വിഡിയോ ഷൂട്ട് ചെയ്യാമെന്നും റിയല്‍മി അവകാശപ്പെടുന്നു. എന്നാല്‍ ഈ ഫോണ്‍ വിപണിയില്‍ ലഭ്യമാകുമോ അതോ കണ്‍സെപ്റ്റ് മോഡലായി വികസിപ്പിക്കുക മാത്രമാണോ ചെയ്യുക എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. വിപണിയില്‍ ലഭ്യമായ റിയല്‍മി സ്മാര്‍ട്ട്ഫോണില്‍ വാഗ്ദാനം ചെയ്യുന്ന ഏറ്റവും വലിയ ബാറ്ററി ജി.ടി 7 മോഡലില്‍ 7,000 എം.എ.എച്ച് ആണ്.
◾https://dailynewslive.in/ ഭ്രമയുഗം, ഭൂതകാലം എന്നീ ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ക്കു ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ‘ഡീയസ് ഈറേ’യുടെ ടീസര്‍ റിലീസ് ചെയ്തു. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ടീസറില്‍ ഗംഭീര പ്രകടനമാണ് പ്രണവ് മോഹന്‍ലാല്‍ കാഴ്ചവച്ചിരിക്കുന്നത്. മരിച്ചവര്‍ക്ക് വേണ്ടി പാടുന്ന ഒരു ലാറ്റിന്‍ കവിതയാണ് ഡീയസ് ഈറേ. ഡീയസ് ഈറേ എന്നാല്‍ ലാറ്റിനില്‍ ഉഗ്ര കോപത്തിന്റെ ദിനം എന്നര്‍ത്ഥം. പതിമൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണെന്ന് കരുതുന്നെങ്കിലും ഡീയസ് ഇറേയുടെ ഉല്‍ഭവത്തെക്കുറിച്ചും അവകാശത്തിലും തര്‍ക്കങ്ങളുണ്ട്. 18 വരികളുള്ള കവിതയാണ് ഡീയസ് ഇറേ. കാഹളം മുഴക്കി ആത്മാക്കളെ ദൈവത്തിന്റെ സിംഹാസനത്തിനു മുന്നില്‍ വിളിച്ചുകൂട്ടുന്ന അന്ത്യവിധിയാണ് ഈ കവിതയില്‍ വിവരിക്കുന്നത്.ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഹൊറര്‍ ഗണത്തില്‍പെടുന്ന സിനിമയുടെ തിരക്കഥ നിര്‍വഹിക്കുന്നതും രാഹുല്‍ തന്നെയാണ്. ചിത്രം ഒക്ടോബര്‍ 31ന് തിയറ്ററുകളിലെത്തും.
◾https://dailynewslive.in/ ബ്ലോക്ബസ്റ്റര്‍ ചിത്രം ‘ബാഹുബലി’യുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ചിത്രം റീറിലീസിനൊരുങ്ങുന്നു. നേരത്തെ രണ്ടുവര്‍ഷത്തിന്റെ ഇടവേളയില്‍ രണ്ടുഭാഗങ്ങളായി പുറത്തിറങ്ങിയ ചിത്രം ഒറ്റഭാഗമായാണ് റീ റിലീസ് ചെയ്യുക. ‘ബാഹുബലി ദ് എപ്പിക്’ എന്നു പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബര്‍ 31ന് തിയറ്ററുകളിലെത്തും. സിനിമയുടെ ടീസര്‍ എത്തി. റീമാസ്റ്ററിങും റീഎഡിറ്റിങും ചെയ്ത പതിപ്പാണ് വീണ്ടും തിയറ്ററുകളിലെത്തുന്നത്. വിഎഫ്എക്സ്, ലൈറ്റിങ്, കളര്‍ തീം എന്നിവയും വലിയ വ്യത്യാസം പുതിയ പതിപ്പില്‍ കാണാനാകും. 2015ലായിരുന്നു ആദ്യഭാഗമായ ‘ബാഹുബലി: ദ് ബിഗിനിങ്’ പുറത്തിറങ്ങിയത്. രണ്ടുവര്‍ഷങ്ങള്‍ക്കുശേഷം 2017-ല്‍ പുറത്തിറങ്ങിയ ‘ബാഹുബലി: ദ് കണ്‍ക്ലൂഷ’നും ബോക്‌സ് ഓഫിസില്‍ വലിയ തരംഗം തീര്‍ത്തു.
◾https://dailynewslive.in/ വിപണിയിലെത്തി അഞ്ച് വര്‍ഷമായ മൂന്ന് ഡോര്‍ ഥാറിന് മാറ്റങ്ങളുമായി മഹീന്ദ്ര എത്തുന്നു. പുതിയ മോഡല്‍ എന്നെത്തുമെന്ന് കമ്പനി അറിയിച്ചിട്ടില്ലെങ്കിലും അടുത്ത മാസം ഥാര്‍ ഫെയ്സ്ലിഫ്റ്റ് എത്തുമെന്നാണ് പ്രതീക്ഷ. റോക്സിന് സമാനമായ ഗ്രില്ലും ഹെഡ്‌ലാംപുമായിരിക്കും പുതിയ മോഡലിന്. സി ആകൃതിയിലുള്ള ഡിആര്‍എല്ലുകളും എല്‍ഇഡി പ്രൊജക്റ്റര്‍ ഹെഡ്‌ലാംപുകളും പ്രതീക്ഷിക്കാം. കൂടാതെ എല്‍ഇഡി ഇന്‍ഡിക്കേറ്ററുകളും ഫോഗ്ലാംപുകളുമുണ്ടാകും. അടിസ്ഥാന ഘടനയില്‍ വലിയ മാറ്റങ്ങള്‍ വരാന്‍ സാധ്യതയില്ല. ഇന്റീരിയറിന്റെ പ്രധാന ആകര്‍ഷണം 10.25 ഇഞ്ച് ഫ്രീ സ്റ്റാന്‍ഡിങ് ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റമാണ്. നിലവിലെ മോഡലില്‍ 7 ഇഞ്ച് സ്‌ക്രീനാണ് ഉപയോഗിക്കുന്നത്. റോക്സിന്റെ അതേ രൂപഭംഗിയിലുള്ള സ്റ്റിയറിങ് വീലും പ്രതീക്ഷിക്കാം. കൂടാതെ 10.25 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററുമുണ്ട്. എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളുണ്ടാകാന്‍ സാധ്യത കുറവാണ്. 1.5 ലീറ്റര്‍ ഡീസല്‍, 2.2 ലീറ്റര്‍ ഡീസല്‍, 2 ലീറ്റര്‍ പെട്രോള്‍ എന്നീ എന്‍ജിനുകള്‍ തന്നെയാകും പുതിയ മോഡലിലും.
◾https://dailynewslive.in/ ജീവിതാനുഭവങ്ങളില്‍നിന്നും ജനസേവനത്തിനിടയില്‍ നിന്നും വളരെ വര്‍ഷങ്ങള്‍കൊണ്ട് ആര്‍ജ്ജിച്ചെടുത്ത വ്യത്യസ്തമായ നേര്‍ക്കാഴ്ചകള്‍. സ്ത്രീകളുടെ നിത്യ ജീവിതം നിരീക്ഷണവിധേയമാക്കി അവരോട് സഹാനുഭൂതിയും അനീതിയോട് അസഹിഷ്ണുതയും പ്രകടമാക്കുന്ന കഥകള്‍. ആലങ്കാരികതയുടെയോ കാല്പനികതയുടെയോ അതിപ്രസരമില്ലാതെ ആശയങ്ങള്‍ ലളിതമായും ശക്തമായും ആവിഷ്‌കരിച്ചിരിക്കുന്നു. ‘പിന്നെയും’. ഷീനു എസ് നായര്‍. ഗ്രീന്‍ ബുക്സ്. വില 240 രൂപ.
◾https://dailynewslive.in/ മുഖക്കുരു പൊട്ടിച്ച് പാടാല്‍ മാറുക പ്രയാസം സാധാരണയായി വന്നു പോകുന്ന മുഖക്കുരു പൊട്ടിച്ച് വികൃതമാക്കരുത്. പാടായാല്‍ പിന്നെ അത് മാറുക പ്രയാസമായിരിക്കും. ചില മുഖക്കുരു ഹോര്‍മോണല്‍ പ്രശ്നങ്ങളുടെ ലക്ഷണവുമാകാം. അത് ഡോക്ടറെ സമീപിച്ച് കൃത്യമായി ചികിത്സ ആവശ്യമാണ്. ചര്‍മത്തിന് എണ്ണമയം നല്‍കുന്നത് സീബം എന്ന സ്രവമാണ്. സെബേഷ്യസ് ഗ്രന്ഥികളാണ് ഇത് ഉത്പാദിപ്പിക്കുന്നത്. പ്രായപൂര്‍ത്തിയാകുമ്പോള്‍, ഹോര്‍മോണുകളുടെ പ്രവര്‍ത്തനംമൂലം സീബത്തിന്റെ ഉത്പാദനം കൂടും. ഗ്രന്ഥികള്‍ക്കുള്ളില്‍ സ്രവം നിറഞ്ഞ് വീര്‍ത്ത് മുഖക്കുരുവായി മാറുന്നു. മുഖക്കുരു ഉള്ളവര്‍ ഇടയ്ക്കിടെ മുഖം കഴുകുന്നതും മുഖം അമര്‍ത്തിത്തുടയ്ക്കുന്നതും നല്ലതല്ല. ശുദ്ധമായ വെള്ളത്തില്‍ ഒന്നോ രണ്ടോതവണ കഴുകാം. വീര്യം കുറഞ്ഞ ഫെയ്‌സ് വാഷോ, ക്ലെന്‍സറോ ഉപയോഗിച്ച മുഖം രണ്ട് നേരം വൃത്തിയാക്കാം. പിസിഒഡി, തൈറോയ്ഡ് പ്രശ്‌നങ്ങള്‍ എന്നിവയുള്ളവര്‍ അതിനുള്ള ചികിത്സ തേടണം. രാത്രി ഉറങ്ങുന്നതിന് മുന്‍പ് മേക്കപ്പ് നീക്കം ചെയ്യാന്‍ മറക്കരുത്. സൗന്ദര്യവര്‍ധക ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നതിന് മുന്‍പ് ചര്‍മരോഗവിദഗ്ധന്റെ നിര്‍ദേശം തേടണം. ചര്‍മത്തിന്റെ ആരോഗ്യത്തില്‍ മാനസികാരോഗ്യം പ്രധാനമാണ്. മാനസികസമ്മര്‍ദം, ടെന്‍ഷന്‍ എന്നിവ ഒഴിവാക്കാന്‍ ശ്രമിക്കുക. ദിവസം എട്ടുമണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കാം. ഭക്ഷണക്കാര്യത്തിലും ശ്രദ്ധ വേണം. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തണം. വെള്ളം നന്നായി കുടിക്കുക. എണ്ണയുടേയും മധുരത്തിന്റെയും അമിതോപയോഗം നിയന്ത്രിക്കണം. ബേക്കറി പലഹാരങ്ങള്‍, ചോക്ലേറ്റ് എന്നിവ ഒഴിവാക്കുക. പാല്‍, ചീസ് എന്നിവയുടെ അമിതോപയോഗവും മുഖക്കുരു വര്‍ധിപ്പിച്ചേക്കാം. മുഴുധാന്യങ്ങള്‍, ഗോതമ്പ്, ഓട്‌സ്, ബ്രൗണ്‍റൈസ് എന്നിവ ആഹാരത്തിന്റെ ഭാഗമാക്കാം.
◾https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.89, പൗണ്ട് – 118.11, യൂറോ – 101.76, സ്വിസ് ഫ്രാങ്ക് – 108.80, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.80, ബഹറിന്‍ ദിനാര്‍ – 233.17, കുവൈത്ത് ദിനാര്‍ -287.45, ഒമാനി റിയാല്‍ – 228.62, സൗദി റിയാല്‍ – 23.42, യു.എ.ഇ ദിര്‍ഹം – 23.87, ഖത്തര്‍ റിയാല്‍ – 24.14, കനേഡിയന്‍ ഡോളര്‍ – 63.37.
*ടോപ്കാപി പാലസ്*
*ഡെസ്റ്റിനേഷന്‍ ഡയറീസ് -39*
തുര്‍ക്കിയിലെ പ്രധാന നഗരം ആയ ഇസ്താംബുള്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന കൊട്ടാരം ആണ് ടോപ്കാപി. ഓട്ടോമാന്‍ ഭരണകാലത്ത്, ഒരു രാജകീയ വസതി എന്നതിന് പുറമെ, സുല്‍ത്താന്മാര്‍ നടത്തിയ പൊതു ചടങ്ങുകളുടെ വേദി കൂടി ആയിരുന്നു ഈ കൊട്ടാരം. ഇന്ന് അത് ഒരു മ്യൂസിയവും ഇസ്താംബുളിലെ പ്രധാനപ്പെട്ട ഒരു വിനോദ സഞ്ചാര കേന്ദ്രവും കൂടി ആണ്. ഓട്ടൊമന്‍ സാമ്രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട കൊട്ടാര സമുച്ചയമാണിത്.കൊട്ടാരസമുച്ചയത്തില്‍ പ്രധാനമായ നാല് അകത്തളങ്ങളും അനേകം കൊച്ചു കെട്ടിടങ്ങളുമുണ്ട്. പിന്നീടുള്ള നൂറ്റാണ്ടുകളില്‍ അതതുകാലത്തെ സുല്‍ത്താന്മാര്‍ ഇതില്‍ അനേകം പുതുക്കിപ്പണികള്‍ നടത്തി. ഒരുകാലത്ത് നാലായിരത്തോളം ആള്‍ക്കാരുടെ വാസസ്ഥലമായിരുന്നു ഈ കൊട്ടാരസമുച്ചയം. ഇതിനുള്ളില്‍ പള്ളികള്‍, ആശുപത്രി, ബേക്കറികള്‍ എന്നിവയുണ്ടായിരുന്നു. ഇപ്പോള്‍ ഈ കൊട്ടാരത്തിന്റെ പൂന്തോട്ടങ്ങളിലൂടെ ചുറ്റിനടന്ന് കെട്ടിടങ്ങളും, വര്‍ണ്ണാഭമായ ടൈലുകളും, ഇസ്താംബൂളിലെ അതിന്റെ സ്ഥാനത്ത് നിന്നുള്ള കാഴ്ചകളും കാണുന്നത് വളരെ സന്തോഷകരമാണ്.രാവിലെ 9 മണിക്ക് തുറക്കുന്നതിന് വളരെ മുമ്പുതന്നെ ക്യൂകള്‍ ആരംഭിക്കുന്നതിനാല്‍, അതിരാവിലെ തന്നെ അവിടെ എത്തുന്നത് നന്നായിരിക്കും.ചൊവ്വാഴ്ച ഒഴികെയുള്ള എല്ലാ ദിവസവും ടോപ്കാപ്പി പാലസ് മ്യൂസിയം സന്ദര്‍ശകര്‍ക്കായി തുറന്നിരിക്കും.ടോപ്കാപ്പി പാലസ് പോകുമ്പോള്‍ പ്രത്യേക ഡ്രസ് കോഡ് ഉണ്ട്, അതല്ലെങ്കില്‍ സേക്രഡ് റെലിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാര്‍ അനുയോജ്യമായ വസ്ത്രങ്ങള്‍ നല്‍കും. ഷോര്‍ട്ട്‌സ്, മിനി-സ്‌കര്‍ട്ടുകള്‍, സ്ട്രാപ്പ്‌ലെസ് വസ്ത്രങ്ങള്‍ ഇവിടെ അനുവദനീയമല്ല. ട്രൈപോഡ് ഉപയോഗിക്കണമെങ്കില്‍ മുന്‍കൂട്ടി അനുവാദം ചോദിക്കേണ്ടിവരും. ഇതൊക്കെയാണെങ്കിലും അതിമനോഹരമായ കാഴ്ചകള്‍ കൊണ്ട് ഏറെ വ്യത്യസ്തമാണ് ഇവിടം.
*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*