yt cover 47

https://dailynewslive.in/ കേരളം ഞെട്ടുന്ന ഒരു വാര്‍ത്ത വരും, സിപിഎം കാത്തിരിക്കൂ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ മുന്നറിയിപ്പ്. സിപിഎമ്മുകാര്‍ അധികം കളിക്കരുതെന്നും ഞെട്ടിക്കുന്ന വാര്‍ത്ത അധികം വൈകാതെ തന്നെ പുറത്തുവരുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ബിജെപി പ്രതിഷേധത്തിന് ഉപയോഗിച്ച കാളയെ ഉപേക്ഷിക്കരുതെന്നും കാളയുമായി വൈകാതെ ബിജെപി അധ്യക്ഷന്റെ വീട്ടിലേക്ക് പ്രകടനം നടത്തേണ്ടി വരുമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ സിപിഎം കോഴി ഫാം’; ക്ലിഫ് ഹൗസിന് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് യൂത്ത് കോണ്‍ഗ്രസ്. ക്ലിഫ് ഹൗസിലേക്കുള്ള യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ മാര്‍ച്ചിനുശേഷമാണ് പ്രവര്‍ത്തകര്‍ ക്ലിഫ് ഹൗസിന് മുന്നില്‍ സി.പി.എം കോഴിഫാം എന്ന് എഴുതിയ ബോര്‍ഡ് സ്ഥാപിച്ചത്. എം.മുകേഷ്, പി.ശശി, കടകംപള്ളി സുരേന്ദ്രന്‍, കെ.ബി ഗണേഷ്‌കുമാര്‍, തോമസ് ഐസക്ക് എന്നിവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് ബോര്‍ഡ്. കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസിന് മുന്നില്‍ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. ഇതിനെതിരെയാണ് യൂത്ത് കോണ്‍ഗ്രസ് ക്ലിഫ് ഹൗസിലേക്ക് പ്രതിഷേധമാര്‍ച്ച് നടത്തിയത്.

https://dailynewslive.in/ ഞെട്ടിക്കുന്ന വാര്‍ത്ത വരാനുണ്ട് എന്ന പ്രതിപക്ഷ നേതാവിന്റെ താക്കീതിന് മറുപടിയുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. സിപിഎമ്മില്‍ ഒരു ബോംബും വീഴാനില്ലെന്നും വിണുകൊണ്ടിരിക്കുന്നതും വീഴാന്‍ പോകുന്നതും കോണ്‍ഗ്രസിലാണെന്നും അദ്ദേഹം പറഞ്ഞു. കഥകള്‍ വരുന്നതില്‍ ഭയമില്ലെന്നും പറയുന്നതല്ലാതെ പുറത്തൊന്നും പുറത്തൊന്നും വരുന്നില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ എഡിജിപി എംആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിമര്‍ശനവുമായി ഹൈക്കോടതി. മേലുദ്യോഗസ്ഥനെതിരായ കേസ് കീഴുദ്യോഗസ്ഥന്‍ അന്വേഷിച്ചിട്ട് എന്തുകാര്യമെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് തള്ളിയ വിജിലന്‍സ് കോടതി ഉത്തരവ് ചോദ്യം ചെയ്ത് അജിത് കുമാര്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അതേസമയം നിയമ പ്രശ്നങ്ങളുണ്ടെന്ന് നിരീക്ഷിച്ച കോടതി പ്രോസിക്യൂഷന്‍ അനുമതിയില്ലാതെയാണ് അന്വേഷണം നടത്തിയതെങ്കില്‍ നടപടി ക്രമത്തിന് വിരുദ്ധമാണെന്നും പറഞ്ഞു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ തൃശൂര്‍ പൂരം കലക്കലുമായി ബന്ധപ്പെട്ട വിഷയത്തില്‍ എം. ആര്‍.അജിത് കുമാറിനെതിരെയുള്ള കടുത്ത നടപടി ഒഴിവാക്കാമെന്ന് ഡി ജി പി. സസ്പെന്‍ഷന്‍ പോലുള്ള നടപടി ആവശ്യമില്ലെന്നും ഡി ജി പി പറഞ്ഞു. അതേസമയം മുന്‍ ഡി ജി പിയുടെ റിപ്പോര്‍ട്ടില്‍ പുതിയ ശുപാര്‍ശ എഴുതി ചേര്‍ത്തു. അജിത്ത് കുമാറിനെ പൊലീസില്‍ നിന്ന് മാറ്റിയതിനാല്‍ കടുത്ത നടപടി വേണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ ഡി ജി പി യുടെ റിപ്പോര്‍ട്ട് പുനഃപരിശോധിച്ചത് സര്‍ക്കാര്‍ ആവശ്യപ്രകാരം ആണെന്നതിനാല്‍ താക്കീത് നല്‍കി അന്വേഷണം അവസാനിപ്പിച്ചേക്കും.

https://dailynewslive.in/ കേരളത്തില്‍ സമൂലമാറ്റം അനിവാര്യമാണെന്നും ഈ മാറ്റത്തിനും ജനങ്ങള്‍ക്കും വേണ്ടി യുഡിഎഫിനെ അധികാരത്തിലേറ്റാന്‍ കെ.സി. വേണുഗോപാല്‍ നേതൃത്വം ഏറ്റെടുക്കണമെന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഡല്‍ഹിയില്‍ ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗിന്റെ കേന്ദ്ര ഓഫീസില്‍ നടന്ന ആദ്യപരിപാടിയില്‍ കെ.സി. വേണുഗോപാലിന് പ്രഥമ രാഷ്ട്രനന്മ പുരസ്‌കാരം നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ ഹരിത പ്രോട്ടോകോള്‍ പാലിക്കാതെ നിരോധിച്ച പ്ലാസ്റ്റിക്ക് ബൊക്കെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് തന്നെ നല്‍കി കുത്തനൂര്‍ പഞ്ചായത്ത് ഭരണസമിതി. ബൊക്കെ വാങ്ങാതെ അതിലെ ചട്ടലംഘനം വേദിയില്‍ നിന്ന് തന്നെ മന്ത്രി എംബി രാജേഷ് ചൂണ്ടിക്കാട്ടി. പതിനായിരം രൂപ പിഴയീടാക്കാന്‍ കഴിയുന്ന കുറ്റമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. നിരോധിത പ്ലാസ്റ്റിക് ഉപയോഗം തടയേണ്ട വകുപ്പ് തന്നെയാണ് അത് ലംഘിച്ചതെന്നും സര്‍ക്കാര്‍ ഉത്തരവ് പോലും പലരും വായിച്ച് നോക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ ശബരിമലയില്‍ നടക്കുന്ന ആഗോള അയ്യപ്പസംഗമം മതേതര സര്‍ക്കാര്‍ ചെയ്യേണ്ട പണിയല്ലെന്ന് കുമ്മനം രാജശേഖരന്‍. ഭക്തജന സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ മന്ത്രിക്ക് അധികാരമില്ലെന്നും ശബരിമല ഹിന്ദു ക്ഷേത്രം മതവിഷയമാണെന്നും ശബരിമലക്ക് വേണ്ടി ഒന്നും ചെയ്യാത്ത സര്‍ക്കാരാണിതെന്നും ഈശ്വരനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ പോലും മനസില്ലാത്ത മന്ത്രിയാണ് വി എന്‍ വാസവനെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ശിവന്‍കുട്ടിയോട് പറയാന്‍ ഉള്ളത് ഇത് കേരളമാണെന്നും ഭക്തജനങ്ങളെ ഇറക്കി പ്രതിരോധിക്കുമെന്നും സംഗമത്തിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ ആഗോള അയ്യപ്പ സംഗമത്തില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പങ്കെടുക്കില്ല. മുന്‍കൂട്ടി തീരുമാനിച്ച പരിപാടി ഉണ്ടായതിനാലാണ് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതെന്ന് തമിഴ്നാട് സര്‍ക്കാര്‍ വ്യക്തമാക്കി. തന്റെ അഭാവത്തില്‍ രണ്ട് മന്ത്രിമാരെ നിയോഗിച്ചതായും സ്റ്റാലിന്‍ അറിയിച്ചു.

https://dailynewslive.in/ അനര്‍ട്ടില്‍ നടന്ന ക്രമക്കേടുകളെ കുറിച്ച് വിശദമായ വിജിലന്‍സ് അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അനര്‍ട്ടിന്റെ സി ഇ ഒ സ്ഥാനത്തുനിന്ന് നരേന്ദ്ര നാഥ് വെല്ലൂരിയെ നീക്കം ചെയ്തതുകൊണ്ട് പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ തൃപ്പൂണിത്തുറയില്‍ അത്തച്ചമയ ആഘോഷങ്ങള്‍ക്ക് തുടക്കമായി. മന്ത്രി പി രാജീവ് അത്തപ്പതാക ഉയര്‍ത്തിയതിനെ തുടര്‍ന്ന് മന്ത്രി എംബി രാജേഷ് ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. നടന്‍ ജയറാം ഘോഷയാത്ര ഫ്ളാഗ് ഓഫ് ചെയ്തു. സിനിമാ താരം പിഷാരടിയും ആഘോഷങ്ങളില്‍ പങ്കെടുത്തു.

https://dailynewslive.in/ തൃശ്ശൂരിലും ഓണാഘോഷങ്ങള്‍ക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി വടക്കുംനാഥ ക്ഷേത്രത്തിലെ തെക്കേ ഗോപുര നടയില്‍ ഭീമന്‍ അത്തപ്പൂക്കളമൊരുക്കി. ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് മേയര്‍ എംകെ വര്‍ഗീസ് കൊടിയുയര്‍ത്തി. സായാഹ്ന സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് അത്തപ്പൂക്കളം ഒരുക്കിയത്. കൊടിയേറ്റിന് ശേഷം ഭിന്നശേഷിക്കാരുടെ മേളവും ഉണ്ടായി. മേളത്തിനൊപ്പം മേയറും ചുവടുവെച്ചു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ദേശീയപാത അതോറിറ്റിയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ പാലിയേക്കരയില്‍ ടോള്‍ പിരിവ് നീളും. ടോള്‍ തടഞ്ഞ നടപടി സെപ്റ്റംബര്‍ 9 വരെ തുടരും. പ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ആയിട്ടില്ലെന്ന് മോണിറ്ററിങ് കമ്മിറ്റി വിലയിരുത്തി. റോഡ് നിര്‍മാണം മന്ദഗതിയിലാണെന്നും സര്‍വീസ് റോഡുകള്‍ പൂര്‍ണമായും നവീകരിച്ചിട്ടില്ലെന്നും മോണിറ്ററിങ് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി.

https://dailynewslive.in/ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രനെതിരായ ഹര്‍ജി പിന്‍വലിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ അനുമതി. കെ സുരേന്ദ്രനെതിരെ നല്‍കിയ റിവിഷന്‍ ഹര്‍ജി പിന്‍വലിക്കാനാണ് ഹൈക്കോടതി സര്‍ക്കാരിന് അനുമതി നല്‍കിയത്. റിവിഷന്‍ ഹര്‍ജി പിന്‍വലിച്ച് സെഷന്‍സ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം.

https://dailynewslive.in/ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തര്‍ക്കം ഒഴിവാക്കാന്‍ ഫോര്‍മുലയുമായി എ ഗ്രൂപ്പ്. കെഎസ്യു മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ എം അഭിജിത്തിനെ പ്രസിഡന്റ് ആക്കാനും നിലവിലെ വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാനുമാണ് നിര്‍ദ്ദേശം. കെ സി വേണുഗോപാല്‍ ഗ്രൂപ്പില്‍ നിന്നുള്ള ബിനു ചുള്ളിയിലിനെയും ദേശീയ ജനറല്‍ സെക്രട്ടറിയാക്കി ഉയര്‍ത്തണമെന്നാണ് എ ഗ്രൂപ്പ് നിര്‍ദേശിക്കുന്നത്.

https://dailynewslive.in/ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിരപരാധിത്വം തെളിയിക്കണമെന്ന് നിലപാടെടുത്ത് എഐസിസി. കാര്യങ്ങള്‍ വ്യക്തമാക്കാതെ ഇനി തുടര്‍ പരിഗണനകളില്ലെന്നും രാഹുലില്‍ നിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്നും നേതൃത്വം വ്യക്തമാക്കി.

https://dailynewslive.in/ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. എന്നാല്‍ ആരോപണങ്ങളില്‍ രാഹുല്‍ തന്നെ വിശദീകരണം നല്‍കട്ടെ എന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. അതേസമയം, രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ നിലവില്‍ പാര്‍ട്ടി അന്വേഷണം ഇല്ലെന്നാണ് സൂചന.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത് അഡ്ജസ്റ്റ്മെന്റ് ആണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇത് കോണ്‍ഗ്രസും രാഹുല്‍ മാങ്കൂട്ടത്തിലും തമ്മിലുള്ള മലയാളികളെ പറ്റിക്കാനുള്ള ഒത്തുകളിയാണ്. രാഹുല്‍ മാങ്കൂട്ടത്തലിന്റെ തെറ്റുകള്‍ക്കുള്ള ശിക്ഷയായി ഇതിനെ കാണാനാവില്ലെന്നും മന്ത്രി പറഞ്ഞു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പ്രതിഷേധത്തില്‍ കന്റോണ്‍മെന്റ് ഹൗസിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കാളയുമായി പ്രതിഷേധിച്ചതില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ഗൗതം കാട്ടാക്കടയാണ് യുവമോര്‍ച്ചയ്ക്കെതിരെ പരാതി നല്‍കിയത്. പ്രതിഷേധം മതവികാരം വൃണപ്പെടുത്തുന്നതും മൃഗങ്ങളോടുള്ള ക്രൂരതയുമാണെന്ന് കാണിച്ച് ഡിജിപിക്കാണ് പരാതി നല്‍കിയത്.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട വിഷയത്തില്‍ കോണ്‍ഗ്രസ് പ്രതിരോധത്തിലല്ലെന്ന് മുതിര്‍ന്ന നേതാവ് കെ മുരളീധരന്‍. ആരോപണത്തില്‍ കഴമ്പില്ലെങ്കില്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുമെന്നും, രാഹുല്‍ ആണ് കാര്യങ്ങള്‍ വിശദീകരിക്കണോ എന്ന് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് എം എല്‍ എ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ജനങ്ങള്‍ക്ക് ഉണ്ടാകില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് മുന്‍ ഭാരവാഹി താരാ ടോജോ അലക്സ്. എത്ര അലക്കി വെളുപ്പിച്ചാലും എത്ര കഥകള്‍ പാടിപ്പുകഴ്ത്തിയാലും എത്ര മാരീചവേഷങ്ങളെ ഇറക്കി കാടിളക്കിയാലും രാവണന്‍ ക്രൂരനായ സ്ത്രീലമ്പടനാണന്ന സത്യം രാമായണം വായിച്ചവര്‍ക്കും കേട്ടവര്‍ക്കും അറിയാമെന്ന് താരാ ടോജോ അലക്സ് ഫേസ്ബുക്കില്‍ കുറിച്ചു

https://dailynewslive.in/ ഗ്രാമീണ, നഗര തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്ക് ഓണം ഉത്സവബത്തയായി 1200 രൂപ വീതം ലഭിക്കുമെന്നും 200 രൂപ വര്‍ധിപ്പിച്ചെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ഇതിനായി 52.60 കോടി രൂപ അനുവദിച്ചു. 5.26 ലക്ഷം തൊഴിലാളികള്‍ക്ക് ഓണസമ്മാനം ലഭിക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം100 പ്രവര്‍ത്തിദിനം പൂര്‍ത്തിയാക്കിയ 5,19,623 പേര്‍ക്കാണ് ആനുകൂല്യം ലഭിക്കുക.

https://dailynewslive.in/ കോഴിക്കോട്, മലപ്പുറം ജില്ലകളിലായി അടുത്ത കാലത്ത് ജപ്പാന്‍ ജ്വര കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഈ രണ്ടു ജില്ലകളിലും ആരോഗ്യ വകുപ്പ് പ്രത്യേക വാക്സിന്‍ യജ്ഞം നടത്തും. ഒന്ന് മുതല്‍ 15 വരെ വയസ്സുള്ള കുട്ടികള്‍ക്കായാണ് വാക്സിന്‍ യജ്ഞം. രണ്ട് ഡോസുകളിലായി വാക്സിന്‍ നല്‍കും. കണക്കുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രം സംസ്ഥാനത്തിന് പ്രത്യേക നിര്‍ദേശം നല്‍കിയത്.

https://dailynewslive.in/ മൂവാറ്റുപുഴ പെറ്റി തുക വെട്ടിപ്പ് കേസില്‍ പ്രതി ശാന്തി കൃഷ്ണന്‍ പൊലീസ് കസ്റ്റഡിയില്‍, അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയത്തോടെയാണ് ശാന്തി കൃഷ്ണനെ പൊലീസ് പിടികൂടിയത്. മൂവാറ്റുപുഴ ട്രാഫിക് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന സമയത്താണ് ശാന്തികൃഷ്ണന്‍ 16 ലക്ഷത്തിലേറെ രൂപ വെട്ടിച്ചത്.

https://dailynewslive.in/ പുലിയെ കണ്ടതായി പറയുന്ന മാവൂരില്‍ ഇന്ന് വനംവകുപ്പ് സംഘം പരിശോധന നടത്തും. കാല്‍പ്പാടുകള്‍ ഉള്‍പ്പെടെയുള്ളവ പതിഞ്ഞിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കും. ആര്‍ആര്‍ടി സംഘവും സ്ഥലത്തെത്തും. പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാല്‍ കൂട് സ്ഥാപിക്കും. ഗ്രാസിം സ്റ്റാഫ് കോളനി നിലനിന്ന സ്ഥലത്തെ കാട്ടിനുള്ളിലേക്കാണ് പുലി കടന്നതായി വഴിയാത്രക്കാരന്‍ കണ്ടത്. പൊലീസ് ജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ മലപ്പുറം തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ യാത്രക്കാര്‍ ലിഫ്റ്റില്‍ കുടുങ്ങി. കുട്ടികളടക്കം 7 പേര്‍ ലിഫ്റ്റിലുണ്ടായിരുന്നു. ഒരു മണിക്കൂറോളം ഇവര്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി. റെയില്‍വെ പൊലീസ് ഉടനെ എത്തിയെങ്കിലും ലിഫ്റ്റ് തുറക്കാനായില്ല. തുടര്‍ന്ന് ടെക്നീഷ്യന്മാരെ വിളിച്ചു വരുത്തി എല്ലാവരെയും സുരക്ഷിതരായി പുറത്തെത്തിച്ചു.

https://dailynewslive.in/ ആലപ്പുഴ ചേര്‍ത്തലയില്‍ പിതാവിനെ മര്‍ദിച്ച സംഭവത്തില്‍ മക്കള്‍ അറസ്റ്റില്‍. പുതിയകാവ് സ്വദേശികളായ അഖില്‍, നിഖില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെയാണ് കിടപ്പിലായ പിതാവിനെ മകന്‍ അഖില്‍ ക്രൂരമായി മര്‍ദിച്ചത്. ചേര്‍ത്തല പുതിയകാവ് സ്വദേശി ചന്ദ്രന് നേരെയാണ് ആക്രമണം ഉണ്ടായത്. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടായിരുന്നു മദ്യലഹരിയിലായിരുന്ന അഖിലിന്റെ ഉപദ്രവം.

https://dailynewslive.in/ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരി ഡെലിവറിയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലഹരിവസ്തുക്കളും മൊബൈല്‍ ഫോണും ഉള്‍പ്പെടുന്ന പൊതി എറിഞ്ഞു കൊടുത്താല്‍ കൂലി കിട്ടാറുണ്ടെന്നാണ് വെളിപ്പെടുത്തല്‍. തടവുകാര്‍ക്ക് ബീഡിയും കഞ്ചാവും മൊബൈലും എറിഞ്ഞുകൊടുക്കാറുണ്ടെന്നും അതിന് പ്രതിഫലം കിട്ടാറുണ്ടെന്നാണ് പുതിയതെരു സ്വദേശി അക്ഷയിന്റെ മൊഴി. കഴിഞ്ഞ ദിവസമാണ് മതിലിനുമുകളിലൂടെ സാധനങ്ങള്‍ എറിഞ്ഞുകൊടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അക്ഷയിനെ പൊലീസ് പിടികൂടിയത്.

https://dailynewslive.in/ തിരുവനന്തപുരം ആര്യനാട് പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആരോപണവുമായി ശ്രീജയുടെ ഭര്‍ത്താവ് ജയന്‍. പഞ്ചായത്ത് പ്രസിഡന്റ് ബിജു മോഹന്‍ ആരോപണങ്ങള്‍ ഉന്നയിച്ചതില്‍ മനംനൊന്താണ് ശ്രീജ ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി.

https://dailynewslive.in/ തമിഴ്നാട് സ്‌കൂളുകളിലെ പ്രഭാതഭക്ഷണ പദ്ധതി നഗരമേഖലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലേക്കും എയ്ഡഡ് പ്രൈമറി സ്‌കൂളുകളിലേക്കും വിപുലീകരിക്കുന്നതിന്റെ ഉദ്ഘാടനം തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ നിര്‍വഹിച്ചു. എം.കെ.സ്റ്റാലിനും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാനും ചേര്‍ന്നാണ് ഉദ്ഘാടനം ചെയ്തത്. 20.59 ലക്ഷം കുട്ടികള്‍ക്ക് പ്രയോജനപ്പെടുന്നതാണ് പദ്ധതി.

https://dailynewslive.in/ ബിഹാറില്‍ രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തിലേക്ക്. സുപോളില്‍ നിന്ന് ദര്‍ഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. സീതാമര്‍ഹിയിലുള്ള മാതാ ജാനകി ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയോടൊപ്പം പ്രിയങ്ക ഗാന്ധിയും ദര്‍ശനം നടത്തും. ഇന്നത്തെ യാത്രയില്‍ തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡിയും പങ്കെടുക്കുന്നുണ്ട്. യാത്രയില്‍ പങ്കെടുക്കാന്‍ തമിഴ് നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ നാളെ ബീഹാറില്‍ എത്തും. അഖിലേഷ് യാദവ്, സിദ്ധരാമയ്യ, ഹേമന്ദ് സോറന്‍, സുഖ്വീന്ദര്‍ സിംഗ് സുഖു എന്നിവരും അടുത്ത ദിവസങ്ങളില്‍ യാത്രക്ക് എത്തും.

https://dailynewslive.in/ ഗാസയിലെ നാസര്‍ ആശുപത്രിയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ആക്രമണത്തില്‍ അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ടിരുന്നു. പത്രപ്രവര്‍ത്തകരുടെയും മെഡിക്കല്‍ സ്റ്റാഫുകളുടെയും അടക്കം എല്ലാ സാധാരണക്കാരുടെയും പ്രവര്‍ത്തനത്തെ ഇസ്രായേല്‍ വിലമതിക്കുന്നുവെന്നും പ്രസ്താവനയില്‍ പറഞ്ഞു.

https://dailynewslive.in/ സ്റ്റാര്‍ഷിപ്പ് ഗ്രഹാന്തര റോക്കറ്റിന്റെ പത്താം വിക്ഷേപണ പരീക്ഷണം സ്പേസ് എക്‌സ് വീണ്ടും മാറ്റിവച്ചു. ടെക്‌സസിലെ മോശം കാലാവസ്ഥ മൂലമാണ് അവസാന നിമിഷം വിക്ഷേപണം നീട്ടിവെക്കാന്‍ ഇലോണ്‍ മസ്‌കിന്റെ കമ്പനി തീരുമാനിച്ചത്. ടെക്‌സസിലെ ഇടിമിന്നല്‍ സാധ്യത പരിഗണിച്ചാണ് വിക്ഷേപണം മാറ്റിവച്ചത്. ഇത് രണ്ടാംവട്ടമാണ് സ്റ്റാര്‍ഷിപ്പ് പത്താം പരീക്ഷണം സ്പേസ് എക്‌സ് മാറ്റിവെക്കുന്നത്.

https://dailynewslive.in/ ഈ വര്‍ഷമോ അല്ലെങ്കില്‍ അതിനു ശേഷമോ ചൈന സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഉയര്‍ന്ന തീരുവ പ്രശ്നം നിലനില്‍ക്കുമ്പോഴും ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണില്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ലീ ജെയ് മ്യുങുമൊത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്ന് 75,000ലേക്ക്. 400 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 74,840 രൂപയായി. ഗ്രാമിന് ആനുപാതികമായി 50 രൂപയാണ് ഉയര്‍ന്നത്. 9355 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 800 രൂപ വര്‍ധിച്ച് 74,500 കടന്ന് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്നലെ 80 രൂപയാണ് കുറഞ്ഞത്. തുടര്‍ന്ന് ഇന്ന് വില വീണ്ടും ഉയരുകയായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശനിയാഴ്ചയാണ് സ്വര്‍ണവില ഒറ്റയടിക്ക് 800 രൂപ ഉയര്‍ന്നത്. എട്ടാം തീയതി റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ കുറയുന്ന കാഴ്ചയാണ് ദൃശ്യമായത്. 75,760 രൂപയാണ് റെക്കോഡ് ഉയരം. 12 ദിവസത്തിനിടെ 2300 രൂപ കുറഞ്ഞ ശേഷമാണ് വില ഉയരാന്‍ തുടങ്ങിയത്. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ കുറയാന്‍ തുടങ്ങിയത്.

https://dailynewslive.in/ ഭാഷാ മോഡലായ ചാറ്റ് ജിപിടി വികസിപ്പിച്ച പ്രമുഖ കമ്പനിയായ ഓപ്പണ്‍ എഐ ഇന്ത്യയില്‍ ഓഫീസ് തുടങ്ങുന്നു. ഈ വര്‍ഷം അവസാനം ന്യൂഡല്‍ഹിയില്‍ തങ്ങളുടെ ആദ്യ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഓപ്പണ്‍എഐ പ്രഖ്യാപിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യയുടേത്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ആദ്യത്തെ ഓഫീസ് പ്രവര്‍ത്തനം ആരംഭിക്കുന്നത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തുപകരുമെന്നും ഓപ്പണ്‍ എഐ അറിയിച്ചു. ഇന്ത്യ എഐ മിഷനുള്ള ഓപ്പണ്‍എഐയുടെ പിന്തുണയുടെ ഭാഗമായാണ് പ്രാദേശിക ഓഫീസ് തുറക്കുന്നത്. ഇത് ഇതിനകം തന്നെ അതിന്റെ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഡെവലപ്പര്‍മാര്‍, പ്രൊഫഷണലുകള്‍ എന്നിവരെ മികച്ച രീതിയില്‍ സേവിക്കാന്‍ കമ്പനിയെ സഹായിക്കും. ഇന്ത്യയിലെ പുതിയ സ്ഥാപനം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നിയമനം ആരംഭിച്ചു. യുഎസ് കഴിഞ്ഞാല്‍ ചാറ്റ്ജിപിടിയുടെ രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യ. ഏറ്റവും വേഗത്തില്‍ വളരുന്ന രാജ്യങ്ങളില്‍ ഒന്നായാണ് ഇന്ത്യയെ കാണുന്നത്.

https://dailynewslive.in/ സുനില്‍ സുബ്രഹ്‌മണ്യന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ എന്ന ചിത്രത്തിലെ ലിറിക്കല്‍ വീഡിയോ ഗാനം റിലീസായി. വിവേക് മുഴക്കുന്ന് എഴുതിയ വരികള്‍ക്ക് റിജോഷ് സംഗീതം പകര്‍ന്ന് നജിം അര്‍ഷാദ് ആലപിച്ച ‘വേനല്‍ മായവേ വാനിലായ് പൂമുകില്‍’ എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. യൂട്യൂബില്‍ വന്‍ ഹിറ്റായ ഒടിയപുരാണം എന്ന ഷോര്‍ട്ട് ഫിലിമും പ്രേക്ഷകന് ഒടിയനെ കൂടുതല്‍ പരിചിതനാക്കി. ആദ്യത്തെ ഒടിയനെ കുറിച്ച് കേട്ടിട്ടുണ്ടോ, ആ കഥയുമായാണ് ‘ഒടിയങ്കം’ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഒടിയപുരാണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സുനില്‍ സുബ്രഹ്‌മണ്യന്‍ തന്നെയാണ് ഒടിയങ്കത്തിന്റെയും അമരത്ത്. സുനില്‍ സുബ്രഹ്‌മണ്യന്‍ തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ഒടിയങ്കം’ ഉടന്‍ തീയറ്ററുകളിലെത്തും. ശ്രീജിത്ത് പണിക്കര്‍, നിഷ റിധി, അഞ്ജയ് അനില്‍, ഗോപിനാഥ് രാമന്‍, സോജ, വന്ദന, വിനയ, പീശപ്പിള്ളി രാജീവന്‍, ശ്രീമൂലനഗരം പൊന്നന്‍ എന്നിവരാണ് ഒടിയങ്കത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

https://dailynewslive.in/ വിജയ് ദേവെരകൊണ്ട നായകനായ ‘കിങ്ഡം’ ഒടിടിയിലേക്ക്. ഇന്ത്യയില്‍ മാത്രം ഓപ്പണിംഗില്‍ 15.75 കോടി കിങ്ഡം നെറ്റ് കളക്ഷനായി നേടി എന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്. നിലവില്‍ കിങ്ഡം ഇതുവരെ 82.04 കോടി രൂപയാണ് ആഗോളതലത്തില്‍ നേടിയിട്ടുള്ളത്. തിയറ്റര്‍ റണ്‍ അവസാനിക്കാറായ സാഹചര്യത്തില്‍ ഒടിടിയിലേക്ക് നെറ്റ്ഫ്ലിക്സിലൂടെ കിങ്ഡം എത്തുകയാണ്. ഓഗസ്റ്റ് 27 മുതലാണ് സ്ട്രീമിംഗ്. ചിത്രത്തിനായി 12 കോടി രൂപയാണ് അനിരുദ്ധ് രവിചന്ദര്‍ പ്രതിഫലം വാങ്ങിച്ചത്. ആക്ഷന്‍ ഡ്രാമ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശാരീരികമായി വലിയ മേക്കോവര്‍ നടത്തിയാണ് ദേവരകൊണ്ട അഭിനയിച്ചിരിക്കുന്നത്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി പതിപ്പുകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. തെലുങ്ക് പതിപ്പില്‍ ജൂനിയര്‍ എന്‍ടിആര്‍ ആണ് നറേറ്റര്‍ ആയി എത്തുന്നത്. തമിഴില്‍ ഈ സ്ഥാനത്ത് സൂര്യയും ഹിന്ദിയില്‍ രണ്‍ബീര്‍ കപൂറുമാണ്. സാമ്രാജ്യ എന്നാണ് ഹിന്ദി പതിപ്പിന്റെ പേര്.

https://dailynewslive.in/ ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിയാണ് ഇലക്ട്രിക് എസ് യുവിയായ ഇ വിറ്റാരയെ വിപണിയിലേക്ക് എത്തിക്കുന്നത്. ഗുജറാത്തിലെ ഹന്‍സല്‍പൂരിലെ പ്ലാന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനമായ ഇ വിറ്റാര ഫ്ലാഗ് ഓഫ് ചെയ്തു. കൂടാതെ ലിഥിയം-അയണ്‍ ബാറ്ററി നിര്‍മാണ പ്ലാന്റും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിക്കുന്ന മാരുതി സുസുക്കിയുടെ ഇ വിറ്റാര നൂറിലധികം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. എന്തായാലും ഈ വര്‍ഷം തന്നെ ഇ വിറ്റാര ഇന്ത്യയില്‍ പുറത്തിറക്കാനാണ് സാധ്യത. ഇലക്ട്രിക് വാഹനങ്ങള്‍ക്കായി മാരുതി സുസുക്കി വികസിപ്പിച്ചെടുത്ത ഹാര്‍ട്ടെക്റ്റ്ഇ എന്ന പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം ഒരുക്കുന്നത്. 49കിലോവാട്ട്അവര്‍ ബാറ്ററി 142എച്ച്പി കരുത്തും 61കിലോവാട്ട്അവര്‍ ബാറ്ററി 172എച്ച്പി കരുത്തും നല്‍കും. ഫോര്‍ വീല്‍ ഡ്രൈവ് മോഡലില്‍ കരുത്ത് 181എച്ച്പിയായും ടോര്‍ക്ക് പരമാവധി 300എന്‍എം ആയും ഉയരും.

https://dailynewslive.in/ ഇടവപ്പാതിയൊഴിഞ്ഞിട്ടും നിളാതീരം ശൂന്യമാണ്.. തീരം കാത്തുവച്ച സ്വപ്നത്തിന്റെ അവസാനതരിയും പുഴയെടുത്തപ്പോള്‍ ശേഷിച്ച മൗനം, ഒപ്പം കാര്‍മേഘത്തെ കാര്‍ന്നു തിന്നുന്ന ശൂന്യത! വഴിവിളക്കുകള്‍ക്കു താഴെ മഴനനഞ്ഞ വെളിച്ചത്തില്‍ തളം കെട്ടിക്കിടക്കുന്ന ചെളിവെള്ളമല്ലാതെ തീരത്തൊന്നും കണ്ടില്ല. നീയില്ല, ഞാനില്ല.. നമ്മളൊരുമിച്ചുകണ്ട നിളയില്ല.. ഇനി, അപക്വമായ പ്രണയത്തിന്റെ ജീര്‍ണ്ണിച്ച ശേഷിപ്പുകള്‍ ചെന്നെത്തുന്ന കരകളിലെ ദുര്‍ബ്ബലമായ കഥകള്‍ മാത്രം ബാക്കി.! ‘നിന്നെയും മറന്നതാണ്,പക്ഷേ…’. കറന്റ് ബുക്സ് തൃശൂര്‍. പ്രീതി ചിറ്റടിമേല്‍. വില 233 രൂപ.

https://dailynewslive.in/ ആരോഗ്യം മെച്ചപ്പെടുത്താനുള്ള മികച്ച ഒരു മാര്‍ഗമാണ് മൈക്രോവോക്ക്. പേരു സൂചിപ്പിക്കുന്നതുപോലെ വെറും 3 മുതല്‍ 8 മിനിറ്റ് വരെ നീളുന്ന ചെറുനടത്തമാണ് മൈക്രോ വോക്ക്സ്. ചടഞ്ഞുകൂടിയിരുന്ന്, പ്രത്യേകിച്ച് സ്‌ക്രീനുകള്‍ക്കു മുന്നിലും ലാപ്ടോപ്പിനും ഡെസ്‌ക്ക്ടോപ്പിനും മുന്നില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ചെറിയ ഇടവേളകളെടുത്ത് ചെറു നടത്തം ആവാം. ദീര്‍ഘമായ വര്‍ക്കൗട്ടുകള്‍ക്ക് പകരമാക്കാവില്ലെങ്കിലും തിരക്കുള്ള ആളുകള്‍ക്ക് മാനസികവും ശാരീരികവുമായി മെച്ചപ്പെട്ട ആരോഗ്യം ലഭിക്കാന്‍ മൈക്രോ വോക്ക്സ് സഹായിക്കും. യൂണിവേഴ്സിറ്റി ഓഫ് മിലന്‍ നടത്തിയ ഒരു പഠനമനുസരിച്ച് ചെറുനടത്തങ്ങള്‍ ശീലമാക്കുന്നവരില്‍ 60 ശതമാനത്തോളം ഊര്‍ജം ലഭിക്കുന്നതായി കണ്ടു. ഇതേദൂരം ഒറ്റയടിക്ക് നടക്കുന്നതിനെക്കാള്‍ കൂടുതലാണിത്. ഊര്‍ജമേകുന്നതോടൊപ്പം കൂടുതല്‍ കാലറി ബേണ്‍ ചെയ്യാനും ഉപാപചയപ്രവര്‍ത്തനം വര്‍ധിപ്പിക്കാനും മൈക്രോ വോക്ക്സ് സഹായിക്കും. രക്തചംക്രമണം നിയന്ത്രിക്കാനും ഇന്‍സുലിന്റെ അളവ് കൂടുന്നത് നിയന്ത്രിക്കാനും ഏറെ നേരം ഒരേ ഇരിപ്പ് ഇരിക്കുന്ന ശീലം ഇല്ലാതാക്കാനും മൈക്രോവോക്ക്സ് സഹായിക്കും. ഏതാനും മിനിറ്റ് മാത്രമുള്ള ചലനം എന്‍ഡോര്‍ഫിന്‍ ഹോര്‍മോണുകളെ പുറന്തള്ളുന്നു. ശ്രദ്ധകേന്ദ്രീകരിക്കാന്‍ സാധിക്കുന്നതോടൊപ്പം ക്രിയേറ്റിവിറ്റി മെച്ചപ്പെടുത്താനും സമ്മര്‍ദം അഥവാ സ്ട്രെസ്സ് കുറയ്ക്കാനും സഹായിക്കുന്നു. ദിവസം മുഴുവന്‍ മൈക്രോ നടത്തങ്ങള്‍ ശീലമാക്കാം തിരക്കുകള്‍ക്കിടയിലും മൈക്രോ ഇടവേളകളെടുത്ത് നടത്തം ശീലമാക്കാം. ഭക്ഷണം കഴിച്ച ശേഷം ചെറിയ നടത്തം ആവാം. ഇത് ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം ഒരു ദിവസത്തെ സ്റ്റെപ്പ് കൗണ്ട് പൂര്‍ത്തിയാക്കാനും സഹായിക്കും.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 87.74, പൗണ്ട് – 118.15, യൂറോ – 101.91, സ്വിസ് ഫ്രാങ്ക് – 108.76, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.83, ബഹറിന്‍ ദിനാര്‍ – 232.71, കുവൈത്ത് ദിനാര്‍ -287.00, ഒമാനി റിയാല്‍ – 228.20, സൗദി റിയാല്‍ – 23.38, യു.എ.ഇ ദിര്‍ഹം – 23.86, ഖത്തര്‍ റിയാല്‍ – 24.10, കനേഡിയന്‍ ഡോളര്‍ – 63.30.

*അള്‍ജിയേഴ്‌സിലെ നാഷണല്‍ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സ്*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -38*

അള്‍ജിയേഴ്‌സിലെ നാഷണല്‍ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സ് ആഫ്രിക്കയിലെ ഏറ്റവും വലിയ ആര്‍ട്ട് മ്യൂസിയങ്ങളില്‍ ഒന്നാണ് . 1930 മെയ് 5 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന ഇത്, ഹമ്മ ടെസ്റ്റ് ഗാര്‍ഡന് അടുത്തായി, ഹമ്മ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.8,000 ത്തോളം കലാസൃഷ്ടികള്‍ ഉള്‍ക്കൊള്ളുന്ന ഈ മ്യൂസിയത്തില്‍ പെയിന്റിംഗുകള്‍, ഡ്രോയിംഗുകള്‍, കൊത്തുപണികള്‍, പഴയ പ്രിന്റുകള്‍, ശില്‍പങ്ങള്‍, പഴയ ഫര്‍ണിച്ചറുകള്‍, അലങ്കാര കലകള്‍, സെറാമിക്‌സ്, ഗ്ലാസ്വെയര്‍, അതുപോലെ ഒരു നാണയ ശേഖരം എന്നിവ ഉള്‍പ്പെടുന്നു. ബ്രഗ്ഗെന്‍ , വാന്‍ ഉയ്റ്റന്‍ബ്രോക്ക് , വാന്‍ ഗോയെന്‍ , മോനെ, മാറ്റിസ് , ഡെലാക്രോയിക്‌സ് , ഹോണര്‍ ഡൗമിയര്‍ , റെനോയര്‍ , ഗൗഗിന്‍ , പിസ്സാരോ തുടങ്ങിയ ഡച്ച്, ഫ്രഞ്ച് കലാകാരന്മാരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്ന കൃതികളില്‍ ഉള്‍പ്പെടുന്നു.പ്രിന്റ് കാബിനറ്റില്‍ ഏകദേശം 1500 കൃതികള്‍ അടങ്ങിയിരിക്കുന്നു. ഡ്രോയിംഗുകള്‍, കൊത്തുപണികള്‍, ചുവന്ന ചോക്കുകള്‍, ജലച്ചായങ്ങള്‍, സ്‌കെച്ചുകള്‍, ലിത്തോഗ്രാഫുകള്‍, ഇല്യൂമിനേഷനുകള്‍, മിനിയേച്ചറുകള്‍, കാലിഗ്രാഫി എന്നിവ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.ഒരു പൂന്തോട്ടത്തോട് ചേര്‍ന്ന് 4000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിലാണ് നാഷണല്‍ മ്യൂസിയം ഓഫ് ഫൈന്‍ ആര്‍ട്‌സ് നിര്‍മ്മിച്ചിരിക്കുന്നത്, ഇതില്‍ മൂന്ന് പ്രദര്‍ശന നിലകള്‍ ഉള്‍പ്പെടുന്നു.ആദ്യത്തെ ലെവല്‍ വെങ്കല ഗാലറിയാണ്, അതില്‍ ‘ഹെരാക്‌സ് ആര്‍ച്ചര്‍’ ആയ ബോര്‍ഡെല്ലിന്റെ പ്രതിമ മനോഹരമായി പ്രതിനിധാനം ചെയ്യുന്നു. രണ്ടാം നിലയില്‍ സ്ഥിരമായ ചരിത്ര ശേഖരങ്ങള്‍, ലൈബ്രറി, പ്രിന്റ് റൂം എന്നിവയുണ്ട്. പെര്‍ഗോള സസ്‌പെന്‍ഡ് ചെയ്ത പൂന്തോട്ടങ്ങളാല്‍ ചുറ്റപ്പെട്ടതാണ് ഇവിടം. ഒരു ഇന്റര്‍മീഡിയറ്റ് ഫ്‌ലോറില്‍ ആതിഥ്യമര്യാദയ്ക്കും വിശ്രമത്തിനും ഇടമുണ്ട്: ഒരു പനോരമിക് ടെറസ്, ഒരു വായനാ മുറി, ഒരു കഫറ്റീരിയ, ടീച്ചിംഗ് അറ്റ്‌ലിയറുകള്‍ എന്നിവയാണവ. അള്‍ജീരിയയുടെ സമ്പന്നമായ കലാപരമായ ഭൂപ്രകൃതിയുടെ അഭൂതപൂര്‍വമായ ഒരു കാഴ്ച പ്രദാനം ചെയ്യുന്ന, കലാപരമായ ആവിഷ്‌കാരത്തിന്റെയും സാംസ്‌കാരിക പൈതൃകത്തിന്റെയും ഒരു ദീപസ്തംഭമായി അല്‍ജിയേഴ്സിലെ മ്യൂസിയം നിലകൊള്ളുന്നു. വിനോദസഞ്ചാരികള്‍ക്ക് കാണാന്‍ നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *