yt cover 42

https://dailynewslive.in/ അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയും സംഘവും കേരളത്തിലേക്ക്. ലയണല്‍ മെസി ഉള്‍പ്പെടുന്ന അര്‍ജന്റീന ഫുട്‌ബോള്‍ ടീം നവംബറില്‍ കേരളത്തിലെത്തി അന്താരാഷ്ട്ര സൗഹൃദ മത്സരം കളിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തന്നെയാണ് സ്ഥിരീകരിച്ചത്. നവംബര്‍ 10നും 18നും ഇടയിലായിരിക്കും അര്‍ജന്റീനന്‍ ഫുട്ബോള്‍ ടീമിന്റെ കേരളത്തിലെ മത്സരം. കേരളത്തിലെ മത്സരത്തിനുള്ള എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അര്‍ജന്റീന ഫുട്ബോള്‍ ടീം വൃത്തങ്ങള്‍ അറിയിക്കുന്നു. തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം നടക്കുക എന്നാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ അര്‍ജന്റീന ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസി കേരളത്തില്‍ എത്തുന്നത് ആരാധകര്‍ക്കുള്ള ഓണസമ്മാനമെന്ന് കായികമന്ത്രി വി അബ്ദുറഹിമാന്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ച്, അര്‍ജന്റീന ഫുട്ബോള്‍ ടീമിന്റെ സൗഹൃദ മത്സരത്തിനായുള്ള ഒരുക്കങ്ങള്‍ നടത്തുമെന്നും മന്ത്രി വി അബ്ദുറഹിമാന്‍ വ്യക്തമാക്കി.

https://dailynewslive.in/ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍. രാജി ആലോചനയില്‍പോലും ഇല്ലെന്നും രാഹുല്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടിയില്‍ രാജി ആവശ്യം ശക്തമാകുന്നതിനിടെയാണു പ്രതികരണം. ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവൃത്തിയും താന്‍ ചെയ്തിട്ടില്ലെന്നും നിയമപരമായി ഒരു പരാതിയും ലഭിക്കാഞ്ഞിട്ടും പോലും സ്വമേധയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വെച്ചെന്നും എംഎല്‍എ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം. അതേസമയം, സംരക്ഷിച്ച് വളര്‍ത്തിയ രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രതിപക്ഷ നേതാവ് വിഡി സതീശനും കൈവിട്ടിരിക്കുകയാണ്. വിശ്വസിച്ച് കൊണ്ടു നടന്ന യുവനേതാവിനെതിരെ നിര നിരയായുള്ള വെളിപ്പെടുത്തലുകളും പരാതികളും വരുന്നതിന്റെ അമര്‍ഷത്തിലും വിഷമത്തിലുമാണ് സതീശന്‍. നല്‍കിയ സ്ഥാനമാനങ്ങളോടും അവസരങ്ങളോടും ഉത്തരവാദിത്തം കാട്ടാത്ത ഒരാള്‍ ഇനി തന്റെ ടീമില്‍ വേണ്ടെന്ന നിലപാടിലേയ്ക്ക് പ്രതിപക്ഷ നേതാവ് മാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ പരാതികളില്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഘടനാ ചുമതലയില്‍ നിന്ന് മാറ്റിയത് ആദ്യപടിയാണെന്നും പരാതികള്‍ ഗൌരവത്തോടെ പരിശോധിക്കുമെന്നും പരാതിക്കാരായ സ്ത്രീകളെ ആക്രമിച്ചാല്‍ അനുവദിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. പരാതിക്കാരിക്കെതിരെയുള്ള വി കെ ശ്രീകണ്ഠന്റെ പ്രസ്താവന പൊളിറ്റിക്കലി ഇന്‍കറക്റ്റാണെന്നും എന്നാല്‍ പരാമര്‍ശം നടത്തിയതിന് പിന്നാലെ അത് തിരുത്തുകയും ചെയ്തുവെന്നും സതീശന്‍ പറഞ്ഞു. കോഴിയെ ഉപയോഗിച്ച് മാര്‍ച്ച് നടത്തുന്നവര്‍ കോഴിഫാം നടത്തുന്നവരാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ആരോപണ വിധേയര്‍ എത്രപേര്‍ രാജി വെച്ചിട്ടുണ്ട് എന്നും ചോദിച്ചു.

*പുളിമൂട്ടില്‍ സില്‍ക്‌സിന്റെ*

*Unskippable Onam Collections*

*വെറും 299 രൂപ മുതല്‍*

പ്രിയ ഉപഭോക്താവേ, നിങ്ങളുടെ ഇത്തവണത്തെ ഓണം കൂടുതല്‍ കളറാക്കാന്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തൂ. 299 രൂപ മുതലുള്ള ഓണ വിഭവങ്ങള്‍ ഇപ്പോള്‍ പുളിമൂട്ടില്‍ സില്‍ക്‌സിന്റെ സ്റ്റോറുകളിലെത്തിയിരുക്കുന്നു. നിങ്ങള്‍ ആഗ്രഹിച്ചതെന്തും കുറഞ്ഞ വിലയില്‍ ഇവിടെ ലഭിക്കും. ഈ ഓണം സീസണില്‍ ഞങ്ങളുടെ സ്റ്റോറുകള്‍ രാവിലെ 9:30 മുതല്‍ രാത്രി 9:30 വരെ തുറന്നു പ്രവര്‍ത്തിക്കുന്നതാണ്.

*പുളിമൂട്ടില്‍ സില്‍ക്‌സ്*

*101 വര്‍ഷത്തെ വിശ്വാസ്യത*

https://dailynewslive.in/ രാഹുലിനെതിരെ പാര്‍ട്ടിക്ക് ഒരു പരാതിയും കിട്ടിയില്ലെന്നും നിയമപരമായ പ്രതിസന്ധിയല്ല മറിച്ച് ധാര്‍മിക പ്രശ്‌നമാണ് രാജിയിലേക്ക് നയിച്ചതെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി നേതാവ് ദീപ ദാസ് മുന്‍ഷി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം എന്തിനാണ് രാജിവെച്ചതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും ട്രാന്‍സ്ജെന്‍ഡറിന്റേതല്ല ഒരാളുടെയും പരാതി തനിക്ക് കിട്ടിയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

https://dailynewslive.in/ രാഹുലിനെതിരെ നിയമപരമായ ഒരു പരാതിയുമില്ലെന്നും ആരോപണം വന്നയുടന്‍ തന്നെ രാഹുല്‍ രാജി പ്രഖ്യാപിച്ചുവെന്നും ഷാഫി പറമ്പില്‍ എംപി. എങ്ങോട്ടും ഒളിച്ചോടിയിട്ടില്ലെന്നും മുങ്ങിയെന്ന പരാമര്‍ശം തെറ്റാണെന്നും ബിഹാറില്‍ പോയത് പാര്‍ട്ടി ഉത്തരവാദിത്തത്തിന്റെ ഭാഗമായിട്ടാണെന്നും ഷാഫി വ്യക്തമാക്കി. സംഘടന ചുമതല ഒഴിഞ്ഞിട്ടും കോണ്‍ഗ്രസിനെ ധാര്‍മികത പഠിപ്പിക്കുകയാണെന്നും കോണ്‍ഗ്രസിനെ നിശ്ശബ്ദമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വിവാദങ്ങളില്‍ കോണ്‍ഗ്രസ് നിര്‍വീര്യമാകില്ലെന്നും പറഞ്ഞ ഷാഫി രാജി ആവശ്യപ്പെടാന്‍ സിപിഎമ്മിനും ബിജെപിക്കും ധാര്‍മികതയെന്തെന്നും ചോദിച്ചു.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മല്ലികാര്‍ജുന്‍ ഖര്‍ഗെക്ക് വീണ്ടും പരാതികള്‍. എംഎല്‍എയായതിന് ശേഷമുള്ള സാമ്പത്തിക വളര്‍ച്ച ദുരൂഹമാണെന്നും ഇടപാടുകള്‍ക്ക് പിന്നില്‍ ഷാഫി പറമ്പിലിനും പങ്കെന്നും ആക്ഷേപമുണ്ട്. എം എല്‍എ സ്ഥാനത്ത് നിന്നും കെപിസിസി അംഗത്വത്തില്‍ നിന്നും രാഹുലിനെ മാറ്റണമെന്നും പരാതികളില്‍ ആവശ്യപ്പെടുന്നു.

https://dailynewslive.in/ പൊതുപ്രവര്‍ത്തകര്‍ സ്വഭാവശുദ്ധി പാലിക്കണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആരോപണങ്ങളില്‍ നിന്നും വ്യക്തമാകുന്നത് സ്വഭാവശുദ്ധി അശ്ശേഷമില്ലാത്ത രാഷ്ട്രീയക്കാരനാണ് രാഹുല്‍ മാങ്കൂട്ടത്തിലെന്നും ഇത്തിരി ഇല്ലാതെ ഒത്തിരി നാറില്ലെന്നും പോകുന്നിടത്തെല്ലാം മുട്ടയിട്ട് പോകുന്നയാളാണ് രാഹുലെന്നും അദ്ദേഹം പറഞ്ഞു. വലിയ കൊമ്പനാനയെ പോലെ നിന്നയാളാണ് രണ്ട് കൊമ്പുമൊടിഞ്ഞ് നിലത്ത് കിടക്കുന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*

class="selectable-text copyable-text xkrh14z x117nqv4">കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ കേരള സ്‌കൂള്‍ ശാസ്ത്രോത്സവം സംഘാടക സമിതിയോഗത്തില്‍ നിന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കാന്‍ നിര്‍ദേശം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത്. 25നാണ് സംഘാടക സമിതി രൂപീകരണ യോഗം നടക്കാനിരുന്നത്. യോഗത്തില്‍ അധ്യക്ഷനായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചതോടെ യൂത്ത് കോണ്‍ഗ്രസില്‍ അധ്യക്ഷ പദവിയ്ക്കായി പൊരിഞ്ഞ പോര്. നിലവിലെ ഭാരവാഹികള്‍ അല്ലാതെ പുറത്തുനിന്ന് ഒരാളെ കൊണ്ട് വന്നാല്‍ രാജി വെക്കുമെന്ന് അബിന്‍ വര്‍ക്കി അടക്കം 40 ഭാരവാഹികള്‍ നേതൃത്വത്തെ അറിയിച്ചു. സ്വാഭാവിക നീതി നിഷേധിക്കരുതെന്നാണ് ഭാരവാഹികള്‍ ദേശീയ നേതൃത്വത്തിനെ അറിയിച്ചിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ ചതിച്ചത് താന്‍ ആണെന്ന തരത്തില്‍ നടന്ന ‘ബാഹുബലി’ പ്രചാരണം തന്നെ വെട്ടാന്‍ ആണെന്നും അബിന്‍ വര്‍ക്കി വിശദീകരിക്കുന്നു.

https://dailynewslive.in/ യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് മോചനത്തിനായി കാത്തുകിടക്കുന്ന നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയായ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നതായി വിവരം. സുവിശേഷ പ്രാസംഗികന്‍ പാസ്റ്റര്‍ കെ.എ. പോളിന്റെ ഇടപെടലിലുള്ള അതൃപ്തിയാണ് ആക്ഷന്‍ കൗണ്‍സിലിന്റെ തീരുമാനത്തിന് പിന്നിലെന്നാണു സൂചന. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും അന്തിമതീരുമാനം എടുക്കുകയെന്ന് കൗണ്‍സില്‍ അംഗങ്ങള്‍ പറഞ്ഞു.

https://dailynewslive.in/ പാലക്കാട്ടെ വ്യാസ വിദ്യാപീഠം സ്‌കൂളില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ടൗണ്‍ നോര്‍ത്ത് സിഐയുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുക. സ്‌കൂളിന് സമീപം സ്ഫോടക വസ്തു എങ്ങനെ എത്തി എന്ന് അന്വേഷിക്കും. നിര്‍മ്മാണം സംബന്ധിച്ചും വിവരങ്ങള്‍ ശേഖരിക്കും. ഉപജില്ല വിദ്യാഭ്യാസ ഓഫീസ് സ്‌കൂളിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ ഗുരുവായൂര്‍ ഇല്ലംനിറ പൂജ കൊടിമരച്ചുവട്ടില്‍ നടത്താനുള്ള തീരുമാനത്തിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. പുഴക്കര ചേന്നാസ് ഇല്ലത്തെ അംഗങ്ങളാണ് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. നമസ്‌കാര മണ്ഡപത്തില്‍ നടന്നിരുന്ന ഇല്ലംനിറ പൂജ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡാണ് കൊടിമരച്ചുവട്ടിലേക്ക് മാറ്റിയത്. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഈ മാറ്റമെന്നാണ് ബോര്‍ഡിന്റെ നിലപാട്. അതേസമയം ക്ഷേത്രം തന്ത്രിയുടെ അനുമതിയോടെയാണ് ഈ മാറ്റമെന്നും ദൈവഹിതം അനുസരിച്ചാണ് തന്ത്രി അനുമതി നല്‍കിയതെന്നും ബോര്‍ഡ് വ്യക്തമാക്കുന്നു.

https://dailynewslive.in/ ഗുരുവായൂര്‍ ക്ഷേത്ര തീര്‍ത്ഥക്കുളത്തില്‍ റീല്‍സ് ചിത്രീകരിച്ചതിന് സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും ബിഗ് ബോസ് താരവുമായ ജാസ്മിന്‍ ജാഫറിനെതിരെ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ പൊലീസില്‍ പരാതി നല്‍കി. പരാതി പൊലീസ് കോടതിക്ക് കൈമാറി. വീഡിയോ ചിത്രീകരിക്കുന്നത് ഹൈക്കോടതി നിരോധനം ഏര്‍പ്പെടുത്തിയ നടപ്പുരയിലും റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതി. അതേസമയം റീല്‍സ് ചിത്രീകരിച്ചത് വിവാദമായതോടെ പരസ്യമായി മാപ്പ് പറഞ്ഞ് ജാസ്മിന്‍ ജാഫര്‍. ആരെയും വേദനിപ്പിക്കാന്‍ വേണ്ടിയോ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വിചാരിച്ചോ ചെയ്തതല്ലെന്നും അറിവില്ലായ്മ കൊണ്ട് തന്റെ ഭാഗത്ത് നിന്നുമുണ്ടായ തെറ്റിന് മാപ്പ് ചോദിക്കുന്നുമെന്നുമായിരുന്നു ജാസ്മിന്റെ പ്രതികരണം.

https://dailynewslive.in/ കണ്ണൂരില്‍ കുറ്റിയാട്ടൂര്‍ ഉരുവച്ചാലില്‍ യുവതിയെ പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ യുവാവും മരിച്ചു. 31 കാരിയായ പ്രവീണയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുന്നതിനിടെ പൊള്ളലേറ്റ ജിജേഷാണ് മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു ജിജേഷ്. ഗുരുതരമായി പൊള്ളലേറ്റ പ്രവീണ പൊള്ളലേറ്റതിന് അടുത്ത ദിവസം പുലര്‍ച്ചെ മരിച്ചിരുന്നു.

https://dailynewslive.in/ ധര്‍മ്മസ്ഥലയില്‍ സ്ത്രീകളും കുട്ടികളുമായി നൂറിലധികം പേരുടെ മൃതദേഹം കുഴിച്ചുമൂടേണ്ടി വന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയ ക്ഷേത്രം മുന്‍ ശുചീകരണ തൊഴിലാളി സി എന്‍ ചിന്നയ്യ അറസ്റ്റില്‍. വ്യാജ വെളിപ്പെടുത്തല്‍ ആണ് ഇയാള്‍ നടത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തില്‍. വ്യാജ പരാതി നല്‍കല്‍, അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതിനിടെ, തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നും ഭീഷണിക്ക് വഴങ്ങിയാണ് ധര്‍മസ്ഥലയില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയതെന്നും സുജാത ഭട്ട് വെളിപ്പെടുത്തി.

*ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം*

സ്ത്രീകളിൽ ഏറ്റവും വ്യാപകമായി കണ്ടുവരുന്ന ക്യാൻസറുകളിൽ ഒന്നാണ് ബ്രെസ്റ്റ് ക്യാൻസർ അഥവാ സ്തനാർബുദം. ഇന്ത്യയിൽ ഓരോ നാല് മിനിട്ടിലും ഒരു സ്ത്രീയിൽ സ്തനാർബുദം ഉണ്ടെന്ന് കണ്ടെത്തുന്നു. ഓരോ എട്ട് മിനിട്ടിലും ഒരാൾ സ്തനാർബുദം മൂലം മരണപ്പെടുന്നു എന്നും കണക്കുകൾ സൂചിപ്പിക്കുന്നു. ശരീരത്തിൽ ഉണ്ടാകുന്ന ചില ജനിതക വ്യതിയാനങ്ങളാണ് ബ്രെസ്റ്റ് ക്യാൻസർ സാധ്യത വർധിപ്പിക്കുന്നത്.പ്രായവും പാരമ്പര്യവും രണ്ട് പ്രധാന ഘടകങ്ങളാണ്. 50 വയസ്സ് പിന്നിട്ട സ്ത്രീകളിലാണ് സ്തനാർബുദം കൂടുതലായി കണ്ടുവരുന്നത്. എന്നാൽ ചെറുപ്പക്കാരിലും സ്തനാർബുദം ഉണ്ടാകാറുണ്ട്.സ്വയം സ്തന പരിശോധന സ്തനാർബുദത്തിന്റെ ലക്ഷണങ്ങൾ നേരത്തെ തന്നെ തിരിച്ചറിയാൻ സഹായിക്കും. സ്തനങ്ങളിൽ കാണപ്പെടുന്ന മുഴ,നിറവ്യത്യാസം,സ്രവങ്ങൾ വരിക, കല്ലിച്ച് കിടക്കുന്നത് തുടങ്ങിയ സ്തനാർബുദത്തിന്റെ പ്രധാന ലക്ഷണങ്ങൾ ആണ്.ഇത്തരം ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഒട്ടും വൈകാതെ തന്നെ ആരോഗ്യ വിദഗ്ധനെ സമീപിക്കേണ്ടതും സ്തനാർബുദം തിരിച്ചറിഞ്ഞാൽ ഡോക്ടർ നിർദ്ദേശിക്കുന്ന ചികിത്സാവിധികൾ, ഭക്ഷണക്രമം, വ്യായാമവും കൃത്യമായി പിന്തുടർന്നാൽ സാധാരണ ജീവിതത്തിലേയ്ക്ക് രോഗിക്ക് വളരെ പെട്ടന്ന് തന്നെ തിരിച്ചുവരാൻ സാധിക്കും സ്ഥാനാർബുദത്തിനു ലഭ്യമായ എല്ലാ ചികിത്സകളും അമല ആശുപത്രിയിൽ ലഭ്യമാണ്. *കൂടുതൽ വിവരങ്ങൾക്ക് 0487 – 2304000 .*

https://dailynewslive.in/ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്ന തരത്തില്‍ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് പങ്കുവെച്ചു എന്ന ആരോപണത്തില്‍ ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിനെതിരെ കേസ്. എല്ലില്ലാത്ത നാവുകൊണ്ട് പ്രധാനമന്ത്രി നുണകളുടെയും വ്യാജ വാഗ്ദാനങ്ങളുടെയും ഹിമാലയം തന്നെ സൃഷ്ടിക്കും. എന്നാല്‍, നീതിയെ സ്‌നേഹിക്കുന്ന ദശരഥ് മാഞ്ചിയെപ്പോലെ ബിഹാറിലെ ജനങ്ങള്‍ അദ്ദേഹത്തിന്റെ നുണകളുടെയും വ്യാജ വാഗ്ദാനങ്ങളുടെയും ഈ വലിയ പര്‍വതങ്ങള്‍തകര്‍ക്കും.’ എന്നായിരുന്നു തേജസ്വി എക്സില്‍ പങ്കുവെച്ച പോസ്റ്റ്.

https://dailynewslive.in/ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ സിബിഐ റെയ്ഡ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2,000 കോടിയിലധികം രൂപയുടെ നഷ്ടം വരുത്തിയ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടക്കുന്നത്. ആര്‍കോമിനും അതിന്റെ പ്രൊമോട്ടര്‍ ഡയറക്ടര്‍ അനില്‍ അംബാനിക്കും ബന്ധമുള്ള എല്ലാ സ്ഥാപനങ്ങളിലും സിബിഐ റെയ്ഡ് നടത്തിയതായാണ് റിപ്പോര്‍ട്ട്.

https://dailynewslive.in/ ഉത്തരാഖണ്ഡില്‍ വീണ്ടും മേഘവിസ്ഫോടനം. ഉത്തരാഖണ്ഡിലെ ചമോലിയിലെ തരാലിയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്. നിരവധി പേരെ കാണാതായതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തരാലിയിലെ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ വീട് ഉള്‍പ്പെടെ നിരവധി വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.

https://dailynewslive.in/ ഗാസ ക്ഷാമബാധിതമാണെന്ന് ഐക്യരാഷ്ട്രസഭ (യുഎന്‍) വെള്ളിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇസ്രയേല്‍ ഗാസയിലേക്കുള്ള സഹായം ആസൂത്രിതമായി തടയുന്നതാണ് കാരണമെന്നും യുഎന്‍ ആരോപിച്ചു. പ്രഖ്യാപനം നിഷേധിച്ച ഇസ്രയേല്‍ ‘സ്ഥാപിതതാത്പര്യങ്ങളുള്ള സംഘടന ഹമാസിന്റെ കള്ളങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും’ പറഞ്ഞു.

https://dailynewslive.in/ അമേരിക്കയില്‍ ഇന്ത്യാക്കാര്‍ ഉള്‍പ്പടെ 54 പേര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് യാത്രക്കാരായ 5 പേര്‍ മരിച്ചു. നയാഗ്ര വെള്ളച്ചാട്ടം കണ്ട് ന്യൂയോര്‍ക്കിലേക്ക് മടങ്ങിയ ബസാണ് അപകടത്തില്‍പെട്ടത്. ന്യൂയോര്‍ക്കിലെ പെംബ്രോക്കിലാണ് അപകടമുണ്ടായത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം.

https://dailynewslive.in/ ഇന്ത്യയിലെ പുതിയ യുഎസ് അംബാസഡറായി 38 കാരനായ സെര്‍ജിയോ ഗോറിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നാമനിര്‍ദ്ദേശം ചെയ്തു. അധിക തീരുവ പ്രശ്നത്തില്‍ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ഉലഞ്ഞതിന് പിന്നാലെയാണ് അംബാസഡര്‍ പദവിയിലെ മാറ്റം. ട്രംപിന്റെ ഉറ്റ സുഹൃത്തും വര്‍ഷങ്ങളായി സന്തത സഹചാരിയും തെരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിലെല്ലാം ട്രംപിനൊപ്പം ഉണ്ടായിരുന്നയാളും ട്രംപിന്റെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതില്‍ പങ്കുവഹിച്ചയാളുമാണ് സെര്‍ജിയോ ഗോര്‍. ലാകത്ത് ഏറ്റവും ജനസംഖ്യയുള്ള മേഖലയില്‍ അമേരിക്കന്‍ അജണ്ട നടപ്പിലാക്കാന്‍ തനിക്ക് ഏറ്റവും വിശ്വാസമുള്ള ഒരാളെ തന്നെ അംബാസഡറായി നിയമിക്കേണ്ടത് അത്യാവശ്യമായിരുന്നു എന്നാണ് ട്രംപിന്റെ പ്രതികരണം.

https://dailynewslive.in/ സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 800 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,520 രൂപയാണ്. ഗ്രാമിന് 100 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 9315 രൂപയാണ്. കഴിഞ്ഞ കുറച്ചു ദിസങ്ങളായി സ്വര്‍ണവില ഒന്നിടവിട്ട ദിവസങ്ങളില്‍ വില കൂടിയും കുറഞ്ഞു നില്‍ക്കുന്ന ട്രെന്‍ഡാണ് വിപണിയില്‍ ദൃശ്യമായത്. പിന്നിട് ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില 800 രൂപ ഒറ്റയടിക്ക് ഉയര്‍ന്നത്. എട്ടാം തീയതിക്ക് ശേഷമുള്ള ദിവസങ്ങളില്‍ 2300 രൂപ ഇടിഞ്ഞ സ്വര്‍ണവില 400 രൂപ ഉയര്‍ന്നിരുന്നു. റെക്കോഡുകള്‍ ഭേദിച്ച് കുതിച്ച സ്വര്‍ണവിലയില്‍ ഈ മാസം ഒന്‍പതാം തീയതി മുതലാണ് ഇടിവ് രേഖപ്പെടുത്താന്‍ തുടങ്ങിയത്. എട്ടിന് രേഖപ്പെടുത്തിയ 75,760 രൂപയാണ് റെക്കോര്‍ഡ് ഉയരം. ഈ മാസാദ്യം 73,200 രൂപയായിരുന്നു സ്വര്‍ണവില. ഒരാഴ്ചയ്ക്കിടെ 2500 രൂപയിലധികം വര്‍ധിച്ച ശേഷമാണ് 9-ാം തീയതി മുതല്‍ കുറയാന്‍ തുടങ്ങിയത്.

https://dailynewslive.in/ ഗൂഗിള്‍ ഫോട്ടോസില്‍ പുതിയ എഐ ടൂള്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനി ഗൂഗിള്‍. കൂട്ടുകാരനുമായി ചാറ്റ് ചെയ്യുന്നത് പോലെ ഗൂഗിള്‍ ഫോട്ടോസിനോട് ഫോട്ടോകള്‍ എഡിറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്ന തരത്തിലാണ് എഐ എഡിറ്റിങ് ടൂള്‍ വികസിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചര്‍ ആദ്യമായി ഗൂഗിള്‍ പിക്‌സല്‍ 10ലാണ് അവതരിപ്പിച്ചത്. ഫോട്ടോ എടുത്തതിനുശേഷം, ഗൂഗിള്‍ ഫോട്ടോസ് തുറന്ന്, എഡിറ്റ് ഐക്കണില്‍ ടാപ്പ് ചെയ്യുക എന്നതാണ് ആദ്യം ചെയ്യേണ്ട കാര്യം. മാറ്റങ്ങള്‍ തല്‍ക്ഷണം കാണുന്നതിന് റിക്വസ്റ്റ് ടൈപ്പ് ചെയ്താല്‍ മതി. ‘ആസ്‌ക് ഫോട്ടോസ്’ ഫീച്ചറാണ് എഡിറ്റിങ് ലളിതമാക്കുന്നത്. നിറങ്ങള്‍ മങ്ങിയതായി തോന്നുന്നുവെങ്കില്‍, അവ ബൂസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെടുക. ഏറ്റവും പ്രധാനപ്പെട്ട സ്ഥലത്തേക്ക് ഫോക്കസ് കൊണ്ടുവരാന്‍ ചിത്രം ക്രോപ്പ് ചെയ്യുക. ഉദാഹരണമായി ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കുക. ഒരു കുടുംബ ഫോട്ടോ എടുക്കുമ്പോള്‍ ആരെങ്കിലും കണ്ണുചിമ്മിയാല്‍ വീണ്ടും ഫോട്ടോയ്ക്ക് പോസ് ചെയ്യാന്‍ പറയുന്നതാണ് രീതി. പകരം, ‘ബ്ലിങ്ക് ശരിയാക്കുക’ എന്ന് പറയുക. അപ്പോള്‍ ഗൂഗിള്‍ ഫോട്ടോസ് ഫോട്ടോ ഓട്ടോമാറ്റിക്കായി ക്രമീകരിക്കും.

https://dailynewslive.in/ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഒപ്പ’ത്തിന്റെ ഹിന്ദി റീമേക്കിന് തുടക്കമായി. ‘ഹായ്വാന്‍’ എന്നാണ് സിനിമയ്ക്കു പേരിട്ടിരിക്കുന്നത്. സെയ്ഫ് അലി ഖാന്‍ ആകും മോഹന്‍ലാല്‍ അവതരിപ്പിച്ച അന്ധനായ കഥാപാത്രമായി എത്തുക. സമുദ്രക്കനി അവതരിപ്പിച്ച വില്ലന്‍ വേഷത്തില്‍ അക്ഷയ് കുമാര്‍ എത്തുന്നുള കൊച്ചിയിലാണ് സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചത്. ഊട്ടി, മുംബൈ എന്നിവിടങ്ങളാണ് മറ്റ് ലൊക്കേഷന്‍സ്. മലയാളത്തിലെ കഥയുടെ അതേ പകര്‍പ്പായല്ല, ഒപ്പം ഹിന്ദിയിലെത്തുന്നത്. കഥയിലും കഥാപാത്രങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടായേക്കും. നെടുമുടി വേണു ചെയ്ത വേഷം ചെയ്യുന്നത് ബൊമന്‍ ഇറാനിയാണ്. ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേര്‍, ശ്രിയ പില്‍ഗോന്‍ക എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ദിവാകര്‍ മണിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈന്‍ സാബു സിറില്‍. കെവിഎന്‍ പ്രൊഡക്ഷന്‌സ് ആണ് നിര്‍മാണം. 17 വര്‍ഷങ്ങള്‍ക്കു ശേഷമാണ് സെയ്ഫ് അലിഖാനും അക്ഷയ് കുമാറും ഒന്നിക്കുന്നത്. 2008ല്‍ റിലീസ് ചെയ്ത ‘തഷാനി’ലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്.

https://dailynewslive.in/ തെന്നിന്ത്യയില്‍ മാത്രമല്ല ബോളിവുഡിലും തരംഗം തീര്‍ത്തിരിക്കുകയാണ് രജനികാന്തിന്റെ ‘കൂലി’. ഇതിനോടകം തന്നെ ആഗോളതലത്തില്‍ 450 കോടി ചിത്രം നേടിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യയില്‍ നിന്ന് മാത്രം ഇതുവരെ ചിത്രം 235 കോടി നേടിയെന്നാണ് കണക്കുകള്‍. വെറും എട്ട് ദിവസത്തിനുള്ളില്‍ കൂലിയുടെ ഹിന്ദി പതിപ്പ് 26.02 കോടി രൂപ കളക്ഷന്‍ നേടി. ആദ്യ ദിവസം 4.5 കോടി രൂപയുമായാണ് കൂലി ഹിന്ദി ബോക്സ് ഓഫീസില്‍ വരവറിയിച്ചത്. രണ്ടാം ദിവസം 6.25 കോടി രൂപയും മൂന്നാം ദിവസം 4.25 കോടി രൂപയും നാലാം ദിവസം 4.75 രൂപയും നേടിയതോടെ വാരാന്ത്യത്തില്‍ ഹിന്ദിയില്‍ ചിത്രം 19 കോടിയിലധികം രൂപ നേടിയിരുന്നു. സാക്നില്‍ക്കിന്റെ കണക്കുകള്‍ പ്രകാരം അഞ്ചാം ദിവസം 1.85 കോടി രൂപ, ആറാം ദിവസം 2 കോടി രൂപ, ഏഴാം ദിവസം 1.3 കോടി രൂപ, എട്ടാം ദിവസം 1.12 രൂപ എന്നിങ്ങനെയായിരുന്നു കളക്ഷന്‍ കണക്കുകള്‍.

https://dailynewslive.in/ പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹീറോ മോട്ടോകോര്‍പ്പ് ഗ്ലാമറിന്റെ പുതിയ പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗ്ലാമര്‍ എക്‌സ് 125 എന്ന പേരിലുള്ള ബൈക്കിന് 89,999 രൂപയാണ് (എക്‌സ്-ഷോറൂം) വില. 125 സിസി സെഗ്മെന്റില്‍ ആദ്യമായി ക്രൂയിസ് കണ്‍ട്രോളുമായാണ് ബൈക്ക് വിപണിയില്‍ അവതരിപ്പിച്ചത്. ഇക്കോ, റോഡ്, പവര്‍ എന്നി മൂന്ന് റൈഡ് മോഡുകളിലാണ് ബൈക്ക് വരുന്നത്. പാനിക് ബ്രേക്കിംഗ് സിസ്റ്റമാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ബ്ലാക്ക് ടീല്‍ ബ്ലൂ, മെറ്റാലിക് നെക്‌സസ് ബ്ലൂ, ബ്ലാക്ക് പേള്‍ റെഡ്, കാന്‍ഡി ബ്ലേസിംഗ് റെഡ്, മാറ്റ് മെറ്റാലിക് സില്‍വര്‍ എന്നീ അഞ്ച് നിറങ്ങളിലാണ് ഹീറോ മോട്ടോകോര്‍പ്പ് പുതിയ ഗ്ലാമര്‍ എക്‌സ് 125 വില്‍ക്കുന്നത്. ഗ്ലാമര്‍ എക്‌സ് 125 ന് കരുത്ത് പകരുന്നത് 8,250 ആര്‍പിഎമ്മില്‍ 11.4 ബിഎച്പി കരുത്തും 6,500 ആര്‍പിഎമ്മില്‍ 10.5 എന്‍എം പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന പുതുക്കിയ 124.7 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ്.

https://dailynewslive.in/ ഭക്ഷണം ശരിയാണെങ്കില്‍ മരുന്ന് ആവശ്യമില്ല. ഭക്ഷണം തെറ്റാണെങ്കില്‍ മരുന്നുകൊണ്ട് പ്രയോജനവുമില്ല. കാഴ്ചയില്‍ കുഞ്ഞന്മാരായ മില്ലറ്റുകള്‍ അഥവാ ചെറുധാന്യങ്ങള്‍ പ്രധാനപ്പെട്ട ധാന്യങ്ങളും ഭാവിയിലേക്കുള്ള സുസ്ഥിരഭക്ഷണവുമാണ്. പോഷകങ്ങളുടെ കലവറയായ ഇവ നമ്മുടെ ആയുരാരോഗ്യസൗഖ്യത്തിനും രോഗപ്രതിരോധത്തിനും സഹായകമാണ്. ചെറുധാന്യങ്ങളുടെ സവിശേഷതകളും ഗുണങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന കൈപ്പുസ്തകം. ‘ചെറുധാന്യ മാഹാത്മ്യം’. എഡിറ്റര്‍ – പങ്കജാക്ഷന്‍ ശാന്തിഗ്രാം. മാതൃഭൂമി. വില 272 രൂപ.

https://dailynewslive.in/ ആരോഗ്യകരമായ ഭക്ഷണശീലത്തിലൂടെ ഹൃദ്രോഗ സാധ്യത കുറയ്ക്കാനും ഒഴിവാക്കാനും സാധിക്കും. ചില ഭക്ഷണങ്ങള്‍ക്ക് ശരീരത്തിലെ രക്തസമ്മര്‍ദം കുറയ്ക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടാനും പ്ലാക്ക് അടിഞ്ഞു കൂടുന്നത് കുറയ്ക്കാനും സാധിക്കും. പഴങ്ങളിലും പച്ചക്കറികളിലും മുഴുവന്‍ ധാന്യങ്ങളിലും അടങ്ങിയ നാരുകള്‍, ആന്റിഓക്സിഡന്റുകള്‍, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതാണ്. മെഡിറ്ററേനിയന്‍ ഡയറ്റ് പോലെ സസ്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന ഡയറ്റ് രക്തസമ്മര്‍ദവും കൊളസ്‌ട്രോളും കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. റെഡ് മീറ്റ്, ബട്ടര്‍, ചീസ്, പ്രോസസ് ചെയ്ത സ്‌നാക്‌സ്, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ സാച്ചുറേറ്റഡ് അല്ലെങ്കില്‍ ട്രാന്‍സ് ഫാറ്റ് അടങ്ങിയതാണ്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കൂട്ടുന്നതാണ്. പകരം ഡയറ്റില്‍ നട്‌സ്, വിത്തികള്‍, അവോക്കാഡോ, ഒലീവ് ഓയില്‍ എന്നിവ ചേഞക്കുന്നത് ആരോഗ്യകരമായ കൊഴുപ്പ് ലഭ്യമാകാന്‍ സഹായിക്കും. മൈദ പോലുള്ള ശുദ്ധീകരിച്ച മാവ് ഉപയോഗിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്കൊപ്പം ഹൃദയാരോഗ്യത്തെയും കാലക്രമേണ തകിടം മറിക്കാം. എന്നാല്‍ ഓട്‌സ്, ബ്രൗണ്‍ റൈസ്, ക്വിനോവ, ഗോതമ്പ് പോലുള്ളതില്‍ നാരുകള്‍ ധാരളം അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനൊപ്പം ദഹനത്തെയും മികച്ചതാക്കും. ഉപ്പും പഞ്ചസാരയുടെയും ഉപയോഗം പരിമിതമാക്കുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടാനുള്ള സാധ്യത ഇരട്ടിയാക്കും. ഇലക്കറികള്‍, ബെറിപ്പഴങ്ങള്‍, മത്സ്യം, വെളുത്തുള്ളി, ഗ്രീന്‍ ടീ പോലുള്ളത് ഡയറ്റില്‍ ചേര്‍ക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഇതില്‍ അടങ്ങിയ പോഷകങ്ങള്‍ രക്തയോട്ടം മെച്ചപ്പെടുത്താനും ശരീരവീക്കം കുറയ്ക്കാനും ഹൃദയത്തെ ആരോഗ്യമുള്ളതാക്കാനും സഹായിക്കും. ചുരുക്കം പറഞ്ഞാല്‍ അനാരോഗ്യകരമായ കൊഴുപ്പും, ഉപ്പും പഞ്ചസാരയും പരിമിധിപ്പെടുത്തിക്കൊണ്ടും മുഴുവന്‍ ധാന്യങ്ങളും പ്രകൃതിദത്ത വിഭവങ്ങളും ചേരുന്നതാണ് ഹാര്‍ട്ട് ഹെല്‍ത്തി ഡയറ്റ്.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 87.31, പൗണ്ട് – 118.13, യൂറോ – 102.36, സ്വിസ് ഫ്രാങ്ക് – 108.68, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 56.70, ബഹറിന്‍ ദിനാര്‍ – 231.56, കുവൈത്ത് ദിനാര്‍ -285.95, ഒമാനി റിയാല്‍ – 227.07, സൗദി റിയാല്‍ – 23.26, യു.എ.ഇ ദിര്‍ഹം – 23.75, ഖത്തര്‍ റിയാല്‍ – 23.98, കനേഡിയന്‍ ഡോളര്‍ – 63.17.